ചില ഓർമ്മകൾ...
എവിടെയാണു അവയെ ഞാൻ കുഴിച്ചു മൂടേണ്ടത്....
ചില വേദനകൾ...
എവിടെയാണു അവയെ ഞാൻ ഒഴുക്കി കളയേണ്ടത്...
ചില മനുഷ്യർ...
എവിടെയാണു അവരെ ഞാൻ കുടിയിരുത്തേണ്ടത് ...
ചില ഓർമ്മകൾ...
എവിടെയാണു അവയെ ഞാൻ കുഴിച്ചു മൂടേണ്ടത്....
ചില വേദനകൾ...
എവിടെയാണു അവയെ ഞാൻ ഒഴുക്കി കളയേണ്ടത്...
ചില മനുഷ്യർ...
എവിടെയാണു അവരെ ഞാൻ കുടിയിരുത്തേണ്ടത് ...
തനിയെ നടന്ന വഴികളിലാണു ഞാൻ നിന്നെ കണ്ടത്..
നിന്നെ നോക്കി ഞാൻ കുറച്ചു നേരം നിന്നു...
പിന്നെ, നിന്നെ നോക്കി ഞാൻ ചിരിച്ചു...
"നീയെന്റെ കൂടെ ഉണ്ടല്ലേ??!!!"...
നിന്നോട് ആ ചോദ്യം ചോദിച്ചപ്പോൾ, എന്റെ ചിരി മായുന്നത് ഞാനറിഞ്ഞു...
ചേർന്ന് നടക്കുന്നവരെ, കൂടെയുളളവരെ അറിയാതെ പോകുന്നതിലും വലിയ വേദന,
ഈ ലോകത്തിലില്ലായെന്ന് നീയെന്നെ പഠിപ്പിച്ചു...
ഇനി നിനക്ക് കൂട്ടായി എന്നും ഞാനുണ്ടാവും...
നമ്മൾ ഒരുമിച്ച് നടക്കേണ്ടുന്ന വഴികൾ...
ഒരിക്കലും തീരാത്ത നമ്മുടെ സംഭാഷണങ്ങൾ, നമ്മുടെ കളിചിരികൾ, പരിഭവങ്ങൾ...
എല്ലാം ഇനി നമുക്ക് മാത്രം സ്വന്തം...
കാലത്തിനിപ്പുറം ഞാൻ തേടിയതെല്ലാം,
എന്റെ സിന്ദൂരചെപ്പിൽ-
ഒളിപ്പിച്ചു വെച്ചത്,
എനിക്കുവേണ്ടിയോ!
അതോ....
നിന്റെ ഹൃദയത്തിൽ നീ നട്ട-
നീർമ്മാതളം പൂക്കുന്നതിനു വേണ്ടിയോ!!..
❤️KR❤️
Sometimes, Life leaves You with no clue, just to experience the mysteriousness of Creation....❤️
ചിലപ്പോഴൊക്കെ, ജീവിതം... എല്ലാ വഴികളുമടച്ച് അനുഭവങ്ങളുടെ തുരുത്തിൽനമ്മളെമാത്രമായി അവശേഷിപ്പിക്കാറുണ്ട്, സൃഷ്ടിയുടെ നിഗൂഢതയെ അറിയുവാൻ!!....
The Day You brought the ray of hope to a dying Man....
Yes.... I remember You my baby, when I saw my Dad’s smiling face today... When I witnessed my family’s togetherness today....
ഏഴ് വർഷങ്ങൾ.... ക്യാൻസർ എന്ന മഹാമാരിക്ക് എന്റെ പപ്പയുടെ ജീവൻ കവരുവാൻസമ്മതിക്കാതെ, ആ മനുഷ്യന്റെ ജീവിതത്തിലേക്ക് നീ വന്ന ദിവസം... പിന്നെ അവിടെവിധിയും കാലവുമെല്ലാം അവർക്കായി മാറ്റിയെഴുതുകയായിരുന്നു നീ...
At the end of the battle, You left the smile on everyone’s face through ME.... Thank You.... Lots of Love...
❤️
Your Mom...
It was such a blessing for me to meet Fr. Thomas Karamakuzhiyil, Anglican Church, Mount Barker with Sajichayan and Sibi Chechi today...
Fr. Thomas is the epitome of goodness and service. A journey to his dwelling inculcated a deep insight into the philanthropic perspectives of his life. Meeting such a blessed person on your special day makes you feel more blessed. Actually, it was a journey for an interview with Fr.Thomas. Felt so proud of him after hearing his journey in the field of charity in Australia. God creates some people not only in His image but also in His traits. Of course, Fr. Thomas is one of the special creations of God.
കാടും മലയും താണ്ടി കൂട്ടിനു സംഗീതവും, അതിനിടയിൽ കടന്നെത്തുന്ന ചിലവേദനകളും, ആ വേദനകളെ മാറ്റുവാൻ ഓർമ്മച്ചെപ്പിൽ ഒളിപ്പിച്ചു വെച്ച കുറച്ച്നല്ലോർമ്മകളും കൂട്ടായി എത്തിയപ്പോൾ ഈ ഒരു ദിവസത്തിന്റെ നന്മ അതിൽസമ്പൂർണ്ണമായി...
❤️
KR
ചില ചോദ്യങ്ങൾ....
ആ ചോദ്യങ്ങളുടെ ആഴം...
ആ ആഴം മനസ്സിലാക്കാതെ ഉളളിൽ ഇരച്ചെത്തുന്നദേഷ്യം...
ആ ദേഷ്യത്തിൽ ചോദ്യങ്ങൾ പോലുംആഴമില്ലാതാകുന്നുവെന്ന വസ്ഥുതമനസ്സിലാകുമ്പോൾ...
മെല്ലെ ജീവിതത്തോട് പറയും മറക്കുകാ.. മറക്കുവാൻ സാധിക്കുന്നതെല്ലാം ...
പൊറുക്കുക പൊറുക്കുവാൻ സാധിക്കുന്നതെല്ലാം....
ഈ ലോകത്തിൽ നമുക്ക് നമ്മോട് ചെയ്യുവാൻ പറ്റുന്ന ഏറ്റവും വലിയ കാരുണ്യം ....
❤️
Hiding from the rain and snow
Trying to forget, but I won't let go
20.3.21
എത്ര നാളത്തെ ആഗ്രഹമായിരുന്നു കുട്ടികൾക്കൊപ്പം ഒരു രാത്രി എന്റെ ഈ കൊച്ചു വീട്ടിൽകിടക്കണമെന്നത്... അപ്രതീക്ഷിതമായി എന്റെ സുഹൃത്തിനോട് ഒരു രാത്രി ഇവിടെതങ്ങാമെന്ന് പറഞ്ഞപ്പോൾ , ആദ്യം അതു നിരസിച്ചെങ്കിലും ഉടനെതന്നെ കിടക്കാമെന്ന്പറഞ്ഞു. അവർ വന്നതിന്റെ അമിതാഹ്ലാദം കൊണ്ടാണോ, അതോ മറ്റു പലകാരണങ്ങൾക്കൊണ്ടാണോയെന്നറിയില്ലാ എനിക്ക് ആ രാത്രി ഉറങ്ങുവാൻ സാധിച്ചില്ലാ... ഉറക്കം നഷ്ടപ്പെട്ടതുകൊണ്ട് അവർക്ക് എന്ത് കഴിക്കുവാൻ കൊടുക്കും അവരെഎന്തൊക്കെകൊണ്ട് സന്തോഷിപ്പിക്കുവാൻ സാധിക്കുമെന്നൊക്കെയായി ചിന്ത...
അവർക്കിഷ്ടപ്പെട്ട ആഹാരവും, കളികളും, പിന്നെ ഞാൻ കുട്ടികൾക്ക്വാങ്ങിക്കൊടുക്കുവാൻ ആഗ്രഹിച്ച ഒരു ആക്ടിവിറ്റി ബുക്കുമൊക്കെയായി ഒരു ദിവസംഞങ്ങൾ ചിലവഴിച്ചു. പിന്നെ ബീച്ചിലൂടെ പോയപ്പോൾ അവരുടെ ദിവസം സമ്പൂർണ്ണമായി. ഒരു പാട് സന്തോഷത്തോടെയാണു ആ ദിവസം ഞാൻ സൈൻ ഓഫ് ചെയ്തത്...
ഒരു സാധാരണ സംഭവമായി ഇതിനെ കാണാമെങ്കിലും ഇതിവിടെ എഴുതുവാൻ ഒരുകാരണമുണ്ട്. ഇന്ന് നൈറ്റ് ഡൂട്ടിയെടുക്കുവാൻ ഞാൻ തീരുമാനിച്ചിരുന്നു, പക്ഷേ എനിക്ക്തോന്നി ഇന്നത്തെ ദിവസം കുട്ടികൾക്കും എന്റെ സുഹൃത്തിനും വേണ്ടിയുളളതാകട്ടെ.... ഇന്ന് ഡൂട്ടിക്ക് പോയാൽ കിട്ടുന്ന വരുമാനത്തേക്കാൾ ഞാൻ ചെയ്യേണ്ടുന്ന കടമ അവരുടെകൂടെ ചിലവഴിക്കുക എന്നതാണെന്ന് തോന്നി... ചിലപ്പോൾ പണത്തിനു തരുവാൻ പറ്റാത്തചില നിമിഷങ്ങളും ഈ ഭൂമിയിലുണ്ട്.... അത് മനസ്സറിഞ്ഞു കൊടുക്കുവാൻ സാധിച്ചാൽ, അനുഭവിക്കുവാൻ സാധിച്ചാൽ അതിനേക്കാൾ വലിയ ആത്മസംപ്ത്രിപ്തി വേറെയില്ലാ ഈഭൂമിയിൽ ....
നന്ദി ദൈവമേ ഒരു നല്ല ദിവസത്തിനായി....
18.3.21
രണ്ട് വർഷങ്ങൾ .... സ്വന്തം കൂരക്ക് കീഴിൽ ഹാലെറ്റ് കോവെന്ന നാട്ടിൽ ജീവിക്കുവാൻതുടങ്ങിയിട്ട്...
എന്റെ അപ്പനോടുളള വാശിക്കാണു ഞാൻ ഈ വീട് സ്വന്തമാക്കിയത്..... പക്ഷേസ്വന്തമാക്കികഴിഞ്ഞപ്പോൾ ഒരു ആത്മസംപ്ത്രിപ്തിയൊക്കെ തോന്നിയെങ്കിലും പിന്നീട്ചിന്തിച്ചപ്പോൾ ഒരു വാശിക്ക് നമ്മൾ എല്ലാം സ്വന്തമാക്കുമെങ്കിലും, സ്വന്തമാക്കിയതിനെഎങ്ങനെ വിനിയോഗിക്കുന്നു, അതെങ്ങെനെ അനുഭവിക്കുന്നുവെന്നതാണു പ്രാധാന്യമെന്ന്ജീവിതം എനിക്ക് പഠിപ്പിച്ചു തന്നു.... ഒരു പക്ഷേ ആ ഉൾക്കാഴ്ചയായിരിക്കും ജീവിതത്തിലെഏറ്റവും വലിയ വഴിത്തിരിവ്...
എല്ലാം ക്ഷണികമായ ഈ ഭൂമിയിൽ നീ നൽകുന്ന ഓരോ നിമിഷങ്ങൾക്കും ഒരു പാട് നന്ദി.... ജീവിതത്തെ അതിന്റെ പുർണ്ണതയിൽ അനുഭവഭേദ്യമാക്കുവാൻ എല്ലാവർക്കുംസാധിക്കട്ടെയെന്ന പ്രാർത്ഥനയോടെ... നീ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിഅർപ്പിച്ചു കൊണ്ട്.....
❤️
KR......
I miss you terribly today