My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Monday, June 14, 2021

14.6.21


എന്റെ ജീവിതത്തിലെ ഓരോ നേട്ടങ്ങളും നിനക്കുളള സമർപ്പണമായിരുന്നു ...

നീ നൽകിയ ജീവിതത്തിനു...
നീ നൽകിയ പുനർജന്മത്തിനു...

പക്ഷേ അതൊന്നും കാണുവാനും,
 കേൾക്കുവാനും ആഗ്രഹിക്കാതെ 
നീ ചേക്കേറിയ ലോകത്തിലേക്ക്‌,
 എന്റെ പ്രാർത്ഥന...  
ഒരു കൃതഞ്ജതയായി ഞാനെന്നും-
നിനക്ക്‌ സമർപ്പിച്ചു കൊണ്ടേയിരുന്നു ...

❤️
KR

Wednesday, June 9, 2021

June 5 “World Environmental Day 2021”


Theme: Restoration of ecosystem 


പ്രകൃതിയെന്ന അമ്മയുടെ ദിനം ദിവസത്തിൽ ഞാൻ മരമൊന്നും നട്ടില്ലപക്ഷേ കുറേദിവസമായി എഴുതണമെന്ന് ആഗ്രഹിച്ചൊരു കാര്യം ഇവിടെ കുറിക്കുന്നു.


സ്കൂളിൽ പോകുമ്പൊൾ എപ്പോഴും എന്റമ്മൂനെ നടത്തിക്കൊണ്ടു പൊകുവാനാണുഇഷ്ടപ്പെടുന്നത്‌നാളെ സ്കൂളുണ്ടെന്ന് പറയുമ്പോൾ അവളുടെ ആദ്യ ചോദ്യം,

“Are we walking to school?”


“What do you prefer Ammu?”.


“I like to walk Amma”.


“Why?”


“I can see butterflies, sky, sun, plants, flowers etc...” Her list will never end.


One day, When we were walking to school, she noticed two budding mushroom on a grassy field. She got so excited and wanted to eat that. She loves mushroom. We discussed  about different sort of mushrooms, edible and non edible ones through out our walk.


This is what we can give to our kids in this environmental Day. Let them feel the true spirit of Nature. Let them grow in hand with Nature.


നിങ്ങളുടെ ചെറിയൊരു പരിശ്രമം മതി നടന്നു പോകുവാൻ സാധിക്കുന്നിടത്തൊക്കെനടത്തി തന്നെ കൊണ്ടു പോവുകപ്രകൃതി എന്ന അമ്മക്ക്‌ അവരെ പഠിപ്പിക്കുവാൻ ഒരു പാട്‌കാര്യങ്ങളുണ്ട്‌.


Life is short.. Live your moments with your child in this beautiful Nature...


❤️

KR

Sunday, June 6, 2021

5.6.21

 "എനിക്ക്‌ അവധി കിട്ടിയില്ലാ..."


"ആണോ... അതെന്താ??..."


"തിരക്കാത്രേ... അതുകൊണ്ട്‌ തന്നില്ലാ..."


നിശബ്ദത....


(ആത്മഗതം...)

ആശകൾക്ക്‌ പഞ്ഞമില്ലാത്തതുകൊണ്ടാവണം .... ഏതൊക്കെയോ ലോകങ്ങളിൽ പോയ ഞാൻ തിരിച്ചു വരുവാൻ രണ്ടു ദിവസമെടുത്തു .... 


മൂന്നാമത്തെ ദിവസം ഉയിർത്തെണീറ്റപ്പോൾ കണ്മുന്നിൽ എല്ലാം വ്യക്തമായി കണ്ടു.... അല്ലാ... മുകളിൽ എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നയാൾ എന്നെ കാണിച്ചു...


"വിഷമമായോ??..."


"പിന്നെ .. വിഷമിക്കാതെ.... "


"സാരല്ല്യാ...."


നന്ദി !!..... എല്ലാ കാഴ്ചകൾക്കും ... എല്ലാ യാഥാർത്ഥ്യങ്ങൾക്കും .... 


❤️

KR

Friday, June 4, 2021

പ്രതീക്ഷ...

ചില സമയങ്ങളിൽ ചില കാര്യങ്ങൾ
നമ്മൾ തീവ്രമായിട്ട്‌ ആഗ്രഹിക്കും!
പക്ഷേ അത്‌ സാധ്യമാക്കിത്തരേണ്ട സാഹചര്യങ്ങൾ-
നമ്മളെ വേദിനിപ്പിക്കുമെന്നുളള ഭയം,
നമ്മളെ നിർവികാരതയുടെ കയങ്ങളിലേക്ക്‌ തളളിയിടും...
പിന്നീട്‌ എല്ലാം യാന്ത്രികമായി മാറുന്നു...
പക്ഷേ ഉളളിന്റെയുളളിൽ എവിടെയോ ഉളള പ്രതീക്ഷയങ്ങനെ തിരികെടാതെ തെളിഞ്ഞുകൊണ്ടേയിരിക്കും.... 
എല്ലാം നല്ലതായി പര്യവസാനിക്കുന്നിടം വരെ....

ഓർമ്മപ്പൂക്കൾ ..

 ഞങ്ങളുടെ നാട്ടിലെ ഓമന ചേട്ടനു കണ്ണീരോടെ വിട



ബ്രഹ്മദത്തൻ എന്ന ആനയുടെ യാത്ര പറച്ചിൽ .... ജീവജാലങ്ങൾ നമ്മളെ എത്രസ്നേഹിക്കുന്നുവെന്നത്‌ നാമെന്ന വ്യക്തിത്വത്തിന്റെ നിഷ്കളങ്കതയും നന്മയും എപ്പോഴുംഎടുത്ത്‌ കാണിക്കും...



കൂരോപ്പടആറ് പതിറ്റാണ്ടോളമായി ആനകളുടെ കളിത്തോഴനായിരുന്ന ളാക്കാട്ടൂർ  കുന്നക്കാട്ട് ദാമോദരൻ നായർ ( ഓമനച്ചേട്ടൻ - 74 ) ഓർമ്മയായി.


Courtesy; ഫോട്ടോയും വീഡിയോയും ആരാണു എടുത്തതെന്ന് അറിയില്ല... നന്ദി  ഒരുനിമിഷം ലോകത്തിനു സമർപ്പിച്ചതിനു.




കോലം ...

 ചിരിക്കുവാൻ മറന്ന കാലത്തിനു മുൻപിൽ
ചിരിയുടെ മേലാപ്പണിഞ്ഞ ഒരു അസ്ഥിത്വം...

 ചിരിക്കുളളിൽ ഇളകിമറിയുന്ന,      പ്രഷുദ്ധമാം തിരയിളക്കങ്ങൾ,

അതറിയുന്ന കണ്ണുകൾക്ക്‌ മാത്രം -

ഞാൻ ചിര പരിചിത...


പരിചിതമായതെല്ലാം എന്നിൽ നിന്ന്-

പറന്നകലുവാൻ വെമ്പുമ്പോൾ,

അന്യയായ ചിര പരിചിതക്ക്‌ കൂട്ടായിഎല്ലാം ചിരിയിൽ ഒളിപ്പിച്ച ഒരു കോലം.


കോലം വെറും കോലം.... 

എന്തിനോ കെട്ടിയാടുന്ന കോലം ....

എല്ലാം ആറടി മണ്ണിനു-കാഴ്ചവെക്കുന്നിടം വരെ....

Monday, May 31, 2021

സാഹിത്യവേദി കൂട്ടായ്മ.


വീണ്ടും പുസ്തകങ്ങളുംചർച്ചകളുംതമാശകളുമായി സാഹിത്യവേദി അംഗങ്ങൾഒരുമിച്ചപ്പോൾ  കൂട്ടായ്മയിലേക്ക്‌ അനീഷ്‌ ചാക്കോയെന്ന അതുല്യ പ്രതിഭയുംഞങ്ങളുടെ യാത്രയിലെ അംഗമായിയെന്ന സന്തോഷവും അഭിമാനവുമായിരുന്നു ഇന്നലെഹോവ്തോൺ കമ്മ്യൂണിറ്റി ഹാളിൽ നടന്ന സാഹിത്യവേദി കൂട്ടായ്മയുടെ ആകർഷണം.


മോഡറേറ്ററായ ഹിജാസ്‌ സമയനിഷ്ഠയോടെ മീറ്റിംങ്ങ്‌ ക്രമീകരിച്ചപ്പോൾ നീണ്ടുപോകേണ്ടാവുന്ന കോവിഡ്‌ മഹാമാരിയുടെ പ്രത്യാഘാതെക്കുറിച്ചുംനിയന്ത്രണത്തെക്കുറിച്ചുമുളള ചർച്ചകൾ കൃത്യ സമയത്ത്‌ പൂർത്തീകരിക്കുവാൻ സാധിച്ചത്‌വളരെ അഭിനന്ദനാർഹമായ വസ്തുതയായി


രണ്ട്‌ പുസ്തകങ്ങൾ മീറ്റിംങ്ങിൽ പരിചയപ്പെടുത്തിമാർഷൽ മത്തായി പരിചയെപ്പെടുത്തിയസുസ്മേഷ്‌ ചന്ദ്രോത്ത്‌ എഴുതിയ "നീർനായ്‌", വേണുവേട്ടൻ പരിചയപ്പെടുത്തിയ സുഭാഷ്‌ചന്ദ്രൻ എഴുതിയ "കഥയാക്കാനാവാതെചെറുകഥകളിലേക്കുംഅനുഭവകുറുപ്പുകളിലേക്കും നമ്മളെ കൂട്ടിക്കൊണ്ടു പോയി


മീറ്റിംങ്ങിന്റെ ഏറ്റവും ആകർഷണവുംഎല്ലാവരും ഒരുപോലെ പങ്കെടുക്കുകയുംആസ്വദിക്കുകയും ചെയ്ത ചായ സൽക്കാരം ... മേശപ്പുറത്ത്‌ നിരത്തിവെച്ച പരിപ്പു വടയുംകേസരിയുംമുറുക്കുമൊക്കെ കണ്ണടച്ച്‌ തുറക്കുന്നതിനു മുൻപ്‌ തീർന്നത്‌ അംഗങ്ങളുടെഉത്സാഹത്തെ എടുത്തുകാണിച്ചു...


പരിപ്പുവട കൊണ്ടു വന്ന ജയ്പ്രകാശ്‌ ചേട്ടനുംകേസരി കൊണ്ടുവന്ന "ഹിജാസിനും" (ഇന്നലെ പേരു പരാമർശ്ശിക്കാത്തതിന്റെ പേരിൽ കരഞ്ഞതുകൊണ്ട്‌ highlighted version😁), മുറുക്കു കൊണ്ടുവന്ന കൃഷ്ണക്കുംചായ സൽക്കാരം നടത്തി ഞങ്ങളെ സന്തോഷിപ്പിച്ചഊർമിളക്കും പ്രത്യേക നന്ദി....


എല്ലാ സന്തോഷങ്ങൾക്കുമൊടുവിൽ വീണ്ടും ഒരുമിച്ചു കൂടുമെന്ന പ്രതീക്ഷയോടെ ഞങ്ങൾപിരിഞ്ഞു...


❤️

KR

Sunday, May 23, 2021

23.5

 ചില ഓർമ്മകൾ...

എവിടെയാണു അവയെ ഞാൻ കുഴിച്ചു മൂടേണ്ടത്‌....

ചില വേദനകൾ...

എവിടെയാണു അവയെ ഞാൻ ഒഴുക്കി കളയേണ്ടത്‌...

ചില മനുഷ്യർ...

എവിടെയാണു അവരെ ഞാൻ കുടിയിരുത്തേണ്ടത്‌ ...


Tuesday, May 18, 2021

നിഴൽ....


തനിയെ നടന്ന വഴികളിലാണു ഞാൻ നിന്നെ കണ്ടത്‌..

നിന്നെ നോക്കി ഞാൻ കുറച്ചു നേരം നിന്നു...

പിന്നെനിന്നെ നോക്കി ഞാൻ ചിരിച്ചു...

"നീയെന്റെ കൂടെ ഉണ്ടല്ലേ??!!!"... 

നിന്നോട്‌  ചോദ്യം ചോദിച്ചപ്പോൾഎന്റെ ചിരി മായുന്നത്‌ ഞാനറിഞ്ഞു...

ചേർന്ന് നടക്കുന്നവരെകൂടെയുളളവരെ അറിയാതെ പോകുന്നതിലും വലിയ വേദന

 ലോകത്തിലില്ലായെന്ന് നീയെന്നെ പഠിപ്പിച്ചു...

ഇനി നിനക്ക്‌ കൂട്ടായി എന്നും ഞാനുണ്ടാവും...

നമ്മൾ ഒരുമിച്ച്‌ നടക്കേണ്ടുന്ന വഴികൾ...

ഒരിക്കലും തീരാത്ത നമ്മുടെ സംഭാഷണങ്ങൾനമ്മുടെ കളിചിരികൾപരിഭവങ്ങൾ...

എല്ലാം ഇനി നമുക്ക്‌ മാത്രം സ്വന്തം...


Friday, May 14, 2021

❤️

 കാലത്തിനിപ്പുറം ഞാൻ തേടിയതെല്ലാം, 

എന്റെ സിന്ദൂരചെപ്പിൽ-

ഒളിപ്പിച്ചു വെച്ചത്‌,

 എനിക്കുവേണ്ടിയോ!

അതോ.... 


നിന്റെ ഹൃദയത്തിൽ നീ നട്ട


നീർമ്മാതളം പൂക്കുന്നതിനു വേണ്ടിയോ!!..

                          

 ❤️KR❤️