My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Saturday, January 14, 2023

തനിച്ചൊന്നു കാണാൻ (Lyrics)

14.01.23


തനിച്ചൊന്നു കാണാൻ

കൊതിച്ചു നിൻ മനസ്സിന്റെ

ഉമ്മറക്കോണിൽ ഞാൻ വന്നു നിന്നൂ

മൗനത്തിൻ തഴുതിട്ട

വാതിലിൻ പിന്നിൽ നീ എന്തിനു മുഖം

കുനിച്ചൊളിച്ചിരുന്നു

എന്തിനു മുഖം കുനിച്ചൊളിച്ചിരുന്നൂ..

(തനിച്ചൊന്നു)


മാനത്തൊരോരത്ത്‌ ഓർമ്മതൻ ചാരത്ത്‌

ദൂരത്തൊരമ്പിളി നോക്കി നിന്നു

പാലൊത്ത ചേലൊത്ത നോക്കിൻ നിലാവെയെൻ

മൺകുടിൽ മുറ്റത്ത്‌ തിരി തെളിച്ചു

എന്തിനു പിന്നെ നീ ഒന്നും മിണ്ടാതെ

കാർമുകിൽത്തുമ്പാൽ മുഖം മറച്ചു...

(തനിച്ചൊന്നു)


പണ്ടു നാം പാടിയ പൂമരക്കൊമ്പത്ത്‌

രണ്ടിണക്കിളികൾ പറന്നു വന്നു

വാരുറ്റ സ്നേഹത്തിൻ കൊഞ്ചലുമായെന്നും

നമ്മുടെ മോഹങ്ങൾ പങ്കുവെയ്‌ക്കും

എങ്കിലുമിന്നു നാം മായും സന്ധ്യയിൽ

കൺകളിൽ വെറുതേ നോക്കി നിന്നു..

(തനിച്ചൊന്നു..)


തനിച്ചൊന്നു കാണാൻ

കൊതിച്ചു നിൻ മനസ്സിന്റെ

ഉമ്മറക്കോണിൽ ഞാൻ വന്നു നിന്നൂ

മൗനത്തിൻ തഴുതിട്ട

വാതിലിൻ പിന്നിൽ നീ എന്തിനു മുഖം

കുനിച്ചൊളിച്ചിരുന്നു

എന്തിനു മുഖം കുനിച്ചൊളിച്ചിരുന്നൂ..

(തനിച്ചൊന്നു)


Singer : Padma Vibhooshan Dr. K J Yesudas, Deepthi Das

Lyrics, Concept, DOP & Direction: Anish Nair

Music: K. V. Sivadas


Music:


Orchastration & Programming: Vishnu Sivan

Mixed & Mastersed @ Renjith Rajan


Video:


Concept, DOP & Direcction: Anish Nair

Production: Twinframes Media

Associate Directors: Manesh Narayanan, Syam Sasikumar

Editor: P Deepesh

Production controller: Madhavan Atlas

Art Director: Manoj M.

Technical Support: Aju John



Cast: 


Justin Paul, Radhika, Paul Justin, Kalyani Menon, Harikrishnan, Mohammed Faheem, Shilpa, Ram, Dr. Sreelekha R. S., Ajith Narayanan, Manoj Ramesh, Sivadas Warrier, Rajan Manjeri, Viswanathan K. K.


🙏

KR

Monday, December 26, 2022

Interview with Marshal K Mathai

 https://m.facebook.com/story.php?story_fbid=pfbid031EipZb2AEqMHSw2pGLpWPTATSLncvcENJdKXzwRGN9cvgkzg51L4am9oQhs8UwhTl&id=100063651774474&mibextid=qC1gEa

മെട്രോ മലയാളത്തിനു വേണ്ടി അഡ്ലെയിഡിന്റെ സ്വന്തം സംഗീതഞ്ജനായ മാർഷൽ K മത്തയിയുമായി‌ നടത്തിയ ഇന്റർവ്യൂ!...


Metro Malayalam presents a Chat Show with Marshal K Mathai, a budding Musician in Adelaide!


ഓരോ കലാകാരനും തങ്ങളുടെ സൃഷ്ടികളെക്കുറിച്ച്‌ പങ്കുവെക്കുവാൻ ഒരുപാട്‌ കഥകൾഅനുഭവങ്ങളുണ്ടാകുംഅവരുടെ യാത്രയിലെ ചെറിയ ഒരേട്‌ പ്രേഷകർക്ക്‌ മുൻപിൽഎത്തിക്കുക എന്ന ആഗ്രഹത്തോടെ ചെയ്യുന്ന ഒരു സംരഭം!


First of all, thanks to  Metro Malayalam Team, Kiran James and Binu V George, and the editor, Abhijith P P for supporting the talented ones in Australia.


Ajith Kuriakose - Thank you Ajith for being an efficient camera man. Let your passion for photography flourish with time! ഷൂട്ടിംങ്ങിനിടയിൽ ഒരു ഫ്രെയിം സെറ്റ്‌ ചെയ്യുവാൻപരിശ്രമിച്ച മാറ്റങ്ങൾ കൊണ്ട്‌ ഒരുപാട്‌ ബുദ്ധിമുട്ടിച്ചൂന്ന് അറിയാംഎല്ലാ സഹകരങ്ങൾക്കുംഒരുപാട്‌ നന്ദി!


Divya Bejoy - Thank you for your time and patients through out the interview. സമയക്കുറവിന്റെ ന്യൂനതയിൽ നിന്ന് കൊണ്ട്‌ ദിവ്യ തന്നെ ഏൽപ്പിച്ച ഭാഗങ്ങൾ ഭംഗിയായ്‌ചെയ്തതിൽ ഒരുപാട്‌ നന്ദി! Bejoy - ഷൂട്ടിന്റെ സമയത്ത്‌ ഒരു നല്ല ഫ്രെയിമിനുവേണ്ടിനടത്തിയ അങ്കത്തിൽ കൂടെ നിന്ന് സഹകരിച്ചതിന് ഒരുപാട്‌ നന്ദി!


Marshal K Mathai - ഒരുപാട്‌ നന്ദി മാർഷലിച്ചായാ & ജിൻസി ഒരു പ്രൊജക്ടിനു വേണ്ടിഒരുപാട്‌ കഷ്ടപ്പെട്ടൂന്ന് അറിയാംനിങ്ങളുടെ രണ്ടു പേരുടേയും അർപ്പണ ബോധത്തിനുളളഒരു “ Token of Appreciation” ആണ്  വീഡിയോ.


Extending My gratitude to Rengi and Kids for accommodating this busy Mom.


മനസ്സ്‌ കൊണ്ടുംആത്മാവ്‌ കൊണ്ടും എന്നോട്‌ ചേർന്ന് നിൽക്കുന്നഎനിക്ക്‌ പ്രചോദനവുംവഴികാട്ടിയുമാകുന്ന ചില മനുഷ്യർ... അകലങ്ങളിലിരുന്ന് എനിക്ക്‌ വേണ്ടി പ്രാർത്ഥിക്കുന്നദൈവത്തിന്റെ കൈയ്യൊപ്പുളള ചില മനുഷ്യർ ...നന്ദി!


❣️

KR

Tuesday, December 20, 2022

⛈🌧മഴ!⛈🌧


ഇറ്റിറ്റ്‌ വീഴുന്ന -

മഴനീർത്തുളളികൾ,

പെയ്ത്‌ തീർന്നെങ്കി-

ലെന്നാശിച്ചു

പോകുന്നു!

പെയ്യാതെ,

ഘനീഭവിച്ചിരുൾ

മൂടിയമേഘ-

പാളികൾക്കുളളിൽ

സാന്ദ്രതയേതുമില്ലാതെ

വിങ്ങി വിറങ്ങലിച്ചെത്ര

നാൾ..

പെയ്തൊഴിയു-

ന്നരാ നാളിൽ

ശൂന്യമാകുന്നൊരാ 

മേഘ കീറുകൾ

തീർക്കുമാ തെളിഞ്ഞൊ-

രാകാശം

നിനക്ക്‌ നൽകട്ടെ 

ഒരു പുതു ജീവൻ!

ഒരു പുതു ജന്മം!....


https://m.facebook.com/story.php?story_fbid=pfbid02aMj25rbCyPQu7YAnLV1h9zHHdZL29E9qJxc6Fm92hu1J5Ugx5RWF1FL4UxYLYezLl&id=100046993823678


❣️

KR

Friday, November 4, 2022

We will Miss You Tharun 😢😢😢🙏🙏

💐💐 Rest In Peace Beautiful Soul 💐💐




https://m.facebook.com/story.php?story_fbid=pfbid0cePc7yUQAJRtyjT8xigDZqtV2azWF5D2mRh6oswexxGJ7iDpuw2rekYzn3PwhZwhl&id=100046993823678


പ്രിയപ്പെട്ട തരുൺ,


നിന്നെ അടുത്തറിയുവാൻ കഴിഞ്ഞിട്ടില്ലെങ്കിലും നിന്റെ വേർപാട്‌ ഞങ്ങളെ ദുഃഖത്തിൽ ആഴ്ത്തിയിരിക്കുന്നുപുത്തൻ പറമ്പിൽ Mr. and Mrs. തമ്പി ഫിലിപ്പിന്റെ ഏക മകനായ നിന്റെ വിയോഗം  മാതാപിതാക്കളെ എത്രയധികം വേദനിപ്പിക്കുന്നൂവെന്നത്‌ അതിലേറെ വേദനാജനകംറ്റോണി ജോസഫിന്റെയുംഅന്നമ്മ വർഗീസിന്റേയും മരുമകനായി,ഞങ്ങളുടെ ഷേർളികൊച്ചിന്റെ ജീവിത പങ്കാളിയായിആഡം തരുണെന്ന നിന്റെ മകന്റെ പിതാവായി നീ ഞങ്ങളുടെ ജീവിതത്തിൽ വന്നതിനു നന്ദി...🙏🙏🙏


നിന്റെ മരണ വാർത്ത ഞങ്ങളെ തേടിയെത്തുന്നതിനു തൊട്ട്‌ മുൻപ്‌ നിന്റെ മകൻ തരുൺ അപ്പയെ കാണണമെന്ന് പറഞ്ഞ്‌ വാശിപിടിച്ചു കരഞ്ഞുനീ  ലോകത്തിൽ നിന്ന് യാത്രയാകുന്നത്‌ അവൻ അറിഞ്ഞുനിന്നെ കണ്ടപ്പോൾ അവൻ പറഞ്ഞു, "തരുണപ്പാ ഉറങ്ങുകയാണു." മൂന്നര വയസ്സുകാരന്റെ  ഓർമ്മകളിൽ നീ ഉറങ്ങുവാൻ പോയിരിക്കുന്നുനിത്യമായ ഉറക്കത്തിലേക്ക്‌ നീ യാത്രയായി എന്ന് ഒരിക്കൽ അവനറിയുംഅവനു കൂട്ടായി എന്നും അവന്റെ തരുണപ്പയുടെ ആത്മാവ്‌ ഉണ്ടായിരിക്കുമെന്ന് അവൻ വിശ്വസിക്കുംനിനക്ക്‌ പകരമാകുവാൻ ആർക്കും സാധിക്കില്ലാ കുഞ്ഞേ... എന്നാലും ഞങ്ങളുണ്ടാവും ഷേർളി മോൾക്കുംനിന്റെ മകനും എന്നും ഒരു കൈത്താങ്ങായി.


Dear Tharun,


We didn’t get much time to know You well, but Your death left us with such intense heartache. We express our deepest sorrow to Your parents, Mr. and Mrs. Thampy Philip. Being their one and only child, of course they are going to miss You lot Dear..😢😢


Thank You for coming to our life as Son-in-law of Tony Joseph and Annamma Varghese...🙏🙏

Thank You for being a beloved partner to Our Dearest Sherly Mol...🙏🙏

Thank You for leaving Your Legacy through Your most beloved Son, ADAM Tharun...❤️❤️


You know Tharun Your Son came to know that You are leaving this world...He started to throw his tantrum at everyone for seeing You... He started crying and asked for being with You. A few seconds later, Your death was confirmed. He started to know Your presence. 3.5 years old just said My Tharun Appa is sleeping when he saw You. Now, You are sleeping in His memories. He will come to know one day that You are sleeping eternally. NO ONE CAN REPLACE YOUR PRESENCE.

Still, we will be with our beloved Sherly Mol and Adam.. Lots of Love...We will miss You... 🙏💐💐❤️❤️❤️

Thursday, October 20, 2022

Rest In Peace Beautiful Kangaroo 🦘💐


 Rest In Peace Beautiful Kangaroo.. 🙏🙏That poor animal’s stare just follows Me..😢😢


A trip without any plans... But, that journey was meant to help an injured Kangaroo 🦘to leave this beautiful Earth peacefully 💐🪦


പ്രത്യേകിച്ച്‌ ഒരു പ്ലാനുമില്ലാതെ പോയ ഒരു യാത്ര.. പക്ഷേ  യാത്രയിൽ ഞങ്ങളെ കാത്തിരുന്നത്‌ വഴിയിൽ അപകടത്തിൽ പെട്ട ഒരു കംഗാരുവിനെ  ലോക ജീവിതത്തിലെ വേദനയിൽ നിന്നും മോഷം നൽകുക എന്ന നിയോഗമായിരുന്നു


I love off-road driving, so I found a place on google Maps to have that experience. Unfortunately, that place was closed, and when we were driving back to the main road, we could see lots of Kangaroos. Rengi and the kids dropped down there and started to take photographs. 


My kids ran to me and said, “Mom!.. Please come! There is an injured Kangaroo on the side of the road. One of its legs is smashed completely.”


ഒരു മൺ റോഡ്‌ കയറി ഒരു സ്ഥലം കാണുവാനുളള യാത്രയിൽപോയ സ്ഥലം കാണുവാൻ പറ്റാതെ തിരികെ പോരുമ്പോൾ വഴിയിൽ നിറയെ കംഗാരുക്കൾറെഞ്ചിയും കുട്ടികളും അവയുടെ‌ ഫോട്ടോ എടുത്ത്‌ കൊണ്ടിരുന്നപ്പോൾ കുട്ടികൾ എന്റെ അടുത്തേക്ക്‌ ഓടി വന്ന് പറഞ്ഞു, “അമ്മാ!.. ഒരു കംഗാരു കാലിൽ മുറിവായി നടക്കുവാൻ പറ്റാതെ വഴിയിൽകിടക്കുന്നു."


 The poor kangaroo's stare was conveying its Helplessness, hunger, pain, and fear of death. I just remembered Suvarna Mahesh’s post about wildlife rescue on FB. I started to contact all the rescue teams in South Australia. Some were l closed and some were not responding. I started to send texts to all the mobile numbers with the photo of that l injured animal. All of a sudden, I got responses from everyone. They all asked me to call the police, and the sad part of the story is that the police are going to euthanize that poor animal. 


നിസ്സഹായതയുംവിശപ്പുംവേദനയും മരണത്തെ മുന്നിൽ കണ്ടുകൊണ്ടുളള അതിന്റെ കിടപ്പും ഞങ്ങളുടെ ഹൃദയത്തെ വല്ലാതെ വേദനിപ്പിച്ചുപെട്ടെന്ന് സുവർണ്ണേട്ടത്തി FB-യിൽഇട്ട വൈൽഡ്‌ ലൈഫ്‌ റെസ്ക്യൂവിന്റെ ഒരു പോസ്റ്റിന്റെ കാര്യം ഓർമ്മ വന്നുനേരെ സൗത്ത്‌ആസ്ട്രേലിയായിലെ റെസ്ക്യൂ റ്റീമിനെ മുഴുവൻ വിളിക്കുവാൻ തുടങ്ങിചിലത്‌ അടച്ചിട്ടിരിക്കുന്നുമറ്റുചിലതിൽ നിന്ന് മറുപടികളും കിട്ടിയില്ലാഅവസാനംഞാൻ ആ കംഗാരുവിന്റെ ഫോട്ടോ എടുത്ത്‌ എല്ലാവർക്കും അയച്ചുഉടനടി എല്ലാവരിൽ നിന്നും മറുപടിലഭിച്ചുപക്ഷേ  മറുപടി ഞങ്ങളെ കൂടുതൽ വേദനിപ്പിച്ചുഅവർ ഞങ്ങളോട്‌ പോലീസിനെ വിളിക്കുവാനും അതിനെ വേദനയുടെ ലോകത്ത്‌ നിന്ന് വേദനകളില്ലാത്ത മരണത്തിന്റെ ലോകത്തേക്ക്‌ അയക്കുമെന്നും പറഞ്ഞു.


My daughters overheard my conversation with the police and Martha asked me, “Mom! Are they going to kill that poor animal?” 

As I could feel the pain in her words, I said, “No! They are going to come and rescue it.” I didn't want to leave my little girls with that sad news. That kangaroo is saved in their memories, but in reality, that poor animal is a memory now!😢😢. Even though We kept some water and food near to that poor animal, it was not shown any interest as it must be knowing that Death is near!..😢😢


ഞാൻ പോലീസിനോട്‌ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ അത്‌ കേട്ടുകൊണ്ടിരുന്ന എന്റെ കുട്ടികൾ എന്നോട്‌ ചോദിച്ചു, "പോലീസ്‌ പാവം കംഗാരുവിനെ കൊല്ലുമോ അമ്മാ?" അവരുടെ വാക്കുകളിലെ വേദന അറിഞ്ഞ ഞാൻ ഉടനെ പറഞ്ഞു, "ഇല്ലാഅവർ വന്ന് അതിനെ നോക്കുംഎന്നിട്ട്‌ അതിനെ രക്ഷിക്കും." 


അവരുടെ ഓർമ്മകളിൽ  കംഗാരു രക്ഷിക്കപ്പെട്ടതായി ഇരിക്കട്ടെ

സത്യം കംഗാരു ഇപ്പോൾ ഒരോർമ്മയായി മാറിയിരിക്കും എന്നതാണ് 😢😢😢കുറച്ച്‌വെളളവും ആഹാരവുമൊക്കെ വെച്ച്‌ ഞങ്ങൾ തിരികെ പോരുമ്പോൾ  പാവം മൃഗത്തിന്റെ നിസ്സഹായതയോടെയുളള നോട്ടം ഒരു നോവായ്‌ അവശേഷിച്ചു!


Thanking You Rengi and the kids for noticing that and Suvarna Mahesh for that beautiful article about wildlife rescue.



Life taught me that life can be saved even by Death! That poor animal’s stare just followed me as a silence throughout my journey!...


With prayers

KR

Monday, September 26, 2022

സാവേരി 2022



അഡ്ലെയിഡ്‌കലാകാരന്മാരുടേയുംകലയെ സ്നേഹിക്കുന്നവരുടേയും നാട്‌ നാട്ടിൽപാടാനുംആടാനും കഴിവുളള ഏത്‌ കലാകാരനുംകലാകാരിക്കും ഒരു വേദിയൊരുക്കി"സാവേരിഎന്ന കൂട്ടായ്മസെപ്റ്റംബർ പതിനേഴിനു നടത്തപ്പെട്ട പരിപാടിയിൽ പാട്ടുംനൃത്തവുംനാടകവും അരങ്ങ്‌ നിറച്ചു.


2012- മഹേഷ്‌ സുബ്രമണ്യവുംധീരജ്‌ ഷർമ്മയും ചേർന്ന് തുടങ്ങിയ സംരഭംപിന്നീട്‌കൃഷ്ണദാസുംവിനീത്‌ കുമാറും അവരോടൊപ്പം നേതൃത്വ നിരയിലേക്ക്‌ വന്നൂസാവേരിയെക്കുറിച്ച്‌ കൃഷ്ണദാസ്‌ പറഞ്ഞത്‌, " പ്രൊഫഷണല്ലാത്ത എന്നാൽ പാട്ട്‌പാടുവാനിഷ്ടമുളളനൃത്തം ചെയ്യുവാൻ ഇഷ്ടമുളള ഒരുപാട്‌ പേർക്ക്‌  അവസരം നൽകുന്നഒരു വേദിയാണ് സാവേരി വേദയിൽ ആരുടേയും കുറവുകളുംകുറ്റങ്ങളുമല്ലാവിധിക്കപ്പെടുന്നത്‌ഓരോ കലാകാരന്റേയും തങ്ങളുടെ കഴിവുകളെ സധൈര്യംകാണികൾക്ക്‌ മുൻപിൽ അവതരിപ്പിക്കുവാനുളള ആത്മവിശ്വാസത്തെഊട്ടിയുറപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്‌." 


മനസ്സ്‌ നിറഞ്ഞ്‌ ആടിയുംപാടിയും കുറച്ച്‌ നിമിഷങ്ങൾ സൃഷ്ടിച്ച്‌ഓർമ്മകളിലേക്ക്‌ചേക്കേറുന്ന പ്രകടനങ്ങൾക്ക്‌ വർഷത്തിൽ രണ്ടു തവണ വേദിയൊരുങ്ങുന്നു

 വർഷവും കൃഷ്ണ ദാസിന്റേയുംധീരജ്‌ ഷർമ്മയുടേയുംവിനീത്‌ കുമാറിന്റേയുംനേതൃത്വത്തിൽ സാവേരി ഏറ്റവും ഗംഭീരമായി ബെലയർ കമ്മ്യൂണിറ്റി ഹാളിൽസംഘടിക്കപ്പെട്ടുകാര്യപരിപാടികളുടെ MC ആയി ഐശ്വര്യയുംഉദിതയും തുടക്കംകുറിച്ചപ്പോൾമുന്നറിയിപ്പുകളില്ലാതെ സായി അനീഷിനെ തേടിയെത്തിയ MC റോൾമുന്നൊരുക്കങ്ങളില്ലാതെവളരെ രസകരമായിനർമ്മത്തിൽ ചാലിച്ച്‌  കാര്യപരിപാടികളുടെഗതിവിഗതികളെ ഏറ്റെടുത്തത്‌ വളരെ പ്രശംസനീയം തന്നെ!


അരങ്ങിനെ രാഗസാന്ദ്രമാക്കിയവർകൃഷ്ണദാസ്‌ഊർമ്മിള കൃഷ്ണ ദാസ്‌വിനീത്‌‌കുമാർകവിത വിനീത്‌അലെൻ സെബിഅനീഷ്‌ നായർസായി അനീഷ്‌ദിയ റോസ്‌ഇസയലിഡിയബോബി അലെക്സ്‌ കോശിമനോജ്‌ ബേബിധീരജ്‌ ഷർമ്മലാഗ്‌ലിൻബോസ്കോസെബിസാഗാഷഹീറാ.


അരങ്ങിനെ നൃത്തത്താൽ താളമയമാക്കിയത്‌സോനറോഷ്നഹസ്നാനഷീദറോഷ്നിഷാഹീൻരെമ്യാഷാഹിറഊർമ്മിള കൃഷ്ണദാസ്‌ഉദിതാ കൃഷ്ണദാസ്‌സി-വോക്ക്‌ഡാൻസ്‌ ഗ്രൂപ്പ്‌അലംകൃത സനിൽഗാഥാ സനിൽസിനികീർത്തിദിയസിയനിരഞ്ജനനവനീതഅനിത്‌ഉദവ്‌ഐശ്വര്യാഉദിത.


നാടകംഅനീഷ്‌ ചാക്കോ സംവിധാനം ചെയ്ത "ഭ്രമപുരാണംഅഭിനയ കലക്കുംവേദിയൊരുക്കിസജിമോൻ ജോസഫ്‌ വരകുകാലായിൽജസ്റ്റിൻ പോൾദിവ്യ ബിജോയ്‌ഹിജാസ്‌ പുനത്തിൽഊർമ്മിള കൃഷ്ണദാസ്‌സിബി സജി എന്നിവർ അഭിനയമികവുകൊണ്ട്‌ കാണികൾക്ക്‌ ഒരു നല്ല ദൃശ്യശ്രാവ്യ അനുഭവം നൽകി.


ഫോട്ടോയുംവീഡിയോയുമായി അഡ്ലെയിഡിന്റെ സ്വന്തം റെഫീക്ക്‌ മുഹമ്മദ്‌ (റെഫീക്ക്‌ഇക്കഓരോ നിമിഷങ്ങൾക്കും‌ ജീവൻ നൽകിഅതിൽ പങ്കെടുത്തവർക്ക്‌ എന്നുംതാലോലിക്കുവാൻ അദ്ദേഹം പകർത്തിയ ചിത്രങ്ങൾളിലൂടെയുംവീഡിയോകളിലൂടെയുംസാധ്യമാകുമ്പോൾ  നല്ല സേവനത്തിന് അഭിനന്ദനങ്ങൾ.


കോട്ടയത്ത്‌ വിശ്വനാഥൻ വേണുഗോപാൽഅഡ്ലെയിഡിന്റെ സ്വന്തം വേണുവേട്ടന്റെരുചിക്കൂട്ടിൽ പരിസമാപിച്ച സാവേരി ഒരുപിടി ഓർമ്മകൾ പരിപാടിയിൽപ്രകടനങ്ങൾകൊണ്ട്‌ പങ്കെടുത്തവർക്കുംകാണികളായി പ്രകടനങ്ങളെ കണ്ടവർക്കുംനൽകിയപ്പോൾ അതിനു പുറകിൽ പ്രവൃത്തിച്ച സാവേരി ടീമിനു ഹൃദയം നിറഞ്ഞഅഭിനന്ദനങ്ങൾ


Information Courtesy: Krishna Das 

Video Courtesy: Rafeek Mohmd


❤️

KR


Sunday, September 25, 2022

Adelaide Sahithyavedhi - September 2022

നല്ലൊരു സായാഹ്നത്തിനു സാക്ഷിയായി സാഹിത്യവേദി വീണ്ടും!



രണ്ട്‌ പുസ്തകങ്ങൾ സാഹിത്യവേദിയിൽ അവതരിപ്പിച്ചു The Grapes of Wrath written by John Steinbeck and Ikigai: The Japanese Secret to a Long and Happy Life written by Authors: Hector GarciaFrancesc Miralles




The Grapes of Wrath - ഒരു യഥാർത്ഥ സംഭവത്തെ അനുസ്‌പദമാക്കി John Steinbeck എഴുതി1939- പ്രസിദ്ധീകരിച്ച നോവൽ ബിനു അഡ്ലെയിഡ്‌ അവതരിപ്പിച്ചു


This novel won the National Book Award and Pulitzer Prize for fiction, and it was cited prominently when Steinbeck was awarded the Nobel Prize in 1962.


പലായനത്തിന്റെ കഥ പറയുന്ന നോവലിൽ ദാരിദ്ര്യവുംസാമ്പത്തിക ഇടിവുംവരൾച്ചയുംജോലിയില്ലായ്മയും എല്ലാം ഓരോ കുടുംബങ്ങളേയും എങ്ങനെ ബാധിക്കുന്നൂ എന്ന് വളരെവേദനാ ജനകമായി പ്രതിപാതിച്ചിരിക്കുന്നുഅഭയം തേടിആഹാരം തേടിജോലി തേടിനടത്തുന്ന പലായനങ്ങളും അതിനോട്‌ അനുബന്ധമായി വരുന്ന നിരാശയുമൊക്കെ വളരെമനോഹരമായി പ്രതിപാദിച്ചിരിക്കുന്നു


The novel focuses on the Joads, a poor family of tenant farmers driven from their Oklahoma home by drought, economic hardship, agricultural industry changes, and bank foreclosures forcing tenant farmers out of work. Due to their nearly hopeless situation, and in part because they are trapped in the Dust Bowl, the Joads set out for California along with thousands of other "Okies" seeking jobs, land, dignity, and a future.


Ikigai: The Japanese secret to a long and happy life 





ജപ്പാനിൽ ജീവിക്കുന്ന ഓരോ മനുഷ്യരും വിശ്വസിക്കുന്നത്‌ എല്ലാവരിലും ഒരു ഇക്കിഗായ്‌ഉണ്ട്‌"നിലനിൽക്കുന്നതിനുള്ള ഒരു കാരണംഎന്നാണ്  വാക്കിന്റെ അർത്ഥംജീവിതത്തിൽ ഒരു ദിശയോ ലക്ഷ്യമോ ഉള്ളതിനെ സൂചിപ്പിക്കുന്നുഅത് ഒരാളുടെജീവിതത്തെ മൂല്യവത്താക്കുന്നുഒപ്പം ഒരു വ്യക്തി സ്വതസിദ്ധവും സന്നദ്ധവുമായപ്രവർത്തനങ്ങൾ നടത്തുന്നത് അവർക്ക് സംതൃപ്തിയും ജീവിതത്തിന് അർത്ഥബോധവുംനൽകുന്നതിനെ സൂചിപ്പിക്കുന്നു


The people of Japan believe that everyone has an ikigai – a reason to jump out of bed each morning. And according to the residents of the Japanese island of Okinawa – the world’s longest-living people – finding it is the key to a longer and more fulfilled life. Inspiring and comforting, this book will give you the life-changing tools to uncover your personal ikigai. It will show you how to leave urgency behind, find your purpose, nurture friendships and throw yourself into your passions. 


Discussion: Role of Monarchy in modern society. (രാജവാഴ്ച്ചയുംഅടിച്ചമർത്തപ്പെടലുമൊന്നും ആർക്കും അങ്ങട്ട്‌ പിടിക്കില്ലാന്ന് ഒരേ സ്വരത്തിൽ പറഞ്ഞ്‌ ചർച്ചയും അവസാനിച്ചു.)


❤️

KR

Thursday, September 22, 2022

വേദന!


ഒരു വേദനയിൽ

ജനനം!

മറു വേദനയിൽ

മരണം!

ജീവിത മധ്യേ

തേടിയെത്തുമാ-

വേദനകൾ,

ചിലപ്പോൾ 

നിശബ്ദതയുടെ-

കൂട്ടിലകപ്പെടും,

ചിലത്‌

ഹാസ്യത്തിൽ-

പൊതിഞ്ഞുവെക്കും,

ചിലവ

കണ്ണീരിനൊപ്പം-

പെയ്തിറങ്ങും,

മറ്റ്‌ ചിലത്‌

നമ്മിലലിഞ്ഞ്‌-

മണ്ണോട്‌ ചേരും,

നൈമിഷികമാം

നോവിനപ്പുറം

കാത്തിരിക്കുമാ-

മാനന്ദമാകട്ടെ

നമ്മിലെ 

പ്രതീക്ഷ!


❤️

KR