My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Saturday, February 22, 2020

20.02.20


It's been 5 years ... 

A dream had taken over My Destiny five years ago...

It was a journey ...

Journey to identify my Identity, Uniqueness, Life path and Love...

It was a dream....

A dream with no beginning and no ending....

It was from My void...

I was only embraced by repudiations ... 
No hope, no confidence and no existence ...

But, Today I am happy to be here in this beautiful Earth as A Woman who identified her powerful and determined individuality within Herself....

Expressing My sincere Gratitude to the great personalities who manifested me the Path of Success through their Love and Repudiation towards My Existence...

Thank You Lord for all the moments in my Life, with which You recreated me as a New Individual...

With Love and Gratitude 
KR...

Friday, February 14, 2020

14.02.20
സമയം വെളുപ്പിനെ മൂന്നു മണി....

എന്താണെന്നറിയില്ലാ ... വാലന്റൈസ്‌ ദിനം ആയതുകൊണ്ടാണോ എന്നറിയില്ലാ ഉറക്കമൊക്കെ അന്യമായി പ്രണയത്തെക്കുറിച്ചുളള ചിന്തകൾ മൊത്തത്തിൽ തലക്ക്‌ പിടിച്ചിരിക്കുന്നു... 

കൈയ്യിൽ അഞ്ചു പൈസ എടുക്കാൻ ഇല്ലാത്തതുകൊണ്ട്‌ വാലന്റൈസ്‌ ദിനം മൊത്തത്തിൽ ഒരു ദാരിദ്ര്യത്തിലാണു... എന്നാലും ചിന്തകൾക്ക്‌ ദാരിദ്ര്യമില്ലാട്ടോ... "നമ്മൾ പ്രണയിക്കുന്നവർ" മ്മൾക്ക്‌ ഒരു റോസാ പൂ തരും, മ്മളെ വിളിക്കും, കുറഞ്ഞത്‌ ഒരു മെസ്സേജെങ്കിലും അയക്കും എന്നോക്കെ ബെറുതെ ആഗ്രഹിക്കാല്ലോ.... എവിടെ !!! ഒക്കെ മ്മടെ നടക്കാത്ത മോഹങ്ങളാണൂട്ടോ... 

മ്മളെ ആരും പ്രണയിക്കാൻ ഇല്ലാത്തതുകൊണ്ട്‌ മ്മളു ആരേം പ്രണയിച്ച്‌ ബുദ്ധിമുട്ടിക്കണ്ടാന്ന് കരുതി.... പക്ഷേ......(ഞാൻ മാത്രം അറിയേണ്ട ഒരാഗ്രഹം.. അതിപ്പോ ഇവിടെ എഴുതിയാൽ ആ ആഗ്രഹം എന്നെ തേടി വരില്ലാ.... അറിയാതെ ... പറയാതെ അതെന്നെ തേടി വന്നാൽ സന്തോഷം ...അത്രേയുളളൂ...).

ശരിക്കും പറഞ്ഞാൽ പ്രണയമെന്ന് പറഞ്ഞാൽ ഒരു ദിവസത്തിൽ മാത്രം ഒതുങ്ങുന്നതാണോ.... പ്രണയിക്കുന്നവർക്ക്‌ എന്നും വാലന്റൈൻസ്‌ ഡെ ആണും... പക്ഷേ ആരെങ്കിലും എന്നും പ്രണയിച്ചു കൊണ്ടിരിക്കുമോ... വർഷത്തിൽ 365 ദിവസമുണ്ടെങ്കിൽ ... മാസത്തിൽ 30 ദിവസമുണ്ടെങ്കിൽ...ആഴ്ച്ചയിൽ ഏഴു ദിവസം ഉണ്ടെങ്കിൽ.... ദിവസത്തിൽ 24 മണിക്കുറുണ്ടെങ്കിൽ അതിന്റെ മുക്കാൽ പങ്കും നീയെന്നെ സ്നേഹിക്കുന്നില്ലാ... നീയെന്നെ പരിഗണിക്കുന്നില്ലാ... നീ എന്റെ പ്രതീക്ഷകൾക്കൊപ്പം ഉയരുന്നില്ലാ എന്നൊക്കെ പറഞ്ഞ്‌ ചുമ്മാ വഴക്കുണ്ടാക്കി ജീവിതത്തിന്റെ ഒരു നല്ല പങ്ക്‌ നശിപ്പിക്കും... എന്നിട്ട്‌ വാലന്റൈസ്‌ ഡെ ആകുംമ്പോൾ ഒരു ജന്മത്തിന്റെ മുഴുവൻ പ്രണയവും ആ ഒരു ദിവസം കൊണ്ട്‌ കൊടുത്ത്‌ തീർക്കണം.... എന്താല്ലേ മനുഷ്യന്മാരുടെ ഒരു കാര്യം... 

അഞ്ചു വർഷമായി ഞാൻ ഫെയ്സ്‌ ബുക്കിൽ നിന്നും വിട്ട്‌ നിൽക്കുവാൻ തുടങ്ങിയിട്ട്‌... ആ അക്കൗണ്ട്‌ വീണ്ടും തുടങ്ങണമെന്നുണ്ട്‌... പക്ഷേ എന്റെ വ്യക്തി ജീവിതത്തെ തുറന്നു കാണിക്കുവാനല്ലാ അത്‌.... എന്റെ എഴുത്തുകളും യാത്രകളും ഒന്ന് കുറിക്കുവാൻ.... കാരണം അവിടെ മാത്രമേ ഞാൻ ഞാനായി കാണപ്പെടാറുളളൂ... 

അപ്പോ പ്രണയിക്കുന്ന , പ്രണയം മനസ്സിൽ കാത്ത്‌ സൂക്ഷിക്കുന്ന എല്ലാ നല്ല മനസ്സുകൾക്കും നല്ല ഒരു വാലന്റൈൻസ്‌ ദിനം ആംശസിച്ചു കൊണ്ട്‌ ഇന്നത്തെ വെടിക്കെട്ട്‌ ഇബിടെ നിർത്തുന്നു...

പ്രണയ പൂർവ്വം
കാർത്തിക....

Tuesday, February 11, 2020

11.2.20

ജീവിതം നമ്മളെ എത്രയെത്ര വിത്യസ്ഥമായ അനുഭവങ്ങളിലൂടെയും, ആൾകാരിലൂടെയുമാണു നമ്മളെ കൊണ്ട്‌ പോകുന്നത്‌ ല്ലേ... നമ്മൾ കാണുന്ന കണ്ണിലൂടെ തന്നെ മറ്റുളളവരും കാണണമെന്ന് നമ്മൾ ആഗ്രഹിക്കുമ്പോൾ ഓരോ വ്യക്തികൾക്കും എല്ലാ കാര്യങ്ങൾക്കും വിത്യസ്ഥമായ കാഴ്ച്ചപ്പാടുകളാണുളളത്‌....

വളരെ ആത്മാർത്ഥമായി നമ്മൾ കാണുന്ന നിമിഷങ്ങൾക്ക്‌ വെറും സ്വാർത്ഥതയുടെ ആവരണം നൽകി ആ നിമിഷങ്ങളെ പുച്ചിക്കുമ്പോൾ ... അതിനെ വെറും അത്യാഗ്രഹമായി കാണുമ്പോൾ ആ നിമിഷങ്ങൾക്ക്‌ വേണ്ടി കാത്തിരിക്കുന്ന ദിവസങ്ങളും ... ആ ദിവസങ്ങളെ പുൽകുന്ന സന്തോഷവും പ്രതീക്ഷകളും സ്വപ്നങ്ങളുമെല്ലാം ഞാൻ എന്റെ കണ്ണിലൂടെ കണ്ട്‌ എന്റെ ഹൃദയത്തിൽ ഞാൻ കെട്ടിപ്പൊക്കുന്ന ഒരു ചില്ലു കൊട്ടാരം മാത്രമാണെന്ന് മറ്റൊരാളുടെ പരിഹാസത്തിൽ നിന്ന് നമ്മൾ അനുമാനിക്കുന്നു....

മറ്റൊരാളുടെ സന്തോഷത്തേയും ആഗ്രഹങ്ങളേയും വിശ്വാസത്തേയും വൃണപ്പെടുത്തുന്ന പ്രസ്ഥാവനകൾ പറയാതിരുന്നിരുന്നുവെങ്കിലെന്ന് നമ്മൾ ആഗ്രഹിക്കുമ്പോൾ ജീവിതം തന്നെ ചിലപ്പോൾ ഒരു അതിർ വരമ്പ്‌ തീർക്കും ഇനിയും നീ പരിഹാസി ആകാതിരിക്കുവാൻ .... ഇനിയും നീ വഞ്ചിക്കപ്പെടാതിരിക്കുവാൻ.... ഇനിയും നീ വേദനിക്കുവാതിരിക്കാൻ....

അപ്പോഴും ഉളളിന്റെയുളളിൽ കാത്ത്‌ വെച്ചിരിക്കുന്ന സ്നേഹത്തിനു ഒരു കുറവും ഇല്ലാട്ടോ.... പക്ഷേ ആർക്ക്‌ വേണം ആ സ്നേഹമല്ലേ.... അത്‌ വേദനിപ്പിക്കുന്ന ഒരു സത്യം....

Thursday, January 30, 2020

മാതാ പിതാ ഗുരോ ദൈവം

28.01.20

"മാതാ പിതാ ഗുരോ ദൈവം"


വിദേശ ജീവിതത്തിന്റെ ഭാഗമായി വിദേശിയായി മാറിയ എത്ര കുഞ്ഞുങ്ങൾക്ക്‌ ഇതിന്റെ അർത്ഥം അറിയാമോ എന്ന് ചോദിച്ചാൽ ഒരു പക്ഷേ ഉത്തരം വളരെ നിരാശ ജനകമായിരിക്കും....

പക്ഷേ അതിനു കാരണക്കാർ ആ കുഞ്ഞുങ്ങളല്ലാ.... അതിനു വേണ്ടി നമ്മൾ സമയം കണ്ടെത്തുന്നില്ലാ എന്നുളളതാണു....

ഇന്നെന്റെ ബ്ലിസ്സുക്കുട്ടൻ ആദ്യമായി സ്കൂളിൽ പോയ ദിവസം... അവളുടെ മുഖത്ത്‌ ഞാൻ കണ്ട സന്തോഷവും ഉത്സാഹവും എന്നിൽ നിറച്ച സന്തോഷത്തിനു ഒരായിരം ജന്മത്തിന്റെ പുണ്യമുണ്ട്‌...

ഞാൻ അവളോട്‌ തലേ ദിവസം പറഞ്ഞു , "നാളെ കുഞ്ഞ്‌ സ്കൂളിൽ പോകുന്നതിനു മുൻപ്‌ അച്ചന്റേം അമ്മയുടേയും കാലിൽ തൊട്ട്‌ അനുഗ്രഹം വാങ്ങണമെന്ന്... അപ്പോൾ അവളുടെ ചേച്ചി ബർക്ക എന്നോട്‌ ചോദിച്ചു ,"അതെന്തിനാ ആന്റി അങ്ങനെ ചെയ്യുന്നത്‌?". ഞാൻ അവളോട്‌ പറഞ്ഞു, "നമ്മുടെയെല്ലാം ജീവിതത്തിൽ എന്ത്‌ തുടങ്ങുന്നതിനു മുൻപും നമ്മുടെ മാതാപിതാക്കന്മാരുടെ അനുഗ്രഹം വാങ്ങണം. നമ്മൾ അവരുടെ കാലിൽ തൊടുമ്പോൾ നാം അറിയാതെ തന്നെ അവർ നമ്മൾക്ക്‌ ചെയ്‌ത എല്ലാ നന്മകൾക്കും നാം നന്ദി പറയുകയും അതോടൊപ്പം മുൻപോട്ടുളള നമ്മുടെ ജീവിതത്തെ നയിക്കുന്നതിനു അവരുടെ അനുഗ്രഹം നമ്മൾ സ്വായക്തമാക്കുകയും ചെയ്യുന്നു."

ഇന്ത്യൻ സംസ്കരത്തിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു സംസ്കാരം....

ഞാൻ അവരോട്‌ അത്‌ പറഞ്ഞെങ്കിലും അത്‌ എത്രമാത്രം അവരുടെ ഉളളിലേക്ക്‌ ഇറങ്ങിച്ചെന്നു എന്ന് എനിക്കറിയില്ലാ... പക്ഷേ എന്നെ അതിശയിപ്പിച്ചു കൊണ്ട്‌ എന്റെ കുട്ടികൾ സ്കൂളിൽ പോകുന്നതിനു മുൻപ്‌ അവരുടെ അച്ചന്റേം അമ്മയുടേയും അനുഗ്രഹം വാങ്ങിച്ചു... എന്റെ കുട്ടികളെക്കുറിച്ച്‌ ഞാൻ ഏറ്റവും അഭിമാനിച്ച നിമിഷം.... ഈ ജന്മത്തിൽ ഒരു നല്ല മകളും ഒരു നല്ല സ്ത്രീയും ഒരു നല്ല അമ്മയും ഒരു നല്ല ഭാര്യയും ഒരു നല്ല അമ്മൂമ്മയുമൊക്കെയായി എന്റെ കുട്ടികൾ മാറുമെന്ന് ഞാൻ വിധിയെഴുതിയ ദിവസം... ഞാനറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു... എന്റെ ജീവിതത്തിനു ഒരർത്ഥമുണ്ടെന്ന് ദൈവം എനിക്ക്‌ കാണിച്ചു തന്ന നിമിഷം... എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും സന്തോഷിച്ച ദിവസം....

അങ്ങനെയിരിക്കുമ്പോൾ ജീവിതം ചില നല്ല നിമിഷങ്ങൾ നമുക്ക്‌ സമ്മാനിക്കും.... ഓർമ്മയുടെ ഏടുകളിൽ എന്നും ഒരു നല്ല ഓർമ്മക്കൂട്ടായി സമ്മാനിക്കുവാൻ.... എന്റെ കുട്ടികൾക്ക്‌ ജന്മം നൽകിയ നിങ്ങളും പുണ്യം ചെയ്തവർ... നന്ദി ഒരു നല്ല സൗഹൃദത്തിലൂടെ നിങ്ങൾ എനിക്ക്‌ നൽകിയ ഈ നിമിഷങ്ങൾക്ക്‌...

സ്നേഹ പൂർവ്വം
കാർത്തിക...

Monday, January 20, 2020

നന്ദി !!!....

14.1.2020

നന്ദി എന്ന വാക്കിലുമപ്പുറം എന്തെങ്കിലും ജീവിതത്തിൽ തരുവാൻ സാധിച്ചിരുന്നെങ്കിൽ.... അപ്പോഴും മാറ്റുവാൻ പറ്റാത്ത  ചില ചിന്തകളും ശീലങ്ങളും ...

ആരു ജയിച്ചു ആരു തോറ്റു എന്നതല്ലാ.... 
എല്ലാം നല്ലതായി തീരാൻ ആരു മുൻ കൈ എടുത്തുവെന്നത്‌ പ്രാധാന്യം.... 
അഭിനന്ദനാർഹം...

അവിടെ ഞാൻ ചെറുതായൊന്ന് തോറ്റതു പോലെ.... 
ഇനി ആരും എന്റെ മുന്നിൽ തോൽക്കാതിരിക്കുവാൻ ഞാൻ ശ്രദ്ധിക്കുന്നതാണു....
 അതല്ലേ എനിക്ക്‌ ചെയ്യുവാൻ പറ്റൂ ല്ലേ.... 

നന്ദി ....

Monday, January 6, 2020

6.01.2020

ജീവിതത്തിൽ ഇപ്പോൾ ഏത്‌ ഗിയറിലാണു ഞാനിപ്പോൾ സഞ്ചരിക്കുന്നത്‌ എന്ന് ചോദിച്ചാൽ എനിക്കൊരു എത്തും പിടിയും കിട്ടുന്നില്ലാ....

എല്ലാ വികാരങ്ങളുടേയും ഒരു സമ്മിശ്രമായ അനുഭവം...

മനസ്സിന്റെ ഒരു കോണിൽ കടലിരമ്പുന്നതുപോലെ ദേഷ്യം നുരഞ്ഞു പൊങ്ങുമ്പോഴും , മറുകോണിലിരുന്ന് സ്നേഹമതിനെ ശാന്തമാക്കുന്നു...

ഒരു കോണിൽ നിരാശയുടെ ചതുപ്പിലേക്ക്‌ ഞാൻ മുങ്ങിത്താഴുമ്പോഴും മറുകോണിൽ ആവസിക്കുന്ന ആത്മവിശ്വാസമെന്നെ കൈ പിടിച്ചുയർത്തുന്നു...

ജീവിതത്തിൽ ഒരു പോയിന്റിലെത്തുമ്പൊൾ ഞാനെന്ന അസ്ഥിത്വം മാത്രം അവശേഷിക്കുന്നു... കൂടെ ഉണ്ടാകുമെന്ന് നമ്മൾ കരുതിയവരെല്ലാം ചിറകു വിടർത്തി പറന്നകലുമ്പോൾ തനിച്ചാവുന്ന നേരങ്ങളും അന്യമാകുന്ന സ്വപ്നങ്ങളും ഒരു പിടി ഓർമ്മകളും മാത്രം നമുക്ക്‌ കൂട്ടായി അണയുന്നു...

 എല്ലാറ്റിനുമപ്പുറം ഒരു ശാന്തത വന്നു നിറഞ്ഞതുപോലെ.... ഇനി ഒന്നും ഇതിൽ കൂടുതൽ ജീവിതത്തിൽ നൽകുവാനുമില്ലാ സ്വീകരിക്കപ്പെടാനുമില്ലാ എന്നതുകൊണ്ടാവണം... എല്ലാ അനുഭവങ്ങൾക്കും ജീവിതത്തോടും എല്ലാവരോടും കടപ്പാടും നന്ദിയും മാത്രം!!!.....


Friday, January 3, 2020

3.01.2020

കാലം കാത്ത്‌ വെച്ച മരണവും എന്നെ തേടി വന്നിരിക്കുന്നു...

ആ മരണം പുൽകിയത്‌ എന്നിലെ പ്രണയത്തെ...
ആ പ്രണയത്തിൽ ഞാൻ നെയ്‌ത്‌ കൂട്ടിയ 
എന്റെ സ്വപ്നങ്ങളെ...മോഹങ്ങളെ ... വിശ്വാസങ്ങളെ...

നെഞ്ചിനുളളിൽ എരിയുന്ന ചിതക്കുളളിൽ നിന്നും,
കേൾക്കുന്നു വിലാപങ്ങൾ ...
തരുമോ ഇനിയൊരു ജന്മം കൂടി ഞങ്ങൾക്ക്‌ നീ ...

ആ വിലാപങ്ങൾ നേർത്ത്‌ നേർത്ത്‌ നിശബ്ദമായപ്പോൾ 
ഒരു പിടി വെണ്ണീറായി മാറിയെൻ സ്വപ്നങ്ങൾ...

സ്വപ്നങ്ങളെ ഇനിയൊരു ജന്മം 
നിങ്ങൾക്ക്‌ നൽകുവാൻ ഞാൻ യോഗ്യയല്ലാ... 
നിങ്ങൾ വീണ്ടും ജനിക്കുക...
സ്വപ്നങ്ങളെ പുൽകുന്ന നല്ല മനസ്സുകൾക്കൊപ്പം ....

എന്റെ യാത്രകളും എന്റെ ജന്മങ്ങളും ഇവിടെ അവസാനിക്കുന്നു.....

Sunday, December 29, 2019

29.12.19

ഞാൻ തിരഞ്ഞെടുത്ത വഴിയാണു ഇന്നെന്റെ ജീവിതം...
അതിന്റെ ബാക്കി പത്രം മാത്രമാണു ഞാൻ ഇന്നനുഭവിക്കുന്ന വേദനകൾ....

എല്ലാം മനസ്സിലാക്കിയിട്ടും പിന്നേയും ഞാൻ എന്തിനു എന്റെ അധ്വാനവും സമ്പാദ്യവും ഹോമിച്ചു എന്നു ചോദിച്ചാൽ....

ആദ്യം എല്ലാം തിരികെ തരുമെന്ന വിശ്വാസം....
പിന്നെ എന്റെ സംമ്പൂർണ്ണതക്ക്‌ ഞാൻ വില നൽകുകയല്ലായെന്നാ വിശ്വാസം....
എന്നിലെ പ്രണയവും അതിന്റെ അനുഭവവും തികച്ചും നിർമ്മലമാണെന്നുളള വിശ്വാസം....

പിന്നെ എല്ലാ ഒരു മായയാണെന്നറിഞ്ഞിട്ടും ഉളളിൽ എരിഞ്ഞ പ്രണയത്തിനു മുൻപിൽ എല്ലാം ഹോമിക്കുകയായിരുന്നു....

സ്വന്തമല്ലാത്തിനെ ആഗ്രഹിക്കുമ്പോൾ അതിന്റെ പരിമിതികളേയും മനസ്സുകൊണ്ട്‌ സ്വീകരിക്കുക... അപ്പോൾ അമിതമായ ആഗ്രഹങ്ങൾക്ക്‌ ജീവിതം തന്നെ ഒരു പരിധി നിർണ്ണയിക്കും.... 

Monday, November 25, 2019

അഡ്‌ലൈഡ്‌ സാഹിത്യ വേദി

24.11.19
അഡ്‌ലൈഡ്‌ സാഹിത്യ വേദിയുടെ വാർഷിക പരിപാടിയുടെ ഭാഗമായി എഴുത്തിനേയും വായനേയുമൊക്കെ ഇഷ്ടപ്പെടുന്ന ഒരു കൊച്ചു കൂട്ടായ്മയിൽ പങ്കെടുക്കുവാൻ ഇന്ന് സാധിച്ചു. പുതിയ മുഖങ്ങൾ പുതിയ വ്യക്തിത്വങ്ങൾ പുതിയ സൗഹൃദങ്ങൾ.

ആ വേദിയിൽ എന്റെ പുസ്തകത്തെക്കുറിച്ച്‌ ഒരു വിവരണം നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. ജീവിതത്തിൽ ഞാൻ മനസ്സിൽ താലോലിക്കുന്ന സ്വപ്നങ്ങളിലൊന്നാണു ഒരു നല്ല മോട്ടിവേഷണൽ സ്പീക്കർ ആവുകയെന്നുളളത്‌. ആ വേദയിൽ എന്റെ പുസ്തകത്തെക്കുറിച്ച്‌ പറയുന്നതിനു മുൻപ്‌ ആ പുസ്തകത്തിലേക്ക്‌ ഞാൻ നടത്തിയ യാത്ര.... ഞാൻ നേരിടേണ്ടി വന്ന അനുഭവങ്ങൾ... അത്‌ ആ വേദിയിൽ അവതരിപ്പിച്ചപ്പോൾ എന്റെ സ്വപ്ന സാക്ഷാത്കാരത്തിലേക്ക്‌ ഞാൻ നടന്നു കയറുകയായിരുന്നു. നന്ദി ദൈവമേ!!!....ഇനിയും നല്ല നല്ല വേദികളിൽ എന്റെ അനുഭവങ്ങൾ പങ്കുവെക്കുവാൻ ദൈവം സഹായിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു....

JLF എന്ന ലിറ്റററി ഫെസ്റ്റിവലിനെക്കുറിച്ച്‌ ഒരു നല്ല വിവരണം ആ വേദിയിൽ നിന്ന് അറിയുവാൻ സാധിച്ചു. വളർന്നു വരുന്ന എഴുത്തുകാരുടെ അവരുടെ സ്വപ്ന സാക്ഷാത്കാരത്തുന്റെ അനുഭവവും ആ കൊച്ച്‌ പരിപാടിക്ക്‌ ഊർജ്ജം നൽകി. വീണ്ടും അക്ഷരങ്ങളുടെ ലോകത്ത്‌ എത്തിച്ചേർന്നതിൽ, ആ അനുഭവത്തുന്റെ ഭഗമായതിൽ ഒരു പാട്‌ സന്തോഷം തോന്നി....

സാഹിത്യവേദി ഇനിയും നല്ല സാഹിത്യകാരന്മാർക്ക്‌ ഒരു നല്ല പ്രചോദനവും ഒരു നല്ല വേദിയുമായി മാറി ഒരു പാട്‌ പേരിലേക്ക്‌ അത്‌ എത്തി ചേരുകയും ഒരു നല്ല വലിയ പ്രസ്ഥാനമായി വളർന്ന് വരികയും ചെയ്യട്ടെയെന്ന് ആശംസിക്കുന്നു....

ആശംസകളോടെ 
കാർത്തിക....

Wednesday, November 20, 2019

എല്ലാം എന്റെ തെറ്റ്‌ ....

ആയിരം കാരണങ്ങൾ എനിക്കുണ്ടായിരുന്നു എല്ലാം അവസാനിപ്പിക്കുവാൻ ...

എന്നിട്ടും എന്നും നെഞ്ചോട്‌ ചേർത്ത്‌ പിടിക്കുവാനേ ആഗ്രഹിച്ചിട്ടുളളൂ....

അവസാന ശ്വാസം വരെ കൂടെക്കാണണമെന്നേ 
ആഗ്രഹിച്ചിട്ടുളളൂ....

എന്നിട്ടും എന്റെ "ഒരു" ആഗ്രഹത്തെ നിക്ഷേധിക്കുവാൻ 
എല്ലാം അവസാനിപ്പിക്കുമെന്ന പറഞ്ഞ നിമിഷം .... 
അത്‌ എത്ര മാത്രം മറ്റൊരാളെ വേദിനിപ്പിക്കുന്നുവെന്ന് 
മനസ്സിലാക്കിയിരുന്നുവെങ്കിലെന്ന് അറിയാതെ ആഗ്രഹിച്ചു പോയി...

ചിലപ്പോൾ ആ ആഗ്രഹവും എന്റെ തെറ്റായിയിരിക്കും...
എല്ലാം എന്റെ തെറ്റ്‌ ....