My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Thursday, April 23, 2020

World Reading Day....

23.04.20
 
Sometimes, Life is unpredictable. You wish for something, but you end up with something else...

I was going through a state of lack of confidence, a sort of depression and feeling unwell two days ago. I always prefer to behold a positive attitude in my Life. When I feel low, I always go in search of something which motivates me to bring back My powerful spirit.

So, I decided to work on one of my friend's photo album. All of a sudden, I could feel that  mind, body and soul just transformed into a very determined state. Fortunately or unfortunately, the moment I start my work, my mobile got stuck and gradually all my precious photos, data and everything deleted by itself.  I was shattered. I spent whole day to retrieve my data. But, ended up in desperation.

The day brought me another shocking news that my washing machine also stopped working.  Wow! What a beautiful Day!... It took me a while to accept whatever is happening around Me. I got more sick, but still I never wanted to feel so depressed.

I requested Rengi to rearrange my reading room. Of course, he really helped me to give a new look to my reading cum prayer room. Arranged a small book shelf and removed the big table and chairs from the room. When Ammu and Rengi were arranging books in the shelf, I did notice a book , named "Home is Where The Heart is" written by Geraldine Cox.

Cover page shows a lady sitting and  surrounded by 9 kids. I am strong on my maternal instincts which certainly influenced me to read through that book.

"Home is Where Heart is" the story of a woman who found her true purpose in caring for Cambodian orphans- the tragic victims of three decades of war and destruction.  

Sometimes, giving birth of a child is not the ultimate scale to measure a woman's identity.  Being a single or infertile, A woman can also experience her Motherhood through caring for the kids who destituted in the label of orphans. This book takes you from a state of Adelaide to the state of Cambodia... Great respect to People who serves the world with their beautiful and dedicated Life.....

Gratitude to Rengith Mathew for creating a beautiful ambience to my reading room, Sumi to reminding me about Today's importance and Gerald Cox to giving a good start in reading in the period of lock down....

Love
Karthika...

Monday, April 13, 2020

Happy birthday Binopappa...

 9.4.20

 താന്നിക്കൽ തറവാട്ടിലെ ഏറ്റവും ഇളയ കാരണവരുടെ അമ്പതാമത്‌ (50 years)പിറന്നാൾ ...

ഞങ്ങളുടെ പാപ്പന്റെ പിറന്നാൾ.... 

  പാപ്പൻ... മനസ്സിൽ ഒരുപാട്‌ നന്മയുളള , എല്ലാവരേയും മനസ്സു നിറഞ്ഞ്‌ സ്നേഹിക്കുന്ന... ആരുടെ പ്രതിസന്ധി ഘട്ടങ്ങളിലും ഒരു കൈത്താങ്ങായി ഓടിയെത്തുന്ന ഞങ്ങളുടെ സ്വന്തം പാപ്പൻ...  

താന്നിക്കൽ തറവാട്ടിൽ പത്താമത്തെ പുത്രനായി ജനിച്ചതുകൊണ്ട്‌ എല്ലാവരുടേയും സ്നേഹപരിലാളനകളാൽ  പാപ്പൻ വിത്യസ്തനായി വളർന്നു... സ്കൂളിലും കോളേജിലുമൊക്കെ പാപ്പൻ ഒരു റൊമാന്റിക്ക്‌ ഹീറോ ആയിരുന്നു... നാടകവും അഭിനയവും രാഷ്ട്രീയവുമൊക്കെയായി ആളു എല്ലാവരുടെ മനസ്സിലും നിറഞ്ഞു നിന്നു... ഞങ്ങൾ കുട്ടികൾക്ക്‌ പാപ്പനെന്നു വെച്ചാൽ ജീവനാണു... കുടുംബത്തിലെ എന്താഘോഷങ്ങൾക്കും പാപ്പൻ തലയ്ക്കൽ കാണും...  സഹോദരങ്ങൾ തമ്മിൽ എന്തെങ്കിലും അഭിപ്രായ ഭിന്നതകൾ ഉണ്ടായാൽ പാപ്പൻ മുൻകൈ എടുത്ത്‌ അത്‌ ഒത്തു തീർപ്പാക്കാൻ ശ്രമിക്കും... അങ്ങനെ പാപ്പൻ ഞങ്ങളുടെ കുടുംബത്തിന്റെ നിറ സാന്നിദ്ധ്യമായിരുന്നു അന്നും ... ഇന്നും ... ഇനിയെന്നും... 

കുട്ടിക്കാലത്ത്‌ ഞങ്ങളുടെ സ്കൂളിനു നാടകത്തിനു ജില്ലാ തലത്തിലും സ്റ്റേറ്റ്‌ തലത്തിലുമൊക്കെ സമ്മാനങ്ങൾ വാങ്ങിത്തന്നിരുന്നത്‌ പാപ്പൻ എഴുതി സംവിധാനം ചെയ്ത നാടകങ്ങളായിരുന്നു... അന്ന് സ്കൂൾ അസംബ്ലിക്ക്‌ ഹെഡ്‌ മാസ്റ്റർ പാപ്പനെ അഭിനന്ദിക്കുന്നത്‌ ഏറ്റവും അഭിമാനത്തോടെ നോക്കി നിന്നിട്ടുണ്ട്‌. പണ്ടൊക്കെ പത്താം ക്ലാസ്സിൽ ഓരോ വർഷവും ഏറ്റവും കൂടുതൽ മാർക്ക്‌ വാങ്ങുന്നവരുടെ പേരു വിവരങ്ങൾ ഒരു ബോർഡിൽ എഴുതി പ്രദർശിപ്പിക്കുമായിരുന്നു. അവിടേയും ഞങ്ങളുടെ പാപ്പന്റെ പേരു കാണുമ്പോൾ കൂട്ടുകാരോട്‌ പറയുമായിരുന്നു , "ഇത്‌ ഞങ്ങടെ പാപ്പനാണു." അങ്ങനെ ജീവിതത്തിൽ ഒരു പാട്‌ അനുഭവങ്ങൾക്ക്‌ പാപ്പൻ ഞങ്ങൾക്ക്‌ മാതൃകയായിട്ടുണ്ട്‌... 

സ്വപ്നങ്ങൾക്കൊക്കെ വിട ചൊല്ലി ഉത്തര വാദിത്വമുളള ഒരു പോലീസ്‌ ഉദ്യോഗസ്ഥനായി ഇപ്പോൾ പാപ്പൻ ജീവിക്കുന്നു... ഒരു പാട്‌ അനുഭവങ്ങളുളള പാപ്പനെക്കുറിച്ചെഴുതുവാൻ ഇനിയും ഒരു പാടുണ്ട്‌.... സമയ പരിമിതി കൊണ്ട്‌ ഒരു ചെറിയ ഓർമ്മക്കുറിപ്പിൽ നിർത്തുന്നു....  ഇനിയും നല്ല അനുഭവങ്ങൾ ദൈവം പാപ്പനു അനുഭവഭേദ്യമാക്കട്ടെയെന്ന പ്രാർത്ഥനയോടെ... 

താന്നിക്കൻസിനു വേണ്ടി ..
റ്റിന്റു താന്നിക്കൽ മത്തായി (കാർത്തിക)...

കൊറോണ അനുഭവങ്ങളിലൂടെ ഒരു ഈസ്റ്റർ....

12.04.20

കൊറോണയെന്ന വ്യാധി ലോകം കീഴടക്കിയപ്പോൾ ഞാനേറ്റവും കൂടുതലാഗ്രഹിച്ചത്‌ ജനിച്ചു വളർന്ന സ്വന്തം നാട്ടിലേക്ക്‌ പോകണമെന്നായിരുന്നു... ജീവിതം മരണമെന്ന സത്യത്തോട്‌ അടുത്തപ്പോൾ കാണുവാനാഗ്രഹിച്ചത്‌ സ്വന്തക്കാരേയും ബന്ധുക്കാരേയുമൊക്കെയാണു... ഒരു പക്ഷേ ആ ആഗ്രഹത്തിനു പുറകിൽ ചെറിയയൊരു സ്വാർത്ഥതയും ഒളിഞ്ഞു കിടന്നൂ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കൊറോണ മൂലം എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ കുഞ്ഞിനു എന്റെ സ്വന്തക്കാരും ബന്ധക്കാരുമൊക്കെ ഉണ്ടാകുമായിരിക്കുമെന്ന സ്വാർത്ഥത....  

 ലോക്ക്‌ ഡൗൺ പ്രഖ്യാപിച്ചതോട്‌ കൂടി നാട്ടിലേക്ക്‌ പോകുവാനുളള ആഗ്രഹം ഉപേക്ഷിച്ചു .... അപ്പോൾ ഈ പ്രവാസ ജീവിതത്തിൽ താങ്ങും തണലുമായി നിൽക്കുന്ന സുഹൃത്തുക്കൾ സ്വന്തക്കാരും ബന്ധുക്കാരുമായി മാറി... പരസ്പരം ഞങ്ങൾ പറഞ്ഞു എന്തുവന്നാലും നമ്മൾ ഒരുമിച്ച്‌ നേരിടും. ഓരോ ആഘോഷങ്ങളും ഒത്തുച്ചേരലുകളില്ലാതെ കടന്നുപോയപ്പോൾ എവിടെയൊക്കെയോ എല്ലാവരും ഒരു കൂട്ടായ്മയും സന്തോഷവുമൊക്കെ മിസ്സ്‌ ചെയ്യുവാൻ തുടങ്ങി. അങ്ങനെയിരിക്കുമ്പോ ഈസ്റ്റർ വന്നെത്തി. ഞാനാഗ്രഹിച്ചു രാവിലെ കുറച്ച്‌ അപ്പവും കറിയുമുണ്ടാക്കി എന്റെ സുഹൃത്തുക്കൾക്ക്‌ കൊടുക്കണം. ശനിയാഴ്ച്ച ഡൂട്ടി കഴിഞ്ഞു വന്ന് ഈസ്റ്ററിനു വേണ്ടിയുളള വിഭവങ്ങളുണ്ടാക്കി. അതുണ്ടാക്കിയ ഓരോ നിമിഷവും ഓർത്തത്‌ എന്റെ മമ്മിയേം വല്യമ്മിച്ചിയേമൊക്കെയാണു. മക്കൾക്കും കൊച്ചുമക്കൾക്കും വേണ്ടി എത്ര സന്തോഷത്തോടെ ആത്മാർത്ഥതയോടെയായിരുന്നു അവർ വിരുന്നൊരുക്കിയിരുന്നത്‌..

രാവിലെ ഞാൻ എന്റെ സുഹൃത്തുക്കൾക്ക്‌ മെസ്സേജ്‌ അയച്ചു ലോക്ക്‌ ഡൗണിൽ കുറച്ച്‌ അപ്പവും കറിയും കഴിക്കുന്നത്‌ വിരോധമില്ലെങ്കിൽ വീട്ടു പടിക്കൽ ഡെലിവറി ചെയ്യുന്നതാണു.   നമ്മൾ പ്രതീക്ഷിക്കുന്നവർ മറുപടി തരാത്തപ്പോൾ അപ്രതീക്ഷിതമായ മറുപടികൾ ആ ദിവസത്തിന്റെ ഗതി തന്നെ മാറ്റും. എനിക്ക്‌ റാണിയമ്മയുടെ വിളി വന്നു, "എന്റെ റ്റിന്റു, ഇന്നലെ അപ്പത്തിനിടുവാൻ മറന്ന സങ്കടത്തിലാ രാവിലെ എണീറ്റത്‌ . റ്റിന്റുവിന്റെ മെസ്സേജ്‌ കണ്ടപ്പോൾ വലിയ സന്തോഷം തോന്നി." അങ്ങനെ ഞങ്ങൾ ഈസ്റ്റർ ആഘോഷം തുടങ്ങി. സുമിക്ക്‌ ഡൂട്ടിക്ക്‌ പോകുവാനിറങ്ങിയപ്പോൾ അപ്പവും കറിയും പൊതിഞ്ഞു കൊടുത്തുവിട്ടു.  രെഞ്ചി മാഷിനും ശ്രീ ഭായിക്കും അപ്പവും കറിയും ഡെലിവറി ചെയ്തു.

ഒരു പാട്‌ സന്തോഷത്തോടെയാണു ഡൂട്ടിക്ക്‌ പോയത്‌. ഡൂട്ടി കഴിഞ്ഞ്‌ വീട്ടിലെത്തിയപ്പോൾ എല്ലാവർക്കും പങ്കുവെച്ച്‌ കഴിഞ്ഞപ്പോൾ വൈകിട്ടത്തേക്ക്‌ കറികളൊന്നും ഇല്ലാതെ എന്തു കഴിക്കണമെന്ന് ആലോചിച്ചിരിക്കുമ്പോളിതാ റാണിയമ്മയുടെ വിളി വീണ്ടും വരുന്നു," കുട്ടി ഡോർ തുറന്നു പുറത്തു വരൂ." അപ്പോ ദേ നല്ല ബിരിയാണിയുമൊക്കെയായി റാണിയമ്മയും ശ്രീ ഭായിയും വീട്ടുപടിക്കൽ. സത്യം പറഞ്ഞാൽ മനസ്സു നിറഞ്ഞു പോയി. സുമിയും പറഞ്ഞത്‌ അതേ അനുഭവം ; വൈകിട്ടത്തേക്ക്‌ ഇനി ആഹാരം ഉണ്ടാക്കണമല്ലോയെന്ന് ചിന്തിച്ചിരുന്നപ്പോൾ മേശപ്പുറത്ത്‌ ബിരിയാണിയിരിക്കുന്നു.

സോഷ്യൽ ഡിസ്റ്റൻസിംങ്ങ്‌ പരിപാലിച്ചു കൊണ്ട്‌ തന്നെ ഞങ്ങളുടെ ഈസ്റ്റർ ആഘോഷം ഞങ്ങൾ ആഘോഷിച്ചപ്പോൾ പങ്കുവെക്കലിന്റേയും പരസ്പര സഹകരണത്തിന്റേയും കരുതലിന്റേയും ഒരനുഭവം ഈ ഈസ്റ്ററിനു ഞങ്ങൾക്ക്‌ കൂട്ടായി...  എന്റെ വല്യമ്മച്ചിയും മമ്മിയുമൊക്കെ കാണിച്ച്‌ തന്ന മാതൃക എന്നിലൂടെ എന്റെ കുഞ്ഞുങ്ങളിലേക്കും എത്തണമെന്നും ഞാനാഗ്രഹിക്കുന്നു... ജീവിതത്തിൽ അവർ അനുഭവിച്ചറിയുന്ന കണ്ടു പടിക്കുന്ന ജീവിത പാഠങ്ങൾ ... എന്നും ആ നല്ല അനുഭവങ്ങളുടെ മഹത്വം മനസ്സിലാക്കുവാൻ എല്ലാവർക്കും സാധിക്കട്ടേയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.... 

കാർത്തിക

Sunday, April 5, 2020

36 വർഷങ്ങൾ....

ഏപ്രിൽ 5.. 

താന്നിക്കൽ തറവാട്ടിൽ റ്റി.എം. വർഗ്ഗീസ്സിന്റേയും റെയ്ച്ചൽ വർഗ്ഗീസിന്റേയും കൊച്ചു മകളായും, മത്തായി വർഗ്ഗീസിന്റെയും സലി മത്തായുയുടേയും ആദ്യ പുത്രിയായും ഈ ഭൂമിയിൽ ജനിച്ചു വീണ ദിവസം... 

 36 വർഷങ്ങൾ.... 

അതൊരു നീണ്ട കാലഘട്ടം തന്നെയാണു .... ഒരു കുഞ്ഞു മനസ്സിന്റെ നിഷ്കളങ്കതയിൽ നിന്നും ഒരു സ്ത്രീയുടെ പൂർണ്ണതയിലേക്കുളള യാത്ര.... വഴികൾ വിത്യസ്ഥം ... ആശയങ്ങൾ വേരുറച്ചത്‌.... സ്വന്തമായ നിലപാടുകൾ ....  നന്ദി പറയേണ്ടവരുടെ നീണ്ട നിര.... ജന്മം നൽകിയവർ മുതൽ വീണ്ടും പുനർ ജന്മം നൽകിയവർ വരെ ആ നിരയിൽ നിൽക്കുന്നു .... ആരും കൈത്താങ്ങില്ലാതെ വരുമ്പോൾ ചേർത്ത്‌ നിർത്തുന്ന ദൈവത്തോട്‌ നന്ദി പറഞ്ഞാൽ മാത്രം തീരുന്നതല്ല ആ കടപ്പാട്‌ ...  ഇനി എത്ര നാളെന്നറിയില്ലാ ഈ ഭൂമിയിൽ ജീവിതം ബാക്കി വെക്കുന്ന നിമിഷങ്ങൾ.... ജീവിക്കുന്ന നാളത്രയും സന്തോഷമായിട്ടിരിക്കണമെന്ന് ആഗ്രഹിക്കുന്നു....  

(ഇന്നലെ എഴുതി പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു .... കാരണം നമ്മൾ സ്നേഹിക്കുന്നവർ സങ്കടത്തോടിരിക്കുമ്പോൾ എന്റെ സന്തോഷം എനിക്കന്യമാകും....) 

കൊറോണ കാലത്തെ പിറന്നാളിനെക്കുറിച്ച്‌ ഒരു പാട്‌ എഴുതണെമെന്ന് വിചാരിച്ചതാണു... ഇവിടെ നിർത്തുന്നു ... 
എല്ലാം നല്ലതായി തീരുവാൻ പ്രാർത്ഥിക്കുന്നു

Wednesday, April 1, 2020

"കനവാണോ...കഥയാണോ.. വെറും തോന്നലാണോ .... "

രണ്ട്‌ ധ്രുവങ്ങൾക്ക്‌ നടുവിൽ ഒരു തട്ടിൽ സന്തോഷത്തിന്റെ സായൂജ്യത്തിലും,  മറു തട്ടിൽ പരാതികളുടേയും കലഹങ്ങളുടേയും അനുഭവങ്ങളിലും, അസന്തുലിതമാകുന്ന മോഹങ്ങൾക്കും സ്വപ്‌നങ്ങൾക്കും മധ്യത്തിലും,  ഏതാണു യാഥാർത്യമെന്ന് തിരയുമ്പോഴും  ഞാൻ തേടുന്നത്‌ എന്നിലെ ആത്മവിശ്വാസത്തെ ശക്തമാക്കി, എന്നെ ഞാനായി കാണുന്ന  എന്റെ കുറവുകളിൽ ഒരു കൈത്താങ്ങായി കൂടെ നിൽക്കുന്ന ഒരു സാമീപ്യമാണു... 

ഈ ലോകം അവസാനിക്കുവാൻ പോവുകയാണെന്ന് പറഞ്ഞാൽ പോലും സ്വന്തം കാര്യങ്ങൾ മാത്രം നോക്കി ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യർ നമുക്ക്‌ ചുറ്റുമുണ്ട്‌... അവർ ഈ ലോകത്തെ കാണുന്നത്‌ അവരുടെ കണ്ണുകളിലൂടെ മാത്രമാണു....   ഞാനാഗ്രഹിക്കുന്നതു പോലെ നീ ജീവിക്കണം ... അല്ലെങ്കിൽ നീ ആഗ്രഹിക്കുന്നതു പോലെ ഞാൻ ജീവിക്കണം ...

 സ്വന്തം ആഗ്രഹങ്ങൾക്കും സ്വാർത്ഥതക്കും മുൻപിൽ മറ്റൊരു വ്യക്തിയുടെ, വ്യക്തിത്വത്തിന്റെ സ്ഥാനം എവിടെയാണു???.... ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെ, വ്യക്തിത്വത്തെ ബഹുമാനിക്കുമ്പോൾ അയാൾക്ക്‌ മറ്റൊരാളോട്‌ തോന്നുന്ന ഒരു  വിശ്വാസമുണ്ട്‌ സ്നേഹമുണ്ട്‌... ആ സ്നേഹത്തിൽ മറ്റൊരാളുടെ ഇഷ്ടങ്ങളറിഞ്ഞ്‌ അവർക്ക്‌ വേണ്ടി അവരുടെ ജീവിതത്തിലെ ആഗ്രഹങ്ങൾക്ക്‌ വേണ്ടി സന്തോഷങ്ങൾക്ക്‌ വേണ്ടി പൂർണ്ണ മനസ്സോട്‌ കൂടി നില കൊളളുവാൻ സാധിക്കും... മറ്റൊരാളുടെ സന്തോഷം നമ്മളറിയാതെ തന്നെ നമ്മുടേയും സന്തോഷമായി മാറും... അവിടെ സ്വന്ത ഇഷ്ടം മറ്റൊരാളിൽ അടിച്ചേൽപ്പിക്കപ്പെടേണ്ട ആവശ്യകതയും വരുന്നില്ലാ... മനസ്സു നിറഞ്ഞ്‌ സ്നേഹിക്കുവാൻ നല്ലൊരു മനസ്സുണ്ടായാൽ മാത്രം മതി....  

"കനവാണോ...കഥയാണോ.. വെറും തോന്നലാണോ .... "

Wednesday, March 25, 2020

കൊറോണ അനുഭവങ്ങളിലൂടെ ... Day 2


24.03.20

കൊറോണ ലോകത്തിൽ ആധിപത്യം സ്ഥാപിച്ചപ്പോൾ എല്ലാ മനുഷ്യരും അവരവരുടെ വീടുകളിൽ ആധിപത്യം ഉറപ്പിച്ചു. അപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്‌ എല്ലാവർക്കും ഒരു പാട്‌ ഫാമിലി ടൈം കിട്ടുവാൻ പോകുന്നുവെന്നതാണു. പക്ഷേ ആരും കാണാത്ത ഒരു കൊച്ചു ലോകം നമ്മളറിയാതെ നീറിപ്പിടയുന്നുണ്ട്‌. നമുക്ക്‌ ചുറ്റും കറങ്ങുന്ന നമ്മുടെ കുട്ടികളുടെ ലോകം.

ഒരു കൊച്ചു പൂമ്പാറ്റ ഒരു പൂവിനു ചുറ്റും കറങ്ങുന്നതുപോലെ എന്റെ മകൾ അമ്മു ഇന്ന് എനിക്ക്‌ ചുറ്റും കളിചിരികളുമായി പാറിപ്പറന്നി നടന്നു. ഞാൻ ഒരു മുറിയിൽ നിന്നും മറ്റൊരു മുറിയിലേക്ക്‌ പോകുമ്പോളും അവളെന്റെയൊപ്പം തന്നെ ഉണ്ടാവും. അവളുടെ കളിക്കൂട്ടുകാരികൾ അവളുടെ അടുത്ത്‌ വന്ന് കളിച്ചിട്ട്‌ നാലഞ്ചു ദിവസമായി. ഒരു പക്ഷേ ആ കുഞ്ഞു മനസ്സിൽ നമ്മൾ മുതിർന്നവർക്ക്‌ മനസ്സിലാക്കാൻ പറ്റാത്ത വേവലാതികൾ കാണും, "എന്തായിരിക്കും എന്റെ കളിക്കൂട്ടുകാരികൾ ഇപ്പോൾ എന്റെയടുത്ത്‌ കളിക്കാൻ വരാത്തത്‌?? അവർ എന്നെ ഇട്ടേച്ചു പോയതു പോലെ എന്റമ്മയും എന്നെ ഇട്ടിട്ടു പോകുമോ?? എന്നാണെനിക്ക്‌ കളിക്കാൻ പോകുവാൻ പറ്റുകാ?? " അങ്ങനെ നമ്മൾ കാണാത്തതും കേൾക്കാത്തതുമായ ഒരു കുഞ്ഞു ലോകം ഈ കൊറോണ സംഘർഷങ്ങൾക്കിടയിൽ നീറിപ്പിടയുന്നുണ്ട്‌.

എന്റെ അപ്പനും അമ്മയ്ക്കും എന്നെക്കുറിച്ചുളള ഏറ്റവും വലിയ പരാതി ഞാനാരേയും ഫോൺ വിളിക്കാറില്ലായെന്നതാണു. എന്നാൽ കൊറോണ ലോകത്തെ കീഴടക്കിയപ്പോൾ എന്റെ മനസ്സിൽ ഞാൻ ഏറ്റവും ആഗ്രഹിച്ചത്‌ എനിക്ക്‌ പ്രിയപ്പെട്ടവരോടെല്ലാം എനിക്കൊന്ന് സംസാരിക്കണമെന്നായിരുന്നു. എല്ലാവരും ഭീതിൽ കഴിയുമ്പോൾ അവരെ അന്വേഷിച്ച്‌ ഒരാൾ വിളിക്കുകയെന്നത്‌ വലിയയൊരു ആശ്വാസമാണു. നാട്ടിൽ  വിളിച്ചപ്പോളും എല്ലാവരും ഏറ്റവും കൂടുതൽ വിഷമിക്കൂന്നത്‌ കുട്ടികളെ കുറിച്ചോർത്താണു. അവധി കിട്ടിയാൽ ഒന്നുകിൽ സൈക്കിളും എടുത്തോണ്ട്‌, ഇല്ലെങ്കിൽ ബാറ്റും ബോളും പന്തുമൊക്കെയായി റബർ തോട്ടത്തിലും കണ്ടത്തിലും മൈതാനത്തുമൊക്കെ കളിച്ചു നടക്കുന്ന കുട്ടികൾ വീട്ടിൽ തന്നെയിരുന്ന് ഒരു പരുവമായി എന്ന പരിവേദനങ്ങൾ മാത്രമാണു കേട്ടത്‌. കുറച്ച്‌ നേരം റ്റിവി കാണും പിന്നെ കമ്പൂട്ടർ പിന്നെ അടിപിടി. ഇത്‌ തന്നെ തുടർന്ന് കൊണ്ട്‌ പോകുന്നു.

കൊറോണ എപ്പോൾ തങ്ങളെത്തേടി വരുമെന്ന് ആലോചിച്ചിരിക്കുന്ന, സോഷ്യൽ മീഡിയായിലെ എല്ലാ പോസ്റ്റുകളും അപ് ഡേറ്റ്‌ ചെയ്യുന്ന, അടുത്ത ആറു മാസത്തേക്ക്‌ നമുക്ക്‌ ജീവിക്കാനുളള എല്ലാം സ്വരുക്കൂട്ടിവെച്ച എല്ലാ അച്ഛനമ്മമാരോടുമൊരു ചോദ്യം;

"നിങ്ങളുടെ കുഞ്ഞു മനസ്സുകൾക്കുവേണ്ടി നിങ്ങൾ എന്ത്‌ ചെയ്തു, ഇനി എന്തു ചെയ്യുവാൻ നിങ്ങൾ ആഗ്രഹിക്കുന്നു??"

വീട്ടിൽ തന്നെ ഇരിക്കുമ്പോൾ അവരുടെ മാനസികാവസ്ഥ ഒരു ഫിക്സഡ്‌ സ്റ്റേജിലേക്ക്‌ മാറുകയാണു. അതവരിൽ പ്രതിഫലിക്കപ്പെടുന്നത്‌ ഒരു ഉൾവലിഞ്ഞ മാനസികാവസ്ഥയിലേക്കായിരിക്കും. ചിലപ്പോളത്‌ ദേഷ്യമായും വാശിയായുമൊക്കെ അവർ പ്രകടിപ്പിക്കാം. മാതാപിതാക്കളായ നമ്മുടെ എല്ലാ പ്രതികരണങ്ങളും അവരിലേക്ക്‌ എത്തപ്പെടുന്നുണ്ട്‌. നമ്മളറിയാതെ തന്നെ അത്‌ അവരിലും വളരെയധികം പിരിമുറുക്കം ഉണ്ടാക്കുന്നുണ്ട്‌.

എല്ലാ മാനസ്സിക സംഘർഷങ്ങളും മാറ്റിവെച്ച്‌ കുറച്ച്‌ സമയം അവരോടൊപ്പം ചിലവഴിക്കുക... അവരുടെ കഴിവുകളെ പ്രോത്സാപ്പിക്കുവാൻ സാധ്യമാകുന്ന എല്ലാ സാഹചര്യങ്ങളും അവർക്ക്‌ വീട്ടിൽ ഒരുക്കികൊടുക്കുക... അവരുടെ സുഹൃർത്തക്കളുമായും ബന്ധുക്കളുമായുമൊക്കെ ഫോണിൽ സംസാരിക്കുവാനുളള സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കുക... ഓൺലൈൻ ലൈബ്രറിയിലൂടെ നല്ല ബുക്കുകൾ അവർക്ക്‌ എടുത്ത്‌ കൊടുക്കുക... ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കുക, അവരുടെ മനസ്സറിഞ്ഞ്‌ ആത്മാവറിഞ്ഞ്‌ അവരുടെ ആത്മവിശ്വാസമായി അവരുടെ സന്തോഷമായി നിലകൊളളുക... 

സ്നേഹപൂർവ്വം 
കാർത്തിക...

Tuesday, March 24, 2020

24.03.20
05:35

വെളുപ്പിനെ നാലു മണി മുതൽ ഉണർന്ന് കിടക്കുന്നതാണു... ജനലിലൂടെ ആകാശത്തേക്ക്‌ നോക്കിയപ്പോൾ നക്ഷത്രങ്ങളെയൊന്നും കാണുവാനില്ലാ... കുറച്ച്‌ കഴിഞ്ഞപ്പോൾ ചന്നം പിന്നം പെയ്യുന്ന മഴയുടെ ശബ്ദം കേട്ടു.... എന്നാ നല്ല മഴ കാണാമെന്ന് ആഗ്രഹിച്ചപ്പോൾ അതും നിമിഷങ്ങൾക്കുളളിൽ അവസാനിച്ചു ... പിന്നെ ഓർമ്മിക്കുവാൻ ഒരു പാട്‌ ഓർമ്മകൾ ജീവിതം ബാക്കിവെച്ചതുകൊണ്ട്‌ ആ ഓർമ്മകളെ പുൽകി കുറേ നേരം കട്ടിലിൽ തന്നെ കിടന്നു.... ചില ഓർമ്മകൾ ചുണ്ടിൽ ഒരു പുഞ്ചിരിയായി വിടർന്നപ്പോൾ മറ്റു ചില ഓർമ്മകൾ ഞാനറിയാതെ എന്റെ കണ്ണുകളെ ഈറനണിയിച്ചു... മനസ്സ്‌ ദു:ഖസാഗരത്തിൽ മുങ്ങിത്താഴുന്നതിനു മുൻപേ കട്ടിലിൽ നിന്ന് എഴുന്നേറ്റ്‌ ഒരു കാപ്പിയിട്ട്‌ കുടിച്ച്‌ എഴുതുവാൻ തുടങ്ങി....

ഇപ്പോളെനിക്ക്‌ കൂട്ട്‌ ആകാശത്തിലെ നക്ഷത്രങ്ങളാണു... ജനലിനോട്‌ ചേർത്തിട്ടിരിക്കുന്ന കട്ടിലിൽ കിടന്ന് ആ നക്ഷത്രങ്ങളെ നോക്കിയങ്ങനെ കിടക്കും... എനിക്ക്‌ പറയുവാനുളളതെല്ലാം അവർ കേൾക്കും ... പക്ഷേ ഇന്നലെ രാത്രി അവർ ഇല്ലായിരുന്നു... ഇന്ന് വെളുപ്പിനേയും അവരെ കണ്ടില്ലാ... കാർമേഘങ്ങൾ അവരെ ഒളിപ്പിച്ചു വെച്ചിരിക്കുകയാണു.. ഒരു പക്ഷേ ഞാനവരെയു ഒരു പാട്‌ സ്നേഹിക്കാതിരിക്കുവാനായിരിക്കും....

തനിച്ചായതുപോലൊരു തോന്നൽ .... അല്ലാ എല്ലാവരും എന്നും ജീവിതത്തിൽ തനിച്ചാണു... പിന്നെ ആരൊക്കെയോ നമ്മുടെ കൂടെയുണ്ടാവുമെന്ന് നമ്മൾ വിശ്വസിക്കുന്നു എന്നു മാത്രം ... 

എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ കുഞ്ഞിനു ആരുമുണ്ടാകില്ലായെന്നൊരുവേദന മനസ്സിനെ അലട്ടുന്നു... മരിക്കുവാൻ ഒരു തരുമ്പു പേടിയില്ലാ.. പക്ഷേ ഞാൻ ജീവിച്ചിരിക്കേണ്ടത്‌ ഇപ്പോൾ എന്റെ മാത്രം ആവശ്യകതയായി മാറിയിരിക്കുന്നു... എന്റെ കുഞ്ഞിനു വേണ്ടി ... 

നാട്ടിലേക്ക്‌ തിരികെ പോയാലോ എന്നൊരു ചിന്ത... അവിടെ ചെന്നാൽ മനസ്സ്‌ നിറഞ്ഞ്‌ സ്വീകരിക്കാനാരുമില്ലാ... സ്വന്തമായി ഒരു തുണ്ടു ഭൂമിയോ കേറിക്കിടക്കാൻ സ്വന്തമായൊരു വീടുമില്ലാ... പക്ഷേ പോകണം ..... ഞാനാഗ്രഹിച്ചതുപോലെ ഒരു ഇല്ലമൊക്കെ വാങ്ങി നാട്ടിലെ കാറ്റും മഴയും വെയിലും മഞ്ഞുമൊക്കെ അനുഭവിച്ച്‌ ... നീ നൽകിയ ഓർമ്മകളിൽ അങ്ങനെ ജീവിച്ച്‌ മരിക്കണം .....

ഇത്‌ എഴുതിക്കൊണ്ടിരുന്നപ്പോൾ ആകാശത്തൊരു വെളിച്ചം കണ്ടു... ഒരു വിമാനം ആകാശ വിതാനത്തെ ഭേദിച്ചു പോകുന്നതാണു ... പണ്ടൊക്കെ വിമാനം കാണുമ്പോൾ ഒരു സന്തോഷമായിരുന്നു... ഇപ്പോ കാണുമ്പോൾ മനസ്സിൽ വരുന്നത്‌ ഈശ്വരാ എത്ര കൊറോണ അതിലുണ്ടായിരിക്കുമോ എന്തോ... ഇപ്പോ വിമാനങ്ങളൊക്കെ കൊറോണ വാഹാകരാണു... 

ഈശ്വരാ ഈ രണ്ട്‌ മണിക്കൂർ കൊണ്ട്‌ മനസ്സ്‌ എവിടെയെല്ലാം പോയി തിരിച്ചു വന്നൂ ല്ലേ!!!.... എല്ലാം നല്ലതായി തീരട്ടെ....

Saturday, March 21, 2020

കൊറോണ അനുഭവങ്ങളിലൂടെ... Day 1

20.03.20

2020-ൽ ലോകം അവസാനിക്കുമെന്ന് കുട്ടിക്കാലം മുതൽ കേട്ടു തുടങ്ങിയതാണു... അതിനെ എല്ലാവരും തമാശയായി മാത്രമാണു കണ്ടത്‌. ആരാണു അത്‌ പ്രവചിച്ചതെന്നും അറിയില്ലാ.. 2020 തുടങ്ങിയത്‌ തന്നെ ആസ്‌ട്രേലിയായെ വിഴുങ്ങിയ തീയുടെ താണ്ഡവം കൊണ്ടാണു... ഒരു പാട്‌ മനുഷ്യർ ( ഫയർ സെർവ്വീസ്‌ , വോളന്റീയെഴ്സ്‌ സാമൂഹിക സംഘടനകൾ ഭരണാധികാരികൾ..)രാവും പകലും പരിശ്രമിച്ചതിന്റെ ഫലമായി കാട്ടു തീ നിയന്ത്രിച്ചു...അപ്പോൾ ആശ്വസിച്ചു ഇതായിരിക്കും ലോകാവസാനം എന്ന് പറഞ്ഞത്‌...

ആ ആശ്വാസത്തിനു അന്ത്യം കുറിച്ച്‌ കൊണ്ട്‌ കൊറോണയെന്ന പകർച്ച വ്യാധി ലോകം കീഴടക്കുവാൻ തുടങ്ങി... എല്ലാം സുരക്ഷിതമാണന്ന് വിശ്വസിച്ച അഹങ്കരിച്ച ജനകൊടികൾക്ക്‌ ഇപ്പോൾ ഒന്നും സുരക്ഷിതമല്ലാ... 
എല്ലാവരുടേയും മുഖത്ത്‌ ഭീതി നിറഞ്ഞിരിക്കുന്നു... എപ്പോഴാണു തന്നെ തേടി മരണം വരുന്നത്‌ എന്നാണു എല്ലാവരും ചിന്തിക്കുന്നത്‌... കൊറോണ എന്ന അസുഖത്തിനേക്കാളും ആൾക്കാർ പേടിക്കുന്നത്‌ അതു മൂലം അവർ ഒറ്റപ്പെട്ടു പോകുന്ന അവസ്ഥ ... കുടുംബത്തിൽ ഒരാൾക്കസുഖം പിടിപെട്ടാൽ തകർന്നു പോകുന്ന സാമ്പത്തിക അടിത്തറ.... പിന്നെ ഉയർന്നു കേൾക്കുന്ന മരണ നിരക്കുകളുടെ വാർത്തകൾ...

ഒരു നേഴ്സായതുകൊണ്ട്‌ ഓരോ ദിവസവും ഡൂട്ടിക്ക്‌ പോകുന്നത്‌ ജീവൻ പണയം വെച്ചാണു... 
കുട്ടികളുടെ വാർഡിൽ ശ്വാസകോശ സമ്പന്തമായ എന്ത്‌ അസുഖങ്ങളും ഇപ്പോൾ ? കൊറോണയായിട്ടാണു കാണുന്നത്‌.... ഡൂട്ടിക്കിടയിൽ എത്ര തവണയാണു കൈ കഴുകുന്നതെന്നറിയില്ലാ... ഞാൻ മാസ്ക്‌ വെച്ച്‌ നടക്കുന്നത്‌ കാണുമ്പോൾ എല്ലാവരും എന്നെയൊന്ന് നോക്കും... നെഞ്ചിൽ ഭീതിയുടെ കടലിരമ്പുമ്പോഴും രോഗികൾക്കു മുൻപിൽ ഏറ്റവും വലിയ ആത്മവിശ്വാസത്തോടെ നില കൊളളും... ഡൂട്ടി കഴിഞ്ഞ്‌ ഞാൻ ഹോസ്പിറ്റലിൽ നിന്ന് കുളിച്ചിട്ടിറങ്ങുന്നത്‌ കണ്ടപ്പോൾ ഒരു സ്റ്റാഫ്‌ എന്നോട്‌ ചോദിച്ചു, 

"Did you take shower here?"

I said, " Yes, I have a little one at home. So Being a NURSE it's my duty to be here to serve the people, but same time Being a MOM, it's my responsibility to protect my little ones at home.."

"Oh! That's excellent ", my fellow colleague said. I could see a light in her eyes which were reflecting the respect and confidence within her....

തിരികെ ഡൂട്ടി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ പോരുമ്പോൾ ഞാൻ കണ്ടത്‌ ശ്മശാന ശൂന്യമായ തെരുവോരങ്ങളും നഗരവുമാണു... ആ ശൂന്യത ഒരു ഭീതിയും വേദനയും എന്നിൽ നിറച്ചെങ്കിലും ഒരു ജനതയുടെ വീണ്ടുമുളള ഉയർത്തെഴുന്നേൽപ്പിനു ഈ ശൂന്യത അനിവാര്യമായി എനിക്ക്‌ തോന്നി....

പ്രതീക്ഷയോടെ പ്രാർത്ഥകളോടെ 
കാർത്തിക...

Thursday, March 19, 2020

18.03.20

18.03.20

ഇന്ന് ഒരു വർഷം തികയുന്നു ഹാലെറ്റ് കോവെന്ന നാട്ടിൽ സ്വന്തം കൂരക്കുളളിൽ ജീവിക്കുവാൻ തുടങ്ങിയിട്ട്‌.... 

സ്നേഹിച്ചവരും വിശ്വസിച്ചവരുമെല്ലാം കൂടെയുണ്ടാവുന്ന് കരുതി സന്തോഷിച്ചപ്പോൾ കണക്കുകൾ നിരത്തി തന്റെ സ്നേഹത്തേയും വിശ്വാസത്തേയും അവകാശങ്ങളയും ഖണ്ഡിച്ചപ്പോൾ മനസ്സിൽ തീരുമാനിച്ചു എന്റെ കുഞ്ഞിനു തലചായ്കുവാൻ ഒരു വീടെനിക്ക്‌ ഒരുക്കണമെന്ന്.... ശൂന്യമായ സമ്പാദ്യങ്ങളിൽ ചവിട്ടി നിന്ന് കണക്കുക്കൂട്ടലുകൾ നടത്തി... മുൻപിൽ ലക്ഷ്യങ്ങൾ മാത്രമേ ഉണ്ടായിരുന്നുളളൂ....

എന്റെ അപ്പനോടുളള വാശിക്കാണു ഞാൻ എന്റെ വീട്‌ പണിതെങ്കിലും ആ മനുഷ്യന്റെ സഹായമായിരുന്നു എന്റെ വീടിന്റെ ആണിക്കല്ല്... നന്ദി പപ്പാ... ഒരു വലിയ തുക കടമായി എടുത്ത്‌ തന്ന് സഹായിച്ചതിനു... ആ തുക തിരികെ തരാതെ നാട്ടിലേക്ക്‌ വരണ്ടായെന്ന് പറഞ്ഞപ്പോൾ ആ സഹായം പൂർണ്ണമായി ... ആ തുക പപ്പായ്ക്‌ തിരികെ തരുമ്പോൾ മാത്രമാണു പപ്പാ സ്വസ്ഥമാകുവെന്നും എനിക്കറിയാം... അതിനു വേണ്ടി ഒരു പാട്‌ പരിശ്രമിക്കുന്നുണ്ട്‌...

വീട്‌ പണിയുടെ ആലോചന വന്നപ്പോഴാണു റെഞ്ചിയുടെ സഹോദരി കാർ അപകടത്തിൽ മരിക്കുന്നത്‌... എല്ലാവരും പറഞ്ഞു അതൊരു നല്ല ശകുനമല്ലായെന്ന്.... എന്റെ ജീവിതത്തിൽ ഒന്നും തന്നെ നല്ല ശകുനത്തിൽ നടന്നിട്ടില്ലായെന്ന് ഞാൻ എല്ലാവരോടും പറഞ്ഞു... എന്റെ നിർഭാഗ്യങ്ങൾക്കുളളിൽ നിന്ന് കൊണ്ട്‌ ഞാൻ കണ്ടെത്തുന്ന സന്തോഷമാണു എന്റെ ജീവിതമെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ട്‌ വീടിന്റെ പണി തുടങ്ങി ...

എല്ലാ പ്രതി സന്ധികളേയും തരണം ചെയ്ത്‌ മാർച്ച്‌ 18, 2019-ൽ പുതിയ വീട്ടിലേക്ക്‌ കയറി താമസിച്ചു...

എല്ലാം ശുഭമായിയെന്ന് കരുതിയിടത്തുനിന്ന് പലതും തുടങ്ങി പലതും അവസാനിച്ചു .... മനസ്സു കൊണ്ടും വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും നോവിക്കാതിരുന്നിട്ടും എല്ലാവർക്കും ഞാനൊരു ശത്രുവായി, ശല്യമായി, ബാധ്യതയായി.... എന്റെ കഷ്ടപ്പാടിനേയും സദ്‌ ഉദ്ദേശങ്ങളേയും മാനിക്കാത്ത ആൾക്കാർക്കിടയിൽ ഞാനൊറ്റപ്പെട്ടു.... അവസാനം ഞാനൊരു തെറ്റുമായി...😔😔😔

ഒരു പക്ഷേ എല്ലാവർക്കും ഞാനന്യയായപ്പോൾ എന്റെ സ്നേഹത്തെ നെഞ്ചിലേറ്റിയ എന്റെ കുഞ്ഞുങ്ങൾ എന്നെ വീണ്ടും ജീവിക്കാൻ പ്രേരിപ്പിച്ചു.... അവരിലൂടെ ഏറ്റവും നിർമ്മലമായ സ്നേഹം ഞാൻ കണ്ടു ... ഞാൻ ഇനിയും ജീവിക്കേണ്ടതിന്റെ ആവശ്യകത ഞാനറിഞ്ഞു.... നിങ്ങളില്ലായിരുന്നുവെങ്കിൽ ഈ ഞാനെന്നേ ഒരോർമ്മയായി മാറിയേനെ!!!

നന്ദി!!! സ്നേഹിച്ചവർക്കും സ്നേഹം അഭിനയിച്ചവർക്കും സഹായിച്ചവർക്കും താങ്ങായും തണലായി നിന്നവർക്കും, വെറുത്തവർക്കും.... എല്ലാവർക്കും.... 

Wednesday, March 11, 2020

ഒരു ഡയറി കുറിപ്പിന്റെ ഓർമ്മക്ക്‌ ..

10.03.20

അങ്ങനെയിരിക്കുമ്പോൾ ജീവിതം ചില നിമിഷങ്ങൾ നമുക്ക്‌ നൽകും.... എന്നും ഓർമ്മയിൽ സൂക്ഷിക്കുവാൻ... വർഷങ്ങൾ കഴിയുമ്പോൾ ആ ഗൃഹാതുരുത്വത്തിൽ വീണ്ടും നിർവൃതിയടയുവാൻ....

ഇന്ന് ഒരു പാട്‌ നാളിനു ശേഷം മനസ്സ്‌ തുറന്നു ചിരിച്ചു.... അത്‌ അത്രക്ക്‌ ചിരിക്കേണ്ട കാര്യമായിരുന്നോ എന്ന് ചോദിച്ചാൽ ഞങ്ങൾക്കും അറിയില്ലാ... ഇനി ഞങ്ങളാരാന്നു ചോദിച്ചാൽ ബർക്കയും ഞാനും പിന്നെ അവളുടെ 4 വർഷങ്ങൾക്ക്‌ മുൻപുളള ഡയറിയും.... ഇന്നത്തെ കാലത്തെ കുട്ടികൾ ഏറ്റവും ഇഷ്ടപ്പെടുന്നത്‌ അവരുടെ മോബൈലും ലാപ്പ്‌ ടോപ്പും യൂടൂബും ഓൺലൈൻ ഗെയ്മസുമാണു...

 കുറേ നേരം ലാപ്പ്‌ ടോപ്പിലിരുന്നു കഴിഞ്ഞപ്പോൾ ഞാനവളോട്‌ പറഞ്ഞു, "ഇനി കുറച്ചു നേരം കുട്ടന്റെ കണ്ണിനും തലച്ചോറിനും പിന്നെ ആ ലാപ്പ് ടോപ്പിനുമൊരു വിശ്രമം കൊടുക്ക്‌..."  

എനിക്കറിയാം പകുതി മനസ്സോടെ അവൾ ലാപ്പ്‌ ടോപ്പ്‌ അടച്ചു വെച്ചു. പതിയെ എന്നോട്‌ ഓരോ കാര്യങ്ങൾ സംസാരിക്കുവാൻ തുടങ്ങി... ആ സംസാരത്തിനിടയിൽ അവൾക്ക്‌ ആറു വയസ്സുളളപ്പോൾ അവൾ എഴുതിയ ഡയറി എന്നെ കാണിച്ചു.... പിന്നെ അതിനെക്കുറിച്ചുളള കഥകൾ... ഞാനവളോടു പറഞ്ഞു നമുക്കൊരുമിച്ച്‌ ആ ഡയറി വായിക്കാമെന്ന്... അത്‌ കേട്ടതും അവളുടെ മുഖത്ത്‌ വിരിഞ്ഞ ചിരിക്ക്‌ ഒരു ആറുവയസ്സുകാരിയുടെ നിഷ്കളങ്കതയുണ്ടായിരുന്നു...

ഓരോ പേജ്‌ വായിക്കുമ്പോഴും ഞങ്ങൾ നാലു വർഷങ്ങൾ പുറകിലോട്ട്‌ സഞ്ചരിച്ചു... അവളുടെ ഓർമ്മചെപ്പിൽ നിന്നും ഓരോ ഓർമ്മകളെ പൊടിതട്ടിയെടുക്കുവാൻ തുടങ്ങി... രണ്ടാം ക്ലാസ്സിലെ ഓർമ്മകൾക്കൊപ്പം ഞാനും അവളും ഏറ്റവും കൂടുതൽ ആസ്വദിച്ചത്‌ ...ചിരിച്ചത്‌ അവളുടെ സ്പെല്ലിംങ്ങുകൾ വായിച്ചായിരുന്നു... എല്ലാം അവളുടെ മനസ്സിൽ നിന്നും നേരിട്ടിറങ്ങിയ വാക്കുകളും വാചകങ്ങളും...നിഷ്കളങ്കമായ ആ ഡയറിക്കുറിപ്പ്‌ ഞങ്ങളെ രണ്ടു പേരെയും വേറൊരു ലോകത്തിലേക്ക്‌ എത്തിച്ചു... അത്‌ വായിച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ രണ്ടു പേരും പറഞ്ഞു ഇത്രയും മനസ്സ്‌ തുറന്ന് ചിരിച്ച നിമിഷങ്ങൾ ഈ അടുത്തയിടത്തൊന്നും ഞങ്ങൾക്കുണ്ടായിട്ടില്ല ..... ലാപ് ടോപ്പും യൂടുബും ഗെയിമുമെല്ലാം അവളും മറന്നു .... എല്ലാം കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു, "I feel so ashamed of my spelling in my diary. Full of mistakes."

I told her, "You don't need to be ashamed of that, for You wrote all your writing out of Your heart... Being an Year two girl, You tried Your best to illustrate Your life... Your emotions ... Your experiences... that's the beauty of Your writing... I really appreciate You for the effort for putting Your thoughts into Your own words and Your own language...."

At the end , I asked her to write today's date on her diary to remember our reading.... "You are going to enjoy this diary with Your kids and grandkids in the long run.... "

"Oh my God! Can't imagine how they are going to respond ..." She said. We both laughed again....

Find a time to spend with your kids ...to reach their soul ... to know their vibes.... They have millions of things to share with You... A meaningful conversation will take you to their most beautiful existence... Thank You Barkha for giving me one of best moments in my Life.....

Love 
Karthika...