നിര്‍വചനങ്ങളില്ലാത്ത പ്രണയം - MY FIRST NOVEL.

My First Novel

Touching my another dream! November 14th, 2016 is the day my little one made me to feel proud of myself... Birth of my Ammu.... No...

Friday, July 17, 2015

ഓർമ്മകളിൽ എന്നും ഒരു വിങ്ങലായ്‌...

MAY LORD BLESS US.... WITH LOVE....

ഇനിയും എത്രയോ കാതങ്ങൾ ഞാൻ എന്‍റെ  നാൾ വഴികളിലൂടെ താണ്ടുവാനിരിക്കുന്നു.... ആ നാൾവഴികളിൽ ഒരോർമ്മയായി ആ സൗഹൃദങ്ങൾ എന്നും എന്‍റെ  ഹൃദയത്തിലുണ്ടാവും... എന്‍റെ കുറവുകൾക്കും ബലഹീനതകൾക്ക്‌ മദ്ധ്യത്തിലും എനിക്കു നൽകിയ സ്നേഹത്തിനും പ്രോത്സാഹനങ്ങൾക്കും ഒരു പാട്‌ നന്ദി... നിങ്ങളുടെ ഓർമകളിൽ നിന്നും ജീവിതത്തില്‍ നിന്നും ഞാൻ മാറ്റപ്പെട്ടിരിക്കാം പക്ഷെ എന്‍റെ ഓർമ്മകളിൽ ഒരു വിങ്ങലായി ആ സൗഹൃദം  എന്നും എന്‍റെ കൂടെയുണ്ടാവും... എല്ലാവരേയും സ്നേഹിക്കുവാൻ മാത്രം അറിയാവുന്നയെന്നെ ഒരിക്കലും വെറുക്കരുത്... ശപിക്കരുത്‌...

എനിക്കു നഷ്ടപ്പെട്ട ആ നല്ല സൗഹൃദങ്ങൾ ഇനിയൊരിക്കലും കൂട്ടിച്ചേർക്കപ്പെട്ടില്ലെങ്കിലും എന്നെങ്കിലും ഞാനെന്ന വ്യക്തിയെ, എന്നിലെ നന്മയെ, എന്നിലെ സ്നേഹത്തെ തിരിച്ചറിയുമെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു... പ്രാർത്ഥിക്കുന്നു.... എന്നും നന്മകൾ നേർന്നുകൊണ്ട്‌....


Monday, July 13, 2015

നല്ല നാളെകള്‍




 


 
Image result for good future


   ഈ ജീവിതം ഇനിയും എനിക്കായി കാത്തുവെച്ചിരിക്കുന്ന നല്ല നാളെകള്‍ക്കായി ഞാന്‍ എഴുതുന്നത്‌...


കഴിഞ്ഞു പോയ ദിനങ്ങള്‍ എനിക്ക് സമ്മാനിച്ച എല്ലാ നന്മകള്‍ക്കും വേദനകള്‍ക്കുമായി ഞാന്‍ എഴുതുന്നത്‌....

ഞാന്‍ അറിഞ്ഞോ അറിയാതെയോ എന്‍റെ പ്രിയപ്പെട്ടവര്‍ക്ക് നല്‍കിയ വേദനകള്‍ക്ക് ക്ഷമാപണമായി ഞാന്‍ എഴിതുന്നത്.....


 
ഇഹലോകജീവിതം നല്‍കീടും സുഖദുഃഖങ്ങള്‍


പരലോകജീവിതം നല്‍കീടും പ്രത്യാശകള്‍


ഇഹത്തില്‍ നാം നിരാലംബരാകുമ്പോള്‍


പരലോകത്തിന്‍ പ്രത്യാശകള്‍ കണ്മുന്നില്‍


 
അവിടേയും കാണുന്നു വേര്‍തിരിവുകള്‍


സ്വര്‍ഗമെന്നും നരകമെന്നും


നാം സ്വര്‍ഗത്തിലോട്ടോ നരകത്തിലോട്ടോ


അറിയില്ല മാനവനിന്നും




ജീവിതം ചൊല്ലിപഠിപ്പിച്ചു എന്നും


നന്മകള്‍ ചെയ്തീടും മനവര്‍ക്കായി


ദൈവം ഒരുക്കുന്നു സ്വര്‍ഗീയ പ്രത്യാശ


നരകമെന്നതോ പാപികള്‍ക്കുള്ളത്


 
സ്വര്‍ഗ്ഗവും വേണ്ടാ നരകവും വേണ്ടാ


ഈ പാരിതിതന്നില്‍ നല്‍കീടും ജീവിതം


നിറയ്ക്കു സര്‍വേശ്വരാ നന്മകളാലെന്നും


പിറക്കട്ടെ ഈ ധരണിയില്‍ നല്ല നാളെകള്‍.




      ...... കാര്‍ത്തിക ......


 


 


 

Wednesday, July 8, 2015

നാലുമണി കാറ്റ്


Image result for നാലുമണി കാറ്റ്

സമയം 5.30, ഭാഷാപരിജ്ഞാനം കൂട്ടുവാന്‍ കുറെ ഇംഗ്ലീഷ് സിഡികള്‍ കേട്ടുകൊണ്ടിരുന്നപ്പോളാണ് നാലുമണി കാറ്റിനെക്കുറിച്ച് എഴുതണമെന്നു തോന്നിയത്... പിന്നെ സിഡി ഒരു മൂലയ്ക്ക് വെച്ചിട്ട് അവിടെ തുടങ്ങി എഴുത്ത്...

 

 ഈ ഗള്‍ഫുകാര്‍ക്ക് നാലുമണിക്കാറ്റ് എന്നത് ഒരു ദിവാസ്വപ്നമാണ്... കാരണം മരുഭൂമിയിലെ കാറ്റിന് ചൂടിന്‍റെ മേലാപ്പാണ്.... അത് ശരീരത്തില്‍ തട്ടി കടന്നു പോകുമ്പോള്‍ അറിയാതെ ഓര്‍ത്തുപോകും നാട്ടിലെ  നാലുമണി കാറ്റിനെ. എന്ത് കുളിര്‍മയാണ് ആ നാലുമണി കാറ്റിന്... ഒരു ശീല്‍ക്കാരശബ്ദത്തോടെ മരങ്ങളേയും ചെടികളെയും തഴുകി ഉന്മാദലഹരിയില്‍ ആ കാറ്റ് കടന്നുപോകുമ്പോള്‍ മനസും ശരീരവും കുളിര്‍മായാല്‍ അറിയാതെ കോള്‍മയിര്‍ കൊള്ളും...

 

നാട്ടിലാണെങ്കില്‍ ഒന്നുകില്‍ വീടിന്‍റെ ഇറയത്തോ അല്ലെങ്കില്‍ പിന്നാമ്പുറത്ത് കെട്ടിയിട്ട നടക്കല്ലില്‍ പോയിരുന്നോ ആ കാറ്റുംകൊണ്ട് ഇരിക്കുവാന്‍ എന്താ സുഖം... ചിലപ്പോള്‍ വെറുതെയിരുന്ന് മനസിനെ പൂര്‍ണമായുമങ്ങ് സ്വതന്ത്രമാക്കും... അല്ലെങ്കില്‍ മരങ്ങളോടും അതില്‍ ചാടികളിക്കുന്ന അണ്ണാരകണ്ണന്മാരോടും, പാറിപ്പറക്കുന്ന പൂമ്പാറ്റകളോടും, കൊക്കുരുമ്മി പ്രണയങ്ങള്‍ കൈമാറുന്ന പക്ഷികളോടും പായാരം പറഞ്ഞിരിക്കും...

 

എല്ലാം ഒരു നഷ്ടപ്പെടലാണ് ജീവിതത്തില്‍.... ഒന്നും തിരിച്ചുതരാതെ എല്ലാം ഒരു ഓമര്‍ചെപ്പില്‍ കാത്തുസൂക്ഷിക്കുവാന്‍ ഏല്‍പ്പിച്ച് ജീവിതം മുന്‍പോട്ടു പോയ്കൊണ്ടെയിരിക്കുന്നു... പക്ഷേ ഇടയ്ക്കിടക്ക് ആ ഓര്‍മകള്‍ മനസ്സില്‍ നിറയ്ക്കുന്ന വര്‍ണത്തിന് ഒരു നാലുമണി കാറ്റിന്‍റെ സുഖമുണ്ട്... അറിയാതെ എവിടെ നിന്നോ വന്ന് മനസ്സില്‍ കുളിര്‍മഴ പൊഴിച്ചുകൊണ്ട്  ആ ഓര്‍മകളും എങ്ങോട്ടോ പോയ്മറയുന്നു.... 

 

പക്ഷെ ചില ഓര്‍മകള്‍ എവിടെ പോയി മറയാന്‍ ശ്രമിച്ചാലും ജീവിതത്തിലെന്നും മനസ്സിനുള്ളില്‍ ഒരു നാലുമണി കാറ്റായി അങ്ങനെ വീശിയടിച്ചുകൊണ്ടേയിരിക്കും....

 

                  ...........കാര്‍ത്തിക...........

 

Friday, July 3, 2015

LIFE IS BEAUTIFUL



Image result for life is beautiful


എവിടെയാണ് നമ്മള്‍ തുടങ്ങിയത് എങ്ങനെയാണ് നമ്മള്‍ അവസാനിപ്പിച്ചത്.... പരസ്പരം തങ്ങളുടെ ശരികള്‍ക്കായി നമ്മള്‍ വാദിച്ചപ്പോള്‍ ജീവിതം ചില വാശികളും തീരുമാനങ്ങളും ബാക്കിയാക്കി...

 

  ജീവിതത്തിന്‍റെ മനോഹാരിതയെക്കുറിച്ച് അതിലൂടെ ജന്മം കൊള്ളുന്ന വിവിധ ബന്ധങ്ങളെക്കുറിച്ച് നീ എനിക്ക് പകര്‍ന്നു നല്‍കിയ അറിവുകള്‍ ഞാന്‍ വായിച്ചിട്ടുള്ള പുസ്തകങ്ങളില്‍ നിന്നോ എന്‍റെ ജീവിതാനുഭവങ്ങളില്‍ നിന്നോ ഒരിക്കലും മനസ്സിലാക്കാന്‍ സാധിക്കാത്തവയായിരുന്നു....

 

ഒരു കെട്ടുപാടുകളും ഇല്ലാത്തതെന്ന് നീ വാദിക്കുമ്പോള്‍ അത് അനശ്വരമായതെന്ന് ഞാന്‍ വിശ്വസിച്ചു.... എപ്പോഴും ഒരു പരസ്പര വിരുദ്ധ സമീപനമാണ് നമ്മള്‍ നമ്മുടെ ബന്ധങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്ക് കൊടുത്തിരുന്നത്..

 

മനോഹരമായ ഈ ജീവിതം ഓരോ നിമിഷവും ആസ്വദിക്കുവാന്‍ ഉള്ളതാണെന്ന് നീ പറയുമ്പോള്‍ ആ ജീവിതത്തിന് കൂടുതല്‍ സൗന്ദര്യം ഉള്ളതായി എനിക്കനുഭവപ്പെട്ടു....

 

ഇനിയും പറയുവാന്‍ ഏറെയുണ്ട് കേള്‍ക്കുവാനും.... പക്ഷേ കാലം ചില ചങ്ങലകളാല്‍ എല്ലാം ബന്ധിച്ചിരിക്കുന്നു.... അവിടെ പറയുവാന്‍ നീയുമില്ല കേള്‍ക്കുവാന്‍ ഞാനുമില്ല .... പിന്നെയോ ബാക്കിയായത് നമ്മുടെ മൌനങ്ങള്‍ മാത്രം...

 

പക്ഷേ ആ മൌനങ്ങളും വാചാലമാണ്‌... അത് കേള്‍ക്കുവാന്‍ കഴിഞ്ഞാല്‍....

 

                     LIFE IS BEAUTIFUL…...




Image result for FRIENDSHIP AND LIFE

                      
                       ........KARTHIKA.........

 

 

Monday, June 29, 2015

WELCOME BACK....










വീണ്ടും നമ്മുടെ കൊച്ചു കൊച്ചു സന്തോഷങ്ങളിലേക്ക് സ്വാഗതം....

BUT YOU WILL MISS OUR BABY.... KINDLY FORGIVE ME FOR THAT....

RENGI...... LOVE YOU....



IMG_3954.JPG


WITH LOVE ....

Saturday, June 27, 2015

എന്‍റെ ശരികളും തെറ്റുകളും

Image result for right and wrong quotes


 എവിടെയോ ഒരു ശൂന്യത വലയം പ്രാപിച്ചിരിക്കുന്നു.... വികാരങ്ങളുടെ വേലിയേറ്റങ്ങള്‍ ഇല്ലാതാകുമ്പോള്‍ അവസാനമായി മനസ് എത്തിച്ചേരുന്ന നിര്‍വികാരമായ ഒരു അവസ്ഥ.

 ആ ശൂന്യതയിലും എന്‍റെ വ്യക്തിത്വം ഒരു ചോദ്യചിഹ്നമായി നില്‍ക്കുന്നു.. അവിടെ എന്‍റെ ശരികളും തെറ്റുകളും പരസ്പരം കലഹിച്ച് ചില കണക്കുക്കൂട്ടലുകള്‍ നടത്തുന്നു. പക്ഷെ ആ കൂട്ടിക്കിഴിക്കലുകള്‍ക്കിടയിലും മനസ് എത്തിച്ചേരുന്നത് എന്‍റെ ശരികളില്‍ മാത്രമായിരിക്കും.. ആ ശരികളായിരിക്കും നമ്മെ ജീവിതത്തില്‍ മുന്‍പോട്ട് നടത്തുന്നതും. അവിടെ ഞാന്‍ പരാജയപ്പെട്ടാല്‍ എന്‍റെ മുന്‍പോട്ടുള്ള വഴികള്‍ ശൂന്യവും അവ്യക്തവുമായിത്തീരും.


 എന്‍റെ ജീവിതവും എന്‍റെ വഴികളും എന്‍റെ മാത്രം ശരികളാണ്.  ആ വഴികളില്‍ ഞാന്‍ ആഗ്രഹിക്കുന്നത് ഒരു പൂര്‍ണമായ സ്വാതന്ത്ര്യവും സന്തോഷവുമാണ്... അവ എനിക്ക് സ്വായക്തമാകുന്നത് എനിക്ക് മാത്രം മനസിലാകുന്ന എനിക്ക് മാത്രം അനുഭവിക്കാന്‍ കഴിയുന്ന എന്‍റെ പ്രണയത്തിലൂടെയാണ്.. അക്ഷരങ്ങളോടുള്ള, ജീവിതത്തോടുള്ള, ഇനിയും നിര്‍വചനങ്ങള്‍ കൊടുക്കാന്‍ ആഗ്രഹിക്കാത്ത ആ പ്രണയത്തിലൂടെ......


                     ......... കാര്‍ത്തിക.

Thursday, June 25, 2015

കുഞ്ഞേ ഈ അമ്മയെ നീ ശപിക്കരുത്.....




കുഞ്ഞേ നീ ഇനി എന്‍റെ ഓര്‍മകളില്‍ മാത്രം!!!

വര്‍ഷങ്ങളുടെ പ്രാര്‍ത്ഥനയും, കാത്തിരിപ്പുമുണ്ടായിരുന്നു നീ എന്‍റെ ഉദരത്തില്‍ ജന്മം കൊള്ളുവാന്‍... എന്‍റെ വാത്സല്യവും, സ്നേഹവും  മുഴവന്‍ ഞാന്‍ നിനക്കായി കാത്തു വെച്ചു... എന്‍റെ സ്വപ്നങ്ങളില്‍ നിന്‍റെ കളിചിരികളും കുസൃതികളും നിറഞ്ഞുനിന്നിരുന്നു.............
 
പക്ഷേ ജൂണ്‍ പതിനഞ്ചാം തീയതി നീ എന്നെ തനിച്ചാക്കി ഈ ലോകത്തോട് വിടപറഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും ജീവിതത്തില്‍ തനിച്ചാവുകയായിരുന്നു..... ഇരുപത്തിമൂന്നാം തീയതി നീ എന്‍റെ ശരീരത്തില്‍ നിന്നും ആത്മാവില്‍ നിന്നും പൂര്‍ണമായി മുറിച്ചുമാറ്റപ്പെട്ടപ്പോള്‍ ഈ അമ്മക്ക് ഒരു അപേക്ഷയെ നിന്നോട് ഉണ്ടായിരുന്നുള്ളു ഒന്‍പത് മാസം നിന്നെ ഉദരത്തില്‍ സംരക്ഷിക്കാന്‍ കഴിയാഞ്ഞ, നിനക്ക് ജന്മം തരാന്‍ സാധിക്കാഞ്ഞ ഈ അമ്മയെ നീ ഒരിക്കലും ശപിക്കരുതേയെന്ന്‍......
 
നിന്‍റെ ആത്മാവ് എന്‍റെ ഈ മുറിക്കുള്ളില്‍ ഇരുന്ന് തേങ്ങുന്നത്‌ എനിക്ക് കേള്‍ക്കാം.... കുഞ്ഞേ നിന്‍റെ പുനര്‍ജന്മത്തിനായി ഞാന്‍ കാത്തിരിക്കുന്നു... ഈ അമ്മ അതിനു യോഗ്യയെങ്കില്‍ നിന്‍റെ ഈ തേങ്ങലുകള്‍ വീണ്ടും കളിചിരികളായി എന്‍റെ ഉദരത്തില്‍ ജന്മം എടുക്കുട്ടെ.... കുഞ്ഞേ വീണ്ടും നിന്‍റെ വരവിനായി ഞാന്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നു.... നീയെങ്കിലും എന്നെ തനിച്ചാക്കില്ലാ എന്ന്‍ ഞാന്‍ വിശ്വസിക്കുന്നു....
 
           എന്ന് നിന്‍റെ സ്വന്തം അമ്മ.....