MAY LORD BLESS US.... WITH LOVE....
ഇനിയും എത്രയോ കാതങ്ങൾ ഞാൻ എന്‍റെ നാൾ വഴികളിലൂടെ താണ്ടുവാനിരിക്കുന്നു.... ആ നാൾവഴികളിൽ ഒരോർമ്മയായി ആ സൗഹൃദങ്ങൾ എന്നും എന്‍റെ ഹൃദയത്തിലുണ്ടാവും... എന്‍റെ കുറവുകൾക്കും ബലഹീനതകൾക്ക് മദ്ധ്യത്തിലും എനിക്കു നൽകിയ സ്നേഹത്തിനും പ്രോത്സാഹനങ്ങൾക്കും ഒരു പാട് നന്ദി... നിങ്ങളുടെ ഓർമകളിൽ നിന്നും ജീവിതത്തില്‍ നിന്നും ഞാൻ മാറ്റപ്പെട്ടിരിക്കാം പക്ഷെ എന്‍റെ ഓർമ്മകളിൽ ഒരു വിങ്ങലായി ആ സൗഹൃദം എന്നും എന്‍റെ കൂടെയുണ്ടാവും... എല്ലാവരേയും സ്നേഹിക്കുവാൻ മാത്രം അറിയാവുന്നയെന്നെ ഒരിക്കലും വെറുക്കരുത്... ശപിക്കരുത്...
എനിക്കു നഷ്ടപ്പെട്ട ആ നല്ല സൗഹൃദങ്ങൾ ഇനിയൊരിക്കലും കൂട്ടിച്ചേർക്കപ്പെട്ടില്ലെങ്കിലും എന്നെങ്കിലും ഞാനെന്ന വ്യക്തിയെ, എന്നിലെ നന്മയെ, എന്നിലെ സ്നേഹത്തെ തിരിച്ചറിയുമെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു... പ്രാർത്ഥിക്കുന്നു.... എന്നും നന്മകൾ നേർന്നുകൊണ്ട്....
No comments:
Post a Comment