സമയം 5.30, ഭാഷാപരിജ്ഞാനം കൂട്ടുവാന്‍ കുറെ ഇംഗ്ലീഷ് സിഡികള്‍ കേട്ടുകൊണ്ടിരുന്നപ്പോളാണ് നാലുമണി കാറ്റിനെക്കുറിച്ച്
എഴുതണമെന്നു തോന്നിയത്... പിന്നെ സിഡി ഒരു മൂലയ്ക്ക് വെച്ചിട്ട് അവിടെ തുടങ്ങി
എഴുത്ത്...
ഈ ഗള്‍ഫുകാര്‍ക്ക് നാലുമണിക്കാറ്റ് എന്നത് ഒരു
ദിവാസ്വപ്നമാണ്... കാരണം മരുഭൂമിയിലെ കാറ്റിന് ചൂടിന്‍റെ മേലാപ്പാണ്.... അത്
ശരീരത്തില്‍ തട്ടി കടന്നു പോകുമ്പോള്‍ അറിയാതെ ഓര്‍ത്തുപോകും നാട്ടിലെ നാലുമണി കാറ്റിനെ. എന്ത് കുളിര്‍മയാണ് ആ
നാലുമണി കാറ്റിന്... ഒരു ശീല്‍ക്കാരശബ്ദത്തോടെ മരങ്ങളേയും ചെടികളെയും തഴുകി
ഉന്മാദലഹരിയില്‍ ആ കാറ്റ് കടന്നുപോകുമ്പോള്‍ മനസും ശരീരവും കുളിര്‍മായാല്‍ അറിയാതെ
കോള്‍മയിര്‍ കൊള്ളും...
നാട്ടിലാണെങ്കില്‍
ഒന്നുകില്‍ വീടിന്‍റെ ഇറയത്തോ അല്ലെങ്കില്‍ പിന്നാമ്പുറത്ത് കെട്ടിയിട്ട
നടക്കല്ലില്‍ പോയിരുന്നോ ആ കാറ്റുംകൊണ്ട് ഇരിക്കുവാന്‍ എന്താ സുഖം... ചിലപ്പോള്‍
വെറുതെയിരുന്ന് മനസിനെ പൂര്‍ണമായുമങ്ങ് സ്വതന്ത്രമാക്കും... അല്ലെങ്കില്‍
മരങ്ങളോടും അതില്‍ ചാടികളിക്കുന്ന അണ്ണാരകണ്ണന്മാരോടും, പാറിപ്പറക്കുന്ന
പൂമ്പാറ്റകളോടും, കൊക്കുരുമ്മി പ്രണയങ്ങള്‍ കൈമാറുന്ന പക്ഷികളോടും പായാരം
പറഞ്ഞിരിക്കും...
എല്ലാം ഒരു
നഷ്ടപ്പെടലാണ് ജീവിതത്തില്‍.... ഒന്നും തിരിച്ചുതരാതെ എല്ലാം ഒരു ഓമര്‍ചെപ്പില്‍
കാത്തുസൂക്ഷിക്കുവാന്‍ ഏല്‍പ്പിച്ച് ജീവിതം മുന്‍പോട്ടു പോയ്കൊണ്ടെയിരിക്കുന്നു...
പക്ഷേ ഇടയ്ക്കിടക്ക് ആ ഓര്‍മകള്‍ മനസ്സില്‍ നിറയ്ക്കുന്ന വര്‍ണത്തിന് ഒരു നാലുമണി
കാറ്റിന്‍റെ സുഖമുണ്ട്... അറിയാതെ എവിടെ നിന്നോ വന്ന് മനസ്സില്‍ കുളിര്‍മഴ
പൊഴിച്ചുകൊണ്ട് ആ ഓര്‍മകളും എങ്ങോട്ടോ
പോയ്മറയുന്നു....
പക്ഷെ ചില
ഓര്‍മകള്‍ എവിടെ പോയി മറയാന്‍ ശ്രമിച്ചാലും ജീവിതത്തിലെന്നും മനസ്സിനുള്ളില്‍ ഒരു
നാലുമണി കാറ്റായി അങ്ങനെ വീശിയടിച്ചുകൊണ്ടേയിരിക്കും....
...........കാര്‍ത്തിക...........
No comments:
Post a Comment