നിര്‍വചനങ്ങളില്ലാത്ത പ്രണയം - MY FIRST NOVEL.

My First Novel

Touching my another dream! November 14th, 2016 is the day my little one made me to feel proud of myself... Birth of my Ammu.... No...

Monday, May 16, 2022

ചില്ല്

 



Compassion - Co-suffering എന്ന ലാറ്റിൻ പദത്തിൽനിന്നാണു compassion രൂപപ്പെട്ടത്‌. ഞാൻ, ഞങ്ങളായി രൂപാന്തരപ്പെടുന്ന അപൂർവ്വ ബോധത്തിന്റെ പേരാണു compassion.

Compassion is a mental state endowed with a sense of concern for the suffering of others and aspiration to see that suffering relieved - Thupten Jinpa.

Three phases of compassion;
The cognitive aspect - എനിക്ക്‌ നിന്നെ പിടുത്തം കിട്ടുന്നുണ്ട്‌.
The affective aspect- എനിക്ക്‌ നിന്നോടൊത്ത്‌ വിഷമിക്കാനാകും.
The motivational component- നിന്റെ വേദനകൾക്കുളളിൽ നിന്ന് പുറത്ത്‌ കടക്കുവാൻ നിന്റെകൂടെ ഞാനുമുണ്ടാവും.
ബുദ്ധിയിലും വൈകാരികതയിലും കാൽ വെയ്പിലും ഒരുമിച്ച്‌...

Monday, May 9, 2022

അവൾ... ❣️


കാണാത്ത നിമിഷങ്ങളെ-

പുൽകിയവൾ...

കേൾക്കാത്ത ഈണത്തിനൊപ്പം-

പാടിയവൾ...

അജ്ഞാതമാം പ്രണയത്തെ-

തേടിയവൾ...

കാലത്തിന് അതീതമായി-

 നടന്നവൾ...


❤️

KR

നിരന്തരം

 


നിരന്തരം.... #നിരന്തരം #Nirantharam

ഒരു പറ്റം കലാകാന്മാരുടെ നിരന്തര പരിശ്രമത്തിന്റെ അനന്തരഫലമായ "നിരന്തരം" ഷോർട്ട്‌ മൂവിയുടെ ആദ്യ കാഴ്ചകളിലേക്ക്‌...


Finally, The Teaser is out…


ആദ്യ കാഴ്ച്ചയിൽ അഭിനയ മികവുകൊണ്ട്‌ കുട്ടികൾ ഞെട്ടിച്ചു... മൂന്ന് വർഷത്തെ പഴക്കം, കാണിച്ച ദൃശ്യങ്ങൾക്കും തോന്നിയില്ലാ...

മിന്നിമാഞ്ഞു പോയ കാഴ്ചകളുടെ ഭംഗി ഇനി കാണുവാനുളള ദൃശ്യങ്ങളിലും പ്രതിഫലിക്കട്ടെ ...


ഒരു നല്ല കാഴ്ച്ചാനുഭവം നിരന്തരം എന്ന ഷോർട്ട്‌ മൂവിക്ക്‌ നൽകുവാൻ സാധിക്കുമെന്ന വിശ്വാസത്തോടെ...


All the best team…

Appreciating all Your hard work  Anish Nair …. 


 #Shortmovie

#AnishNair #AjuJohn


❤️

KR

Friday, May 6, 2022

ഒരു സഹവാസ അപാരത...



ഒന്നര വർഷത്തിനു ശേഷം വീണ്ടുമൊരു ഒത്തുചേരൽ....


മ്മടെ ജെഫി മോളും, റിജോയും, അവരുടെ മുത്തിന്റേയുമൊപ്പം....


പിൻ വാതിലിലൂടെ പ്രവേശിച്ചതുകൊണ്ടാകണം, മുറിയിൽ കയറിയ ഉടനെ ഒരശരീരിപോലൊരു പ്രവചനം ഉണ്ടായി;


"ചേച്ചി... ഈ ....കർത്താവിനേയും പന്ത്രണ്ട്‌ ശിഷ്യന്മാരേയും എവിടുന്ന് കിട്ടി?" 


ഒരു ചെറിയ മേശമേൽ നിരത്തിവെച്ചിരിക്കുന്ന കരുക്കളെ നോക്കി വളരെ ഉത്സാഹത്തിൽ ജെഫിമോൾ ചോദിച്ചു.


റിജോയും രെഞ്ചിയും ഞാനും ഒരു പോലെ ഞെട്ടി; ഞങ്ങൾ പരസ്പരം നോക്കി.


റിജോ: "ജെഫി എന്താ പറഞ്ഞേ??!!"


ജെഫി: "കർത്താവും ശിഷ്യന്മാരും ഇരിക്കുന്നൂന്ന്."


ജെഫി ഒഴിച്ച്‌ ഞങ്ങൾ മൂന്നു പേരും ചിരിക്കുവാൻ തുടങ്ങി, ഒന്നും മനസ്സിലാകാതെ ജെഫി ഞങ്ങളെ നോക്കി.


റിജോ: "ജെഫി... അത്‌ ചെസ്സ്‌ ബോർഡും കരുക്കളുമാണു."


ജെഫി: "ആണോ.... 

ചേച്ചി ... ചേച്ചി പറ .. ആ കുതിര പുറത്തിരിക്കുന്ന ആളെ കണ്ടാൽ യൂദാസ്ലീഹായെ പോലുണ്ട്‌. ദേ .. ഈ സ്ത്രീ രൂപത്തെ കണ്ടാൽ മാതാവിനെ പോലുണ്ട്‌.... ഇത്‌ ജോസഫ് ‌പിതാവ്‌...." 


(അങ്ങനെ നിമിഷങ്ങൾക്കുളളിൽ ചെസ്സ്‌ ബോർഡിലെ മിക്ക ആൾക്കാരും കർത്താവിന്റെ കുടുംബക്കാരും, വിശുദ്ധന്മാരുമായി മാറി.)


ഞാൻ: "എന്നാലും ... കുന്തോം പിടിച്ച്‌ നിൽക്കുന്ന ആ ആൾക്കാരെ നീയെങ്ങനെ കർത്താവിന്റെ ശിഷ്യന്മാരാക്കിയെന്ന് ഒരു പിടുത്തവും കിട്ടുന്നില്ലാ ന്റെ ജെഫിയേ.... ഒരു കൊച്ചിന്റെ അമ്മയായിട്ടും നിനക്ക്‌ ഒരു മാറ്റവുമില്ലാല്ലേ??"


ജെഫി: "ചേച്ചി .... അത്‌ പിന്നെ സഹവാസത്തിന്റെ കുഴപ്പമാ..." 


ഞാൻ റിജോയെ നോക്കി ചിരിക്കുവാൻ തുടങ്ങി...


ഞാൻ: "റിജോ.... നിനക്കിട്ടാണു വെപ്പ്‌... ഒരു സഹവാസ അപാരത."


റിജോ: "ഞാനോ..."


അവിടേയും ജെഫിമോൾ തന്നെ സ്റ്റാർ... അന്ന് തൊട്ട്‌ ആ ചെസ്സ്‌ കരുക്കളെ നോക്കുന്ന ഞങ്ങൾക്ക്‌ കർത്താവിനേയും, പന്ത്രണ്ടു ശിഷ്യന്മാരേയും, വിശുദ്ധന്മാരേയുമല്ലാതെ വേറാരേയും കാണുവാൻ സാധിച്ചിട്ടില്ലായെന്നത്‌ വേറൊരു വസ്തുതയും.


❤️

KR

Monday, April 11, 2022

തിരികെയൊരു യാത്ര....

 9.4.22

4 വർഷങ്ങൾക്ക്‌ ശേഷം ഒരു യാത്ര...


ഒരു പക്ഷേ എല്ലാവരും കൊതിയോടെ കാത്തിരിക്കുന്ന യാത്ര... അത്‌ എല്ലാവർക്കും സാധ്യമാകട്ടെയെന്ന പ്രാർത്ഥനയോടെ ഈ കുറിപ്പ്‌ തുടങ്ങുന്നു...


പന്ത്രണ്ട്‌ വർഷത്തെ പ്രവാസ ജീവിതത്തിൽ ഒരിക്കൽ പോലും അവധി ആഘോഷിക്കുക എന്ന ഭാഗ്യം ഉണ്ടായിട്ടില്ലാ.... പോയ യാത്ര അത്രയും ആരുടെയെങ്കിലും മരണം, എന്തെങ്കിലും അത്യാഹിതങ്ങൾ അങ്ങനെ പലതുമായിരുന്നു. ഈ യാത്രയിലും ചില സമസ്യകൾക്ക്‌ ഉത്തരം കണ്ടെത്തേണ്ടതുണ്ട്‌ .... എന്നാലും തിരികെ ബാല്യകാലത്തേക്കുളള ഒരു യാത്രയാണിത്‌. നാട്ടിലെ തൊടിയിലും, പാടവരമ്പത്തും, തോട്ടുവക്കിലുമൊക്കെ എന്റെ മകളേയും കൂട്ടി വീണ്ടും ഒന്നുകൂടി നടക്കണം. ഞാൻ ശ്വസിച്ച, ഞാനറിഞ്ഞ എന്റെ നാടിന്റെ ആത്മാവിലേക്ക്‌ അവളേയും കൈപിടിച്ച്‌ നടത്തണം. പിന്നെ എന്റെ കളിക്കൂട്ടുകാരിക്കൊപ്പം ഞാൻ പഠിച്ച വിദ്യാലയത്തിലേക്ക്‌, വീണ്ടും ഒരു കൊച്ചു കുട്ടിയെപ്പോലെ ആ ഓർമ്മകളെ പുൽകണം. പിന്നെ കാണുവാൻ സാധിക്കുന്ന സൗഹൃദങ്ങളെയെല്ലാം കാണണം. 

തിരികെ വരുമ്പോൾ ഒരു കുന്നോളം ഓർമ്മകൾ നെഞ്ചിലേറ്റണം.



എത്രയോ മനുഷ്യർ പ്രവാസത്തിന്റെ തടവറയിൽ ജീവിക്കുന്നു, വർഷങ്ങൾ കാത്തിരിക്കുന്നു തങ്ങളുടെ പ്രിയപ്പെട്ടവരെ ഒരു നോക്ക്‌ കാണുവാൻ. അവരെ ഓർത്തുകൊണ്ട്‌, അവരുടെ വേദനയെ അറിഞ്ഞുകൊണ്ട്‌, എല്ലാവർക്കും സാധ്യമാകട്ടെ തിരികെ ജന്മനാട്ടിലേക്കുളള മടക്കയാത്രകൾ എന്ന പ്രാർത്ഥനയോടെ......


❤️

KR

Tuesday, April 5, 2022

അവൾ ....

 5.4.22



ഈ കൈവഴികൾ .....

ഞാനും അവളും ഒന്നായ-

കൈവഴികൾ...

അവളെ അവസാനമായി കണ്ട-

കൈവഴികൾ...


അവൾ ...

തീഷ്ണമായിരുന്നു ....

പൂർണ്ണയായിരുന്നു....

സ്വതന്ത്രയായിരുന്നു...


ഞാൻ...

പ്രണയമാണിപ്പോൾ ....

കാത്തിരിക്കേണ്ടവൾ....

ക്ഷമിക്കേണ്ടവൾ ....


ഞങ്ങൾ...

അവളും, ഞാനും..

ഞങ്ങളൊന്നായ  കൈവഴികൾ...

നിന്നിലേക്കുളളതും...


❤️

KR