നിര്‍വചനങ്ങളില്ലാത്ത പ്രണയം - MY FIRST NOVEL.

My First Novel

Touching my another dream! November 14th, 2016 is the day my little one made me to feel proud of myself... Birth of my Ammu.... No...

Monday, July 3, 2023

പൗർണ്ണമി..❣️



 അഗ്നിയിൽ സ്ഫുടം 

ചെയ്തർക്കനി-

ലലിഞ്ഞവളിന്നിനി-

പൂർണ്ണയായ്‌

നിശയെ പരിണയിക്കും

പൗർണ്ണമി തിങ്കളിൽ!

പ്രണയത്തിൻ

പൂർണ്ണിമയിലിന്നവൾ,

പാണന്റെ പാട്ടിലെ-

യീണമായ്‌പാതി

പകുത്തെടുത്തുടലിന്റെ

താളമായ്‌ചന്ദ്രികയി-

ലലിഞ്ഞൊരു ചന്ദ്ര-

കാന്തമായ്‌നീല

നിശീഥിനിയായ്‌

പാർവണേന്തു മുഖിയായ്‌ 

പാരിജാത മലരായ്‌

പാൽ നിലാവിൽ 

കുളിച്ചൊരു പാതിരാ-

വിലവൾ പവിത്രയായ്‌

പാതി വ്രതയായ്‌...

❣️

KR

Tuesday, June 27, 2023

അരങ്ങ്‌

 


അരങ്ങൊഴിയുവാൻ നേരമായ്‌

ആട്ടക്കാർക്കെല്ലാം ആഹ്ലാദമായ്

അരങ്ങിൽ ആടിത്തിമിർത്തവർ

അജഗജാന്തരം മൊഴിയുകയായ്

ഇനിയേത്‌ വേഷപ്പകർച്ചയിൽ

ഇനിയെന്ന് കാണും നിന്നെ?..


ആടിയ വേഷങ്ങളിൽ നിങ്ങളെന്നെ

തിരഞ്ഞീല്ലാ, കേട്ട കഥകളിൽ 

നിങ്ങളെന്നെ പുനർ സൃഷ്ടിച്ചൂ..

തിരികെയെടുക്കുമോ ആ പട്ടങ്ങൾ

അരങ്ങൊഴിയുന്നൊരീ നേരത്ത്‌?

അതോ, പുതിയ ചാർത്തലുകളാൽ 

കുറിക്കുമോ, പുതിയൊരു കഥ?


പഴം കഥയിലെ പളളുകൾ 

പാഴ്മൊഴിയാണെന്നറിയുന്ന നാൾ 

കഥയറിയാതെ ആട്ടം കണ്ടവർ

കഥയെന്തന്നറിയുന്ന നാൾ,

കാലവും, കോലവും മാറി 

പുതിയൊരു കഥയെഴുതുന്ന നാൾ...


കുറ്റബോധത്തിൻ മാറാപ്പ്‌ പേറി

വരരരുതൊരിക്കലുമെന്നെ തേടി‌,

നിങ്ങളുടെ കഥകളിൽ ജീവിച്ച- 

വളല്ലെന്ന ആത്മവിശ്വാസത്തിൽ 

‌ ഞാനെന്നേ നിങ്ങൾക്ക് മാപ്പ്‌ 

നൽകിയിരിക്കുന്നൂ!...


❣️

KR


❣️

KR

Friday, June 23, 2023

മൗനം...

 

മൗനം..
വാക്കുകൾ അജ്ഞാത-

മാകുന്ന നേരം,

കേട്ടു മറന്ന വാക്കുകൾ

കേൾക്കാത്ത വാക്കുകൾക്ക്‌ 

വഴിമാറുന്ന നേരം...


ഒരായിരം ചോദ്യങ്ങൾ

ഒന്നും ചോദിക്കാതെ

ചോദിച്ച ചോദ്യങ്ങൾ

ഒന്നും മുഴുമിക്കാതെ 

ഉത്തരങ്ങളെ പൊതിയുന്ന

മൗനം...


ഉളളിൽ പിടയുന്ന 

വാക്കുകൾ മൗനത്തിൻ

ചെങ്ങലകളിൽപ്പെട്ട്‌

തിക്കിത്തികട്ടി,

എന്റെ കണ്ഠത്തെ 

ഞെരിക്കുന്നൂ...


ഉറക്കെയൊന്ന് 

കരയുവാനാവാതെ,

മൗനത്തിൻ 

ചാട്ടവാറടികളിൽപ്പെട്ട്‌

എന്റെ ഹൃദയത്തിൽ 

രക്തം പൊടിയുന്നൂ...


നടന്ന് തീർത്ത 

വഴികളിലെല്ലാം മൗനത്തെ 

അത്രമേൽ പ്രണയിച്ച 

ഞാനിന്നറിയുന്നൂ,

മൗനത്തിനിത്രമേൽ

വേദനയുമുണ്ടെന്ന്...


നിശബ്ദമായ്‌ മൗനത്തിൻ 

വഴിത്താരകൾ താണ്ടി,

 നിത്യ മൗനത്തിന്റെ 

കുഴിമാടത്തിൽ,

ഞാൻ വീണ്ടുമാ-

മൗനത്തെ പ്രണയിക്കട്ടെ!..


❣️

KR

Monday, June 19, 2023

18.6.23


 അന്തമില്ലാത്ത സമസ്യകളിൽ 

അന്തിച്ചു നിൽക്കുന്ന ജീവിതം,

അനന്തമാം സാധ്യകളാൽ 


അനശ്വരമാകട്ടെ!...


Sometimes, life gets stagnant on millions of impediments... 

Let the boundless opportunities in the Universe make life sempiternal!...

Thursday, June 15, 2023

പ്രിയപ്പെട്ട മറിയാമ്മാമച്ചിക്ക്‌....




ഞങ്ങളെയെല്ലാം കൊച്ചേന്നു മാത്രം വിളിച്ചിരുന്ന ഞങ്ങളുടെ സ്വന്തം അമ്മച്ചിതാന്നിക്കൽ തറവാട്ടിൽ പരേതരായ T M വർഗ്ഗീസിന്റേയും റെയ്‌ച്ചൽ വർഗ്ഗീസിന്റേയും പത്ത്‌ മക്കളിൽ ഏറ്റവും മൂത്ത മകന്റെ (TV Mathew) ഭാര്യയായ്‌ മറിയാമ്മമച്ചി വന്നപ്പോൾ ഒരു വലിയ കുടുംബത്തിന്റെഅതിലെ കുഞ്ഞുങ്ങളുടെ നാഥയുമാകുകയായിരുന്നുഒരു വലിയ കുടുംബത്തിന്റെ ഭാരിച്ച ഉത്തരവാദിത്വങ്ങളിലേക്ക്‌ ആദ്യം കടന്നു വന്ന മരുമകൾഞങ്ങളുടെ മൂത്ത ആങ്ങളമാരായ കുഞ്ചാച്ചിക്കും (റെജികൊച്ചുമോനച്ചാച്ചനും (സജിജന്മം നൽകിയ അമ്മ പെണ്മക്കളില്ലാത്ത അമ്മച്ചിക്ക്‌ ഞങ്ങളെയൊക്കെ വലിയ കാര്യമായിരുന്നൂ.... ഞങ്ങൾ നാട്ടിൽ ചെല്ലുമ്പോൾ വാവച്ചായൻ അപ്പച്ചന്റെ അടുത്ത്‌ ഞങ്ങൾക്ക്‌ തരുവാൻ ചക്കപ്പഴവുംമാമ്പഴവുംഏത്തപ്പഴവും ഒക്കെ കൊടുത്തുവിടുംകാണാൻ ചെല്ലാൻ താമസിച്ചാൽ പരിഭവം പറഞ്ഞ്‌ വിളിക്കും കാണാൻ ചെന്നാൽ സ്നേഹം കൊണ്ടുംപലഹാരങ്ങൾക്കൊണ്ട്‌ മനസ്സുംവയറും നിറക്കും... സ്വന്തം മക്കളെപ്പോലെ സ്നേഹിച്ചൂചേർത്ത്‌ നിർത്തീ... ഇനി അതൊന്നുമില്ലാ... കാത്തിരിക്കുന്നവരിൽ ഒരാൾ കൂടികുറഞ്ഞിരിക്കുന്നൂ... നമ്മളെ ചേർത്ത്‌ പിടിക്കുന്നവർ കുറഞ്ഞു കൊണ്ടിരിക്കുന്നൂ... 


മരണമെന്ന ജീവിതാവസ്ഥ തരുന്ന വേദന അവർ മണ്ണോട്‌ ചേരുമ്പോൾ ഇല്ലാണ്ടാകുന്നൂ.... പക്ഷേ അവർ നൽകിയ ഓർമ്മകൾ നൽകുന്ന വേദന നമ്മുടെ മരണം വരെ ഒരു നീറ്റലായിഅങ്ങനെ നിലനിൽക്കും... 


ഒരുപിടി നല്ല ഓർമ്മകൾ സമ്മാനിച്ച്‌  ലോക ജീവിതം തികച്ച അമ്മച്ചിക്ക്‌സ്നേഹാദരങ്ങളിൽ പൊതിഞ്ഞ ഒരുപാട്‌ നന്ദി!... 


Our Dearest Mariayammamachi….


She used to call us Koche (Beloved)... She was the first daughter-in-law in our great Thannickal Family. She was the wife of the first son, Mr. T V Mathew,  out of 10 kids of our respected Grand Parents, the Late T M Varghese and the Late Rachel Varghese. She was like a Mom to the rest of the kids in the family. She was given birth to the elder brothers of our family, Reji and Saji. We were Her daughters... A person who waited for our return... She used to send with vavachayan appachan all sorts of fruits and sweets to us the moment she knew that we had reached... She always wanted us to go and visit her the next day... If we get delayed, we used to get a phone call to convey her complaints about the long wait... She used to fill our hearts and tummy with Her love and sweets respectively... No more waiting... No more complaints... No more sweets... No more the calling of Koche.... 


Death is imminent... Everyone is leaving.... Everyone has to leave...It is not that death is painful... It is the memories they left with us... The emptiness makes us overwhelming...


Thank You Ammachi for coming into our life.... For giving us the most precious love, care and memories... We will certainly miss You.... You will be remembered.... 

Wednesday, June 14, 2023

നമ്മൾ

 

ഞാൻ നീയല്ലെന്നുളള സത്യത്തിൽ 
നിന്നല്ലോ നമ്മൾ തുടങ്ങുന്നത്‌...
ഞാനും നീയും ഒന്നാണെന്നുളള

കപടതയെ നമുക്ക്‌ മായ്ക്കാം...


ഞാൻ ഞാനായുംനീ നീയായുമുളള

വ്യക്തിത്വത്തിൽ നിലനിൽക്കാം...

നമ്മിലെ അന്തരങ്ങളിൽ നമുക്ക്‌

ജീവിതത്തിലെ തുലനം കണ്ടെത്താം...


ഒന്നായി‌ നടക്കേണ്ട പാന്ഥാവിൽ

പരസ്പരം അറിഞ്ഞ്‌ നടക്കാം...

രണ്ടായി പിരിയുന്ന പാതകളിൽ

പതം പറയാതെ പിരിയാം...


നമ്മിലെ കുറവുകളിൽ നമുക്ക്‌

നമ്മെ ആഴത്തിൽ ചേർത്തുവെക്കാം...

നമ്മിലെ കഴിവുകളാൽ നാമെന്ന

അസ്ഥിരമാം സ്ഥിതിയെ ശാശ്വതമാക്കാം..


വാക്കുകൾക്കും കാലത്തിനുമതീതമായ്‌

വ്യക്തിവൈശിഷ്‌ട്യത്തിൽ നിലനിന്ന്...

ഞാനും നീയും നാമോരോരുത്തരും 

നമ്മളെന്ന സത്യത്തിൽ നിലനിൽക്കാം!...🙏


❣️

KR


Monday, June 12, 2023

നീയും ഞാനും!..


 ഒരു വേള ഞാൻ -

നീയാരുന്നെങ്കിൽ

നീ ഞാനായിരുന്നെങ്കിൽ

കാലം നിനക്കുമുൻപിൽ 

തുറക്കുന്ന വാതായനങ്ങൾ

എന്നിലേക്കുളള നിന്റെ

വഴികളാകുമായിരുന്നൂ...

 യാത്രയിൽ എന്നിലെ 

നോവിന്റെ വിങ്ങലുകൾ

നീ കേൾക്കുമായിരുന്നൂ...

 നോവിൽ നിറഞ്ഞ

എന്നിലെ നിസ്സഹായതയെ 

നീ കാണുമായിരുന്നൂ...

എന്റെ ശരികളും തെറ്റുകളും 

നീ അറിയുമായിരുന്നൂ...

എന്നിലെയെന്നെ -

നീ അറിയുമ്പോൾ 

എന്റെയീ ജന്മത്തിൻ 

കർമ്മങ്ങൾക്ക്‌-

നീ സാക്ഷിയാകുമ്പോൾ

എന്നെ ഞാനായി 

നീയും നെഞ്ചേറ്റുമായിരുന്നൂ,

അവിടെ നീയെല്ലാം 

ക്ഷമിക്കുമായിരുന്നൂ...

പക്ഷേ!....

ഇന്നിന്റെ നിമിഷങ്ങളിൽ-

നീയുമില്ലാഞാനുമില്ലാ!...

തെറ്റുകൾ തിരുത്തുവാൻ,

പരസ്പരം പൊറുക്കുവാൻ-

കാലം നമ്മളെ -

അനുവദിച്ചതുമില്ലാ...

ഇനിയൊരു ജന്മമുണ്ടാകു-

മെന്ന പ്രതീക്ഷയിൽ,

ദൂരെയൊരു താരകമായ്‌-

നമ്മളിന്ന്കണ്ണുചിമ്മുന്നൂ!...


❣️

KR