"ഫേസ് ബുക്ക്" ഒരുപാട് സൗഹൃദങ്ങള്‍ക്കും,
സ്നേഹപ്രകടനങ്ങള്‍ക്കും ചൂടുള്ള ചര്‍ച്ചകള്‍ക്കും വേദിയാകുന്ന ഒരു അരങ്ങ്. എന്‍റെ
ഈ ചിന്ത പലപ്പോഴായി നിങ്ങള്‍ പലരില്‍ നിന്നും കേട്ടറിഞ്ഞിട്ടുണ്ടാവാം
വായിച്ചറിഞ്ഞിട്ടുണ്ടാവാം. പക്ഷേ വീണ്ടും എനിക്കത് നിങ്ങള്‍ക്ക് മുന്‍പില്‍
അവതിരിപ്പിക്കാന്‍ കാരണമുണ്ട്. അത് ഈ ലേഖനത്തിന്‍റെ അവസാനം ഞാന്‍ നിങ്ങള്‍ക്കായി
കുറിക്കുന്നതാണ്...
നമ്മള്‍ ഫേസ് ബുക്കില്‍ ഇടുന്ന ഓരോ പോസ്റ്റിന്‍റെയും പിന്നാമ്പുറങ്ങളില്‍
ഓരോരോ കഥയുണ്ട്...
- നമ്മള്‍ എന്തിനാണ് നമ്മുടെ ജീവിതത്തിലെ ഓരോ സംഭവങ്ങളും ഇതില്‍ പോസ്റ്റ് ചെയ്യുന്നത്????.... നമ്മള്‍ക്ക് കിട്ടുന്ന ലൈക്കുകളുടെയും, പ്രതികരണങ്ങളുടെയും എണ്ണം എടുക്കാന്‍.. അതിന്‍റെ എണ്ണം കുറഞ്ഞാല്‍ എവിടെയോ ഒരു നിരാശ നിങ്ങള്‍ക്ക് അനുഭവപ്പെട്ടേക്കാം..സ്വാഭാവികം!!
- നമ്മള്‍ ഒരു ഫോട്ടോ ഇട്ടാല്‍ അതില്‍ ഏറ്റവും സുന്ദരമുഖം നമ്മളുടെതായിരിക്കണം....
- പിന്നെ നമ്മുടെ സന്തോഷങ്ങള്‍, ദുഃഖങ്ങള്‍, അഭിമാനങ്ങള്‍, നേട്ടങ്ങള്‍ എല്ലാം ഈ ഒരു വേദിയിലൂടെ പ്രതിഫലിപ്പിക്കപെടുന്നു...
- പക്ഷേ എന്നെ എപ്പോഴും ചിന്തിപ്പിച്ചിട്ടുള്ള കാര്യം.. സാമ്പത്തിക സഹായത്തിന്‍റെയും ചാരിറ്റി സംഘടനകളുടെയും പേരില്‍ ഒരുപാട് പോസ്റ്റുകള്‍ ഞാന്‍ ഇതില്‍ കാണാറുണ്ട്.. എല്ലാവരും ഒരു ലൈക്, സഹതാപ്പൂര്‍ണമായ ഒരു പ്രതികരണം, പിന്നീട് ഒരു ഷെയര്‍ ചെയ്യല്‍.. അവിടെ തീരുന്നു ആ പോസ്റ്റിന്‍റെ ആയുസ്സ്... നിങ്ങളില്‍ എത്ര പേര്‍ നിങ്ങളുടെ കൈകള്‍ അവരിലേക്ക് നീട്ടിയിട്ടുണ്ട്???..
എന്നിരുന്നാലും ഇത് സൗഹൃദത്തിന്‍റെയും കൂട്ടായ്മയുടേയും ലോകമാണ്...ഇത്
ആളുകളെ തമ്മില്‍ വീണ്ടും വീണ്ടും കൂടിച്ചേര്‍ത്ത്കൊണ്ടേയിരിക്കുന്നു..
എനിക്ക് ഈയിടെ വന്ന ഒരു പ്രതികരണത്തില്‍ നിന്നാണ് ഈ സൃഷ്ടിയുടെ ഉത്ഭവം...
ഒരു ബന്ധുവിനെ ഒരുപാട് നാളിനു ശേഷം ഫേസ് ബുക്കില്‍ ഒരു ഫോട്ടോയില്‍ കണ്ടു.
സ്വാഭാവികമായും ഞാന്‍ ചോദിച്ചു, "ഒത്തിരി നാളിനു ശേഷം കാണുകയാണല്ലോ!!!"
തിരിച്ച് അദ്ദേഹം മറുപടിയെഴുത്, " ഇതുകൊണ്ടാണ് ടിന്‍റു ഞങ്ങള്‍ ഫേസ്
ബുക്കിനെ ഇഷ്ടപെടുന്നത്".. ആ വാക്കുകളില്‍ എല്ലാം അടങ്ങിയിരുന്നു...
No comments:
Post a Comment