ജീവിതം നമുക്ക് മുൻപിൽ തുറക്കുന്ന കൊച്ച് കൊച്ച് നിമിഷങ്ങളിലൂടെ, 
ആ നിമിഷങ്ങളുടെ പൂർണ്ണതയിലൂടെ ഈ ജന്മത്തിൻ പരിമിതികളെ 
നമ്മൾ സ്വപ്ന സുന്ദരമാക്കുന്നു... 
ഒരു പക്ഷേ മനസ്സിൽ താലോലിക്കുന്ന സ്വപ്നങ്ങൾക്ക് 
നമ്മൾ കണ്ടെത്തുന്ന പൂർണ്ണത. 
ഒരു ജന്മം മുഴുവൻ അരികിലുണ്ടാകണമെന്ന് ആഗ്രഹിക്കുമ്പോഴും,
 അസാധ്യമായതിനെ സാധ്യമാക്കുവാൻ 
അരികിലുണ്ടാകുന്ന ഓരോ നിമിഷവും,
 ഓരോ ജന്മമായി ഞാൻ കാണുന്നു. 
ആ നിർവൃതിയിൽ എന്റെ ആത്മാവിന്റെ ഉൾതുടിപ്പുകൾ
നീ കേൾക്കുന്നുണ്ടാവും;
കേട്ടിട്ടും കേൾക്കാതെ, കണ്ടിട്ടും കാണാതെ,
അറിഞ്ഞിട്ടും അറിയാതെ നീ മറയുമ്പോൾ 
മൂകമാകുന്ന എന്നിലെ എന്നെ 
ഒരുനാൾ നീയുമറിയുമെന്ന് ഞാൻ വിശ്വസിക്കുന്നു!
നന്ദി.... 
ആത്മാവിന്റെ ആഴങ്ങളിൽ കോറിയിട്ട
 ഓരോ നിമിഷങ്ങൾക്കും...
 ഈ ജന്മത്തിലെ നിന്നിലെ സാമീപ്യത്തിനു... 
നിന്റെ ആത്മാവിനാൽ നീ നൽകുന്ന പുഞ്ചിരിക്ക്....
എല്ലാം ഒരു മൗനത്തിൽ ഒളിപ്പിച്ച്,
നിഗൂഢതയെ പുൽകുന്ന നിന്റെ അസ്ഥിത്വത്തിനു.....
No comments:
Post a Comment