"രാവിലെ ഉണരുമ്പോൾ ...
ഞാൻ സൂര്യനാണെന്നു കരുതുക .....
ഉദിക്കാൻ ശ്രമിക്കുക ....
എല്ലാവർക്കും വേണ്ടി ജ്വലിച്ചു നിൽക്കുക ...
ഇതാണെന്റെ കർമ്മമെന്നോർക്കുക ...
നട്ടുച്ചക്ക് വെയിലേറ്റു വാടുമ്പോൾ ...
പലരും ശപിച്ചേക്കാം ....
പലതും ഉണങ്ങിപ്പോയേക്കാം ...
അതിൽ നൊന്തു കെട്ടുപോകാതെ ....
പൂർവ്വാധികം ശക്തിയായി കത്തി ജ്വലിക്കുക ....
ഞാനാണ് ഈ പ്രപഞ്ചത്തിന്റെ ശക്തിയെന്നറിയുക....
അതിൽ അഹന്തയില്ലാതെ ,
വീണ്ടും ജ്വലിക്കുക ....
എല്ലാവർക്കുമായി പ്രകാശം വീതിച്ചു വീതിച്ച് ....
സാവകാശം ...
സന്ധ്യയിൽ അണയുക ...
നാളെ വീണ്ടും ജ്വലിക്കാനായി മാത്രം ...."
- ഒരു സൂര്യതേജസ്സിന്റെ വരികൾ
ഒരാൾ സൂര്യനുവേണ്ടി എഴുതിയപ്പോൾ ഞാൻ നിലവിളക്കിനുവേണ്ടി എഴുതി...
"നിങ്ങൾ സൂര്യനാണെങ്കിൽ ....
ഞാൻ നിലവിളക്കാണു...
സൂര്യന്റെ ഉദയത്തിൽ തിരി തെളിയിച്ച്....
ഭൂമിയെ പുൽകുന്ന സൂര്യതേജസ്സിനു വഴിമാറി,
പകലോന്റെ പ്രഭയിൽ അലിഞ്ഞു ചേരുമ്പോഴും...
പ്രഭാപൂരമായി വർത്തിച്ച സൂര്യന്റെ അസ്തമയത്തിൽ,
ഈ ഭൂമിയെ പൊതിയുന്ന തമസ്സിലേക്ക് - വീണ്ടും തിരി തെളിയിച്ച് ....
നാളെയുടെ ഉദയത്തിനു പ്രതീക്ഷയായി - ജ്വലിക്കുന്ന നിലവിളക്ക്..."
"നിങ്ങൾ എല്ലാവർക്കായും ജ്വലിക്കുന്ന സൂര്യൻ..
ഞാൻ ഒരിക്കലും അണയാത്ത നിലവിളക്ക്.."
No comments:
Post a Comment