My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Tuesday, March 24, 2020

24.03.20
05:35

വെളുപ്പിനെ നാലു മണി മുതൽ ഉണർന്ന് കിടക്കുന്നതാണു... ജനലിലൂടെ ആകാശത്തേക്ക്‌ നോക്കിയപ്പോൾ നക്ഷത്രങ്ങളെയൊന്നും കാണുവാനില്ലാ... കുറച്ച്‌ കഴിഞ്ഞപ്പോൾ ചന്നം പിന്നം പെയ്യുന്ന മഴയുടെ ശബ്ദം കേട്ടു.... എന്നാ നല്ല മഴ കാണാമെന്ന് ആഗ്രഹിച്ചപ്പോൾ അതും നിമിഷങ്ങൾക്കുളളിൽ അവസാനിച്ചു ... പിന്നെ ഓർമ്മിക്കുവാൻ ഒരു പാട്‌ ഓർമ്മകൾ ജീവിതം ബാക്കിവെച്ചതുകൊണ്ട്‌ ആ ഓർമ്മകളെ പുൽകി കുറേ നേരം കട്ടിലിൽ തന്നെ കിടന്നു.... ചില ഓർമ്മകൾ ചുണ്ടിൽ ഒരു പുഞ്ചിരിയായി വിടർന്നപ്പോൾ മറ്റു ചില ഓർമ്മകൾ ഞാനറിയാതെ എന്റെ കണ്ണുകളെ ഈറനണിയിച്ചു... മനസ്സ്‌ ദു:ഖസാഗരത്തിൽ മുങ്ങിത്താഴുന്നതിനു മുൻപേ കട്ടിലിൽ നിന്ന് എഴുന്നേറ്റ്‌ ഒരു കാപ്പിയിട്ട്‌ കുടിച്ച്‌ എഴുതുവാൻ തുടങ്ങി....

ഇപ്പോളെനിക്ക്‌ കൂട്ട്‌ ആകാശത്തിലെ നക്ഷത്രങ്ങളാണു... ജനലിനോട്‌ ചേർത്തിട്ടിരിക്കുന്ന കട്ടിലിൽ കിടന്ന് ആ നക്ഷത്രങ്ങളെ നോക്കിയങ്ങനെ കിടക്കും... എനിക്ക്‌ പറയുവാനുളളതെല്ലാം അവർ കേൾക്കും ... പക്ഷേ ഇന്നലെ രാത്രി അവർ ഇല്ലായിരുന്നു... ഇന്ന് വെളുപ്പിനേയും അവരെ കണ്ടില്ലാ... കാർമേഘങ്ങൾ അവരെ ഒളിപ്പിച്ചു വെച്ചിരിക്കുകയാണു.. ഒരു പക്ഷേ ഞാനവരെയു ഒരു പാട്‌ സ്നേഹിക്കാതിരിക്കുവാനായിരിക്കും....

തനിച്ചായതുപോലൊരു തോന്നൽ .... അല്ലാ എല്ലാവരും എന്നും ജീവിതത്തിൽ തനിച്ചാണു... പിന്നെ ആരൊക്കെയോ നമ്മുടെ കൂടെയുണ്ടാവുമെന്ന് നമ്മൾ വിശ്വസിക്കുന്നു എന്നു മാത്രം ... 

എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ കുഞ്ഞിനു ആരുമുണ്ടാകില്ലായെന്നൊരുവേദന മനസ്സിനെ അലട്ടുന്നു... മരിക്കുവാൻ ഒരു തരുമ്പു പേടിയില്ലാ.. പക്ഷേ ഞാൻ ജീവിച്ചിരിക്കേണ്ടത്‌ ഇപ്പോൾ എന്റെ മാത്രം ആവശ്യകതയായി മാറിയിരിക്കുന്നു... എന്റെ കുഞ്ഞിനു വേണ്ടി ... 

നാട്ടിലേക്ക്‌ തിരികെ പോയാലോ എന്നൊരു ചിന്ത... അവിടെ ചെന്നാൽ മനസ്സ്‌ നിറഞ്ഞ്‌ സ്വീകരിക്കാനാരുമില്ലാ... സ്വന്തമായി ഒരു തുണ്ടു ഭൂമിയോ കേറിക്കിടക്കാൻ സ്വന്തമായൊരു വീടുമില്ലാ... പക്ഷേ പോകണം ..... ഞാനാഗ്രഹിച്ചതുപോലെ ഒരു ഇല്ലമൊക്കെ വാങ്ങി നാട്ടിലെ കാറ്റും മഴയും വെയിലും മഞ്ഞുമൊക്കെ അനുഭവിച്ച്‌ ... നീ നൽകിയ ഓർമ്മകളിൽ അങ്ങനെ ജീവിച്ച്‌ മരിക്കണം .....

ഇത്‌ എഴുതിക്കൊണ്ടിരുന്നപ്പോൾ ആകാശത്തൊരു വെളിച്ചം കണ്ടു... ഒരു വിമാനം ആകാശ വിതാനത്തെ ഭേദിച്ചു പോകുന്നതാണു ... പണ്ടൊക്കെ വിമാനം കാണുമ്പോൾ ഒരു സന്തോഷമായിരുന്നു... ഇപ്പോ കാണുമ്പോൾ മനസ്സിൽ വരുന്നത്‌ ഈശ്വരാ എത്ര കൊറോണ അതിലുണ്ടായിരിക്കുമോ എന്തോ... ഇപ്പോ വിമാനങ്ങളൊക്കെ കൊറോണ വാഹാകരാണു... 

ഈശ്വരാ ഈ രണ്ട്‌ മണിക്കൂർ കൊണ്ട്‌ മനസ്സ്‌ എവിടെയെല്ലാം പോയി തിരിച്ചു വന്നൂ ല്ലേ!!!.... എല്ലാം നല്ലതായി തീരട്ടെ....

Saturday, March 21, 2020

കൊറോണ അനുഭവങ്ങളിലൂടെ... Day 1

20.03.20

2020-ൽ ലോകം അവസാനിക്കുമെന്ന് കുട്ടിക്കാലം മുതൽ കേട്ടു തുടങ്ങിയതാണു... അതിനെ എല്ലാവരും തമാശയായി മാത്രമാണു കണ്ടത്‌. ആരാണു അത്‌ പ്രവചിച്ചതെന്നും അറിയില്ലാ.. 2020 തുടങ്ങിയത്‌ തന്നെ ആസ്‌ട്രേലിയായെ വിഴുങ്ങിയ തീയുടെ താണ്ഡവം കൊണ്ടാണു... ഒരു പാട്‌ മനുഷ്യർ ( ഫയർ സെർവ്വീസ്‌ , വോളന്റീയെഴ്സ്‌ സാമൂഹിക സംഘടനകൾ ഭരണാധികാരികൾ..)രാവും പകലും പരിശ്രമിച്ചതിന്റെ ഫലമായി കാട്ടു തീ നിയന്ത്രിച്ചു...അപ്പോൾ ആശ്വസിച്ചു ഇതായിരിക്കും ലോകാവസാനം എന്ന് പറഞ്ഞത്‌...

ആ ആശ്വാസത്തിനു അന്ത്യം കുറിച്ച്‌ കൊണ്ട്‌ കൊറോണയെന്ന പകർച്ച വ്യാധി ലോകം കീഴടക്കുവാൻ തുടങ്ങി... എല്ലാം സുരക്ഷിതമാണന്ന് വിശ്വസിച്ച അഹങ്കരിച്ച ജനകൊടികൾക്ക്‌ ഇപ്പോൾ ഒന്നും സുരക്ഷിതമല്ലാ... 
എല്ലാവരുടേയും മുഖത്ത്‌ ഭീതി നിറഞ്ഞിരിക്കുന്നു... എപ്പോഴാണു തന്നെ തേടി മരണം വരുന്നത്‌ എന്നാണു എല്ലാവരും ചിന്തിക്കുന്നത്‌... കൊറോണ എന്ന അസുഖത്തിനേക്കാളും ആൾക്കാർ പേടിക്കുന്നത്‌ അതു മൂലം അവർ ഒറ്റപ്പെട്ടു പോകുന്ന അവസ്ഥ ... കുടുംബത്തിൽ ഒരാൾക്കസുഖം പിടിപെട്ടാൽ തകർന്നു പോകുന്ന സാമ്പത്തിക അടിത്തറ.... പിന്നെ ഉയർന്നു കേൾക്കുന്ന മരണ നിരക്കുകളുടെ വാർത്തകൾ...

ഒരു നേഴ്സായതുകൊണ്ട്‌ ഓരോ ദിവസവും ഡൂട്ടിക്ക്‌ പോകുന്നത്‌ ജീവൻ പണയം വെച്ചാണു... 
കുട്ടികളുടെ വാർഡിൽ ശ്വാസകോശ സമ്പന്തമായ എന്ത്‌ അസുഖങ്ങളും ഇപ്പോൾ ? കൊറോണയായിട്ടാണു കാണുന്നത്‌.... ഡൂട്ടിക്കിടയിൽ എത്ര തവണയാണു കൈ കഴുകുന്നതെന്നറിയില്ലാ... ഞാൻ മാസ്ക്‌ വെച്ച്‌ നടക്കുന്നത്‌ കാണുമ്പോൾ എല്ലാവരും എന്നെയൊന്ന് നോക്കും... നെഞ്ചിൽ ഭീതിയുടെ കടലിരമ്പുമ്പോഴും രോഗികൾക്കു മുൻപിൽ ഏറ്റവും വലിയ ആത്മവിശ്വാസത്തോടെ നില കൊളളും... ഡൂട്ടി കഴിഞ്ഞ്‌ ഞാൻ ഹോസ്പിറ്റലിൽ നിന്ന് കുളിച്ചിട്ടിറങ്ങുന്നത്‌ കണ്ടപ്പോൾ ഒരു സ്റ്റാഫ്‌ എന്നോട്‌ ചോദിച്ചു, 

"Did you take shower here?"

I said, " Yes, I have a little one at home. So Being a NURSE it's my duty to be here to serve the people, but same time Being a MOM, it's my responsibility to protect my little ones at home.."

"Oh! That's excellent ", my fellow colleague said. I could see a light in her eyes which were reflecting the respect and confidence within her....

തിരികെ ഡൂട്ടി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ പോരുമ്പോൾ ഞാൻ കണ്ടത്‌ ശ്മശാന ശൂന്യമായ തെരുവോരങ്ങളും നഗരവുമാണു... ആ ശൂന്യത ഒരു ഭീതിയും വേദനയും എന്നിൽ നിറച്ചെങ്കിലും ഒരു ജനതയുടെ വീണ്ടുമുളള ഉയർത്തെഴുന്നേൽപ്പിനു ഈ ശൂന്യത അനിവാര്യമായി എനിക്ക്‌ തോന്നി....

പ്രതീക്ഷയോടെ പ്രാർത്ഥകളോടെ 
കാർത്തിക...

Thursday, March 19, 2020

18.03.20

18.03.20

ഇന്ന് ഒരു വർഷം തികയുന്നു ഹാലെറ്റ് കോവെന്ന നാട്ടിൽ സ്വന്തം കൂരക്കുളളിൽ ജീവിക്കുവാൻ തുടങ്ങിയിട്ട്‌.... 

സ്നേഹിച്ചവരും വിശ്വസിച്ചവരുമെല്ലാം കൂടെയുണ്ടാവുന്ന് കരുതി സന്തോഷിച്ചപ്പോൾ കണക്കുകൾ നിരത്തി തന്റെ സ്നേഹത്തേയും വിശ്വാസത്തേയും അവകാശങ്ങളയും ഖണ്ഡിച്ചപ്പോൾ മനസ്സിൽ തീരുമാനിച്ചു എന്റെ കുഞ്ഞിനു തലചായ്കുവാൻ ഒരു വീടെനിക്ക്‌ ഒരുക്കണമെന്ന്.... ശൂന്യമായ സമ്പാദ്യങ്ങളിൽ ചവിട്ടി നിന്ന് കണക്കുക്കൂട്ടലുകൾ നടത്തി... മുൻപിൽ ലക്ഷ്യങ്ങൾ മാത്രമേ ഉണ്ടായിരുന്നുളളൂ....

എന്റെ അപ്പനോടുളള വാശിക്കാണു ഞാൻ എന്റെ വീട്‌ പണിതെങ്കിലും ആ മനുഷ്യന്റെ സഹായമായിരുന്നു എന്റെ വീടിന്റെ ആണിക്കല്ല്... നന്ദി പപ്പാ... ഒരു വലിയ തുക കടമായി എടുത്ത്‌ തന്ന് സഹായിച്ചതിനു... ആ തുക തിരികെ തരാതെ നാട്ടിലേക്ക്‌ വരണ്ടായെന്ന് പറഞ്ഞപ്പോൾ ആ സഹായം പൂർണ്ണമായി ... ആ തുക പപ്പായ്ക്‌ തിരികെ തരുമ്പോൾ മാത്രമാണു പപ്പാ സ്വസ്ഥമാകുവെന്നും എനിക്കറിയാം... അതിനു വേണ്ടി ഒരു പാട്‌ പരിശ്രമിക്കുന്നുണ്ട്‌...

വീട്‌ പണിയുടെ ആലോചന വന്നപ്പോഴാണു റെഞ്ചിയുടെ സഹോദരി കാർ അപകടത്തിൽ മരിക്കുന്നത്‌... എല്ലാവരും പറഞ്ഞു അതൊരു നല്ല ശകുനമല്ലായെന്ന്.... എന്റെ ജീവിതത്തിൽ ഒന്നും തന്നെ നല്ല ശകുനത്തിൽ നടന്നിട്ടില്ലായെന്ന് ഞാൻ എല്ലാവരോടും പറഞ്ഞു... എന്റെ നിർഭാഗ്യങ്ങൾക്കുളളിൽ നിന്ന് കൊണ്ട്‌ ഞാൻ കണ്ടെത്തുന്ന സന്തോഷമാണു എന്റെ ജീവിതമെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ട്‌ വീടിന്റെ പണി തുടങ്ങി ...

എല്ലാ പ്രതി സന്ധികളേയും തരണം ചെയ്ത്‌ മാർച്ച്‌ 18, 2019-ൽ പുതിയ വീട്ടിലേക്ക്‌ കയറി താമസിച്ചു...

എല്ലാം ശുഭമായിയെന്ന് കരുതിയിടത്തുനിന്ന് പലതും തുടങ്ങി പലതും അവസാനിച്ചു .... മനസ്സു കൊണ്ടും വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും നോവിക്കാതിരുന്നിട്ടും എല്ലാവർക്കും ഞാനൊരു ശത്രുവായി, ശല്യമായി, ബാധ്യതയായി.... എന്റെ കഷ്ടപ്പാടിനേയും സദ്‌ ഉദ്ദേശങ്ങളേയും മാനിക്കാത്ത ആൾക്കാർക്കിടയിൽ ഞാനൊറ്റപ്പെട്ടു.... അവസാനം ഞാനൊരു തെറ്റുമായി...😔😔😔

ഒരു പക്ഷേ എല്ലാവർക്കും ഞാനന്യയായപ്പോൾ എന്റെ സ്നേഹത്തെ നെഞ്ചിലേറ്റിയ എന്റെ കുഞ്ഞുങ്ങൾ എന്നെ വീണ്ടും ജീവിക്കാൻ പ്രേരിപ്പിച്ചു.... അവരിലൂടെ ഏറ്റവും നിർമ്മലമായ സ്നേഹം ഞാൻ കണ്ടു ... ഞാൻ ഇനിയും ജീവിക്കേണ്ടതിന്റെ ആവശ്യകത ഞാനറിഞ്ഞു.... നിങ്ങളില്ലായിരുന്നുവെങ്കിൽ ഈ ഞാനെന്നേ ഒരോർമ്മയായി മാറിയേനെ!!!

നന്ദി!!! സ്നേഹിച്ചവർക്കും സ്നേഹം അഭിനയിച്ചവർക്കും സഹായിച്ചവർക്കും താങ്ങായും തണലായി നിന്നവർക്കും, വെറുത്തവർക്കും.... എല്ലാവർക്കും.... 

Wednesday, March 11, 2020

ഒരു ഡയറി കുറിപ്പിന്റെ ഓർമ്മക്ക്‌ ..

10.03.20

അങ്ങനെയിരിക്കുമ്പോൾ ജീവിതം ചില നിമിഷങ്ങൾ നമുക്ക്‌ നൽകും.... എന്നും ഓർമ്മയിൽ സൂക്ഷിക്കുവാൻ... വർഷങ്ങൾ കഴിയുമ്പോൾ ആ ഗൃഹാതുരുത്വത്തിൽ വീണ്ടും നിർവൃതിയടയുവാൻ....

ഇന്ന് ഒരു പാട്‌ നാളിനു ശേഷം മനസ്സ്‌ തുറന്നു ചിരിച്ചു.... അത്‌ അത്രക്ക്‌ ചിരിക്കേണ്ട കാര്യമായിരുന്നോ എന്ന് ചോദിച്ചാൽ ഞങ്ങൾക്കും അറിയില്ലാ... ഇനി ഞങ്ങളാരാന്നു ചോദിച്ചാൽ ബർക്കയും ഞാനും പിന്നെ അവളുടെ 4 വർഷങ്ങൾക്ക്‌ മുൻപുളള ഡയറിയും.... ഇന്നത്തെ കാലത്തെ കുട്ടികൾ ഏറ്റവും ഇഷ്ടപ്പെടുന്നത്‌ അവരുടെ മോബൈലും ലാപ്പ്‌ ടോപ്പും യൂടൂബും ഓൺലൈൻ ഗെയ്മസുമാണു...

 കുറേ നേരം ലാപ്പ്‌ ടോപ്പിലിരുന്നു കഴിഞ്ഞപ്പോൾ ഞാനവളോട്‌ പറഞ്ഞു, "ഇനി കുറച്ചു നേരം കുട്ടന്റെ കണ്ണിനും തലച്ചോറിനും പിന്നെ ആ ലാപ്പ് ടോപ്പിനുമൊരു വിശ്രമം കൊടുക്ക്‌..."  

എനിക്കറിയാം പകുതി മനസ്സോടെ അവൾ ലാപ്പ്‌ ടോപ്പ്‌ അടച്ചു വെച്ചു. പതിയെ എന്നോട്‌ ഓരോ കാര്യങ്ങൾ സംസാരിക്കുവാൻ തുടങ്ങി... ആ സംസാരത്തിനിടയിൽ അവൾക്ക്‌ ആറു വയസ്സുളളപ്പോൾ അവൾ എഴുതിയ ഡയറി എന്നെ കാണിച്ചു.... പിന്നെ അതിനെക്കുറിച്ചുളള കഥകൾ... ഞാനവളോടു പറഞ്ഞു നമുക്കൊരുമിച്ച്‌ ആ ഡയറി വായിക്കാമെന്ന്... അത്‌ കേട്ടതും അവളുടെ മുഖത്ത്‌ വിരിഞ്ഞ ചിരിക്ക്‌ ഒരു ആറുവയസ്സുകാരിയുടെ നിഷ്കളങ്കതയുണ്ടായിരുന്നു...

ഓരോ പേജ്‌ വായിക്കുമ്പോഴും ഞങ്ങൾ നാലു വർഷങ്ങൾ പുറകിലോട്ട്‌ സഞ്ചരിച്ചു... അവളുടെ ഓർമ്മചെപ്പിൽ നിന്നും ഓരോ ഓർമ്മകളെ പൊടിതട്ടിയെടുക്കുവാൻ തുടങ്ങി... രണ്ടാം ക്ലാസ്സിലെ ഓർമ്മകൾക്കൊപ്പം ഞാനും അവളും ഏറ്റവും കൂടുതൽ ആസ്വദിച്ചത്‌ ...ചിരിച്ചത്‌ അവളുടെ സ്പെല്ലിംങ്ങുകൾ വായിച്ചായിരുന്നു... എല്ലാം അവളുടെ മനസ്സിൽ നിന്നും നേരിട്ടിറങ്ങിയ വാക്കുകളും വാചകങ്ങളും...നിഷ്കളങ്കമായ ആ ഡയറിക്കുറിപ്പ്‌ ഞങ്ങളെ രണ്ടു പേരെയും വേറൊരു ലോകത്തിലേക്ക്‌ എത്തിച്ചു... അത്‌ വായിച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ രണ്ടു പേരും പറഞ്ഞു ഇത്രയും മനസ്സ്‌ തുറന്ന് ചിരിച്ച നിമിഷങ്ങൾ ഈ അടുത്തയിടത്തൊന്നും ഞങ്ങൾക്കുണ്ടായിട്ടില്ല ..... ലാപ് ടോപ്പും യൂടുബും ഗെയിമുമെല്ലാം അവളും മറന്നു .... എല്ലാം കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു, "I feel so ashamed of my spelling in my diary. Full of mistakes."

I told her, "You don't need to be ashamed of that, for You wrote all your writing out of Your heart... Being an Year two girl, You tried Your best to illustrate Your life... Your emotions ... Your experiences... that's the beauty of Your writing... I really appreciate You for the effort for putting Your thoughts into Your own words and Your own language...."

At the end , I asked her to write today's date on her diary to remember our reading.... "You are going to enjoy this diary with Your kids and grandkids in the long run.... "

"Oh my God! Can't imagine how they are going to respond ..." She said. We both laughed again....

Find a time to spend with your kids ...to reach their soul ... to know their vibes.... They have millions of things to share with You... A meaningful conversation will take you to their most beautiful existence... Thank You Barkha for giving me one of best moments in my Life.....

Love 
Karthika...

Monday, March 2, 2020

1.3.20

1.3.20
ഇന്ന് ഞാൻ ഒരുപാടാഗ്രഹിച്ചു പോയി എനിക്ക്‌ ഒരു പാട്‌ കുട്ടികൾ ഉണ്ടായിരുന്നെങ്കിലെന്ന്.... ഞാൻ ജന്മം നൽകിയ... അല്ലെങ്കിൽ ഞാൻ ദത്തെടുത്ത കുഞ്ഞുങ്ങൾ.... 

ഒരുപാട്‌ കുഞ്ഞുങ്ങൾക്ക്‌ അമ്മയാകണം എന്ന ആഗ്രഹം എവിടെയൊക്കെയോ എങ്ങനെയൊക്കെയോ ആരിലൂടെയൊക്കെയോ സാക്ഷാത്കരിക്കാൻ ഞാൻ ശ്രമിക്കുമ്പോൾ ഞാൻ മറക്കുന്നു ... "ഞാനവർക്ക്‌ ജന്മം കൊടുത്തിട്ടില്ലായെന്ന്... ഞാനവരുടെ അമ്മയോ അച്ചനോയല്ലായെന്ന്... എനിക്ക്‌ ചൂണ്ടിക്കാണിക്കുവാൻ ഒരു രക്ത ബന്ധവും അവരുമായിട്ടില്ലായെന്ന് .....
അവർക്കവകാശികളായിട്ട്‌ ഒരച്ചനും അമ്മയും ഉണ്ടെന്ന്... ഞാൻ വെറും ഒരു കാവൽ മാലാഖ മാത്രമാണെന്ന് ...." 

സ്നേഹം അന്ധമാണെന്ന് പറയുന്നത്‌ എത്രയോ സത്യമാണു. ആ അന്ധതയിൽ ഞാൻ കാണാതെ പോകുന്നത്‌ ഒരു വേദനയോടെ തിരിച്ചറിയുമ്പോൾ ആ സത്യത്തെ ഞാനും അംഗീകരിക്കേണ്ടിയിരിക്കുന്നു...
ചില സത്യങ്ങൾ സത്യങ്ങൾ തന്നെയാണു... അവയെ തിരിച്ചറിയുവാൻ ഇതുപോലുളള ചില ഓർമ്മപ്പെടുത്തലുകളും നല്ലതാണു.... 

😔
KR....



Saturday, February 22, 2020

20.02.20


It's been 5 years ... 

A dream had taken over My Destiny five years ago...

It was a journey ...

Journey to identify my Identity, Uniqueness, Life path and Love...

It was a dream....

A dream with no beginning and no ending....

It was from My void...

I was only embraced by repudiations ... 
No hope, no confidence and no existence ...

But, Today I am happy to be here in this beautiful Earth as A Woman who identified her powerful and determined individuality within Herself....

Expressing My sincere Gratitude to the great personalities who manifested me the Path of Success through their Love and Repudiation towards My Existence...

Thank You Lord for all the moments in my Life, with which You recreated me as a New Individual...

With Love and Gratitude 
KR...

Friday, February 14, 2020

14.02.20
സമയം വെളുപ്പിനെ മൂന്നു മണി....

എന്താണെന്നറിയില്ലാ ... വാലന്റൈസ്‌ ദിനം ആയതുകൊണ്ടാണോ എന്നറിയില്ലാ ഉറക്കമൊക്കെ അന്യമായി പ്രണയത്തെക്കുറിച്ചുളള ചിന്തകൾ മൊത്തത്തിൽ തലക്ക്‌ പിടിച്ചിരിക്കുന്നു... 

കൈയ്യിൽ അഞ്ചു പൈസ എടുക്കാൻ ഇല്ലാത്തതുകൊണ്ട്‌ വാലന്റൈസ്‌ ദിനം മൊത്തത്തിൽ ഒരു ദാരിദ്ര്യത്തിലാണു... എന്നാലും ചിന്തകൾക്ക്‌ ദാരിദ്ര്യമില്ലാട്ടോ... "നമ്മൾ പ്രണയിക്കുന്നവർ" മ്മൾക്ക്‌ ഒരു റോസാ പൂ തരും, മ്മളെ വിളിക്കും, കുറഞ്ഞത്‌ ഒരു മെസ്സേജെങ്കിലും അയക്കും എന്നോക്കെ ബെറുതെ ആഗ്രഹിക്കാല്ലോ.... എവിടെ !!! ഒക്കെ മ്മടെ നടക്കാത്ത മോഹങ്ങളാണൂട്ടോ... 

മ്മളെ ആരും പ്രണയിക്കാൻ ഇല്ലാത്തതുകൊണ്ട്‌ മ്മളു ആരേം പ്രണയിച്ച്‌ ബുദ്ധിമുട്ടിക്കണ്ടാന്ന് കരുതി.... പക്ഷേ......(ഞാൻ മാത്രം അറിയേണ്ട ഒരാഗ്രഹം.. അതിപ്പോ ഇവിടെ എഴുതിയാൽ ആ ആഗ്രഹം എന്നെ തേടി വരില്ലാ.... അറിയാതെ ... പറയാതെ അതെന്നെ തേടി വന്നാൽ സന്തോഷം ...അത്രേയുളളൂ...).

ശരിക്കും പറഞ്ഞാൽ പ്രണയമെന്ന് പറഞ്ഞാൽ ഒരു ദിവസത്തിൽ മാത്രം ഒതുങ്ങുന്നതാണോ.... പ്രണയിക്കുന്നവർക്ക്‌ എന്നും വാലന്റൈൻസ്‌ ഡെ ആണും... പക്ഷേ ആരെങ്കിലും എന്നും പ്രണയിച്ചു കൊണ്ടിരിക്കുമോ... വർഷത്തിൽ 365 ദിവസമുണ്ടെങ്കിൽ ... മാസത്തിൽ 30 ദിവസമുണ്ടെങ്കിൽ...ആഴ്ച്ചയിൽ ഏഴു ദിവസം ഉണ്ടെങ്കിൽ.... ദിവസത്തിൽ 24 മണിക്കുറുണ്ടെങ്കിൽ അതിന്റെ മുക്കാൽ പങ്കും നീയെന്നെ സ്നേഹിക്കുന്നില്ലാ... നീയെന്നെ പരിഗണിക്കുന്നില്ലാ... നീ എന്റെ പ്രതീക്ഷകൾക്കൊപ്പം ഉയരുന്നില്ലാ എന്നൊക്കെ പറഞ്ഞ്‌ ചുമ്മാ വഴക്കുണ്ടാക്കി ജീവിതത്തിന്റെ ഒരു നല്ല പങ്ക്‌ നശിപ്പിക്കും... എന്നിട്ട്‌ വാലന്റൈസ്‌ ഡെ ആകുംമ്പോൾ ഒരു ജന്മത്തിന്റെ മുഴുവൻ പ്രണയവും ആ ഒരു ദിവസം കൊണ്ട്‌ കൊടുത്ത്‌ തീർക്കണം.... എന്താല്ലേ മനുഷ്യന്മാരുടെ ഒരു കാര്യം... 

അഞ്ചു വർഷമായി ഞാൻ ഫെയ്സ്‌ ബുക്കിൽ നിന്നും വിട്ട്‌ നിൽക്കുവാൻ തുടങ്ങിയിട്ട്‌... ആ അക്കൗണ്ട്‌ വീണ്ടും തുടങ്ങണമെന്നുണ്ട്‌... പക്ഷേ എന്റെ വ്യക്തി ജീവിതത്തെ തുറന്നു കാണിക്കുവാനല്ലാ അത്‌.... എന്റെ എഴുത്തുകളും യാത്രകളും ഒന്ന് കുറിക്കുവാൻ.... കാരണം അവിടെ മാത്രമേ ഞാൻ ഞാനായി കാണപ്പെടാറുളളൂ... 

അപ്പോ പ്രണയിക്കുന്ന , പ്രണയം മനസ്സിൽ കാത്ത്‌ സൂക്ഷിക്കുന്ന എല്ലാ നല്ല മനസ്സുകൾക്കും നല്ല ഒരു വാലന്റൈൻസ്‌ ദിനം ആംശസിച്ചു കൊണ്ട്‌ ഇന്നത്തെ വെടിക്കെട്ട്‌ ഇബിടെ നിർത്തുന്നു...

പ്രണയ പൂർവ്വം
കാർത്തിക....

Tuesday, February 11, 2020

11.2.20

ജീവിതം നമ്മളെ എത്രയെത്ര വിത്യസ്ഥമായ അനുഭവങ്ങളിലൂടെയും, ആൾകാരിലൂടെയുമാണു നമ്മളെ കൊണ്ട്‌ പോകുന്നത്‌ ല്ലേ... നമ്മൾ കാണുന്ന കണ്ണിലൂടെ തന്നെ മറ്റുളളവരും കാണണമെന്ന് നമ്മൾ ആഗ്രഹിക്കുമ്പോൾ ഓരോ വ്യക്തികൾക്കും എല്ലാ കാര്യങ്ങൾക്കും വിത്യസ്ഥമായ കാഴ്ച്ചപ്പാടുകളാണുളളത്‌....

വളരെ ആത്മാർത്ഥമായി നമ്മൾ കാണുന്ന നിമിഷങ്ങൾക്ക്‌ വെറും സ്വാർത്ഥതയുടെ ആവരണം നൽകി ആ നിമിഷങ്ങളെ പുച്ചിക്കുമ്പോൾ ... അതിനെ വെറും അത്യാഗ്രഹമായി കാണുമ്പോൾ ആ നിമിഷങ്ങൾക്ക്‌ വേണ്ടി കാത്തിരിക്കുന്ന ദിവസങ്ങളും ... ആ ദിവസങ്ങളെ പുൽകുന്ന സന്തോഷവും പ്രതീക്ഷകളും സ്വപ്നങ്ങളുമെല്ലാം ഞാൻ എന്റെ കണ്ണിലൂടെ കണ്ട്‌ എന്റെ ഹൃദയത്തിൽ ഞാൻ കെട്ടിപ്പൊക്കുന്ന ഒരു ചില്ലു കൊട്ടാരം മാത്രമാണെന്ന് മറ്റൊരാളുടെ പരിഹാസത്തിൽ നിന്ന് നമ്മൾ അനുമാനിക്കുന്നു....

മറ്റൊരാളുടെ സന്തോഷത്തേയും ആഗ്രഹങ്ങളേയും വിശ്വാസത്തേയും വൃണപ്പെടുത്തുന്ന പ്രസ്ഥാവനകൾ പറയാതിരുന്നിരുന്നുവെങ്കിലെന്ന് നമ്മൾ ആഗ്രഹിക്കുമ്പോൾ ജീവിതം തന്നെ ചിലപ്പോൾ ഒരു അതിർ വരമ്പ്‌ തീർക്കും ഇനിയും നീ പരിഹാസി ആകാതിരിക്കുവാൻ .... ഇനിയും നീ വഞ്ചിക്കപ്പെടാതിരിക്കുവാൻ.... ഇനിയും നീ വേദനിക്കുവാതിരിക്കാൻ....

അപ്പോഴും ഉളളിന്റെയുളളിൽ കാത്ത്‌ വെച്ചിരിക്കുന്ന സ്നേഹത്തിനു ഒരു കുറവും ഇല്ലാട്ടോ.... പക്ഷേ ആർക്ക്‌ വേണം ആ സ്നേഹമല്ലേ.... അത്‌ വേദനിപ്പിക്കുന്ന ഒരു സത്യം....

Thursday, January 30, 2020

മാതാ പിതാ ഗുരോ ദൈവം

28.01.20

"മാതാ പിതാ ഗുരോ ദൈവം"


വിദേശ ജീവിതത്തിന്റെ ഭാഗമായി വിദേശിയായി മാറിയ എത്ര കുഞ്ഞുങ്ങൾക്ക്‌ ഇതിന്റെ അർത്ഥം അറിയാമോ എന്ന് ചോദിച്ചാൽ ഒരു പക്ഷേ ഉത്തരം വളരെ നിരാശ ജനകമായിരിക്കും....

പക്ഷേ അതിനു കാരണക്കാർ ആ കുഞ്ഞുങ്ങളല്ലാ.... അതിനു വേണ്ടി നമ്മൾ സമയം കണ്ടെത്തുന്നില്ലാ എന്നുളളതാണു....

ഇന്നെന്റെ ബ്ലിസ്സുക്കുട്ടൻ ആദ്യമായി സ്കൂളിൽ പോയ ദിവസം... അവളുടെ മുഖത്ത്‌ ഞാൻ കണ്ട സന്തോഷവും ഉത്സാഹവും എന്നിൽ നിറച്ച സന്തോഷത്തിനു ഒരായിരം ജന്മത്തിന്റെ പുണ്യമുണ്ട്‌...

ഞാൻ അവളോട്‌ തലേ ദിവസം പറഞ്ഞു , "നാളെ കുഞ്ഞ്‌ സ്കൂളിൽ പോകുന്നതിനു മുൻപ്‌ അച്ചന്റേം അമ്മയുടേയും കാലിൽ തൊട്ട്‌ അനുഗ്രഹം വാങ്ങണമെന്ന്... അപ്പോൾ അവളുടെ ചേച്ചി ബർക്ക എന്നോട്‌ ചോദിച്ചു ,"അതെന്തിനാ ആന്റി അങ്ങനെ ചെയ്യുന്നത്‌?". ഞാൻ അവളോട്‌ പറഞ്ഞു, "നമ്മുടെയെല്ലാം ജീവിതത്തിൽ എന്ത്‌ തുടങ്ങുന്നതിനു മുൻപും നമ്മുടെ മാതാപിതാക്കന്മാരുടെ അനുഗ്രഹം വാങ്ങണം. നമ്മൾ അവരുടെ കാലിൽ തൊടുമ്പോൾ നാം അറിയാതെ തന്നെ അവർ നമ്മൾക്ക്‌ ചെയ്‌ത എല്ലാ നന്മകൾക്കും നാം നന്ദി പറയുകയും അതോടൊപ്പം മുൻപോട്ടുളള നമ്മുടെ ജീവിതത്തെ നയിക്കുന്നതിനു അവരുടെ അനുഗ്രഹം നമ്മൾ സ്വായക്തമാക്കുകയും ചെയ്യുന്നു."

ഇന്ത്യൻ സംസ്കരത്തിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു സംസ്കാരം....

ഞാൻ അവരോട്‌ അത്‌ പറഞ്ഞെങ്കിലും അത്‌ എത്രമാത്രം അവരുടെ ഉളളിലേക്ക്‌ ഇറങ്ങിച്ചെന്നു എന്ന് എനിക്കറിയില്ലാ... പക്ഷേ എന്നെ അതിശയിപ്പിച്ചു കൊണ്ട്‌ എന്റെ കുട്ടികൾ സ്കൂളിൽ പോകുന്നതിനു മുൻപ്‌ അവരുടെ അച്ചന്റേം അമ്മയുടേയും അനുഗ്രഹം വാങ്ങിച്ചു... എന്റെ കുട്ടികളെക്കുറിച്ച്‌ ഞാൻ ഏറ്റവും അഭിമാനിച്ച നിമിഷം.... ഈ ജന്മത്തിൽ ഒരു നല്ല മകളും ഒരു നല്ല സ്ത്രീയും ഒരു നല്ല അമ്മയും ഒരു നല്ല ഭാര്യയും ഒരു നല്ല അമ്മൂമ്മയുമൊക്കെയായി എന്റെ കുട്ടികൾ മാറുമെന്ന് ഞാൻ വിധിയെഴുതിയ ദിവസം... ഞാനറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു... എന്റെ ജീവിതത്തിനു ഒരർത്ഥമുണ്ടെന്ന് ദൈവം എനിക്ക്‌ കാണിച്ചു തന്ന നിമിഷം... എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും സന്തോഷിച്ച ദിവസം....

അങ്ങനെയിരിക്കുമ്പോൾ ജീവിതം ചില നല്ല നിമിഷങ്ങൾ നമുക്ക്‌ സമ്മാനിക്കും.... ഓർമ്മയുടെ ഏടുകളിൽ എന്നും ഒരു നല്ല ഓർമ്മക്കൂട്ടായി സമ്മാനിക്കുവാൻ.... എന്റെ കുട്ടികൾക്ക്‌ ജന്മം നൽകിയ നിങ്ങളും പുണ്യം ചെയ്തവർ... നന്ദി ഒരു നല്ല സൗഹൃദത്തിലൂടെ നിങ്ങൾ എനിക്ക്‌ നൽകിയ ഈ നിമിഷങ്ങൾക്ക്‌...

സ്നേഹ പൂർവ്വം
കാർത്തിക...

Monday, January 20, 2020

നന്ദി !!!....

14.1.2020

നന്ദി എന്ന വാക്കിലുമപ്പുറം എന്തെങ്കിലും ജീവിതത്തിൽ തരുവാൻ സാധിച്ചിരുന്നെങ്കിൽ.... അപ്പോഴും മാറ്റുവാൻ പറ്റാത്ത  ചില ചിന്തകളും ശീലങ്ങളും ...

ആരു ജയിച്ചു ആരു തോറ്റു എന്നതല്ലാ.... 
എല്ലാം നല്ലതായി തീരാൻ ആരു മുൻ കൈ എടുത്തുവെന്നത്‌ പ്രാധാന്യം.... 
അഭിനന്ദനാർഹം...

അവിടെ ഞാൻ ചെറുതായൊന്ന് തോറ്റതു പോലെ.... 
ഇനി ആരും എന്റെ മുന്നിൽ തോൽക്കാതിരിക്കുവാൻ ഞാൻ ശ്രദ്ധിക്കുന്നതാണു....
 അതല്ലേ എനിക്ക്‌ ചെയ്യുവാൻ പറ്റൂ ല്ലേ.... 

നന്ദി ....