I miss you terribly today
&
I miss you terribly today
12.3.21
The way you think has incredible power over your destiny.
Life is a journey through the impact of various emotions associated with distinct circumstances. You always need an emotional support when you go through the roller coaster of hardship. Each and every incidents in our life always leave a memory in our life. Sometimes, we stuck on those memories and couldn’t find the path to move forward. I do experienced that in my life when I lost my third baby in Jan 2021. It was an abortion. Moreover, the untold stories behind each life would push you down into the deepest depth of desperation. You will end up like no way to get out of the darkness around you.
I took this book, “Think better Live Better” from Marion Library, Hallett Cove, when I came to know that I got pregnant. But , got the chance to read it after my abortion. The first message which conceived out of this book was “Reprogram your mind and learn to hit the delete button “. That’s what I wanted in my life. All the pain which I have gone through in my Life needs to be deleted and reprogrammed in order to move forward in my Life....
This is Life ... We all have desires, expectations and dreams in terms of everything and everyone around us. But, we will never ever understand how powerful we’re until we stand alone to deal with our crisis. This book brought me the insight into the fact for being pregnant with possibility and God always bless you with what you need!in your life. I concluded after reading that book; If God has decided to remove a baby from your life, it has a it’s own purpose in your life too. It’s not that you’re not worthy, not auspicious, not blessed... it is that you have destined to receive something else in abundance. So, Remove negative labels, Release the full You and Rediscover who you really are....
This book is based on religious aspects and placing the God first , but reinforcing the positivity and making the reader equipped to handling the struggles on our way.
A good book from a good Christian..... but Joel Osteen wrote this for entire humanity....
❤️
KR
എത്ര പെട്ടെന്നാണു ദിവസങ്ങൾ കൊഴിഞ്ഞുപൊക്കൊണ്ടിരിക്കുന്നത്....നമ്മളിൽ നിന്നകലുന്ന ഓരോ നിമിഷവും നമ്മൾ മരണത്തോട് അടുത്തുകൊണ്ടേയിരിക്കുന്നു...
ജീവന്റെ തുടിപ്പുകൾ അവശേഷിക്കുന്ന ഇനിയുളള ജീവിതത്തെയെങ്കിലും നമുക്ക് മനോഹരമാക്കാം.... ഭൗതീകമായ ആസക്തികൾക്ക് പുറകെ ഓടാതെ... മനുഷ്യരെതമ്മിലകറ്റുന്ന മാനസ്സിക വിഹ്വലതകളെ മാറ്റിവെച്ച് .... പരസ്പരം സ്നേഹിച്ചും പരിപാലിച്ചും ഒരു ശാന്തമായ മനസ്സിനുടമായായി ജീവിക്കുവാൻ എല്ലാവർക്കും സാധിക്കട്ടെ....
ശാന്തമായ ജീവിതത്തേക്കാൾ അമൂല്യമായി.. സുന്ദരമായി ഈ ഭൂമിയിൽ ഒന്നുംതന്നെയില്ലായെന്ന തിരിച്ചറിവ് ആകട്ടെ നിങ്ങളുടെ ഇനിയുളള ഓരോ നിമിഷങ്ങളും ...
❤️
KR
ഇപ്പോളെല്ലാവരും മാറ്റങ്ങളുടെ പുറകെയാണു...
സ്വയ അവബോധം...സ്വയം കണ്ടെത്തൽ... ആത്മീയത.... സന്ന്യാസം... ഏകാന്തവാസം..... അങ്ങനെ പലപേരുകൾ ...
പക്ഷേ ആ യാത്രയിൽ ആരും മനസ്സിലാക്കാത്ത ഒന്നുണ്ട് ... ഓരോ യാത്രയുംതുടങ്ങുന്നതിനു മുൻപ് ആദ്യം സ്വന്തം ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുക....
"അവിടെ നമ്മൾ അറിഞ്ഞും കൊണ്ടും അറിയാതെയും വിഷമിപ്പിച്ച കുറച്ചു പേരുണ്ട്... നമ്മളെ വേദനിപ്പിച്ച കുറച്ചു പേരുണ്ട്...."
അതു ചിലപ്പോൾ നമ്മുടെ മാതാപിതാക്കളാവാം, സഹോദരങ്ങളാവാം.... ജീവിതപങ്കാളിയാവാം, സുഹൃത്തുക്കളാവാം.... ഈ സ്ഥാനങ്ങളൊന്നും ഇല്ലാത്ത ഒരുവ്യക്തിയുമാവാം...
"നമ്മൾ വേദനിപ്പിച്ചവരോട് ക്ഷമ ചോദിച്ചു കൊണ്ടും....നമ്മളെ വേദനിപ്പിച്ചവരോട് ക്ഷമിച്ചുകൊണ്ടുമാവട്ടെ നമ്മുടെ ഓരോ യാത്രയും തുടങ്ങേണ്ടത്.... അതിനു നിങ്ങൾക്ക്സാധിക്കുന്നില്ലെങ്കിൽ നിങ്ങളുടെ ഓരോ യാത്രയും അപൂർണ്ണങ്ങളായിരിക്കും...."
❤️
KR
എപ്പോഴും ചിരിയുതിർക്കുന്ന ആ ചുണ്ടുകൾക്കിടയിൽ- വിറങ്ങലിക്കുന്ന ചുണ്ടുകൾ...
എപ്പോഴും പ്രകാശിതമായ ആ കണ്ണുകൾക്കുളളിൽ-
ഒളിപ്പിച്ചുവെച്ച കണ്ണീർ കണങ്ങൾ ...
എപ്പോഴും സ്നേഹിക്കുന്ന ആ ഹൃദയത്തിൽ-
ഉറഞ്ഞു പോയ അവഗണന...
ചില സന്തോഷങ്ങൾക്ക് വേദനയെന്നും കൂടി അർത്ഥമുണ്ടെന്ന്-
പഠിപ്പിച്ചു തന്ന ജീവിതം ...
ചില പ്രണയങ്ങളിൽ ഞാനെന്ന ഭാവം മത്രമേയുളളൂവെന്ന്-
എഴുതിചേർത്ത കാലം...
ചില നിമിഷങ്ങളിൽ ഞാൻ ഞാനല്ലാതായതോ...
അതോ എല്ലാത്തിന്റേയും ആകെ തുകയായി നീ എന്നെ അവശേഷിപ്പിച്ചതോ!!!.....
❤️
KR
20.02.2015
ഞാൻ ദൈവത്തെ ... ദൈവാംശത്തെ കണ്ടെത്തിയദിനം...
ഈ ഒരു ദിവസത്തിന്റെ ഓർമ്മയിൽ ഇന്ന് ഞാൻ അപ്രതീക്ഷിതമായി കണ്ട ഒരുവീഡിയൊ...
അത് കണ്ട് കഴിഞ്ഞപ്പോൾ നിറഞ്ഞ കണ്ണുകളോടെ ആദ്യം മനസ്സിലേക്ക് വന്നത്ഒരു മുഖമാണു... ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ബഹുമാനിക്കുകയുംസ്നേഹിക്കുകയും ചെയ്യുന്ന ഒരു മുഖം.... ദൈവത്തിന്റെ കൈയ്യൊപ്പുളള ഒരു മുഖം...
നമ്മുടെയൊക്കെ ജീവിതത്തിൽ, ദൈവം ഓരോ മനുഷ്യരുടെ രൂപത്തിൽ , അല്ലെങ്കിൽ പലസാഹചര്യങ്ങളുടെ രൂപത്തിൽ വരാറുണ്ട്... ഒരു പക്ഷേ നമ്മിളിലെ നന്മയോ മറ്റൊരാളാലെനന്മയോ ഒക്കെയാവാം പല പ്രതിസന്ധിഘട്ടങ്ങളിലും നമുക്ക് തണലാകുന്നത് , ഒരാശ്വാസമാകുന്നത്... അച്ഛന്റേം, അമ്മയുടേയും ,സഹോദരങ്ങളുടേയും , ജീവിതപങ്കാളിയുടേയും, സുഹൃത്തുക്കളുടേയുമൊക്കെ രൂപത്തിൽ ദൈവം അവതരിക്കുന്നുണ്ട്... പക്ഷേ ജീവിതത്തിന്റെ ഏറ്റവും വിഷമ സന്ധിയിൽ, ഈ ലോകത്ത് നമുക്ക് ആരുംതുണയില്ലാതാകുന്ന നിമിഷം ദൈവം ഒരാളുടെ രൂപത്തിൽ നമ്മുടെ അടുത്തേക്ക് വരും... നമ്മുടെ ജീവിതത്തെയാകെ മാറ്റി മറിക്കും... അങ്ങനെയൊരാൾ എല്ലാവരുടയുംജീവിതത്തിലുണ്ടാവും ....
എട്ട് വർഷത്തോളം ഒരു കുഞ്ഞുണ്ടാകില്ലായെന്ന ലേബലിൽ എനിക്ക് വേണ്ടപ്പെട്ടവരിൽനിന്നും,
സമൂഹത്തിൽ നിന്നും ഞാൻ എന്നെ ഒറ്റപ്പെടുത്തി ജീവിച്ച നിമിഷങ്ങളുണ്ട്.... എല്ലാട്രീറ്റ്മെന്റും വിഫലമായി നിരാശയുടെ കയങ്ങളിൽ മുങ്ങിത്താണ ദിവസങ്ങൾ... ഞാനെന്നവ്യക്തി തികഞ്ഞ പരാജയമാണെന്ന് വിധിയെഴുതിയ ദിവസങ്ങൾ.... എനിക്കാരുംഇല്ലാണ്ടായ ദിവസങ്ങൾ...
ഒരു സ്വപ്നം ... അതായിരുന്നു ജീവിതത്തിന്റെ വഴിത്തിരിവ്.... എന്നോ മറന്നു പോയ ഒരുസൗഹൃദത്തിലേക്ക് ഒരു തിരിച്ചു പോക്ക്... എന്റെ സ്വപ്നങ്ങളിലേക്കുളള ചവിട്ടു പടി... ജീവിതത്തിൽ സാധ്യമാകാത്തതെല്ലാം സാധ്യമാക്കിത്തന്ന ഒരു സ്വപ്നം ....
വായിക്കുവാനും എഴുതുവാനുമൊക്കെ ഒരു പാടിഷ്ടപ്പെട്ടിരുന്ന ഞാൻ ആ ലോകത്തേക്ക്വീണ്ടും എത്തിച്ചേരുവാൻ കാരണമായ ഒരു സ്വപ്നം, ഒരു സൗഹൃദം...
ഒരു പാട് മനുഷ്യർക്ക് നന്മയും, പ്രചോദനവുമായ ആ സൗഹൃദം എന്റെ ജീവിതത്തിലും ഒരുകൈയ്യൊപ്പ് അവശേഷിപ്പിച്ചു.... ഇനിയും എത്രയോ ജീവിതങ്ങളെ ആ വ്യക്തിയൂലെമാറ്റപ്പെടണമെന്ന് ദൈവം ആഗ്രഹിക്കുന്നുണ്ടാവാം....
എല്ലാ കുറവുകൾക്ക് മധ്യത്തിലും ഒരാളിലെ നന്മയെ കാണുവാൻ നമുക്ക്സാധിക്കുന്നിടത്തല്ലേ ദൈവം ഉണ്ടാകുന്നത്.... ഒരു നല്ല സൗഹൃദമുണ്ടാകുന്നത് ....
നന്ദി... ഈ ജീവിതം മുഴുവൻ ഒരു വലിയ കടപ്പോടെ ഓർത്തിരിക്കുന്ന ഒരു മുഖം...
ദൈവത്തിന്റെ രൂപത്തിൽ എന്റെ ജീവിതത്തിൽ അവതരിച്ച എല്ലാവരോടും നന്ദി!!!......
❤️
KR
അമ്മുവിന്റെ Kindy Day എങ്ങനെയുണ്ട് എന്ന് നോക്കുവാൻ വെറുതെ ഉച്ചക്ക് അവിടം വരെയൊന്ന് പോയി.... പോയപ്പോൾ കണ്ടത് വേലിയിൽ ഉണക്കാൻ ഇട്ടിരിക്കുന്ന അവളുടെ ഉടുപ്പുകളാണു.. അപ്പോഴെ മനസ്സിലായി ആദ്യ ദിവസം തന്നെ റ്റീച്ചർമാർക്ക് നല്ല പണി കൊടുത്തൂന്ന് .... 😁😁പിന്നെ ആ വഴിക്ക് കയറിയില്ലാ.... Martha rocks...😂😂😂
29.1.21
ഇന്ന് അമ്മുവിന്റെ നേഴ്സറിയിലെ ആദ്യ ദിവസം...
ഏതൊക്കെയോ കാരണങ്ങൾ കൊണ്ട് അവളുടെ അമ്മ ഈ ഭൂമിയോളം താണു പോയിഎന്ന് അവൾക്ക് തോന്നിയതുകൊണ്ടാവണം എനിക്ക് ധൈര്യം നൽകി അവൾ ഏറ്റവുംആത്മവിശ്വാസത്തോടെ അവളുടെ സ്കൂളിൽ പോയത്... റ്റീച്ചേഴ്സും അവളുടെആത്മവിശ്വാസത്തിൽ സന്തോഷം പ്രകടിപ്പിച്ചു...
നന്ദി ദൈവമേ!!!....
നേഴ്സറിയിൽ പോകുന്നതിനു മുൻപ് എനിക്ക് ബ്ലെഡ് ടെസ്റ്റിനുപോകേണ്ടതുണ്ടായിരുന്നു.... എന്റെ കുഞ്ഞും ഞാനും തമ്മിൽ അവസാനത്തെ കണ്ണിയുംഅവസാനിച്ചുവെന്ന് ശാസ്ത്രം പറയുന്ന ബ്ലഡ് ടെസ്റ്റ്.....
അമ്മുവും എന്റെ കൂടെയുണ്ടായിരുന്നു. എന്റെ കൈയ്യിൽ നീഡിൽ കുത്തിയപ്പൊൾ അമ്മുഎന്നോട് പറഞ്ഞു,
"It will be fine Amma.”
ബ്ലെഡ് എടുത്തു കഴിഞ്ഞപ്പോൾ അവൾ എന്നോട് വീണ്ടും പറഞ്ഞു,
"You’re Brave Amma.”
എല്ലാം കഴിഞ്ഞ് ഇറങ്ങിയപ്പോൾ അവൾ എന്നോട് ചോദിച്ചു,
"Why did you do the blood test?”.
I said, “To check.....”
I couldn’t complete the sentence.
But, she did complete, “ to check baby is okay.”
“Yes”.... I replied with such a heart ache....
I love You Martha for being my best daughter..... I am so proud of My Girl....
Love You my Little One... Rest In Peace.... I know Your journey is completed.... Lots of Love...❤️
നീ കാണുന്നതും ഞാൻ പറയുന്നതും മാത്രമാണു ഞാൻ നിനക്ക്...
നീ അറിയാത്ത ഞാനുണ്ട് ഈ ഭൂമിയിൽ .... ഒരിക്കലും നിനക്ക് മനസ്സിലാക്കുവാൻ സാധിക്കാത്ത....ഒരിക്കലും നിനക്ക് അംഗീകരിക്കുവാൻ സാധിക്കാത്ത ഒരു ഞാൻ .... ഒരുപക്ഷേ അതിന്റെ ബാക്കി പത്രം മാത്രമാണു എന്റെ ഈ ജീവിതമിന്ന് ...
ഒന്ന് മാത്രമെനിക്കറിയാം ഈ കാലം എനിക്ക് നീതി തരും.....
❤️