ആരോരും കൂടെയില്ലാത്ത.... തനിച്ചുളള യാത്ര.....
എല്ലാം ഓർമ്മകളാണു....
പക്ഷേ ആ ഓർമ്മകൾക്കൊപ്പം അറിയാതെ നനയുന്ന കണ്ണുകളും ....
ചാലിട്ടൊഴുകുന്ന കണ്ണീർക്കണങ്ങളുടെ ഉപ്പുരസവും മാത്രം കൂട്ട്...
❤️
KR
എല്ലാം ഓർമ്മകളാണു....
പക്ഷേ ആ ഓർമ്മകൾക്കൊപ്പം അറിയാതെ നനയുന്ന കണ്ണുകളും ....
ചാലിട്ടൊഴുകുന്ന കണ്ണീർക്കണങ്ങളുടെ ഉപ്പുരസവും മാത്രം കൂട്ട്...
❤️
KR
It is what it is, pure and simple.
Love is the water of life. And a lover is a soul of fire! The universe turns differently when fire loves water.”
❤️ Forty Rules of Love ❤️
❤️
KR
ജീവിത യാത്രയിൽ മാർഗ്ഗ ദീപം തെളിച്ച എല്ലാ അധ്യാപകർക്കും ഹൃദയം നിറഞ്ഞ നന്ദി ...
Happy Teacher’s Day
ഓർമ്മിക്കുവാൻ ഞാൻ നിനക്കെന്തു നൽകണം ...
ഓർമ്മിക്കണം എന്ന വാക്കു മാത്രം...
രേണുകേ നീ രാഗ രേണു
കിനാവിന്റെ നീലക്കടമ്പിന്‍ പരാഗ രേണു
പിരിയുമ്പോള്‍ ഏതോ നനഞ്ഞ കൊമ്പില്‍ നിന്നു
നില തെറ്റി വീണ രണ്ടിലകള്‍ നമ്മള്‍
രേണുകേ നാം രണ്ടു മേഘശകലങ്ങലായ്
അകലേക്ക് മറയുന്ന ക്ഷണ ഭംഗികള്‍
മഴവില്ലു താഴെ വീണുടയുന്ന മാനത്ത്
വിരഹമേഘ ശ്യാമ ഘനഭംഗികള്‍
പിരിയുന്നു രേണുകേ നാം രണ്ടു പുഴകളായ്
ഒഴുകിയകലുന്നു നാം പ്രണയശൂന്യം
ജലമുറഞ്ഞൊരു ദീര്‍ഘ ശിലപോലെ നീ
വറ്റി വറൂതിയായ് ജീര്‍ണമായ് മൃതമായി ഞാന്‍
ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം
ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം
ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം
ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം
എന്നെങ്കിലും വീണ്ടും എവിടെ വച്ചെങ്കിലും
കണ്ടുമുട്ടാമെന്ന വാക്കു മാത്രം
നാളെ പ്രതീക്ഷതന്‍ കുങ്കുമപൂവായി
നാം കടംകൊള്ളൂന്നതിത്ര മാത്രം
രേണുകേ നാം രണ്ടു നിഴലുകള്‍
ഇരുളില്‍ നാം രൂപങ്ങളില്ലാ കിനാവുകള്‍
പകലിന്റെ നിറമാണ് നമ്മളില്‍
നിനവും നിരാശയും
കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍
വര്‍ണ്ണങ്ങള്‍ വറ്റുന്ന കണ്ണുമായി
നിറയുന്നു നീയെന്നില്‍ നിന്റെ കണ്മുനകളില്‍
നിറയുന്ന കണ്ണുനീര്‍ തുള്ളി പോലെ
ഭ്രമമാണ് പ്രണയം വെറും ഭ്രമം
വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്പടിക സൌധം
എപ്പോഴോ തട്ടി തകര്‍ന്നുവീഴുന്നു നാം
നഷ്ട്ടങ്ങലറിയാതെ നഷ്ട്ടപ്പെടുന്നു നാം
സന്ധ്യയും മാഞ്ഞു നിഴല്‍ മങ്ങി
നോവിന്റെ മൂകാന്ധകാരം കനക്കുന്ന രാവതില്‍
മുന്നില്‍ രൂപങ്ങളില്ലാ കനങ്ങലായ്
നമ്മള്‍ നിന്നൂ നിശബ്ദ ശബ്ദങ്ങളായ്
പകല് വറ്റി കടന്നുപോയ് കാലവും
പ്രണയമൂറ്റി ചിരിപ്പു രൌദ്രങ്ങളും
പുറകിലാരോ വിളിച്ചതായ് തോന്നിയോ
പ്രണയം അരുതെന്നുരഞ്ഞതായ് തോന്നിയോ 2
ദുരിതമോഹങ്ങള്‍ക്ക്മുകളില്‍ നിന്നൊറ്റക്ക്
ചിതറി വീഴുന്നതിന്‍ മുന്പല്പ മാത്രയില്‍
ക്ഷണികമായെങ്കിലും നാം കണ്ട കനവിന്റെ
മധുരം മിഴിപ്പൂ നനച്ചുവോ രേണുകേ
രേണുകേ നീ രാഗ രേണു
കിനാവിന്റെ നീലക്കടമ്പിന്‍ പരാഗ രേണു
പിരിയുമ്പോള്‍ ഏതോ നനഞ്ഞ കൊമ്പില്‍ നിന്നു
നില തെറ്റി വീണ രണ്ടിലകള്‍ നമ്മൾ
❤️# HOME….❤️
റിവ്യൂസുകൊണ്ട് സോഷ്യൽ മീഡിയയിലും, ജനഹൃദയങ്ങളിലും നിറഞ്ഞു നിൽക്കുന്ന#HOME എന്ന സിനിമയെക്കുറിച്ച് എഴുതണമെന്ന് ആഗ്രഹിച്ചിട്ട് കുറച്ചു ദിവസമായി. അങ്ങനെയിരിക്കുമ്പോൾ മലയാള മനോരമയിൽ ഹോമിന്റെ ഡയറക്ടറായ റോജിൻ തോമസ്സിന്റെ ഇന്റർവ്യൂ ഞാൻ ഇന്ന് കണ്ടു.സ്വന്തം പിതാവിന്റെ ജീവിതാനുഭവത്തിൽ തുടങ്ങിയ ഒരു വൺ ലൈൻ ത്രെഡ്. ഏഴ് തവണ ഏഴു നടീ-നടന്മാരെ സങ്കൽപ്പിച്ച് മാറ്റിയെഴുതിയ സ്ക്രിപ്റ്റ്. അഞ്ചാറു വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പിറന്ന വീണ ഒരു കുഞ്ഞ്. ഹോമെന്ന ജനകീയ സിനിമയിലേക്കുളള യാത്ര എനിക്കൊരുപാടിഷ്ടപ്പെട്ടു. കാത്തിരിപ്പും, കഠിനാധ്വാനവും വെറുതെയായില്ലായെന്ന് ഒരു നല്ല സിനിമ വീണ്ടുംതെളിയിച്ചിരിക്കുന്നു.
ഇന്ദ്രൻസും, മഞ്ജുപിളളയും അതിലഭിനയിച്ച എല്ലാവരും തന്നെ ജീവിച്ചു കാണിച്ച സിനിമ. ആദ്യം കുറച്ച് സ്ലോയായി തുടങ്ങിയെങ്കിലും പിന്നീട് ഹൃദയത്തിനുളളിലേക്ക് ആഴ്‌ന്നിറങ്ങികണ്ണു നനയിച്ച് നമ്മളെ കൂടെക്കൂട്ടുമ്പോൾ... ഇനിയുമെന്തൊക്കെയോ പറയാൻ ബാക്കിവെച്ചതുപോലെ.... ഒരു നിമിഷം സ്വന്തം ഫോണിലേക്ക് നോക്കി ഇത്രയുമൊക്കെ പ്രഭാവം ഞങ്ങളുടെ ജീവിതത്തിലുണ്ടല്ലേയെന്ന് അപ്പോഴും കൈയ്യിലിരിക്കുന്ന ഫോണിനെ നോക്കി ചോദിക്കുമ്പോൾ... അടുത്തിരിക്കുന്ന മകൾ എന്നോട് ചോദിച്ചു, "Amma… Why are you crying Amma?”… സിനിമാ കണ്ട് കഴിഞ്ഞപ്പോൾ ഞാൻ നിന്നെക്കുറിച്ചോർത്തു. നമ്മുടെ കൊച്ച് വീടിനെക്കുറിച്ചോർത്തു. വളരെക്കുറച്ച് മാത്രം മൊബൈയിൽ ഉപയോഗിക്കുവാൻ ഇഷ്ടപ്പെടുന്ന ആളാണു ഞാനെങ്കിലും, ചിലപ്പോഴൊക്കെ മൊബൈയിൽ കൈയ്യിലെടുത്താൽ ചുറ്റും നടക്കുന്നത് കാണുവാനും, കേൾക്കുവാനും സാധിക്കാതെ വേറൊരു ലോകത്തെത്തപ്പെടുന്നതായിട്ട് തോന്നിയിട്ടുണ്ട്. എന്റെ മകൾ അവൾക്ക് കിട്ടേണ്ട ശ്രദ്ധ കിട്ടാതെയാവുമ്പോൾ, അമ്മേയെന്ന് പറഞ്ഞ് കരയുമ്പോളണു ചിലപ്പോൾ ബോധം തിരിച്ചു വരുന്നത്. പല തവണ ഇതാവർത്തിച്ചപ്പോൾ കുഞ്ഞ് അടുത്തു വരുമ്പോഴെ മൊബെയിൽ മാറ്റിവെക്കുവാൻ തുടങ്ങി... ആ സിനിമയിലും സ്വന്തം മാതാപിതാക്കളെ കാണാതെ, അവരെ കേൾക്കാതെ മക്കൾ ഓൺലൈനിൽ മുങ്ങിതാഴുന്നത് കണ്ടപ്പോൾ തോന്നി, മക്കളെ കാണാതെ മുങ്ങിത്താഴുന്ന മാതാപിതാക്കളുമുണ്ടെന്ന്..
ആ സിനിമയിലെ ചില ഡയലോഗുകൾ ഒരുപാടിഷ്ടപ്പെട്ടു...
"മറ്റൊരാളുടെ കുറ്റം പറയുന്ന, മറ്റൊരാളെ മോശക്കാരാക്കുന്ന ഓർമ്മകൾ പങ്കുവെക്കാതിരിക്കുന്നതല്ലേ നല്ലത്." (My favorite)
"അവനെ ഫോണിലാരെങ്കിലും വിളിച്ചാൽ ഭയങ്കര ചിരിയും, കളിയും, തമാശയുമൊക്കെയാണു. അടുത്തു നിന്ന് നമ്മളെന്തെങ്കിലും പറഞ്ഞാൽ ഹെ..ഹാ..ഹൂ.. ഇങ്ങനെ രണ്ടുമൂന്ന് മൂളൽ മാത്രമേ ഉണ്ടാവുകയുളളൂ..."
"ഫ്രിഡ്ജുമതെ... ഫോണുമതേ ... അകത്തൊന്നുമില്ലാന്നറിയാമെങ്കിലും ഇടക്കുവന്നൊന്ന് തുറന്നു നോക്കിയില്ലെങ്കിൽ മനസ്സിനൊരു വിഷമമാ..."
"ഇത്രയും നാൾ ഞാനന്വേഷിച്ച് നടന്ന എന്റെ ദൈവത്തെ കാണാൻ..."
അങ്ങനെ ഒരു പാട് നല്ല ഡയലോഗുകൾ...
ഏറ്റവും ഇഷ്ടപ്പെട്ട സീൻ - ഇന്ദ്രൻസേട്ടൻ ഉറക്കത്തിൽ നിന്ന് ഞെട്ടിയെണീക്കുന്ന സീൻ... റോജിൻ തോമസ്സും തന്റെ ഇന്റർവ്വ്യൂവിൽ പറയുന്നുണ്ട്, ഇന്ദ്രൻസേട്ടൻ ശരിക്കും ജീവിച്ച ഒരു സീനായിരുന്നു അതെന്ന്. അതിലെ ഓരോ കഥാപാത്രവും അവരുടെ കൈയ്യൊപ്പ് ആ സിനിമയിൽ അവശേഷിപ്പിച്ചു. നസ്ലിൻ ഭാവിയിലെ വാഗ്ദാനം. മഞ്ജുചേച്ചി കുട്ടിമ്മയായിജീവിച്ചു.
എല്ലാ സിനിമകളേയും പോലെ കണ്ടു രണ്ടു ദിവസം കൊണ്ട് അതുന്റെ പ്രഭാവം ജീവിതത്തിൽ നിന്ന് പോകുന്നതു പോലെ, ഈ സിനിമ നൽകുന്ന സന്ദേശവും നമ്മുടെയെല്ലാം ജീവിതത്തിൽ നിന്ന് പോവാതിരിക്കട്ടെ.
#HOME … Live your moments… #
❤️
KR
It’s okay….
Sometimes, you just need to accept everything and everyone as it is…. Beauty of unconditional love ❤️….
Staying peaceful with your self and Respecting your worth are far more important than anything or anyone in your life…
Stay blessed…. Live the moments… Be happy My Girl…. It’s okay…..
കേൾക്കരുതെന്ന് ആഗ്രഹിക്കുന്നത് വീണ്ടും വീണ്ടും കേൾക്കുമ്പോൾ അതിനൊരു വിരാമം ഇടുന്നത് എപ്പോഴും നല്ലതാണു .... വീണ്ടും അതൊരിക്കൽ കൂടി കേൾക്കാതിരിക്കുവാൻ .... അതിന്റെ വേദനയിൽ നിശബ്ദമാകാതിരിക്കുവാൻ ....
പറന്നകലുവാൻ വെമ്പുന്നവർ പറന്നകലട്ടെ.... കൈപിടിച്ചു കൂടെ നടക്കുവാൻ ആഗ്രഹിക്കുന്നവർ കൂടെ നടക്കട്ടെ ....
എല്ലാം നല്ലതായി ഭവിക്കട്ടെ....
❤️
KR
❤️ I BELONG TO YOU ❤️
Rule No : 1
“How we see God is a direct reflection of how we see ourselves; we don’t see things as they are, we see them as we are. If God brings to mind mostly fear and blame, it means there is too much fear and blame welled inside us. If we see God as full of Love and Compassion, so are we.”
Rule No. 2
“In this World, it’s not similarities or regularities that take us a step forward, but blunt opposites. And all the opposites in the universe are present within each and every one of us. Therefore the believer needs to meet the unbeliever residing within. And the nonbeliever should get to know the silent faithful in him. Until the day one reaches the stage of Insan-iKamil, the perfect human being, faith is a gradual process and one that necessitates it’s seeming opposite:disbelief.”