My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Monday, November 22, 2021

ആമ്പൽ പൂക്കൾ





ഒരാവേശത്തിനു കയറി ഓരോ കോഴ്സ്‌ ചെയ്യുവാൻ തീരുമാനിക്കും...

ഒന്നും വേണ്ടിയിരുന്നില്ലായെന്ന് assignment resubmit ചെയ്ത്‌ മടുക്കുമ്പോൾ തോന്നും ...


ഒരു Assignment resubmission-നു ശേഷം അതും ഒരു വഴിക്കായി എന്ന് അറിഞ്ഞപ്പോൾ  സന്തോഷത്തിൽ മ്മടെ സ്വന്തം ആമ്പൽക്കുളളത്തിലെ ആദ്യത്തെ ആമ്പൽ പൂക്കളെ പ്രണയിക്കുവാൻ തീരുമാനിച്ചു...


Thanks to My Pappa and Rengith for their efforts to experience this blossom of beautiful water Lillies….


(Dedicating to my poor instructor who sees the ക്ഷമയുടെ നെല്ലിപ്പലക).

❤️
KR

Saturday, November 20, 2021

തൃക്കാർത്തിക (19/11)




 "രാവിലെ ഉണരുമ്പോൾ ...

ഞാൻ സൂര്യനാണെന്നു കരുതുക .....

ഉദിക്കാൻ ശ്രമിക്കുക ....

 എല്ലാവർക്കും വേണ്ടി ജ്വലിച്ചു നിൽക്കുക ...

ഇതാണെന്റെ കർമ്മമെന്നോർക്കുക ...

നട്ടുച്ചക്ക് വെയിലേറ്റു വാടുമ്പോൾ ...

പലരും ശപിച്ചേക്കാം ....

പലതും ഉണങ്ങിപ്പോയേക്കാം ...

അതിൽ നൊന്തു കെട്ടുപോകാതെ ....

പൂർവ്വാധികം ശക്തിയായി കത്തി ജ്വലിക്കുക ....

ഞാനാണ്  പ്രപഞ്ചത്തിന്റെ ശക്തിയെന്നറിയുക....

അതിൽ അഹന്തയില്ലാതെ ,

വീണ്ടും ജ്വലിക്കുക ....

എല്ലാവർക്കുമായി പ്രകാശം വീതിച്ചു വീതിച്ച് ....

സാവകാശം ...

സന്ധ്യയിൽ അണയുക ...

നാളെ വീണ്ടും ജ്വലിക്കാനായി മാത്രം ...."


- ഒരു സൂര്യതേജസ്സിന്റെ വരികൾ 


ഒരാൾ സൂര്യനുവേണ്ടി എഴുതിയപ്പോൾ ഞാൻ നിലവിളക്കിനുവേണ്ടി എഴുതി...




"നിങ്ങൾ സൂര്യനാണെങ്കിൽ ....

ഞാൻ നിലവിളക്കാണു...


സൂര്യന്റെ ഉദയത്തിൽ തിരി തെളിയിച്ച്‌.... 

ഭൂമിയെ പുൽകുന്ന സൂര്യതേജസ്സിനു വഴിമാറി,

പകലോന്റെ പ്രഭയിൽ അലിഞ്ഞു ചേരുമ്പോഴും...


പ്രഭാപൂരമായി വർത്തിച്ച സൂര്യന്റെ അസ്തമയത്തിൽ,

  ഭൂമിയെ പൊതിയുന്ന തമസ്സിലേക്ക്‌ - വീണ്ടും തിരി തെളിയിച്ച്‌ .... 

നാളെയുടെ ഉദയത്തിനു പ്രതീക്ഷയായി - ജ്വലിക്കുന്ന നിലവിളക്ക്‌..."


"നിങ്ങൾ എല്ലാവർക്കായും ജ്വലിക്കുന്ന സൂര്യൻ..

ഞാൻ ഒരിക്കലും അണയാത്ത നിലവിളക്ക്‌.."

Tuesday, November 16, 2021

Tuesday Morning !



At Beach with coffee and music…


നമ്മുടെ എല്ലാ സമസ്യകളും എല്ലാവർക്കും മനസ്സിലാകണമെന്നില്ലാ!!!…
മറ്റുളളവർ ഗ്രഹിക്കാത്ത  സമസ്യകളുടെ അർത്ഥതലം തേടി നിങ്ങൾ തനിയെ യാത്രചെയ്യുക... 
നിങ്ങൾ നിങ്ങളോട്‌ തന്നെ സംവാദിക്കുക...
 യാത്രയിൽ സംഭാഷണത്തിൽ നിങ്ങൾ കണ്ടെത്തുന്ന ഒരാളുണ്ട്‌...
നിങ്ങളെ ഏറ്റവും കൂടുതൽ അറിയുന്ന നിങ്ങളുടെ സ്വം (Self)...


Spare your time with Your self once in a while…
You can explore the most powerful being in the world …


❤️
KR

Sunday, November 14, 2021

Miss You My Angels

 Ammu and Me did miss You my Beautiful Angels on Her special Day….

But, it’s okay…..  That’s what the destiny had written for us…

With lots of Love 

Yours Chindu Aunty…

Saturday, November 13, 2021

വെളുത്ത പുഷ്പങ്ങൾ...

White Flowers….




 ലോകത്തിൽ നമുക്ക്‌ ആരോടും മത്സരിക്കുവാൻ ഇല്ലാതാകുമ്പോൾ,
ആരേയും പ്രീതിപ്പെടുത്തുവാൻ ഇല്ലാതാകുമ്പോൾ,
ആരുടേയും പ്രതീക്ഷകൾക്കുമേൽ നമ്മുടെ ജീവിതത്തെ ബന്ധിക്കാതാകുമ്പോൾ,
നാം അനുഭവിച്ചറിയുന്ന ഒരു സ്വാതന്ത്ര്യമുണ്ട്‌....


Experience of a free Spirit!
The highest ecstasy of Love and Life…
It leaves everything in it’s purest form…
It makes You divine and complete.


As Rumi said, “if your roads and paths are blocked, He will show you a secret way that no one knows.”


The way to your Divine and Complete existence….


❤️
KR

Thursday, November 11, 2021

Jai Bheem

 Jai Bheem




Justice K. Chandru

പാർവതി എന്ന സെങ്കിനി

Photo courtesy: Google, Dool News, Malayalamanorama

A film which leaves a fire in your heart by provoking your literacy on democracy and human rights. 


ജനാധിപത്യവുംസാക്ഷരതയുമൊന്നും താഴേക്കിടയിൽ ജീവിക്കുന്ന പാവപ്പെട്ട മനുഷ്യർക്ക്‌ അവകാശങ്ങളല്ലെന്ന് ഇപ്പോഴും വിശ്വസിക്കുന്ന ഒരു കൂട്ടം മനുഷ്യരുളള നമ്മുടെ നാടിന്റെ മറ്റൊരു മുഖംചങ്ക്‌ തകരാതെ കാണുവാൻ സാധിക്കില്ലാ ഇതിലെ ഓരോ അന്യായങ്ങളും സിനിമ കണ്ടപ്പോൾ മുതൽ അതിനു പിന്നിൽ പ്രവൃത്തിച്ചവരെ അന്വേഷിച്ചുളള യാത്ര തുടങ്ങി.


കുറവ’ എന്ന ആദിവാസി വിഭാഗത്തില്‍ പെട്ട പാര്‍വതിതനിക്കും ഭര്‍ത്താവ് രാജാക്കണ്ണിനും തന്റെ സമുദായത്തിനും നീതി നിഷേധിക്കപ്പെട്ടപ്പോള്‍ അത് നേടിയെടുക്കുന്നതിന് വേണ്ടി ജസ്റ്റിസ് ചന്ദ്രുവിലൂടെ നടത്തിയ നിയമപോരാട്ടത്തിന്റെ കഥയാണ് ടി.ജെജ്ഞാനവേലിന്റെ ജയ് ഭീംസിനിമയില്‍ ഇത് ‘ഇരുളര്‍’ വിഭാഗത്തില്‍ നടന്ന സംഭവമായാണ് പറയുന്നത്. (കടപ്പാട്‌ ഡൂൾ ന്യൂസ്‌).


Mr. T. J. Njanavel, the Director - ഇത്രയും ശക്തമായ ഒരു അനുഭവ കഥ തുറന്നു കാണിക്കുവാനുളള ധൈര്യംഅതിനോടുളള ആത്മാർത്ഥത അദ്ദേഹത്തിന്റെ ഓരോ ഷോട്ടിലും വ്യക്തമാണ്


സൂര്യയും ജ്യോതികയും ചേർന്ന് നിർമ്മിച്ച  സിനിമ ഹോളിവുഡ്‌ സിനിമകളെ വരെ പിൻ തളളി 9.6 റേറ്റിംങ്ങോടെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഒന്നാമതായി സ്ഥാനമുറപ്പിച്ചിരിക്കുന്നു സിനിമ എടുക്കുവാൻ ധൈര്യം കാണിച്ച നിർമ്മാതക്കൾക്ക്‌നന്ദി!


സൂര്യ എന്ന മഹാ നടന്റെ അഭിനയത്തോടൊപ്പംഒരു പക്ഷേ അതിനും മേലെ മലയാളികൾക്ക്‌ അഭിമാനത്തോടെ പറയാവുന്ന ഒരു അഭിനേത്രിയുടെ പ്രകടനത്തിലൂടെ ആ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ലിജിമോൾ ജോസഫ്‌തങ്ങളുടേതായ റോളുകൾ ഏറ്റവും മികവുറ്റതാക്കിയ K. മണികണ്ഠൻറജീഷ വിജയൻജോഷിക മായ (child artist) മറ്റ്‌ കഥാപാത്രങ്ങൾ


P. R. Jijoy - സെഞ്ചി ഗ്രാമത്തിൽ അതിലഭിനയിച്ച നടീനടന്മാർക്ക്‌ ഇരുളർ ട്രൈബിന്റെ ജീവിതം പഠിപ്പിച്ചു കൊടുത്ത മലയാളിമലയാള മനോരമയുടെ ഒരു ആർട്ടിക്കിളിൽ അദ്ദേഹംപറഞ്ഞത്,‌ “കഥ മുഴുവൻ കേട്ടപ്പോൾ കരഞ്ഞു പോയിപിന്നെ പ്രതിഫലം വാങ്ങാതെ ഈ സിനിമക്ക്‌ വേണ്ടി പ്രവൃത്തിക്കുവാൻ തീരുമാനിച്ചു."


Justice K. Chandru: തങ്ങൾക്കാരുമില്ലായെന്ന് വിലപിക്കുന്ന ഒരു സമൂഹത്തിനു ദൈവമായിമാറിയ വലിയ മനുഷ്യൻനിങ്ങളെപ്പോലെയുളളവർ  ഭൂമിയിൽ ഇനിയും ജന്മമെടുക്കട്ടെജാതിയുടെ പേരിൽ ഒറ്റിക്കൊടുത്തുകൊണ്ടിരിക്കുന്ന ജാതിമത രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ യാഥാസ്തിധികത്വം ഇനിയെങ്കിലും പൗരന്മാരെന്ന് വിളിക്കുന്നവർ മനസ്സിലാക്കട്ടെ.


Parvathy എന്ന സെങ്കിനിസിനിമയിൽ രണ്ടു കുഞ്ഞുങ്ങളുമായി ഒരു കോൺക്രീറ്റ്‌ ഭവനത്തിലേക്ക്‌ കയറിപ്പോകുന്ന സീനിലാണു കഥ അവസാനിക്കുന്നതെങ്കിൽയഥാർത്ഥ ജീവിതത്തിൽ പാർവതിക്ക്‌ രണ്ടാമത്തെ കുഞ്ഞിനെ നഷ്ടപ്പെടുന്നതായിട്ടുംഇപ്പോഴും ഓലപ്പുരയിൽ ജീവിക്കുന്നതായും ഡൂൽ ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്യുന്നു.


അല്ലി കാലിൻ മേൽ കാൽ വെച്ച്‌  സിനിമ അവസാനിക്കുമ്പോൾ ലിംഗ സമത്വവുംമാനുഷിക മൂല്യങ്ങളുംപൗര ധർമ്മവുമെല്ലാം ഒറ്റ ഫ്രെയിമിൽ സംവിധായകൻ കൊണ്ടുവന്നത്‌  സിനിമയുടെ ഹൈലൈറ്റ്‌മനുഷ്യനെ മനുഷ്യനായി കാണുവാൻ എല്ലാവർക്കും സാധിക്കട്ടെ... There starts World Peace… 


Great Respect and gratitude to the entire team of Jai Bheem…


❤️

KR

Wednesday, November 10, 2021

ഒരു ജാലക കാഴ്ച്ച



ഹാലെറ്റ്‌ കോവെന്ന നാടിനെ ഇഷ്ടപ്പെടുവാൻ ഒരുപാട് ‌കാരണങ്ങളുണ്ട്‌അതിലൊന്നാണു എന്റെ ജനാലയിലൂടെ കാണുന്ന  സൂര്യാസ്തമയംകാഴ്ചകൾ മങ്ങിയ ജീവിതത്തിനു കൂട്ടായി പ്രകൃതി നൽകി അനുഗ്രഹിക്കുന്ന മനോഹരമായ കാഴ്ചകൾ...  കാഴ്ചകൾ നമുക്ക്‌ തുറന്നു തരുന്ന ചില ഉൾക്കാഴ്ചകൾ... 


"നമുക്കു നാമേ പണിവതു നാകംനരകവുമതുപോലെഉള്ളൂർ എസ്‌പരമേശ്വരയ്യർ".


ഉളളൂര് പറഞ്ഞതു പോലെ നാം തന്നെ നമുക്ക്‌ വേണ്ടിയ സ്വർഗ്ഗവും നരകവും  ഭൂമിയിൽ തീർക്കുന്നു...


നമ്മൾ അനുഭവിക്കുന്ന സന്തോഷത്തിനു നമ്മൾ കാരണക്കാരാവുന്നതുപോലെനമ്മൾ അനുഭവിക്കുന്ന വേദനകൾക്കും നമ്മൾ തന്നെ കാരണക്കാരാകുന്നു വേദനകൾ മറ്റൊരാൾ മൂലം ഉണ്ടായാൽ പോലും സാഹചര്യം ഒരുക്കിക്കൊടുക്കുന്നത്‌ നമ്മൾ തന്നെയാണുഒരു പക്ഷേ ചില തിരിച്ചറിവുകളിലേക്ക്‌ ജീവിതം നമ്മെക്കൂട്ടിക്കൊണ്ട്‌ പോകുവാൻ  വേദനകളിലൂടെ മാത്രമേ സാധിക്കൂ.


ബോബി അച്ചൻ (Fr. Bobby Jose Kattikadu) പറഞ്ഞതു പോലെ നിങ്ങളെ വേദനിപ്പിച്ചവരോട്‌ ക്ഷമിച്ചു കൊണ്ട്‌ നിങ്ങൾ ദൈവമാകുക ലോകത്ത്‌ ഏറ്റവും മൂല്യമുളളതുംപ്രാവൃത്തികമാക്കുവാൻ വിഷമമുളളതുമായ ഒന്നാണു മറ്റുളളവരോട് ‌ക്ഷമിക്കുക എന്നത്‌


"എന്റെ ജനാലകൾ ഞാൻ തുറന്നു,
വെളളിവെളിച്ചം കടന്നു വന്നു,
ഉൾക്കഴ്ചകൾ തെളിഞ്ഞു വന്നു...
 കാഴ്‌ചകളെന്നെ പഠിപ്പിച്ചു,
 ലോകത്തിനജ്ഞാതമാം-
ക്ഷമയുടെ പാഠങ്ങൾ."

❤️

KR

Monday, November 1, 2021

മൂകമായി... Report at MetroMalayalam

 സഹസ്രകോടി സൂര്യപ്രഭാപൂരസദൃശാം*


*പഞ്ചബ്രഹ്മസ്വരൂപിണീ തവമുഖപങ്കജം*


*മായയാം മമ മാനസത്തിൻ മാലകറ്റി*


*മായാതെയെന്നുള്ളിൽ വിളങ്ങീടണം ചിരം*


(ആയിരം കോടി സൂര്യന്മാർ ഒന്നിച്ചുദിച്ചതുപോലയുള്ള പഞ്ചബ്രഹ്മസ്വരൂപിണിയായഅമ്മയുടെ താമരപ്പൂ പോലെയുള്ള മുഖം....

എന്റെ മായയുടെ അഴുക്കു മൂടിയ മനസ്സിൽ എന്നെന്നും മായാതെ വിളങ്ങീടണം).


ഹൃദയവേണു ക്രിയേഷൻസിനു വേണ്ടി അനീഷ്‌ നായർ എഴുതിശിവദാസ്‌ വാര്യർ മാഷ്‌സംഗീതം നൽകിപ്രശസ്ത പിന്നണി ഗായകനായ ശ്രീജിവേണുഗോപാൽ പാടിയമൂകമായ്‌ എന്ന ഭക്തിഗാനം ഒക്ടോബർ, 15 വിജയ ദശമി ദിവസം സംഗീത ലോകത്തിനുശ്രീജിവേണുഗോപാൽ സമർപ്പിച്ചുഇതിന്റെ പിന്നണയിൽ പ്രവർത്തിച്ച ഒരു പറ്റംകലാകാരന്മാരെക്കുറിച്ചുംഅതിന്റെ അനുഭവങ്ങളേയും കുറിച്ച്‌  പാട്ടിന്റെ വരികൾചിട്ടപ്പെടുത്തിയ അനീഷ്‌ നായർ വായനക്കാർക്കായി പങ്കുവെക്കുന്നു.



പ്രകൃതിയെ അറിയാത്തവർ ദൈവസാന്നിധ്യവും തിരിച്ചറിയുന്നില്ല എന്നതാണ് മൂകമായിഎന്ന ഗാനത്തിലൂടെ പങ്കുവെച്ചിരിക്കുന്ന ആശയം.  



"നാദമേ നിന്നെയുണർത്തുന്നെതെന്നു -

മൊരാഘാതമാണെന്നറിയുന്നു ഞാൻ "

എൻവിസാറിന്റെ വരികളുടെ സ്വാധീനത്തെക്കുറിച്ച്‌ അനീഷ്‌ നായർ പറയുന്നത്‌, "ഓരോ നാദത്തിന്റെ പിന്നിലും ഒരോ ആഘാതമുണ്ടായിരിക്കുംനമുക്കു വരുന്ന അടികളുംതിരിച്ചടികളുമെല്ലാം ഉള്ളിൽ നാദമുണ്ടാക്കുവാൻ വേണ്ടിയാണെന്ന തിരിച്ചറിവോളം നമ്മിൽപോസിറ്റീവിറ്റി നിറക്കാൻ മറ്റെന്തിനാകുംഎനിക്കുണ്ടാകുന്ന നോവുകളിൽവേദനിച്ചിരിക്കാതെ അതിൽ  നിന്ന് നാദമുണ്ടാക്കാനുളള ബോധപൂർവ്വമായ ശ്രമമാണ്എന്റെ ഓരോ സൃഷ്ടിയും."


 ഒരാശയമാണു  പാട്ടിന്റെ അന്തസത്തയെങ്കിലുംപാട്ടിന്റെ ചിത്രീകരണവേളയിൽഞാൻ അനുഭവിച്ചറിഞ്ഞ ഒരു വലിയ സന്തോഷമുണ്ട്‌ഇതൊരു ഹിന്ദു ഭക്തി ഗാനമാണ് . പക്ഷേ ഇതിന്റെ ഷൂട്ടിന്റെ സമയത്ത്‌  അസ്സോസ്സിയേറ്റ്‌ ഡയറക്‌ടറായ അജു ജോണുംജിജോസെബാസ്റ്റ്യനുംഏരിയൽ ഷോട്ടെടുത്ത റെഫീക്ക്‌ മുഹമ്മദുംഞാനും കൂടി ഒന്നിച്ചപ്പോൾഒരു ഹിന്ദു ഭക്തി ഗാനത്തിനുവേണ്ടി ഹിന്ദുവുംക്രിസ്ത്യാനിയുംമുസ്ലീമുകൂടി ഒരുമിച്ച്‌കൈകോർത്തിരിക്കുന്നുവെന്ന തിരിച്ചറിവ്‌ എന്നിൽ ഒരു പാട്‌ സന്തോഷമുണ്ടാക്കിഅത്‌അവരോടുംശ്രീജിവേണുഗോപാലിനോടും ഞാൻ പങ്കുവെച്ചിരുന്നുനാട്ടിൽ മതത്തിന്റെപേരിൽ തമ്മിതല്ലുന്നവർക്ക് ജാതിമത ഭേദമന്യേ ആസ്ട്രേലിയ എന്ന നാട്ടിൽ ഞങ്ങൾകൈകോർക്കുന്നുവെന്ന ഒരു സന്ദേശവും  പാട്ട്‌ ഞങ്ങൾക്കും നൽകി.


ഒരു ഭക്തി ഗാനത്തിന്റെ വിഷ്വൽസിനോട്‌ കിട പിടിച്ചില്ലാ മൂകമായിയുടെ ചിത്രീകരണമെന്നപ്രതികരണത്തോട്‌ അനീഷ്‌ നൽകുന്ന വിശദീകരണവും വിശ്വാസത്തെ ഏത്‌ തലങ്ങളിൽകാണണമെന്നുംഅനുഭവ ഭേദ്യമാക്കണമെന്നുമുളള ഒരു കലാകാരന്റെ വ്യക്തമായകാഴ്ചപ്പാടുകളെ വ്യക്തമായി ചൂണ്ടിക്കാണിക്കുന്നു.


തുടർന്ന് വായിക്കുക @ http://metrom.com.au/articles/mookamay/


❤️

കാർത്തിക താന്നിക്കൻ

Saturday, October 16, 2021

❤️… മൂകമായി...❤️




https://youtu.be/1J5m2PY5DvY

രചന: അനീഷ്‌ നായർ

സംഗീതം: ശിവദാസ്‌ വാര്യർ

ആലാപനം: ജി. വേണുഗോപാൽ

Camera and Director : Anish Nair


ഭക്തി സാന്ദ്രമായ വരികൾ.... മനസ്സിനെ തൊട്ടുണർത്തുന്ന സംഗീതം.... ആത്മാവിലേക്ക് ‌ആഴ്‌ന്നിറങ്ങുന്ന ആലാപനം....


കുട്ടിക്കാലത്ത്‌ ചുറ്റും അമ്പലങ്ങളാലുംപളളികളാലും നിറഞ്ഞ ഒരു നാട്ടിലാണു ഞാൻ ജനിച്ചു വളർന്നത്‌... 


മാതൃമല അമ്പലംകൂരോപ്പട അമ്പലംമാടപ്പാട്‌ അമ്പലം...


എന്നും വെളുപ്പിനെ അഞ്ചു മണിക്കെണീക്കും... പഠിക്കുന്ന മുറിയിലെ ജനൽ തുറക്കുമ്പോൾ തണുപ്പ്‌ ഇരച്ച്‌ അകത്തോട്ട്‌ കയറും...  തണുപ്പിനെ ഒരു പുതപ്പുകൊണ്ട്‌ മറച്ച്‌ അമ്പലത്തിൽ രാവിലെ ഇടുന്ന ദേവീ സ്തുതിക്കായി കാതോർത്തിരിക്കും...  പാട്ട് ‌മനസ്സിനെ തൊട്ട്‌ ആത്മാവിലേക്ക്‌ ആഴ്‌ന്നിറങ്ങുമ്പോൾ കിളികൾ  ദേവി സ്തുതികളെ ഏറ്റെടുത്ത്‌ ആകാശത്തേക്ക്‌ പറന്നുയരുന്നത്‌ കാണാം... 


സായന്തനത്തിൽ ഉമ്മറത്ത്‌ പോയിരുന്ന് ആകാശത്തെ ചുവപ്പിക്കുന്ന സൂര്യകിരണങ്ങളോടൊപ്പം അമ്പലത്തിൽ നിന്ന് കേൾക്കുന്ന ഹരിവരാസനം എന്ന പാട്ട്‌ കേട്ട് ‌അങ്ങനെയിരിക്കും.... അപ്പോഴൊക്കെ മനസ്സിൽ തെളിഞ്ഞു വരുന്ന ഒരു കാര്യം എത്രയോ അമ്പലങ്ങളിൽ , എത്രയോ പേരുടെ ജീവിതത്തിൽ നിറഞ്ഞു നിൽക്കുന്ന സ്തുതികളാണു ഇവയെല്ലാം... 


അനീഷ്‌ നായർ എഴുതി , ശിവദാസ്‌ വാര്യർ സർ സംഗീതം നൽകിജി വേണുഗോപാൽ സർ ആലപിച്ച ഗാനം ആദ്യം കേൾക്കുമ്പോൾ മനസ്സും ശരീരവും ആത്മാവുമെല്ലാം ആ കുട്ടിക്കാലത്തേക്കുംഅന്നു കേട്ടിട്ടും കേട്ടിട്ടും കൊതിതീരാത്ത ഭക്തി ഗാനങ്ങളിലേക്കും അറിയാതെ തിരിച്ചു പോയി....  ഗാനവും ഭക്തി സാന്ദ്രമായി ജനഹൃദയങ്ങളിൽ ആഴ്‌ന്നിറങ്ങട്ടെ.... 


ഇന്നാണു അതിന്റെ വിഷ്വൽ മുഴുവനും കാണുന്നത്‌.... നാടും വീടും  അഡ്ലെയിഡെന്ന കൊച്ചു നാടും വളരെ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു....


വളരെ മനോഹരമായ ഫ്രെയിംസ്‌...  അനീഷ്‌ മാഷേ... വാക്കുകളില്ലാ...

റെഫീക്ക്‌ ഭായി നിങ്ങളുടെ ഡ്രോൺ ഷോട്ട്‌ സ്‌ അതി ഗംഭീരം.... 


 ഒരു ഗാനത്തിനു പിന്നിൽ പ്രവൃത്തിച്ച എല്ലാ നല്ല മനസ്സുകൾക്കും നന്ദി... അജു മാഷ്‌ ... ജിജോ... നിങ്ങളാണു  പാട്ടിന്റെ ചിറകുകൾ ... 


ഇതിൽ അഭിനയിച്ച അനിലേട്ടൻ... അഖില.. കുട്ടികൾ... ജോസഫ്‌... അങ്ങനെ എല്ലാവരേയും ഓർക്കുന്നു... വളരെ നന്നായിട്ട്‌ അഭിനയിച്ചിരിക്കുന്നു....


അനീഷ്‌ മാഷേ നിങ്ങളുടെ പരിശ്രമംവിശ്രമമില്ലാതെ നിങ്ങൾ ചില വഴിച്ച ഓരോ നിമിഷവും  പാട്ടിന്റെ ആത്മാവിലുണ്ട്‌... നന്ദി മനോഹരമായ  സർഗ്ഗ സൃഷ്ടിക്കുവേണ്ടി നിങ്ങൾ അധ്വാനിച്ച ഓരോ നിമിഷങ്ങൾക്കും... 


സായി സരസ്വതി.... എനിക്ക്‌ നിങ്ങളോട്‌ എന്നും ബഹുമാനവും സ്നേഹവുമാണു... അനീഷെന്ന കലാകാരന്റെ ഓരോ ചുവടുവെപ്പിലും നിങ്ങളുടെ കൈയ്യൊപ്പുണ്ട്‌നിങ്ങളുടെ പ്രോത്സാഹനമുണ്ട്‌നിങ്ങളുടെ സ്നേഹമുണ്ട്‌.... നന്ദി... ഓരോ യാത്രയിലും നിങ്ങൾ ഏറ്റെടുക്കുന്ന കഷ്ടപ്പാടുകൾക്കും പരിശ്രമങ്ങൾക്കും ...


എല്ലാവരും കാണുക... നല്ല കഴിവുകളെ... നല്ല മനുഷ്യരെ പ്രോത്സാഹിപ്പിക്കുക... ഈ ലോകത്തിനു ഇനി ആവശ്യം അങ്ങനെയുളളവരെയാണു...


നന്ദി...

കാർത്തിക