My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Friday, April 14, 2023

ഒരു കാലം

 26.09.22

പ്രണയിക്കുവാൻ 

ഒരു കാലം...

കാത്തിരിക്കുവാൻ 

ഒരു കാലം...

ഒന്നായി ചേരുവാൻ 

ഒരു കാലം...

പരസ്പരം അറിയുവാൻ ഒരു കാലം...

തമ്മിൽ പിണങ്ങുവാൻ 

ഒരു കാലം...

സ്‌നേഹത്തിനതിർ തീർക്കുവാൻ 

ഒരു കാലം...

അകലുവാൻ വയ്യാതകലുവാൻ

 ഒരു കാലം...

എല്ലാം ഒരോർമ്മയായ്‌

തീരുവാൻ 

ഒരു കാലം...


കാലത്തിനിപ്പുറം  നീർമാതളം-

ഇപ്പോഴും പൂക്കുന്നുണ്ട്‌,

പക്ഷേ! ...

അത്രമേൽ പ്രണയാർദ്രമായ്‌

അതൊരിക്കലും പൂത്തിട്ടില്ലാ!!...


❣️

KR


Sunday, April 9, 2023

എന്റെ പ്രാർത്ഥന! (New Christian Devitional Song)




കലയെ സ്‌നേഹിക്കുന്നകലാകാരന്മാരാൽ അനുഗ്രഹതീമായ അഡ്ലെയിഡിൽ നിന്നും “എന്റെപ്രാർത്ഥനഎന്ന ക്രിസ്തീയ ഭക്തി ഗാനവുമായ്‌ അനിഷ്‌ നായർ!... 


https://youtu.be/wxL0v_OUaV0


അനിഷ്‌ നായർ രചനയുംആദ്യമായ്‌ സംഗീത സംവിധാനവും ചെയ്ത പാട്ട് ‌പാടിയിരിക്കുന്നത്‌ അനുഗ്രഹീത ഗായകൻ വിൽസ്വരാജ്‌

Lyrics, Music, DOP, Cuts & Direction: Anish Nair

Vocal: Wilswaraj


അഡ്ലെയിഡിലെ കഴിവുറ്റ കലാകാരന്മാരെ  പാട്ടിന്റെ ദൃശ്യത്തിൽ കോർത്തിണക്കിയിരിക്കുന്നൂ!... ജസ്റ്റിൻ പോൾസജിമോൻ ജോസഫ്‌ വരവുകാലായിൽഅഖില പി എസ്‌റാം സായി അനിഷ്‌ലക്ഷ്മൺ സായി അനിഷ്‌അനിൽ കരിങ്ങന്നൂർഹിജാസ്‌ പുനത്തിൽ അങ്ങനെ ഒട്ടനവധി താരങ്ങൾ അണിനിരന്നിരിക്കുന്നൂ.


Associate Director: Aju John

Production: Twin Frames Media

Production Manager: Karthika Thannickan

Aerial Photography: Rafeek Mohd

Poster Design & Title Animation: Binu Charutha


പാട്ടിന്റെ യൂടൂബ്‌ ലിങ്ക്‌ ചുവടെ ചേർക്കുന്നു 👇


https://youtu.be/wxL0v_OUaV0a



❤️

KR

Tuesday, March 14, 2023

എന്റെ പ്രാർത്ഥന - Trailer of New Musical Video

 



https://m.facebook.com/story.php?story_fbid=pfbid02gxZ67doDJerDVdw3kU5hSrjxL2SqR2MPogouZSNP4i1opu1QC65nvHZTW7MwrPijl&id=100046993823678&eav=AfZO_0QSyMeyZnHtRPi-xQJxDXQOpsSYQS6sQqGqiuvafycgckb0S1OGVPIYdpeTUy0&m_entstream_source=timeline&paipv=0


TWIN FRAMES MEDIA proudly presents; 


🙏🙏❤️🙏🙏"എന്റെ പ്രാർത്ഥന."🙏🙏❤️🙏🙏


First Trailer of our New Christian Devotional Song...

Message by Fr. Jilson Joseph Thayyil;

"ഹൃദയത്തിൽ ചാലിച്ച വരികൾ... മനസ്സിന്റെ ഭാരം മുഴുവൻ എടുത്ത്‌ നീക്കുന്ന... വീണ്ടും വീണ്ടും കേൾക്കുവാൻ ഇഷ്ടപ്പെടുന്ന വളരെ മനോഹരമായ ഈ ഗാനം നമ്മളെ കൂടുതൽ ഭക്തിയിലേക്ക്‌ നയിക്കുന്നതാണ്..."


ഭക്തി സാന്ദ്രമായ വരികൾ എഴുതി, സംഗീതം നൽകിയിരിക്കുന്നത്‌ Anish Nair, ആ ഗാനം ആലപിച്ചിരിക്കുന്നത്‌ Wilswaraj....


Our Proud Sponsors: 

Royal Real Estate, Roy Manjali http://www.royalrealestatesa.com.au/?fbclid=IwAR2Zy6CDWkLxsS7PRn1nEOYGh8nLi_c_zhg6RiXj9d-IzXWFDV-jWhdm8Vg


Oceanic Legal & Migration Services PTY LTD http://oceanicmigrations.com.au/?fbclid=IwAR2_-FkzM4KGMFcKvTh14Rxq8sAC_vCBgKYrFG4_ejqVOYO4Ku40gPFbEBI

Renjana Kuriakose


അണിയറയിൽ ഒരുങ്ങുന്ന ദൃശ്യവിസ്മയത്തിനു പകിട്ടേകുന്നവർ...

Concept,DOP, Editing & Direction : Anish Nair

Associate Director: Aju John

Drone Shots: Rafeek Mohd

Poster Design & Title Animation: Binu Charutha


Casting;

Justin Paul

Sajimon Joseph Varakukalayil

Akhila PS

Ram Sai Anish

Lakshman Sai Anish

Anil Karingannoor

Rajeesh P S Balussery

 Hijas Punathil

Aju John

Manu Kochi

Shanty Abraham

Rengith Mathew

ഒട്ടനവധി മറ്റു താരങ്ങളും...


കാത്തിരിക്കുക!... ഈ ഈസ്റ്ററിനു നിങ്ങൾ ഓരോരുത്തരിലേക്കും എത്തുന്ന പ്രാർത്ഥന ഗാനത്തിനായി.....


🙏

KR

Sunday, March 5, 2023

എന്റെ പ്രാർത്ഥന!


 


🅒🅞🅜🅘🅝🅖  🅢🅞🅞🅝 ....

New Christian Devotional Song…


Lyrics and Music: Anish Nair https://m.facebook.com/story.php?story_fbid=pfbid02ZgZnxXW45ibqwBGb7K4BYewB7PVJUVE8Q8sKGUSuQR3soaL6MyC2zNyFbd1FEe1Wl&id=100000629860549&mibextid=uc01c0

Vocals: Wilswaraj

Poster Design: Binu Charutha


Our proud sponsor: Royal Real Estate, “The Name You can Trust” - Roy Manjaly


🅙🅔🅢🅤🅢  🅒🅗🅡🅘🅢🅣  ...  ലോകം കണ്ടതിൽ വെച്ച്‌ ഏറ്റവും വലിയ നീതിമാൻ!...  ദൈവത്തെ അടുത്തറിയുവാൻ സാധിക്കുന്നത് ‌ അദ്ദേഹം അനുഭവിച്ച ക്രൂശ്‌ മരണം സ്വന്തം ജീവിതാനുഭവങ്ങളിലൂടെ സ്വന്തം ജീവിതത്തിൽ അനുഭവിച്ചവർക്ക്‌ മാത്രമാണ്... 


ക്രിസ്തുമത വിശ്വാസിയല്ലാത്തജീസസ്‌ ക്രൈസ്റ്റിനെക്കുറിച്ച്‌ വായ്മൊഴികളിൽ കേട്ട അറിവിൽ നിന്ന്താൻ നടന്ന വഴികളിലെ മുളളുകളുംവേദനകളുംകണ്ണുനീരും  ക്രൂശ് ‌മരണത്തോടൊപ്പം ചേർത്ത്‌ വെച്ചുകൊണ്ട്‌ അനീഷ്‌ നായർ  പാട്ടിനു വരികളുംസംഗീതവും നൽകുമ്പോൾ ഒരു പക്ഷേ അദ്ദേഹവും  നീതിമാനെ അറിഞ്ഞിട്ടുണ്ടാവും!... 


കലാപരമായ കഴിവുകളാൽ ദൈവം അനുഗ്രഹിച്ച അനുഗ്രഹീത കലാകാരൻ അനീഷ്‌ മാഷ്‌ ആദ്യമായ്‌ സംഗീത സംവിധാനം ചെയ്തവിൽസ്വരാജിന്റെ സ്വരമാധുരിയിൽ ഈ ഈസ്റ്ററിനു നിങ്ങളിലേക്ക്‌ എത്തുന്ന  ക്രിസ്തീയ ഭക്‌തി ഗാനം ജാതിമത ഭേദമന്യേ ഒരുപാട്‌ മനുഷ്യരുടെ ആത്മാവിനെ തൊടും എന്നത്‌ വളരെ നിശ്ചയമായ ഒന്ന്!... ഇനിയും ഒരുപാട്‌ നല്ല സൃഷ്ടികൾക്ക്‌ ജന്മം നൽകുവാൻ സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ!...


❣️

KR



Sunday, February 19, 2023

തനിച്ചല്ലൊരിക്കലും... CHAT SHOW


 തനിച്ചല്ലൊരിക്കലും...


CHAT SHOW 


അഡ്ലെയിഡ്‌ നിവാസിയായ അനീഷ്‌ നായർ  വരികൾ എഴുതി , ശിവദാസ്‌ വാര്യർ  മാഷ്‌സംഗീതം നൽകിഗാനഗന്ധർവ്വനായ പദ്‌മവിഭൂഷൺ Dr. K. J. യേശുദാസ്‌ പാടിയതനിച്ചൊന്ന് കാണാൻഎന്ന വീഡിയോ ഗാനത്തിന്റെ അണിയറ പ്രവർത്തകരെപരിചയപ്പെടുത്തുന്ന "തനിച്ചല്ലൊരിക്കലുംഎന്ന ചാറ്റ്‌ ഷോഅഡ്‌ലെയിഡിൽ നിന്നുംഇന്ത്യയുടെ നാനാഭാഗങ്ങളിൽ നിന്നും ഇതിന്റെ അണിയറ പ്രവൃത്തകർ ഇതിൽപങ്കുചേരുന്നു.


ഇതിനോടകം 100K-ക്ക്‌ മുകളിൽ കാഴ്ച്ചക്കാരിലേക്ക് എത്തിച്ചേർന്ന‌ മനോഹരമായവീഡിയോ ഗാനത്തിന്റെ ലിങ്ക്‌ ചുവടെ ചേർക്കുന്നു 👇


https://youtu.be/4t83284ZzPE


മാനസികമായ ഒരുപാട്‌ പ്രതിസന്ധികൾക്കിടയിൽനിന്ന് കൊണ്ട്‌ ഷൂട്ട്‌ ചെയ്യേണ്ടി വന്ന  ചാറ്റ്‌ ഷോ ഒരു പാട്‌ പരിമിതികൾക്കുളളിൽ നിന്ന് കൊണ്ടാണ് നിങ്ങൾക്ക്‌ മുൻപിൽ സമർപ്പിക്കുന്നത്‌


"തനിച്ചൊന്ന് കാണാൻഎന്ന ഗാനം അനീഷ്‌ നായർ എന്ന കലാകാരന്റെ അർപ്പണ ബോധത്തിന്റേയുംകഠിനാധ്വാനത്തിന്റേയും ഫലമാണെങ്കിൽ, "തനിച്ചല്ലൊരിക്കലുംഎന്ന ചാറ്റ്‌ ഷോ അദ്ദേഹം  പാട്ടിനു പിൻപിൽ പ്രവൃത്തിച്ചവർക്ക്‌ വേണ്ടി ഹൃദയം നിറഞ്ഞ്‌ നൽകുന്ന ഉപഹാരമാണ്


ചില മനുഷ്യരെ നമ്മൾ കേൾക്കുമ്പോളാണ് അവർ എന്താണെന്ന് നമുക്കറിയുവാൻ സാധിക്കുന്നത്‌അങ്ങനെ കേൾക്കുമ്പോൾ നാം അറിയാതെ തന്നെ അവർക്കും നമുക്കും ഇടയിലുളള ദൂരം കുറയുന്നുമനുഷ്യത്വ പരമായ ചേർത്തുപിടിക്കലുകളിൽ നമ്മൾ അവരായ്‌ മാറുന്നു!...


കൂടെ നിന്ന് താങ്ങായ എല്ലാവർക്കും നന്ദി!..


Anish Nair:  പ്രൊജക്ടിൽ ആശയ പരമായുംക്രിയേറ്റീവായും നിന്ന്ഡബിംങ്ങെന്ന വലിയ കടമ്പനാലു ദിവസം ഉറക്കം കളഞ്ഞ്‌വിശ്രമമില്ലാതെ ചെയ്ത്‌  വർക്ക്‌ സമയത്ത്‌ ഇറക്കുവാൻ പരിശ്രമിച്ച ശ്രമങ്ങൾക്ക്‌ ഹൃദയം നിറഞ്ഞ നന്ദി!🙏🙏


Refeek Mohammed: നാട്ടിൽ നിന്ന് വന്നതിന്റെ അടുത്ത ദിവസം തന്നെ ഷൂട്ടിനു വന്ന്ഞങ്ങളെ സഹായിക്കുകയുംകൈരളി റ്റിവിക്ക്‌ വേണ്ടി ഇക്കായുംപർവ്വീൺ താത്തയുംകുട്ടികളും എന്റെ ഒപ്പം ഉറക്കം ഒഴിച്ചിരുന്ന് എഡിറ്റിംങ്ങിനു സഹായിക്കുകയും ചെയ്തതിൽ ഒരുപാട്‌ ഒരുപാട്‌ നന്ദി!.🙏🙏


Sajimon Joseph: സജിച്ചായാ ... കൂടെ നിന്ന് നമ്മുടെ ചർച്ചകളിലൂടെ നല്ലൊരു സ്ക്രിപ്റ്റ്‌ ഉണ്ടാക്കിഒരു ദിവസം മുഴുവൻ ഡബ്‌ ചെയ്ത്‌ ഒരു പാട്‌ ബുദ്ധിമുട്ടീന്ന്ന് അറിയാം ... നന്ദി .. നൽകിയ എല്ലാ സഹായങ്ങൾക്കും🙏🙏


Preethi Jaimon: സ്വാദിഷ്ടമായ ഒരു ലഞ്ച്‌ ഒരുക്കിത്തന്ന് ഷൂട്ട്‌ ചെയ്ത തളർന്ന ഞങ്ങൾക്ക്‌ ഒരാശ്വാസം നൽകിയത്‌ നന്ദിയോടെ ഓർക്കുന്നുനൽകിയ എല്ലാ സപ്പോർട്ടിനും നന്ദി!🙏🙏


Aju John: തുടക്കം മുതൽ ഒടുക്കം വരെ കൂടെ നിന്നതിനു ഒരുപാട്‌ നന്ദി ..🙏🙏 


Adarsh Ranjith: Liquid 9 Media - വളരെ കുറഞ്ഞ സമയപരിധിക്കുളളിൽ നിന്ന് കൊണ്ട്‌ എഡിറ്റിംങ്ങ്‌ മനോഹരമായ്‌ ചെയ്ത ആദർശിനു നന്ദി! Appreciating Your hard work and dedication!


Binu Charutha: നല്ലൊരു പോസ്റ്റർമനോഹരമായ റ്റൈറ്റിൽ ഡിസൈൻ ചെയ്തു തന്നതിനു ഒരുപാട്‌ നന്ദി!

Special Mention: വാര്യർ മാഷ്‌മാധവേട്ടൻമനോജ്‌ദീപ്തി ദാസ്‌ജസ്റ്റിൻ ചേട്ടൻപോൾജസ്റ്റിൻ, Dr. ശ്രീലേഖമനോജ്‌ ബോംബെമുഹമ്മദ്‌ ഫാഹിംശിൽപരാധികബിബിൻ കുര്യാക്കോസ്‌.


❣️

KR

Saturday, January 14, 2023

തനിച്ചൊന്നു കാണാൻ (Lyrics)

14.01.23


തനിച്ചൊന്നു കാണാൻ

കൊതിച്ചു നിൻ മനസ്സിന്റെ

ഉമ്മറക്കോണിൽ ഞാൻ വന്നു നിന്നൂ

മൗനത്തിൻ തഴുതിട്ട

വാതിലിൻ പിന്നിൽ നീ എന്തിനു മുഖം

കുനിച്ചൊളിച്ചിരുന്നു

എന്തിനു മുഖം കുനിച്ചൊളിച്ചിരുന്നൂ..

(തനിച്ചൊന്നു)


മാനത്തൊരോരത്ത്‌ ഓർമ്മതൻ ചാരത്ത്‌

ദൂരത്തൊരമ്പിളി നോക്കി നിന്നു

പാലൊത്ത ചേലൊത്ത നോക്കിൻ നിലാവെയെൻ

മൺകുടിൽ മുറ്റത്ത്‌ തിരി തെളിച്ചു

എന്തിനു പിന്നെ നീ ഒന്നും മിണ്ടാതെ

കാർമുകിൽത്തുമ്പാൽ മുഖം മറച്ചു...

(തനിച്ചൊന്നു)


പണ്ടു നാം പാടിയ പൂമരക്കൊമ്പത്ത്‌

രണ്ടിണക്കിളികൾ പറന്നു വന്നു

വാരുറ്റ സ്നേഹത്തിൻ കൊഞ്ചലുമായെന്നും

നമ്മുടെ മോഹങ്ങൾ പങ്കുവെയ്‌ക്കും

എങ്കിലുമിന്നു നാം മായും സന്ധ്യയിൽ

കൺകളിൽ വെറുതേ നോക്കി നിന്നു..

(തനിച്ചൊന്നു..)


തനിച്ചൊന്നു കാണാൻ

കൊതിച്ചു നിൻ മനസ്സിന്റെ

ഉമ്മറക്കോണിൽ ഞാൻ വന്നു നിന്നൂ

മൗനത്തിൻ തഴുതിട്ട

വാതിലിൻ പിന്നിൽ നീ എന്തിനു മുഖം

കുനിച്ചൊളിച്ചിരുന്നു

എന്തിനു മുഖം കുനിച്ചൊളിച്ചിരുന്നൂ..

(തനിച്ചൊന്നു)


Singer : Padma Vibhooshan Dr. K J Yesudas, Deepthi Das

Lyrics, Concept, DOP & Direction: Anish Nair

Music: K. V. Sivadas


Music:


Orchastration & Programming: Vishnu Sivan

Mixed & Mastersed @ Renjith Rajan


Video:


Concept, DOP & Direcction: Anish Nair

Production: Twinframes Media

Associate Directors: Manesh Narayanan, Syam Sasikumar

Editor: P Deepesh

Production controller: Madhavan Atlas

Art Director: Manoj M.

Technical Support: Aju John



Cast: 


Justin Paul, Radhika, Paul Justin, Kalyani Menon, Harikrishnan, Mohammed Faheem, Shilpa, Ram, Dr. Sreelekha R. S., Ajith Narayanan, Manoj Ramesh, Sivadas Warrier, Rajan Manjeri, Viswanathan K. K.


🙏

KR

Monday, December 26, 2022

Interview with Marshal K Mathai

 https://m.facebook.com/story.php?story_fbid=pfbid031EipZb2AEqMHSw2pGLpWPTATSLncvcENJdKXzwRGN9cvgkzg51L4am9oQhs8UwhTl&id=100063651774474&mibextid=qC1gEa

മെട്രോ മലയാളത്തിനു വേണ്ടി അഡ്ലെയിഡിന്റെ സ്വന്തം സംഗീതഞ്ജനായ മാർഷൽ K മത്തയിയുമായി‌ നടത്തിയ ഇന്റർവ്യൂ!...


Metro Malayalam presents a Chat Show with Marshal K Mathai, a budding Musician in Adelaide!


ഓരോ കലാകാരനും തങ്ങളുടെ സൃഷ്ടികളെക്കുറിച്ച്‌ പങ്കുവെക്കുവാൻ ഒരുപാട്‌ കഥകൾഅനുഭവങ്ങളുണ്ടാകുംഅവരുടെ യാത്രയിലെ ചെറിയ ഒരേട്‌ പ്രേഷകർക്ക്‌ മുൻപിൽഎത്തിക്കുക എന്ന ആഗ്രഹത്തോടെ ചെയ്യുന്ന ഒരു സംരഭം!


First of all, thanks to  Metro Malayalam Team, Kiran James and Binu V George, and the editor, Abhijith P P for supporting the talented ones in Australia.


Ajith Kuriakose - Thank you Ajith for being an efficient camera man. Let your passion for photography flourish with time! ഷൂട്ടിംങ്ങിനിടയിൽ ഒരു ഫ്രെയിം സെറ്റ്‌ ചെയ്യുവാൻപരിശ്രമിച്ച മാറ്റങ്ങൾ കൊണ്ട്‌ ഒരുപാട്‌ ബുദ്ധിമുട്ടിച്ചൂന്ന് അറിയാംഎല്ലാ സഹകരങ്ങൾക്കുംഒരുപാട്‌ നന്ദി!


Divya Bejoy - Thank you for your time and patients through out the interview. സമയക്കുറവിന്റെ ന്യൂനതയിൽ നിന്ന് കൊണ്ട്‌ ദിവ്യ തന്നെ ഏൽപ്പിച്ച ഭാഗങ്ങൾ ഭംഗിയായ്‌ചെയ്തതിൽ ഒരുപാട്‌ നന്ദി! Bejoy - ഷൂട്ടിന്റെ സമയത്ത്‌ ഒരു നല്ല ഫ്രെയിമിനുവേണ്ടിനടത്തിയ അങ്കത്തിൽ കൂടെ നിന്ന് സഹകരിച്ചതിന് ഒരുപാട്‌ നന്ദി!


Marshal K Mathai - ഒരുപാട്‌ നന്ദി മാർഷലിച്ചായാ & ജിൻസി ഒരു പ്രൊജക്ടിനു വേണ്ടിഒരുപാട്‌ കഷ്ടപ്പെട്ടൂന്ന് അറിയാംനിങ്ങളുടെ രണ്ടു പേരുടേയും അർപ്പണ ബോധത്തിനുളളഒരു “ Token of Appreciation” ആണ്  വീഡിയോ.


Extending My gratitude to Rengi and Kids for accommodating this busy Mom.


മനസ്സ്‌ കൊണ്ടുംആത്മാവ്‌ കൊണ്ടും എന്നോട്‌ ചേർന്ന് നിൽക്കുന്നഎനിക്ക്‌ പ്രചോദനവുംവഴികാട്ടിയുമാകുന്ന ചില മനുഷ്യർ... അകലങ്ങളിലിരുന്ന് എനിക്ക്‌ വേണ്ടി പ്രാർത്ഥിക്കുന്നദൈവത്തിന്റെ കൈയ്യൊപ്പുളള ചില മനുഷ്യർ ...നന്ദി!


❣️

KR

Tuesday, December 20, 2022

⛈🌧മഴ!⛈🌧


ഇറ്റിറ്റ്‌ വീഴുന്ന -

മഴനീർത്തുളളികൾ,

പെയ്ത്‌ തീർന്നെങ്കി-

ലെന്നാശിച്ചു

പോകുന്നു!

പെയ്യാതെ,

ഘനീഭവിച്ചിരുൾ

മൂടിയമേഘ-

പാളികൾക്കുളളിൽ

സാന്ദ്രതയേതുമില്ലാതെ

വിങ്ങി വിറങ്ങലിച്ചെത്ര

നാൾ..

പെയ്തൊഴിയു-

ന്നരാ നാളിൽ

ശൂന്യമാകുന്നൊരാ 

മേഘ കീറുകൾ

തീർക്കുമാ തെളിഞ്ഞൊ-

രാകാശം

നിനക്ക്‌ നൽകട്ടെ 

ഒരു പുതു ജീവൻ!

ഒരു പുതു ജന്മം!....


https://m.facebook.com/story.php?story_fbid=pfbid02aMj25rbCyPQu7YAnLV1h9zHHdZL29E9qJxc6Fm92hu1J5Ugx5RWF1FL4UxYLYezLl&id=100046993823678


❣️

KR

Friday, November 4, 2022

We will Miss You Tharun 😢😢😢🙏🙏

💐💐 Rest In Peace Beautiful Soul 💐💐




https://m.facebook.com/story.php?story_fbid=pfbid0cePc7yUQAJRtyjT8xigDZqtV2azWF5D2mRh6oswexxGJ7iDpuw2rekYzn3PwhZwhl&id=100046993823678


പ്രിയപ്പെട്ട തരുൺ,


നിന്നെ അടുത്തറിയുവാൻ കഴിഞ്ഞിട്ടില്ലെങ്കിലും നിന്റെ വേർപാട്‌ ഞങ്ങളെ ദുഃഖത്തിൽ ആഴ്ത്തിയിരിക്കുന്നുപുത്തൻ പറമ്പിൽ Mr. and Mrs. തമ്പി ഫിലിപ്പിന്റെ ഏക മകനായ നിന്റെ വിയോഗം  മാതാപിതാക്കളെ എത്രയധികം വേദനിപ്പിക്കുന്നൂവെന്നത്‌ അതിലേറെ വേദനാജനകംറ്റോണി ജോസഫിന്റെയുംഅന്നമ്മ വർഗീസിന്റേയും മരുമകനായി,ഞങ്ങളുടെ ഷേർളികൊച്ചിന്റെ ജീവിത പങ്കാളിയായിആഡം തരുണെന്ന നിന്റെ മകന്റെ പിതാവായി നീ ഞങ്ങളുടെ ജീവിതത്തിൽ വന്നതിനു നന്ദി...🙏🙏🙏


നിന്റെ മരണ വാർത്ത ഞങ്ങളെ തേടിയെത്തുന്നതിനു തൊട്ട്‌ മുൻപ്‌ നിന്റെ മകൻ തരുൺ അപ്പയെ കാണണമെന്ന് പറഞ്ഞ്‌ വാശിപിടിച്ചു കരഞ്ഞുനീ  ലോകത്തിൽ നിന്ന് യാത്രയാകുന്നത്‌ അവൻ അറിഞ്ഞുനിന്നെ കണ്ടപ്പോൾ അവൻ പറഞ്ഞു, "തരുണപ്പാ ഉറങ്ങുകയാണു." മൂന്നര വയസ്സുകാരന്റെ  ഓർമ്മകളിൽ നീ ഉറങ്ങുവാൻ പോയിരിക്കുന്നുനിത്യമായ ഉറക്കത്തിലേക്ക്‌ നീ യാത്രയായി എന്ന് ഒരിക്കൽ അവനറിയുംഅവനു കൂട്ടായി എന്നും അവന്റെ തരുണപ്പയുടെ ആത്മാവ്‌ ഉണ്ടായിരിക്കുമെന്ന് അവൻ വിശ്വസിക്കുംനിനക്ക്‌ പകരമാകുവാൻ ആർക്കും സാധിക്കില്ലാ കുഞ്ഞേ... എന്നാലും ഞങ്ങളുണ്ടാവും ഷേർളി മോൾക്കുംനിന്റെ മകനും എന്നും ഒരു കൈത്താങ്ങായി.


Dear Tharun,


We didn’t get much time to know You well, but Your death left us with such intense heartache. We express our deepest sorrow to Your parents, Mr. and Mrs. Thampy Philip. Being their one and only child, of course they are going to miss You lot Dear..😢😢


Thank You for coming to our life as Son-in-law of Tony Joseph and Annamma Varghese...🙏🙏

Thank You for being a beloved partner to Our Dearest Sherly Mol...🙏🙏

Thank You for leaving Your Legacy through Your most beloved Son, ADAM Tharun...❤️❤️


You know Tharun Your Son came to know that You are leaving this world...He started to throw his tantrum at everyone for seeing You... He started crying and asked for being with You. A few seconds later, Your death was confirmed. He started to know Your presence. 3.5 years old just said My Tharun Appa is sleeping when he saw You. Now, You are sleeping in His memories. He will come to know one day that You are sleeping eternally. NO ONE CAN REPLACE YOUR PRESENCE.

Still, we will be with our beloved Sherly Mol and Adam.. Lots of Love...We will miss You... 🙏💐💐❤️❤️❤️