My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Tuesday, February 25, 2025

തിരുവോണം നക്ഷത്രം..



Pic Courtesy: Google

ജ്യോതിശാസ്ത്രത്തിലെ 22-മത്തെ നക്ഷത്രമായ, ഗരുഡൻ നക്ഷത്ര രാശിയിലെ ആൽഫ, ബീറ്റ, ഗാമ എന്നീ നക്ഷത്രങ്ങളെയാണ് തിരുവോണം നക്ഷത്രം എന്ന് പറയുന്നത്‌ (Sanskrit: ശ്രവണം). വെസ്റ്റേൺ ആസ്ട്രോളജിയിൽ അക്വയില എന്ന നക്ഷത്ര സമൂഹത്തിലെ ആൾട്ടയർ എന്ന നക്ഷത്രമാണ് തിരുവോണം. 


ഹൈന്ദവ വിശ്വാസത്തിൽ മഹാവിഷ്ണുവിന്റെ ജന്മനാളാണ് തിരുവോണം. ചിങ്ങമാസത്തിലെ തിരുവോണ നാൾ കേരളീയർ ഓണമായി ആഘോഷിക്കുന്നൂ. എല്ലാ ശുഭകാര്യങ്ങൾക്കും ഈ നാൾ ഉത്തമം എന്ന് പറയപ്പെടുന്നൂ.


മകരം രാശിയിൽ ജനിക്കുന്ന ഈ നാളുകാരുടെ സ്വഭാവം പ്രവചനാതീതമാണ് (unpredictable). ആത്മവിശ്വാസമുളളവരും, കാര്യപ്രാപ്തിയുളളവരും,  സ്വന്തം അഭിപ്രായത്തിൽ, തീരുമാനങ്ങളിൽ ഉറച്ച്‌ നിൽക്കുന്നവരും, ആർക്കും പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കാത്തവരും, പിടികൊടുക്കാത്തവരുമാണവർ. സ്‌നേഹവും വെറുപ്പും ഒരേപോലെ പെട്ടെന്ന് തന്നെ പ്രകടിപ്പിക്കുന്നവർ. ഒരു സാമൂഹിക ജീവിയാണ്. എല്ലാവരോടും വളരെ സൗഹൃദപരമായി പെരുമാറുവാനും, മറ്റുളളവരുടെ മനസ്സിൽ പെട്ടെന്ന് സ്ഥാനം നേടിയെടുക്കുവാനും, ബന്ധങ്ങളെ നന്നായി കൊണ്ടുപോകുവാനും ശ്രമിക്കുന്നവർ. സ്നേഹക്കൂടുതൽ കാരണം തനിക്ക്‌ സാധിക്കുന്ന സഹായങ്ങളെല്ലാം മറ്റുളളവർക്ക്‌ ചെയ്യും, പക്ഷേ തിരികെ ലഭിക്കുന്നത്‌ വെറുപ്പും, വിദ്വേഷവുമായിരിക്കും. 


പുറമേ വളരെ സൗമ്യതയോടെ കാണുമെങ്കിലും, തങ്ങൾ സ്നേഹിക്കുന്നവർ അവർക്ക്‌ അർഹമായ ബഹുമാനം നൽകിയില്ലെങ്കിൽ, അവരോട്‌ ജീവിതകാലം മുഴുവൻ വാശിയും, വൈരാഗ്യവും, പകയുമൊക്കെ ഉളളിൽ തോന്നുന്നവരാണ്. എല്ലാ കാര്യങ്ങളേയും വിമർശ്ശന ബുദ്ധിയോടെ നോക്കിക്കാണുന്നവരാണ്. പ്രതികരിക്കേണ്ടിടത്ത്‌ മുന്നും പിന്നും നോക്കാതെ പ്രതികരിക്കുക തന്നെ ചെയ്യും. കലഹങ്ങൾ ഉണ്ടാക്കുവാനും കലഹങ്ങൾ പരിഹരിക്കുവാനും ഒരേപോലെ കഴിവുളളവർ. 


തന്റെ ഇഷ്ടങ്ങൾക്ക്‌ വേണ്ടി പണം ചിലവാക്കാൻ ഒരു മടിയുമില്ല ഇവർക്ക്‌, പക്ഷേ പണം ധൂർത്ത്‌ അടിച്ച്‌ കളയാൻ താത്പര്യമില്ലാത്തവരുമാണിവർ. സമൂഹത്തിൽ ആരേയും ആശ്രയിക്കാതെ 

അഭിമാനികളായി ജീവിക്കുവാൻ ഇഷ്ടം. ജീവിതത്തിൽ പെട്ടെന്ന് പുരോഗതി പ്രാപ്തമാക്കുന്നവരല്ല ഇവർ. അമിതമായി ഒന്നിനോടും ആസക്തിയുളളവരുമല്ല. ജീവിതത്തിൽ ഒരു കാര്യം വേണ്ടായെന്ന് വെച്ചാൽ പിന്നെ അതിലേക്കൊരു തിരിച്ചുപോക്കുമില്ല. താൻ പറയുന്നതും, പ്രവൃത്തിക്കുന്നതും പൂർണ്ണമായി ശരിയെന്ന് വിശ്വസിക്കുന്ന ഇവർ സ്വന്തം തെറ്റുകൾ ഒരിക്കലും സമ്മതിച്ചു തരികയുമില്ല. 


  • ദേവത - വിഷ്ണു
  • അധിപന്‍ - ചന്ദ്രന്‍
  • മൃഗം - കരിങ്കുരങ്ങ്
  • പക്ഷി - കോഴി
  • വൃക്ഷം - എരിക്ക്
  • ഭൂതം - വായു
  • ഗണം - ദേവഗണം
  • യോനി - വാനരന്‍ (പുരുഷന്‍)
  • നാഡി - അന്ത്യം
  • ചിഹ്നം - ചെവി


ചന്ദ്രദശ (6 വയസ്സ്‌ വരെ)

ജനനം ചന്ദ്ര ദശയിൽ. 


ചൊവ്വദശ (7- 12 വയസ്സ്‌)

പഠന കാര്യത്തിൽ താത്പര്യക്കുറവ്‌. കുടുംബത്തിൽ പ്രശ്നങ്ങൾ, ആരോഗ്യക്കുറവ്‌ എന്നിവക്ക്‌ സാധ്യത. 


രാഹുദശ (13-30വയസ്സ്‌)

വിദ്യാതടസ്സം, ജോലി ലഭിക്കുവാനുളള അവസരമില്ലായ്മ, വ്യക്തിജീവിതത്തിലും, വിദ്യാഭ്യാസ രംഗത്തും, തൊഴിൽ മേഖലയിലും ഒരുപാട്‌ പ്രതിസന്ധികൾ ഉളള കാലഘട്ടം. 


വ്യാഴദശ (31-46 വയസ്സ്‌)

പുതിയ തൊഴിൽ, നല്ല സാമ്പത്തിക ഭദ്രത, ജീവിതത്തിൽ നേട്ടങ്ങൾ, പുതിയ വീട്‌, പുതിയ സംരഭങ്ങൾക്കുളള കാലഘട്ടമായും വ്യാഴദശ കണക്കാക്കപ്പെടുന്നൂ. 


ശനിദശ (46-65വയസ്സ്‌)

ആരോഗ്യപരമായ പ്രശ്നങ്ങളാൽ നിറഞ്ഞ കാലഘട്ടം. സാമ്പത്തിക നഷ്ടം, തൊഴിൽ നഷ്ടം, ജീവിത പരാജയങ്ങൾ എന്നിവയൊക്കെ തുടർച്ചയാകുന്ന കാലം. 


ബുധദശ (66 വയസ്സ്‌ മുതൽ‌)

ജീവിതത്തെ കൂടുതൽ ലളിതമായി കാണുവാൻ ആഗ്രഹിക്കുന്ന കാലഘട്ടം. ലാഭനഷ്ട കണക്കുകളിലൂടെ, ജീവിതാനുഭവങ്ങളിലൂടെ ജീവിതം ഭദ്രമാകുന്ന സമയം. 


🔥⛎🔥

     KR




No comments: