My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Monday, June 12, 2023

നീയും ഞാനും!..


 ഒരു വേള ഞാൻ -

നീയാരുന്നെങ്കിൽ

നീ ഞാനായിരുന്നെങ്കിൽ

കാലം നിനക്കുമുൻപിൽ 

തുറക്കുന്ന വാതായനങ്ങൾ

എന്നിലേക്കുളള നിന്റെ

വഴികളാകുമായിരുന്നൂ...

 യാത്രയിൽ എന്നിലെ 

നോവിന്റെ വിങ്ങലുകൾ

നീ കേൾക്കുമായിരുന്നൂ...

 നോവിൽ നിറഞ്ഞ

എന്നിലെ നിസ്സഹായതയെ 

നീ കാണുമായിരുന്നൂ...

എന്റെ ശരികളും തെറ്റുകളും 

നീ അറിയുമായിരുന്നൂ...

എന്നിലെയെന്നെ -

നീ അറിയുമ്പോൾ 

എന്റെയീ ജന്മത്തിൻ 

കർമ്മങ്ങൾക്ക്‌-

നീ സാക്ഷിയാകുമ്പോൾ

എന്നെ ഞാനായി 

നീയും നെഞ്ചേറ്റുമായിരുന്നൂ,

അവിടെ നീയെല്ലാം 

ക്ഷമിക്കുമായിരുന്നൂ...

പക്ഷേ!....

ഇന്നിന്റെ നിമിഷങ്ങളിൽ-

നീയുമില്ലാഞാനുമില്ലാ!...

തെറ്റുകൾ തിരുത്തുവാൻ,

പരസ്പരം പൊറുക്കുവാൻ-

കാലം നമ്മളെ -

അനുവദിച്ചതുമില്ലാ...

ഇനിയൊരു ജന്മമുണ്ടാകു-

മെന്ന പ്രതീക്ഷയിൽ,

ദൂരെയൊരു താരകമായ്‌-

നമ്മളിന്ന്കണ്ണുചിമ്മുന്നൂ!...


❣️

KR

Thursday, June 8, 2023

ചന്ദനം മണക്കുന്ന വീട്‌...



ഒരു പുലരി വിടരുന്നതീ-

തിരുമുറ്റത്താകണമെന്നാശയാൽ

കാതങ്ങൾക്കിപ്പുറം നെയ്തിടുന്നൂ

ഒരു നൂറു സ്വപ്നങ്ങൾ...

എന്നിലെയെന്നെ തിരഞ്ഞു-

ഞാനെത്തുമാ നേരത്തിലെൻ

പാദുകങ്ങൾ തൊടുന്നരാ-

മണ്ണിൻ കുളിർമയിൽ

ഞാനണഞ്ഞതിൻ നൈർമ്മല്യ-

മായെന്നെ തഴുകിപുണരു-

ന്നൊരിളം കാറ്റിനും

കുറുകുന്ന പ്രാക്കൾക്കും,

കൂകുന്ന കുയിലിനും

ചിലയ്ക്കുമാ അണ്ണാറക്കണ്ണനും

കൂട്ടം കൂട്ടമായ്‌ തേന്മാവിനെ-

പൊതിയുമാ എറുമ്പുകൾക്കും,

കുളക്കടവിൽ തുളളിക്കളിക്കു-

ന്നൊരാ പരൽ മീനുകൾക്കും,

തിരുമുറ്റത്താകെ വീണുകിടക്കുമാ-

പാരിജാത പൂക്കൾക്കും,

കോലായിൽത്തങ്ങി നിൽക്കുമാ-

ചന്ദന മണത്തിനും,

ഉത്തരത്തിലൂയലാടും നനുനനെ

വെളുത്ത മാറാലകൾക്കും,

അകത്തളത്തിൽ ഛായാപടം

തീർക്കും ധൂളികൾക്കും,

പഴമയെ പതം പറഞ്ഞദൃശ്യമാകും-

ചില്ലിട്ട ചിത്രങ്ങൾക്കും,

തൊടിയിലെ വാകമരത്തിനുംകുഞ്ഞരുവിക്കും

കുങ്കുമത്തിൻ ചെമപ്പ്‌ പടർന്ന്,

ചെമ്പകപ്പൂക്കൾ വീണുകിടക്കുമാ-

നാഗത്തറക്കും,

ആൽമരച്ചുവട്ടിൽ നിവസിക്കും

നാഗത്താന്മാർക്കും,

പൂർവ്വജന്മത്തിൻ പുനർജ്ജനി-

തേടിയെത്തുന്നൊരീ

ജന്മത്തിനോടു പറയുവാനേറെ...

ഓർമ്മകളുടെയാലസ്യത്തിൽ-

ഉയിർകൊണ്ട ജന്മത്തിൽ 

ചന്ദനം മണുക്കുന്നൊരാ-

കോലായിൽ ഞാനെന്നെ-

മറന്നലിഞ്ഞു ചേരുമൊരുനാൾ 

നീയാം പുനർജ്ജനിയിൽ!...


❣️

KR


Friday, May 12, 2023

Trailer of അംഅ


#അംഅ #TwinFramesMedia #AnishNair #Trailer #Mothersday2023 #MothersDaySpecial, #documentary #മാതൃദിനം


Twin Frames Media proudly presents

#Trailer of #അംഅ

ജീവിക്കാൻ പ്രേരിപ്പിക്കുന്ന അമ്മമാർ!


ഈ ഭൂമിയിൽ സ്വപ്നങ്ങളുളള ഓരോ അമ്മമാർക്കും പ്രചോദനമായ്‌ അഡ്ലെയിഡിലെ അമ്മമാർ എത്തുന്നു....  മാതൃദിനത്തിൽ നിങ്ങളോട്‌ പറയുവാൻ കഥകളുമായ്‌!...


Dedicating to each and every Mom who behold a dream in their heart!.... Let their stories inspire You all to touch your dreams!....


Special thanks to Biju Jose, Bincy Biju and Dr. Melly Sebastian for your support..  🙏🙏


Our Proud Sponsors:


Title Sponsor: Rosewood Realtors - Biju Jose Attokkaran Biju Jose Attokkaran


Co-sponsor : Pelican Plaza Dental Surgery - Dr. Melly Sebastian Melly Sebastian


Director of Photography & Direction: Anish Nair

Production: Twin Frames Media

Associate Director: Aju John

Concept & Coordination: Karthika Thannickan 

Subtitles:  Linu Freddy

Posters & Editing: Binu Charutha

❤️

KR









https://m.facebook.com/story.php?story_fbid=pfbid0cfhSg5ukdMdJhH3nWAuUeLaA9i1hVp8hPHAoFzEsJT8U6qPh4E6XYaF8ECt5WeuYl&id=100046993823678&mibextid=qC1gEa

Friday, April 14, 2023

ഒരു കാലം

 26.09.22

പ്രണയിക്കുവാൻ 

ഒരു കാലം...

കാത്തിരിക്കുവാൻ 

ഒരു കാലം...

ഒന്നായി ചേരുവാൻ 

ഒരു കാലം...

പരസ്പരം അറിയുവാൻ ഒരു കാലം...

തമ്മിൽ പിണങ്ങുവാൻ 

ഒരു കാലം...

സ്‌നേഹത്തിനതിർ തീർക്കുവാൻ 

ഒരു കാലം...

അകലുവാൻ വയ്യാതകലുവാൻ

 ഒരു കാലം...

എല്ലാം ഒരോർമ്മയായ്‌

തീരുവാൻ 

ഒരു കാലം...


കാലത്തിനിപ്പുറം  നീർമാതളം-

ഇപ്പോഴും പൂക്കുന്നുണ്ട്‌,

പക്ഷേ! ...

അത്രമേൽ പ്രണയാർദ്രമായ്‌

അതൊരിക്കലും പൂത്തിട്ടില്ലാ!!...


❣️

KR


Sunday, April 9, 2023

എന്റെ പ്രാർത്ഥന! (New Christian Devitional Song)




കലയെ സ്‌നേഹിക്കുന്നകലാകാരന്മാരാൽ അനുഗ്രഹതീമായ അഡ്ലെയിഡിൽ നിന്നും “എന്റെപ്രാർത്ഥനഎന്ന ക്രിസ്തീയ ഭക്തി ഗാനവുമായ്‌ അനിഷ്‌ നായർ!... 


https://youtu.be/wxL0v_OUaV0


അനിഷ്‌ നായർ രചനയുംആദ്യമായ്‌ സംഗീത സംവിധാനവും ചെയ്ത പാട്ട് ‌പാടിയിരിക്കുന്നത്‌ അനുഗ്രഹീത ഗായകൻ വിൽസ്വരാജ്‌

Lyrics, Music, DOP, Cuts & Direction: Anish Nair

Vocal: Wilswaraj


അഡ്ലെയിഡിലെ കഴിവുറ്റ കലാകാരന്മാരെ  പാട്ടിന്റെ ദൃശ്യത്തിൽ കോർത്തിണക്കിയിരിക്കുന്നൂ!... ജസ്റ്റിൻ പോൾസജിമോൻ ജോസഫ്‌ വരവുകാലായിൽഅഖില പി എസ്‌റാം സായി അനിഷ്‌ലക്ഷ്മൺ സായി അനിഷ്‌അനിൽ കരിങ്ങന്നൂർഹിജാസ്‌ പുനത്തിൽ അങ്ങനെ ഒട്ടനവധി താരങ്ങൾ അണിനിരന്നിരിക്കുന്നൂ.


Associate Director: Aju John

Production: Twin Frames Media

Production Manager: Karthika Thannickan

Aerial Photography: Rafeek Mohd

Poster Design & Title Animation: Binu Charutha


പാട്ടിന്റെ യൂടൂബ്‌ ലിങ്ക്‌ ചുവടെ ചേർക്കുന്നു 👇


https://youtu.be/wxL0v_OUaV0a



❤️

KR

Tuesday, March 14, 2023

എന്റെ പ്രാർത്ഥന - Trailer of New Musical Video

 



https://m.facebook.com/story.php?story_fbid=pfbid02gxZ67doDJerDVdw3kU5hSrjxL2SqR2MPogouZSNP4i1opu1QC65nvHZTW7MwrPijl&id=100046993823678&eav=AfZO_0QSyMeyZnHtRPi-xQJxDXQOpsSYQS6sQqGqiuvafycgckb0S1OGVPIYdpeTUy0&m_entstream_source=timeline&paipv=0


TWIN FRAMES MEDIA proudly presents; 


🙏🙏❤️🙏🙏"എന്റെ പ്രാർത്ഥന."🙏🙏❤️🙏🙏


First Trailer of our New Christian Devotional Song...

Message by Fr. Jilson Joseph Thayyil;

"ഹൃദയത്തിൽ ചാലിച്ച വരികൾ... മനസ്സിന്റെ ഭാരം മുഴുവൻ എടുത്ത്‌ നീക്കുന്ന... വീണ്ടും വീണ്ടും കേൾക്കുവാൻ ഇഷ്ടപ്പെടുന്ന വളരെ മനോഹരമായ ഈ ഗാനം നമ്മളെ കൂടുതൽ ഭക്തിയിലേക്ക്‌ നയിക്കുന്നതാണ്..."


ഭക്തി സാന്ദ്രമായ വരികൾ എഴുതി, സംഗീതം നൽകിയിരിക്കുന്നത്‌ Anish Nair, ആ ഗാനം ആലപിച്ചിരിക്കുന്നത്‌ Wilswaraj....


Our Proud Sponsors: 

Royal Real Estate, Roy Manjali http://www.royalrealestatesa.com.au/?fbclid=IwAR2Zy6CDWkLxsS7PRn1nEOYGh8nLi_c_zhg6RiXj9d-IzXWFDV-jWhdm8Vg


Oceanic Legal & Migration Services PTY LTD http://oceanicmigrations.com.au/?fbclid=IwAR2_-FkzM4KGMFcKvTh14Rxq8sAC_vCBgKYrFG4_ejqVOYO4Ku40gPFbEBI

Renjana Kuriakose


അണിയറയിൽ ഒരുങ്ങുന്ന ദൃശ്യവിസ്മയത്തിനു പകിട്ടേകുന്നവർ...

Concept,DOP, Editing & Direction : Anish Nair

Associate Director: Aju John

Drone Shots: Rafeek Mohd

Poster Design & Title Animation: Binu Charutha


Casting;

Justin Paul

Sajimon Joseph Varakukalayil

Akhila PS

Ram Sai Anish

Lakshman Sai Anish

Anil Karingannoor

Rajeesh P S Balussery

 Hijas Punathil

Aju John

Manu Kochi

Shanty Abraham

Rengith Mathew

ഒട്ടനവധി മറ്റു താരങ്ങളും...


കാത്തിരിക്കുക!... ഈ ഈസ്റ്ററിനു നിങ്ങൾ ഓരോരുത്തരിലേക്കും എത്തുന്ന പ്രാർത്ഥന ഗാനത്തിനായി.....


🙏

KR

Sunday, March 5, 2023

എന്റെ പ്രാർത്ഥന!


 


🅒🅞🅜🅘🅝🅖  🅢🅞🅞🅝 ....

New Christian Devotional Song…


Lyrics and Music: Anish Nair https://m.facebook.com/story.php?story_fbid=pfbid02ZgZnxXW45ibqwBGb7K4BYewB7PVJUVE8Q8sKGUSuQR3soaL6MyC2zNyFbd1FEe1Wl&id=100000629860549&mibextid=uc01c0

Vocals: Wilswaraj

Poster Design: Binu Charutha


Our proud sponsor: Royal Real Estate, “The Name You can Trust” - Roy Manjaly


🅙🅔🅢🅤🅢  🅒🅗🅡🅘🅢🅣  ...  ലോകം കണ്ടതിൽ വെച്ച്‌ ഏറ്റവും വലിയ നീതിമാൻ!...  ദൈവത്തെ അടുത്തറിയുവാൻ സാധിക്കുന്നത് ‌ അദ്ദേഹം അനുഭവിച്ച ക്രൂശ്‌ മരണം സ്വന്തം ജീവിതാനുഭവങ്ങളിലൂടെ സ്വന്തം ജീവിതത്തിൽ അനുഭവിച്ചവർക്ക്‌ മാത്രമാണ്... 


ക്രിസ്തുമത വിശ്വാസിയല്ലാത്തജീസസ്‌ ക്രൈസ്റ്റിനെക്കുറിച്ച്‌ വായ്മൊഴികളിൽ കേട്ട അറിവിൽ നിന്ന്താൻ നടന്ന വഴികളിലെ മുളളുകളുംവേദനകളുംകണ്ണുനീരും  ക്രൂശ് ‌മരണത്തോടൊപ്പം ചേർത്ത്‌ വെച്ചുകൊണ്ട്‌ അനീഷ്‌ നായർ  പാട്ടിനു വരികളുംസംഗീതവും നൽകുമ്പോൾ ഒരു പക്ഷേ അദ്ദേഹവും  നീതിമാനെ അറിഞ്ഞിട്ടുണ്ടാവും!... 


കലാപരമായ കഴിവുകളാൽ ദൈവം അനുഗ്രഹിച്ച അനുഗ്രഹീത കലാകാരൻ അനീഷ്‌ മാഷ്‌ ആദ്യമായ്‌ സംഗീത സംവിധാനം ചെയ്തവിൽസ്വരാജിന്റെ സ്വരമാധുരിയിൽ ഈ ഈസ്റ്ററിനു നിങ്ങളിലേക്ക്‌ എത്തുന്ന  ക്രിസ്തീയ ഭക്‌തി ഗാനം ജാതിമത ഭേദമന്യേ ഒരുപാട്‌ മനുഷ്യരുടെ ആത്മാവിനെ തൊടും എന്നത്‌ വളരെ നിശ്ചയമായ ഒന്ന്!... ഇനിയും ഒരുപാട്‌ നല്ല സൃഷ്ടികൾക്ക്‌ ജന്മം നൽകുവാൻ സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ!...


❣️

KR



Sunday, February 19, 2023

തനിച്ചല്ലൊരിക്കലും... CHAT SHOW


 തനിച്ചല്ലൊരിക്കലും...


CHAT SHOW 


അഡ്ലെയിഡ്‌ നിവാസിയായ അനീഷ്‌ നായർ  വരികൾ എഴുതി , ശിവദാസ്‌ വാര്യർ  മാഷ്‌സംഗീതം നൽകിഗാനഗന്ധർവ്വനായ പദ്‌മവിഭൂഷൺ Dr. K. J. യേശുദാസ്‌ പാടിയതനിച്ചൊന്ന് കാണാൻഎന്ന വീഡിയോ ഗാനത്തിന്റെ അണിയറ പ്രവർത്തകരെപരിചയപ്പെടുത്തുന്ന "തനിച്ചല്ലൊരിക്കലുംഎന്ന ചാറ്റ്‌ ഷോഅഡ്‌ലെയിഡിൽ നിന്നുംഇന്ത്യയുടെ നാനാഭാഗങ്ങളിൽ നിന്നും ഇതിന്റെ അണിയറ പ്രവൃത്തകർ ഇതിൽപങ്കുചേരുന്നു.


ഇതിനോടകം 100K-ക്ക്‌ മുകളിൽ കാഴ്ച്ചക്കാരിലേക്ക് എത്തിച്ചേർന്ന‌ മനോഹരമായവീഡിയോ ഗാനത്തിന്റെ ലിങ്ക്‌ ചുവടെ ചേർക്കുന്നു 👇


https://youtu.be/4t83284ZzPE


മാനസികമായ ഒരുപാട്‌ പ്രതിസന്ധികൾക്കിടയിൽനിന്ന് കൊണ്ട്‌ ഷൂട്ട്‌ ചെയ്യേണ്ടി വന്ന  ചാറ്റ്‌ ഷോ ഒരു പാട്‌ പരിമിതികൾക്കുളളിൽ നിന്ന് കൊണ്ടാണ് നിങ്ങൾക്ക്‌ മുൻപിൽ സമർപ്പിക്കുന്നത്‌


"തനിച്ചൊന്ന് കാണാൻഎന്ന ഗാനം അനീഷ്‌ നായർ എന്ന കലാകാരന്റെ അർപ്പണ ബോധത്തിന്റേയുംകഠിനാധ്വാനത്തിന്റേയും ഫലമാണെങ്കിൽ, "തനിച്ചല്ലൊരിക്കലുംഎന്ന ചാറ്റ്‌ ഷോ അദ്ദേഹം  പാട്ടിനു പിൻപിൽ പ്രവൃത്തിച്ചവർക്ക്‌ വേണ്ടി ഹൃദയം നിറഞ്ഞ്‌ നൽകുന്ന ഉപഹാരമാണ്


ചില മനുഷ്യരെ നമ്മൾ കേൾക്കുമ്പോളാണ് അവർ എന്താണെന്ന് നമുക്കറിയുവാൻ സാധിക്കുന്നത്‌അങ്ങനെ കേൾക്കുമ്പോൾ നാം അറിയാതെ തന്നെ അവർക്കും നമുക്കും ഇടയിലുളള ദൂരം കുറയുന്നുമനുഷ്യത്വ പരമായ ചേർത്തുപിടിക്കലുകളിൽ നമ്മൾ അവരായ്‌ മാറുന്നു!...


കൂടെ നിന്ന് താങ്ങായ എല്ലാവർക്കും നന്ദി!..


Anish Nair:  പ്രൊജക്ടിൽ ആശയ പരമായുംക്രിയേറ്റീവായും നിന്ന്ഡബിംങ്ങെന്ന വലിയ കടമ്പനാലു ദിവസം ഉറക്കം കളഞ്ഞ്‌വിശ്രമമില്ലാതെ ചെയ്ത്‌  വർക്ക്‌ സമയത്ത്‌ ഇറക്കുവാൻ പരിശ്രമിച്ച ശ്രമങ്ങൾക്ക്‌ ഹൃദയം നിറഞ്ഞ നന്ദി!🙏🙏


Refeek Mohammed: നാട്ടിൽ നിന്ന് വന്നതിന്റെ അടുത്ത ദിവസം തന്നെ ഷൂട്ടിനു വന്ന്ഞങ്ങളെ സഹായിക്കുകയുംകൈരളി റ്റിവിക്ക്‌ വേണ്ടി ഇക്കായുംപർവ്വീൺ താത്തയുംകുട്ടികളും എന്റെ ഒപ്പം ഉറക്കം ഒഴിച്ചിരുന്ന് എഡിറ്റിംങ്ങിനു സഹായിക്കുകയും ചെയ്തതിൽ ഒരുപാട്‌ ഒരുപാട്‌ നന്ദി!.🙏🙏


Sajimon Joseph: സജിച്ചായാ ... കൂടെ നിന്ന് നമ്മുടെ ചർച്ചകളിലൂടെ നല്ലൊരു സ്ക്രിപ്റ്റ്‌ ഉണ്ടാക്കിഒരു ദിവസം മുഴുവൻ ഡബ്‌ ചെയ്ത്‌ ഒരു പാട്‌ ബുദ്ധിമുട്ടീന്ന്ന് അറിയാം ... നന്ദി .. നൽകിയ എല്ലാ സഹായങ്ങൾക്കും🙏🙏


Preethi Jaimon: സ്വാദിഷ്ടമായ ഒരു ലഞ്ച്‌ ഒരുക്കിത്തന്ന് ഷൂട്ട്‌ ചെയ്ത തളർന്ന ഞങ്ങൾക്ക്‌ ഒരാശ്വാസം നൽകിയത്‌ നന്ദിയോടെ ഓർക്കുന്നുനൽകിയ എല്ലാ സപ്പോർട്ടിനും നന്ദി!🙏🙏


Aju John: തുടക്കം മുതൽ ഒടുക്കം വരെ കൂടെ നിന്നതിനു ഒരുപാട്‌ നന്ദി ..🙏🙏 


Adarsh Ranjith: Liquid 9 Media - വളരെ കുറഞ്ഞ സമയപരിധിക്കുളളിൽ നിന്ന് കൊണ്ട്‌ എഡിറ്റിംങ്ങ്‌ മനോഹരമായ്‌ ചെയ്ത ആദർശിനു നന്ദി! Appreciating Your hard work and dedication!


Binu Charutha: നല്ലൊരു പോസ്റ്റർമനോഹരമായ റ്റൈറ്റിൽ ഡിസൈൻ ചെയ്തു തന്നതിനു ഒരുപാട്‌ നന്ദി!

Special Mention: വാര്യർ മാഷ്‌മാധവേട്ടൻമനോജ്‌ദീപ്തി ദാസ്‌ജസ്റ്റിൻ ചേട്ടൻപോൾജസ്റ്റിൻ, Dr. ശ്രീലേഖമനോജ്‌ ബോംബെമുഹമ്മദ്‌ ഫാഹിംശിൽപരാധികബിബിൻ കുര്യാക്കോസ്‌.


❣️

KR