My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Tuesday, September 10, 2024

ഇന്ന് വിശാഖം..🌺🌻🌸🌼

 



ഇന്ന് വിശാഖം..🌺🌻🌸🌼

ഓണത്തിന്റെ നാലാം നാൾ..🌺


ഓണസദ്യയ്ക്കുളള ഒരുക്കങ്ങൾ തുടങ്ങുന്നത്‌ വിശാഖം നാളിലാണ്, അതുകൊണ്ട്‌ ഓണാഘോഷത്തിന്റെ ഏറ്റവും നല്ല ദിവസങ്ങളിലൊന്നായി വിശാഖം നാൾ കണക്കാക്കപ്പെടുന്നു. ഓണമെന്നത്‌ വിളവെടുപ്പ്‌ കാലഘട്ടമായി അടയാളപ്പെടുത്തുന്നതിനാൽ  പണ്ട്‌ കാലത്ത്‌ ഈ ദിനം പൊതുസ്ഥലങ്ങളിലും, ചന്തകളിലുമൊക്കെ തിരക്കേറിയ ദിവസമായിരുന്നു. 


പണ്ട്‌ ചിങ്ങം-കന്നി മാസങ്ങളിലാണ് കൊയ്ത്ത്‌ നടക്കുന്നത്‌. ചിങ്ങത്തിലെ നിറപുത്തിരിക്ക്‌ സമൃദ്ധിയുടെ പരിവേഷമായിരുന്നു. കൊയ്ത്തും, മെതിയും, കറ്റകെട്ടലും, വൈയ്ക്കോലിൽ ചാടിത്തിമിർത്ത ബാല്യവുമൊക്കെ ഇന്നിന്റെ ഓർമ്മകൾ മാത്രം. 


'കാണം വിറ്റും ഓണം ഉണ്ണണം' എന്ന പഴമൊഴിയെ അന്വർത്ഥമാക്കി,

26 കൂട്ടം കൊതിയൂറും വിഭവങ്ങൾ നിറഞ്ഞ വിഭവ സമൃദ്ധമായ സദ്യക്കുളള തെയ്യാറെടുപ്പുകളിൽ കുടുംബത്തിലെ ഓരോ അംഗവും എത്ര ചെറുതാണെങ്കിലും അവരവരുടേതായ സംഭാവനകൾ നൽകണമെന്നതാണ് കീഴ്‌വഴക്കം. 



ഇന്നിന്റെ ഓണാഘോഷങ്ങളിൽ 26-കൂട്ടം വിഭവങ്ങൾ വിളമ്പുന്നത്‌ ഒന്നുകിൽ പാഴ്സലായി വാങ്ങുന്ന ഓണസദ്യയിലും, അല്ലെങ്കിൽ സംഘടനകൾ നടത്തുന്ന ഓണാഘോഷത്തിലുമൊക്കെയായ്‌ ചുരുങ്ങീട്ടുണ്ട്‌. കാലഘട്ടവും, ജീവിതരീതികളും മാറുന്നതിനനുസരിച്ച്‌ പഴമയ്ക്കും, പാരമ്പര്യത്തിനുമൊക്കെ രൂപാന്തരീകരണം സംഭവിച്ചു കൊണ്ടേയിരിക്കും!... എന്നിരുന്നാലും ഒരു പായസ്സമെങ്കിലും വെക്കാത്ത വീടുകൾ കേരളത്തിൽ കാണില്ലായെന്ന് തന്നെയാണ് എന്റെ വിശ്വാസം!... 


സസ്നേഹം

കാർത്തിക

🌺🌻🌸🌼

ഇന്ന് അനിഴം ... 🌼🌸🌺🌻

ഇന്ന് അനിഴം ... 🌼🌸🌺🌻

ഓണത്തിന്റെ അഞ്ചാം നാൾ..🌺




സംസ്ഥാനത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഒരു പ്രധാന അടയാളമായ ചുണ്ടൻ വള്ളങ്ങൾ തമ്മിലുള്ള വള്ളംകളി നടക്കുന്നത്‌ ഓണത്തിന്റെ അഞ്ചാം ദിനമായ അനിഴം നാളിലാണ്. പത്തനംതിട്ടയിലെ പമ്പാ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ചെറിയ പട്ടണമായ ആറന്മുളയിലാണ് ഈ വളളംകളി നടക്കുന്നത്‌.


വളളംകളിയുമായ്‌ ബന്ധപ്പെട്ട ചില ഐതീഹ്യങ്ങളും ഇവിടെ കുറിക്കുന്നു. മങ്ങാട്ട് ഇല്ലത്തുനിന്നും ആറന്മുളക്ക് ഓണക്കാഴ്ചയുമായി പമ്പയിലൂടെ വന്ന ഭട്ടതിരിയെ അക്രമികളിൽ നിന്നും സം‌രക്ഷിക്കുന്നതിനായി കരക്കാർ വള്ളങ്ങളിൽ തിരുവോണത്തോണിക്ക് അകമ്പടി വന്നതിന്റെ ഓർമ്മ പുതുക്കുന്നതിനാണ്‌ ചരിത്രപ്രസിദ്ധമായ ഈ വള്ളംകളി നടത്തുന്നതെന്ന് പറയപ്പെടുന്നു.


4-ം നൂറ്റാണ്ടുമുതൽ നടന്നുവരുന്ന ഈ ജലമേള, കലാസാംസ്കാരിക പൈതൃകത്തിന്റെ ഉദാത്തമായ ഉദാഹരണമാണ്‌. സംസ്ഥാനത്തുടനീളമുളള വിവിധ വളളംകളി സംഘങ്ങൾ തങ്ങളുടെ ചുണ്ടൻ വളളങ്ങളുമായ്‌ ആറന്മുളയിലേക്കെത്തുന്നു. മനോഹരമായി അലങ്കരിക്കപ്പെട്ട പള്ളിയോടങ്ങളുടെ വർണാഭമായ ഘോഷയാത്രയും, തുടർന്ന് 52 ചുണ്ടൻ വളളങ്ങൾ പങ്കെടുക്കുന്ന വള്ളംകളി മത്സരവുമാണ് ഈ ജലഘോഷ യാത്രയുടെ മനോഹാരിത. 


പ്രിയ സുഹൃത്ത്‌ ഹരിയുടെ Hari Ramakrishnan അറിവും ചുവടെ പകർത്തുന്നു... നന്ദി ഹരി..🙏🙏

കോഴഞ്ചേരിക്കടുത്ത് കാട്ടൂർ എന്ന സ്ഥലത്തായിരുന്നു മങ്ങാട്ട് ഇല്ലം. പിന്നീട് എപ്പോഴോ ഈ ഇല്ലത്തെ ഭട്ടതിരിപ്പാട് കോട്ടയത്ത് കുമാരനല്ലൂരിലേക്ക് താമസം മാറി. അതിനു ശേഷം എല്ലാവർഷവും മൂലം നാളിൽ കുമാരനല്ലൂരിൽ നിന്നും ചുരുളൻ വള്ളത്തിൽ കയറി മീനച്ചിലാർ , മണിമലയാർ, പമ്പാനദി എന്നീ നദികളിലൂടെ യാത്ര ചെയ്ത് ഉത്രാടം നാൾ കാട്ടൂരിലെത്തും. അന്ന് വൈകിട്ട് തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായി തിരുവോണത്തോണിയിൽ യാത്ര തിരിച്ച് പള്ളിയോടങ്ങളുടെ അകമ്പടിയോടെ തിരുവോണപ്പുലരിയിൽ ആറൻമുള ക്ഷേത്രകടവിലെത്തും. ഈ പള്ളിയോടങ്ങൾക്കും തുഴച്ചിൽക്കാർക്കും നൽകുന്ന വഴിപാടാണ് ആറൻമുള വള്ള  സദ്യ .


സസ്നേഹം 

കാർത്തിക

🌺🌻🌼🌸


NB: 

ഐതീഹ്യങ്ങൾ അനുസരിച്ച്‌ വളളം കളി ഓണത്തിന്റെ അഞ്ചാം നാൾ അനിഴം നാളിലാണെന്ന് പറയപ്പെടുന്നൂ... പക്ഷേ ഉത്തൃട്ടാതി വളളം കളി ഉത്തൃട്ടാതി നാളിലുമാണ്. ഈ രണ്ടറിവും കുറച്ച്‌ കൺഫ്യൂഷൻ ഉണ്ടാക്കുന്നുണ്ട്‌.. ഒരു പക്ഷേ അനിഴം നാൾ മുതൽ വളളം കളിക്കുളള ഒരുക്കങ്ങളിലേക്ക്‌ കടക്കുന്നതിനേം ആവാം ഇതിലൂടെ രേഖപ്പെടുത്തുന്നത്‌..🥰🥰🥰🙏


ആറന്മുള വള്ളസദ്യ 2024 ജൂലൈ 21 ഞായറാഴ്ച ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി. ഒക്ടോബർ 2 വരെ 72 ദിവസമാണ് ഈ വർഷം വള്ളസദ്യയുള്ളത്. ഒരു ദിവസം 15 വള്ളസദ്യയാണ് ഉണ്ടാവുക. 🌺🌸🌻🌼

Monday, September 9, 2024

ഇന്ന് ചോതി!..🌺🌻🌸🌼

 



ഇന്ന് ചോതി!..🌺🌻🌸🌼

ഓണത്തിന്റെ മൂന്നാം നാൾ...🌺


കുടുംബ ബന്ധങ്ങൾക്കിടയിലുളള കെട്ടുറപ്പുകൾ ഊട്ടിയുറപ്പിക്കുവാനുളള ദിനമായ്‌ ഓണത്തിന്റെ മൂന്നാം നാൾ ആയ ചോതി അറിയപ്പെടുന്നൂ. കുടുംബത്തിലുളളവർ ഒരുമിച്ച്‌ കടകളിൽ പോയി  എല്ലാവർക്കും ഓണക്കോടി വാങ്ങുന്നത്‌ ചോതി നാളിലാണ്. 


ഓണക്കോടിയുടെ പ്രസക്തി ഇന്ന് എത്രമാത്രം ഉണ്ടെന്നുളളത്‌ ചിന്തനീയം. പഴമയുടെ നാളുകളിൽ വർഷത്തിൽ ഒരിക്കൽ കിട്ടുന്ന ആ ഓണക്കോടിക്ക്‌ വേണ്ടിയുളള കാത്തിരിപ്പും, ആ ഓണക്കോടിയുടുത്ത്‌ ഓണം ആഘോഷിക്കുന്നതുമൊക്കെ ഓർമ്മകളെ തരളിതമാക്കുന്ന ഒന്നായിരുന്നൂ. ഇന്ന് മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയും, ബ്രാൻഡെഡ്‌ വസ്ത്രങ്ങളുടെ ആവിർഭാവവുമൊക്കെ ഓണക്കോടിയുടെ പെരുമ നഷ്ടപ്പെടുത്തീയെന്ന് തന്നെ പറയാം. 


ലോകവും, മനുഷ്യരും എത്ര നേട്ടങ്ങൾക്ക്‌ പുറകെ ഓടിയാലും നമ്മുടെ ഉളളിലെ സംസ്കാരവും, നന്മയും കൈവെടിയാതെയിരിക്കുക. നമ്മുടെ കുഞ്ഞുങ്ങളിലേക്ക്‌, അടുത്ത തലമുറയിലേക്ക്‌ നമ്മുടെ സംസ്കാരവും, പാരമ്പര്യവും പകർന്ന് നൽകുക... 🥰🙏


ആസ്ട്രേലിയൻ പൂക്കളാൽ തീർത്ത പൂക്കളത്തിനൊരു വിദേശിയ ഛായയുണ്ടെങ്കിലും മാവേലി തമ്പുരാനേറ്റവും ഇഷ്ടമുളള തുമ്പപ്പൂവിനെ അനുസ്മരിപ്പിക്കുന്ന കുഞ്ഞു വെളളപ്പൂക്കൾ ഇന്ന് അയൽപക്കകാരുടെ പൂന്തോട്ടത്തിൽ നിന്നും കിട്ടി... ഇന്നാണെന്റെ പൂക്കളത്തിനൊരു പൂർണ്ണത വന്നത്‌..🥰🥰


സസ്നേഹം

കാർത്തിക

🌺🌻🌸🌼

Saturday, September 7, 2024

ഇന്ന് ചിത്തിര!.. 🌼🌺🌸🌻


 ഇന്ന് ചിത്തിര!.. 🌼🌺🌸🌻

ഓണത്തിന്റെ രണ്ടാം ദിനം... 🌺


ഓണാഘോഷത്തിന്റെ രണ്ടാം ദിവസത്തിന്റെ പ്രത്യേകത കേരളത്തിലെ ജനങ്ങൾ വീടുകൾ വൃത്തിയാക്കുവാൻ തുടങ്ങുന്നു എന്നതാണ്. തൊടിയും, മുറ്റവും, അകത്തളങ്ങളും, വഴിയിറമ്പുമെല്ലാം ചെത്തി മിനുക്കി തൂത്ത്‌ തുടച്ച്‌ മഹാബലി തമ്പുരാനെ സ്വീകരിക്കാൻ നാടും വീടുമൊരുങ്ങുന്നു..


ഓണത്തെക്കുറിച്ചുളള ഐതീഹ്യങ്ങൾ നാട്ടിൽ കൊച്ച്‌ കുട്ടികൾക്ക്‌ പോലും മനഃപാഠം. ദേവന്മാർക്കും പോലും അസൂയ ഉളവാക്കിയ ദാന-ധർമ്മിഷ്ഠനായ അസുര രാജാവായ മഹാബലിയുടെ ജീവിതത്തിലൂടെ സീമകളില്ലാത്ത മാനവികത മലയാള നാടുമുഴുവൻ പ്രചരിക്കുന്നു എന്നത്‌ എത്രയോ മഹത്തരം!.. കേരള സൃഷ്ടാവായ പരശുരാമനേക്കാൾ മാവേലിത്തമ്പുരാൻ മലയാളി മനസ്സിൽ കുടികൊളളുന്നത്‌ അംഹിസയ്ക്കും, മാനവികതയ്‌ക്കും അദ്ദേഹം നൽകിയ മൂല്യം ഒന്ന് കൊണ്ട്‌ മാത്രമാണ്...🙏🙏


സസ്നേഹം

കാർത്തിക 

🌼🌺🌸🌻

ഇന്ന് അത്തം..🌸🌼🌺🌻

      

ഇന്ന് അത്തം!... 🌸🌻🌺🌼


തുടികൊട്ടി, ആർപ്പ്‌ വിളിച്ച്‌ ഇതാ അത്തം വന്നിരിക്കുന്നൂ. ഈ ഓണത്തിന് ഇത്തവണ ചിങ്ങത്തിൽ രണ്ട്‌ അത്തവും, രണ്ട്‌ തിരുവോണവും ഉണ്ടെന്ന പ്രത്യേകതയുണ്ട്. ചതുർഥിക്ക്‌ തൊട്ടുമുമ്പുള്ള ദിവസമാണ്‌ അത്തമായി കണക്കാക്കുക. ശനി ചതുർഥി ആയതിനാൽ ഇന്നാണ് ഇത്തവണത്തെ അത്താഘോഷം. 


പരമ്പരാഗതമായി, അത്തം മുതലാണ് വീടുകളിൽ പൂക്കളമിട്ട്‌ തുടങ്ങുന്നത്‌. അത്തത്തിന്റെ അന്ന് ഇടുന്ന പൂക്കളത്തെ അത്തപ്പൂക്കളം എന്ന് വിളിച്ചു വരുന്നു. അത്ത ദിവസം മഹാബലിക്ക്‌ ഏറെ പ്രിയങ്കരമായ തുമ്പപ്പൂക്കളാൽ അത്തപ്പൂക്കളം ഇടുന്നുവെന്നാണ് ഐതീഹ്യം. ചില നാടുകളിൽ മഞ്ഞപ്പൂക്കളായ മുക്കുറ്റിയും കോളാമ്പിപ്പൂവും ഇടുന്നവരുണ്ട്‌. ഓണാഘോഷത്തിന്റെ ഓരോ ദിവസം കഴിയുന്തോറും പൂക്കളത്തിന്റെ വലുപ്പം കൂടുന്നു.


മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയതായി കരുതപ്പെടുന്ന കൊച്ചിക്ക് സമീപമുള്ള തൃപ്പൂണിത്തുറയിൽ അത്തച്ചമയം എന്ന മഹത്തായ ഘോഷയാത്ര ഈ ദിവസമാണ് നടക്കുന്നത്.


ജാതിമത ചിന്തകൾക്കതീതമായ്‌ ഏവരും കൊണ്ടാടുന്ന കേരളത്തിന്റെ ദേശീയോത്സവം മനുഷ്യ മനസ്സിൽ നിറക്കുന്ന സന്തോഷത്തിനും, സൗഹാർദ്ദത്തിനും, മാനവികതക്കും അതിരില്ലായെന്നതാണ് ദേശദേശാന്തരങ്ങളിൽ ആഘോഷിക്കപ്പെടുന്ന ഓണത്തെ പ്രിയങ്കരമാക്കുന്നത്‌!..🌼🌸🌺🌻


🌼🌸

   KR

🌺🌻

Sunday, June 9, 2024

Rest in Peace Sunnypappy..🤍🤍🙏🙏


 കുടുംബത്തിന്റെ കണ്ണികൾ അറ്റു പോയിക്കൊണ്ടേയിരിക്കുന്നൂ...

 കുട്ടിക്കാലം മുതൽ നമ്മുടെ ഹൃദയത്തിൽ വേരൂന്നിയ മുഖങ്ങളും ഓർമ്മകളും എന്നന്നേക്കുമായ്‌ കാലയവനികക്കുളളിൽ മറയുമ്പോൾ കണ്ണുനീരോടെ അവർക്ക്‌ യാത്രാ മംഗളങ്ങൾ നേരുവാൻ മാത്രമേ നമുക്ക്‌ സാധിക്കൂ... 


6 ആങ്ങളമാർക്ക്‌ 4 പെങ്ങമ്മാർ... മൂന്നാമത്തെ പെങ്ങളാണ് ലില്ലി ആന്റി... കുട്ടിക്കാലത്ത്‌ വേനലവധിക്ക്‌ ഓരോ ആന്റിമാരുടേയും വീട്ടിൽ പോയി അവധി ആഘോഷിക്കാറുണ്ടായിരുന്നൂ... മണർകാട്ടുളള ആന്റിയുടെ വീട്ടിൽ പോയി നിൽക്കുവാൻ എല്ലാവർക്കും വലിയ ഇഷ്ടമായിരുന്നൂ... വളരെ സ്നേഹം നിറഞ്ഞ ഇടപെടലും, ഹോട്ടലിലെ സുഭിഷമായ ആഹാരവും.. ആര് അവിടെ ചെന്നാലും അപ്പാപ്പിയും ആന്റിയും വളരെ ആതിഥ്യ മര്യാദയോടെ സ്വീകരിക്കും... ഭക്ഷണം കഴിക്കാതെ ആരേയും വിടില്ല അവിടെ നിന്ന്.... ആന്റി ആയിരുന്നു പാചകത്തിന്റെ മുഴുവൻ ചുമതലയും ഏറ്റെടുത്തിരുന്നത്‌... അപ്പാപ്പി കൗണ്ടറിൽ ഇരുന്ന് വളരെ ഹൃദ്യമായ ചിരിയോടെ ആളുകളെ സ്വീകരിച്ചിരുന്നൂ... ഇനി ആ ചിരി അവിടെയില്ല... 🥹🥹..


വെളുപ്പിനെ രണ്ട്‌ മണിക്ക്‌ കോൾ വന്നപ്പോൾ അറിയാം എന്തെങ്കിലും ദുഃഖവാർത്തയായിരിക്കുമെന്ന്... ഒരു മരണത്തിന്റെ ആഘാതത്തിൽ നിന്ന് കര കയറുന്നതിനു മുൻപ്‌ മറ്റൊരു മരണവും കൂടി... 😥😥😥


അപ്പാപ്പി... എല്ലാവർക്കും നിങ്ങളെക്കുറിച്ച്‌ നല്ലത്‌ മാത്രമേ പറയാനുളളൂ... നിങ്ങളെപ്പോലെ നല്ല മനസ്സുളളവർ ഈ ഭൂമിയിൽ വിരളമാണ്... നന്ദി ഞങ്ങളുടെയെല്ലാം ജീവിതത്തിലേക്ക്‌ വന്നതിന്... ഞങ്ങളുടെ ആന്റിയെ ഏറ്റവും സ്നേഹത്തോടെയും, ബഹുമാനത്തോടെയും കരുതിയതിന്...🙏🙏🙏🙏


You were one of the most beautiful souls in this world… 🤍🤍🤍🙏🙏🙏  🤍🤍🤍


With Respect & Love

All of Us…🤍🤍

Tuesday, April 23, 2024

World Book Day 2024

 23📔04📔24

📔📚World Book & Copyright Day📚📔


എന്റെ പുസ്തക ശേഖരത്തിലേക്ക്‌ ഇവരെ ഞാൻ കൂടെക്കൂട്ടുന്നൂ.... 📔📚📔

Introducing a few books, their authors & the link to purchase those books. 


മീരാ സാധു | The poison of Love

Author: K R Meera

Publisher: DC Books

Year of publication: 2018

https://dcbookstore.com/books/meerasadhu

The Poison of Love : K.R. Meera: Amazon.com.au: Books

ഉടലിന്റെ വശ്യത തേടിയെത്തുന്ന ആണ്‍കാമത്തിന് എല്ലാം സമര്‍പ്പിക്കുകയും അതേസമര്‍പ്പണബോധത്തോടെ ഉയിരും ഉടലുംകൊണ്ട് ആണ്‍വഞ്ചനയ്‌ക്കെതിരേ പ്രതികാരംചെയ്യുകയും ചെയ്യുന്ന ഒരു മീരാസാധുവിന്റെ കഥ

💜💙💜💙💜💙💜💙💜💙💜💙💜


കാറ്റ്‌ പോലെ ചിലത്‌ 

Author: Paul Sebastian 

Publisher: Current Books

Year of Publication: 2018

https://currentbooksonline.in/product/kattupole-chilathu/

ഡിജിറ്റൽ യുഗത്തിലെ പ്രണയത്തിനും കാല്പനികമായ ഭംഗിയുണ്ടെന്ന് അടയാളപ്പെടുത്തുന്നനോവൽപോൾ സെബാസ്റ്റ്യൻ എന്ന എഴുത്തുകാരന്റെ ആദ്യ നോവൽഅദ്ദേഹത്തിന്റെകൃതികളിൽ ഏറ്റവും പ്രിയപ്പെട്ട നോവൽ.

💚💛💚💛💚💛💚💛💚💛💚💛💚


ബ്രാഹ്മിൺ മൊഹല്ല | Brahmin Mohalla

Author: Saleem Ayyanath

Publisher: Olive Books

Year of Publication: 2018

https://www.amazon.in/dp/9387334317?ref_=cm_sw_r_mwn_dp_30WE4CM5CGNMGS5RMGCR&language=en_US

(Malayalam)

https://www.amazon.in/dp/B08ZW46S4Q?ref_=cm_sw_r_mwn_dp_E0EVHYH30654YE9MY91Q&language=en_US


അതിതീഷ്ണമായ പ്രണയത്തിന്റെ ഭൂമികയിൽ ഉരുത്തിരിയുന്ന ജീവിതങ്ങളുംകൃത്യമായരാഷ്ട്രീയ ചരിത്രബോധവും ആഴത്തിൽ അടയാളപ്പെടുത്തുന്ന നോവൽ... മനുഷ്യൻ തന്റെഅജ്ഞതകൊണ്ട്‌ അഹങ്കരിച്ചു ജീവിക്കുമ്പോളല്ലമറിച്ച്‌ സ്വന്തം മണ്ണുപോലുംമറ്റുളളവർക്കായി പങ്കുവെക്കുമ്പോളാണ് ഭാരതീയ സംസ്കാരം പൂർണ്ണമാകുന്നതെന്ന് നോവൽ നമ്മെ ഓർമ്മപ്പെടുത്തുന്നൂ...

💚❤️💚❤️💚❤️💚❤️💚❤️💚❤️💚


വിശപ്പ്‌ പ്രണയം ഉന്മാദം 

Author: Mohammed Abbas

Publisher: Mathrubhumi Publications 

Year of Publication: 2023

VISAPPU PRANAYAM UNMADAM (Mathrubhumi First Edition)

https://www.mbibooks.com/product/visappu-pranayam-unmadam-mbi/

ആത്മകഥാപരമായ എഴുത്തുകള്‍കൊണ്ട് വലിയൊരു

വായനസമൂഹത്തെ സ്വന്തമാക്കിയസ്റ്റീല്‍പ്ലാന്റിലെ

ഖലാസിയും ഹോട്ടല്‍ ശുചീകരണക്കാരനും പെയിന്റിങ്

തൊഴിലാളിയുംഒപ്പം വായനക്കാരനും ചങ്ങാതിക്കൂട്ടത്തിലെ

സുഹൃത്തും പ്രണയിയും ഭ്രാന്തനുമായി ജീവിച്ച

എഴുത്തുകാരന്റെ ജീവിതം.

💙❤️💙❤️💙❤️💙❤️💙❤️💙❤️💙


ഏറ്റവും പ്രിയപ്പെട്ട എന്നോട്‌

Author: Nimna Vijay

Publisher: Mankind Literature 

Year of publication: 2023

Ettavum priyappetta ennod - novel by 

https://www.amazon.in/dp/819651056X?ref_=cm_sw_r_mwn_dp_FKXSYTPXJ3Y22Q7H683F&language=en_US

ഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ എത്രപേരുകൾക്കൊടുവിലാണ് നാം നമ്മെ കുറിച്ചോർക്കുന്നത് ? എനിക്ക് എന്നെയാണ് ഏറ്റവുംഇഷ്ടമെന്ന് നിങ്ങൾ തിരിച്ചറിയുന്നിടത്ത്  നോവൽ പൂർണമാകുന്നു..........

💜💖🧡💜💖🧡💜💖🧡💜💖🧡💜



പുല്ലുവഴിഇല മണം പുതച്ച ഇടവഴികൾ

Author: Geetha Krishnan

Publisher: Maxlive Media Solutions Pvt Ltd

Year of publication: 2024

https://www.amazon.in/dp/8119940016?ref_=cm_sw_r_mwn_dp_VEXSGC6YWBSXR7HTPKVW&language=en_US

മുഖ്യധാരയിലേക്ക്‌ വെളിച്ചപ്പെടാതെ പോയചരിത്രം മറന്ന രക്തസാക്ഷികൾക്ക്‌  വേണ്ടി ഒരുദേശത്തിന്റെ കഥ...

💚🤍💚🤍💚🤍💚🤍💚🤍💚🤍💚


❤️

KR


Information & Pic Courtesy: Google

Music Courtesy: Apur Panchali https://youtu.be/MxfcHgGdTao?si=IpZuvEQNeMSk3-XC


#internationalbookday #bookandcopyrightday2024 #KRMeera #meerasadhu #Poisonoflove #paulsebastian #kattupolechilathu #saleemayyanath #brahminmohalla #ettavumpriyappettaennode #nimnavijay #pulluvazhy #geethakrishnan #dcbooks #mathrubhumibooks #currentbooks #olivebooks #malayalambooks #malayalamliterature #shortstories #malayalamnovels #autobiography 

Friday, April 5, 2024

പിതൃതാളം കവിത

 https://youtu.be/1QGA1PhEf9w?si=WUbrXjIPSf9OlHS6

വരികൾ : അനിഷ്‌ നായർ

സംഗീതം: ശിവദാസ്‌ വാര്യർ

ആലാപനം: P ജയചന്ദ്രൻ

അച്ഛനെന്ന് ഉച്ചരിക്കുവാൻ ഇനിയും 

ഏറെ നാൾ കഴിയണം ഓമനേ...

അച്ഛനെ അച്ഛനായ്‌ അറിയുവാൻ നീയുമൊരു അച്ഛനായ്‌ തീരണം പൈതലേ....


മലയാളത്തിൽ ഒരുപാട്‌ നാളിന് ശേഷം അച്ഛനെക്കുറിച്ച്‌ ഇറങ്ങിയ ഏറ്റവും മനോഹരമായഒരു കവിത... #പിതൃതാളം


അച്‌ഛനെന്ന ശ്രേഷ്ഠ നാമത്തെ അക്ഷരങ്ങളിലൂടെ ജന്മം നൽകിയതുംതന്റെകൈപ്പടയിൽ തെളിഞ്ഞ അച്ഛന് ജീവൻ നൽകിദൃശ്യ ഭംഗിയാൽ മനോഹരമാക്കിയതുംഅനിഷ്‌ നായർ... അച്ഛനെക്കുറിച്ചുളള എല്ലാ കവിതകളും

അച്ഛനെന്താണെന്ന് പറഞ്ഞു തുടങ്ങുമ്പോൾ,

അച്ഛൻ എന്തല്ലായെന്ന് പറഞ്ഞു തുടങ്ങിഅമ്മയെന്താണെന്ന് പറയുന്നതാണ് കവിതയിലെ വരികളിലെ സമ്പുഷ്ടത!.. വളർച്ചയുടെ പടവുകൾ കയറുന്ന ഒരു കുഞ്ഞിന്റെജീവതാളം പ്രകൃതിയുടെ താളങ്ങളിൽ ലയിച്ച്‌അമ്മയിലെ താളങ്ങളെ അറിഞ്ഞ്‌അച്ഛന്റെഉൾത്താളങ്ങളിലേക്ക്‌അച്ഛനെന്ന സത്യത്തിലേക്കുളളഅറിവിലേക്കുളള യാത്രയാണീകവിത...


അനിഷ്‌ നായർ വരികളിൽ പകർത്തിയ അച്ഛന്റെ ഉൾത്താളങ്ങളെ അറിഞ്ഞ്‌രാഗതാളലയത്താൽ കവിതയുടെ ആത്മാവറിഞ്ഞ്‌ സംഗീതം നൽകിയിരിക്കുന്നത്‌ ശിവദാസ്‌വാര്യർ... ഗൃഹാതുരത്വവുംപഴമയുംഓർമ്മകളിലൊളിപ്പിച്ച ബാല്യ കാലവുംകാലഘട്ടത്തിന്റെ അനിവാര്യതയുമറിഞ്ഞ്‌ ചെയ്ത സംഗീതത്തിൽ വാര്യർ മാഷെന്നഅതുല്യ സംഗീതജ്ഞന്റെ മാസ്മരികത് വിളങ്ങുന്നൂ...


എൺപതിന്റെ നിറവിൽ പി ജയചന്ദ്രനെന്ന മലയാളത്തിന്റെ മുത്തച്ഛനിലൂടെ  കവിതആലപിക്കപ്പെട്ടപ്പോൾ ഒരു പക്ഷേ ഒരു ജന്മത്തിന്റെഒരു കാലഘട്ടത്തിന്റെ നിയോഗംപുണ്യംപൂർണ്ണമാകുന്നൂ....


ഗിരിധർമാധവൻ അറ്റ്ലസ്‌ എന്നിവരുടെ വേഷപ്പകർച്ച അതിഗംഭീരമെന്ന് തന്നെ എടുത്ത്‌പറയേണ്ടിയിരിക്കുന്നൂ... പ്രതിഭ ഗിരിധർ വളരെ സ്ക്രീൻ പ്രസ്സൻസുളള ഒരുഅഭിനേത്രിയായ്‌ തോന്നി...  ചിരിയിൽ ഒരു ഗ്രാമത്തിന്റെ നിഷ്കളങ്കത മുഴുവൻ കൊണ്ട്‌വന്നൂ... മകനായ്‌ വന്ന ബിനോയ്‌ വിജയ്‌ആശാനായി വേഷം ചെയ്ത വേണുജിമണ്ണിലെഴുതി പഠിപ്പിക്കുമ്പോൾ ഒരു കുഞ്ഞിനുണ്ടാകുന്ന ഭാവഭേദങ്ങളെ ഏറ്റവുംമനോഹരമായ്‌ അഭിനയിച്ച അഭിഷേക്‌ അങ്ങനെ അഭിനയിച്ച എല്ലാവരും തന്നെഒന്നിനൊന്ന് തങ്ങളുടെ പ്രതിഭ തെളിയിച്ചൂ എന്നത്‌ ഒരു പക്ഷേ ഇതിന്റെ സംവിധായകനായഅനിഷ്‌ മാഷ്ടെ കഴിവുംഈശ്വരാനുഗ്രഹവുമാണെന്ന് അഭിമാനത്തോട്‌ കൂടിത്തന്നെപറയുന്നൂ.. നാട്ടിൻ പുറവുംതറവാടുംഉത്സവവുംതെയ്യവും എല്ലാം ഒരുപാട്‌ വർഷങ്ങൾഞങ്ങളെയെല്ലാം പുറകിലേക്ക്‌ കൊണ്ട്‌ പോയിരിക്കുന്നൂ... എഡിറ്റിംങ്ങ്‌ ചെയ്ത ജിതിൻറ്റൈറ്റിൽ ചെയ്ത ബിജു കുമാർപോസ്റ്റർ ചെയ്ത ഷെറിൻ അങ്ങനെ ഒരുപാട്‌ പേരുടെഅധ്വാനത്തിന്റെ പൂർണ്ണത  കവിതയുടെ പൂർണ്ണതയായ്‌ മാറിയിരിക്കുന്നൂ...


നല്ല ഒരു സൃഷ്ടി സമ്മാനിച്ചതിന് ഇതിന്റെ പിന്നിൽ പരിശ്രമിച്ച എല്ലാവർക്കും ഹൃദയംനിറഞ്ഞ നന്ദി... 🙏


❤️

KR

Friday, March 22, 2024

A Note of Gratitude ❤️🙏

 15.03.24

മഴ പെയ്ത്‌ തോർന്നിരിക്കുന്നൂ... കൊടുങ്കാറ്റുംപേമാരിയുംസുനാമിയുംഉരുൾപ്പൊട്ടലുമെല്ലാം ഒറ്റമഴയിൽ അനുഭവിക്കുംമ്പോൾഒരുപാട്‌ നഷ്ടങ്ങൾക്കിടയിലും നമ്മെ നഷ്ടപ്പെടുത്താതെ ചേർത്ത്‌ വെച്ച പരമകാരുണ്യത്തിന് നമ്മൾ എത്ര പ്രിയപ്പെട്ടവരെന്ന് അനുഭവിച്ചറിയാൻ കഴിഞ്ഞൂ എന്നത്‌  യാത്രയുടെ ജന്മത്തിന്റെ പുണ്യം...


കരിമ്പടം പുതച്ച 9 മാസങ്ങൾ... നഷ്ടങ്ങൾ ഒന്നിനു പുറകെ ഒന്നായ്‌ സംഭവിച്ചപ്പോൾചുറ്റും നടക്കുന്നതെല്ലാം ഒരു ഭീകരസ്വപ്നമായി ജീവിതത്തിൽ ഇരുൾ മൂടിയപ്പോൾ... നിസ്സഹായതയിൽ ദിശകൾ തെറ്റിയപ്പോൾ... തളർന്നു പോകാതെ ഓരോ കടമ്പകളും തരണം ചെയ്ത്‌ ജീവിതത്തെ തിരിച്ച്‌ പിടിച്ച്‌ കൊണ്ടിരിക്കുമ്പോൾ... ഇരുണ്ടു മൂടിയ കാർമേഘങ്ങൾ വെണ്മയുളളതുംഉണ്മയുളളതുമായ്‌ മാറിയിരിക്കുന്നൂ... സൂര്യന്റെ കിരണങ്ങൾ നവജ്യോതിസ്സുകളായി എന്നിലെ കൊച്ച്‌ ലോകത്തെ പുൽകുവാൻ തുടങ്ങിയിരിക്കുന്നൂ...


കാലം വെച്ച്‌ നീട്ടിയ അനുഭവത്തോളം വലിയ എഴുത്ത്‌  ഭൂമിയിലെന്തുണ്ട്‌!.. ചേർത്ത്‌ വെക്കേണ്ടതെല്ലാം ചേർത്ത്‌ വെക്കുംഅകലങ്ങളെ പുൽകേണ്ടതെല്ലാം കാണാമറയത്ത്‌ പോയ്‌ മറയും... ദൈവമേ!..  യാത്രയിൽ നിന്നെ അറിഞ്ഞ  നാളിനോളം വലിയനാളുകൾ ഇനിയെന്റെ ജീവിതത്തിലുമില്ലാ.. വീണു പോകാതെ താങ്ങായി നിർത്തിയ കുറച്ച്‌ മനുഷ്യർ... നീ നിയോഗിച്ചനന്മ വറ്റിയിട്ടില്ലാത്ത കുറച്ച്‌ മനുഷ്യർ... ഓരോ മനുഷ്യരിലേയും നന്മതിന്മകളെ അറിഞ്ഞ്‌ നന്മയെ വേരൂന്നുവാൻ സഹായിച്ചവർ... കടപ്പാടുകൾ അനവധി... നിന്റെ സാക്ഷ്യമായ്‌നീയായ്‌  ഭൂവിൽ തുടരാൻ നീ കനിഞ്ഞ കാരുണ്യത്തിനു നന്ദി... 🙏🙏❤️❤️


The rain is over.. Experiencing all the aftermath of rain is not usual in one’s life… Torrential rain is over.. Water is flowing back to its destination after a devastating flood… The giant waves of the ocean returned to the deep sea leaving the calmness on the shore… Earth is back with its rhythm after the high-frequency earthquake.. The loss is uncountable… Still, I am protected by My Creator amidst scratches and scars left with the roller coaster of experiences…


Ray of hope is peaking through the white clouds and touching the small world of mine… ❤️HE has risen… ❤️ Horizons are guarded now… 9 months of turmoil in life evaporated into the hands of the Lord… You filled me back with the purity of existence… Thank You for sending those who hold the true spirit of You… They showed me the path of love, kindness, compassion, and forgiveness… Gratitude is overflowing to them through my prayers…. Thank You for leaving me on this life path as your testimony….🙏


🙏

KR