ഹൈന്ദവ വിശ്വാസത്തിലെ ഏറ്റവും ശക്തമായ കഥാപാത്രം, മഹാഭാരതത്തിലെ മൂന്ന് മഹാരഥന്മാരിൽ ഒരാൾ, ജാതിമത ഭേദമന്യേ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിത്വം. കുട്ടിക്കാലം മുതൽ ഞാൻ ഏറ്റവും കൂടുതൽ അറിയുവാനായി ആഗ്രഹിച്ചത് എന്തുകൊണ്ട് കർണ്ണന് അർഹമായ പരിഗണനയും ബഹുമാനവും മഹാഭാരതത്തിൽ ലഭിച്ചില്ലായെന്നാണ്!
ഈ വീഡിയോ കർണ്ണനും ശ്രീകൃഷ്ണനും തമ്മിലുളള സംഭാഷണമാണ്; ഒരു പക്ഷേ എന്നെപ്പോലെ ആ ചോദ്യം മനസ്സിൽ തെളിഞ്ഞ ഒരു പാട് പേർക്കുളള ഉത്തരമാണു.
കൃഷ്ണൻ: "അനീതിയുടെ പാതയിലൂടെ സിദ്ധിക്കുന്ന ഞ്ജാനം എന്തു തന്നെയായാലും അത്യാവശ്യമുളള സന്ദർഭങ്ങളിൽ അതുപേക്ഷിച്ച് പോവുക തന്നെ ചെയ്യും."
കർണ്ണൻ: "വിദ്യ പ്രാപ്തമാക്കുവാൻ ഞാൻ അക്ഷീണം പ്രവൃത്തിച്ചിരുന്നു. പിന്നെയെന്തുകൊണ്ട് എന്റെ വിദ്യ എനിക്കുപകാരപ്പെടുന്നില്ലാ?"
കൃഷ്ണൻ: " കർണ്ണാ! നീ വിദ്യ പ്രാപ്തമാക്കിയത് സമൂഹത്തിന്റെ നന്മക്കായിട്ടോ, അതോ നിനക്കേറ്റ അപമാനത്തിന് പ്രതികാരം ചെയ്യുവാൻ വേണ്ടിയോ?"
കർണ്ണൻ: " ഈ സമൂഹം എന്റെ സാമർത്ഥ്യത്തെ ചവിട്ട് മെതിച്ചു. ജനിച്ചപ്പോൾ മുതൽ സൂതപുത്രനെന്ന ജാതിയുടെ പേരിൽ ഞാൻ അപമാനിക്കപ്പെട്ടു."
കൃഷ്‌ണൻ: "ജാതിമതവർണ്ണ ഭേദം കാണിക്കുന്നത് നിശ്ചയമായും ഒരു വലിയ അപരാധം തന്നെയാണ്. അങ്ങേക്ക് അനുഭവിക്കേണ്ടി വന്ന അപമാനത്തെ ഒരവസരമാക്കി വിനയോഗിച്ച് സമൂഹത്തിന് ധർമ്മം ചെയ്യുവാൻ വിനിയോഗിച്ചിരുന്നുവെങ്കിൽ അങ്ങയുടെ കർമ്മം തന്നെ മറ്റൊന്നാകുമായിരുന്നു, എത്രയോപേരുടെ ജീവിതം സുഖസമൃത്ഥമാകുമായിരുന്നു."
കർണ്ണൻ: "അങ്ങ് പറയുന്നത് യാഥാർത്ഥ്യമാണു വാസുദേവാ, പക്ഷേ എനിക്ക് മിത്രം ദുര്യോദനന്റെ ഉപകാരങ്ങൾ വിസ്മരിക്കുവാൻ സാധിക്കുകയില്ലാ."
കൃഷ്ണൻ : "എന്തുപകാരമാണു രാധേയാ! ദുര്യോദനൻ അശരണരായ സമൂഹത്തെ ഉദ്ദരിക്കുവാൻ ശ്രമിച്ചുവോ? അവനവന്റെ സ്വന്തം ലാഭത്തിനുവേണ്ടി മാത്രമാണു അങ്ങയോട് മിത്രത കാണിച്ചത്. അങ്ങ് അങ്ങയുടെ വേദനയെ, അപമാനത്തെ പ്രതികാരമാക്കിമാറ്റിയപ്പോൾ, ദുര്യോദനൻ അങ്ങയുടെ പ്രതികാരാഗ്നിയെ ചൂക്ഷണം ചെയ്യുകയായിരുന്നു."
കർണ്ണൻ: "ഞാൻ ധാനധർമ്മങ്ങൾ ചെയ്തു സമൂഹത്തിനുവേണ്ടി നന്മ ചെയ്തിരുന്നു."
കൃഷ്ണൻ: " ധാനധർമ്മങ്ങൾ അത് ചെയ്യുന്നവർക്ക് മാത്രം ഉപകാരപ്പെടുന്നു. പക്ഷേ അങ്ങയുടെ കഴിവുകൾ ഈ സമൂഹത്തിന്റെ നന്മക്കായി വിനയോഗിച്ചിരുന്നുവെങ്കിൽ എല്ലാവർക്കും നന്മ ഉണ്ടാകുമായിരുന്നു രാധേയാ. ഒരു സത്യം ഇനിയെങ്കിലും മനസ്സിലാക്കൂ രാധേയാ, ഒരു വ്യക്തി സമൂഹത്തിന് വേണ്ടി ജീവിക്കുകയാണെങ്കിൽ അദ്ദേഹം സ്വയം ലാഭമായി മാറുകയാണ്, എന്നാൽ ഒരു വ്യക്തി സ്വന്തം സ്വാർത്ഥതക്കു വേണ്ടി ജീവിക്കുകയാണെങ്കിൽ ആ വ്യക്തി തനിക്കും സമൂഹത്തിനും വിനാശകാരണമായി ഭവിക്കുന്നതാണ്."
കർണ്ണൻ: " ഞാനിപ്പോൾ മനസ്സിലാക്കുന്നു, അധർമ്മികൾ കാരണമല്ല ഈ സമൂഹത്തിന് വിനാശം സംഭവിക്കുന്നത്, ധർമ്മം മനസ്സിലാക്കിയവരുടെ നിഷ്ക്രിയത്വം കാരണമാണ്. ഈ മഹായുദ്ധത്തിന്റെ പാപം ഞാൻ ശിരസ്സാ വഹിക്കുന്നു."
"തന്റെ തെറ്റുകൾ സ്വയം തിരിച്ചറിഞ്ഞ് അതിനെ അംഗീകരിക്കുന്നതിനേക്കാൾ വലിയ പ്രായ്ശ്ചിത്വം ഈ ലോകത്തിലില്ലാ. കർണ്ണാ നിങ്ങളെ ഞങ്ങളെങ്ങനെ ഇഷ്ടപ്പെടാതിരിക്കും❤️. "
(NB: This is not a promotional post to support any religious purposes, this is the post to know how our religion would prefer to mold our Personalities and a society through a dignified living.)
https://youtu.be/5YZfV35vMu4
❤️
KR