ഹാലോവീൻ അഥവാ ഓൾ ഹാലോസ് ഈവ് എന്നത് ആത്മാക്കളുടെ ദിനമായ് ഒക്ടോബർ 31-നു പാശ്ചാത്യ രാജ്യങ്ങളിൽ ആഘോഷിക്കുന്ന ഒരു ഉത്സവമാണ്... പുരാതന കെൽറ്റിക് ഉത്സവമായ സാംഹെയിനിൽ നിന്നാണ് ഈ പാരമ്പര്യം ഉത്ഭവിച്ചതെന്ന് പറയപ്പെടുന്നു. മരണ ദേവനായ സാഹയിൻ മരിച്ചവരുടെ ആത്മാക്കൾക്ക് തങ്ങളുടെ വീടുകൾ സന്ദർശ്ശിക്കാൻ അനുവദിക്കുന്ന ദിവസമാണത്രേ ഒക്ടോബർ 31. അവരെ സ്വീകരിക്കുവാൻ വീട്ടുകാർ ഭീകരവേഷം ധരിക്കുകയും അപ്പോൾ ആത്മാക്കൾ അവരെ ഉപദ്രവിക്കാതെ കടന്നുപോകുമെന്നുമാണ് വിശ്വാസം.
ഹാലോവീൻ എന്ന പദം വിശുദ്ധൻ എന്നർത്ഥമുള്ള ഹാലോ (Hallow), വൈകുന്നേരം എന്നർത്ഥമുള്ള ഈവെനിങ് (evening) എന്നീ പദങ്ങളിൽനിന്നു രൂപംകൊണ്ടതാണ്. ഹാലോവീന്റെ പ്രധാന ആഘോഷം വീടുകൾക്ക് മുന്നിൽ ഹാലോവീൻ രൂപങ്ങളായ അസ്ഥികൂടങ്ങൾ 💀💀 , മത്തങ്ങ ഉപയോഗിച്ചുള്ള തല 🎃🎃,കാക്ക, മൂങ്ങ🦉🦉,എട്ടുകാലി 🕷️🕷️🕸️🕸️, പ്രേതങ്ങളുടെ രൂപം 👻👻
തുടങ്ങിയ പേടിപ്പെടുത്തുന്ന രൂപങ്ങൾ വച്ച് അലങ്കരിക്കുക എന്നതാണ്. കുട്ടികൾ ഓരോ വീടുകളിലും പോയി "ട്രിക്ക് ഓർ ട്രീറ്റ്"(വികൃതി അല്ലെങ്കിൽ സമ്മാനം) എന്ന് ചോദിക്കുന്നു. ട്രിക്ക് പറഞ്ഞാൽ വികൃതിയും ട്രീറ്റ് പറഞ്ഞാൽ സമ്മാനവുമാണ് രീതി. കുട്ടികൾക്ക് ഒരുപാട് ചോക്ലേറ്റുകൾ ലഭിക്കുന്ന ദിവസമാണിന്ന്.
ഹാലോവീനെക്കുറിച്ച് പല ചരിത്രങ്ങൾ ഉളളതായി പറയപ്പെടുന്നു.
രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ഇംഗ്ലണ്ട്, സ്‌കോട്ട്‌ലൻഡ്, അയർലൻഡ്, വടക്കൻ ഫ്രാൻസ് എന്നിവിടങ്ങളിൽ ജീവിച്ചിരുന്ന തികച്ചും അപരിഷ്‌കൃതരായ ജീവിച്ച സെല്‍ട്സ് എന്ന സമൂഹത്തോളം പഴക്കമുണ്ട് ഹാലോവീനിന്റെ ചരിത്രത്തിന്. ‘ഡ്രൂയിഡ്സ്’ എന്നറിയപ്പെടുന്ന പ്രാചീന പുരോഹിതവർഗമാണ് ആ ജനതയെ നിയന്ത്രിച്ചിരുന്നത്. നവംബര്‍ ഒന്നിനായിരുന്നു അവരുടെ പുതുവര്‍ഷം.
സാംഹൈന്‍ എന്നായിരുന്നു ഈ ഉത്സവത്തിന്റെ പേര്. വേനൽകാലത്തിന്റെ അവസാനവും വിളവെടുപ്പിന്റേയും ശൈത്യകാലത്തിന്റേയും (dark winter) ആരംഭമായും നവംബർ 1 പുതുവത്സരമായ് ആഘോഷിച്ചപ്പോൾ, ഒക്ടോബർ 31 ഹാലോവീനായി കൊണ്ടാടി.
പാശ്ചാത്യ ക്രിസ്തുമത വിശ്വാസമനുസരിച്ച് എട്ടാം നൂറ്റാണ്ടിൽ ഗ്രിഗറി മൂന്നാമൻ മാർപ്പാപ്പ നവംബർ 1 വിശുദ്ധന്മാരുടെ തിരുനാളായി നിശ്ചയിച്ചു. ഇതിന് തലേദിവസമായ ഒക്ടോബർ 31 മരിച്ചു പോയ പരേതാത്മക്കൾക്കുളള ഹാലോവിൻ ദിനമായും ആചരിക്കുന്നു.
ഇന്നലെ അമ്മുവും അപ്പനും trick or treat-നു പോയി ഹാലോവീൻ ആഘോഷിച്ചു. എനിക്ക് ജോലിയായത് കൊണ്ട് അപ്പനെ ഏൽപ്പിച്ചു ഇത്തവണത്തെ ആഘോഷം. കഴിഞ്ഞ വർഷം എന്റെ പൊന്നു ഉണ്ടായിരുന്നു ഞങ്ങൾക്കൊപ്പം ഹാലോവീൻ ആഘോഷിക്കുവാൻ... അവൾ കൂടെയില്ലായെന്ന വേദനയിലും കുട്ടികളുടെ കൊച്ച് കൊച്ച് സന്തോഷങ്ങൾ സാധ്യമാക്കുക എന്നത് ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യം ആയത് കൊണ്ട് അമ്മുവും ഹാലോവിൻ ആഘോഷം നന്നായി ആസ്വദിച്ചു..
🎃
Karthika Thannickan
#halloween2024 #halloweencostume #Halloween