ജ്യോതിശാസ്ത്രത്തിലെ ആറാമത്തെ നക്ഷത്രമാണ് തിരുവാതിര (Sanskrit: Ārdrā (आर्द्रा). ശബരൻ നക്ഷത്ര ഗണത്തിലെ ചുവന്ന നക്ഷത്രമാണിത്. വെസ്റ്റേൺ ആസ്ട്രോളജിയിൽ ഇതിനെ ബെറ്റൽജെസ്സ് (Betelgeuse) എന്ന് വിളിക്കുന്നൂ.
ഹൈന്ദവ വിശ്വാസ പ്രകാരം തിരുവാതിര ശിവന്റെ നാളായി കണക്കാക്കപ്പെടുന്നു. ആർദ്ര എന്ന സംസ്കൃത പദത്തിനർത്ഥം പച്ച അല്ലെങ്കി അലിവുളളത് എന്നാണ്.
ശുഭാപ്തിവിശ്വാസമുളളവരും, തന്റെ കഴിവിൽ പൂർണ്ണമായും വിശ്വസിക്കുന്നവരും, നല്ല ഓർമ്മശക്തിയുളളവരും, അഭിമാനികളും, പ്രായോഗിക ചിന്തയുളളവരും, കഠിനാധ്വാനികളുമാണിവർ. വീഴ്ച്ചകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് പിന്നീട് അതേ അബന്ധങ്ങളിൽ ചെന്ന് പെടാതെ ജീവിതത്തെ കൊണ്ടുപോകാൻ തിരുവാതിര നക്ഷത്രക്കാർക്ക് പ്രത്യേക കഴിവാണ്. പൊതുകാര്യങ്ങളിൽ നന്നേ അറിവുളളവരാണ് ഇവർ പക്ഷേ അവർക്ക് അർഹതപ്പെട്ട അംഗീകാരം ഒരിക്കലും ലഭിക്കാറില്ല.
നല്ല വാക്‌ചാതുര്യം ഉളള ഇവർ മറ്റുളളവരോട് നന്നായി ഇടപെടാനും, മറ്റുളളവരുടെ പ്രീത്രിക്ക് പാത്രമാകുവാനും, അതുപോലെ താൻ പറയുന്നത് ശരിയെന്ന്
സമർത്ഥിക്കാനും മിടുക്കരാണിവർ. എല്ലാവരോടും നന്നായി ഇടപെടുമെങ്കിലും ആത്മബന്ധം സൂക്ഷിക്കാത്തവരാണിവർ. അതുകൊണ്ട് മറ്റുളളവർക്ക് ഇവർ അഹങ്കാരികളായും, ഉപകാരസ്മരണയില്ലാത്തവരായുമൊക്കെ തോന്നാറുണ്ട്. സ്വന്തം കാര്യം നോക്കി തന്റെ ജീവിതം എപ്പോഴും സുരക്ഷിതമാക്കിവെക്കുവാൻ അവർ പ്രത്യേകം ശ്രദ്ധിക്കും. ഒരേ സമയം രണ്ട് കാര്യങ്ങൾ ചിന്തിക്കുവാനും പ്രവർത്തിക്കുവാനും ശ്രമിക്കുന്നവരാണ്. ഏത് കാര്യങ്ങൾക്കും ലോകം അറിയുന്ന ഒരു ലക്ഷ്യവും ഉണ്ടാകും, അവർക്ക് മാത്രം അറിയാവുന്ന ഒരു രഹസ്യവുമുണ്ടാകും.
കുടുംബത്തോടും, പ്രത്യേകിച്ച് സന്താനങ്ങളോട് ഇവർക്ക് പ്രത്യേക വാത്സല്യമായിരിക്കും. അവർക്ക് വേണ്ടി എല്ലാം ഉപേക്ഷിക്കുകയും, അതുവഴി നഷ്ടങ്ങളും, വേദനകളും അനുഭവിക്കുന്നവരുമാണ് ഇവർ. മറ്റുളളവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻപന്തിയിലുണ്ടെങ്കിലും, സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കുവാൻ അവർക്ക് സാധിക്കാറില്ല. ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങൾ ഏറ്റവും ഭംഗിയായ് പൂർത്തീകരിക്കും. തനിക്ക് വേണ്ട കാര്യങ്ങൾ ആരോടും ചോദിച്ച് നേടുക തന്നെ ചെയ്യും. തനിക്ക് ഉപകാരമുളളവരെ മാത്രമേ അവർ ജീവിതത്തിൽ ചേർത്ത് നിർത്താറുളളൂ. താൻ ഇടപഴകുന്നവരുടെ നല്ലതും, മോശവും അതുപോലെ രഹസ്യമായതുമായ എല്ലാ കാര്യങ്ങളും മനസ്സിലാക്കുകയും അതിനെക്കുറിച്ച് അഭിപ്രായം പറയുകയും ചെയ്യുന്നവരാണ്.
ഈശ്വരാനുഗ്രഹം ഉളളവരാണിവർ. സ്വന്തം പരിശ്രമം കൊണ്ട് മാത്രമേ ജീവിതത്തിൽ ഇവർക്ക് വിജയിക്കുവാൻ സാധിക്കൂ. മറ്റുളളവരോട് പകയോ, വിദ്വേഷമോ മനസ്സിൽ സൂഷിക്കുന്നവരല്ല.
- ദേവത - രുദ്രന്‍
- അധിപന്‍ - രാഹു
- മൃഗം - പെണ്‍പട്ടി
- പക്ഷി - ചെമ്പോത്ത്
- വൃക്ഷം - കരിമരം
- ഭൂതം - ജലം
- ഗണം - മനുഷ്യഗണം
- യോനി - നായ് (സ്ത്രീ)
- നാഡി - ആദ്യം
- ചിഹ്നം - വജ്രം
രാഹുദശ (10 വയസ്സ് വരെ)
ആരോഗ്യപരമായ് പ്രശ്നങ്ങൾ, മാതിപിതാക്കൾക്ക് ബുദ്ധിമുട്ടുകൾ, കുടുംബത്തിൽ സാമ്പത്തിക ക്ലേശം എന്നിവ ഉണ്ടാകാറുണ്ട്.
വ്യാഴദശ ( 11-26 വയസ്സ്)
വിദ്യാഭ്യാസം, ജീവിത പുരോഗതി, നല്ല സൗഹൃദങ്ങൾ, ഇഷ്ടപ്പെട്ട തൊഴിൽ, മനസ്സിനിഷ്ടപ്പെട്ട വിവാഹം അങ്ങനെ ജീവിതം പുരോഗമിക്കുന്ന കാലം.
ശനിദശ (27- 45 വയസ്സ്)
മനസ്സമാധാനം കുറവ്, അലച്ചിൽ, ജീവിതത്തിൽ അലസ്സത, ശാരീരിക പ്രശ്നങ്ങൾ, കുടുംബത്തിൽ പ്രതിസന്ധി, അങ്ങനെ പരാജയങ്ങൾ തുടരുന്ന സമയം.
ബുധദശ( 46 - 62വയസ്സ്)
അനുകൂല കാലമായി കണക്കാക്കപ്പെടുന്നു. അതുവരെയുളള തടസ്സങ്ങൾ മാറി ജീവിതത്തിൽ പുരോഗതിയും, സമാധാനവും വന്ന് ചേരുന്ന സമയം
കേതുദശ ( 63-69 വയസ്സ്)
പ്രിയപ്പെട്ടവരെ നഷ്ടപ്പെടുകയും, ഒറ്റപ്പെടുകയും ചെയ്യുന്ന കാലഘട്ടം.
ശുക്രദശ (70 വയസ്സ് തൊട്ട്)
ജീവിതത്തിൽ ഈശ്വരചിന്തയിൽ തനിയെ ജീവിക്കുവാൻ തുടങ്ങുന്ന സമയം.
🔥
No comments:
Post a Comment