എന്തിനാണു ഞാൻ ജനിച്ചത് ?
ദുരന്ത മൂടുപടത്തിൻ പ്രതിശ്ചായയിൽ
മരണത്തെ പുൽകി എന്നമ്മതൻ
സ്വപ്നങ്ങളെ പാതിവഴിയിൽ അനാഥമാക്കുവാനോ!
അതോ രതിവൈകൃതത്തിൻ ഭീകരതയെ
ഈ ലോകത്തിനു അനാശ്ചാതമാക്കുവാൻ
വിധി സ്വയം തിരഞ്ഞെടുത്തതോ
പിച്ചിച്ചീന്തപ്പെട്ട എന്റെയീ ശരീരത്തെ
ഈ ലോകത്തിന്റെ കൊടും ക്രൂരതകൾ
ഏറ്റുവാങ്ങി ഞാൻ വിടവാങ്ങുമ്പോഴും
എനിക്കും ചുറ്റും നിറഞ്ഞുനിൽക്കുന്നതോ
അട്ടഹാസങ്ങൾ, രോദനങ്ങൾ, ആക്രോശങ്ങൾ
എനിക്ക് വേണ്ടത് മോക്ഷമാണു
എന്റെ രക്തം കുടിച്ചവരിൽനിന്ന്
എന്റെ മാംസം രുചിച്ചവരിൽനിന്ന്
എന്റെ ജീവനെ ഹനിച്ചവരിൽനിന്ന്
എനിക്ക് വേണ്ടത് സതാപമോ, കണ്ണുനീരോ,
രാഷ്ട്രീയസാമൂഹിക പ്രഹസനങ്ങളോ അല്ല
ഇപ്പോഴും കാണാമറയത്ത് അടുത്തയിരക്കായി
പതിയിരിക്കുന്നവരിൽ നിന്നുളള മോക്ഷം
നിതാന്തമായ മോക്ഷം.
ജിഷ ... നിന്നെക്കുറിച്ചുളള വാർത്തകൾ ഇപ്പോൾ എല്ലാവരും വായിച്ചും എഴുതിയും ചർച്ചചെയ്യപ്പെട്ടും മറന്നുകൊണ്ടിരിക്കുകയാണു. നിന്റെ മൃഗീയമായ മരണത്തെക്കുറിച്ച് ഞാൻ വായിച്ചറിയുവാൻ ശ്രമിച്ചില്ല കാരണം വാർത്തയുടെ തലക്കെട്ടുകണ്ടപ്പോഴേ നീ അനുഭവിച്ച വേദനയുടെ ആഴം മനസ്സിനേയും ഹൃദയത്തേയും കീറിമുറിച്ചു. നിനക്കു വേണ്ടിയെഴുതുവാൻ തുടങ്ങുമ്പോൾ എന്റെ അക്ഷരങ്ങൾ പോലും വിറങ്ങലിക്കുന്നു.
ഒന്നു മാത്രം ഞാൻ നിനക്കായി എഴുതുന്നു നിന്റെ ഘാതകരെ സമൂഹത്തിന്റേയും, നിയമത്തിന്റേയും മുൻപിൽ കൊണ്ടുവരുവാൻ നിന്റെ ആത്മാവിനു കഴിയട്ടെ. അതിലൂടെ നീയും നിത്യശാന്തിയിലേക്ക് യാത്രയാകട്ടെ....
പ്രാർത്ഥനകളോടെ....
No comments:
Post a Comment