മൂന്ന് വർഷങ്ങൾക്ക് മുൻപ്, നാട്ടിലെ ഒരവധിക്കാലത്ത് സ്വന്തം സുഹൃത്തുക്കളുടെ കഴിവുകളിൽ വിശ്വാസമർപ്പിച്ച്, അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുവാനും, അതിലൂടെ നല്ലൊരു മെസ്സേജ് സമൂഹത്തിനു നൽകുവാനും ചെയ്തൊരു ഷോർട്ട് മൂവി. പുതുമുഖങ്ങളെവെച്ച് ഒന്നര ദിവസം കൊണ്ട് ഷൂട്ട് ചെയ്യുമ്പോൾ സമയക്കുറവും, അഭിനയപാരമ്പര്യമില്ലായ്മയുമൊക്കെ വലിയ വെല്ലുവിളികളാണ്. ചിലരുടെ അഭിനയ മികവ് എടുത്ത് പറയേണ്ടിവരുമ്പോൾ, ചിലർ മികച്ച അഭിനേതാക്കളാകേണ്ടുന്ന വഴികളിൽ തങ്ങളുടെപരിശ്രമങ്ങൾ തുടങ്ങിവെച്ചിരിക്കുന്നു.
രാജു വിളയിൽ തിരക്കഥയെഴുതി, അനീഷ് നായർ സംവിധാനം ചെയ്ത "നിരന്തരം" എന്ന ഷോർട്ട് മൂവിയെക്കുറിച്ച് ആദ്യം പറയേണ്ടത് നിങ്ങൾ തിരഞ്ഞെടുത്ത ആശയം വളരെയധികം പ്രോത്സാഹനം അർഹിക്കുന്നുവെന്നതാണ്.
സമൂഹത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ "നിരന്തരം" നടമാടിക്കൊണ്ടിരിക്കുന്ന ലൈംഗീക പീഢനങ്ങൾക്കെതിരെ, ലൈംഗീക വിദ്യാഭ്യാസത്തിലൂടെ കുട്ടികളിൽ വളർത്തിയെടുക്കേണ്ട ലൈംഗിക അവബോധത്തിന്റെ ആവശ്യകതയിലേക്ക് വിരൽചൂണ്ടുന്ന ഒരു കുഞ്ഞു ചിത്രം. കുട്ടിക്കാലത്ത് ലൈഗിംക പീഢന വാർത്തകൾ കേട്ട് ഒരുപെൺകുട്ടിയുടെ ശരീരത്തിൽ ആരു സ്പർശ്ശിച്ചാലും സംശയദൃഷ്ടിയോടെ നോക്കുന്ന ഞാനുൾപ്പെടെയുളള പെണ്മനസ്സുകൾ അന്നും ഇന്നും ഈ സമൂഹത്തിൽ നിലനിൽക്കുന്നു. ഒരു പുരുഷന്റെ കൂടെ, അത് അച്ഛനായാലും, സ്വന്തം സഹോദരനായാലും ഒരുപെൺകുട്ടിയെ തനിച്ച് വിടുമ്പോൾ വിങ്ങുന്ന അമ്മ മനസ്സുകൾ ഉണ്ടായത് ഈ വാർത്തകൾസൃഷ്ടിക്കുന്ന തെറ്റായ അവബോധത്തിൽ നിന്നാണ്. ശരിയായ ധാരണകൾ വളർത്തി നമുക്ക് നമ്മുടെ മക്കളെ വളർത്താം, അതാണായാലും പെണ്ണായാലും.
സിനിമയെക്കുറിച്ച്; ഏറ്റവും ഇഷ്ടപ്പെട്ടത് അഭിരാമി എന്ന കുഞ്ഞു മിടുക്കിയുടെ അഭിനയം, പിന്നെ "നിരന്തരം" എന്ന പേരും, അതിൽ അവസാനിപ്പിച്ച ക്ലൈമാക്സും. ഒരു പക്ഷേ ഒരുകൂട്ടം കാഴ്ച്ചക്കാർ അതിന്റെ ക്ലൈമാക്സ് ഒരു സെൽഫിയിൽ സന്തോഷമായിഅവസാനിപ്പിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചേക്കാം, പക്ഷേ ഈ നിമിഷത്തിൽ പോലും 'നിരന്തരം" ആയി നടന്നുകൊണ്ടിരിക്കുന്ന പീഢനങ്ങൾക്ക് തികച്ചും അനുയോജ്യമായ പേരും, ക്ലേമാസ്സുമെന്ന് ഒരു പക്ഷേ കുറച്ച് കൂടി വ്യക്തമായി ചിന്തിക്കുന്നവർക്കും തോന്നാം.BGM- ചിലയിടങ്ങളിൽ സീനുകളുമായി വളരെ യോചിച്ച് പോയപ്പോൾ, ചിലയിടങ്ങളിൽ ഫാസ്റ്റ് ബീറ്റ്സ് ആവശ്യമില്ലായിരുന്നു എന്ന് തോന്നി. സമയമെടുത്ത് ചെയ്തിരുന്നുവെങ്കിൽ നമ്മുടെ സ്കൂളുകളിൽ കുട്ടികൾക്കിടയിൽ പ്രദർശിപ്പിക്കുവാൻ പറ്റിയ മികവിലേക്ക് സിനിമയെ മാറ്റാമെന്ന് തോന്നി.
അഭിപ്രായങ്ങൾ പറയുവാനും, എഴുതുവാനും എളുപ്പമാണ്. പക്ഷേ "നിരന്തരം" എന്ന കൊച്ചു സിനിമക്ക് വേണ്ടി അനീഷും അതിന്റെ പുറകിൽ പ്രവൃത്തിച്ചവരും എടുത്ത കഷ്ടപ്പാടുകളെ പൂർണ്ണമായും ബഹുമാനിക്കുന്നു.
Keep going Man… so proud of You. നിങ്ങളെ ഇഷ്ടപ്പെടുന്നവരും, നിങ്ങളുടെകലാസൃഷ്ടിക്കായി കാത്തിരിക്കുന്നവരും എന്നും നിങ്ങളോടൊപ്പം.
❤️
KR
No comments:
Post a Comment