അന്തമില്ലാത്ത സമസ്യകളിൽ
അന്തിച്ചു നിൽക്കുന്ന ജീവിതം,
അനന്തമാം സാധ്യകളാൽ
അനശ്വരമാകട്ടെ!...
Sometimes, life gets stagnant on millions of impediments...
Let the boundless opportunities in the Universe make life sempiternal!...
അന്തിച്ചു നിൽക്കുന്ന ജീവിതം,
അനന്തമാം സാധ്യകളാൽ
അനശ്വരമാകട്ടെ!...
Sometimes, life gets stagnant on millions of impediments...
Let the boundless opportunities in the Universe make life sempiternal!...
ഞങ്ങളെയെല്ലാം കൊച്ചേന്നു മാത്രം വിളിച്ചിരുന്ന ഞങ്ങളുടെ സ്വന്തം അമ്മച്ചി. താന്നിക്കൽ തറവാട്ടിൽ പരേതരായ T M വർഗ്ഗീസിന്റേയും റെയ്ച്ചൽ വർഗ്ഗീസിന്റേയും പത്ത് മക്കളിൽ ഏറ്റവും മൂത്ത മകന്റെ (TV Mathew) ഭാര്യയായ് മറിയാമ്മമച്ചി വന്നപ്പോൾ ഒരു വലിയ കുടുംബത്തിന്റെ, അതിലെ കുഞ്ഞുങ്ങളുടെ നാഥയുമാകുകയായിരുന്നു. ഒരു വലിയ കുടുംബത്തിന്റെ ഭാരിച്ച ഉത്തരവാദിത്വങ്ങളിലേക്ക് ആദ്യം കടന്നു വന്ന മരുമകൾ. ഞങ്ങളുടെ മൂത്ത ആങ്ങളമാരായ കുഞ്ചാച്ചിക്കും (റെജി) കൊച്ചുമോനച്ചാച്ചനും (സജി) ജന്മം നൽകിയ അമ്മ. പെണ്മക്കളില്ലാത്ത അമ്മച്ചിക്ക് ഞങ്ങളെയൊക്കെ വലിയ കാര്യമായിരുന്നൂ.... ഞങ്ങൾ നാട്ടിൽ ചെല്ലുമ്പോൾ വാവച്ചായൻ അപ്പച്ചന്റെ അടുത്ത് ഞങ്ങൾക്ക് തരുവാൻ ചക്കപ്പഴവും, മാമ്പഴവും, ഏത്തപ്പഴവും ഒക്കെ കൊടുത്തുവിടും. കാണാൻ ചെല്ലാൻ താമസിച്ചാൽ പരിഭവം പറഞ്ഞ് വിളിക്കും. കാണാൻ ചെന്നാൽ സ്നേഹം കൊണ്ടും, പലഹാരങ്ങൾക്കൊണ്ട് മനസ്സും, വയറും നിറക്കും... സ്വന്തം മക്കളെപ്പോലെ സ്നേഹിച്ചൂ, ചേർത്ത് നിർത്തീ... ഇനി അതൊന്നുമില്ലാ... കാത്തിരിക്കുന്നവരിൽ ഒരാൾ കൂടികുറഞ്ഞിരിക്കുന്നൂ... നമ്മളെ ചേർത്ത് പിടിക്കുന്നവർ കുറഞ്ഞു കൊണ്ടിരിക്കുന്നൂ...
മരണമെന്ന ജീവിതാവസ്ഥ തരുന്ന വേദന അവർ മണ്ണോട് ചേരുമ്പോൾ ഇല്ലാണ്ടാകുന്നൂ.... പക്ഷേ അവർ നൽകിയ ഓർമ്മകൾ നൽകുന്ന വേദന നമ്മുടെ മരണം വരെ ഒരു നീറ്റലായിഅങ്ങനെ നിലനിൽക്കും...
ഒരുപിടി നല്ല ഓർമ്മകൾ സമ്മാനിച്ച് ഈ ലോക ജീവിതം തികച്ച അമ്മച്ചിക്ക്സ്നേഹാദരങ്ങളിൽ പൊതിഞ്ഞ ഒരുപാട് നന്ദി!...
Our Dearest Mariayammamachi….
She used to call us Koche (Beloved)... She was the first daughter-in-law in our great Thannickal Family. She was the wife of the first son, Mr. T V Mathew, out of 10 kids of our respected Grand Parents, the Late T M Varghese and the Late Rachel Varghese. She was like a Mom to the rest of the kids in the family. She was given birth to the elder brothers of our family, Reji and Saji. We were Her daughters... A person who waited for our return... She used to send with vavachayan appachan all sorts of fruits and sweets to us the moment she knew that we had reached... She always wanted us to go and visit her the next day... If we get delayed, we used to get a phone call to convey her complaints about the long wait... She used to fill our hearts and tummy with Her love and sweets respectively... No more waiting... No more complaints... No more sweets... No more the calling of Koche....
Death is imminent... Everyone is leaving.... Everyone has to leave...It is not that death is painful... It is the memories they left with us... The emptiness makes us overwhelming...
Thank You Ammachi for coming into our life.... For giving us the most precious love, care and memories... We will certainly miss You.... You will be remembered....
കപടതയെ നമുക്ക് മായ്ക്കാം...
ഞാൻ ഞാനായും, നീ നീയായുമുളള
വ്യക്തിത്വത്തിൽ നിലനിൽക്കാം...
നമ്മിലെ അന്തരങ്ങളിൽ നമുക്ക്
ജീവിതത്തിലെ തുലനം കണ്ടെത്താം...
ഒന്നായി നടക്കേണ്ട പാന്ഥാവിൽ
പരസ്പരം അറിഞ്ഞ് നടക്കാം...
രണ്ടായി പിരിയുന്ന പാതകളിൽ
പതം പറയാതെ പിരിയാം...
നമ്മിലെ കുറവുകളിൽ നമുക്ക്
നമ്മെ ആഴത്തിൽ ചേർത്തുവെക്കാം...
നമ്മിലെ കഴിവുകളാൽ നാമെന്ന
അസ്ഥിരമാം സ്ഥിതിയെ ശാശ്വതമാക്കാം..
വാക്കുകൾക്കും കാലത്തിനുമതീതമായ്
വ്യക്തിവൈശിഷ്ട്യത്തിൽ നിലനിന്ന്...
ഞാനും നീയും നാമോരോരുത്തരും
നമ്മളെന്ന സത്യത്തിൽ നിലനിൽക്കാം!...🙏
❣️
KR
നീയാരുന്നെങ്കിൽ,
നീ ഞാനായിരുന്നെങ്കിൽ
കാലം നിനക്കുമുൻപിൽ
തുറക്കുന്ന വാതായനങ്ങൾ
എന്നിലേക്കുളള നിന്റെ
വഴികളാകുമായിരുന്നൂ...
ആ യാത്രയിൽ എന്നിലെ
നോവിന്റെ വിങ്ങലുകൾ
നീ കേൾക്കുമായിരുന്നൂ...
ആ നോവിൽ നിറഞ്ഞ
എന്നിലെ നിസ്സഹായതയെ
നീ കാണുമായിരുന്നൂ...
എന്റെ ശരികളും തെറ്റുകളും
നീ അറിയുമായിരുന്നൂ...
എന്നിലെയെന്നെ -
നീ അറിയുമ്പോൾ
എന്റെയീ ജന്മത്തിൻ
കർമ്മങ്ങൾക്ക്-
നീ സാക്ഷിയാകുമ്പോൾ,
എന്നെ ഞാനായി
നീയും നെഞ്ചേറ്റുമായിരുന്നൂ,
അവിടെ നീയെല്ലാം
ക്ഷമിക്കുമായിരുന്നൂ...
പക്ഷേ!....
ഇന്നിന്റെ നിമിഷങ്ങളിൽ-
നീയുമില്ലാ, ഞാനുമില്ലാ!...
തെറ്റുകൾ തിരുത്തുവാൻ,
പരസ്പരം പൊറുക്കുവാൻ-
കാലം നമ്മളെ -
അനുവദിച്ചതുമില്ലാ...
ഇനിയൊരു ജന്മമുണ്ടാകു-
മെന്ന പ്രതീക്ഷയിൽ,
ദൂരെയൊരു താരകമായ്-
നമ്മളിന്ന്, കണ്ണുചിമ്മുന്നൂ!...
❣️
KR
ഒരു പുലരി വിടരുന്നതീ-
തിരുമുറ്റത്താകണമെന്നാശയാൽ
കാതങ്ങൾക്കിപ്പുറം നെയ്തിടുന്നൂ
ഒരു നൂറു സ്വപ്നങ്ങൾ...
എന്നിലെയെന്നെ തിരഞ്ഞു-
ഞാനെത്തുമാ നേരത്തിലെൻ
പാദുകങ്ങൾ തൊടുന്നരാ-
മണ്ണിൻ കുളിർമയിൽ,
ഞാനണഞ്ഞതിൻ നൈർമ്മല്യ-
മായെന്നെ തഴുകിപുണരു-
ന്നൊരിളം കാറ്റിനും,
കുറുകുന്ന പ്രാക്കൾക്കും,
കൂകുന്ന കുയിലിനും,
ചിലയ്ക്കുമാ അണ്ണാറക്കണ്ണനും,
കൂട്ടം കൂട്ടമായ് തേന്മാവിനെ-
പൊതിയുമാ എറുമ്പുകൾക്കും,
കുളക്കടവിൽ തുളളിക്കളിക്കു-
ന്നൊരാ പരൽ മീനുകൾക്കും,
തിരുമുറ്റത്താകെ വീണുകിടക്കുമാ-
പാരിജാത പൂക്കൾക്കും,
കോലായിൽത്തങ്ങി നിൽക്കുമാ-
ചന്ദന മണത്തിനും,
ഉത്തരത്തിലൂയലാടും നനുനനെ-
വെളുത്ത മാറാലകൾക്കും,
അകത്തളത്തിൽ ഛായാപടം-
തീർക്കും ധൂളികൾക്കും,
പഴമയെ പതം പറഞ്ഞദൃശ്യമാകും-
ചില്ലിട്ട ചിത്രങ്ങൾക്കും,
തൊടിയിലെ വാകമരത്തിനും, കുഞ്ഞരുവിക്കും,
കുങ്കുമത്തിൻ ചെമപ്പ് പടർന്ന്,
ചെമ്പകപ്പൂക്കൾ വീണുകിടക്കുമാ-
നാഗത്തറക്കും,
ആൽമരച്ചുവട്ടിൽ നിവസിക്കും
നാഗത്താന്മാർക്കും,
പൂർവ്വജന്മത്തിൻ പുനർജ്ജനി-
തേടിയെത്തുന്നൊരീ
ജന്മത്തിനോടു പറയുവാനേറെ...
ഓർമ്മകളുടെയാലസ്യത്തിൽ-
ഉയിർകൊണ്ട ജന്മത്തിൽ
ചന്ദനം മണുക്കുന്നൊരാ-
കോലായിൽ ഞാനെന്നെ-
മറന്നലിഞ്ഞു ചേരുമൊരുനാൾ
നീയാം പുനർജ്ജനിയിൽ!...
❣️
KR
#അംഅ #TwinFramesMedia #AnishNair #Trailer #Mothersday2023 #MothersDaySpecial, #documentary #മാതൃദിനം
Twin Frames Media proudly presents
#Trailer of #അംഅ
ജീവിക്കാൻ പ്രേരിപ്പിക്കുന്ന അമ്മമാർ!
ഈ ഭൂമിയിൽ സ്വപ്നങ്ങളുളള ഓരോ അമ്മമാർക്കും പ്രചോദനമായ് അഡ്ലെയിഡിലെ അമ്മമാർ എത്തുന്നു.... മാതൃദിനത്തിൽ നിങ്ങളോട് പറയുവാൻ കഥകളുമായ്!...
Dedicating to each and every Mom who behold a dream in their heart!.... Let their stories inspire You all to touch your dreams!....
Special thanks to Biju Jose, Bincy Biju and Dr. Melly Sebastian for your support.. 🙏🙏
Our Proud Sponsors:
Title Sponsor: Rosewood Realtors - Biju Jose Attokkaran Biju Jose Attokkaran
Co-sponsor : Pelican Plaza Dental Surgery - Dr. Melly Sebastian Melly Sebastian
Director of Photography & Direction: Anish Nair
Production: Twin Frames Media
Associate Director: Aju John
Concept & Coordination: Karthika Thannickan
Subtitles: Linu Freddy
Posters & Editing: Binu Charutha
❤️
KR
26.09.22
പ്രണയിക്കുവാൻ
ഒരു കാലം...
കാത്തിരിക്കുവാൻ
ഒരു കാലം...
ഒന്നായി ചേരുവാൻ
ഒരു കാലം...
പരസ്പരം അറിയുവാൻ ഒരു കാലം...
തമ്മിൽ പിണങ്ങുവാൻ
ഒരു കാലം...
സ്നേഹത്തിനതിർ തീർക്കുവാൻ
ഒരു കാലം...
അകലുവാൻ വയ്യാതകലുവാൻ
ഒരു കാലം...
എല്ലാം ഒരോർമ്മയായ്
തീരുവാൻ
ഒരു കാലം...
കാലത്തിനിപ്പുറം ആ നീർമാതളം-
ഇപ്പോഴും പൂക്കുന്നുണ്ട്,
പക്ഷേ! ...
അത്രമേൽ പ്രണയാർദ്രമായ്
അതൊരിക്കലും പൂത്തിട്ടില്ലാ!!...
❣️
KR
കലയെ സ്നേഹിക്കുന്ന, കലാകാരന്മാരാൽ അനുഗ്രഹതീമായ അഡ്ലെയിഡിൽ നിന്നും “എന്റെപ്രാർത്ഥന" എന്ന ക്രിസ്തീയ ഭക്തി ഗാനവുമായ് അനിഷ് നായർ!...
അനിഷ് നായർ രചനയും, ആദ്യമായ് സംഗീത സംവിധാനവും ചെയ്ത പാട്ട് പാടിയിരിക്കുന്നത് അനുഗ്രഹീത ഗായകൻ വിൽസ്വരാജ്.
Lyrics, Music, DOP, Cuts & Direction: Anish Nair
Vocal: Wilswaraj
അഡ്ലെയിഡിലെ കഴിവുറ്റ കലാകാരന്മാരെ ഈ പാട്ടിന്റെ ദൃശ്യത്തിൽ കോർത്തിണക്കിയിരിക്കുന്നൂ!... ജസ്റ്റിൻ പോൾ, സജിമോൻ ജോസഫ് വരവുകാലായിൽ, അഖില പി എസ്, റാം സായി അനിഷ്, ലക്ഷ്മൺ സായി അനിഷ്, അനിൽ കരിങ്ങന്നൂർ, ഹിജാസ് പുനത്തിൽ അങ്ങനെ ഒട്ടനവധി താരങ്ങൾ അണിനിരന്നിരിക്കുന്നൂ.
Associate Director: Aju John
Production: Twin Frames Media
Production Manager: Karthika Thannickan
Aerial Photography: Rafeek Mohd
Poster Design & Title Animation: Binu Charutha
പാട്ടിന്റെ യൂടൂബ് ലിങ്ക് ചുവടെ ചേർക്കുന്നു 👇
❤️
KR
TWIN FRAMES MEDIA proudly presents;
🙏🙏❤️🙏🙏"എന്റെ പ്രാർത്ഥന."🙏🙏❤️🙏🙏
First Trailer of our New Christian Devotional Song...
Message by Fr. Jilson Joseph Thayyil;
"ഹൃദയത്തിൽ ചാലിച്ച വരികൾ... മനസ്സിന്റെ ഭാരം മുഴുവൻ എടുത്ത് നീക്കുന്ന... വീണ്ടും വീണ്ടും കേൾക്കുവാൻ ഇഷ്ടപ്പെടുന്ന വളരെ മനോഹരമായ ഈ ഗാനം നമ്മളെ കൂടുതൽ ഭക്തിയിലേക്ക് നയിക്കുന്നതാണ്..."
ഭക്തി സാന്ദ്രമായ വരികൾ എഴുതി, സംഗീതം നൽകിയിരിക്കുന്നത് Anish Nair, ആ ഗാനം ആലപിച്ചിരിക്കുന്നത് Wilswaraj....
Our Proud Sponsors:
Royal Real Estate, Roy Manjali http://www.royalrealestatesa.com.au/?fbclid=IwAR2Zy6CDWkLxsS7PRn1nEOYGh8nLi_c_zhg6RiXj9d-IzXWFDV-jWhdm8Vg
Oceanic Legal & Migration Services PTY LTD http://oceanicmigrations.com.au/?fbclid=IwAR2_-FkzM4KGMFcKvTh14Rxq8sAC_vCBgKYrFG4_ejqVOYO4Ku40gPFbEBI
Renjana Kuriakose
അണിയറയിൽ ഒരുങ്ങുന്ന ദൃശ്യവിസ്മയത്തിനു പകിട്ടേകുന്നവർ...
Concept,DOP, Editing & Direction : Anish Nair
Associate Director: Aju John
Drone Shots: Rafeek Mohd
Poster Design & Title Animation: Binu Charutha
Casting;
Justin Paul
Sajimon Joseph Varakukalayil
Akhila PS
Ram Sai Anish
Lakshman Sai Anish
Anil Karingannoor
Rajeesh P S Balussery
Hijas Punathil
Aju John
Manu Kochi
Shanty Abraham
Rengith Mathew
ഒട്ടനവധി മറ്റു താരങ്ങളും...
കാത്തിരിക്കുക!... ഈ ഈസ്റ്ററിനു നിങ്ങൾ ഓരോരുത്തരിലേക്കും എത്തുന്ന പ്രാർത്ഥന ഗാനത്തിനായി.....
🙏
KR