നിര്‍വചനങ്ങളില്ലാത്ത പ്രണയം - MY FIRST NOVEL.

My First Novel

Touching my another dream! November 14th, 2016 is the day my little one made me to feel proud of myself... Birth of my Ammu.... No...

Tuesday, June 7, 2022

മഴ ...🌧🌧




  പ്രണയം 

കൈമാറുന്ന

മേഘപാളികള്‍ ...

ആ സംഗമത്തിൽ

ദിവ്യപ്രഭ പൊഴിക്കുന്ന

 മിന്നല്‍ പിണരുകൾ..

പ്രണയത്തിന്‍ 

തീവ്രതയിൽ 

നാലു ദിഗന്തങ്ങളിലും 

മുഖരിതമാകുന്ന 

ഇടിമുഴക്കം

പിന്നെയാ പ്രണയത്തിന്‍ 

പൂര്‍ണ്ണതയായി 

പെയ്തിറങ്ങുന്ന

മഴനീര്‍ത്തുള്ളികൾ….


മഴ!!...

എന്റെ പ്രണയം ....

 

❤️

KR

Friday, June 3, 2022

എന്തൊരു ചങ്കൂറ്റം

 


നീ: നീയെന്താ ഇങ്ങനെ?


ഞാൻ: അത്‌ തന്നെയാ കഴിഞ്ഞ മുപ്പത്തെട്ട്‌ വർഷമായിട്ട്‌ ഞാനും ചിന്തിക്കുന്നത്‌!!!


നീ: എനിക്ക്‌ നിന്നെ മനസ്സിലാക്കുവാനേ പറ്റുന്നില്ലാ...


ഞാൻ: എനിക്ക്‌ എന്നെ തന്നെ പിടുത്തം കിട്ടുന്നില്ലാ... പിന്നെയല്ലേ നീ!!!.. 


നീ: നിനക്ക്‌ വട്ടാണു.


ഞാൻ: അത്‌ തന്നെയാണു‌ നാട്ടുകാരും വീട്ടുകാരും ഒരേ സ്വരത്തിൽ പറയുന്നത്‌!!!...


(ഞാൻ അട്ടഹസിക്കുന്നു)


നീ: (പ്ലിംങ്ങിയ‌ ഭാവത്തിൽ എന്നെ നീ നോക്കി തലയാട്ടുന്നു.)


ഞാൻ: കഴിഞ്ഞോ? 


നീ: (നിശബ്ദം)


(ഒരു ദീർഘ നിശ്വാസം വിട്ടുകൊണ്ട്‌)


ഞാൻ: അതേയ്.... ‌ ആർക്കും പിടുത്തം കിട്ടാത്ത, എന്നെപ്പോലെ വട്ടുളള ഒരു പാട്‌ പേർ ഈ ഭൂമിയിൽ ഉണ്ട്‌. അവരെ അറിയണമെങ്കിൽ അവരുടെ കണ്ണുകളിലൂടെ അവരുടെ ആത്മാവിലേക്കൊന്ന് നോക്കിയാൽ മതി...  നിങ്ങൾ കണ്ടില്ലാത്ത ഒരത്ഭുത ലോകം നിങ്ങൾക്കവിടെ കാണുവാൻ സാധിക്കും...  പക്ഷേ അതിനൊരു ചങ്കൂറ്റം വേണം..


 (നീ എന്റെ കണ്ണുകളിലേക്ക്‌ നോക്കി. )


(അങ്ങനെ നോക്കിയിരുന്ന് എപ്പോഴാ നീ ഉറങ്ങിയതെന്ന് ഞാനും അറിഞ്ഞില്ല, ഞാൻ എപ്പോഴാ ഉറങ്ങിയതെന്ന് നീയും അറിഞ്ഞില്ലാ....)


"എന്തൊരു ചങ്കൂറ്റം !!!...."


(P M A ഗഫൂർ പറഞ്ഞതു പോലെ, " ഒരു ശ്വാസം മറ്റേതോ ഒരു ശ്വാസത്തിന്റെ ഇന്ധനമാണ്." അവിടെ പരസ്പരം അറിഞ്ഞും അറിയാതെയും ആ ശ്വാസങ്ങൾ അങ്ങനെ പൊയ്ക്കൊണ്ടേയിരിക്കും....).


❤️

KR

Thursday, June 2, 2022

ഞാനും നിശബ്ദം

 


ഞാൻ: ഞാനൊരു കാര്യം ചോദിക്കട്ടെ....


നീ: ചോദിച്ചോളൂ!!..


ഞാൻ: അല്ലെങ്കിൽ വേണ്ട....

ചോദ്യങ്ങൾ ഇല്ലാതിരിക്കുന്നതാണ് എപ്പോഴും നല്ലത്‌...


നീ: അത്‌ നല്ല കാര്യം!


ഞാൻ: ചോദ്യങ്ങൾക്കുളള ഉത്തരം അറിയുമ്പോൾ..ചോദിക്കാതിരിക്കുന്നതല്ലേ നല്ലത്‌...


നീ: (നിശബ്ദം )


(ആത്മഗതം)

ഞാൻ : ചോദിച്ചാൽ തന്നെ അവനവനെ

ന്യായീകരിക്കുന്ന ഉത്തരങ്ങൾ മാത്രമേ എല്ലാവരും നൽകൂ...


(ഞാനും നിശബ്ദം)

Sunday, May 29, 2022

രണ്ട്‌ വാക്കുകൾ (കവിത)

രണ്ട്‌ വാക്കുകൾ

രചന: അനീഷ്‌ നായർ

ആലാപനം: കലാമണ്ഡലം രാജേഷ്‌ ബാബു




ഈ പാട്ട്‌ കേട്ടപ്പോൾ മനസ്സിലേക്ക്‌ വന്നത്‌ വളരെ പരിചിതമായ ഒരു ശബ്ദവും, ആലാപനശൈലിയും... കുട്ടിക്കാലത്ത്‌ ദൂരദർശനിൽ "മിലേ സുർ മേരാ തുമാരാ" എന്ന ദേശ ഭക്തിഗാനം പാടിയ "പൻഡിറ്റ്‌ ഭീമസെൻ ജോഷി" എന്ന ഹിന്ദുസ്ഥാനി ക്ലാസ്സിക്കൽ സിങ്ങറിന്റെ ആലാപന ശൈലിയോട്‌, ശബ്ദത്തോട്‌ അടുത്ത്‌ നിൽക്കുന്നു രാജേഷ്‌ ബാബുസാറിന്റെ ആലാപനം...കലാമണ്ഡലം രാജേഷ്‌ ബാബു" എന്ന അതുല്യ കലാകാരൻ ആലപിച്ചപ്പോൾ "രണ്ട്‌വാക്കുകൾ" എന്ന കവിതയുടെ അർത്ഥതലമേ വേറൊരു അനുഭവത്തിലേക്ക്‌എത്തിച്ചേർന്നു....

 ഇനിയും നല്ല അവസരങ്ങൾ അദ്ദേഹത്തിന് ഉണ്ടാവട്ടെ... നല്ല മനുഷ്യരെ തേടിപിടിച്ച്‌അവരെ പ്രോത്സാഹിപ്പിക്കുന്നതിന് മാഷേ അനീഷ്‌ നായർ ഇങ്ങൾക്കും പെരുത്ത നന്ദി ... ദൈവംഅനുഗ്രഹിക്കട്ടെ... 🙏❤️


❤️

KR

കവിത - ജലം

 ചിരിക്കുന്ന ചിരി മാഞ്ഞുപോകുമെന്നറിഞ്ഞിട്ടും...

ഒഴുകുന്ന കണ്ണീർ വറ്റിപ്പോകുമെന്നറിഞ്ഞിട്ടും...

പുൽകുന്ന നിമിഷങ്ങളിൽ ചിരി തൂകി...

നഷ്ടപ്പെടുന്ന നിമിഷങ്ങളിൽ കണ്ണീർപൊഴിച്ച്‌ ...

ജീവിതം അങ്ങനേ ഒഴുകിക്കൊണ്ടേയിരിക്കുന്നു...

പരിഭവങ്ങൾ ബാക്കി വെച്ച്‌...


ഒരാൾ കവിതക്ക്‌ ജന്മം കൊടുത്തപ്പോൾ മറ്റൊരു അതുല്യ കലാകാരൻ കവിതക്ക്‌ ജീവൻവെപ്പിച്ചിരിക്കുന്നു.... ചിരിക്കുന്ന ചിരി മാഞ്ഞുപോകുമെന്നറിഞ്ഞിട്ടും...



അനീഷ്‌ നായർ രചിച്ച്‌ കലാമണ്ഡലം രാജേഷ്‌ ബാബു ആലപിച്ച ജലം എന്ന കവിത..

Sunday, May 22, 2022

നിരന്തരം (Short Movie)



മൂന്ന് വർഷങ്ങൾക്ക്‌ മുൻപ്‌, നാട്ടിലെ ഒരവധിക്കാലത്ത്‌ സ്വന്തം സുഹൃത്തുക്കളുടെ കഴിവുകളിൽ വിശ്വാസമർപ്പിച്ച്‌, അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുവാനും, അതിലൂടെ നല്ലൊരു മെസ്സേജ്‌ സമൂഹത്തിനു നൽകുവാനും ചെയ്തൊരു ഷോർട്ട്‌ മൂവി. പുതുമുഖങ്ങളെവെച്ച്‌ ഒന്നര ദിവസം കൊണ്ട്‌ ഷൂട്ട്‌ ചെയ്യുമ്പോൾ സമയക്കുറവും, അഭിനയപാരമ്പര്യമില്ലായ്മയുമൊക്കെ വലിയ വെല്ലുവിളികളാണ്. ചിലരുടെ അഭിനയ മികവ്‌ എടുത്ത് ‌പറയേണ്ടിവരുമ്പോൾ, ചിലർ മികച്ച അഭിനേതാക്കളാകേണ്ടുന്ന വഴികളിൽ തങ്ങളുടെപരിശ്രമങ്ങൾ തുടങ്ങിവെച്ചിരിക്കുന്നു. 


രാജു വിളയിൽ തിരക്കഥയെഴുതി, അനീഷ്‌ നായർ സംവിധാനം ചെയ്ത "നിരന്തരം" എന്ന ഷോർട്ട്‌ മൂവിയെക്കുറിച്ച്‌ ആദ്യം പറയേണ്ടത്‌ നിങ്ങൾ തിരഞ്ഞെടുത്ത ആശയം വളരെയധികം പ്രോത്സാഹനം അർഹിക്കുന്നുവെന്നതാണ്.

സമൂഹത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ "നിരന്തരം" നടമാടിക്കൊണ്ടിരിക്കുന്ന ലൈംഗീക പീഢനങ്ങൾക്കെതിരെ, ലൈംഗീക വിദ്യാഭ്യാസത്തിലൂടെ കുട്ടികളിൽ വളർത്തിയെടുക്കേണ്ട ലൈംഗിക അവബോധത്തിന്റെ ആവശ്യകതയിലേക്ക്‌ വിരൽചൂണ്ടുന്ന ഒരു കുഞ്ഞു ചിത്രം. കുട്ടിക്കാലത്ത്‌ ലൈഗിംക പീഢന വാർത്തകൾ കേട്ട്‌ ഒരുപെൺകുട്ടിയുടെ ശരീരത്തിൽ ആരു സ്പർശ്ശിച്ചാലും സംശയദൃഷ്ടിയോടെ നോക്കുന്ന ഞാനുൾപ്പെടെയുളള പെണ്മനസ്സുകൾ അന്നും ഇന്നും ഈ സമൂഹത്തിൽ നിലനിൽക്കുന്നു. ഒരു പുരുഷന്റെ കൂടെ, അത്‌ അച്ഛനായാലും, സ്വന്തം സഹോദരനായാലും ഒരുപെൺകുട്ടിയെ തനിച്ച്‌ വിടുമ്പോൾ വിങ്ങുന്ന അമ്മ മനസ്സുകൾ ഉണ്ടായത്‌ ഈ വാർത്തകൾസൃഷ്ടിക്കുന്ന തെറ്റായ അവബോധത്തിൽ നിന്നാണ്. ശരിയായ ധാരണകൾ വളർത്തി നമുക്ക്‌ നമ്മുടെ മക്കളെ വളർത്താം, അതാണായാലും പെണ്ണായാലും. 


സിനിമയെക്കുറിച്ച്‌; ഏറ്റവും ഇഷ്ടപ്പെട്ടത്‌ അഭിരാമി എന്ന കുഞ്ഞു മിടുക്കിയുടെ അഭിനയം, പിന്നെ "നിരന്തരം" എന്ന പേരും, അതിൽ അവസാനിപ്പിച്ച ക്ലൈമാക്സും. ഒരു പക്ഷേ ഒരുകൂട്ടം കാഴ്ച്ചക്കാർ അതിന്റെ ക്ലൈമാക്സ്‌ ഒരു സെൽഫിയിൽ സന്തോഷമായിഅവസാനിപ്പിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചേക്കാം, പക്ഷേ ഈ നിമിഷത്തിൽ പോലും 'നിരന്തരം" ആയി നടന്നുകൊണ്ടിരിക്കുന്ന പീഢനങ്ങൾക്ക്‌ തികച്ചും അനുയോജ്യമായ പേരും, ക്ലേമാസ്സുമെന്ന് ഒരു പക്ഷേ കുറച്ച്‌ കൂടി വ്യക്തമായി ചിന്തിക്കുന്നവർക്കും തോന്നാം.BGM- ചിലയിടങ്ങളിൽ സീനുകളുമായി വളരെ യോചിച്ച്‌ പോയപ്പോൾ, ചിലയിടങ്ങളിൽ ഫാസ്റ്റ്‌ ബീറ്റ്സ്‌ ആവശ്യമില്ലായിരുന്നു എന്ന് തോന്നി. സമയമെടുത്ത്‌ ചെയ്തിരുന്നുവെങ്കിൽ നമ്മുടെ സ്കൂളുകളിൽ കുട്ടികൾക്കിടയിൽ പ്രദർശിപ്പിക്കുവാൻ പറ്റിയ മികവിലേക്ക്‌ സിനിമയെ മാറ്റാമെന്ന് തോന്നി.


അഭിപ്രായങ്ങൾ പറയുവാനും, എഴുതുവാനും എളുപ്പമാണ്. പക്ഷേ "നിരന്തരം" എന്ന കൊച്ചു സിനിമക്ക്‌ വേണ്ടി അനീഷും അതിന്റെ പുറകിൽ പ്രവൃത്തിച്ചവരും എടുത്ത കഷ്ടപ്പാടുകളെ പൂർണ്ണമായും ബഹുമാനിക്കുന്നു.


Keep going Man… so proud of You. നിങ്ങളെ ഇഷ്ടപ്പെടുന്നവരും, നിങ്ങളുടെകലാസൃഷ്ടിക്കായി കാത്തിരിക്കുന്നവരും എന്നും നിങ്ങളോടൊപ്പം.


❤️

KR

Monday, May 16, 2022

ചില്ല്

 



Compassion - Co-suffering എന്ന ലാറ്റിൻ പദത്തിൽനിന്നാണു compassion രൂപപ്പെട്ടത്‌. ഞാൻ, ഞങ്ങളായി രൂപാന്തരപ്പെടുന്ന അപൂർവ്വ ബോധത്തിന്റെ പേരാണു compassion.

Compassion is a mental state endowed with a sense of concern for the suffering of others and aspiration to see that suffering relieved - Thupten Jinpa.

Three phases of compassion;
The cognitive aspect - എനിക്ക്‌ നിന്നെ പിടുത്തം കിട്ടുന്നുണ്ട്‌.
The affective aspect- എനിക്ക്‌ നിന്നോടൊത്ത്‌ വിഷമിക്കാനാകും.
The motivational component- നിന്റെ വേദനകൾക്കുളളിൽ നിന്ന് പുറത്ത്‌ കടക്കുവാൻ നിന്റെകൂടെ ഞാനുമുണ്ടാവും.
ബുദ്ധിയിലും വൈകാരികതയിലും കാൽ വെയ്പിലും ഒരുമിച്ച്‌...