My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Tuesday, August 25, 2015

LOVE YOU..

         
Hearkening to a music at  times nourishes me with certain reminiscences. This song has evoked memories of my childhood as well as the persons who inspired me in every walk of life.

Pappa is traveling to Vellore for his further treatment today. His health condition is exacerbating after each episodes of treatment. Since then, his level of confidence is deteriorating, and I can experience what he's going through now. 

My Pappa, one among the persons whom I admired  most in my early childhood. Eventually, Life had placed me in a certain circumstances by which my admiration had been converted to a phobic state. 

Nevertheless, my life experiences have inculcated me with a new perception towards living that never ever hurts someone's feelings. No matter how I was humiliated and mistreated by the people whom I adore and admire most, I have always been determined to provide them the best in their life by being  a responsible daughter, caring sister, understanding wife and a true friend. 

When I visited my father last time, he was at the verge of crying whenever he looked at my face. Even if my heart was sinking, I controlled all my emotions for being  a confident and strong daughter in front of him. He really wished me to accompany with him through out his hospital stay, but unfortunately I couldn't stay with him even a single night due to my ill health. 

He told me once, " I have been experiencing a sort of relief once you took charge of  all my treatment decisions. Now I am confident." Then I noticed his eyes were filled with tears. From that day forth he achieved a credence in his recuperation. But now....

Pappa.. I really wish I should be there with you all these times. It's my duty and responsibility to be there but life is not enabling me to have that fortune in my living... Please forgive me... I trust and pray that you will come back to a new life soon.. 

My father is really suffering from his disease... It is not easy to go through such devastating situations in life... You must have both psychological and financial support to overcome all these experiences. We spent already nearly 10 lakhs for his treatment, still need to continue that to save his life... Each chemotherapy costs 60000 Rs... The scan costs 40000 Rs.. This is not to show our budget... Just to inform you all that people who are suffering from cancer really need psychological as well as financial help.. They are actually not suffering from the adversities of the disease, instead the financial burden associated with the treatment....
Even though my Pappa had a very healthy lifestyle, he ended up with cancer... I know it's a fate ... but if you know that you are responsible for your illness, please have an attempt to lead a healthy life...  To avoid the aftermath of any diseases in the long run... Be compassionate with your body and soul.. Stay Healthy...

I may not be worth enough in your life ... I might be a person with full of nonsense... But expressing my heart felt gratitude to those precious people who conveyed their affection towards me through the most beautiful words in this universe "LOVE YOU" ...  Stay blessed...

Have a safe journey Pappa..... LOVE YOU PAPPA ..... OUR PRAYERS ARE WITH YOU......

With lots of Love, Hugs and Kisses.... Your beloved daughter ....

Sunday, August 23, 2015

സ്നേഹത്തോടെ ഒരു വാക്ക്

Image result for quotes for compassion
 
നിഗൂഡമായ നിശബ്ദത എന്നെ വരിഞ്ഞു മുറികിയിരിക്കുന്നു.... എന്നാണു ദൈവം എന്നെ അതിൽ നിന്ന് മോചിപ്പിക്കുന്നത് ....
 
ഒരിക്കൽ മാത്രം.. ഒരിക്കൽ മാത്രം... എനിക്കു വേണ്ടി കാലചക്രം ഒന്ന് പുറകോട്ടു കറങ്ങിയിരുന്നെങ്കിൽ...

ഈ മൗനത വെടിഞ്ഞു എല്ലാം സ്നേഹത്തിൽ അവസാനിച്ചിരുന്നെങ്കിൽ...
ആരും ആരെയും വേദനിപ്പിക്കാതിരുന്നുവെങ്കിൽ...
എല്ലാം പരസ്പരം ക്ഷമിച്ചിരുന്നുവെങ്കിൽ...
സ്നേഹത്തോടെ ഒരു വാക്ക് എനിക്കായി കുറിച്ചിരുന്നെങ്കിൽ...


എനിക്ക് സ്വന്തമായി ഒന്നും ഞാൻ ആഗ്രഹിക്കുന്നില്ല...
ഒന്നും.. ഒന്നും.. എനിക്ക് വേണ്ട....

സ്നേഹത്തോടെ ഒരു വാക്ക്...
അത് മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ ... അത് മാത്രം ... അത് മാത്രം ... അത് മാത്രം ...  

Thursday, August 20, 2015

പ്രണയം...സ്നേഹം..ഇഷ്ടം


പ്രണയം.... സ്നേഹം.... ഇഷ്ടം..... ഈ മൂന്നു വാക്കുകള്‍ക്ക് ഓരോ വ്യക്തിയും നല്‍കുന്ന നിര്‍വചനങ്ങള്‍ പലതാണ്...... അത് ഓരോ വ്യക്തികളുടെ ജീവിതത്തില്‍ പ്രതിഫലിക്കപ്പെടുന്നതും വളരെ വിചിത്രമായിട്ടാണ്..... പക്ഷെ ഈ മൂന്നു വാക്കുകളും ഒരു പദത്തിന്‍റെ വ്യാഖ്യാനം എന്നുള്ളത് അതിലേറെ രസകരവും....

എന്തോ ഈ പാട്ട് കേട്ടപ്പോള്‍ എന്‍റെ മനസ്സിലും ആ മൂന്നു ഭാവങ്ങളും മിന്നിമറഞ്ഞു.....
പ്രണയം ..... മനുഷ്യനിലെ ഏറ്റവും തീവ്രമായ വികാരം.... എന്തുകൊണ്ടാണത്???....
പ്രണയം എന്ന വൈകാരികാവസ്ഥയില്‍ ഒരു വ്യക്തിയില്‍ പ്രകടമാകുന്നത്‌  അവരുടെ ഉപബോധ മനസ്സില്‍ ഉറങ്ങിക്കിടക്കുന്ന അനര്‍വചനീയമായ ഊര്‍ജ്ജത്തിന്‍റെ ഒരു വിസ്‌ഫോടനമാണു..... .അവിടെ 
വ്യാപരിക്കുന്ന പരമമായ ചൈതന്യമാണ് പ്രണയമുള്ള ഒരു വ്യക്തിയില്‍ പ്രതിഫലിക്കപ്പെടുന്ന അനന്തമായ ആനന്ദത്തിന് കാരണമാകുന്നത്......

ഒരിക്കല്‍ ഒരു സുഹൃത്ത് എന്നോടു പറഞ്ഞു നിനക്ക് ഈ ലോകത്തുള്ള എല്ലാത്തിനോടും പ്രണയമാണ്..... അക്ഷരങ്ങളോട്, പ്രകൃതിയോട്, മഴയോട്, ഏകാന്തതയോട്, പൂക്കളോട്.... അങ്ങനെ ഈ പ്രപഞ്ചത്തിലുള്ള ഭൌമീകമായ സൗന്ദര്യത്തോടെല്ലാം ... അതെ ... ആ പ്രണയമാണ് എന്‍റെ ജീവിതം.. എന്‍റെ സൗന്ദര്യം... എന്‍റെ ആത്മവിശ്വാസം....

പ്രണയം എന്നു പറയുമ്പോള്‍ ഒരു സാധാരണ മനുഷ്യന്‍റെ ചിന്തകള്‍ ഒരു ആണിലും പെണ്ണിലുമായി ഒതുങ്ങുന്നു... ആ വലയത്തില്‍ നിന്നും പുറത്തു കടന്ന് ചിന്തിക്കുവാന്‍ തുടങ്ങുമ്പോളാണ് പ്രണയം എന്ന അത്ഭുതലോകത്തിന്‍റെ വിശാലമായ അനന്തതയിലേക്ക് നമുക്ക് ഇറങ്ങിചെല്ലുവാന്‍ സാധിക്കുന്നത്...

പ്രണയത്തിന്‍റെ മൂര്‍ത്തിഭാവം എന്നുള്ളത് പരസ്പര സംയോജനമാണ്.... അതിലൂടെ ആവിര്‍ഭവിക്കപ്പെടുന്നത്‌ ഉദാത്തമായ വൈകാരികനുഭവമാണ്... നമ്മിലുള്ള പ്രണയത്തിന്‍റെ തീവ്രതയാണ് ആ അനുഭവം സ്വായക്താമാക്കുന്നതും...

എന്‍റെ പ്രണയവും നിര്‍വചനങ്ങള്‍ക്കതീതമാണ്.... അതിലൂടെ ഞാന്‍ ആഗ്രഹിക്കുന്നത് അനന്തമായ ഈ പ്രപഞ്ചത്തില്‍ വിഹരിക്കുന്ന അഭൌമമായ ആ ഊര്‍ജ്ജസ്രോതസ്സില്‍ അലിഞ്ഞു ചേരുകയെന്നതാണ്...


(feeling so sleepy...it's midnight now.. winding up for the day... actually all these thoughts are for my upcoming Creation... hoping that I can give my best in my book..)

Love You my Lord....



സമയം 6 മണി...


       സൂര്യന്‍ പടിഞ്ഞാറ് അസ്തമിക്കാന്‍ തുടങ്ങിയിരിക്കുന്നു. സായന്തനത്തിനന്‍റെ സൗന്ദര്യം മുറിക്കുള്ളിലിരുന്നു ജനാലയിലൂടെ ആസ്വദിക്കാന്‍ നല്ല രസമാണ്.. പക്ഷേ പുറത്തിറങ്ങിയാല്‍ ചൂട് കാരണം ആ സൗന്ദര്യത്തിന് മാറ്റ് കുറയുന്നു....


ഇന്നലെ പ്രണയത്തിലവസാനിപ്പിച്ചു..... ഇന്ന്‌ സ്നേഹത്തില്‍ തുടങ്ങുന്നു...

സ്നേഹം എന്ന വാക്കില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നത് ദൈവീകമായ പരിശുദ്ധിയാണ്... അതിലൂടെ സ്വായക്തമാകുന്നത് സ്വര്‍ഗ്ഗീയമായ നിര്‍മ്മലതയാണ്....

ബൈബിളില്‍ സ്നേഹത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത് "സ്നേഹം ദീര്‍ഘമായി ക്ഷമിക്കുകയും, ദയ കാണിക്കുകയും ചെയ്യുന്നു; സ്നേഹം സ്പര്‍ദ്ദിക്കുന്നില്ല, നിഗളിക്കുന്നില്ല, സ്വാര്‍ത്ഥത അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല".

അതെ ഒരുവനില്‍ സ്നേഹം ഉണ്ടെങ്കില്‍ ഈ പ്രപഞ്ചത്തേയും അതിലുള്ള സകല ചരാചരങ്ങളേയും അവന്‍ ബഹുമാനിക്കുന്നു... അവയിലെല്ലാം അവന്‍ സമത്വവും കാണുന്നു... അത് എപ്പോഴും അപരിമിതമാണ്...

ഇഷ്ടം എന്ന വാക്കിലൂടെ പ്രതിഫലിക്കപ്പെടുന്നത് ഒരു കരുതല്‍ ആണ്.... നമ്മുടെ ആഗ്രഹങ്ങളും ആശകളുമെല്ലാം ഇഷ്ടം എന്ന വാക്കിലൂടെ പ്രകടിപ്പിക്കുന്നു... അത് ചിലപ്പോള്‍ നമ്മിലെ ആസക്തിയും തുറന്നുകാണിക്കുന്നു....

നമുക്ക് എന്തിനോടും ഇഷ്ടം തോന്നാം പക്ഷെ അവയെല്ലാം നമുക്ക് ലഭിക്കണമെന്നില്ല... അവിടെ പരിമിതികള്‍ നാം തന്നെ നിശ്ചയിക്കുന്നു...  അവ നമുക്ക് അന്യമാണെന്ന് അറിയാമെങ്കിലും നമ്മിലെ ഇഷ്ടം ഇഷ്ടമായിതന്നെ എന്നും നിലനില്‍ക്കും...

ഇനിയും എഴുതുവാന്‍ ഒരുപാട് ഉണ്ട്... പക്ഷേ മനസ്സിന്‍റെ ഉള്‍ക്കോണില്‍ എവിടെയോ ഒരു  നോവ് അനുഭവപ്പെടുന്നു...എഴുതുവാന്‍ മാത്രമേ എനിക്ക് ഇപ്പോള്‍ സാദ്ധ്യമാകുന്നുള്ളു...

ചെറുപ്പം മുതല്‍ ഞാന്‍ കാരണം ആരും വേദനിക്കുന്നത് എനിക്കിഷ്ടമില്ലായിരുന്നു.... എന്നും ഞാന്‍ ദൈവത്തോടു അപേക്ഷിക്കുന്ന പ്രാര്‍ത്ഥനകളില്‍ ഒന്നാണത്."ഞാന്‍ മൂലം ആരുടേയും കണ്ണുകള്‍ നിറയരുത്, ആരുടേയും ഹൃദയം മുറിപ്പെടരുത്.... പക്ഷേ എന്‍റെ ജീവിതത്തില്‍ ഞാന്‍ സ്നേഹിച്ചവരും എന്നെ സ്നേഹിച്ചവരും ഞാന്‍ കാരണം  എന്നും വേദനിച്ചിട്ടേയുള്ളൂ ....

ദൈവത്തോട് പലപ്രാവശ്യം ഞാന്‍ ചോദിച്ചു അതെന്തുകൊണ്ടാണെന്ന്... പക്ഷേ  പുള്ളിക്കാരനും മൌനത്തിലാണ്.... പിന്നെ സ്വയം ആ ചോദ്യം ചോദിക്കും സ്വയം ഉത്തരം കണ്ടെത്തും:

"നിന്‍റെ സ്നേഹവും, നിന്‍റെ പ്രണയവും, നിന്‍റെ ഇഷ്ടങ്ങളും" നിന്നില്‍ മാത്രം വിലയം പ്രാപിക്കേണ്ടവയാണ്....ചില പ്രാപഞ്ചിക സത്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുവാന്‍ ആര്‍ക്കും സാധ്യമല്ല... അതുപോലൊരു സത്യമാണ് നീയും...."




കാര്‍ത്തിക...











Monday, August 17, 2015

The Most Blessed Rosary


This is one of the most beautiful gifts which I have ever received in my life... It has a beautiful story to share with.

It was gifted by one of my patients In 2013. She is an affluent and well known business lady in Dubai. I was most of the time contacted for her treatment and all, so she had a special attachment with me. By the Grace of God, her treatment got successful and she went to Rome for the thanksgiving prayer. She picked this Rosary for me from the Holy Place and sent me as a gift.

One day she conveyed a message over phone that Tintu when I was offering a prayer in front of the Altar, You crossed my mind, and Then collected this Rosary after rendering a prayer for you. She used to sent me gifts, but I never expected that once she had gone to Rome, she would remember me and choose this for me. Experienced as a most proud full moment....

It has got a divine fragrance and I never deployed that Rosary for my prayers, for I contemplated it as a immensely Sacred. But After two years, I was arbitrated to offer a prayer for a well respected Person in my life through that Rosary... Still continuing that prayer for THEM.... And 55 Beeds in the Rosary spreads the fragrance of my invocation and The People whom I offer that prayer commemorate in my devotion as well. May God Bless... Thank Lord....

കാലം മായ്കാത്ത മുറിവുകൾ



നമ്മുടെ ശരീരത്തിൽ ഒരു ചെറിയ മുറിവ്‌ ഉണ്ടായാൽ നമ്മൾ അതിനു വേണ്ട പരിചരണം നൽകി ആ മുറിവ്‌ നമ്മൾ ഉണക്കും .... പക്ഷെ ചില മുറിവുകൾ വളരെ ആഴമുളളതാണെങ്കിൽ കുറെ ദിവസങ്ങളുടെ പരിചരണം ആവശ്യമായി വരും... ചിലപ്പോൾ ആ മുറിവുകൾ ശരീരത്തെ കാർന്നു തിന്നുവാൻ തുടങ്ങുകയാണെങ്കിൽ ആ ശരീരഭാഗം തന്നെ മുറിച്ചുമാറ്റേണ്ടതായി വരും.....

എന്നാൽ മനസ്സിനും ആത്മാവിനും ഏറ്റ മുറിവുകൾ ഉണക്കാൻ ഏതു ശരീരഭാഗമാണു മുറിച്ചുമാറ്റേണ്ടത്‌...  ജീവിതയാഥാർദ്ധ്യങ്ങൾ പഠിപ്പിക്കുവാൻ ആഗ്രഹിച്ചവർ അതുംകൂടി പറഞ്ഞുതന്നിരുന്നെങ്കിൽ... ആ കരുണകൂടി അവർ കാണിച്ചിരുന്നെങ്കിൽ.....

ചിലർ പറയും കാലം മായ്കാത്ത മുറിവുകൾ ഇല്ലെന്ന്... പക്ഷേ ചില അനുഭവങ്ങൾ കാലത്തിനും അതീതമാണു.... അതിൽ നിന്നും മോക്ഷം പ്രാപിക്കണമെങ്കിൽ നമ്മൾ മണ്ണോട്‌ ചേരണം... അത്‌ എന്തുകൊണ്ടാണെന്നൊന്നും എനിക്കറിയില്ലാ... പക്ഷെ അതാണു യാഥാർദ്ധ്യം....

ഒരാൾ മുറിപ്പെട്ടു എന്നറിഞ്ഞിട്ടും അവരിൽ വീണ്ടും മുറിവുകൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നത്‌ കാണുമ്പോൾ ആണു ജീവിതത്തിനു ഇത്രയും ക്രൂരമുഖം ഉണ്ടോയെന്ന് ചിന്തിച്ചുപോകുന്നത്‌... എല്ലാവരുടേയും കണ്ണിൽ അവരവർ ശരിയെന്ന് തോന്നും... മനുഷ്യസഹജം...

കാലം എല്ലാം നമുക്കായി എഴുതിച്ചേർത്തിട്ടുണ്ട്‌.... അത്‌ തെളിക്കുന്ന വഴിയെ മുൻപോട്ട്‌.... ആ യാത്രയിൽ അനുഭവങ്ങളുടെ തീച്ചൂളയിൽ അഗ്നിശുദ്ധിവരുത്തുന്നതും നല്ലതാണു...

എന്റെ മനസ്സിൽ ഉയരുന്ന ആയിരം ചോദ്യങ്ങളിൽ ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ മാത്രമാണിത്‌.... ഒരിക്കലും ഉത്തരം കിട്ടാത്തതുമായ ചോദ്യങ്ങൾ...

സാരല്ല്യാ... ഉത്തരം കിട്ടുവാൻ ഉളളതാണെങ്കിൽ അതിനു ഉത്തരം കിട്ടുക തന്നെ ചെയ്യും.... അതാണു പ്രകൃതി നിയമവും...

എവിടെ ദൈവീകമായ സ്നേഹമുണ്ടോ.... അവിടെ വിശ്വാസം ഉടലെടുക്കുന്നു... എവിടെ വിശ്വാസമുണ്ടോ അവിടെ എല്ലാം നിർമ്മലമാകുന്നു....  അവിടെ ഒളിമറകൾ. ഇല്ലാതാകുന്നു...

Where there is a divine Love... There emerges a great Trust ...By holding a firm Trust... Everything will be undisguised....





Saturday, August 15, 2015

Thought of, but couldn't...

I was totally disconnected from all my social profiles, reasons are written in destiny. Thought of deleting my Blog as well... I don't know whenever I tried to delete, it was deviated with one or other reasons...

And I couldn't..

Because this is the  place where I can see My Life, My Happiness, My Dreams and My Love . Moreover, this is the World of Letters....  

My dreams will always remain as dreams.... But I can see a life in all my dreams....

I am gonna to concentrate more on online writing and publications......  With the support of my Rengi, I am sure I would be able to bring forth my dreams to reality .....

 Rengi is downloading lots of books for me... My world is now constrained within the  four pillars .... My Rengi, Books, Writings and My Blog.....  Thank Lord..

HAPPY INDEPENDENCE DAY TO ALL 
HAPPY INDEPENDENCE DAY TO ALL 
HAPPY INDEPENDENCE DAY TO ALL 

Wednesday, August 12, 2015

DO NOT JUDGE PEOPLE


എത്ര വേഗമാണ് ജീവിതത്തില്‍ ഓരോ ദിനങ്ങളും കൂട്ടിചേര്‍ക്കപ്പെട്ടു കൊണ്ടിരിക്കുന്നത്.... ഇന്നലകളെല്ലാം ഓര്‍മകളായി മറയുമ്പോള്‍ ആ ഓര്‍മകളില്‍ ചില ഓര്‍മ്മകള്‍ എന്നും ആ ദിനങ്ങളിൽ ഓര്‍മിക്കപ്പെടേണ്ടവ തന്നെയാണ്....

 നമ്മുടെ ആത്മാഭിമാനം മുറിപ്പെടുമ്പോള്‍, നമ്മുടെ വിശ്വാസം വ്രണപ്പെടുമ്പോള്‍ ഒരു വ്യക്തിയുടെ ആത്മവിശ്വാസമാണ് അവിടെ തകര്‍ക്കപ്പെടുന്നത്........ തന്‍റെ വ്യക്തിത്വം ഒരു മൂര്‍ച്ചയേറിയ വാള്‍പോലെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന അവസ്ഥ. പിന്നീട് അനുഭപ്പെടുന്നത് ഒരുതരം ഭയമാണ് ... ചുറ്റുമുള്ള എല്ലാത്തിനോടും ....

ഏകാന്തമായ ആ മൌനതയില്‍ തന്‍റെ അടുത്ത് വന്ന് തന്‍റെ രണ്ട്‌ കൈകളും ആ കൈക്കുമ്പിളില്‍ കോരിയെടുത്തു എന്‍റെ കൊച്ച് പറഞ്ഞു,
"നീ ഒരിക്കലും തളരരുത്... നീ എന്‍റെ ജീവിതത്തിലെ ധീര വനിതയാണ്‌... ഇന്ന്‌ ഞാനെന്ന വ്യക്തി എന്തായിരിക്കുന്നോ അത് നീ ഒരാളുടെ സ്നേഹവും, പരിചരണവും... എന്‍റെ ഒരുപാട് കുറവുകളുടെ മധ്യത്തിലും നീ എനിക്ക് തന്ന ആത്മവിശ്വാസവും ബഹുമാനവുമാണ്..."

എന്‍റെ കണ്ണില്‍നിന്ന് ഉതിര്‍ന്നു വീണ കണ്ണുനീര്‍ത്തുള്ളികള്‍ക്കിടയിലും എന്‍റെ മുഖത്ത് ആത്മവിശ്വാസത്തിന്‍റെ ഒരു ചെറു പുഞ്ചിരി വിടര്‍ന്നു...

നമ്മള്‍ തകര്‍ന്നു പോകാവുന്ന നേരങ്ങളില്‍ നമ്മുടെ കുറവുകൾക്കും ബലഹീനതകൾക്ക്‌ മദ്ധ്യത്തിലും  സ്വാന്തനമായെത്തുന്ന ആ കൈത്താങ്ങലുകളാണ് ഒരു വ്യക്തിയുടെ ജീവിതത്തിലേ ഏറ്റവും വലിയ അനുഗ്രഹം..... അനുഗ്രഹപ്രദമായ ദിങ്ങളിൽ ഒന്ന്...

ആരും കുറഞ്ഞോരല്ലാ... എല്ലാവരിലും ഞാൻ  ദൈവത്തിന്റെ കൈയ്യൊപ്പ്‌ കാണുന്നു...  നിങ്ങളിലും....

***************************

കഴിഞ്ഞ ജൂലൈ പതിനഞ്ചാം തീയതി ഞാന്‍ എഫ്. ബിയില്‍ ഒരു പോസ്റ്റിട്ടു. അന്ന് ഞങ്ങള്‍ക്ക് ഞങ്ങളുടെ കുഞ്ഞിനെ നഷ്ടപ്പെട്ടിട്ട് ഒരു മാസം തികയുകയായിരുന്നു. ഞങ്ങള്‍ക്കിടയിലുള്ള സ്നേഹം ഒരു പ്രഹസനമാക്കുന്നത് എന്‍റെ കൊച്ച് ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. പക്ഷേ അന്ന് കൊച്ചിന്‍റെ അനുവാദത്തോടു കൂടി , എല്ലാ വിഷമതകള്‍ക്ക് മധ്യത്തിലും എനിക്ക് താങ്ങായി നിന്ന കൊച്ചിനെ അനുസ്മരിച്ചുകൊണ്ട് , ഞങ്ങളുടെ കുഞ്ഞിന്‍റെ ഓര്‍മകള്‍ക്ക് മുന്‍പില്‍ ആ വരികള്‍ എന്‍റെ കൊച്ചിനുവേണ്ടി കുറിച്ചത്...

അത് വായിച്ചിട്ട് അനുകൂലമായും പ്രതികൂലമായും പ്രതികരിച്ചവര്‍ ഉണ്ട്... പക്ഷേ ഞാന്‍ അത് എഴുതിയത് ആരെയും വേദനിപ്പിക്കനോ, ആരുടെ മുന്‍പിലും ഞാന്‍ വലിയവളാണെന്നു തെളിയുക്കുവാനോ ആയിരുന്നില്ലാ... മറിച്ചു അത് ഒരു വ്യക്തിപരമായ ഒരു നന്ദി പ്രകാശനം മാത്രമായിരുന്നു...

ഞാന്‍ ആരെയും വിധിക്കാന്‍ ആളല്ലാ...  എന്‍റെ അഭിപ്രായങ്ങള്‍ വ്യക്തിപരം മാത്രമാണ്... അതുപോലെ അഭിപ്രായ സ്വാതന്ത്ര്യവും നിങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്.... അതിനെ ഞാന്‍ ബഹുമാനിക്കുന്നു...

MATTHEW : 7, 1-2
1. “നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന്നു വിധിക്കരുതു. 
1. Judge not, that ye be not judged.

2. നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും. 
2. For with what judgment ye judge, ye shall be judged: and with what measure ye mete, it shall be measured unto you.

Monday, August 10, 2015

ഞങ്ങള്‍ അനാഥര്‍, നിങ്ങളോ സനാഥര്‍


Image result for holding hands
              

"ദാരിദ്ര്യവും നിരാധരത്വവും അനാഥത്വത്തിന് വഴിമാറുമ്പോള്‍ അവിടെയൊരു അനാഥന്‍ ജന്മമെടുക്കുന്നു."



 

കോട്ടയം ബസേലിയസ് കോളേജില്‍ ഡിഗ്രിക്ക് ഒന്നാം വര്‍ഷം പഠിക്കുമ്പോളാണ് എന്‍റെ ജീവിതത്തില്‍ ഞാന്‍ എത്ര ഭാഗ്യവതിയാണെന്ന് വെളിപ്പെടുത്തുന്ന ഒരു ഏട് ജീവിതത്തില്‍ കുറിക്കപ്പെടുന്നത്. എം.ജി.ഒ.സി.എസം. എന്ന സംഘടനയുടെ ഭാഗമായിരുന്ന ഞാന്‍ മൂന്നു ദിവസത്തെ ധ്യാനത്തിനും സന്ദര്‍ശനത്തിനുമായി കോട്ടയം ജില്ലയിലെ മാങ്ങാനത്ത് ക്രിസ്തവര്‍ഷം എന്ന പേരിലറിയപ്പെടുന്ന ശാന്തിനികേതനും അതിനോട് അനുബന്ധമായി പ്രവര്‍ത്തിക്കുന്ന കേരളാബാലാഗ്രാമെന്ന അനാഥമന്ദിരവും സന്ദര്‍ശിക്കുവാന്‍ ഇടയായത്. പതിന്നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഓര്‍മ്മകള്‍ അത്ര തീവ്രമല്ല. പക്ഷേ എവിടെയൊക്കെയോ മറന്നുകിടക്കുന്ന ആ ഓര്‍മകളെ ഒന്ന്‍ പൊടി തട്ടിയെടുക്കണം...

 

        
ഒരു ചെറിയ കുന്നിന്‍റെ മുകളിലായിരുന്നു മനോഹരമായ ആ ആശ്രമം നിലനിന്നിരുന്നത്. തികച്ചും ശാന്തപൂര്‍ണമായ അന്തരീക്ഷം. ചുറ്റും മരങ്ങളും പുല്‍ച്ചെടികളും നിറഞ്ഞ പച്ചപ്പിന്‍റെ വര്‍ണാഭമായ ഒരു കാഴ്ച്ചവിരുന്ന് അവിടെ പ്രകൃതിയും അവിടുത്തെ അന്തേവാസികളും നമുക്കായി ഒരുക്കിയിരിക്കുന്നു. മൂന്നു ദിവസം പുറം ലോകത്തിന്‍റെ എല്ലാ ആകുലതകലില്‍ നിന്നകന്ന് പൂര്‍ണമായും മനസ്സും ശരീരവും ആത്മീയവഴികളില്‍ സമര്‍പ്പിക്കപ്പെട്ട ദിനങ്ങള്‍. ഞങ്ങള്‍ വിദ്യര്‍ത്ഥികളും ടീച്ചര്‍മാരും ഒരുപോലെ അവിടെ ചിലവഴിച്ച ഓരോ നിമിഷവും ആസ്വദിച്ചു.

 

മൂന്നാമത്തെ ദിവസമാണ് ആ ആശ്രമത്തിനോട് ചേര്‍ന്നുള്ള അനാഥമന്ദിരം സന്ദര്‍ശിക്കുവാന്‍ അവസരം ലഭിച്ചത്. ദാരിദ്ര്യത്തിന്‍റെയും കടക്കെണികളുടെ പേരിലും സ്വന്തം മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവരും, ജയിലിലടയ്ക്കപ്പെട്ട മാതാപിതാക്കളാല്‍ അനാഥരായവരുമായിരുന്നു അവിടുത്തെ അന്തേവാസികള്‍.ഓടിട്ട ഒരു കൊച്ച് കെട്ടിടം. പക്ഷേ അതിന്‍റെ മുറ്റം മനോഹരമായ പൂന്തോട്ടത്താല്‍ മനോഹരമാക്കിയിരുന്നു. അതിനോട് ചേര്‍ന്ന്‍ ഒരു കൊച്ചു കുളവും അതിലൊരു കുഞ്ഞു മുതലയും. ഓരോ സംഘടനകള്‍ നടത്തുന്ന പ്രദര്‍ശന പരിപാടികള്‍ക്ക് അവിടുത്തെ കുട്ടികള്‍ പോകുമ്പോള്‍ സമ്മാനം വാങ്ങിത്തരുന്ന മുതലായാണത്രെയത്. ഓരോ കുട്ടികളും വളരെ ആവേശത്തോടെയാണ് ആ മുതലകുഞ്ഞിനെക്കുറിച്ച് സംസാരിച്ചത്.

 

കൊച്ച് കുട്ടികള്‍ ഞങ്ങളെ കണ്ടപ്പോള്‍ വളരെ ആവേശത്തോടെ ഞങ്ങളുടെ അടുത്തേക്ക് വന്നു. എന്നാല്‍ മുതിര്‍ന്ന കുട്ടികള്‍ ഓടിയൊളിക്കുവാന്‍ ശ്രമിച്ചു. കാരണം അനാഥത്വം എന്ന ശാപത്തിന്‍റെ പൊരുള്‍ അറിയാവുന്ന അവര്‍ തങ്ങളെ ഒരു പ്രദര്‍ശന വസ്തുവാക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. അവരുടെ വേദനയും നിസ്സാഹായവസ്ഥയും എന്നെ വല്ലാതെ വേദനിപ്പിച്ചു. ആ വീടിന്‍റെ ചുവരുകളിലും തിണ്ണയിലും നിറയെ ആ കുട്ടികളുടെ കലാസൃഷ്ടികള്‍ നിറഞ്ഞു നിന്നിരുന്നു.

 

ഞങ്ങള്‍ കൊണ്ടു വന്ന മധുരപലഹാരങ്ങള്‍ എല്ലാവര്‍ക്കുമായി വിതരണം ചെയ്തപ്പോളാണ് ആ കുട്ടിയെ ഞാന്‍ ശ്രദ്ധിച്ചത്. ഒരു പത്ത്-പന്ത്രണ്ടു വയസ്സു പ്രായം വരുന്ന ഒരു സുമുഖനായ ആണ്‍കുട്ടി. എല്ലാ കുട്ടികളും കളിച്ചു ചിരിച്ചു നടന്നപ്പോള്‍ അവന്‍ മാത്രം ഒരു കോണില്‍ ദുഃഖഭാരത്താല്‍ നിറഞ്ഞ് മ്ലാനവദനനായിരിക്കുന്നു. അവന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. എന്‍റെ ഹൃദയത്തില്‍ ഒരു നൂറു ചോദ്യങ്ങളുയര്‍ന്നു:

"അവന്‍റെ ആ കണ്ണുനീര്‍ തന്‍റെ മാതാപിതാക്കളെക്കുറിച്ചോര്‍ത്തുള്ളതായിരിക്കാം, തനിക്ക് നഷ്ടപ്പെട്ട ബാല്യത്തെക്കുറിച്ചോര്‍ത്തായിരിക്കാം, തന്‍റെ അനാഥത്വത്തെക്കുറിച്ചോര്‍ത്തായിരിക്കാം".

 

ഞാന്‍ അവന്‍റെയടുത്ത് പോയിരുന്നു, അവന്‍റെ കൈകളില്‍ തൊട്ടു. അവന്‍ എന്‍റെ കണ്ണുകളിലേക്കു വളരെ ദയനീയമായി നോക്കി. എന്‍റെ മനസ്സില്‍ തളം കെട്ടിയ ദുഃഖത്തിന്‍റെ ആധിക്യം കൊണ്ടു എനിക്ക് അവനോട് ഒന്നും സംസാരിക്കുവാന്‍ സാധിച്ചില്ല. വെറുതെ അവന്‍റെയടുത്ത് കുറേനേരമിരുന്നു.

 

എന്‍റെ ചിന്തകള്‍ എന്നിലേക്ക് ഒരു പരമമായ സത്യം എഴുതിച്ചേര്‍ക്കുകയായിരുന്നു:

"എനിക്ക് ഈ ലോകത്തില്‍ ചൂണ്ടികാണിക്കാന്‍ അമ്മയുണ്ട്‌, അപ്പനുണ്ട്, സഹോദരങ്ങളുണ്ട്, ബന്ധങ്ങളുണ്ട്.... കേറി കിടക്കുവാന്‍ ഒരു പുരയിടമുണ്ട്... മൂന്നു നേരം അന്നത്തിന് മുട്ടില്ല... പിന്നെ എനിക്കെന്താണ് കുറവ്??? ഇല്ലാത്തതിനെക്കുറിച്ച് പറഞ്ഞ് പരാതിപ്പെടാന്‍ എനിക്കെന്തവകാശമാണുള്ളത്‌????....

 

ഞങ്ങള്‍ തിരികെ പോരുമ്പോളുംഅവന്‍ എന്നെത്തന്നെ നോക്കുന്നുണ്ടായിരുന്നു.... എന്‍റെ കണ്ണുകളും നിറഞ്ഞിരുന്നു.... അവന്‍ എന്നില്‍ കണ്ടത് അവന്‍റെ അമ്മയെയായിരിക്കാം സഹോദരിയെയായിരിക്കാം.... പക്ഷേ ഞാനും നിസ്സഹായയാരുന്നു... ആ കണ്ണുകളിലെ വേദന ആഴ്ന്നിറങ്ങിയത് എന്‍റെ ആത്മാവിലേക്കായിരുന്നു.....

 



               
ഇപ്പോള്‍ അവന്‍ വലിയ കുട്ടിയായിട്ടുണ്ടാവും. ഞങ്ങള്‍ തിരികെ പോരുമ്പോള്‍ അവിടുത്തെ ഭാരവാഹിയായ തോമസ്സ് അങ്കിള്‍ അവരുടെ ബുദ്ധിമുട്ടുകളെക്കുറിച്ചു ഞങ്ങളോട് പറഞ്ഞു... ഞങ്ങളോട് സഹായവും അഭ്യര്‍ത്ഥിച്ചു... ആ വാക്കുകള്‍ പിന്നീടുള്ള ജീവിതയാത്രയില്‍ എന്നും തെളിഞ്ഞുനിന്നിരുന്നു. പക്ഷേ അദ്ദേഹത്തിന്‍റെ അപേക്ഷ എനിക്ക് സാധ്യമാക്കുവാന്‍ കഴിഞ്ഞത് ദുബായില്‍ എത്തിക്കഴിഞ്ഞാണ്.


ആ കുട്ടികള്‍ നിലത്തു പാവിരിച്ചാണ് ഉറങ്ങിയിരുന്നത്. അത് കണ്ടപ്പോള്‍ മുതല്‍ മനസ്സില്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു അവര്‍ക്കു കിടക്കുവാന്‍ നല്ല ഒരു സൗകര്യം ഒരുക്കിക്കൊടുക്കണമെന്ന്. പക്ഷേ അതിനു ഭീമമായ ഒരു തുക ആവശ്യമായിരുന്നു, ആ ആഗ്രഹം ഒരു പ്രാര്‍ത്ഥനയായി എന്നും മനസ്സില്‍ നിന്നിരുന്നു.


ഒരു ദിവസം തോമസ്സ് അങ്കിള്‍ വിളിച്ചു "ടിന്‍റു ... മോള് ആരോടെങ്കിലും കുട്ടികള്‍ക്ക് കിടന്നുറങ്ങുന്നതിന്‍റെ പരിമിതികളെക്കുറിച്ച് പറഞ്ഞിരുന്നോ? ദുബായില്‍നിന്ന് ഒരു പള്ളിയുടെ ഭാരാവാഹികള്‍ ഇവിടെയുള്ള കുട്ടികള്‍ക്ക് അതിനുള്ള സൗകര്യം ചെയ്തു തരാമെന്ന് പറഞ്ഞു."

 
"അങ്കിള്‍ ഞാന്‍ ഒത്തിരി ആശിച്ച കാര്യാമാണത്. പക്ഷേ എന്‍റെ പരിമിതികള്‍ അത് സാധ്യമാക്കിയില്ലാ. അവരുടെ നല്ല മനസ്സിനായി നമുക്ക് പ്രാര്‍ഥിക്കാം."


എനിക്കിതുവരെ അവിടെ പോകുവാന്‍ സാധിച്ചില്ല. പക്ഷേ ഫോണിലൂടെയും, മെയിലിലൂടെയും ഞങ്ങള്‍ അവരുടെ സന്തോഷങ്ങളില്‍ പങ്കുചേരുന്നു.


നമ്മള്‍ക്ക് മുന്‍പിലുള്ള ജീവിതത്തിന്‍റെ മഹത്വം കാണുവാന്‍ കഴിയുന്നത്‌ ഇതുപോലുള്ളവരുടെ ജീവിതം തോട്ടറിയുമ്പോളാണ്.... നമ്മിലൂടെ ഒരു കുഞ്ഞിന്‍റെ മുഖത്ത് വിരിയിക്കുന്ന പുഞ്ചിരിക്കു ഒരു ജന്മായുസ്സിന്‍റെ സുകൃതം ഉണ്ടായിരിക്കും....
 

"അനാഥമാം ബാല്യങ്ങള്‍ക്ക്‌ സനാഥരാം നമ്മള്‍ തുണയായിടൂ...

നിറയട്ടെ ഈ പ്രപഞ്ചം അവരുടെ നിഷ്കളങ്കമാം പുഞ്ചിരികളാല്‍"

 

            നന്മകള്‍ നേര്‍ന്നുകൊണ്ട് കാര്‍ത്തിക......

 

 



Saturday, August 8, 2015

TERA HONE LAGA HOOM


 
സമയം 1pm:



രാവിലെ നൈറ്റ്‌ ഡൂട്ടി കഴിഞ്ഞ്‌ തിരികെ വീട്ടിലേക്ക്‌ വണ്ടിയോടിച്ചു പോരുമ്പോൾ റേഡിയോയിൽ കേട്ടത്‌...



സംഗീതത്തിനൊപ്പം തനിയെ വണ്ടിയോടിച്ചു പോകുകായെന്നെത്‌ എനിക്ക്‌ ഏറ്റവും സന്തോഷം പകരുന്ന കാര്യങ്ങളിൽ ഒന്നാണു...



Driving alone, Playing  the beautiful track on full volume and sing along with the music... Only Me, My Music and My Car... Then cherish the most beautiful moments in your life... It really soothes the soul as well as mind... Feeling so affirmative and rejuvenated... ThanK God for all lovely moments You bestowed in my life...




സമയം 8.30pm:


മനസ്സിരുത്തി ഒരു നല്ല സൃഷ്ടിക്ക് ജന്മം കൊടുത്തിട്ട് ഒരുപാട് നാളായിരിക്കുന്നു. എഴുതണം ഒരുപാട് എഴുതണം.... ഒരുപാട് ആശയങ്ങള്‍ മനസ്സില്‍ ഒളിമങ്ങാതെ കിടക്കുന്നു... എഴുതുവാന്‍ തുടങ്ങിയതാണ്‌ ആദ്യ വരിയെഴുതിയപ്പോളെക്കും പിന്നീട് എഴുതുവാനായി മാറ്റിവെച്ചു..


പക്ഷേ ഇന്ന്‍ എന്തോ ഒരു നിശബ്ദത തളം കെട്ടിനില്‍ക്കുന്നു ചുറ്റിനും....


 മനസ്സിന്‍റെ കടിഞ്ഞാണ്‍ നമ്മില്‍ നിന്നു പോകുമ്പോള്‍ ഒരു നിശബ്ദമായ പ്രാര്‍ത്ഥനയിലൂടെ എല്ലാം ശുഭകരമായിത്തീരുമെന്ന് മനസ്സിനെ പറഞ്ഞു സമാധാനിപ്പിക്കും... അതും ഒരു വിശ്വസിപ്പിക്കല്‍ മാത്രം....


ഇപ്പോള്‍ എന്‍റെ ലോകം ഇതാണ്.... ആര്‍ക്കും പരാതിയും പരിഭവങ്ങളും അവകാശപ്പെടാനില്ലാത്ത, എന്‍റെ മാത്രമായ സ്വപ്നങ്ങളും, സന്തോഷങ്ങളും, ദുഃഖങ്ങളും, പ്രതീക്ഷകളും നിറഞ്ഞുനില്‍ക്കുന്ന ലോകം... എന്‍റെ അക്ഷരങ്ങളുടെ ലോകം..... പിന്നെ എന്‍റെ ഏകാന്തതകളില്‍ കൂട്ടായി  എന്‍റെ റെഞ്ചിയും....


നാട്ടില്‍ പോയി പപ്പയെ കാണാന്‍ ഒരുപാട് ആഗ്രഹിക്കുന്നു. കീമോതെറാപ്പിയുടെ എല്ലാ ബുദ്ധിമുട്ടുകളും ആ പാവം അനുഭവിക്കുന്നുണ്ട്... മുടിയൊക്കെ പ്പോയി ആളാകെ മാറിയിരിക്കുന്നു... പക്ഷേ പുള്ളിക്കാരന്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്... തന്‍റെ അസുഖത്തെ തോല്‍പ്പിച്ച് താന്‍ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പൂര്‍ണവിശ്വാസം പപ്പക്കുണ്ട്... ദൈവം തുണയാകട്ടെ എന്‍റെ പപ്പയ്ക്ക്....


നിര്‍ത്തുന്നു .... ഇനി ഞാന്‍ ഇവിടെ വരുന്നത് ഒരു ജീവിതാനുഭവവുമായിട്ടാണ്.. ഈ ലോകത്തില്‍ നമ്മള്‍ എത്ര ഭാഗ്യവാനാണെന്ന് എനിക്ക് പഠിപ്പിച്ചു തന്ന എന്‍റെ ഓര്‍മക്കുറിപ്പുകളുമായിട്ട്.... എന്നും നന്മകള്‍ നേരുന്നു...


        











Friday, August 7, 2015

പെണ്‍സൗഹൃദം






 Image result for memories
പെണ്ണേയെന്ന വിളിപ്പേരില്‍ നിറയുന്നു
നിന്നോര്‍മകളെന്‍ ഹൃദയമാം തന്ത്രികളില്‍
ആ വിളികളിലെന്നും നിറഞ്ഞിരുന്നു
നിന്നോടുള്ള വാത്സല്യവും സ്നേഹവും
 

വിടരുമോരോ പ്രഭാതങ്ങളും ചാലിച്ചു
നിന്‍ വര്‍ണ്ണങ്ങളെന്‍ സ്മൃതിപഥത്തില്‍
അറിയുന്നു ഞാനിന്നും നിന്നിലലതല്ലും
തീവ്രാമാം പ്രണയത്തിന്‍ സ്പന്ദനങ്ങള്‍
 
ഓര്‍മചെപ്പിലൊരു  കോണിലിന്നും ഞാന്‍
സൂക്ഷിപ്പൂ നിര്‍മലമാം നിന്‍ സൗഹൃദം
എത്ര കാതങ്ങള്‍ അകലെയാണെങ്കിലും
നേരുന്നു നന്മകള്‍ ഈ ജീവകാലമത്രയും
 
 
       .......കാര്‍ത്തിക......
 
 

Wednesday, August 5, 2015

BEGINNING




We set forth to explore the world. Anticipating that I could accomplish my passion in my destiny. 
Neither having grievances nor possess any repentance, for I confide in myself and idiosyncratic aptitudes inculcated in me.


I never underrate the expressions and dreams of others as well as mine, since I have confidence in my love, trust and respect towards fellow being.


I do wonder why I still own the gratitude and devotion even if I was put in anguish. I adore everyone who left their footprints in my life and spots God 's signature in them. And I am the one admitted them in my journey to accomplish the purpose of our being.


Ultimately, God 's invisible touch can be perceived each and every deed of mankind. So Cherish every moments of life, Be positive and Be happy. We are fulfilling whatever written in this incarnation.


KARTHIKA....

Tuesday, August 4, 2015

കുരുത്തം കെട്ട എന്‍റെ പെണ്ണിന്..

Happy. Birthday.Sister  cupcakes: Birthday Stephanie'S I, Cupcakes Decor, Happy Birthday Sisters, Birthday Stephanie I, Birthdaysist Cupcakes, Birthday Siste Cupcakes, Baking Ideas, Happy Birthdaysister, Cupcakes Rosa-Choqu


കുരുത്തക്കേടിനു കൈയ്യും കാലും വെച്ച്‌ റ്റീന എന്ന പേരും ഇട്ട്‌ പടച്ചോൻ നിന്നെ ഭൂമിയിലേക്ക്‌ അയച്ച ദിവസം.....

ഇന്നലെ കിടന്നപ്പോൾ വരെ രാവിലെ നിനക്കൊരു " സന്തോഷ ജന്മദിനം കുട്ടിക്ക്‌" പാടണമെന്ന് വിചാരിച്ചതാ.....

പക്ഷെ രവിലെ ഡൂട്ടിക്ക്‌ പോയിട്ട്‌ പാട്ട്‌ പോയിട്ട്‌ ഒന്നു ശൂ ശൂ വെക്കാൻ സമയം കിട്ടിയില്ലാ....

എന്നാൽ തിരിച്ചു വന്നു പാട്ട്‌ പാടണമെന്ന് വിചാരിച്ചപ്പോൾ നീ ഫ്ലാറ്റ്‌ ആയെന്ന് ബിബി പറഞ്ഞു...

എന്നാ ബ്ലോഗിലൂടെ നിനക്ക്‌ ഒരു സർപ്പ്രൈസ്‌ തരാമെന്ന് വെച്ചപ്പോൾ എന്‍റെ പണ്ടാരം ലാപ്‌ ടോപ്‌ ജന്മം ചെയ്താൽ സഹകരിക്കുന്നില്ലാ.... മുടിഞ്ഞ അഹങ്കാരം....

പിന്നെ മൊബൈയിലിൽ കുത്തിപ്പിടിച്ചിരുന്നു ടൈപ്പ്‌ ചെയ്തു...

താന്നിക്കന്മാർ വാട്സ്‌ അപ്പിൽ നിന്‍റെ പിറന്നാൾ തകർത്തല്ലോ... കുഞ്ഞിക്കുട്ടന്റെ ജഗ്ഗു മെസ്സേജ്‌ ആണു എനിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ടത്‌... രെഞ്ചിയും ഷിബിയും നിനക്കിട്ട്‌ പാര വെച്ച്‌ കളിച്ചതും ഒരു ഓളമായിരുന്നു വായിക്കാൻ....

ഞാൻ മാത്രം മൂട്ടിനു തീ പിടിച്ച്‌  ഓടി....

നീ ഓർക്കുന്നുണ്ടോ നീ എന്നെ കോഴിക്കൂട്ടിൽ ഇട്ട്‌ അടച്ചത്‌... പിന്നെ അതിന്‍റെ വാതിൽ തുറക്കാൻ വയ്യാതെയായി അതു തല്ലി പൊളിക്കേണ്ടി വന്നു.... അതുകഴിഞ്ഞ് മനോഹരമായി പപ്പയുടെ കൈയ്യിൽ നിന്നും തല്ലും കിട്ടി

ആ കോഴിക്കൂടൊന്നും ഇപ്പോൾ ഇല്ലാ... പക്ഷെ ആ ഒർമ്മകളൊന്നും ഒരിക്കലും മറക്കില്ല....

എന്നും എന്‍റെ വഴക്കാളി പെണ്ണിനു ദൈവം നല്ലത്‌ മാത്രം വരുത്തട്ടെ....

ഇനി ഞാൻ പാടും....

"സന്തോഷാ ജന്മദിനം കുട്ടിക്ക്‌ ... സന്തോഷാ ജന്മദിനം കുട്ടിക്ക്‌ ... ആ കുട്ടിക്ക്‌ ... ആ കുട്ടിക്ക്‌"
Image result for birthday flowers     Image result for birthday flowersImage result for birthday flowers




Love you my Baby... God bless you... Have a wonderful and blessed life ahead....

Image result for birthday flowers

With lots of kisses and hugs... Your Sis.....