എത്ര വേഗമാണ് ജീവിതത്തില്‍ ഓരോ ദിനങ്ങളും കൂട്ടിചേര്‍ക്കപ്പെട്ടു കൊണ്ടിരിക്കുന്നത്.... ഇന്നലകളെല്ലാം ഓര്‍മകളായി മറയുമ്പോള്‍ ആ ഓര്‍മകളില്‍ ചില ഓര്‍മ്മകള്‍ എന്നും ആ ദിനങ്ങളിൽ ഓര്‍മിക്കപ്പെടേണ്ടവ തന്നെയാണ്....
നമ്മുടെ ആത്മാഭിമാനം മുറിപ്പെടുമ്പോള്‍, നമ്മുടെ വിശ്വാസം വ്രണപ്പെടുമ്പോള്‍ ഒരു വ്യക്തിയുടെ ആത്മവിശ്വാസമാണ് അവിടെ തകര്‍ക്കപ്പെടുന്നത്........ തന്‍റെ വ്യക്തിത്വം ഒരു മൂര്‍ച്ചയേറിയ വാള്‍പോലെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന അവസ്ഥ. പിന്നീട് അനുഭപ്പെടുന്നത് ഒരുതരം ഭയമാണ് ... ചുറ്റുമുള്ള എല്ലാത്തിനോടും ....
ഏകാന്തമായ ആ മൌനതയില്‍ തന്‍റെ അടുത്ത് വന്ന് തന്‍റെ രണ്ട് കൈകളും ആ കൈക്കുമ്പിളില്‍ കോരിയെടുത്തു എന്‍റെ കൊച്ച് പറഞ്ഞു,
"നീ ഒരിക്കലും തളരരുത്... നീ എന്‍റെ ജീവിതത്തിലെ ധീര വനിതയാണ്... ഇന്ന് ഞാനെന്ന വ്യക്തി എന്തായിരിക്കുന്നോ അത് നീ ഒരാളുടെ സ്നേഹവും, പരിചരണവും... എന്‍റെ ഒരുപാട് കുറവുകളുടെ മധ്യത്തിലും നീ എനിക്ക് തന്ന ആത്മവിശ്വാസവും ബഹുമാനവുമാണ്..."
എന്‍റെ കണ്ണില്‍നിന്ന് ഉതിര്‍ന്നു വീണ കണ്ണുനീര്‍ത്തുള്ളികള്‍ക്കിടയിലും എന്‍റെ മുഖത്ത് ആത്മവിശ്വാസത്തിന്‍റെ ഒരു ചെറു പുഞ്ചിരി വിടര്‍ന്നു...
നമ്മള്‍ തകര്‍ന്നു പോകാവുന്ന നേരങ്ങളില്‍ നമ്മുടെ കുറവുകൾക്കും ബലഹീനതകൾക്ക് മദ്ധ്യത്തിലും സ്വാന്തനമായെത്തുന്ന ആ കൈത്താങ്ങലുകളാണ് ഒരു വ്യക്തിയുടെ ജീവിതത്തിലേ ഏറ്റവും വലിയ അനുഗ്രഹം..... അനുഗ്രഹപ്രദമായ ദിങ്ങളിൽ ഒന്ന്...
ആരും കുറഞ്ഞോരല്ലാ... എല്ലാവരിലും ഞാൻ ദൈവത്തിന്റെ കൈയ്യൊപ്പ് കാണുന്നു... നിങ്ങളിലും....
ആരും കുറഞ്ഞോരല്ലാ... എല്ലാവരിലും ഞാൻ ദൈവത്തിന്റെ കൈയ്യൊപ്പ് കാണുന്നു... നിങ്ങളിലും....
***************************
കഴിഞ്ഞ ജൂലൈ പതിനഞ്ചാം തീയതി ഞാന്‍ എഫ്. ബിയില്‍ ഒരു പോസ്റ്റിട്ടു. അന്ന് ഞങ്ങള്‍ക്ക് ഞങ്ങളുടെ കുഞ്ഞിനെ നഷ്ടപ്പെട്ടിട്ട് ഒരു മാസം തികയുകയായിരുന്നു. ഞങ്ങള്‍ക്കിടയിലുള്ള സ്നേഹം ഒരു പ്രഹസനമാക്കുന്നത് എന്‍റെ കൊച്ച് ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. പക്ഷേ അന്ന് കൊച്ചിന്‍റെ അനുവാദത്തോടു കൂടി , എല്ലാ വിഷമതകള്‍ക്ക് മധ്യത്തിലും എനിക്ക് താങ്ങായി നിന്ന കൊച്ചിനെ അനുസ്മരിച്ചുകൊണ്ട് , ഞങ്ങളുടെ കുഞ്ഞിന്‍റെ ഓര്‍മകള്‍ക്ക് മുന്‍പില്‍ ആ വരികള്‍ എന്‍റെ കൊച്ചിനുവേണ്ടി കുറിച്ചത്...
അത് വായിച്ചിട്ട് അനുകൂലമായും പ്രതികൂലമായും പ്രതികരിച്ചവര്‍ ഉണ്ട്... പക്ഷേ ഞാന്‍ അത് എഴുതിയത് ആരെയും വേദനിപ്പിക്കനോ, ആരുടെ മുന്‍പിലും ഞാന്‍ വലിയവളാണെന്നു തെളിയുക്കുവാനോ ആയിരുന്നില്ലാ... മറിച്ചു അത് ഒരു വ്യക്തിപരമായ ഒരു നന്ദി പ്രകാശനം മാത്രമായിരുന്നു...
ഞാന്‍ ആരെയും വിധിക്കാന്‍ ആളല്ലാ... എന്‍റെ അഭിപ്രായങ്ങള്‍ വ്യക്തിപരം മാത്രമാണ്... അതുപോലെ അഭിപ്രായ സ്വാതന്ത്ര്യവും നിങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്.... അതിനെ ഞാന്‍ ബഹുമാനിക്കുന്നു...
MATTHEW : 7, 1-2
1. “നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന്നു വിധിക്കരുതു.
1. Judge not, that ye be not judged.
MATTHEW : 7, 1-2
1. “നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന്നു വിധിക്കരുതു.
1. Judge not, that ye be not judged.
2. നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും.
2. For with what judgment ye judge, ye shall be judged: and with what measure ye mete, it shall be measured unto you.
2. For with what judgment ye judge, ye shall be judged: and with what measure ye mete, it shall be measured unto you.
No comments:
Post a Comment