നമ്മുടെ ശരീരത്തിൽ ഒരു ചെറിയ മുറിവ് ഉണ്ടായാൽ നമ്മൾ അതിനു വേണ്ട പരിചരണം നൽകി ആ മുറിവ് നമ്മൾ ഉണക്കും .... പക്ഷെ ചില മുറിവുകൾ വളരെ ആഴമുളളതാണെങ്കിൽ കുറെ ദിവസങ്ങളുടെ പരിചരണം ആവശ്യമായി വരും... ചിലപ്പോൾ ആ മുറിവുകൾ ശരീരത്തെ കാർന്നു തിന്നുവാൻ തുടങ്ങുകയാണെങ്കിൽ ആ ശരീരഭാഗം തന്നെ മുറിച്ചുമാറ്റേണ്ടതായി വരും.....
എന്നാൽ മനസ്സിനും ആത്മാവിനും ഏറ്റ മുറിവുകൾ ഉണക്കാൻ ഏതു ശരീരഭാഗമാണു മുറിച്ചുമാറ്റേണ്ടത്... ജീവിതയാഥാർദ്ധ്യങ്ങൾ പഠിപ്പിക്കുവാൻ ആഗ്രഹിച്ചവർ അതുംകൂടി പറഞ്ഞുതന്നിരുന്നെങ്കിൽ... ആ കരുണകൂടി അവർ കാണിച്ചിരുന്നെങ്കിൽ.....
ചിലർ പറയും കാലം മായ്കാത്ത മുറിവുകൾ ഇല്ലെന്ന്... പക്ഷേ ചില അനുഭവങ്ങൾ കാലത്തിനും അതീതമാണു.... അതിൽ നിന്നും മോക്ഷം പ്രാപിക്കണമെങ്കിൽ നമ്മൾ മണ്ണോട് ചേരണം... അത് എന്തുകൊണ്ടാണെന്നൊന്നും എനിക്കറിയില്ലാ... പക്ഷെ അതാണു യാഥാർദ്ധ്യം....
ഒരാൾ മുറിപ്പെട്ടു എന്നറിഞ്ഞിട്ടും അവരിൽ വീണ്ടും മുറിവുകൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നത് കാണുമ്പോൾ ആണു ജീവിതത്തിനു ഇത്രയും ക്രൂരമുഖം ഉണ്ടോയെന്ന് ചിന്തിച്ചുപോകുന്നത്... എല്ലാവരുടേയും കണ്ണിൽ അവരവർ ശരിയെന്ന് തോന്നും... മനുഷ്യസഹജം...
കാലം എല്ലാം നമുക്കായി എഴുതിച്ചേർത്തിട്ടുണ്ട്.... അത് തെളിക്കുന്ന വഴിയെ മുൻപോട്ട്.... ആ യാത്രയിൽ അനുഭവങ്ങളുടെ തീച്ചൂളയിൽ അഗ്നിശുദ്ധിവരുത്തുന്നതും നല്ലതാണു...
എന്റെ മനസ്സിൽ ഉയരുന്ന ആയിരം ചോദ്യങ്ങളിൽ ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ മാത്രമാണിത്.... ഒരിക്കലും ഉത്തരം കിട്ടാത്തതുമായ ചോദ്യങ്ങൾ...
സാരല്ല്യാ... ഉത്തരം കിട്ടുവാൻ ഉളളതാണെങ്കിൽ അതിനു ഉത്തരം കിട്ടുക തന്നെ ചെയ്യും.... അതാണു പ്രകൃതി നിയമവും...
എവിടെ ദൈവീകമായ സ്നേഹമുണ്ടോ.... അവിടെ വിശ്വാസം ഉടലെടുക്കുന്നു... എവിടെ വിശ്വാസമുണ്ടോ അവിടെ എല്ലാം നിർമ്മലമാകുന്നു.... അവിടെ ഒളിമറകൾ. ഇല്ലാതാകുന്നു...
Where there is a divine Love... There emerges a great Trust ...By holding a firm Trust... Everything will be undisguised....
No comments:
Post a Comment