രാവിലെ എണീറ്റ്
മൊബൈലില്‍ നോക്കിയപ്പോള്‍ ഒരുപാട് സൗഹൃദദിന ആശംസകള്‍ കൊണ്ട് ഫേസ്ബുക്കും വാട്സ്
അപ്പും നിറഞ്ഞിരിക്കുന്നു. ആരും എനിക്കായി അയച്ചതല്ല... പൊതുവായി അയച്ച ആശംസകള്‍.... അപ്പോള്‍ എനിക്ക് തോന്നി പൊതുവായും വ്യക്തിപരമായും എന്‍റെ ആശംസകളും എന്റെ ബ്ലോഗിലൂടെ എഴുതണമെന്ന്...
ഞാനും എന്‍റെ
ബ്ലോഗും ആദ്യമായി ഒന്നിക്കുന്ന സൗഹൃദ ദിനം. എന്‍റെ ബ്ലോഗിലൂടെ എനിക്ക് എല്ലാം
കാണുവാനും, കേള്‍ക്കുവാനും, അറിയുവാനും
കഴിയുന്നു.....എനിക്ക് പറയുവാനുള്ളത് അക്ഷരങ്ങളിലൂടെ ഈ പ്രപഞ്ചത്തിലേക്ക് പ്രവഹിക്കുന്നു... അവിടേയും വിരിയുന്നു ഒരു ഉദാത്തമായ സൗഹൃദം....
നമ്മുടെ ജീവിതത്തില്‍ എത്രയോ സൗഹൃദങ്ങള്‍ വരികയും പോയ്മറയുകയും ചെയ്യുന്നു അല്ലേ. ചില സൗഹൃദങ്ങള്‍ അവയുടെ നന്മകളാല്‍ ഹൃദയത്തില്‍ ഇടം നേടുമ്പോള്‍ മറ്റു ചില സൗഹൃദങ്ങള്‍ നമ്മുടെ ഹൃദയത്തില്‍ ഒരു വേദനയായി ഓര്‍മകളില്‍ നിറഞ്ഞു നില്‍ക്കുന്നു. ജീവിതം അങ്ങനെയാണ്.... അതിന്‍റെ ഗതിവിഗതികളെ നിയന്ത്രിക്കുവാന്‍ നമ്മള്‍ക്ക് ഒരിക്കലും സാധിക്കുകയില്ല. പക്ഷേ ഒരു കാര്യം മാത്രം എല്ലാവരും വിസ്മരിക്കുന്നു.... ഈ ജീവിതം ക്ഷണികമാണ്.... നമ്മള്‍ക്ക് ഈ ഭൂമിയില്‍ കിട്ടുന്ന ഓരോ നിമിഷവും അമൂല്യമാണ്.... ആ നിമിഷങ്ങളെ ഏറ്റവും അനുഗ്രഹപ്രദമാക്കുവാന്‍ എല്ലാവരെയും സ്നേഹിക്കുക, നിങ്ങളെ അറിഞ്ഞോ അറിയാതെയോ വേദനിപ്പിച്ചിട്ടുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ക്ഷമിക്കുകയും ചെയ്യുക.....
എന്‍റെ ആശംസകളില്‍ ആത്മാര്‍ഥമായി ഞാന്‍ കാണുന്നതും, ആ വാക്കുകളിലെ ഓരോ വരികളും ഇപ്പോളും സത്യമാണെന്ന്
വിശ്വസിക്കുകയും ചെയ്യുന്ന ഒരു ആശംസ...... എന്‍റെ സൌഹൃദങ്ങളുടെ ഓര്‍മ്മചെപ്പില്‍
ഇപ്പോളും ഒരു കേടാവിളക്കായി ആ മറുപടിയും തെളിഞ്ഞു നില്‍ക്കുന്നു....
"വിളങ്ങട്ടെ സ്നേഹം ഈ പാരിതിയില്‍
മറക്കാം നമ്മില്‍ നിറയും വിദ്വേഷങ്ങള്‍
ക്ഷണികമാം ജീവിതം തന്നീടും ദിനങ്ങള്‍
വിടരട്ടെ നല്ല സൗഹൃദങ്ങള്‍തന്‍ നന്മയാല്‍"
"മൌനങ്ങളും വാചാലമാണ് അത് കേള്‍ക്കുവാന്‍ കഴിഞ്ഞാല്‍ അവിടെയും വിരിയുന്നു നല്ല സൗഹൃദങ്ങള്‍.... അതിലൂടെ വിടരട്ടെ സുന്ദരമായ ജീവിതം....."
കാര്‍ത്തിക......
No comments:
Post a Comment