കഴിഞ്ഞുപോയ ഓരോ ദിനങ്ങളും ഒരു ഓർമ്മച്ചെപ്പിൽ സൂക്ഷിക്കാൻ ഏൽപ്പിച്ചു ജീവിതം പുതിയ അധ്യായങ്ങൾ കുറിക്കുവാനായി യാത്ര തുടർന്നു കൊണ്ടേയിരിക്കുന്നു... ആ യാത്രയിൽ താൻ ഈ ഭൂമിയിൽ ജനിച്ചുവീണ ദിവസം എല്ലാവരും ഓർമ്മയിൽ സൂക്ഷിക്കുന്നു... എന്തിനാണെന്നറിയുമോ അത്... ആ ദിനത്തിലാണു നമ്മുടെ ജീവിതം രണ്ടായി പകുക്കപ്പെടുന്നത്... കഴിഞ്ഞുപോയദിനങ്ങളെ അനുസ്മരിച്ചുകൊണ്ട് പുതിയ ജീവിതത്തിലേക്കുളള ചവിട്ടുപടിയായി പുതിയ സ്വപ്നങ്ങൾകൊണ്ടും പ്രതീക്ഷകൾ കൊണ്ടും ആ ദിനം ഓർമ്മിക്കപ്പ്പെടുകയും.. ജീവിതത്തെ രണ്ടു കാലഘട്ടമായി പകുക്കപ്പെടുകയും ചെയ്യുന്നു...
ഇങ്ങ് ദൂരെ... ലോകത്തിന്റെ ഒരു കോണിലിരുന്നു ഞാനും നിനക്കായി അർപ്പിക്കുന്നു നല്ല നാളേകൾ.... നിനക്ക് പ്രിയപ്പെട്ട എല്ലാവരുടേയും സ്നേഹം നിറഞ്ഞ ആശംസകൾക്കിടയിൽ എന്റെ ഈ കൊച്ചു ആശംസയും ഒരു പ്രാർത്ഥന ജപമായി നിന്നിൽ എത്തിച്ചേരുമെന്ന് ഞാനും വിശ്വസിക്കുന്നു .... ജീവിതം നിനക്ക് അതിന്റെ എല്ലാ നന്മയിലും, സന്തോഷത്തിലും, വിജയത്തിലും അനുഭവഭേദ്യമാക്കുവാൻ സർവ്വേശ്വരൻ ഇടവരുത്തട്ടെ...
ദൈവം നിനക്ക് എന്നും നല്ലത് മാത്രമേ വരുത്തൂ... ഒരുപാടിഷ്ടത്തോടെ....
No comments:
Post a Comment