തനിക്ക് പ്രിയപ്പെട്ടവരുടെ നന്മ ആഗ്രഹിക്കുന്നത് ഒരു വലിയ തെറ്റായി മാറുമെന്ന് ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലാ.... ഇപ്പോൾ ഏതാണു ശരി ഏതാണു തെറ്റ് എന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു അവസ്ഥ....
ഒന്നു തുറന്നു സംസാരിക്കാനോ, തുറന്നു ചോദിക്കാനോ, തുറന്ന് എഴുതാനോ സാധിക്കാതെ കുറെ ചോദ്യങ്ങളുടെ മധ്യത്തിൽ ഏകാന്തമാക്കപ്പെട്ടിരിക്കുന്നു ഇപ്പോൾ ഞാൻ...
അറക്കപ്പെടുവാനുളള ആടിനെപ്പോലെ ഞാൻ നിന്ന നിമിഷങ്ങളിലും ആ ചോദ്യങ്ങളായിരുന്നു എന്റെ മനസ്സ് നിറയെ... ഞാൻ ചെയ്ത തെറ്റ് എന്താണു????
ഒരാളുടെ മൗനം എന്നത് മനുഷ്യ മനസ്സിന്റെ ഏറ്റവും സങ്കീർണ്ണമായ അവസ്ഥയാണു... ആ മൗനതയിൽ അവരുടെ മനസ്സ് ഏതൊക്കെ തലങ്ങളിലൂടെ സഞ്ചരിക്കുന്നു എന്നുളളത് ആർക്കും പ്രവചിക്കുവാൻ സാധിക്കുകയില്ലാ... ഒരുവനിൽ ഏറ്റവും ഭയക്കേണ്ടിയ അവസ്ഥയും അതാണു....
പക്ഷേ ചിലപ്പോൾ ആ മൗനത വാക്കുകളിലൂടെ , അക്ഷരങ്ങളിലൂടെ പ്രകടമാക്കുമ്പോൾ അതിന്റെ വ്യാപ്തിയും അർത്ഥവും മനസ്സിലാക്കുവാൻ ചിലർക്കു കഴിയുമായിരിക്കും...
പക്ഷേ അവിടേയും നിഴലിക്കുന്ന ഒന്നുണ്ട് അത് ഏത് അർത്ഥത്തിൽ നമ്മുടെ മനസ്സ് ഉൾക്കൊണ്ടു എന്നുളളത് .. അതാണു ജീവിതത്തിൽ എല്ലാ തെറ്റിദ്ധാരണകൾക്കും വഴിതെളിക്കുന്നതും...
എല്ലാവർക്കും അവരവരുടേതായ വീക്ഷണങ്ങളുണ്ട് ജീവിതത്തെക്കുറിച്ചു അതനുസരിച്ച് എല്ലാവരും ജീവിക്കുന്നു... അതിൽ ശരിയും തെറ്റും അവരവർ തന്നെ തീരുമാനിക്കുന്നു... ചില സാഹചര്യങ്ങൾ ജീവിതത്തിൽ ഒരുപാട് നന്മകൾ പ്രധാനം ചെയ്യുമ്പോൾ ചിലത് നമുക്ക് സമ്മാനിക്കുന്നത് തീരാ ദുഖങ്ങൾ ആയിരിക്കും...
എല്ലാവരും സന്തോഷമായിരിക്ക്ട്ടെ... എല്ലാവരും അവരവരുടെ ജീവിതങ്ങൾ ആസ്വദിക്കട്ടെ.... അതാണല്ലോ എല്ലാവർക്കും ഈ ഭൂമിയിൽ ആയിരിക്കുവാൻ ഇഷ്ടപ്പെടുന്ന അവസ്ഥയും.... എല്ലാവർക്കും ദൈവം നല്ലത് മാത്രം വരുത്തട്ടെ...
എന്റെ ചോദ്യങ്ങൾക്കുളള ഉത്തരം എനിക്ക് കിട്ടുമെന്ന് ഞാനും വിശ്വസിക്കുന്നു... ഞാൻ ആഗ്രഹിച്ചത് ഏത് നന്മയാണോ അതിനു സത്യമുണ്ടെങ്കിൽ... അത് ആത്‌മാർത്ഥമായിരുന്നുവെന്ന് കാലം തെളിയിക്കും... ഈ പ്രപഞ്ചം അതിനു സാക്ഷി.... എന്റെ പ്രാർത്ഥനയും ഞാനും അതിനു നിയോഗമായി മാറ്റപ്പെടുകയും ചെയ്യും... ഞാൻ ഇപ്പോൾ അനുഭവിക്കുന്ന വേദനകൾ അതിലേക്കുളള വഴികൾ മാത്രം... അത് ഒരുക്കലും മറ്റൊരാളുടെ ജീവിതം നശിപ്പിക്കുവാനോ ആരുടേയും സ്വാതന്ത്ര്യത്തിലേക്കുളള കടന്നു കയറ്റവും ആയിരിക്കുകയുമില്ലാ...
എന്റെ സ്നേഹത്തിനും എന്നിലെ നന്മക്കും എന്നിലെ ആത്മാർത്ഥക്കും ഞാൻ കൊടുക്കുന്ന വിലയാണു എന്റെ ജീവിതം.. എന്റെ സ്വപ്നങ്ങൾ... എല്ലാം ഈ പ്രപഞ്ചത്തിൽ എഴുതപ്പെട്ട സത്യങ്ങൾ... ഞാനും എന്റെ ജീവിതവും അതിൽ എഴുതിച്ചേർക്കപ്പെട്ട ഒരു സത്യം മാത്രം....
എല്ലാവർക്കും ദൈവം നല്ലത് മാത്രം വരുത്തട്ടെ... അതു മാത്രമാണു എന്റെ പ്രാർത്ഥനയും...
No comments:
Post a Comment