ചിരിക്കണോ കരയണോ എന്നറിയാതെ ജീവിതം ചിലപ്പോൾ നമ്മളെ നിർവികാരമായ ഒരു അവസ്ഥയിലേക്ക് തളളിവിടാറുണ്ട്..... ഒരു സന്തോഷത്തിന്റെ മദ്ധ്യത്തിൽ ഒരു ദുഖം അനുഭവിക്കുമ്പോൾ ... അല്ലെങ്കിൽ ഇനി ജീവിതത്തിൽ ഒഴുക്കുവാൻ കണ്ണുനീർ ഇല്ലാതാവുമ്പോൾ ... ജീവിതത്തിൽ എല്ലാ പ്രതീക്ഷകളും അസ്തമിക്കുംമ്പോൾ... അങ്ങനെ ഒരുപാടു സാഹചര്യങ്ങളിലൂടെ നിർവികാരം എന്ന ഭാവം നമ്മിൽ വിരിയും...
ഞാൻ ഇന്നു ആലോചിച്ചതും അതിനെക്കുറിച്ചായിരുന്നു..... കാരണം എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും അഭിമുഖീകരിക്കേണ്ടി വന്നിട്ടുളളതും ആ ഒരവസ്ഥയാണു..... ഒരു വ്യക്തിയുടെ ഏറ്റവും പ്രധാനപ്പെട്ടതും സന്തോഷകരവുമായിരിക്കേണ്ട ജീവിത സാഹചര്യങ്ങളെല്ലാം ഏതെങ്കിലും ദുരന്തത്തിന്റെ ആവിർഭാവത്തോടെയാണു സംഭവിക്കാറുളളത് .... ഇപ്പൊൾ അതുകൊണ്ട് എല്ലാത്തിനോടും ഒരു നിർവികാരിതയാണു ജീവിതത്തിൽ ....
ഒരു സൗഹൃദത്തിന്റെ വീണ്ടെടുക്കലിലൂടെ ഇന്നു ഒരുപാടു സന്തോഷം തോന്നിയ ദിവസം ആണെങ്കിലും പപ്പായെ വെല്ലൂർക്ക് അനരോഗ്യത്തെത്തുടർന്ന് ഷിഫ്റ്റ് ചെയ്തിരിക്കുന്നതോർക്കുമ്പോൾ ആ സന്തോഷവും എങ്ങനെ സ്വീകരിക്കണമെന്നറിയില്ലാ ..... ഒരാഴ്ചയായി പപ്പയെ കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു .... വെല്ലൂരെ ഡോക്ടേഴ്സിന്റെ നിർദ്ദേശപ്രകാരം ഇന്നു പപ്പയെ വെല്ലൂർക്ക് കൊണ്ടുപോകുന്നു .... പാവം ഒരുപാട് അനുഭവിക്കുന്നുണ്ട് ... ഒന്നു പോയി കാണുവാനുളള സാഹചര്യം പോണക്കും എനിക്കിപ്പോൾ ഇല്ലാ .... ദൈവം ഒന്നും വരുത്തില്ലായെന്ന് മനസിനെ പറഞ്ഞു വിശ്വസിപ്പിക്കുമ്പോളും യാഥാർദ്ധ്യങ്ങളെ അംഗീകരിച്ചേ മതിയാവൂ ...
നന്ദി ഒരുപാട് വേദനകൾക്കിടയിൽ ഒരു വലിയ ആശ്വാസമായി മാറിയതിനു .... നമ്മുടെ ഓരോ വാക്കുകൾക്കും പ്രവൃത്തികൾക്കും ഈ ജീവിതം ഒരു പാട് വിലകൽപ്പിക്കുന്നുണ്ട് ... അത് നമ്മുടെ ജീവിത സാഹചര്യങ്ങളിൽ പ്രതിഫലിക്കപ്പ്പെടുകയും ചെയ്യും .... ഓരോ വ്യക്തികളിലേയും നന്മയാണു അവർ എന്തായിരിക്കണമെന്നു എങ്ങനെയായിരിക്കണമെന്നും തീരുമാനിക്കുന്നതും ...
ഇപ്പോൾ ഈ ഫ്ലാറ്റിന്റെ നാലുചുവരുകൾക്കുളളിൽ എല്ലാ ബന്ധങ്ങളിൽ നിന്നുമകന്ന് കുറേ പുസ്തകങ്ങൾക്ക് നടുവിൽ ജീവിതത്തിൽ ഇനിയും താണ്ടേണ്ട കാതങ്ങൾക്കായി കാത്തിരിക്കുംമ്പോളും
കൂട്ടിനു എന്റെ കൊന്തമണികളിലൂടെയുളള പ്രാർത്ഥന ജപങ്ങളാണു എന്റെ മനസ്സിന്റെ വിശ്വാസവും പ്രതീക്ഷയും .... എല്ലാം നല്ലതായിതന്നെ അവസാനിക്കുമെന്ന് ഞാൻ പൂർണമായി വിശ്വസിക്കുന്നു ...
നന്ദി കഴിഞ്ഞുപോയ കാലങ്ങൾക്ക്
നന്ദി സുന്ദരമാമീ ജീവിതത്തിനു
നന്ദി നീ നൽകിയ ഓർമ്മക്ക്
നന്ദി നീ നൽകിയ സൗഹൃദത്തിനു
നന്ദി നിന്നിൽ വിളങ്ങും നന്മക്ക്
നന്ദി നിന്നിലെ മൗനതക്ക്
നന്ദി ഇനിയും വിടരുവാനുളള
ഓരോ ദിനരാത്രങ്ങൾക്ക്....
കാർത്തിക....
No comments:
Post a Comment