ഇന്ന് അപ്പച്ചൻ ഞങ്ങളെ വിട്ട് പോയിട്ട് ഒരു വർഷം തികയുന്നു... വൈകിട്ട് പളളിയിൽ പോയി അപ്പച്ചന്റെ പേരിൽ കുർബാന കഴിപ്പിക്കണം... കത്തിച്ച മെഴുകുതിരിയോടു കൂടി ദൈവസന്നിധിയിൽ അപ്പച്ചന്റെ ഓർമ്മക്കു മുൻപിൽ മൗനമായി അപ്പച്ചനുമായി സംസാരിക്കണം...
അപ്പച്ചനു ഏറ്റവും പ്രിയപ്പെട്ട കൊച്ചുമക്കളിൽ ഒരാളായ എന്നോട് അപ്പച്ചനും ഒരു പാടു സംസാരിക്കുവാൻ ഉണ്ടായിരിക്കും.... അവസാനമായി അപ്പച്ചനെ കണ്ടപ്പോഴും അപ്പച്ചൻ എന്നോട് പറഞ്ഞതും അതായിരുന്നു "എന്റെ കൊച്ചുമക്കളിൽ ഏറ്റവും നന്മയുളളവൾ നീയായിരുന്നു... പക്ഷെ നിനക്കെന്താണു ജീവിതത്തിൽ പ്രതിസന്ദികൾ മാത്രം ഉണ്ടാകുന്നത് .... നിന്റെ ഒരു കുഞ്ഞിനെ കണ്ടിട്ടു വേണം എനിക്ക് മരിക്കുവാൻ...." അത് സാധിച്ചുതരുവാൻ എനിക്ക് കഴിഞ്ഞില്ലല്ലോ അപ്പച്ചാ....
സ്വർഗ്ഗത്തിലിരുന്നു അപ്പച്ചനും അമ്മച്ചിയും ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നുണ്ടെന്ന് എനിക്കറിയാം.. ആ പ്രാർത്ഥനകൾ ഞങ്ങൾക്കെന്നും വഴികാട്ടിയാകട്ടെ....
No comments:
Post a Comment