വികാരങ്ങളുടെ വേലിയേറ്റങ്ങളിലൂടെ ആവിര്‍ഭവിച്ചതോ, സാഹചര്യങ്ങളുടെ കുത്തൊഴുക്കില്‍ അടിമപ്പെട്ടതോ ആയിരുന്നുല്ല കാലം നമുക്കായി എഴുതിതീര്‍ത്ത ഓരോ നിമിഷങ്ങളും, ഓരോ അദ്ധ്യായങ്ങളും.
എന്‍റെ ജീവിതത്തെക്കുറിച്ചുള്ള, സ്വപ്നങ്ങളെക്കുറിച്ചുള്ള, എന്‍റെ സത്വത്തെക്കുറിച്ചുള്ള അവലോകനത്തിലൂടെ പൂര്‍ണ്ണമായ ബോധ്യത്തിലും ആത്മവിശ്വാസത്തിലും ഉരുത്തിരിഞ്ഞ സത്യങ്ങളായിരുന്നു എന്‍റെ ഓരോ വാക്കുകളിലൂടെയും പ്രകടിപ്പിക്കപ്പെട്ടത്...
തന്‍റെ ജീവിതത്തിലെ എല്ലാ ജീവസത്തയും, നിഗൂഢതകളും, വൈകാരികതലങ്ങളും ഒരു വ്യക്തിയുമായി പങ്കുവെക്കപ്പെടുമ്പോള്‍ ആ വ്യക്തിബന്ധങ്ങളില്‍ ആവിര്‍ഭവിക്കപ്പെടുന്നത് അഗാധമായ സ്നേഹവും പരസ്പര വിശ്വാസവും പരസ്പര ബഹുമാനവുമാണ്. അവിടെ എന്തും തുറന്നു പറയുവാനും പറയപ്പെടനുമുള്ള സ്വാതന്ത്ര്യം അവര്‍ ആര്‍ജ്ജിക്കുന്നു. അത് ഒരിക്കലും ഒരു വ്യക്തിയുടെ പോരായ്മയായോ ബലഹീനതയായോ ഒരു വ്യക്തിത്വത്തിന്‍റെ പരാജയമായോ ചിത്രീകരിക്കപ്പെടേണ്ട ആവിശ്യകതയുമില്ല......
വര്‍ഷങ്ങളായി എന്‍റെ മനസ്സില്‍ ഞാന്‍ താലോലിച്ച എന്‍റെ സ്വപ്നങ്ങള്‍ക്ക് വര്‍ണ്ണങ്ങള്‍ പകരുകയായിരുന്നു കൊഴിഞ്ഞുപോയ ഓരോ ദിനങ്ങളും... ഒരു ലൌകീകമായ കണ്ടെത്തലായിട്ടല്ല ഞാന്‍ അതിനെ കാണുന്നത്....
വാക്കുകള്‍ക്കുമപ്പുറം, പ്രവചനങ്ങള്‍ക്കുമപ്പുറം പഞ്ചേന്ദ്ര്യയങ്ങള്‍ക്കുമപ്പുറം നമ്മുടെ മനസ്സും ചിന്തകളും സ്വപ്നങ്ങളും ചിലപ്പോള്‍ നാമറിയാതെ തന്നെ ബന്ധിക്കപ്പെടുന്നുണ്ട്... അതില്‍ ഉരുവാക്കപ്പെടുന്ന സത്യങ്ങള്‍ ജീവിതത്തില്‍ എന്നെങ്കിലും യാഥാര്‍ത്യമാകുകയും ചെയ്യാം ... ചെയ്യാതെയുമിരിക്കാം... അത് ഒരിക്കലും ഒന്നിന്‍റെയും ആരംഭമോ അവസാനമോ അല്ല....
എവിടെ സ്വന്തം ശരികളെ മാത്രം അളന്നുനോക്കി സ്വയംപര്യാപ്തമാകാന്‍ ഒരു ശ്രമം നടക്കുന്നുവോ അവിടെ പരസ്പര വിശ്വാസത്തിന്‍റെ, സ്നേഹത്തിന്‍റെ, പരസ്പര ബഹുമാനത്തിന്‍റെ കാതല്‍ തച്ചുടക്കപ്പെടുന്നു... അതിലൂടെ ബന്ധങ്ങളില്‍ സംക്ഷേപിതമായ സന്തുലനാവസ്ഥ നഷ്ടമാകുന്നു...
സാഹചര്യങ്ങളുടെ സമ്മര്‍ദ്ധത്താല്‍ പൊട്ടിച്ചെറിയപ്പെടുന്നവയില്‍ പ്രതിഫലിക്കപ്പെടുന്നത് വികാരങ്ങളുടെ താത്കാലികമായ ഒരു ബഹിര്‍ഗമനം മാത്രമാണ്... ക;ലുക്ഷിതമായ മനസ്സ് ശാന്തമാകുമ്പോഴേക്കും നാമറിയാതെ തന്നെ ആ ബന്ധങ്ങള്‍ എത്രമാത്രം നമ്മുടെ ആത്മാവിന്‍റെ ആഴങ്ങളില്‍ വെരൂന്നിയിരുന്നുവെന്ന പുനര്‍ചിന്തനം അവിടെ സംക്ഷേപിതമായികഴിഞ്ഞിരിക്കും...........
ആര്‍ക്കും ആരെയും പൂര്‍ണമായി മനസ്സിലാക്കുവാന്‍ കഴിയില്ലയെന്നാ സത്യം നിലനില്‍ക്കുമ്പോളും,.... പരസ്പരവിശ്വാസത്തിലൂടെ ഒരു വ്യക്തിയുടെ ഏറ്റവും അഗാധവും, നിഗൂഢവുമായ മാനസിക വൈകാരികതലങ്ങളിലേക്ക് എത്തിച്ചേരുവാന്‍ സാദിക്കുമെന്ന പ്രപഞ്ചസത്യവും നിലനില്‍ക്കുന്നു...
എല്ലാം ഓരോരോ അനുഭവങ്ങള്‍.... ചിലര്‍ക്ക് ഓര്‍മിക്കുവാനും ചിലര്‍ക്ക് മറക്കുവാനുമുള്ള അനുഭവങ്ങള്‍....
പക്ഷേ മനസ്സില്‍ ഞാന്‍ താലോലിക്കുന്ന ആ നല്ല ഓര്‍മകളും സ്വപ്നങ്ങളും യാഥാര്‍ത്യതയെന്ന സത്യത്തില്‍ സംക്ഷേപിതമാണ് .... അതിന്‍റെ പൂര്‍ണത കാലമെന്ന അനന്തവിഹായസ്സില്‍ അന്തര്‍ലീനമായിക്കിടക്കുന്നു... പൂര്‍ണതയിലെക്കുള്ള പ്രയാണമാണ് ഈ ജീവിതം....
No comments:
Post a Comment