സ്വപ്നങ്ങൾ കാണുവാൻ ഒരുപാടിഷ്ടപ്പെട്ടിരുന്നു. പിന്നീട് ആ സ്വപ്‌നങ്ങൾ എന്റെ ജീവിതത്തിൽ സ്വപ്നങ്ങളായി മാത്രം നിലനിൽക്കുവാൻ തുടങ്ങിയപ്പോൾ യഥാർത്ഥ ജീവിതത്തിൽ സ്വപ്നങ്ങൾ കാണുന്നത് ഞാൻ ഉപേക്ഷിച്ചു.... പിന്നീട് എന്റെ സ്വപ്നങ്ങൾ എന്റെ ഉറക്കത്തിലേക്ക് ചേക്കേറുവാൻ തുടങ്ങി... അഞ്ചു മിനിട്ട് ഉറക്കത്തിലേക്ക് വഴുതി വീണാൽ പോലും അവിടേയും ഞാൻ സ്വപ്നങ്ങൾ കാണുവാൻ തുടങ്ങി.... എന്റെ സ്വപ്‌നങ്ങളുടെ അനന്തമായ കഥകൾ കേട്ടിട്ട് രെഞ്ജി എന്നെ സ്വപ്നങ്ങളുടെ രാജകുമാരിയെന്ന് വിളിക്കുവാൻ തുടങ്ങി ......
പിന്നീട് ഉറക്കത്തിൽ കാണുന്ന സ്വപ്നങ്ങൾ പോലും എന്റെ ജീവിതം തകർക്കുവാൻ മാത്രം ശക്തമാണെന്നറിഞ്ഞ നാൾ മുതൽ ഇപ്പോൾ സ്വപ്നങ്ങൾ കാണുവാൻ എനിക്ക് പേടിയാണു... ഒരിക്കൽ ഒരു സുഹൃത്ത് പറഞ്ഞു സ്വപ്നങ്ങൾ കാണുകയെന്നത് മഹാഭാഗ്യമാണെന്ന് ... പക്ഷേ ഇപ്പോൾ ആ ഭാഗ്യം എന്റെ ഏറ്റവും വലിയ നിർഭാഗ്യങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു ....
I HATE TO SEE DREAMS NOW......
സ്വപ്നങ്ങളെ പേടിച്ച് എനിക്കിപ്പോൾ ഉറങ്ങുവാൻ പോണക്കും പേടിയാണു .... കാരണം എന്റെ സ്വപ്നങ്ങളിൽ യാഥാർത്ഥ്യത്തിന്റെ കണിക ഒരംശം പോലും ഇല്ലായെന്ന യാഥാർത്ഥ്യം എനിക്കറിയാവുന്ന പരമസത്യം ... പക്ഷേ യാഥാർത്ഥ്യങ്ങൾ ഇല്ലാതിരുന്നിട്ടും എന്നെ തകർക്കുവാൻ അവർ ശക്തരാണു ... സ്വപ്നങ്ങളുടെ രാജകുമാരി ഇപ്പോൾ സ്വപ്നങ്ങളിൽ നിന്നകന്ന് സ്വപ്നങ്ങൾ ഇല്ലാത്ത വർണ്ണങ്ങളില്ലാത്ത ലോകത്തെത്തേടി യാത്ര ചെയ്യുന്നു ... ഇനിയും തകർത്തെറിയുവാൻ എന്നിൽ ഒന്നും അവശേഷിച്ചിട്ടില്ലാ .... കാരണം ഇപ്പോൾ എനിക്ക് കൂട്ടായി എന്റെ സ്വപ്ങ്ങളില്ലാ ... യാഥാർത്ഥ്യങ്ങളുമില്ലാ .....
No comments:
Post a Comment