എന്നു നിന്റെ മൊയിദീൻ എന്ന അനശ്വരമായ പ്രണയ കഥയിലെ ഞാൻ കേൾക്കാൻ ഇഷ്ടപ്പെട്ട ഒരു ഗാനം ... അത് കേൾക്കുമ്പോൾ ജീവിതത്തിൽ ഞാൻ തേടിയ എന്റെ പ്രണയത്തിന്റെ ഓർമ്മകൾ എന്നിലേക്ക് ഒരു ഇളം തെന്നലായി അലയടിക്കുന്നു ...
മൗനങ്ങൾക്കുമപ്പുറം നീറുന്ന വേദനകൾക്കുമപ്പുറം എന്നിലെ പ്രണയം ഒരു നനുത്ത ഓർമ്മയായി നിലനിൽക്കുന്നു .... അതിന്റെ സ്പന്ദനങ്ങൾ എന്റെ കാതുകളിൽ മുഴങ്ങുമ്പോൾ ഞാനറിയുന്നു ഇനിയും മരിക്കാത്ത ആ പ്രണയമാണു നേർത്ത ശ്വാസോച്‌ഛ്വാസങ്ങളിലൂടെ തണുത്തുറഞ്ഞ എന്റെ ആത്‌മാവിലും മനസ്സിലും ഒരു ജീവനാളമായി വിളങ്ങുന്നതെന്ന് ...
നിറങ്ങളും സ്വപ്നങ്ങളും ജീവിതത്തിൽ നിന്നു പോയി മറഞ്ഞാലും എല്ലാ ബന്ധങ്ങളിൽ നിന്നുമകന്ന് ഏകാന്തമാക്കപ്പെട്ടാലും പ്രണയമെന്ന അനശ്വര സത്യത്തെ തൊട്ടറിഞ്ഞവരിൽ അവസാന ശ്വാസം വരെ ആ പ്രണയം ഹൃദയത്തിന്റെ ഒരു കോണിൽ സ്പന്ദിച്ചുകൊണ്ടേയിരിക്കും ... നമ്മൾ മണ്ണോടു ചേരുമ്പോളൾ അനശ്വരമായ ആ പ്രണയം ഒരിക്കലും മരിക്കാത്ത ഓർമ്മക്കളായി ഈ പ്രപഞ്ചത്തിൽ വിഹരിക്കും ...
" പ്രണയമേ ഞാൻ നിന്നെയറിഞ്ഞ നാൾ മുതൽ
അറിയുന്നു നിൻ ജ്വലനത്തിൻ തീവ്രത
" പ്രണയമേ ഞാൻ നിന്നെയറിഞ്ഞ നാൾ മുതൽ
അറിയുന്നു നിൻ ജ്വലനത്തിൻ തീവ്രത
അതിലെരിഞ്ഞു ജ്വലിക്കുന്നു നിനക്കായി
എന്നിലുറങ്ങും തീക്ഷ്ണമാമെൻ മോഹങ്ങൾ"
No comments:
Post a Comment