My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Tuesday, December 25, 2018

24.12.2018

I always love to follow your imprints, 
When I witness your goodness 
Through your small and beautiful gestures 
Towards certain people who really deserve
 A sort of acknowledgement and happiness-
in their life through a special person like You.... 

Love You for being a Beautiful Soul....

Friday, December 7, 2018

07.12. 2018

Your acknowledgement certainly makes me empowered, 
But it always leaves Your signature in my achievements....

Your repudiation always leaves me void,
 But there I mark my own signature 
with my positivity and confidence...

At the end, I survive on any circumstances, 
Leaving a note on my Life that -
I love My Life for several reasons... 

Karthika...

Friday, November 30, 2018

30.11.18

എല്ലാം അമൂല്യമാണെനിക്ക്‌ നിന്റെ മൗനം പോലും...

മറുപടികളില്ലാതെ വാചാലമായ വാക്കുകൾ
 അനാഥത്വത്തെ പുൽകുമ്പോൾ,
 എന്റെ വാക്കുകൾ എന്നോട്‌ പറയും 
നിന്റെ വാചാലതയേക്കാൾ എത്രയോ മഹത്തരമാണു 
നിന്നിലെ നിന്നെ അറിയുന്ന ആ മൗനം!!
ആ മൗനത്തെ മാനിക്കുവാൻ 
 നിന്നിലെ വാചാലതയെ
 നിനക്ക്‌ മാത്രം നീ കേൾക്കുമാറാക്കൂ....
അവിടെ എല്ലാം ശുഭം!!!

Monday, November 5, 2018

04.11.2018

ചില നേരങ്ങളിൽ തനിച്ചിരിക്കുവാൻ ഒരു പാട്‌ ഇഷ്ടമാണെനിക്ക്‌.... മനസ്സിൽ ഒരുപാട്‌ ആകുലതകൾ നിറയുമ്പോൾ... ഏതെങ്കിലുമൊരു സമസ്യക്കൊരുത്തരം തേടേണ്ടുമ്പോൾ.... അല്ലെങ്കിൽ എവിടെയോ നഷ്ടപ്പെട്ട എന്റെ മനസ്സിന്റെ താളത്തെ വീണ്ടെടുക്കുവാൻ...


ജോലിയും, കുഞ്ഞിന്റെ ഉത്തരവാദിത്വങ്ങളും, എന്നിൽ നിഷിപ്തമായിരിക്കുന്ന കടമകളും എപ്പോഴും തനിച്ചിരിക്കേണ്ട നിമിഷങ്ങളെ എന്നിൽ നിന്ന് കവർന്നെടുക്കാറാണു പതിവ്‌....


ജീവിത യാത്രയിൽ ആ നിമിഷങ്ങൾ വല്ലപ്പോഴും എന്നെ തേടി വരുന്നത്‌ ഈ ലോകം ഉറങ്ങുമ്പോഴാണു..... നിശയും പ്രഭാതവും പരസ്പരം സംഗമിക്കുന്ന മൂന്നാം യാമങ്ങളിൽ എന്റെ നിദ്ര എന്നെ കൈവെടിയുമ്പോൾ ഞാൻ എനിക്കുവേണ്ടി, എന്റെ ആത്മാവിനു വേണ്ടി കുറച്ച്‌ നിമിഷങ്ങൾ കണ്ടെത്തും ... കട്ടിലിൽ നിന്നെണീറ്റ്‌ സോഫയിൽ പോയിരുന്ന് മനസ്സിനെ സ്വതന്ത്രമായി അങ്ങ്‌ വിടും...


  ആ യാത്രയിൽ ഞാൻ തേടുന്ന ഉത്തരങ്ങൾ എനിക്ക്‌ വഴികാട്ടും... മനസ്സിനേറ്റ മുറിവുകളെ സ്നേഹത്തിന്റെ സ്വാന്തനം കൊണ്ട്‌ ഞാനുണക്കും... എന്റെ ആത്മാവിന്റെ ആഴങ്ങളിൽ നിന്ന് എന്റെ കുഞ്ഞുങ്ങൾ .... എന്റെ അക്ഷരങ്ങൾ പിറവിയെടുക്കും... എല്ലാം ശുഭമായിയെന്ന് തോന്നാമെങ്കിലും അതല്ലാ എന്റെ ജീവിതം.....


 ഞാൻ തനിച്ചിരിക്കാൻ ആഗ്രഹിക്കുന്ന നിമിഷങ്ങൾക്കും ഞാൻ വില കൊടുക്കുന്നുണ്ട്‌.... എന്റെ ഭർത്താവിനു .... എല്ലാ കടമകളും നിർവ്വഹിച്ച്‌ ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ ഞാൻ ചിലവഴിക്കുന്ന നിമിഷങ്ങൾ തുടങ്ങുന്നത്‌ ആ വ്യക്തിയുടെ പരാതികളിലൂടെയും, കുറ്റപ്പെടുത്തലുകളിലൂടെയുമാണു..... രാത്രി ഞാൻ ഉണർന്നിരിക്കുന്നതിനെക്കുറിച്ചുളള പരാതി.... എഴുതുന്നതിനെക്കുറിച്ചുളള പരാതി.... പിന്നെ ഒരു വ്യക്തിയുടെ സ്വകാര്യതയെ അപമാനിച്ചുകൊണ്ടുളള പരിഹാസം.... അങ്ങനെ ഒരു വഴക്കിലൂടെയാണു എന്റെ സ്വകാര്യ നിമിഷങ്ങൾ തുടങ്ങുന്നത്‌.... 


ഇതാണു ജീവിതം .... ചെറിയ ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും ജീവിതത്തിൽ സാധാരണമാണു.... പക്ഷേ ഒരാളുടെ വ്യക്തിത്വത്തെ മറ്റൊരാൾ ബഹുമാനിക്കാതെ വരുമ്പോൾ, അവരുടെ അവകാശങ്ങളെ നിഷേധിക്കുമ്പോൾ അത്‌ എത്രമാത്രം മുറിവാണു ഒരു വ്യക്തിയിൽ സൃഷ്ടിക്കുന്നത്‌.... എല്ലാം എല്ലാവർക്കും അറിയാമെങ്കിലും അഹമെന്ന ഭാവം എവിടേയും മുൻപിട്ട്‌ നിൽക്കുന്നു......


എല്ലാം അവസാനിക്കുവാൻ, 
എല്ലാം അവസാനിപ്പിക്കുവാൻ ഒരു നിമിഷം മതി.... 
കേവലം ഒരു നിമിഷം...
 ഇതിന്റെ പൊരുൾ ആത്മഹത്യയായി തർജ്ജിമ ചെയ്യരുത്‌...
 ആത്മഹത്യയേയ്ക്കാൾ മനോഹരമായ എന്തെല്ലാം കാര്യങ്ങൾ 
നമ്മുടെ ജീവിതത്തിലുണ്ട്‌.... 
ആ തീരുമാനങ്ങളാൽ ഈ മനോഹരമായ ജീവിതത്തെ പുൽകുക ...
ആത്മഹത്യയെന്നത്‌ എന്റെ പൂർണ്ണ പരാജയമല്ലേ!!
എന്റെ വിജയങ്ങളെ പുൽകേണ്ട ഞാൻ,
ആ പരാജയത്തെ എന്തിനു വരിക്കണം !!!


Tuesday, October 30, 2018

എന്തിനാണീ പ്രണയം .....



എന്തിനാണീ ദേഷ്യം!!!
എന്തിനാണീ നിരാശ!!!
എന്തിനാണീ നിസംഗത!!
എന്തിനാണീ വിരഹം!!!
എന്തിനാണീ വേദന!!!
എന്തിനാണീ മൗനം!!!
എന്തിനാണീ ആസക്തി!!!

എല്ലാം തുടങ്ങുന്നതും,
അവസാനിക്കുന്നതും,
നിന്നിലാകുമ്പോൾ, 
എന്തിനാണീ പ്രണയം.....

Friday, October 19, 2018

ഒരുപാടാശിച്ച്‌ കാത്തിരുന്ന നിമിഷങ്ങൾ-
നിന്റെ മൗനത്തിൽ കൊഴിഞ്ഞു വീണപ്പോൾ, 
പറയാൻ ബാക്കിവെച്ചതെല്ലാം ഒരു ചെറു നോവോടെ 
ഹൃദയത്തിൽ തന്നെ ഞാൻ സൂക്ഷിച്ചു.... 


പിന്നേയും ആ മൗനം തുടർന്നപ്പോൾ, 
ഒരു വിളിപ്പാടകലെ,
നിന്റെ ശബ്ദത്തിനു കാതോർത്തിരുന്ന എനിക്ക്‌ 
നിന്റെ ശൂന്യതയെ യാഥാർത്ഥ്യമായി അംഗീകരിക്കേണ്ടി വന്നു....


എന്റെ ജീവിതം കൊണ്ട്‌ നിനക്ക്‌ നഷ്ടപ്പെടാൻ ഒന്നുമില്ലാ.... 
നേടുവാനും ഒന്നുമില്ലായെന്ന തിരിച്ചറിവ്‌ 
ഒരു വേദനയോടെ എന്റെ ഹൃദയം എന്നോട്‌ മൊഴിയുമ്പോഴും...
ഒരു ജന്മത്തിന്റെ സ്നേഹം മുഴുവൻ 
പ്രാർത്ഥനാ ജപങ്ങളായി എന്നിൽ നിന്നുതിരുന്നു ...

Tuesday, October 16, 2018

മൗനം

ഒരു മൗനത്തിന്റെ മേലാപ്പ്‌ എന്നിലേക്ക്‌ പടർന്നിട്ടുണ്ടോയെന്നൊരു സംശയം....
 ചുറ്റുമുളളവർ അതാഗ്രഹിക്കുമ്പോൾ ആ മേലാപ്പിനു ഘനം കൂടുന്നതുപോലെ.......


കാര്യപ്രസക്തമായ കാര്യങ്ങൾ കുറ്റപ്പെടുത്തലുകളായി കാണുന്നു.... 
ജീവിതത്തിന്റെ രണ്ടറ്റങ്ങൾ തമ്മിൽ കൂട്ടിമുട്ടിക്കുവാനുളള നെട്ടോട്ടത്തിൽ,
മനസ്സിന്റെ വേവലാതികൾ കണക്കു പറച്ചിലുകളായി കാണുന്നു....


സ്വയം മനസ്സിലാക്കി കമ്മങ്ങൾ നിർവഹിക്കേണ്ടവർ, 
സ്വന്തം ഇഷ്ടങ്ങൾക്ക്‌ പ്രാധാന്യം നൽകുമ്പോൾ, 
നിസഹായമാകുന്നത്‌ എന്റെ നേർക്കാഴ്ച്ചകളാണു...


ആ നിസ്സഹായതയിൽ ഞാൻ കണ്ടെത്തിയതാണു 
"എന്നിലെ മൗനത്തെ...."


എല്ലാവരേയും അവരുടെ വ്യക്തിത്വത്തൊടെത്തന്നെ-
അംഗീകരിക്കുവാൻ ആ മൗനം എന്നെ പഠിപ്പിച്ചു....


ക്ഷമിക്കുവാൻ ആ മൗനം എന്നെ പഠിപ്പിച്ചു....
എന്നിലെ സ്നേഹം പൂർണ്ണമാണെന്ന്
ആ മൗനം എന്നെ പഠിപ്പിച്ചു....


എന്നിലെ നന്മയെ അതിന്റെ പരിശുദ്ധിയിൽ 
കാത്തുസൂക്ഷിക്കുവാൻ ആ മൗനം എന്നെ പഠിപ്പിച്ചു....


എന്നിലെ എന്നെയെന്നും അഭിമാനത്തോടെ 
നോക്കികാണുവാൻ ആ മൗനം എന്നെ പഠിപ്പിച്ചു.....


പക്ഷേ ആ മൗനവും നശ്വരമാണെന്ന് 
ജീവിതം എന്നെ പഠിപ്പിച്ചു എന്റെ കുഞ്ഞിലൂടെ....


അവൾക്ക്‌ മുൻപിൽ എന്റെ മൗനവും പടം പൊഴിക്കുന്നു ...


കാർത്തിക....

Tuesday, October 2, 2018

My Respect


Birth is a mysterious journey towards the final destination through a Beautiful Life .

Ending Your physical journey here in this beautiful earth,
Leaving beautiful memories to your loved ones 
Through your magical touch in the world of Music...

Remembering Your beloved partner in our prayers....
No words can explain that deepest pain ....

My Respect...

Thursday, September 27, 2018

23.09.18

23.09.18

എന്തിനെന്ന് നീ ചോദിച്ചില്ലാ
പറയുവാൻ ഞാനും ആഗ്രഹിച്ചില്ലാ...
പക്ഷേ ആ നിമിഷങ്ങൾക്ക്‌ പരസ്പരം പങ്കിടുവാൻ 
ഒരുപാടിഷ്ടങ്ങൾ ഉണ്ടായിരുന്നു...


ആത്മാവിന്റെ ഭാഷയിൽ അവർ സംസാരിച്ചപ്പോൾ 
ആ നിമിഷങ്ങളെ തൊട്ടറിഞ്ഞ 
എന്റെ കാതുകളും മനവും 
ഈ ജന്മത്തിന്റെ സായൂജ്യത്തെ പുൽകി...


എല്ലാം ഉളളാലെ നീയും കാണുന്നുണ്ടെന്ന് 
കേൾക്കുന്നുണ്ടെന്ന് എനിക്കറിയാം...
പരസ്പരം കാണാത്തതും കേൾക്കാത്തതും 
പറയാത്തതുമായ നിമിഷങ്ങളെ നുകർന്ന് 
ആ സായാഹ്നവും വിട ചൊല്ലിയപ്പോൾ...


എന്നും ഓർമ്മിക്കുവാൻ, 
എന്റെ ഹൃദയത്തിൽ എഴുതി ചേർക്കുവാൻ,
ഒരു ഏട്‌ കൂടി 
എന്റെ ജീവിതത്തിൽ നീ കുറിച്ചപ്പോൾ
മനസ്സിൽ തിരതല്ലിയ ആഹ്ലാദത്തിനു 
ഈ ജന്മം മുഴുവൻ
 ഞാൻ നിന്നോട്‌ കടപ്പെട്ടിരിക്കുന്നു...



Monday, September 17, 2018

17.09.2018

17.09.2018

ഈ ഭൂമിയിൽ ആരും ഒന്നിനും അവകാശികളല്ലായെന്ന സത്യം നിലനിൽക്കുമ്പോഴും, സ്വന്തമായി അവകാശപ്പെടുവാൻ ഈ ജീവിതത്തിൽ എന്തെങ്കിലും ഉണ്ടെന്നുളളത്‌ അഭിമാനാർഹം തന്നെയാണു. ഒരു പക്ഷേ അത്‌ ഏറ്റവും അനുഗ്രഹീതമായി തോന്നുന്നത്‌ ഒന്നുമില്ലായ്മയിൽ നിന്നും ആ നേട്ടങ്ങളെ പുൽകുമ്പോഴാണു....


എന്റെ സ്വപ്നങ്ങളെ ഞാൻ എന്റെ നെഞ്ചോട്‌ ചേർക്കുമ്പോൾ , ആ സ്വപ്നസായൂജ്യത്തിനു പുറകിൽ ഒരു കൂട്ടം നല്ല മനുസ്സുകളുടെ അനുഗ്രഹവും സഹായവുമുണ്ട്‌. എല്ലാവരേയും നന്ദി പൂർവ്വം ഓർക്കുമ്പോൾ ദൈവമേ നിന്നോടുളള എന്റെ കടപ്പാട്‌ വീട്ടുവാൻ എന്റെ ഈ ജന്മം തന്നെ മതിയാകില്ലല്ലോ....


ഈ ഭൂമിയിൽ എനിക്ക്‌ നിഷേധിക്കപ്പെട്ട അവകാശങ്ങൾ എന്റെ  സ്വപ്നങ്ങളിലേക്കുളള ചവിട്ട്‌ പടിയായി ഞാൻ കണ്ടപ്പോൾ എനിക്ക്‌ കൂട്ടായി എന്റെ അധ്വാനവും, എന്റെ ലക്ഷ്യങ്ങളും ദൈവം എന്റെ ജീവിത്തിലും എഴുതിച്ചേർത്തു.....


നന്ദി ദൈവമേ....


Sunday, September 16, 2018







ആരുടേയും ചിന്തകളും വിശേഷണങ്ങളും കടമെടുക്കാതെ ജീവിക്കുവാൻ സാധിച്ചാൽ, 
നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷങ്ങളും എത്ര മനോഹരമാണെന്ന് 
നമുക്ക്‌ തിരിച്ചറിയുവാൻ സാധിക്കും...







Monday, September 10, 2018





09.09.2018

"I SHOULD SHARE RIGHT THINGS WITH RIGHT PERSON."

 ~ BARKHA RAGHAV ~


You made me to feel so proud of myself.

THANK YOU MY LITTLE GIRL!


Thursday, September 6, 2018

ആദരപൂർവ്വം ....

06.08.2018 - മരണം ഒരു മാതൃത്വത്തെക്കൂടി കവർന്നെടുത്ത ദിവസം... എന്റെ മാഷിന്റെ അമ്മ ഈ ലോകത്തോട്‌ വിടപറഞ്ഞ ദിവസം... 


നാലു മാസത്തെ നേരിട്ടുളള പരിചയമേ എനിക്ക്‌ അമ്മയുമായിട്ടുളളൂ... പക്ഷേ എപ്പോഴും ഒരു നല്ല ചിരിയോട്‌ കൂടി എല്ലാവരേയും സ്വീകരിച്ചിരുന്ന അമ്മ എനിക്കും സമ്മാനിച്ചു ഒരു ജന്മം മുഴുവൻ എന്റെ ഹൃദയത്തിൽ കാത്തു സൂക്ഷിക്കുവാൻ ഒരു പിടി നല്ല ഓർമ്മകൾ .... പിന്നെ ഞാൻ അമ്മയെക്കുറിച്ച്‌ അറിഞ്ഞിട്ടുളളത്‌ സുമിയുടേയും, മാഷിന്റേയും അമ്മയെക്കുറിച്ചുളള ഓരോരോ അനുഭവങ്ങളിലൂടെയാണു.... 


എപ്പോഴും അമ്മയെ കാണുമ്പോൾ ആദ്യം എന്നോട്‌ ചോദിക്കുന്നത്‌ "നീ എന്താ ഇത്രയും നാൾ എന്നെക്കാണാൻ വരാതിരുന്നത്‌!!" എന്നായിരുന്നു... ആ ചോദ്യം കേൾക്കുമ്പോൾ തന്നെ മനസ്സിലൊരു സന്തോഷം വന്നു നിറയും... ആരൊക്കെയോ നമുക്ക്‌ വേണ്ടി നമ്മളെ കാണാൻ കാത്തിരിക്കുന്നു എന്നറിയുന്ന ഒരനുഭവം അത്‌ വളരെ വലുതാണു... ഇനി ആ ചോദ്യം എനിക്കന്യമായിരി ക്കുന്നു...


മാഷിന്റേയും സുമിയുടേയും അവരുടെ കുടുംബത്തിന്റേയും ജീവിതത്തിൽ ഒരു പിടി ഓർമ്മകൾ അവശേഷിപ്പിച്ച്‌ അമ്മ യാത്രയായിട്ട്‌ ഇന്ന് ഒരു മാസം തികയുന്നു... ആ ഓർമ്മകൾക്ക്‌ മുൻപിൽ പ്രണമിച്ചു കൊണ്ട് എന്റെ അക്ഷരങ്ങളും അമ്മയ്‌ക്കുവേണ്ടി ഞാൻ സമർപ്പിക്കിന്നു....


‌ഒരു പാട്‌ സ്നേഹവും നന്മയും ഐശ്വര്യവുമുളള അമ്മയുടെ ജീവിതം ഒരുപാട്‌ മനുഷ്യർക്ക്‌ മാതൃകയായിരുന്നു.... സ്വന്തം വ്യക്തിത്വം കൊണ്ട്‌ ഒരു ജന്മത്തിന്റെ എല്ലാ പരിശുദ്ധിയും കാത്തുസൂക്ഷിച്ച്‌ ജീവിച്ച്‌ ഏറ്റവും അനുഗ്രഹകരമായ മരണത്തെ പുൽകിയ ഒരമ്മ.... നമിക്കുന്നു അമ്മയുടെ തൃപ്പാദങ്ങളിൽ എന്റെ മനസ്സ്കൊണ്ട്‌... 

  ആദരപൂർവ്വം ....




Sunday, September 2, 2018

01.09.2018

ജീവിതത്തിൽ ചിലപ്പോഴൊക്കെ നമ്മൾ ഒരുപാടിഷ്ടപ്പെടുന്ന ഒരാളുടെ സാമീപ്യം നമ്മൾ ആഗ്രഹിക്കാറുണ്ട്‌.... ചിലപ്പോൾ മനസ്സിൽ പ്രണയം നിറയുമ്പോൾ... അല്ലെങ്കിൽ നമ്മുടെ മനസ്സിൽ ആരോടും പറയാതെ ആർത്തിരമ്പുന്ന നോമ്പരങ്ങളെ മറന്ന് എവിടെയോ നഷ്ടപ്പെട്ട മനസ്സിനെയൊന്ന് തിരികെ പിടിക്കുവാൻ .... ആ വ്യക്തിത്വങ്ങളുടെ നന്മയാലോ, അവരിൽ നിറഞ്ഞു നിൽക്കുന്ന പോസിറ്റിവിറ്റിയാലോ നമ്മളിറിയാതെ തന്നെ നമ്മിലേക്ക്‌ ഒരു സമാധാനത്തിന്റെ കണങ്ങൾ പ്രവഹിക്കുന്നു... ആ ഒരനുഭവം ജീവിതത്തിൽ അനുഭവിച്ചറിഞ്ഞിട്ടുളള ചില സുഹൃത്തുക്കളെ എനിക്കറിയാം.... 


പക്ഷേ ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ആ വ്യക്തിത്വങ്ങളുടെ സാമീപ്യവും നമ്മൾക്ക്‌ അന്യമാകുന്ന ചില നിമിഷങ്ങളുണ്ട്‌.... അതൊരിക്കലും അവരുടെ കുറവുകൾക്കൊണ്ടല്ല, നമ്മുടെ ആഗ്രങ്ങളുടെ ആധിക്യം കൊണ്ടെന്ന് ഞാൻ പറയുവാൻ ആഗ്രഹിക്കുന്നു... നാം നമ്മളെ ഏറ്റവും കൂടുതൽ അടുത്തറിയുന്ന നിമിഷങ്ങൾ .... തികച്ചും ഏകാന്തമായ നിമിഷങ്ങൾ....


തനിയെയുളള യാത്രകൾ.... ഏതെങ്കുലുമൊരു റെസ്റ്റോറെന്റിന്റെ ഒരു കോണിൽ പുറം കാഴ്ച്ചകളുടെ മനോഹാരിതയിൽ എന്നെ തേടിയെത്തുന്ന കൊച്ചു കൊച്ചു നല്ല നിമിഷങ്ങൾ.... ആ നിമിഷങ്ങൾക്ക്‌ കൂട്ടായി ഞാൻ ഇഷ്ടപ്പെടുന്ന ഭക്ഷണത്തൊടൊപ്പം ഞാൻ തനിയെ ചിലവഴിക്കപ്പെടുന്ന നിമിഷങ്ങൾ... ഇപ്പോൾ അങ്ങനേയും ഞാനെന്റെ ജീവിതത്തെ ശീലിപ്പിച്ചു.... ആരുടേയും സമയങ്ങളെ കടമെടുക്കാതെ, ആരേയും എന്റെ സ്വാർത്ഥ ആവശ്യങ്ങൾക്കായി ബുദ്ധിമുട്ടിക്കാതെ ഒരു ജീവിതം....


I know when I step back my feet, 
You will be blessed with ample of time 
With Your loved ones and dearest....


I don't want to steel Your blessings
 with my presence.... 
With my selfishness... 
And with my unfortunate existence.....


It doesn't mean that I am walking out of Your life...
It conveys that I hold You in my life through my prayers,
Through my mysterious presence
With immense Love and affection..




Saturday, July 28, 2018

സംഭവാമീ യുഗേ യുഗേ...

ജീവിതം വീണ്ടും ഒരു വഴിത്തിരിവിലേക്ക്‌...
പുതിയ അനുഭവങ്ങൾ എന്റെ വ്യക്തിത്വത്തെ
 വീണ്ടും വളരെ ആഴത്തിൽ തന്നെ ഉലച്ച്‌,
പുതിയൊരു മാനസികാവസ്ഥയിൽ എത്തിച്ചിരിക്കുന്നു.


ഓടുവാൻ വെമ്പിയിരുന്ന കാലുകളിൽ 
ആരോ കൂച്ചു വിലങ്ങ്‌ ഇട്ടതുപോലെ...
ഉയരങ്ങൾ താണ്ടി പറക്കുവാൻ വെമ്പിയ 
എന്റെ ചിറകുകളെ 
ആരോ അറത്തുമുറിച്ച്‌ കളഞ്ഞതുപോലെ...
ആത്മവിശ്വാസത്താൽ ഉയർന്നു നിന്ന ശിരസ്സ്‌ 
ആശകളറ്റ ഭാരത്താൽ താണുപോയതുപോലെ...


വീണുപോകാമായിരുന്ന എന്നെ താങ്ങി നിർത്തുവാൻ,
നീ അയച്ച എല്ലാ നല്ല മനസ്സുകളേയും ഞാൻ സ്മരിക്കുന്നു...
പക്ഷേ എന്റെ നഷ്ടങ്ങളുടെ കണക്കുകൾ 
എന്നെ വല്ലാണ്ടു ശ്വാസം മുട്ടിക്കുന്നു...
അതിനെ നികക്കുവാൻ എന്റെ മുൻപിൽ വഴികളില്ലാ..
ആശ്രയങ്ങളുമില്ലാ...


ഇപ്പോൾ ജീവിതം എങ്ങോട്ടാണോ ഒഴുകുന്നത്‌ 
ആ ഒഴുക്കിനൊപ്പം ഞാനും ഒഴുകുന്നു.

സംഭവാമീ യുഗേ യുഗേ....

Thursday, July 19, 2018

നിന്റെ ഓർമ്മകളിൽ ...

ഒരു പിടി ഓർമ്മകൾ ബാക്കിവെച്ച്‌ കാലത്തിന്റെ യവനികക്കുളളിൽ നിന്റെ പ്രിയപ്പെട്ടവർക്ക്‌ ഒരു കടലോളം നോവ്‌ അവശേഷിപ്പിച്ച്‌ നീ പോയ്‌ മറയുമ്പോൾ എനിക്ക്‌ ചുറ്റും നിസ്സഹായതയുടേയും, കണ്ണുനീരിന്റേയും, പ്രതീക്ഷകളുടേയും ഒരു പിടി മുഖങ്ങൾ ഒരു കൈ പിടി സഹായത്തിനായി നോക്കിപ്പാർക്കുന്നു. മരണം നിന്നെ ഈ ലോകത്തിന്റെ ആകുലതകളിൽ നിന്നും മോചിപ്പിച്ചിരിക്കുന്നു. പക്ഷേ ജീവിച്ചിരിക്കുന്നവരുടെ ആകുലതകളെ ആ മരണം വാനോളം ഉയർത്തിയിരിക്കുന്നു.


റെൻസി, 38 വയസ്സ്, ‌2018  ജൂലൈ മാസം നാലാം തീയതി ഗോവയിൽ വെച്ചുണ്ടായ ഒരു കാറപകടത്തിൽ ഈ ലോകത്തിൽ നിന്നും വിട വാങ്ങിയിരിക്കുന്നു.




 എന്റെ നാത്തൂനായി എന്റെ ജീവിതത്തിലേക്ക്‌ കടന്നു വന്നവൾ , പ്രായത്തിൽ എന്നേക്കാൾ മുതിർന്നവൾ ആയിരുന്നിട്ടും സ്വന്തം ആങ്ങളയുടെ ഭാര്യയെന്ന നിലയിലുളള ബഹുമാനം കാത്തുസൂക്ഷിച്ച്‌ എന്നെ ചേച്ചിയെന്ന് മാത്രം വിളിച്ചിട്ടുളള വ്യക്തി. എന്നെ ചേച്ചിയെന്ന് വിളിക്കെണ്ടെന്ന് പല തവണ പറഞ്ഞിട്ട്‌ കൂടിയും "എന്റെ റെഞ്ചിച്ചായന്റെ ഭാര്യ സ്ഥാനം കൊണ്ട്‌ ചേച്ചിയാണെന്നും അതുകൊണ്ട്‌ ബഹുമാന സൂചകം ചേച്ചിയെന്ന് മാത്രമേ വിളിക്കുവാൻ സാധിക്കൂവെന്ന്" എന്നോട്‌ പറഞ്ഞ എന്റെ റെൻസി ചേച്ചിയെന്ന വിളിയെ അന്യമാക്കിക്കൊണ്ട്‌ ഈ ലോകത്തോട്‌ വിട പറഞ്ഞപ്പോൾ അവൾ എനിക്ക്‌ വേണ്ടി അവശേഷിപ്പിച്ചത്‌ പത്ത്‌ വയസ്സും, മൂന്ന് വയസ്സും പ്രായമുളള പറക്കമുറ്റാത്ത രണ്ട്‌ കുഞ്ഞുങ്ങളെയാണു. അവർക്ക്‌ നല്ലൊരാന്റിയായി, അമ്മയുടെ വാത്സല്യവും, സംരക്ഷണവും പകരുവാൻ ദൈവം ഈ ജന്മത്തിൽ എന്നെ നിയോഗിച്ചിരിക്കുന്നു. 


നിന്റെ മരണ ദിവസം നിന്റെ ആത്മാവിന്റെ സാമീപ്യം ഞാനറിഞ്ഞു. ഒരു പക്ഷേ നീയെന്നെ ഏറ്റവും അടുത്തറിയുന്ന നിമിഷം. നീയറിഞ്ഞിരിക്കും എനിക്കിപ്പോൾ ബന്ധങ്ങളുടെ കെട്ടുപാടുകളില്ലെന്ന്. എന്റെ ഈ ജന്മത്തിന്റെ നിയോഗങ്ങൾക്കായി മാത്രം ഞാനിപ്പോൾ ജീവിക്കുന്നു. നിന്റെ കുഞ്ഞുങ്ങളുടെ ഉത്തരവാദിത്വങ്ങൾ ഏൽക്കുവാൻ ഞാൻ യോഗ്യയെങ്കിൽ അതിനായി എന്റെ ലക്ഷ്യങ്ങളെ നീ ക്രോഡീകരിക്കുക. എന്റെ ന്യൂനതകൾ ഒരിക്കലും ആരുടെ ജീവിതത്തേയും ബാധിക്കാതിരിക്കുവാൻ ഞാൻ വളരെയധികം ശ്രദ്ധിക്കുന്നുണ്ട്‌. ദൈവം നിയോഗമുണ്ടെങ്കിൽ നിന്റെ കുഞ്ഞുങ്ങളുടെ ഭാവിയും എന്റെ കൈകളിൽ സുരക്ഷിതമായിരിക്കും.


ഒരു പിടി നല്ല ഓർമ്മകൾ സമ്മാനിച്ച്‌ നീ യാത്രയാകുമ്പോൾ മറ്റൊരു ലോകം ഈ പ്രപഞ്ചത്തിൽ ഉണ്ടെങ്കിൽ സ്വർഗ്ഗീയമായ നല്ലെയൊരു അനുഭവം നിനക്കായി ഞാൻ നേരുന്നു...


പ്രാർത്ഥനകളോടെ.....

Wednesday, July 4, 2018

പരാതികൾ!!!



ഇന്ന് രാവിലെ നൈറ്റ്‌ ഡൂട്ടി കഴിഞ്ഞ്‌ വീട്ടിൽ വന്നപ്പോൾ ഞാൻ സ്വീകരിക്കപ്പെടുന്നത്‌ വലിയ ഒരു പരാതിയുടെ ഭാണ്ഡക്കെട്ടുമായാണു. എന്റെ അമ്മു അവളുടെ അപ്പനെ രാത്രി ഒട്ടും ഉറക്കിയില്ലാത്രേ!! അമ്മയും മകനും മാറി മാറി അത്‌ പറഞ്ഞ്‌ പരാതിപ്പെട്ടു. എന്നാൽ എന്റെ പെണ്ണു അതൊന്നും കാര്യമാക്കാതെ എന്റെ തോളത്ത്‌ കയറി അമ്മിഞ്ഞപ്പാലിനു വേണ്ടി എന്റെയടുത്ത്‌ ശുണ്ഡികൂടുവാൻ തുടങ്ങി. എല്ലാവരുടേയും പരാതികളും പരിഭവങ്ങളും കേട്ട്‌ ഞാൻ കുഞ്ഞിനു പാലും കൊടുത്തുകൊണ്ട്‌ സോഫായിലേക്കിരുന്നു... 


മകൻ ഒരു രാത്രി ഉറങ്ങാതിരുന്നപ്പോൾ അമ്മക്ക്‌ വിഷമം. നൈറ്റ്‌ ഡൂട്ടിയായിട്ടും, കുഞ്ഞിന്റെ കാര്യങ്ങൾക്കായിട്ടും എത്രയോ രാത്രികൾ ഞാൻ ഉറങ്ങാതിരിക്കുന്നു... ആരും എന്നെക്കുറിച്ചോർത്ത്‌ വിഷമിക്കുന്നില്ലാ!!! ആരും എനിക്ക്‌ വേണ്ടി വാദിക്കുന്നതുമില്ലാ...


വിദേശിയായി പോയതുകൊണ്ട്‌ ഭാര്യമാർ ജോലിക്ക്‌ പോകുന്നതുകൊണ്ട്‌ ഭർത്താക്കന്മാർ അടുക്കളയിൽ കയറി ഭക്ഷണം ഉണ്ടാക്കണമെന്നും, കുട്ടികളുടേയും വീട്ടിലേയും കാര്യങ്ങൾ നോക്കണമെന്നുമൊക്കെയുളള അഭിപ്രായമുളള കൂട്ടത്തിലല്ല ഞാൻ. പരസ്പരം എല്ലാ കാര്യങ്ങളിലും സഹരിക്കണമെന്നും, ഉത്തരവാദിത്വങ്ങൾ പരസ്പരം പങ്കുവെക്കപ്പെടണമെന്നുമുളള ചിന്താഗതിയുളള വ്യക്തിയാണു. ചിലപ്പോൾ ഡൂട്ടികാരണം ഞാൻ തിരക്കായി പോകുമ്പോൾ ഭക്ഷണം ഉണ്ടാക്കാൻ മകൻ അടുക്കളിയിൽ കയറുന്നത്‌ നാട്ടിലെ ശീലങ്ങളിൽ വളർന്ന അമ്മക്ക്‌ വിഷമം ഉണ്ടാക്കുന്നതായി എനിക്ക്‌ തോന്നി. പക്ഷേ ആ രീതികളുമായി അമ്മ പൊരുത്തപ്പെട്ട്‌ പോകുമ്പോഴും എന്റെ മനസ്സ്‌ എന്നെ കൂട്ടിക്കൊണ്ട്‌ പോയത്‌ മറ്റൊരു ചിന്തയിലേക്കാണു; മരുമക്കൾ എത്ര സ്നേഹമുളളവരാണെങ്കിലും അപ്പനും അമ്മക്കും മക്കൾകഴിഞ്ഞേ അവർക്ക്‌ സ്ഥാനം കൊടുക്കുകയുക്കളളൂ... അതൊരു ലോക സത്യമാണു....


എനിക്ക്‌ ആരേക്കുറിച്ചും പരാതിയില്ലാ... കാരണം എന്റെ കുറവുകളും എന്റെ പരിധികളും എനിക്ക്‌ നന്നായി അറിയാം. എനിക്ക്‌ ചെയ്യാൻ പറ്റുന്ന എല്ലാ കടമകളും എന്റെ പരിധിക്കുളളിൽ നിന്നു കൊണ്ട്‌ ഞാൻ ചെയ്യുന്നുണ്ട്‌. അത്‌ ഏത്‌ രീതിയിൽ സ്വീകരിക്കപ്പെടണം എന്നുളളത്‌ ഓരോ വ്യക്തിയുടേയും സ്വാതന്ത്ര്യമാണു. 


ഒരു സ്ത്രീയായി ജനിച്ചതുകൊണ്ട്‌ ആ സ്ത്രീത്വത്തിന്റെ ബലഹീനതയെ ചൂഷണം ചെയ്യുവാൻ ഞാൻ ആരേയും അനുവദിക്കില്ല. പക്ഷേ എന്റെ കടമകൾ എന്റെ പരിധിക്കുളളിൽ നിന്ന് കൊണ്ട്‌ പൂർണ്ണ മനസ്സോട്‌ കൂടിത്തന്നെ ഞാൻ ചെയ്യും. അതിൽ സന്തോഷിക്കുന്നവർ സന്തോഷിക്കുക... പരാതിപ്പെടേണ്ടവർ പരാതിപ്പെടുക.... ഇണക്കങ്ങളുടേയും, പിണക്കങ്ങളുടേയും ഇടയിലുളള ഈ കൊച്ച്‌ ജീവിതത്തിൽ ഈ എന്നെ ഞാനായി അംഗീകരിക്കുവാൻ ആരെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ!!!.....

Wednesday, June 27, 2018

It's OKAY!!!

It's freezing outside 
I am sitting in my car
With no expectations,
Counting the stars 
Without excitement,
But with ache, desperation,
And Cursing the fate for 
My birth in this beautiful Earth...


I know I will settle myself 
At any circumstances...
To born again with a strong 
And hopeful spirit...
To experience the Blessings 
Within my Soul and Existence....


I don't want to cry..
But My eyes are 
Taking My heart pain away 
Through my tears...
To bring me back 
My cheerful self with confidence .


It's all about My Fate, 
My Destiny and My Life....


It's OKAY!!!




Thursday, June 21, 2018

പ്രണയാർദ്രമാം സാന്ത്വനം

പ്രണയമെന്നത്‌ എനിക്ക്‌ കാമമല്ല
പക്ഷേ നീയെന്റെ ശരീരത്തെ കാമിക്കുമ്പോൾ
ഞാനാഗ്രഹിച്ചു പോകുന്നു 
നിന്റെ ഓരോ സ്പർശനവും 
പ്രണയത്താൽ നിറഞ്ഞതായിരിക്കണമെന്ന്!


പ്രണയത്തിനും കാമത്തിനും മധ്യത്തിൽ 
ഒരു തരി സാന്ത്വനത്തിനായി വെമ്പുന്ന 
ഒരാത്മാവ്‌ എനിക്കുണ്ട്‌...


ചില നിമിഷങ്ങളിൽ നിശബ്ദമായ 
നിൻ സാമീപ്യത്താൽ ആ സ്വാന്തനം 
എന്നെ തേടി വരുന്നു,


മറ്റുചില നിമിഷങ്ങളിൽ നിന്റെ 
മൃദു സ്പർശനത്താൽ ആ സാന്ത്വനം 
ഞാനെൻ ആത്മാവിനാൽ
തൊട്ടറിയുന്നു,


ചില നേരങ്ങളിൽ ഒരു സാന്ത്വനമായി 
നീയെന്നെ നിന്റെ മാറോട്‌ ചേർത്ത്‌
പുൽകുവാൻ ഞാൻ ആഗ്രഹിക്കുന്നു,


ഒരു സാന്ത്വനമായി നീയെന്റെ മൂർദ്ദാവിൽ ചുംബിച്ച്‌
എനിക്ക്‌ കൂട്ടായി നീയെന്നുമുണ്ടാകുമെന്ന് 
നീ പറയാതെ പറയണമെന്ന് ഞാനാഗ്രഹിക്കുന്നു...


പ്രണയമില്ലാത്ത കാമം വെറും 
ശാരീരികമായ കീഴ്പ്പെടുത്തൽ മാത്രമാണു...
ബലിഷ്‌ടമായ കരങ്ങൾക്കുളളിൽ 
എന്റെ പ്രണയം ഞെരിഞ്ഞമരുമ്പോൾ
നീയോർക്കുക ഞാൻ നിന്നെ 
എത്രയധികം സ്നേഹിക്കുന്നുവെന്ന്.... 
പ്രണയിക്കുന്നുവെന്ന്....





Tuesday, June 19, 2018

നിന്റെ ഓമ്മകൾക്കു മുൻപിൽ പ്രണമിച്ചുകൊണ്ട്‌...

15.06.18

കാലം നിന്നെ എന്നിൽ നിന്ന് അടർത്തി മാറ്റിയിട്ട്‌ ഇന്ന് മൂന്ന് വർഷം തികയുന്നു. ഈ ലോകത്തിൽ ഞാൻ എന്തൊക്കെ നേടിയാലും നിനക്ക്‌ പകരം വെക്കുവാൻ ഒന്നിനാലും സാധ്യമല്ല.


 നീയെന്റെ ഉദരത്തിൽ ജനിച്ചപ്പോൾ മുതൽ ഞാൻ കണ്ട സ്വപ്നങ്ങൾ... 
അല്ല നമ്മൾ ഒരുമിച്ച്‌ കണ്ട സ്വപ്നങ്ങൾ... 
നമ്മൾ ഒരുമിച്ച്‌ നടന്ന വഴികൾ...
 നമ്മൾ ഒരുമിച്ച്‌ ചിലവഴിച്ച നിമിഷങ്ങൾ....


വർഷങ്ങൾ കൊഴിഞ്ഞു വീഴുമ്പോൾ 
എന്റെ ഉളളിൽ മാത്രം നീ ഇപ്പോഴും ജീവിക്കുന്നു.... 
അമ്മേയെന്നുളള വിളി ഞാൻ മാത്രം കേൾക്കുന്നു...
നിന്റെ കൊഞ്ചലും, കുറുമ്പും ഞാൻ മാത്രമേ അനുഭവിച്ചറിയുന്നുളളൂ...


ഒരു മാലാഖയായി നീയെന്റെ ജീവിതത്തിൽ വന്ന് 
എന്റെ മാതൃത്വത്തെ തൊട്ടുണർത്തിയതിനു.... 
ആ അനുഗ്രഹം എന്നിൽ ചൊരിഞ്ഞതിനു..... 
ഒരമ്മയാകാൻ സാധിക്കില്ലായെന്ന അപമാന ഭാരത്താൽ 
ഭൂമിയോളം താണു പോയ എന്റെ ശിരസ്സ്‌ 
അഭിമാനത്തോടെ ഉയർത്തിപിടിക്കുവാൻ എന്നെ പ്രാപ്തയാക്കിയതിനു...
ആരും തുണയില്ലാതിരുന്ന എന്റെയാത്മാവിനു കൂട്ടായി നീ വന്നതിനു 
ഈ ജന്മം മുഴുവൻ കുഞ്ഞേ ഞാൻ നിന്നൊട്‌ കടപ്പെട്ടിരിക്കുന്നു....


വാത്സല്യത്തോടെ നിന്റെ ഓർമ്മകളിൽ ഇപ്പോഴും ജീവിക്കുന്ന നിന്റെ അമ്മ....
LOVE YOU MY BABY...

Monday, May 28, 2018

MY LOVE






If I can experience a deepest Love within my soul, 
I am content with my own company.


I don't need to go in search of someone 
Who is hesitant to share their Love,


Or not being fully committed 
To the divinity of Love.


My Love can support myself, 
if I go through any hurdles of Life.


My Love makes me feel confident 
And strong enough to aspire my dreams. 


My Love teaches me to Love everyone 
And everything without any expectations.


My Love holds respect towards my self 
And your existence.


My Love always reminds me to keep 
The magic word of Life in mind, 
"FORGIVE".


My Love inculcates within me 
The most beautiful lesson of Life, 
"Be Grateful".


My Love always wishes to convey that 
"I Love You".


Love 
KARTHIKA 









Saturday, May 5, 2018

05.05.18

എന്തിനാണു എന്നോട്‌ കളളം പറയുന്നത്‌???


 നീ പറയുന്നതെല്ലാം കളളമാണെന്ന് അറിഞ്ഞിട്ടു കൂടിയും നിന്നെ ഞാൻ കേട്ടിരിക്കുന്നത്‌ എന്തുകൊണ്ടാണെന്ന് അറിയുമോ!!!


എന്നെങ്കിലും നിന്റെ ജീവിതത്തിൽ ആ കളളങ്ങളുടെ സാന്നിധ്യമില്ലാതെ എന്റെ വ്യക്തിത്വത്തിനു മുൻപിൽ ഏറ്റവും ചങ്കുറപ്പോടെ, നട്ടെല്ലു നിവർന്ന് നിന്ന് നിന്നെ നീയായി തന്നെ നീ അംഗീകരിക്കുന്നത്‌ ഞാൻ കാണണമെന്ന് ആഗ്രഹിക്കുന്നത്‌ കൊണ്ട്‌...


നീ പറയുന്ന കളളങ്ങളുടെ യാഥാർത്ഥ്യം നിനക്ക്‌ മുൻപിൽ തുറന്നു കാട്ടി നിന്റെ വ്യക്തിത്വത്തിന്റെ നന്മ എന്റെ മുൻപിൽ കുറഞ്ഞു പോകാതിരിക്കുവാൻ....


അതിലുമുപരി ഒരു നല്ല സൗഹൃദത്തിന്റെ, സാഹോദര്യത്തിന്റെ, മാതൃത്വത്തിന്റെ, പ്രണയത്തിന്റെ ഉൽകൃഷ്ടമായ അനുഭവം എന്റെയുളളിൽ ഒരു പ്രാർത്ഥനയായി നിനക്കുവേണ്ടി നിറഞ്ഞ്‌ തുളുമ്പി നിൽക്കുന്നതുകൊണ്ട്‌....


നന്മയും സ്നേഹവും നിന്റെ ജീവിതത്തിൽ ആവോളം ദൈവം നിനക്ക്‌ നൽകി അനുഗ്രഹിച്ചിരിക്കുന്നു.... ഇനി നിനക്ക്‌ വേണ്ടത്‌ ദൈവം നൽകിയ സുന്ദരമായ ഈ ജീവിതത്തെ ആത്മവിശ്വാസത്തോട്‌ കൂടി ജീവിച്ചു തീർക്കുകയെന്നുളളതാണു....


അവിടെ നീ എന്നോട്‌ കളളം പറയരുത്‌... നിന്റെ ഓരോ കളളങ്ങളും എനിക്ക്‌ അനുഭവപ്പെടുന്നത്‌ എന്റെ കുറവായിട്ടാണു... നിനക്ക്‌ എന്റെ മുൻപിൽ സത്യം പറയുവാൻ സാധിക്കാത്തത്‌ ഒരു പക്ഷേ നിനക്ക്‌ എന്നിലുളള വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടായിരിക്കാം.... എന്നിലെ കുറവിനാൽ നിനക്ക്‌ എന്നോട്‌ കളളം പറയേണ്ടി വരുന്നുവെങ്കിൽ നീ എന്നോട്‌ ക്ഷമിക്കുക.... നിന്നെ കേൾക്കുവാൻ ഞാനില്ലാതെ വരുമ്പോൾ ഒരു പക്ഷേ നന്റെ ജീവിതത്തിൽ നിന്ന് ആ കളളങ്ങളും ഇല്ലാതാകുമായിരിക്കണം.....


പ്രതീക്ഷയോടെ.........


Tuesday, April 24, 2018

Love your Life

നമ്മുടെ ചില സ്വപ്നങ്ങൾ നമ്മൾക്ക്‌ മുൻപിൽ ചിന്നിച്ചിതറുമ്പോൾ നമ്മൾ ജീവിതത്തിൽ തകർന്നു പോകാറുണ്ട്‌. അങ്ങനെ ഒരു പാട്‌ സ്വപ്നങ്ങളുടെ തകർച്ച ഒരു പരമ്പരയായി എന്റെ ജീവിതത്തിൽ താണ്ഡവമാടിയ സമയങ്ങളുണ്ട്‌. ഈ ലോകത്തിൽ ഞാൻ തനിച്ചായി പോയ നിമിഷങ്ങൾ. അപ്പോൾ ആരുമുണ്ടായിരുന്നില്ല എന്റെ വേദനകൾ കേൾക്കുവാൻ, ആരുമുണ്ടായിരുന്നില്ല എന്നെയൊന്ന് ആശ്വസിപ്പിക്കുവാൻ. എത്രയോ രാത്രികളും പകലുകളും എന്റെ കണ്ണുനീരിൽ കുതിർന്നിരിക്കുന്നു. എല്ലാ ദുഃഖങ്ങളും നിരാശയും ആ കണ്ണുനീരിലൂടെ ഈ ഭൂമിയിൽ നിമപതിച്ചപ്പോൾ ആ ഭൂമി മാതാവ്‌ തന്നെ എനിക്കാശ്വാസമായി മാറുകയായിരുന്നു. നിരാശയുടെ പടുകുഴിയിലേക്ക്‌ വീണുപോയ എന്നെ വീണ്ടും ജീവിക്കുവാൻ പ്രേരിപ്പിക്കുകയായിരുന്നു.


ചില സമയങ്ങളിൽ നമ്മൾ ആഗ്രഹിക്കും നമ്മുടെ മനസ്സിന്റെ വിഷമങ്ങൾ തുറന്നു പറയാൻ ഒരാൾ അരികിൽ ഉണ്ടായിരുന്നെങ്കിലെന്ന്. ഒരു പക്ഷേ നമ്മളെ കേൾക്കുന്ന വ്യക്തി നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ പ്രതികരിച്ചില്ലെങ്കിൽ കൂടിയും നമ്മുടെ ദുഃഖങ്ങൾ തുറന്നു പറയുമ്പോൾ തന്നെ ഒരു വലിയ ആശ്വാസം നമ്മളെ തേടിവരുന്നു. അതെന്തുകൊണ്ടാണെന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്‌. ഒരു പക്ഷേ നമ്മുടെ ഉളളിൽ ഉരുത്തിരിയുന്ന ചിന്തകൾക്ക്‌ വളരെ ശക്തമായ ഊർജ്ജസ്രോതസ്സുണ്ടായിരിക്കണം. ആ ഊർജ്ജം നമ്മിൽ നിന്ന് ബഹിർഗ്ഗമിക്കുമ്പോൾ നാം അറിയാതെ തന്നെ നമ്മിലെ ആകുലചിന്തകളും നമ്മിൽ നിന്ന് വേർപെടുന്നു.


If you are stressed or your body is not in line with your thoughts from your soul, VENTILATE YOUR FEELINGS. Talk to your loved ones or talk to your own self and find out what is going wrong with me and what can I do for my Self to bring out the best out of ME. Always remind to Treat your SELF with all compassion. Being in Love especially with your SELF. 


Life has to move on. So when you feel an emptiness in you or experience a vagueness or conflict with your mind, close your eyes and speak to your mind "I AM ALRIGHT! I AM ALRIGHT! I CAN MANAGE MYSELF." Life has to move on. It's just a matter of time. Repeat it until you get rid of the conflict within your self. 


When struggles hit your life, COUNT DOWN THE BLESSINGS IN YOUR LIFE. It will inculcate a positive energy within your self to manage the hurdles. I can bet that your blessings always weigh more than your struggles. No problems are sustainable. Life will always find a solution through new thoughts, new incidents and new opportunities. Gradually, your mind will forget everything in order to accommodate new life for you.


Being in depression is not a mindful choice for your self. Feeling depressed is quite a normal response to each and every human being in this world. It matters when how you are going to deal with the situation. CHANNELIZE YOUR NEGATIVE EMOTIONS TO A POSITIVE OUTCOME. That determines who you are and how powerful you are. Trust your instincts and Trust your self. 


Be Positive and Enjoy every bit of your Life....






Sunday, April 15, 2018

Happy Vishu

ഇന്ന് വിഷു.... ഒരു ക്രിസ്ത്യാനി കുടുംബത്തിൽ ജനിച്ചതു കൊണ്ടും, ക്രിസ്തീയ വിശ്വാസങ്ങളെ മുറുകെ പിടിക്കുന്ന ഒരു ജീവിത പങ്കാളിയെ എനിക്ക്‌ ലഭിച്ചതു കൊണ്ടും വിഷു കണി ഒരുക്കുവാൻ എനിക്ക്‌ സാധിച്ചില്ല. പക്ഷേ ആ ദിവസത്തിന്റെ സന്തോഷവും നന്മയും ഞാനെന്റെ നെഞ്ചിൽ തന്നെയേറ്റിയിരിക്കുന്നു.

ഓരോ മനുഷ്യരുടേയും വിശ്വാസങ്ങൾ പലതാണു. അതിൽ അടി ഉറച്ചു നിൽക്കുവാൻ അവർ ആഗ്രഹിക്കുമ്പോൾ മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ അവർ ബഹുമാനിക്കുന്നില്ലായെന്ന് എനിക്ക്‌ തോന്നാറുണ്ട്‌. അതിനുദാഹരണമായി എന്റെ ഒരു ജീവിതാനുഭവം തന്നെ ഞാൻ ഇവിടെ കുറിക്കുന്നു. 

ഒരു മൂക്കുത്തി ഇടുവാൻ ഞാൻ ഒരുപാട്‌ ആഗ്രഹിക്കുന്ന ഒരു കാര്യമാണു. ആ ആഗ്രഹം ഞാൻ എന്റെ ജീവിത പങ്കാളിയോട്‌ പറഞ്ഞപ്പോൾ, അദ്ദേഹം പറഞ്ഞത്‌ മൂക്ക്‌ കുത്തുക എന്നുളളത്‌ ഹിന്ദുക്കൾക്ക്‌ മാത്രം പറഞ്ഞിട്ടുളള കാര്യമാണു. ക്രിസ്ത്യാനികൾ മൂക്ക്‌ കുത്തുവാൻ പാടില്ലെന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ടത്രേ. കേട്ടപ്പോൾ ഞാൻ ചിരിച്ചു. അതിനെ നഖശികാന്തം എതിർത്തു. പക്ഷേ അവസാനം അദ്ദേഹം എന്നോട്‌ പറഞ്ഞു മൂക്കുകുത്തിക്കൊണ്ട്‌ നീ എന്റെ കൂടെ താമസിക്കണ്ടായെന്ന്. ആ ഭീക്ഷണിക്ക്‌ മുന്നിൽ തോൽവി സമ്മതിച്ചിട്ടല്ലാ, എന്റെ വ്യക്തിപരമായ ചില കാരണങ്ങളാൽ ഞാൻ തൽക്കാലം മൂക്കകുത്തെണ്ടെന്ന് തീരുമാനിച്ച്‌.

ശരിക്കും മനുഷ്യരുടെ വളരെ സങ്കുചിതമായ മനോഭാവത്തെക്കുറിച്ച്‌ വളരെ സഹതാപം തോന്നിയെനിക്ക്‌. ആ മനോഭാവം തന്നെയല്ലേ നോർത്തിൻഡ്യയിയിൽ ആ ആറു വയസുകാരി പെൺകുഞ്ഞിനെ കശാപ്പ്‌ ചെയ്യുവാൻ മനുഷ്യ മൃഗങ്ങളെന്ന് ഞാൻ വിളിക്കുവാൻ ആഗ്രഹിക്കുന്ന നരാധമന്മാർ കാണിച്ചതും. 

If a religion can't protect and save a human life,
 it's not called as religion,
 Instead, I would like to call it as a slavery. 


I wish if there is no religion...
I wish if there is no racial discrimination...
I wish if there is no boundaries...
I wish if there is no wars...
I wish if everyone can respect gender equality...
I wish if my wishes touche the reality...

At the end, I know it's just a WISH, not the reality...


സമാധാനത്തിന്റെ, സമത്വത്തിന്റെ വിഷു ഞാൻ ആശംസിക്കുമ്പോഴും ഒരു ഇന്ത്യക്കാരിയെന്ന നിലയിലും, ഒരു സ്ത്രീയെന്ന നിലയിലും എന്റെ തല കുനിഞ്ഞു തന്നെയിരിക്കുന്നു.....



Friday, April 13, 2018








എല്ലാം നിശബ്ദമാകുന്നു.... 
കാലവും നിശബ്ദമാകുന്നു....
ഋതുക്കളും, പ്രകൃതിയും നിശബ്ദമാകുന്നു....
ഈ ഞാനും നിശബ്ദമാകുന്നു....










Friday, April 6, 2018

05.04.2018

ഓരോ വർഷവും കൊഴിഞ്ഞു വീഴുമ്പോഴും ജീവിതം എഴുതിച്ചേർക്കുന്ന അദ്ധ്യായങ്ങൾ പലതാണു... ആ അധ്യായങ്ങളിലൊന്ന്  ഇന്ന് നിന്റെ വദനത്തിൽ വിടർന്ന ആത്മവിശ്വാസത്താലും, നിന്റെ ആത്മാവിൽ നിറഞ്ഞു നിന്ന പരമാനന്ദത്താലും സംമ്പൂർണ്ണമായിരിക്കും. കൊഴിഞ്ഞ വർഷത്തിന്റെ അവസാനത്തെ അധ്യായവും, പുതിയ വർഷത്തിന്റെ ആദ്യത്തെ അധ്യായവും നിന്നിലെ സന്തോഷത്തെ പുൽകുമ്പോൾ എന്റെയീ ജന്മത്തിന്റെ മഹത്വവും ഞാൻ അനുഭവിച്ചറിയുന്നു....

നല്ല നാളേകൾ എനിക്കായും നിനക്കായും പിറക്കട്ടേയെന്ന് ഞാൻ ആശംസിക്കുന്നു.... എന്നോ പൊലിഞ്ഞു പോകുന്ന ക്ഷണികമാം ജീവിതത്തിൽ പരസ്പരം സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനും സർവ്വേശ്വരൻ എന്നും ഇടവരുത്തട്ടെ....

മനസ്സ്‌ നിറഞ്ഞ്‌ ആഗ്രഹിക്കുന്ന ആശകളെ പുൽകുവാൻ എന്നെ പ്രാപ്തമാക്കുന്ന സർവ്വേശ്വരനും നന്ദി! അവർ പോലുമറിയാതെ അതിനു മുഖാന്തിരമാകുന്ന എന്റെ പ്രിയപ്പെട്ടവർക്കും നന്ദി!

നന്ദി!

Wednesday, March 28, 2018

23.02.18

നൈറ്റ്‌ ഡൂട്ടി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ തിരികെ വണ്ടിയോടിക്കുമ്പോൾ പ്രകൃതിക്കൊപ്പം ഞാനും ഉണരുകയായിരുന്നു. യാത്രയിലുടനീളം അന്ധകരത്തിന്റെ മേലാപ്പ്‌ നീക്കി പ്രകൃതി പുലരിയെ പുൽകുന്നത്‌ കാണുവാൻ നല്ല രസമാണു. ആ പ്രതിഭാസത്തിനു അകമ്പടിയായി ഒരു മെഡിറ്റേഷം മ്യൂസിക്കുകൂടി കേട്ടുകഴിഞ്ഞാൽ അന്നത്തെ ദിവസം മുഴുവൻ ഒരു വല്ലാത്ത പോസിറ്റിവിറ്റി എന്നിൽ വന്ന് നിറയും. ഡൂട്ടി കഴിഞ്ഞ്‌ വീട്ടിൽ കയറുന്നതിനു മുൻപ്‌ ഞാൻ എന്റെ പ്രഭാത നടപ്പിനായി ഇറങ്ങും. മേപ്പിൾ മരങ്ങൾക്കിടയിലൂടെ, പ്രകൃതിയെ പുൽകുന്ന തണുപ്പിനെ ഭേദിച്ച്‌, കാതിൽ മുഴങ്ങുന്ന സംഗീതത്തിനൊപ്പം നടക്കുമ്പോൾ ഇടയ്കോക്കെ ഇക്കിളിപ്പെടുത്താൻ വരുന്ന കാറ്റിനോട്‌ പരിഭവിച്ച്‌ ജീവിതത്തിന്റെ മനോഹാരിതയെ പുൽകുമ്പോൾ ഈ ജീവിതം എനിക്ക്‌ നൽകിയ പടച്ചോനോട്‌ ഒരു കൃതഞ്ജത തോന്നും.


ഇന്ന് ഞാൻ പോയത്‌ എനിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലത്തേക്കാണു. ആ വിശാലമായ മൈതാനത്തെ ഗോൾ പോസ്റ്റ്‌ അവിടെ ഞാൻ കണ്ടില്ല. ഒരു പക്ഷേ മൈതാനത്തിന്റെ നവീകരണ പ്രവർത്തനത്തിനായി അത്‌ മാറ്റിയതായിരിക്കാം. പക്ഷേ ആ ഗോൾപോസ്റ്റിരുന്ന സ്ഥലമായിരുന്നു എനിക്ക്‌ ഏറ്റവും പ്രിയപ്പെട്ടത്‌. ഒരു റൗണ്ട്‌ നടപ്പ്‌ കഴിഞ്ഞ്‌ ആ മൈതാനത്തിനു കോണിൽ ഇട്ടിരിക്കുന്ന ബെഞ്ചിലേക്ക്‌ ഞാനിരുന്നു. ആകാശം അപ്പോഴും ഇരുണ്ട്‌ തന്നെ കിടന്നിരുന്നു. നിമിഷങ്ങൾക്കുളളിൽ അതിലെ കാർമ്മേഘങ്ങളെ വെളളി മേഘങ്ങൾ വിഴുങ്ങനത്‌ ഞാൻ കണ്ടു. എത്ര മനോഹരമായ ഒരു പ്രഭാതക്കാഴ്ച്ച. ആ ബെഞ്ചിലിരുന്ന് സംഗീതത്തിനൊപ്പം മനസ്സ്‌ പാഞ്ഞത്‌ സ്വപ്നങ്ങളുടെ പുറകെയായിരുന്നു.


ഞാൻ പുതിയ കാർ എടുത്തപ്പോൾ പലരും വിവിധ അഭിപ്രായങ്ങൾ പറഞ്ഞു. ശരിക്കും പറഞ്ഞാൽ ആ അഭിപ്രായങ്ങൾ എന്നിൽ ചെറിയ മാനസിക സംഘർഷങ്ങൾ ഉണ്ടാക്കി. ഫെബ്രുവരി 23-നു ഞാൻ വണ്ടിയെടുക്കുവാൻ പോകുന്ന ദിവസം എന്റെ പ്രഭാതം പൊട്ടി വിടർന്നത്‌ ഒരു മനോഹരമായ സ്വപ്നത്തിലൂടെയായിരുന്നു. ഞാൻ മൂന്നു പേരെ സ്വപ്നത്തിൽ കണ്ടു ഒന്ന് എന്റെ വല്യമ്മച്ചി (എന്റെ തലതൊട്ടമ്മ), പിന്നെ എന്റെ മമ്മ, മൂന്നാമത്തെ ആൾ എന്റെ മാഷിന്റെ അമ്മ. ശരിക്കും പറഞ്ഞാൽ ഈ മൂന്നുപേരെയും ഞാൻ സ്വപ്നം കണ്ടുണർന്നപ്പോൾ ഞാൻ മനസ്സിൽ തീരുമാനിച്ചു ആ മൂന്ന് അമ്മമാരുടേയും അനുഗ്രഹത്തോട്‌ കൂടിയാണു ഞാൻ വണ്ടിയെടുക്കാൻ പോകുന്നത്‌. ഇതിൽ കൂടുതൽ ഐശ്വര്യം ആ വണ്ടിക്കും ലഭിക്കാനില്ല. എന്നിലെ സർവ്വ സംഘർഷങ്ങളും എവിടെയോ പോയി മറഞ്ഞു. 


ചില സ്വപ്നങ്ങളുടെ ആഴവും അർത്ഥവും വളരെ വലുതാണു. ആ സ്വപ്നങ്ങൾക്ക്‌ നമ്മുടെ ജീവിതത്തിൽ നിറക്കുവാൻ പറ്റുന്ന പോസിറ്റിവിറ്റിയെക്കുറിച്ച്‌ നമ്മൾക്ക്‌ ഗ്രഹിക്കുവാൻ കഴിഞ്ഞാൽ ഒരു പക്ഷേ ഒരു നല്ല മെഡിറ്റേഷൻ ചെയ്ത അനുഭവം ആ സ്വപ്നങ്ങളിലൂടെ നമ്മളിൽ സ്വായക്തമാകുന്നു. 


നടപ്പ്‌ അവസാനിപ്പിച്ച്‌ എഴുത്തിന്റെ ലോകത്തേക്ക്‌ പ്രവേശിച്ചതുകൊണ്ടാകാം തണുപ്പിന്റെ കാഠിന്യം കൂടുന്നതായി തോന്നി. അപ്പോൾ ഒരു നല്ല ചൂടുകാപ്പിയും, സോസേജ്‌ റോളും കഴിക്കുവാൻ തോന്നി. നേരെ എഴുത്തവസാനിപ്പിച്ച്‌ ഒ.റ്റി.ആർ പെട്രോൾ സ്റ്റേഷനിലേക്ക്‌ വണ്ടി വിട്ടു. ഒരു കപ്പുച്ചീനോ കോഫിയും, സോസേജ്‌ റോളും സ്വന്തമാക്കി തിരികെ വീട്ടിലേക്ക്‌ വണ്ടിയോടിക്കുമ്പോൾ മനസ്സിൽ തിര തല്ലുന്ന ആഹ്‌ളാദത്തിനു ഒരായിരം നന്ദി ദൈവത്തോടും, ഈ സന്തോഷങ്ങളെ പുൽകുവാൻ എനിക്കൊരു പുനർ ജന്മം നൽകിയ ദൈവതുല്യമായ ആ വ്യക്തിത്വത്തോടും എന്റെ മനസ്സിൽ ഞാൻ ഉരുവിട്ടുകൊണ്ടേയിരുന്നു...



Wednesday, March 21, 2018

കത്തുകൾ ....

കത്തുകൾ .... ഒരു പക്ഷേ ഇന്നത്തെ തലമുറക്ക്‌ അന്യമായ ഒരു സ്നേഹ സമ്മാനം. വാട്സപ്പിന്റേയും, ഫെയ്സിബുക്കിന്റേയുമൊക്കെ പ്രഭാവത്തിൽ മുങ്ങിപ്പോയ, അല്ലെങ്കിൽ കാലം ശേഷക്രിയയ ചെയ്ത മനുഷ്യന്റെ കണ്ടു പിടുത്തങ്ങളിലൊന്ന്. എനിക്ക്‌ ഗ്രീറ്റിംഗ്‌ കാർഡുകൾ ഒരുപാടിഷ്ടമാണു. ചെറുപ്പം മുതൽ അത്‌ സൂക്ഷിച്ചു വെക്കുകയെന്നത്‌ ഞാൻ ഒരുപാടിഷ്ടപ്പെട്ട കാര്യങ്ങളിലൊന്നാണു. അടുത്തയിടക്ക്‌ ഞാൻ സൂക്ഷിച്ചു വെച്ചിരിക്കുന്ന ഗ്രീറ്റിംഗ്‌ കാർഡുകൾ വെറുതെയൊന്ന് തുറന്ന് നോക്കി, അതിലെഴുതിയിരിക്കുന്നതൊക്കെ വായിച്ച്‌ സായൂജ്യമടഞ്ഞങ്ങനെയിരിക്കുമ്പോൾ ഒരു ഗ്രീറ്റിംങ്ങ്‌ കാർഡിന്റെയകത്ത്‌ ഞാനൊരു എഴുത്തു കണ്ടു. 




ദുബായി ജീവിതം അവസാനിപ്പിച്ച്‌ ആസ് ട്രേലിയായിൽ കുടിയേറുന്നതിനു മുൻപ്‌ ഒരു വിടപറയൽ സമ്മാനമായി എന്റെ ഏറ്റവും അടുത്ത സുഹൃത്തും, സഹോദരിയും, വഴികാട്ടിയും എന്റെ എല്ലാമായ അനി എനിക്ക്‌ സമ്മാനിച്ചതായിരുന്നു ആ ഗ്രീറ്റിംങ്ങ്‌ കാർഡും എഴുത്തും. അത്‌ ഞാൻ പല ആവർത്തി വായിച്ചു. അതിൽ അവൾ എഴുതിയിരിക്കുന്ന ഒരു വാചകം എന്നെ‌ നിർന്നിമേഷയാക്കി, "നീ ഈ ലോകത്തിന്റെ ഏത്‌ കോണിൽ പോയാലും നീ ഒരിക്കലും നിന്നെ നഷ്ടപ്പെടുത്തരുത്‌." അവൾ അങ്ങനെ എഴുതിയതിനു പുറകിൽ ഒരു കാരണമുണ്ടെങ്കിൽ കൂടിയും, ആജീവനാന്തം എന്റെ ജീവിതത്തിൽ ഞാൻ പാലിക്കപ്പെടണമെന്ന് അവൾ ആഗ്രഹിക്കുന്ന ഒരു കാര്യം. അത്‌ വായിച്ച്‌ കഴിഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.


നഷ്ടങ്ങൾ മാത്രമുണ്ടായിരുന്ന എന്റെ ജീവിതത്തിൽ ഞാൻ ഒരിക്കലും നഷ്ടപ്പെടുത്താതിരുന്നിട്ടുളളത്‌ "എന്റെ ആത്മാവും, ആരുടെ മുൻപിലും തലകുനിക്കുവാൻ ആഗ്രഹിക്കാത്ത എന്റെ അഭിമാനവും, ആരാലും പ്രാപ്യമാകാത്ത എന്റെ ദേഹിയുമാണു..." അതും കാലത്തിന്റെ നിയത പുസ്തകത്തിനുളളിൽ ആരാലും വായിക്കപ്പെടുവാൻ സാധിക്കാത്ത ഒരദ്ധ്യായമായി ഞാനതെഴുതി ചേർത്തുകഴിഞ്ഞൂ.... അവിടെ എനിക്കൊരിക്കലും എന്നെ നഷ്ടപ്പെട്ടിട്ടില്ല... പക്ഷേ അതിന്റെ നിഗൂഢത നിനക്ക്‌ മുന്നിൽ തുറക്കുവാൻ പോലും ഞാൻ ഭയപ്പെടുന്നു. പക്ഷേ ഞാൻ നിനക്ക്‌ തന്ന വാക്കുപോലെ "ഞാനെന്നും ഞാനായിരിക്കും..." അവിടെ ആർക്കും തന്നെ എന്റെ അസ്ഥിത്വത്തിനു കൂച്ചുവിലങ്ങുകൾ ഇടുവാൻ സാധിക്കില്ല. എന്നും അഭിമാനത്തോട്‌ കൂടിത്തന്നെ ഞാൻ എന്റെ ശിരസ്സുയർത്തി നിൽക്കും. 


ആ എഴുത്ത്‌ വായിച്ചു കഴിഞ്ഞപ്പോൾ മനസ്സ്‌ കടിഞ്ഞാണില്ലാതെ എന്തൊക്കെയോ ചിന്തകൾക്ക്‌ പുറകേ പാഞ്ഞൂ.... അവസാനം തിരികയെത്തിയപ്പോഴും അവൾ എഴുതിയ ആ വാക്കുകൾ മനസ്സിൽ മുഖരിതമായിക്കൊണ്ടിരുന്നു. ആ കത്ത്‌ ഞാൻ എന്റെ ഹാൻഡ്‌ ബാഗിലെടുത്തു വെച്ചു. എന്റെ യാത്രകളിൽ, എന്റെ ഒഴിവു സമയങ്ങളിൽ നീ എന്നും എന്റെ മാർഗ്ഗദീപമായി എന്നും കൂടെയുണ്ടാകണമെന്ന ആഗ്രഹത്താൽ... എപ്പോഴെങ്കിലും മനസ്സ്‌ ദുഃഖത്തിന്റെ ആഴങ്ങളിലേക്ക്‌ മുങ്ങിത്താഴുമ്പോൾ നീ എഴുതിയത്‌ വായിച്ച്‌ എന്നെ വീണ്ടും ഉയർത്തെഴുന്നേൽപ്പിക്കുവാൻ...


ഒരു കടലാസ്സിൽ കുറിച്ചു വെക്കുന്ന സ്‌നേഹ വാക്കുകൾക്ക്‌ ഒരു ജന്മം മുഴുവൻ ഒരു വ്യക്തിത്വത്തെ സന്തോഷിപ്പിക്കുവാനും, സംരക്ഷിക്കുവാനും സാധിക്കുമെങ്കിൽ നിങ്ങൾ നിങ്ങളുടെ പ്രിയപ്പെട്ടവർക്കും വാട്സപ്പിന്റേയും, ഫെയ്സ്‌ ബുക്കിന്റേയും ഡെലീറ്റ്‌ ചെയ്യപ്പെടുന്ന മെസ്സേജ്ജുകൾക്ക്‌ പകരം വല്ലപ്പോഴും ഒരു തുണ്ട്‌ കടലാസ്സിൽ നിങ്ങളുടെ സ്നേഹം പകർത്തുക.... നിങ്ങളുടെ പ്രിയപ്പെട്ടവർക്ക്‌ നിങ്ങൾ നൽകുന്ന ഏറ്റവും വലിയ ഒരു സമ്മാനമായിരിക്കുമത്‌... ഈ ജീവിത യാത്രയിൽ എപ്പ്പോഴെങ്കിലും ഒരു പുസ്തകത്തിന്റെ ഉളളിൽ നിന്നോ, ഒരു മേശവലിപ്പിൽ നിന്നോ അത്‌ വീണ്ടും കണ്ടെത്തുമ്പോൾ , അതും വീണ്ടും വായിക്കപ്പെടുമ്പോൾ അത്‌ ഒരാളുടെ ഉളളിൽ നിറക്കുന്ന സന്തോഷത്തിനു ഒരു ജന്മത്തിന്റെ പ്രാർത്ഥനയുടെ അനുഭവമുണ്ടായിരിക്കും ....


നല്ല സൗഹൃദങ്ങളും, നല്ല ബന്ധങ്ങളും ജീവിതത്തിലെ ഭാഗ്യങ്ങളിൽ ഒന്നായി ഞാൻ കാണുന്നു.... നന്ദി അനീ വീണ്ടും നീയെന്റെ ജീവിതത്തിൽ ഒരു എഴുത്തിന്റെ രൂപത്തിൽ വന്നതിൽ ...എന്റെ മർഗ്ഗങ്ങളെക്കുറിച്ച്‌ എന്നെ ഓർമ്മപ്പെടുത്തിയതിൽ ...



Sunday, March 18, 2018

08.03.18

ജീവിതം നമുക്ക്‌ മുൻപിൽ തുറക്കുന്ന കൊച്ച്‌ കൊച്ച്‌ നിമിഷങ്ങളിലൂടെ, 
ആ നിമിഷങ്ങളുടെ പൂർണ്ണതയിലൂടെ ഈ ജന്മത്തിൻ പരിമിതികളെ 
നമ്മൾ സ്വപ്ന സുന്ദരമാക്കുന്നു... 
ഒരു പക്ഷേ മനസ്സിൽ താലോലിക്കുന്ന സ്വപ്നങ്ങൾക്ക്‌ 
നമ്മൾ കണ്ടെത്തുന്ന പൂർണ്ണത. 


ഒരു ജന്മം മുഴുവൻ അരികിലുണ്ടാകണമെന്ന് ആഗ്രഹിക്കുമ്പോഴും,
 അസാധ്യമായതിനെ സാധ്യമാക്കുവാൻ 
അരികിലുണ്ടാകുന്ന ഓരോ നിമിഷവും,
 ഓരോ ജന്മമായി ഞാൻ കാണുന്നു. 
ആ നിർവൃതിയിൽ എന്റെ ആത്മാവിന്റെ ഉൾതുടിപ്പുകൾ
നീ കേൾക്കുന്നുണ്ടാവും;
കേട്ടിട്ടും കേൾക്കാതെ, കണ്ടിട്ടും കാണാതെ,
അറിഞ്ഞിട്ടും അറിയാതെ നീ മറയുമ്പോൾ 
മൂകമാകുന്ന എന്നിലെ എന്നെ 
ഒരുനാൾ നീയുമറിയുമെന്ന് ഞാൻ വിശ്വസിക്കുന്നു!


നന്ദി.... 
ആത്മാവിന്റെ ആഴങ്ങളിൽ കോറിയിട്ട
 ഓരോ നിമിഷങ്ങൾക്കും...
 ഈ ജന്മത്തിലെ നിന്നിലെ സാമീപ്യത്തിനു... 
നിന്റെ ആത്മാവിനാൽ നീ നൽകുന്ന പുഞ്ചിരിക്ക്‌....
എല്ലാം ഒരു മൗനത്തിൽ ഒളിപ്പിച്ച്‌,
നിഗൂഢതയെ പുൽകുന്ന നിന്റെ അസ്ഥിത്വത്തിനു.....

Thursday, March 8, 2018

അന്താരാഷ്ട്ര വനിതാ ദിനം - 2018.



ലോക പ്രശസ്തയായ സ്ത്രീവിമോചനവാദിയും, പത്ര പ്രവർത്തകയും, പുരോഗമന വാദിയുമായ ഗ്ലോറിയ സ്റ്റീനെം ഒരിക്കൽ പറയുകയുണ്ടായി, "സമത്വത്തിനു വേണ്ടിയുളള സ്ത്രീകളുടെ പോരാട്ടത്തിന്റെ കഥ ഒരു സ്ത്രീവിമോചന വാദിയിലും, ഏതെങ്കിലുമൊരു സംഘടനയിലും ഒതുങ്ങുന്നതല്ല, മറിച്ച്‌ മാനുഷിക അവകാശങ്ങൾക്കു വേണ്ടി പോരാടുന്ന എല്ലാവരുടേയും ഒരു സംയുജിത ലക്ഷ്യമായിരിക്കണം സ്ത്രീ സമത്വം."


ലോക രാഷ്ട്രങ്ങൾ മാർച്ച്‌ എട്ട്‌ എന്ന തീയതിയിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുമ്പോൾ, ഓരോ വർഷവും ആ ദിനം ജന മനസ്സുകളിലേക്ക്‌ ഉത്ഘോഷിക്കുന്ന സന്ദേശങ്ങൾ‌ സ്ത്രീകളുടെ ഉന്നമനത്തിനും, സ്ത്രീശാക്തീകരണത്തിനുമായി വലിയ ഒരു പങ്കു വഹിക്കുന്നു. 2018-ൽ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പ്രമേയമായി തിരഞ്ഞെടുത്തിരിക്കുന്നത്‌ "പ്രസ്സ്‌ ഫോർ പ്രോഗ്രെസ്സ്‌" എന്ന ആശയമാണു. ലിംഗ സമത്വത്തിലൂടെ സമൂഹത്തിലെ പിന്നോക്ക സമുദായത്തിൽപ്പെട്ട സ്ത്രീകളുടേയും, കുട്ടികളുടേയും ഉന്നമനത്തിനുവേണ്ടിയുളള ശക്തമായ മുറവിളിയാണു ഈ സന്ദേശത്തിലൂടെ ലോകത്തിനു മുന്നിൽ തുറന്നു കാണിക്കുന്നത്‌. സാമൂഹികമായ അസഹിഷ്ണതയുടെ ബലിയാടുകളായി സ്ത്രീകൾ ഇപ്പോഴും ഈ സമൂഹത്തിൽ സഹവർത്തിക്കുമ്പോൾ ഈ വനിതാ ദിനത്തിലൂടെ ലോകം മുഴുവൻ പ്രചരിപ്പിക്കപ്പെടുന്ന ഈ സന്ദേശത്തിലൂടെ അസഹഷ്ണതയുടെ ചെങ്ങലകളെ തച്ചുടച്ച്‌ സ്ത്രീ സ്വാതന്ത്ര്യത്തിന്റേയും, സമത്വത്തിന്റേയും ഒരു പുതിയ ലോകം സ്ത്രീകൾക്ക്‌ മുന്നിൽ തുറക്കപ്പെടുമെന്ന് വിശ്വസിക്കുന്നു. 


വനിതകളുടെ ഉന്നമനത്തിനു വേണ്ടിയുളള ആദ്യ പ്രക്ഷോഭം ആരംഭിക്കുന്നത്‌‌ 1908-ലാണു. വസ്ത്രനിർമ്മാണ മേഖലയിൽ ജോലിചെയ്യുന്ന ഒരു കൂട്ടം വനിതകൾ മെച്ചപ്പെട്ട തൊഴിൽ വ്യവസ്ഥിതികൾക്കും, തുല്യ അവകാശങ്ങൾക്കും വേണ്ടി സമരം ചെയ്തുകൊണ്ട്‌ വനിതകളുടെ ഉന്നമനത്തിനു വേണ്ടിയുളള സംരഭങ്ങൾക്ക്‌ തുടക്കം കുറിച്ചു. ആ പ്രക്ഷോഭത്തെ അന്നത്തെ ഗവൺമന്റ്‌ അടിച്ചമർത്തിയെങ്കിലും, അതിൽ നിന്ന് നേടിയ ആർജ്ജവം കൊണ്ട്‌ 1909-ൽ യുണൈറ്റഡ്‌ സ്റ്റെയിറ്റ്സിൽ ആദ്യത്തെ വനിതാ ദിനം ആഘോഷിച്ചു. ജെർമ്മൻ സോഷ്യലിസ്റ്റായ ലൂയിസ്‌ സെയ്റ്റ്സാണു അന്താരഷ്ട്ര വനിതാ ദിനം എന്ന ആശയം  നിർദ്ദേശിച്ചത്‌. ഒന്നാം ലോക മഹായുദ്ധ കാലഘട്ടത്തിൽ മാർച്ച്‌ 8 എന്ന തീയതിയിൽ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ സ്ത്രീകളുടെ നേതൃത്വത്തിൽ സമാധാന മുന്നേറ്റങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. 1975-ന്റെ അവസാന ഘട്ടങ്ങളിലാണു മാർച്ച്‌ എട്ട്‌ എന്ന തീയതി അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചത്‌. 


അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഔദ്യോതിക ലോഗൊ വീനസ്‌ ചിഹ്നമാണെങ്കിൽ, നിറം പർപ്പിളാണു. വീനസ്സെന്ന ചിഹ്നം സ്ത്രീയെ പ്രതിനിധാനം ചെയ്യുമ്പോൾ പർപ്പിൾ എന്ന നിറം പ്രതിനിധാനം ചെയ്യുന്നത്‌ അന്തസ്സുളളതും, നീതിയുക്തവുമായ വനിതാ ജീവിതങ്ങളെയാണു. സ്ത്രീ സമത്വത്തിനു വേണ്ടിയുളള സന്ദേശങ്ങളും, മുറവിളികളും വാക്കുകളിലും, പ്രഘോഷണങ്ങളിലും ഒതുങ്ങാതെ, ആ ആശയങ്ങൾ യഥാർത്ഥ ജീവിതത്തിൽ പ്രാവൃത്തികമാക്കുവാൻ നമുക്കോരുരുത്തർക്കും കടമയും, ഉത്തരവാദിത്വവും ഉണ്ടെന്ന തിരിച്ചറിയൽ ഈ വനിതാ ദിനത്തിലെങ്കിലും ജനഹൃദയങ്ങളിൽ വേരൂന്നട്ടെയെന്ന് നമുക്ക്‌ പ്രതീക്ഷിക്കാം. ഒരു സ്ത്രീയായി ജനച്ചതിൽ അഭിമാനിച്ചു കൊണ്ട്‌ എല്ലാ ആർജ്ജവവും ഉൾക്കൊണ്ട ഒരു വനിതാ ദിനം ആശംസിക്കുന്നു.

(മെട്രോ മാഗസിനുവേണ്ടി എഴുതിയ ലേഖനം)
കാർത്തിക....

Tuesday, February 27, 2018

ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങൾ .....

നമ്മൾ കേൾക്കുവാൻ ആഗ്രഹിക്കുന്ന ഉത്തരം ലഭിക്കാതിരുന്നിട്ടും ആ ഉത്തരങ്ങൾ കേൾക്കുവാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ ചില ചോദ്യങ്ങൾ നമ്മൾ വീണ്ടും വീണ്ടും ആവർത്തിക്കുമ്പോൾ ആ ചോദ്യങ്ങൾ ഒരു ബുദ്ധിമുട്ടായി മാറുന്നത്‌ അത്‌ പല ആവർത്തി കേൾക്കേണ്ടി വരുന്ന ആൾക്കായിരിക്കും ല്ലേ!!! 


ചിലപ്പോൾ ആ ചോദ്യങ്ങൾ ചോദിക്കുവാതിരിക്കാനുളള ഉത്തരങ്ങൾ ആ മറുപടിയിൽ തന്നെയുണ്ട്‌..... അത്‌ മനസ്സിലാക്കുവാനുളള ബുദ്ധിയും വിവേകവും നമുക്കുണ്ടെങ്കിൽ കൂടിയും എവിടെയോ നേരിയയൊരു പ്രതീക്ഷ ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ട്‌ ആ ചോദ്യങ്ങൾ ആവർത്തിക്കപ്പെടുന്നു.... നിരാശയാണു അതിന്റെ ഫലമെന്നറിയാമെങ്കിൽ കൂടിയും....


മറ്റൊരാൾക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്ന ആ ചോദ്യങ്ങൾ നമ്മൾ അവസാനിപ്പിക്കുമ്പോൾ അവസാനം ആ ചോദ്യങ്ങളേ ഇല്ലാണ്ടാകുന്നു .... ഒരു പക്ഷേ അത്‌ മറ്റൊരാളിൽ ഉണ്ടാക്കുന്ന ആശ്വാസം എത്ര വലുതായിരിക്കും ല്ലേ!!! .... 

Tuesday, February 20, 2018

ഒരു സ്വപ്നത്തിന്റെ ബാക്കി പത്രം!

ഇന്ന് ഫെബ്രുവരി ഇരുപത്‌....


ഈ ദിവസത്തിന്റെ പ്രത്യേകതകൊണ്ടായിരിക്കാം രാവിലെ തന്നെ നിദ്ര എന്നെ വെടിഞ്ഞ്‌ ഒരു പുതിയ പ്രഭാതത്തെ വരവേറ്റു. അന്ധകാരത്തിന്റെ നേരിയ മേലാപ്പ്‌ പ്രകൃതി അപ്പോഴും പുതച്ചിരുന്നു. സമയം നോക്കുവാനായി മൊബെയിൽ കൈയ്യിലെടുത്തപ്പോൾ എന്റെ കണ്ണുകൾ ആദ്യം കണ്ടത്‌ ഫെബ്രുവരി ഇരുപത്‌ എന്ന ദിവസമാണു. പെട്ടെന്നെ തന്നെ മനസ്സ്‌ ആ ദിവസത്തിന്റെ പ്രത്യേകതയെക്കുറിച്ചോർത്തു. ഞാൻ പതിയെ കട്ടിലിൽ കിടന്നു കൊണ്ട്‌ കർട്ടൻ ഒന്ന് ചെറുതായി പൊക്കിവെച്ചു. മനസ്സിൽ മിന്നി മാഞ്ഞ ഓർമ്മകളെ പുൽകി അനന്തമായിക്കിടക്കുന്ന ആകാശത്തിലേക്ക്‌ നോക്കി കട്ടിലിൽ അങ്ങനെ വെറുതെ കിടന്നു. ആകാശത്ത്‌ ചെമ്മാനം പടരുന്നത്‌ ഞാൻ കണ്ടു. ആ ചെമ്മാനം പ്രഭാതസൂര്യൻ പ്രകൃതിയുടെ നെറുകയിൽ ചാർത്തിയ സിന്ദൂരമായി എനിക്ക്‌ തോന്നി. എന്റെ മനസ്സും ശരീരവും ആത്മാവും മൂന്ന് വർഷം പുറകിലേക്ക്‌ സഞ്ചരിച്ചു.



മൂന്ന് വർഷങ്ങൾക്ക്‌ മുൻപ്‌ ഇതുപോലൊരു ഫെബ്രുവരി ഇരുപത്‌ എന്ന ദിവസത്തിലെ പ്രഭാതം പൊട്ടിവിടർന്നത്‌ ഒരു സ്വപ്നത്തിന്റെ അകമ്പടിയോട്‌ കൂടിയായിരുന്നു. നിരാശയുടേയും, ദുഃഖത്തിന്റേയും, അന്ധകാരത്തിന്റേയും പടുകുഴിയിൽ മുങ്ങിത്താണിരുന്ന എന്റെ ജീവിതത്തിലേക്ക്‌ പ്രതീക്ഷയുടെ നാളങ്ങളുമായി ആ സ്വപ്നം കടന്നു വന്നപ്പോൾ ഞാനറിയാതെ തന്നെ എന്റെ ജീവിത്തിൽ ഒരു വഴിത്തിരിവിനു തുടക്കം കുറിക്കുകയായിരുന്നു ആ പ്രഭാതം. പിന്നീട്‌ ജീവിതത്തിൽ എഴുതിച്ചേർത്ത അനുഭവങ്ങൾ, എന്റെ വ്യക്തിത്വത്തിനു അനുഭവിച്ചറിയുവാൻ കഴിഞ്ഞ എന്നിലെ മാറ്റങ്ങൾ, എന്നിലെ സ്ത്രീത്വത്തെ, എന്നിലെ മാതൃത്വത്തെ, എന്നിലെ പ്രണയത്തെ ഞാൻ പുൽകിയ നിമിഷങ്ങൾ... എന്റെ അസ്ഥിത്വത്തെ അഭിമാനത്തോടെ തല ഉയർത്തിപ്പിടിച്ച്‌ നിർത്തുവാൻ എന്റെ ജീവിതം എന്നെ പ്രാപ്തയാക്കിയ വർഷങ്ങൾ... എല്ലാം ഒരു സ്വപ്നത്തിന്റെ ബാക്കി പത്രം...



സ്വപ്നത്തെ പുൽകിയുണർന്ന പ്രഭാതത്തെ ഞാൻ ഒരു കാപ്പികുടിച്ചു കൊണ്ട്‌ ഒന്ന് ഉഷാറാക്കി. പിന്നീട്‌ പതിയെ മനസ്സ്‌ എഴുത്തിന്റെ ലോകത്തിൽ വിലയം പ്രാപിച്ചു. എഴുതിക്കൊണ്ടിരുന്നപ്പോൾ അത്തിമരത്തിൽ അത്തിപ്പഴം തിന്നുവാൻ വന്ന കിളികളുടെ കിളിക്കൊഞ്ചൽ കേട്ടു. ആ കിളിക്കൊഞ്ചൽ എന്നെ ഓർമ്മിപ്പിച്ചത്‌ എന്റെ പ്രഭാത സവാരിയെക്കുറിച്ചായിരുന്നു. പിന്നീട്‌ എഴുത്തവസാനിപ്പിച്ച്‌ നടപ്പിനായി ഒരുങ്ങി. വെളിയിൽ നല്ല തണുപ്പുണ്ടായിരുന്നു. എന്നാലും പതിയെ ഒരു പാട്ട്‌ കേട്ട്‌ ഞാൻ നടക്കുവാൻ തുടങ്ങി. വഴിക്കും ചുറ്റും പടർന്നു പന്തലിച്ചു നിൽക്കുന്ന മരങ്ങൾക്കിടയിലൂടെ നടന്നപ്പോഴും എന്റെ മനസ്സിൽ മുഖരിതമായ വാചകം ഒന്ന് മാത്രമായിരുന്നു.... " എല്ലാം ഒരു സ്വപ്നത്തിന്റെ ബാക്കി പത്രം....."

Thursday, February 15, 2018

സ്വപ്നം!

ഞാനും കണ്ടു ഒരു സ്വപ്നം...
വെറുതേയൊരു സ്വപ്നം...
വർണ്ണങ്ങളാൽ നിറഞ്ഞൊരു സ്വപ്നം...


യുഗാന്തരങ്ങളുടെ കാത്തിരിപ്പിൽ 
നെയ്തു തീർത്തൊരു സ്വപ്നം...
എന്റെ പ്രണയത്താൽ 
ചാലിച്ചെഴുതിയൊരു സ്വപ്നം...


ആരും കാണാത്ത, ആരും കേൾക്കാത്ത, 
ആരും അറിയാത്തൊരു സ്വപ്നം...


എന്റെ ചിരിയിൽ ഒളിപ്പിച്ചൊരു സ്വപ്നം ...
എന്റെ കണ്ണുനീരിൽ കുതിർന്നൊരു സ്വപ്നം...


എന്നിലെ കാമത്തെ പുൽകിയൊരു സ്വപ്നം...
എന്റെ സ്ത്രീത്വത്തെ ഞാനറിഞ്ഞൊരു സ്വപ്നം...


ആ സ്വപ്നം നിന്നിൽ പൂർണ്ണത തേടിയപ്പോൾ,
അപൂർണ്ണമായത്‌ എന്നിലെ സ്വപ്നം....


കാർത്തിക....




Tuesday, February 13, 2018

ബ്ലോഗുകൾ



2013-ൽ ആണു ഞാൻ ബ്ലോഗ്‌ തുടങ്ങുന്നത്‌. അതിൽ എന്തെങ്കിലും എഴുതുവാൻ തുടങ്ങുന്നത്‌ 2014-ൽ. ബ്ലോഗെഴുത്ത്‌ ഒരു ശീലമാക്കിയത്‌ 2015-ൽ. പക്ഷേ എല്ലാ ബ്ലോഗർമാരെയും പോലെ ആദ്യത്തെ ആവേശം വരും വർഷങ്ങളിൽ കണ്ടില്ല. അപ്പോ ഞാൻ മറ്റുളള ബ്ലോഗുകൾ സന്ദർശിച്ചപ്പോൾ എല്ലാവരും തുടക്കത്തിൽ ധാരാളം പോസ്റ്റിടുകയും പിന്നീട്‌ ബ്ലോഗിൽ നിന്ന് തന്നെ അപ്രത്യക്ഷമായിരിക്കുന്നതായും കണ്ടു. സാഹചര്യങ്ങളും, തിരക്കുകളും, പ്രാരാബ്ദങ്ങളുമൊക്കെയായിരിക്കാം കാരണങ്ങൾ. ഇതെല്ലാം കണ്ടപ്പോൾ എന്റെ മനസ്സിലേക്ക്‌ വന്നത്‌ ഇനി ഞാനും എന്നെങ്കിലും ഈ ബ്ലോഗുകളുടെ ലോകത്തു നിന്നും അപ്രത്യക്ഷമാകുമോയെന്ന ചിന്തയാണു. ആർക്കറിയാം! എല്ലാം ഒരു തോന്നലുകളല്ലേ .... 


ജീവിതം മുൻപോട്ട്‌ നയിക്കുന്ന വഴികളിൽ എന്റെ എഴുത്തുകൾ അന്യം നിന്നാൽ ഒരു പക്ഷേ ഞാനെന്ന വ്യക്തിയും ആത്മാവുകൊണ്ടെങ്കിലും മരിച്ചിരിക്കും. ഒരു പാടെഴുതാൻ സാധിച്ചില്ലെങ്കിലും എന്തെങ്കിലും എന്റെ ബ്ലോഗിൽ കുറിക്കണം. കാലം കടന്നുപോകുമ്പോൾ ജീവിതത്തിന്റെ സായാഹ്നങ്ങളിൽ വീണ്ടു വീണ്ടും വായിച്ച്‌ ഓർമ്മകളെ അയവിറക്കുവാൻ സാധിക്കുമല്ലോ! അങ്ങനെ ഓർമ്മകളേയും അയവിറക്കി ഒരു കട്ടൻ കാപ്പിയും കുടിച്ചിരിക്കുമ്പോൾ വീണ്ടുമെന്തെങ്കിലുമൊക്കെ എഴുതുവാൻ തോന്നിയാൽ.... ആ ഓർമ്മകളും അനുഭവങ്ങളുമെല്ലാം ഓരോ പുസ്തകങ്ങളായി പിറവിയെടുത്താൽ ..... എല്ലാം വിധിപോലെ.... അതുകൊണ്ട്‌ ബ്ലോഗുകൾ എഴുതുവാൻ തുടങ്ങിയവരും, എഴുത്ത്‌ നിർത്തിയവരും, എഴുതിക്കൊണ്ടിരിക്കുന്നവരും, ഇനി ബ്ലോഗ്‌ തുടങ്ങുവാൻ ആഗ്രഹിക്കുന്ന എല്ലാവരോടുമായി ... എഴുതുക ... എന്തെങ്കിലുമൊക്കെ.... നിങ്ങളുടെ ഉളളിലെ സർഗ്ഗവാസനകൾക്ക്‌ ചിറകുകൾ നൽകി ഉയരങ്ങൾ താണ്ടുവാൻ നിങ്ങൾ പ്രോത്സാഹിപ്പിക്കുക.


എല്ലാവർക്കായും സമയം കണ്ടെത്താൻ നമ്മൾ തത്രപ്പെട്ട്‌ പരിശ്രമിക്കും. എന്നാൽ സ്വന്ത ആത്മാവിനും, മനസ്സിനും എന്തു വേണമെന്ന് ഒരിക്കൽ പോലും ആരും ചിന്തിക്കാറില്ല. ഇരുപത്തിനാലു മണിക്കൂർ സമയത്തിൽ കുറഞ്ഞത്‌ ഒരു പതിനഞ്ചു മിനിട്ട്‌ നമ്മൾക്കായി മാറ്റി വെക്കുക. ആ സമയത്ത്‌ നമ്മൾക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട ഏതെങ്കിലുമൊരു കാര്യം നിർവഹിക്കുക. 


Satisfying your self with mindful actions create a powerful and positive personality within you. You don't need to go in search of something to full fill your soul. Instead, find some quiet time exclusively for you to inspire your inner spirit with your creative mind. Creativity always can emerge wonders in oneself. You become confident and self motivated. 


Tuesday, February 6, 2018

കാലം മാത്രം സാക്ഷി!!!

ഒരു വേള ഞാൻ നീയായിരുന്നെങ്കിൽ
നീ ഞാനായിരുന്നുവെങ്കിൽ,
കാലം നിനക്ക്‌ മുൻപിൽ തുറക്കുന്ന
 വാതായനങ്ങൾക്ക്‌, നീ കേൾക്കാത്ത 
എന്നിലെ നോവിന്റെ വിങ്ങലുകൾ
നിനക്ക്‌ കേൾക്കുമാറാകുമായിരുന്നു.
ആ നോവിൽ ഞാനെന്ന വ്യക്തിത്വത്തിന്റെ
നിസ്സഹായതയെ നീ കാണുമാറാകുമായിരുന്നു.
എന്റെ ശരികളും തെറ്റുകളും 
നീ അറിയുമാറാകുമായിരുന്നു.
എന്നിലെ എന്നെ നീ അറിയുമ്പോൾ 
എന്റെയീ ജന്മത്തിൻ കർമ്മങ്ങൾക്ക്‌ 
നീ സാക്ഷിയാകുമ്പോൾ 
ഞാനെന്ന അസ്ഥിത്വത്തെ നീയും
 നെഞ്ചിലേറ്റുമെന്ന് ഞാൻ വിശ്വസിക്കുന്നു....
അവിടെ നീയെല്ലാം ക്ഷമിക്കുമെന്നും ഞാൻ 
വിശ്വസിക്കുന്നു!!!


മൂന്നു നാലു ദിവസത്തെ മാനസിക സംഘർഷത്തിനൊടുവിൽ മനസ്സിനെ തിരികെ പിടിക്കുവാൻ ഞാൻ പോയി നിന്റെ പുസ്തകങ്ങളുടെ ലോകത്തേക്ക്‌. രാവിലെ പോയി ചെടികൾക്കൊക്കെ ജീവജലം നൽകി അവരെ ഉഷാറാക്കി. പിന്നെ എന്നെ ഏൽപ്പിച്ച കടമകളുടെ ലോകത്തേക്ക്‌ ഞാൻ പ്രവേശിക്കുന്നതിനു മുൻപ്‌ മനസ്സിനെ ഒന്നു തിരികെ പിടിക്കേണ്ടതായിട്ടുണ്ടായിരുന്നു. അപ്പോൾ നിങ്ങൾക്ക്‌ രണ്ടു പേർക്കും പ്രിയപ്പെട്ട നിങ്ങളുടെ എഴുത്തുപുരയിലേക്ക്‌ കയറി. ആ മുറിക്ക്‌ വളരെ പോസിറ്റിവിറ്റിയുണ്ട്‌. കുറേ നേരം നിലത്ത്‌ കാർപ്പെറ്റിലിരുന്നു ചിന്തകളുടെ ലോകത്തേക്ക്‌ എന്നെ സ്വതന്ത്രമാക്കി. ആ ചിന്തകൾ എന്നെ കൂട്ടിക്കൊണ്ട്‌ പോയത്‌ നീ എനിക്ക്‌ അയച്ചു തന്ന നിന്റെ ഡയറിക്കുറിപ്പുകളിലേക്കായിരുന്നു. നിന്റെ പ്രണയവും, നിന്റെ സ്വപ്നങ്ങളും, നിന്റെ ജീവിതവും, നിന്റെ കുറുമ്പും, നിന്റെ പരാതികളും അങ്ങനെ ഈ ജന്മത്തിൽ നീ എഴുതിവെച്ച, ഞാനുമായി നീ പങ്കുവെച്ചിട്ടുളള എല്ലാ കുറിപ്പുകളും എന്നെ വിവിധ മാനസികാവസ്ഥയിലൂടെ യാത്ര ചെയ്യിപ്പിച്ചു. പതിയെ മനസ്സിന്റെ താളം എഴുത്തിന്റെ ലോകത്തിൽ വിലയം പ്രാപിച്ചു.
എഴുതുവാൻ ബാക്കിവെച്ചത്‌, പറയുവാൻ ബാക്കിവെച്ചതെല്ലാം അക്ഷരങ്ങളായി പിറവിയെടുത്തു.


ആ ഓർമ്മകൾക്ക്‌ കൂട്ടായി എന്റെ കണ്ണിൽ നിന്നുതിർന്ന കണ്ണുനീർ തുളളികളും ഉണ്ടായിരുന്നു... ആ കണ്ണുനീർ തുളളികൾക്ക്‌ പറയുവാനുളളതെല്ലാം ഈ പ്രപഞ്ചത്തിൽ ലയിച്ചു ചേർന്നു. എല്ലാം കാണുന്ന, എല്ലാം അറിയുന്ന പ്രകൃതിക്കും,സർവ്വേശ്വരനും മാത്രമായി വിധിക്കപ്പെടുവാൻ. അത്‌ ചിലപ്പോൾ എന്റെ ഈ ജന്മത്തിന്റെ ഏറ്റവും വലിയ നിസ്സഹായതയായിരിക്കും... സഖീ... നിന്നിലെ നന്മയെ മാത്രമേ ഞാൻ നോക്കിക്കണുന്നുളളൂ... നിന്നിലെ നിന്നെ പൂർണ്ണമായും അറിയുന്നവർ, നിന്നെ ശരീരം കൊണ്ടും, മനസ്സു കൊണ്ടും, ആത്മാവുകൊണ്ടും മനസ്സിലാക്കിയ ആൾ ഈ ലോകത്തിലുണ്ടാവാം... പക്ഷേ ഞാനറിഞ്ഞ നിന്നിലെ നിന്നെ ആരും അറിഞ്ഞിട്ടുണ്ടാവില്ല..... എവിടെയിക്കെയോ ആരും കാണാതെ നീ സൂക്ഷിക്കുന്ന നിന്റെ കണ്ണുനീർ തുളളികളെ ആരും അറിഞ്ഞിട്ടുണ്ടാവില്ല.... അവയിലെല്ലാം ഞാൻ എന്റെ പ്രതിഫലനം കാണുമ്പോൾ .... നിന്റെ ജീവിതം തന്നെ എന്നിലൂടെ പുനരാവിഷ്കരിക്കപ്പെടുമ്പോൾ ഞാൻ നീയാണെന്നും, നീ ഞാനാണെന്നും ഈ ജീവിതം വീണ്ടും വീണ്ടും എന്നോട്‌ ഉറക്കെ തന്നെ പറയുന്നു..... കാലം മാത്രം സാക്ഷിയാകുന്ന ജീവിതം!!!

Tuesday, January 30, 2018

Living in Memories...



Living in memories keeps me alive,
 when I miss My rhythm of life.
Walking through the path where 
You left your foot prints, 
Touching the grass through which 
Your warmth was assimilated by the Earth,
Experiencing the Nature where 
You left your breath and spirit,
I can feel You ...
I can feel my Love...
Even though Your existence is mysterious!!!


നൈറ്റ്‌ ഡൂട്ടി കഴിഞ്ഞ്‌ രാവിലെ വീട്ടിലേക്ക്‌ പോരുമ്പോൾ നല്ല മഞ്ഞുണ്ടായിരുന്നു. നാൽപ്പത്‌ ഡിഗ്രി ചൂടിൽ നിന്നും അഡലൈഡ്‌ പതിനേഴ്‌ ഡിഗ്രി തണുപ്പിലേക്ക്‌ താണിരുന്നു. വണ്ടിയോടിക്കുമ്പോൾ ഗ്ലാസ്സ്‌ താഴ്ത്തിയിട്ട്‌ ഡ്രൈവ്‌ ചെയ്യാൻ എനിക്കൊരുപാടിഷ്ടമാണു. നല്ല തണുത്ത കാറ്റ്‌ വീശിയടിച്ചിട്ടും ഞാൻ അത്‌ തുറന്നു തന്നെയിട്ടു. ഉണരുമീയെന്ന ഗാനം കൂടി കേട്ടപ്പോൾ വീട്ടിലേക്ക്‌ വിട്ട വണ്ടി നേരെ അൺലിയിലെ പാർക്ക്‌ ലാൻഡെന്ന സ്ഥലത്തേക്ക്‌ വിട്ടു. ഓർമ്മകൾ കൂടുകെട്ടിയിരിക്കുന്ന ആ സ്ഥലത്തിനു എന്റെ ആത്മാവിനു ഒരു പുത്തനുണർവ്വ്‌ നൽകാൻ സാധിക്കുമെന്ന് എനിക്കറിയാമായിരുന്നു. 


എട്ടു മണിക്ക്‌ ശേഷം മാത്രം പാർക്കിംങ്ങ്‌ അനുവദനീയമായ സ്ഥലത്ത്‌ ഏഴ്‌ മണിക്ക്‌ പോയി ഞാൻ വണ്ടി പാർക്ക്‌ ചെയ്തു. ഈശ്വരാ പോലീസ്സുകാർക്കൊന്നും ലൗ ലെറ്റർ വെക്കാൻ തോന്നരുതേയെന്ന് മനസ്സിൽ പ്രാർത്ഥിച്ചു. പച്ചപ്പട്ടു വിരിച്ച മൈതാനത്തിലേക്ക്‌ ഞാൻ നടന്നപ്പോൾ അവിടം മുഴുവൻ വിവിധയിനം പക്ഷികളെക്കൊണ്ട്‌ നിറഞ്ഞിരുന്നു. ഭൂമിയുടെ ആത്മാവിനെ തൊടുവാൻ ഞാൻ എന്റെ ചെരുപ്പ്‌ അഴിച്ച്‌ കൈയ്യിൽ പിടിച്ചു. മഞ്ഞിൻ കണങ്ങളാൽ പൊതിഞ്ഞു കിടന്ന പുൽതകിടികളിലൂടെ നഗ്ന പാദയായി ഞാൻ നടന്നപ്പോൾ ഞാനറിഞ്ഞു പ്രകൃതിയുടെ പ്രണയം എന്റെ ആത്മാവിനെ പുൽകുന്നത്‌.


  മഞ്ഞും, കുളിരാർന്ന കാറ്റും, കിളികളും പിന്നെ മൊബെയിലിൽ നിന്നുതിർന്ന പാട്ടും ഞാൻ ഓർമ്മിക്കുവാനിഷ്ടപ്പെടുന്ന ഓർമ്മകളെ കൂടെക്കൂട്ടിയപ്പോൾ ആ മൈതാനത്തിലൂടെ പൂർണ്ണ സ്വതന്ത്രയായി ലക്ഷ്യമില്ലാതെ എന്നെ നടത്തി. നടപ്പിനൊടുവിൽ ആ ഗോൾ പോസ്റ്റിൽ ചാരിയിരുന്നപ്പോൾ എന്റെ മനസ്സും, ശരീരവും, ആത്‌മാവും പ്രണയത്താൽ നിറഞ്ഞിരിക്കുന്നത്‌ ഞാനറിഞ്ഞു. ആ നിമിഷങ്ങളുടെ  സൗന്ദര്യം മുഴുവൻ ആത്മാവിൽ ആവാഹിച്ച്‌ തിരികെ വീട്ടിലോട്ട്‌ പോരുമ്പോൾ, പോലീസ്സുകാരെ ആ വഴിക്കൊന്നും അയക്കാഞ്ഞതിൽ പടച്ചോനോട്‌ നന്ദി പറയാനും മറന്നില്ല.... ഒരു നല്ല ദിവസം ഒരു നല്ല തുടക്കത്തോട്‌ കൂടി തുടങ്ങിയപ്പോൾ എഴുതുവാനുളള മനസ്സും പാകപ്പെട്ടിരുന്നു..... 


ചില നേരങ്ങളുടെ നിർവൃതി, അതിന്റെ പൂർണ്ണത
നിന്നിൽ വിലയം പ്രാപിക്കുമ്പോൾ,
പ്രകൃതിക്കും എനിക്കും മാത്രം സ്വന്തമായ ആ നിമിഷങ്ങൾ
നീ എന്റെ ജീവിതത്തിൽ എഴുതിച്ചേർക്കുന്നു.
ആ ഓർമ്മകളെ പുൽകി ഞാൻ ജീവിക്കുമ്പോൾ 
അതെന്റെ ജീവിത താളത്തെ പോലും നിയന്ത്രിക്കുന്നു.


നിന്റെ കാലടികൾ പതിഞ്ഞ ആ മണ്ണിലൂടെ നടക്കുമ്പോൾ,
നിന്റെ ഊഷ്മാവിനെ ഈ ഭൂമിയിലേക്ക്‌ ആഗിരണം ചെയ്ത 
ആ പുൽനാമ്പുകളെ തൊടുമ്പോൾ,
നിന്റെ ശ്വാസവും, ആത്മാവും നിറഞ്ഞു നിൽക്കുന്ന
 പ്രകൃതിയെ അനുഭവഭേദ്യമാക്കുമ്പോൾ,
ഞാനറിയുന്നു നിന്നിലെ നിന്നെ ,
നിഗൂഢമായ നിന്റെ സാമീപ്യത്തെ, 
എന്നിലെ പ്രണയത്തെ...





Wednesday, January 24, 2018

ഒരു പനിനീർ പുഷ്പത്തിന്റെ ഓർമ്മക്ക്‌



നഷ്ടപ്പെടലുകൾ എപ്പോഴും ഒരു വേദനയാണു. ആ വേദനയുടെ ആഴം നിർണ്ണയിക്കുന്നത്‌ നഷ്ടപ്പെട്ടത്‌ 
നമുക്ക്‌ എത്രമാത്രം പ്രിയപ്പെട്ടതായിരുന്നുവെന്നതാണു. നഷ്ടപ്പെട്ടത്‌ എനിക്ക്‌ സ്വന്തമായതല്ലെങ്കിൽ കൂടിയും ഓർമ്മച്ചെപ്പിൽ ഒരു നഷ്ടം കൂടി ചേക്കേറിയിരിക്കുന്നു. 


ഞാൻ ആദ്യമായി എന്റെ സുഹൃത്തിന്റെ വീട്ടിൽ പോയപ്പോൾ ആ വീട്ടിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്‌ ആ റോസാച്ചെടി ആയിരുന്നു. വീടിനു മുൻപിലുളള കൊച്ചു പൂന്തോട്ടത്തിന്റെ നടുക്ക്‌ ഒരു വലിയ ചെടിച്ചട്ടിയിൽ സൗരഭ്യം പടർത്തി, ചുവന്ന പനിനീർ പുഷ്പവുമായി രാജകീയമായി നിന്ന ആ പനിനീർ ചെടിയെ ഞാനന്ന് തൊട്ട്‌ തലോടുകയും, ചുംബിക്കുകയും ചെയ്തു. ഈ നാട്ടിൽ വിവിധയിനം റോസാച്ചെടികൾ ഉണ്ടെങ്കിൽ കൂടിയും, സൗരഭ്യമുളളത്‌ ചുവന്ന റോസച്ചെടികൾക്ക്‌ മാത്രമാണു. പിന്നീട്‌ എന്റെ സുഹൃത്തും കുടുംബവും പുതിയ വീടൊക്കെ വെച്ച്‌ താമസം മാറ്റിയപ്പോഴും , പൂന്തോട്ടത്തിൽ നിന്നും അവരുടെ വീടിന്റെ ഉമ്മറത്തെ തന്നെ ആ പനിനീർച്ചെടി സ്ഥാനം പിടിച്ചു.


ഒരു പാട്‌ ചെടികൾ അവിടെയുണ്ടെങ്കിൽ പോലും ഞാൻ അവിടെചെല്ലുമ്പോളെല്ലാം താലോലിച്ചത്‌ ആ റോസച്ചെടിയെ മാത്രമായിരുന്നു. കഴിഞ്ഞയാഴ്ച്ച അവർ നാട്ടിലേക്ക്‌ പോയപ്പോൾ അവിടുത്തെ ചെടികൾക്കൊക്കെ വെളളം ഒഴിക്കുവാൻ എന്നെ ഏൽപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി ഓസ്‌ ട്രേലിയ ചൂട്‌ കൊണ്ട്‌ ചുട്ടു പഴുത്തപ്പോൾ ഞാൻ ചിന്തിച്ചത്‌ ആ റോസച്ചെടിയെക്കുറിച്ചായിരുന്നു. കാരണം മാഷ്‌ എന്നും രാവിലേയും വൈകിട്ടും നനച്ചു വളർത്തുന്ന ചെടികൾക്ക്‌ എന്നും വെളളം ഒഴിക്കുവാൻ എനിക്ക്‌ സാധിക്കുമായിരുന്നില്ല. കാരണം ഞങ്ങളുടെ വീടുകൾ തമ്മിലുളള ദൂരം ഒരു വിലങ്ങുതടിയായിരുന്നു. എന്നിരുന്നാലും ആ പനിനീർ പുഷ്പങ്ങളോടുളള പ്രണയം ദൂരങ്ങൾ താണ്ടുവാൻ എന്നെ എപ്പോഴും പ്രേരിപ്പിച്ചു കൊണ്ടിരുന്നു. 


രെഞ്ചിയുടെ ഒരു ബന്ധുവും കുടുംബവും മെൽബണിൽ നിന്ന് സന്ദർശനത്തിനു വന്നിരുന്നതുകൊണ്ട്‌ കഴിഞ്ഞ ദിവസം രാത്രി പത്തരയോട്‌ കൂടിയാണു ഞാൻ ആ ചെടികൾക്ക്‌ വെളളമൊഴിക്കുവാൻ പോയത്‌. ആ യാത്രയിലെല്ലാം എന്റെ ചിന്ത ആ റോസച്ചെടിയെക്കുറിച്ചായിരുന്നു. കാരണം നാൽപ്പത്‌ ഡിഗ്രി വരെ വന്ന ചൂടിൽ അത്‌ കരിഞ്ഞുപോയോ എന്നതായിരുന്നു എന്റെ ചിന്ത. അങ്ങനെ വീട്ടിലെത്തി വണ്ടി പാർക്ക്‌ ചെയ്തിട്ട്‌ ആദ്യം നോക്കിയത്‌ ആ പനിനീർ ചെടിയെയാരുന്നു. പക്ഷേ ആ ചെടിയിരുന്നിരുന്ന സ്ഥാനത്ത്‌ ആ റോസച്ചെടിയും, ആ വലിയ ചെടിച്ചട്ടിയും കാണുന്നില്ല. 


"ഈശ്വരാ! അതെവിടെപ്പോയി???" ഞാനറിയാതെ ദൈവത്തെ വിളിച്ചു പോയി. ഞാനതവിടെയെല്ലാം തിരഞ്ഞു. ബാക്കിച്ചെടികൾക്കെല്ലാം വെളളമൊഴിച്ച്‌ കഴിഞ്ഞ്‌ എന്റെ സുഹൃത്തിനെ വിളിച്ച്‌ കാര്യം പറഞ്ഞു. അപ്പോൾ അവൾ പറഞ്ഞു അവർ നാട്ടിൽ പോകുന്നതിനു മുൻപ്‌ ആരോ അവരോട്‌ പറഞ്ഞിരുന്നു അവിടെ ചെറിയ മോഷണങ്ങളൊക്കെ പതിവുളളതാണെന്ന്. അത്‌ കേട്ടപ്പോൾ എനിക്കൊരുപാട്‌ വിഷമം തോന്നി. അത്രക്കും മനോഹരമായിരുന്നു ആ റോസച്ചെടി, അത്‌ മോഷ്ടിച്ചോണ്ട്‌ പോയില്ലെങ്കിലേ അതിശയമുളളൂ.... 


പക്ഷേ ആ റോസച്ചെടിയെ മറ്റാരും സ്നേഹിച്ചിരുന്നതിനേക്കാൾ കൂടുതൽ ഒരാൾ സ്നേഹിച്ചിരുന്നു... അതിനെ നട്ടു വളർത്തി പരിപാലിച്ചിരുന്ന ആൾ... അയാൾക്ക്‌ ആ നഷ്ടം എത്രമാത്രം വേദനയുണ്ടാക്കിയെന്നത്‌ എന്നിലെ വേദനയെ ആഴത്തിലാക്കി... എന്റെ തെറ്റല്ലെങ്കിൽ കൂടിയും പരിപാലിക്കുവാൻ എന്നെയേൽപ്പിച്ച പ്രിയപ്പെട്ടതിൽ ഒന്ന് നഷ്ടപ്പെടുമ്പോൾ ആ നഷ്ടത്തിനുത്തരവാദിത്വം എന്നേയും എവിടെയോ ശ്വാസം മുട്ടിക്കുന്നു... ഒരു ക്ഷമാപണത്തോടെ.... നഷ്ടപ്പെട്ടതിനു തുല്യമാകില്ല എന്നറിയാമെങ്കിൽ കൂടിയും തിരികെ വരുമ്പോൾ ആ ശൂന്യമായ ഉമ്മറത്ത്‌ ഒരു പുതിയ റോസച്ചെടി വെക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.... എന്നും ഞാൻ അവിടെ വരുമ്പോഴെല്ലാം അതിനെ തൊട്ടു തലോടാനും, ചുംബിക്കുവാനുമായി .....

Wednesday, January 17, 2018

കടപ്പാടുകൾ ...

കടം വാങ്ങിക്കുക, കടം കൊടുക്കുക, കടം വീട്ടുക... ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും ഈ പ്രക്രിയയിലൂടെ കടന്നു പോകാത്തവരായി ആരും കാണില്ല. എന്തേ ഇപ്പം കടത്തെക്കയറി പിടിച്ചതെന്ന് ചോദിച്ചാൽ... ഞാനും ഒരു കടക്കാരിയായിരുന്നു. ഇപ്പോഴുമാണു, ഭാവിയിലും ബാധ്യതകൾ ബാധ്യതകളായി തന്നെ നിലനിൽക്കും എന്ന് ജീവിതം ഉറക്കെ തന്നെ എന്നോട്‌ പറയുന്നു. ഒരു വലിയ ബാധ്യതയുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഞാൻ സ്വയം എന്നെ തന്നെ മോചിപ്പിച്ചപ്പോൾ എവിടെയിക്കെയോ ഞാനെന്ന വ്യക്തിത്വത്തെ തെല്ല് അഭിമാനത്തോടെയും, അഹങ്കാരത്തോടെയും ഞാൻ നോക്കിക്കാണുന്നു. 


കടം വാങ്ങിച്ചവർക്ക്‌ ആ കടം എങ്ങനെ വീട്ടണമെന്നുളള മാനസിക സംഘർഷം. കടം കൊടുത്തവർക്ക്‌ തങ്ങളുടെ പണം എന്ന് തിരികെ കിട്ടുമെന്നുളള സംഘർഷം. അപ്പോ എങ്ങനെ നോക്കിയാലും കടമെന്നത്‌ എല്ലാവർക്കും ഒരു ബാധ്യതയാണു. അവിടെ വ്യക്തിബന്ധങ്ങൾ പോലും അകന്നു നിൽക്കുന്നു. അതുകൊണ്ടായിരിക്കണം പഴമക്കാർ ഇങ്ങനെ പറയുന്നത്‌, "കഴിവതും നമുക്കടുത്തറിയാവുന്ന ആൾക്കാരുടെ കൈയ്യിൽ നിന്നും പൈസ മാത്രമല്ല ഒന്നും തന്നെ കടം ചോദിക്കാതിരിക്കുക." തികച്ചും യാഥാർത്ഥ്യമാണെങ്കിൽ കൂടിയും മനുഷ്യന്റെ ആവശ്യങ്ങളിൽ അവർ മറ്റുളളവരെ ആശ്രയിച്ചേ മതിയാകൂ. ആ ആശ്രയം നമ്മളെ മനസ്സിലാക്കുന്ന, ഏത്‌ പ്രതിസന്ധിയിലും കൂടെ നിൽക്കുമെന്ന് ഉറപ്പുളള ഒരു കൂടെപ്പിറപ്പോ, സുഹൃത്തോ നമ്മുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ അതായിരിക്കും ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്ന്.


ശക്തമായ ബന്ധങ്ങളിൽ തന്റെ സുഹൃത്തോ, കൂടെപ്പിറപ്പോ അല്ലെങ്കിൽ ആരും ആയിക്കോട്ടെ തന്നാൽ എത്രമാത്രം സുരക്ഷിതമാണു അല്ലെങ്കിൽ സന്തോഷവതിയാണു, സന്തോഷവാനാണു എന്ന് നിർണ്ണയിക്കപ്പെടുമ്പോഴാണു ആ ബന്ധങ്ങൾ എത്രമാത്രം ദൃഢമാണെന്ന് മനസ്സിലാക്കുവാൻ സാധിക്കുന്നത്‌. എത്ര ആഴത്തിലുളള ബന്ധങ്ങളാണെങ്കിൽ കൂടിയും ആരിൽ നിന്നും തിരികെയൊന്നും പ്രതീക്ഷിക്കാതിരിക്കുമ്പോൾ നാം നമ്മെതന്നെ ബന്ധങ്ങളുടെ കെട്ടുപാടുകളിൽ നിന്ന് മോചിപ്പിക്കുന്നു. അവിടെ നാം തികച്ചും സ്വതന്ത്രർ. ഒരാളെ സഹായിച്ചു എന്ന് കരുതി നമ്മുടെ ആവശ്യങ്ങളിൽ അയാൾ തിരികെ സഹായിക്കുമെന്ന് നാം കരുതിയാൽ അവിടെ സ്വാർത്ഥത ഉടലെടുക്കുന്നു. 


തിരികെയൊന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുവാനും, കൊടുക്കുവാനും ജീവിതം എന്നേയും പഠിപ്പിച്ചു. ജീവിതം എന്നതിലപ്പുറം എന്റെ ജീവിതത്തിലൂടെ കടന്നു പോകുന്ന ഓരോ വ്യക്തികളും, അനുഭവങ്ങളും എന്നെ പഠിപ്പിച്ചു. കൊടുക്കും തോറും ഏറിടുമെന്നാണു പറയപ്പെടുന്നത്‌. അതുകൊണ്ട്‌ കൊടുക്കുക, കൊടുത്തുകൊണ്ടേയിരിക്കുക.......


കടപ്പാട്‌: എന്റെ ആവശ്യങ്ങളിൽ, എന്റെ നിസ്സഹായതയിൽ എനിക്ക്‌ കടം തന്ന് സഹായിച്ച നല്ല മനസ്സുകൾക്ക്‌..... ആ കടം വീട്ടുവാനുളള ആയുസ്സും ആരോഗ്യവും തന്ന ദൈവത്തിനു.....



Tuesday, January 2, 2018

At the end!

At the end, everything is fine,
Everyone is alright!
Then, what about You?

That's a factual question, right! Sometimes we wish if someone asks you that question. It's not a matter whether the answer is fine or not; it matters the moment of asking that question. You experience a kind of worth with that question. You experience as if someone is acknowledging your existence from somewhere. 



At the end, everything is fine,
Everyone is alright!
Then, what about You?

Taking my step back to expand 
the room for your loved ones,
I would be delighted to see your smile 
Rather than expanding my horizon
So, no matter where I belong.

You know my mysterious existence, 
And You know my soul connections.
It's not to prove anything,
But to acknowledge myself that 
You know whole of my being.

At the end, everything would be fine, 
Everyone should be happy.
So, the answer is Your happiness is my Life.




I wish if I can stay in Your thoughts,
in Your prayers and in Your heart forever...