അരങ്ങൊഴിയുവാൻ നേരമായ്
ആട്ടക്കാർക്കെല്ലാം ആഹ്ലാദമായ്
അരങ്ങിൽ ആടിത്തിമിർത്തവർ
അജഗജാന്തരം മൊഴിയുകയായ്
ഇനിയേത് വേഷപ്പകർച്ചയിൽ
ഇനിയെന്ന് കാണും നിന്നെ?..
ആടിയ വേഷങ്ങളിൽ നിങ്ങളെന്നെ
തിരഞ്ഞീല്ലാ, കേട്ട കഥകളിൽ
നിങ്ങളെന്നെ പുനർ സൃഷ്ടിച്ചൂ..
തിരികെയെടുക്കുമോ ആ പട്ടങ്ങൾ
അരങ്ങൊഴിയുന്നൊരീ നേരത്ത്?
അതോ, പുതിയ ചാർത്തലുകളാൽ
കുറിക്കുമോ, പുതിയൊരു കഥ?
പഴം കഥയിലെ പളളുകൾ
പാഴ്മൊഴിയാണെന്നറിയുന്ന നാൾ
കഥയറിയാതെ ആട്ടം കണ്ടവർ
കഥയെന്തന്നറിയുന്ന നാൾ,
കാലവും, കോലവും മാറി
പുതിയൊരു കഥയെഴുതുന്ന നാൾ...
കുറ്റബോധത്തിൻ മാറാപ്പ് പേറി
വരരരുതൊരിക്കലുമെന്നെ തേടി,
നിങ്ങളുടെ കഥകളിൽ ജീവിച്ച-
വളല്ലെന്ന ആത്മവിശ്വാസത്തിൽ
ഞാനെന്നേ നിങ്ങൾക്ക് മാപ്പ്
നൽകിയിരിക്കുന്നൂ!...
❣️
KR
❣️
KR