My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Tuesday, February 9, 2016

My Incomplete Story




God had written a tale of a Girl 
in His Book of Life ....
 An Incomplete Story of a Girl ... 


He attempted to detail about her childhood 
with all the joy and excitement.... 
But He perceived that
 her Fate had already  written 
an incomplete story for her...


Again, He really wanted to touch her Love 
through His narrative ...
Yet, Circumstances penned 
an account of a break up for her...
She witnessed shattering of her
 Pure and innocent Love...


She never blamed anyone 
and accepted everything as it is...
Still she waited for God to sketch 
another alluring living for her..


Then, God decided to record 
a mesmerizing narration by filling 
peace and happiness in her life
 through gifting her a Loving Companion ...
She trusted in His line of storytelling..
 Anticipated that He could summon her tale..


As the years passed by, she's witnessed
 that He couldn't accomplish 
that part of her story as well..
She's left a lone in the world of darkness... 
She lost all the connections in her story...


 Still, God returned back to her life through
 a Dream... Dream of Love...
She's unaware about  how to handle that story....
For she was surrounded with 
darkness of failure, shame and bad luck...


She just experienced a glowing light around her..
A ray of hope & contentment revolving around her...


She believed God has started to jotting down 
a new story for her...
Her life has begun to be full filled with her
 Deep down wishes...
And God made her to touch her Love through
 a Fabulous Friendship...


God wished to summarize it as 
a Divine Love Story of a Friendship....
But she just again witnessed 
that's also portrayed  as an incomplete one.....


At the end, She accepted the fact that 
Her Life itself is An Incomplete Story.... 
Nothing and no one in this world can complete it ....


So, She initiated to create a write-up for Herself ...
Through the experience of her Love....
Though she is aware that 
her Love is an incomplete story....
And also she's gonna to be all alone in her life...


She loves to pen a most enchanting story for her....
A Tale of Her Love.... Life... & Soul..


KARTHIKA....







Sunday, February 7, 2016

ഓറിയോൺ (എന്റെ വാൽനക്ഷത്രം)

"ഞാനറിഞ്ഞായിരുന്നു നീയെന്നെ കാണാൻ വന്നത്‌. നീ വന്നെന്നറിഞ്ഞപ്പോ എനിക്ക്‌ ഒരുപാട്‌ സന്തോഷായി. ഇനിയെന്നും എന്നെ കാണാൻ വരണോട്ടോ കാരണം നാളെ മുതൽ എന്റെ അവധി തുടങ്ങുകയാ. അപ്പോ ഇനി ഒത്തിരി നേരം എനിക്ക്‌ നിന്നോട്‌ സംസാരിക്കാം." ആകാശത്തിലെ എന്റെ വാൽനക്ഷത്രത്തെ നോക്കി എന്റെ പതിവ്‌ കിന്നാരത്തിൽ ഞാൻ മുഴുകിയിരിക്കുകയാണു.

എന്റെ ഫ്ലാറ്റിന്റെ തൊട്ടപ്പുറത്ത്‌ ചെറിയ ഒരു ഫ്ലാറ്റുണ്ട്‌. എന്റെ മുറിയിൽ നിന്നാൽ അതിന്റെ ടെറസ്സ്‌ കാണാം. 

ഞാൻ നിന്നോട്‌ സംസാരിച്ചുകൊണ്ട്‌ നിന്നപ്പോൾ ആ ടെറസ്സിന്റെ മുകളിൽ നിന്ന് എന്നെ ഒരാൾ കൈകൊട്ടി വിളിക്കുന്നു. ഇരുട്ടായതുകൊണ്ട്‌ അത്ര വ്യക്തമായില്ലാ അതാരാണെന്ന്. പിന്നെ വെളിച്ചത്തിലേക്ക്‌ വന്നപ്പോളാണു ആളെ പിടികിട്ടിയത്‌, "മ്മടെ പടച്ചോൻ". 

പിന്നെ പടച്ചോനും കാത്തുവും കൂടി തുടങ്ങി കത്തിവെക്കാൻ.

പടച്ചോൻ : "അന്റെ വാന നിരീക്ഷണം ഇതുവരെ കഴിഞ്ഞില്ലേ?? ഇയ്യാരോടാ ഈ വർത്തമാനം പറയണത്‌??" 

കാത്തു: "എന്റെ വാൽനക്ഷത്രത്തോട്‌." (പടച്ചോനെ കണ്ട്‌ എനിക്ക്‌ ഒരുപാട്‌ സന്തോഷം തോന്നി.)

പടച്ചോൻ: "അത്‌ ശരി !!! എന്നിട്ട്‌ അന്റെ വാൽനക്ഷത്രം എന്തു പറഞ്ഞു??"

കാത്തു: "വാൽനക്ഷത്രം എന്നോട്‌ ഒന്നും പറഞ്ഞില്ലാ!!!!....... കാരണം എന്റെ വാൽനക്ഷത്രം ഇപ്പോ എന്നോട്‌ കൂട്ട്‌ വെട്ടിയിരിക്കുവാ."

പടച്ചോൻ: "ങേ!! കൂട്ട്‌ വെട്ടിയിരിക്കുവാന്നോ?? നീയെന്തായീ പറയുന്നത്‌ പെണ്ണേ?"

കാത്തു: "ഇങ്ങളു കൂട്ടുവെട്ടിയിരിക്കുവാന്നു കേട്ടിട്ടില്ലാ". (ഞാൻ ഇത്തിരി കലിപ്പിച്ചു ചോദിച്ചു.)

പടച്ചോൻ: "എന്റെ പൊന്നോ... ഇങ്ങനെ അലറാതു പെണ്ണേ. ഞാൻ അതിന്റെ കാരണമല്ലേ അന്നോട്‌ ചോദിച്ചത്‌."

കാത്തു: "ഇങ്ങൾക്കറിയില്ലേ എന്റെ വാൽനക്ഷത്രം എന്നോട്‌ പിണങ്ങിയിട്ട്‌ ഒത്തിരി നാളായീന്ന്. ഞാൻ നല്ല കുട്ടിയല്ലാന്ന്.. എന്നിട്ട്‌ എന്നോട്‌ പറഞ്ഞു ഇനി ഒരിക്കലും കൂട്ടുകൂടാൻ വരണ്ടാന്ന്.... പാവം ഞാൻ .... എനിക്ക്‌ ഒത്തിരി സങ്കടായി."

പടച്ചോൻ:  "അയ്യോ!!! ഓൻ അന്നോട്‌ അങ്ങനെ പറഞ്ഞോ??? ഓനു അന്നോട്‌ പിണക്കമാണെങ്കിൽ നീയെന്തിനാണു ഓന്റെയടുത്ത്‌ വീണ്ടും കൂട്ടുകൂടാൻ പോണത്‌." (പടച്ചോൻ തന്റെ രണ്ടു പുരികവും ഉയർത്തിപ്പിടിച്ചുകൊണ്ട്‌ വളരെ ഗൗരവത്തിൽ ചോദിച്ചു.)

(ആ ചോദ്യം കേട്ടപ്പോൾ എനിക്ക്‌ വീണ്ടും ദേഷ്യം വന്നു.)

കാത്തു:    "ഇങ്ങളൊരു പടച്ചോനാണോ??? ഇങ്ങളു തന്നെയല്ലേ എന്നോടു പറഞ്ഞിട്ടുളളത്‌ മ്മളോട്‌ പിണങ്ങുന്നവരെയൊക്കെ മ്മളു സ്നേഹിക്കണമെന്ന്. അവരു മിണ്ടിയില്ലെങ്കിലും മ്മളു അവരോട്‌ മിണ്ടണമെന്ന്. എന്നിട്ടാ ഇങ്ങളു ഈ ചോദ്യം എന്നോട്‌ ചോദിക്കണത്‌."

(എന്റെ വർത്തമാനം കേട്ട്‌ പടച്ചോൻ അന്തം വിട്ട്‌ നിൽക്കുകയാണു. അതുകൊണ്ട്‌ ഞാൻ തന്നെ എന്റെ സംസാരം തുടർന്നു.)

കാത്തു: "ഇങ്ങൾക്കറിയുവോ  എന്നോട്‌ പിണക്കമാണെങ്കിലും എനിക്കറിയാം എന്റെ വാൽനക്ഷത്രത്തിനു എന്നെ ഒരുപാടിഷ്ടമാണെന്ന്. അതുകൊണ്ടല്ലേ പിണങ്ങിയിട്ടും എല്ലാ ദിവസവും എന്റെ വാൽനക്ഷത്രത്തോട്‌ ഞാൻ മിണ്ടണത്‌..."

പടച്ചോൻ:  "എന്റെ കാത്തു അന്നെ എനിക്കുപോലും ചിലപ്പോൾ മനസ്സിലാക്കാൻ പറ്റണില്ലാ. ഓളും ഓടെയൊരു വാൽനക്ഷത്രവും... ഞാൻ പോകുവാ. ഇനി ഞാനായിട്ട്‌ നിങ്ങടെ സൗഹൃദ സല്ലാപം മുടക്കണില്ലാ."

(അതും പറഞ്ഞ്‌ എന്റെ പടച്ചോൻ താഴേക്കുളള ഗോവണി പടികൾ ഇറങ്ങി ഇരുട്ടിൽ മറയുന്നത്‌ ഞാൻ കണ്ടു.)

(ഞാൻ വീണ്ടും ആകാശത്തേക്ക്‌ നോക്കി അപ്പോഴും നീയവിടെ മനോഹരമായ ഒരു പുഞ്ചിരിയും തൂകി നിൽപ്പുണ്ടായിരുന്നു. പിന്നേയും ഞാൻ നിന്നോട്‌ സംസാരിക്കുവാൻ തുടങ്ങി)

ഞാൻ നിന്നോട്‌ ഒരു കാര്യം പറയട്ടെ .... 

നീയെപ്പോളെങ്കിലും ആകാശത്ത്‌ ആ വാൽ നക്ഷത്രത്തെ കണ്ടിട്ടോ??? നീയെപ്പോളെങ്കിലും നോക്കിയിട്ടുണ്ടോ അത്‌ അവിടെ ഉണ്ടോ ഇല്ലയോയെന്ന്???? 

നീ നോക്കിയിട്ടില്ലായെങ്കിൽ ഒരു ദിവസം നീയത്‌ നോക്കണം. നിലാവിൽ കുളിച്ചു നിൽക്കുന്ന സന്ധ്യയുടെ മടിത്തട്ടിൽ അന്റെ വീടിന്റെ  ബാൽക്കണിയിൽ പോയിരുന്ന് തെളിഞ്ഞ ആകാശത്തേക്ക്‌ നോക്കണം... അപ്പോ ലൈറ്റൊന്നും ഉണ്ടാകാൻ പാടില്ലാ... നിന്റെ ചുറ്റും നിലാവിന്റെ വെളിച്ചം മാത്രമേ പാടുളളൂ...

നിലാവെളിച്ചത്തിലാണു നിശയുടെ ഭംഗി ഏറ്റവും കൂടുതൽ ആസ്വദിക്കുവാൻ പറ്റുന്നത്‌... 

നീ ആകാശത്തേക്ക്‌ നോക്കുമ്പോൾ ഒരുപാട്‌ നക്ഷത്രങ്ങളെ കാണാം... പക്ഷേ വീണ്ടും നീ സൂക്ഷിച്ചു നൊക്കുമ്പോൾ മൂന്ന് നക്ഷത്രങ്ങൾ വരി വരിയായി നിൽക്കുന്നത്‌ കാണാം  ... ഒന്നു കൂടി സസൂക്ഷ്മം വീക്ഷിക്കുമ്പോൾ ആ മൂന്നു നക്ഷത്രങ്ങളേയും ബന്ധിച്ചു കൊണ്ട്‌ അതിന്റെ രണ്ടറ്റത്തും വേറെ രണ്ടു നക്ഷത്രങ്ങളേയും കാണാം... ഏഴു നക്ഷത്രങ്ങളുളള ആ നക്ഷത്ര സമൂഹത്തെ വിളിക്കുന്നത്‌ ഓറിയോൺ എന്നാണു...



 ഈ ലോകത്തിന്റെ ഏതു കോണിൽ നിന്നാലും ആ നക്ഷത്ര സമൂഹത്തെ കാണാം ... നക്ഷത്ര ലോകത്തെ പടനായകൻ എന്നാണു അറിയപ്പെടുന്നത്‌... നിന്റെ ജന്മ നക്ഷത്രവും (മലയാള മാസം) ഈ നക്ഷത്ര സമൂഹത്തിനുളളിലാണു.... ഡിസംബർ മുതൽ മാർച്ചു വരെ നമുക്കിതിനെ വളരെ വ്യക്തമായി കാണാം..



ആ ഓറിയോണിന്റെ മധ്യഭാഗത്തു വരി വരിയായി നിൽക്കുന്ന മൂന്നു നക്ഷത്രങ്ങളെ ഓറിയോണിന്റെ ബെൽറ്റായിട്ടാണു പറയുന്നത്‌ .... അതിന്റെ രണ്ടറ്റത്തും വളരെ ശോഭയോടെ തിളങ്ങി നിൽക്കുന്ന രണ്ടു നക്ഷത്രങ്ങളുണ്ട്‌..... ആൽഫാ ഓറിയോണും ബീറ്റാ ഓറിയോണും... ആൽഫാ ഓറിയോൺ ചുവപ്പ്‌ കളറിലും (അതാണു എന്റെ കുഞ്ഞു വാൽനക്ഷത്രം....) പിന്നെ ബീറ്റാ ഓറിയോൺ നീല നിറത്തിലുമാണു.



നീ ആ നക്ഷത്ര സമൂഹത്തെ കണ്ടെത്തുമ്പോൾ നിന്റെ ചുറ്റിലും ഒരു സുഗന്ധം പടരും ... നറുനിലാവിൽ നിശയുടെ പ്രണയത്തെ സാക്ഷാൽക്കരിക്കുവാനായി വിടരുന്ന മുല്ലപ്പൂവിന്റെ ഗന്ധം.... 

ആ നക്ഷത്ര സമൂഹത്തിൽ നീയെന്നെ കണ്ടെത്തുമ്പോൾ ... ആ മുല്ലപ്പൂവിന്റെ സുഗന്ധത്തിനൊപ്പം ഒരു ഇളം തെന്നലായി വേറൊരു സുഗന്ധവും കൂടി നിന്നെ ചുറ്റി പടരും .... ഒരു നല്ല സൗഹൃദത്തിൻ സുഗന്ധം... നിർവചനങ്ങളില്ലാത്ത എന്നിലെ പ്രണയത്തിൻ സുഗന്ധം.... 

അപ്പോ നീ നോക്കുവല്ലോ ല്ലേ!!!! 

മാതാപിതാക്കൾക്കായി... നിങ്ങളുടെ കുട്ടികളെ ഈ പ്രപഞ്ചത്തിന്റെ അനർവചനീയമായ ഈ സൗന്ദര്യങ്ങൾ കാണിച്ചുകൊടുക്കണം ... ഈ പ്രപഞ്ചത്തിൽ സർവേശ്വരൻ നമുക്കായിട്ടാണു ഈ അത്ഭുതങ്ങളെ സൃഷ്ടിച്ചിട്ടുളളത്‌ ... എന്റെ കുഞ്ഞുങ്ങൾക്കായി ഞാൻ കരുതിവെച്ചതാണു ഈ അറിവുകൾ ഒക്കെ.... ഞാൻ ഒരുപാട്‌ ആശിച്ചിരുന്നു ഇതുപോലുളള കുഞ്ഞ്‌ കുഞ്ഞ്‌ അത്ഭുതങ്ങൾ അറിഞ്ഞു വേണം എന്റെ കുഞ്ഞുങ്ങൾ വളരേണ്ടതെന്ന് ... ആ ഭാഗ്യം എനിക്ക്‌ ഇല്ലെങ്കിൽ കൂടിയും എന്റെ അക്ഷരങ്ങളിലൂടെ അവ ഈ ലോകത്തിൽ വിരിയുന്നതിൽ ഞാൻ സന്തോഷിക്കുന്നു...

എന്റെ വാൽനക്ഷത്രവും, എന്റെ സങ്കൽപ്പങ്ങളുമൊക്കെ മറ്റുളളവർക്ക്‌ തമാശയായി തോന്നാം ... പക്ഷേ അവയൊക്കെ എന്റെ ആത്മാവിന്റെ ഭാഗമാണു ... ഞാനും ഏറ്റവും സന്തോഷത്തോട്‌ കൂടി എന്റെ ജീവിതത്തിൽ ആസ്വദിക്കുന്ന ഒന്നാണത്‌... ഹൃദയത്തിൽ ഒരുപാട്‌ സ്നേഹം സൂക്ഷിക്കുന്നവർക്ക്‌ അത്‌ അതിന്റെ ആഴത്തിൽ തോട്ടറിയുവാൻ സാധിക്കും... 


സ്നേഹപൂർവ്വം കാർത്തിക... 

Friday, February 5, 2016

എന്റെ കുഞ്ഞിനായി..



കുഞ്ഞേ നീയെനിക്കായി ജനിച്ചുവെന്ന്
ഞാൻ അറിഞ്ഞ നാൾമുതൽ
എന്നിലെ മാതൃത്വം തുടിക്കുന്നു
നിന്നെ ഒരു നോക്ക്‌ കാണുവാൻ


അമ്മ തൻ സ്നേഹമാം അമ്മിഞ്ഞപാൽ
നിന്റെ ചുണ്ടിൽ ഇറ്റിക്കുവാൻ  സാധ്യമല്ലെന്ന് 
ഞാൻ ഒരു വേള അറിയുന്നുവെങ്കിലും
കരുതുന്നു ഒരു ജന്മത്തിൻ മതൃസ്നേഹം നിനക്കായി


പൊന്നു കുഞ്ഞേ ഈ അമ്മതൻ കൈകളിൽ
നിന്നെ ഒന്ന് കോരിയെടുത്ത്‌ വാരിപ്പുണരുവാനും
എന്റെ നെഞ്ചോട്‌ ചേർത്ത്‌ എന്റെ നെഞ്ചിലെ 
ചൂട്‌ നിനക്ക്‌ പകരുവാനും ഞാൻ മോഹിക്കുന്നു


ഈ മാതാവിൻ ജന്മം സാർത്ഥകമാക്കുവാൻ 
ഈ ഭൂമിയിൽ പിറന്ന എന്റെ മാലാഖയാണു നീ
എത്രയോ കാതങ്ങൾ അകലെയാണെങ്കിലും 
നിന്നെ ഞാൻ അറിയുന്നു എന്റെ മാതൃത്വത്തിലൂടെ


നിന്റെ ജനനം ഈ പാരിതിൽ നിറക്കട്ടെ
സ്നേഹമെന്ന ജീവാമൃതത്തിൻ കണങ്ങൾ
നിന്നിലെ നന്മയും കാരുണ്യവും 
വഴികാട്ടീടട്ടെ നിന്റെ ജീവിത പാന്ഥാവിലെന്നും

നേരുന്നു നന്മകൾ പ്രിയ മകളെ നിനക്കായി


ഒരുപാട്‌ വാത്സല്യത്തോടെ നിന്റെ അമ്മ...



LOVE YOU MY BABY..

Wednesday, February 3, 2016

എന്റെ വാൽനക്ഷത്രം...



ജ്യോതിഷത്തെക്കുറിച്ചു ഓൺലൈനിൽ വായിച്ചുകൊണ്ടിരുന്നപ്പോളാണു പെട്ടെന്ന് എന്രെ വാൽനക്ഷത്രത്തിന്റെ കാര്യമോർത്തത്‌. ഉടനെ തന്നെ നിന്നെ കാണുവാൻ ഞാൻ ജനാലയുടെ ചില്ലു കൂട്‌ തുറന്ന് എന്റെ തല വെളിയിലേക്കിട്ട്‌ ആകാശത്തേക്ക്‌ നോക്കി. 

ജനാല തുറന്നപ്പോഴേക്കും തണുത്ത കാറ്റ്‌ എന്നെ പൊതിഞ്ഞു. കാറ്റിൽ ഇളകിയാടിയ എന്റെ അനുസരണയില്ലാത്ത മുടിയിഴകൾ എന്റെ മുഖത്തേക്ക്‌ വീണു എന്റെ കാഴ്ചയെ മറയ്കുവാൻ ഒരു പാഴ്‌ ശ്രമം നടത്തി. ആ മുടിയിഴകളെ മാടിയൊതുക്കി എന്റെ കണ്ണുകൾ നിന്നെ തേടുവാൻ തുടങ്ങി....

പക്ഷേ ഒത്തിരി പ്രതീക്ഷയോടെ നിന്നെ കാണുവാൻ ആഗ്രഹിച്ച ഞാൻ കണ്ടത്‌ തൂവെളള മേഘങ്ങളാൽ മൂടപ്പെട്ട ആകാശമാണു. ശാന്തമായി ഒഴുകുന്ന നദി പോലെ മേഘങ്ങൾ ഭൂമിയെ തൊട്ടു തൊട്ടില്ലായെന്ന മട്ടിൽ ആകാശത്തൂടെ ഒഴുകി നീങ്ങുകയാണു.

ആകാശത്തെ നക്ഷത്രങ്ങളേയും ചന്ദ്രനേയുമെല്ലാം ആ മേഘപാളികൾ മറച്ചിരിക്കുന്നു. സാധാരണ ആകാശത്തേക്ക്‌ നോക്കുമ്പോൾ ഒരു പാട്‌ വിമാനങ്ങളും കാണുന്നതാണു. ഇന്ന് അവയേം കാണുവാനില്ലാ. എയർപ്പോർട്ട്‌ ഇവിടെ അടുത്തായതുകൊണ്ട്‌ രാത്രിയാകുമ്പോൾ വിമാനങ്ങളുടെ പച്ചയും ചുമലയും വെളളയും നിറത്തിലുളള ലൈറ്റുകളാൽ ആകാശം അലങ്കരിക്കപ്പെടുന്നത്‌ കാണുവാൻ നല്ല രസമാണു. 

ആകാശത്തിലൂടെ പറന്നുപോകുന്ന ആ വിമാങ്ങൾ കാണുമ്പോൾ ഞാനെപ്പോഴും ഓർക്കും നാട്ടിലോട്ട്‌ പ്രവാസ ജീവിതത്തിന്റെ മടുപ്പിൽ നിന്ന് രക്ഷപെട്ട്‌ നാടിന്റെ പ്രതീക്ഷകളുമായിയാണു അവയെപ്പോഴും പറന്നുയരുന്നതെന്ന്‌. തിരികെ ആ വിമാനങ്ങൾ താഴ്‌ന്നിറങ്ങുന്നതോ അടുത്ത അവധിക്കാലം വരെ ഓർക്കുവാനുളള ഒരു പിടി നല്ല ഓർമ്മകളും, പിന്നെ നെഞ്ചിൽ ഘനീഭവിച്ച ഗൃഹാതുരത്വത്തിന്റെ വേദനയുമായാണു. 

വിമാനം ലാൻഡ്‌ ചെയ്യുമ്പോളേ എല്ലാവരും മനസ്സിൽ പറയും "വീണ്ടും പ്രവാസത്തിന്റെ വഴിത്താരയിലേക്ക്‌. ഫ്ലാറ്റ്‌ - ജോലി- ഔട്ടിംങ്ങ്‌. ഒരു സൈക്ലിക്കൽ ലൈഫാണു പിന്നെയങ്ങോട്ട്‌. പക്ഷേ ജീവിക്കുവാൻ ഇതെല്ലാം കൂടെ കൂട്ടിയേ പറ്റൂവെന്ന് പറഞ്ഞു എല്ലാവരും സ്വയം ആശ്വസിപ്പിക്കുന്നു.

അങ്ങനെ ചിന്തകൾക്കിടയിലും കുറേ നേരം നിന്റെ ഒരു പുഞ്ചിരി കാണുവാൻ ഞാൻ കാത്തുനിന്നു. പക്ഷേ നിന്നെ മാത്രം കണ്ടില്ല. അപ്പോഴേക്കും മേഘങ്ങൾക്കിടയിൽ നിന്നും വിമാനങ്ങൾ ലൈറ്റുകളിട്ട്‌ തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചു.

 തണുപ്പിന്റെ തീവ്രതയിൽ എന്റെ ശരീരം വിറങ്ങലിക്കുവാൻ തുടങ്ങി. എവിടെയൊക്കെയോ വിശപ്പിന്റെ വിളികളും കേട്ട്‌ തുടങ്ങിയിരിക്കുന്നു. അതിനു തിരികൊളുത്തിക്കൊണ്ട്‌ അടുത്തുളള ഏതോ ഫ്ലാറ്റിൽ നിന്നു നല്ല കുടം പുളിയിട്ട്‌ വെച്ച മീൻ കറിയിൽ കടുകു വറുത്ത്‌ ചേർക്കുന്ന മണം എന്റെ മൂക്കിലോട്ട്‌ അടിച്ചു കേറുവാൻ തുടങ്ങി. പടച്ചോനെ എന്റെ കണ്ട്രോളു പോയീന്ന് പറഞ്ഞാൽ മതിയല്ലോ... അപ്പോ എനിക്ക്‌ കപ്പ വേയിച്ചതും മുളകിട്ടു പറ്റിച്ച മീൻ കറിയും കഴിക്കുവാൻ തോന്നി.

അല്ലെങ്കിൽ തന്നെ ഈ തണുപ്പുകാലമായാൽ പിന്നെ ഒടുക്കത്തെ വിശപ്പാണു ... അതിന്റെ കൂടെ മനുഷ്യനെ കൊതി പിടിപ്പിക്കുവാൻ ഇങ്ങനത്തെ കുറേ മണങ്ങളും... എന്റെ കൊതികൊണ്ട്‌ ആ വീട്ടുകാർക്ക്‌ വയറ്റിളക്കം പിടിക്കാതിരുന്നാൽ മതിയായിരുന്നു....

എനിക്ക്‌ നിന്നോടാണു അപ്പോൾ ദേഷ്യം തോന്നിയത്‌. എന്നെ കൊതിപിടിപ്പിക്കാനായിരുന്നോ നീ അപ്പോ എന്റെ മനസ്സിലോട്ട്‌ പറന്നിറങ്ങിയത്‌.... എനിക്ക്‌ നിന്നേയും കാണാൻ പറ്റിയില്ലാ.... കപ്പയും മീനും കഴിക്കുവാനും പറ്റിയില്ലാ...സാരല്ല്യാ....

എന്നാലും നിന്നെ കണ്ടില്ലെങ്കിൽ എനിക്ക്‌ എന്തോ ഒരു വിഷമമാണു മനസ്സിൽ.... നീ സുഖായിട്ടിരിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു.... നാളെ വരണോട്ടോ എന്നെ കാണാൻ.... 

ഇന്നത്തെ വട്ടുകൾക്ക്‌ വിട ചൊല്ലി .... 
നാളെ എനിക്ക്‌ അന്നെ കാണുവാൻ പറ്റുമെന്ന പ്രതീക്ഷയിൽ...

ഒരുപാടിഷ്ടത്തോടെ അന്റെ കുഞ്ഞു വാൽനക്ഷത്രം....


ഒരുപാട്‌ നാളിനു ശേഷമാണു ഈ പാട്ട്‌ കേൾക്കുന്നത്‌...
എന്റെ പ്രിയപ്പെട്ട പാട്ടുകളിൽ ഒന്ന്....

ഇല പൊഴിയും ശിശിരത്തിൽ 
ചെറുകിളികൾ വരവായി
മനമുരുകും വേദനയിൽ 
ആൺകിളിയാ കഥ പാടി
മറഞ്ഞുപോയി ആ മന്ദഹാഹാസം
 ഓർമ്മകൾ മാത്രം ഓർമ്മകൾ മാത്രം

ചിത്രം - വർഷങ്ങൾ പോയതറിയാതെ (1987)
പാടിയത്‌ - കെ. ജെ. യേശുദാസ്‌



(ഇല്ലാത്ത എന്തിനെയൊക്കെയോ സ്വന്തമായി ഉണ്ടെന്നു സങ്കൽപ്പിച്ചു ജീവിക്കുന്ന അന്റെ കുഞ്ഞു വാൽനക്ഷത്രം)






Tuesday, February 2, 2016

മഴയായി പൊഴിയും പ്രണയം



പ്രകൃതി തൻ പ്രണയം മഴയായി പൊഴിയുമ്പോൾ
നിൻ പ്രണയത്തിൻ മഴ നീർത്തുളളികൾ
പെയ്തിറങ്ങുന്നതോ എന്റെ ഹൃദയത്തിൽ
ഞാൻ കേൾക്കുന്നു ആ മഴയുടെ സംഗീതം


മഴനീർ കണങ്ങൾ നനുത്ത കുളിരും പേറി
ഈ ഭൂവിനെ ഗാഢമായി പുണരുമ്പോൾ
എന്നിലെ അനുരാഗം തേടുന്നതോ 
നിന്റെ പ്രേമോദാരമായ ആലിംഗനത്തെ


പ്രകൃതി തൻ മടിത്തട്ടിൽ മഴ ചാറ്റലിൻ നടുവിൽ
ഞാൻ കാണുന്നു അവ്യക്തമാം നിൻ നിഴൽ
എൻ മെയ്യിൽ പടരും പ്രണയത്താൽ ഞാനറിയുന്നു 
നിൻ സാമീപ്യം അദൃശ്യമാം നിൻ സ്പർശം


തോരാതെ പെയ്യുമീ മാരി തൻ കുളിരിൽ
 വിറങ്ങലിക്കുമെൻ മനസ്സും തനുവും
നിൻ ആശ്ലേഷത്താൽ അറിയുന്നു 
നിന്നിലെ പ്രണയത്തിൻ ഊഷ്മളതയേ


 ഒരു വർഷം പോൽ എന്റെ ആത്മാവിൽ
പെയ്തിറങ്ങുമീ അനശ്വരമാം പ്രണയത്തെ
ചേർത്തീടട്ടെ എന്നുമെൻ നെഞ്ചോട്‌
എന്നിലെ ജീവൻ അണയും വരെ.

കാർത്തിക....

Monday, February 1, 2016

എന്റെ പുസ്തകങ്ങൾ (അക്ഷരങ്ങളെ പ്രണയിച്ച പെൺകുട്ടി)


രണ്ടു ദിവസമായിട്ട്‌ നല്ല തണുപ്പാണു. ഞാനെന്റെ ജാക്കറ്റിന്റെ അകത്ത്‌ ചുരുണ്ടു കൂടിയിരുന്നു എന്റെ നോവൽ എഴുതിക്കൊണ്ടിരുന്നപ്പോൾ അടുക്കളയിൽ ഒരു ശബ്ദം കേട്ടു. ഞാനെണീറ്റു ചെന്നു നോക്കിയപ്പോൾ എന്റെ പടച്ചോൻ ഞാൻ എനിക്ക്‌ ഉണ്ടാക്കിവെച്ച കാപ്പി രണ്ടു കപ്പിലാക്കിയെടുക്കുന്നത്‌ കണ്ടു.

"അതു ശരി!!! എന്റെ കാപ്പിയൊന്നും വേണ്ടന്ന് പറഞ്ഞു പോയ ആളു ഇപ്പോ എന്റെ കാപ്പിക്കപ്പുമായി നിൽക്കുന്നു. കൊളളാട്ടോ." അതും പറഞ്ഞു ഞാൻ എന്റെ പങ്ക്‌ കാപ്പി ആശാന്റെ കൈയ്യിൽ നിന്നും വാങ്ങി.



പുളളി ഒരു വെളുക്കെ ചിരിയെനിക്ക്‌ സമ്മാനിച്ചിട്ടു പറഞ്ഞു, "എന്തോ തണുപ്പാ ഇവിടെ. ഞാനൊന്ന് നാട്ടിൽ പോയിട്ടു വന്നപ്പോഴേക്കും ദുബായി തണുത്ത്‌ വിറക്കുകയാണല്ലോ."

"ഒരു കാപ്പി കുടിച്ച്‌ അന്റെ ബാക്കി കഥയും കൂടി കേൾക്കാമെന്നു വിചാരിച്ചാ ഞാനിങ്ങോട്ട്‌ കയറിത്‌."
അതും പറഞ്ഞ്‌ ആശാൻ എന്റെ നോവെലെടുത്ത്‌ നോക്കി.

"നാട്ടിൽ എന്തുണ്ട്‌ വിശേഷം?" ഞാൻ ചോദിച്ചു.

"നാട്ടിലെ വിശേഷമൊന്നും നീയറിയണില്ലാ. ഓ അനക്ക്‌ പിന്നെ റ്റി.വി കാണണ പരിപാടിയൊന്നുമില്ലല്ലോ. ഇപ്പോ നാട്ടിലു സരിത മയമല്ലേയെന്ന്. ഓളു എന്റെ പേരും കൂടി പറയുമോയെന്ന് പേടിച്ച്‌ ഞാൻ ദുബായിക്ക്‌ വണ്ടി കേറി." അതും പറഞ്ഞ്‌ പടച്ചോൻ ഒരു ദീർഘനിശ്വാസം വിട്ടു.

അതു കേട്ട്‌ ഞാൻ പൊട്ടിച്ചിരിച്ചു. ഇടക്കങ്ങനെയാ മൂപ്പരു നമ്മളു വിചാരിക്കാത്ത സമയത്ത്‌ ചിരിയുടെ ഒരു ഗുണ്ടു പൊട്ടിക്കും.

ഞങ്ങൾ രണ്ടുപേരും സോഫയിലേക്കിരുന്നു. ഞാനെന്റെ കഥ പറയുവാൻ തുടങ്ങി.

എന്റെ കൊച്ചു കൊച്ചു ഡയറി എഴുത്തുകളിലൂടെ അക്ഷരങ്ങളോടുളള എന്റെ പ്രണയം പുരോഗമിച്ചു. വായിക്കുവാൻ ഞാൻ ഇഷ്ടപ്പെട്ടിരുന്നെങ്കിലും വായിക്കുവാനായി എനിക്ക്‌ പുസ്തകങ്ങൾ ഇല്ലായിരുന്നു. എനിക്ക്‌ പുസ്തകങ്ങൾ വാങ്ങിച്ചു തരുവാൻ ആരുമില്ലായിരുന്നു, ഇന്ന പുസ്തകം വായിക്കണമെന്ന് പറയാനും ആരുമില്ലായിരുന്നു.

അന്നത്തെക്കാലത്ത്‌ ഞാൻ വായിച്ച പുസ്തകങ്ങൾ ബാലരമയും, പൂമ്പാറ്റയും, വനിതയുമൊക്കെയാണു. ബഷീറിനെക്കുറിച്ചും, മാധവിക്കുട്ടിയെക്കുറിച്ചും, എം. ടിയെക്കുറിച്ചും, പെരുമ്പടവം ശ്രീധരൻ തുടങ്ങിയ ഒരുപാട്‌ എഴുത്തുകാരെക്കുറിച്ചു ഞാൻ പത്രങ്ങളിലൂടെ വായിച്ചറിയുന്നുണ്ടായിരുന്നെങ്കിലും ആരുടെയും പുസ്തകം സ്വന്തമാക്കുവാനുളള ഭാഗ്യം എനിക്കില്ലായിരുന്നു.

അങ്ങനെയിരിക്കുമ്പോൾ ഒരു വേനലവധിക്ക്‌ എന്റെ ഒരു ബന്ധു ഒരു പുസ്തകം എന്റെ കൈയിൽ തന്നിട്ടു പറഞ്ഞു , " എടീ കൊച്ചേ ഇത്‌ ഞാൻ നമ്മുടെ ലൈബ്രറിയിൽ നിന്നും എടുത്തതാ. നിനക്ക്‌ വേണമെങ്കിൽ ഇതു വായിച്ചോ".

ജീവിതത്തിൽ ആദ്യമായി എന്റെ കൈയിൽ കിട്ടുന്ന, ഞാൻ ആദ്യമായി വായിക്കുന്ന ഒരു നോവൽ.

"കോവിലന്റെ - തട്ടകം". 


എന്റെ കൈയിൽ ആ പുസ്തകം കിട്ടിയപ്പോൾ ശരിക്കും എനിക്ക്‌ തോന്നിയത്‌ ഞാൻ നാളുകളായി കാത്തിരുന്ന നിധി എന്റെ കൈയിൽ കിട്ടിയ പോലെയായിരുന്നു. ആദ്യമേ തന്നെ ഞാൻ ആ എഴുത്തുകാരനെക്കുറിച്ചു
വായിച്ചു.

കോവിലൻ എന്ന തൂലികാനാമത്തിലറിയപ്പെടുന്ന വി.വി. അയ്യപ്പൻ എഴുതിയ നോവലാണ് തട്ടകം. ഈ നോവൽ 1995-ൽ പ്രസിദ്ധീകരിച്ചു. ആത്മകഥാപരമായി അവതരിപ്പിച്ചിട്ടുള്ള തട്ടകത്തിൽ സ്വന്തം ദേശമായ കണ്ടാണിശ്ശേരി ഗ്രാമത്തിലെ തലമുറകളുടെ ചരിത്രമാണ് പശ്ചാത്തലമാക്കിയിരിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡു, വയലാർ അവാർഡ്‌, ഒ. എൻ.വി. പുരസ്കാരം, എ.പി. കളയ്ക്കാട് അവാർഡ് തുടങ്ങിയ നിരവധി അവാർഡുകൾ തട്ടകത്തിനു ലഭിച്ചിട്ടുണ്ട്.
(കടപ്പാട്‌ ഗൂഗിൾ)

ഞാൻ വായിച്ചുതുടങ്ങിയപ്പോൾ മനസ്സിലായി ആ ഭാഷാ ശൈലിയും അതിന്റെ പൊരുളും മനസ്സിലാക്കുവാൻ ഇത്തിരി ബുദ്ധിമുട്ടാണെന്ന്. ആ പുസ്തകം ഒരു സാധരണക്കരനു മനസ്സിലാക്കുവാൻ സാധിക്കുന്ന ഒന്നായിരുന്നില്ല. അത്രക്കും ശക്തമായിരുന്നു ആ ദ്രാവിഡ ഭാഷ. പക്ഷേ ഞാനത്‌ മുഴുവനും വായിച്ചു. അത്‌ വായിച്ചു കഴിഞ്ഞ സന്തോഷത്തിൽ ഞാൻ മമ്മിയോട്‌ അത്‌ പറഞ്ഞു. അത്‌ കേട്ടു കൊണ്ട്‌ പപ്പ അപ്പുറത്തെ മുറിയിൽ നിൽപ്പുണ്ടായിരുന്നു. ജീവിതത്തിലാദ്യമായി പപ്പയെന്നെ അനുമോദിച്ചുകൊണ്ട്‌ അന്നൊരു കാര്യം പറഞ്ഞു,

"ആ പുസ്തകം വായിക്കുവാൻ ഞാൻ ശ്രമിച്ചു പക്ഷേ മൂന്നു നാലു പേജ്‌ വായിച്ചോപ്പോളെക്കും എനിക്ക്‌ മടുപ്പ്‌ തോന്നി. എനിക്ക്‌ താത്പര്യം തോന്നിയില്ല പിന്നീട്‌ വായിക്കുവാൻ. നീയത്‌ മുഴുവൻ വായിച്ചിട്ടുണ്ടെങ്കിൽ അത്‌ കാണിക്കുന്നത്‌ നിന്റെ വായനയോടുളള താത്പര്യത്തെയാണു. നിന്റെ അക്ഷരങ്ങളോടുളള ഇഷ്ടത്തെയാണു."

എനിക്ക്‌ അന്നൊരുപാട്‌ സന്തോഷം തോന്നി. 

എന്റെ കഥയും കേട്ട്‌ ഏത്തക്കാ വറുത്തതും കൊറിച്ചു കൊണ്ടിരുന്ന എന്റെ പടച്ചോൻ പെട്ടെന്നൊരു ഡയലോഗും പൊക്കിപ്പിടിച്ചു വന്നു,

"അന്റെ ഉപ്പ സ്നേഹമുളള ആളാ. പക്ഷേ പുളളിക്ക്‌ അതെങ്ങനെ പ്രകടിപ്പിക്കണമെന്നറിയില്ലാ. അത്രയേയുളളൂ."

ഞാൻ ചിരിച്ചുകൊണ്ട്‌ എന്റെ കഥ തുടർന്നു.

പിന്നേയും എന്റെ ആ ബന്ധു വേറൊരു പുസ്തകമായും വന്നു. പെരുമ്പടവം ശ്രീധരന്റെ സങ്കീർത്തനം പോലെയെന്ന നോവൽ.ഞാനൊരുപാടിഷ്ടപ്പെടുന്ന നോവലുകളിൽ ഒന്നാണു. അതുപോലെ എം. ടി. യുടെ കാലം എന്ന നോവൽ.  പിന്നീട്‌ എന്റെ ബന്ധു പുസ്തകങ്ങളൊന്നും കൊണ്ടുവന്നില്ലാ. തന്ന പുസ്തകങ്ങൾ എന്റെ കൈയ്യിൽ നിന്നും തിരിച്ചു വാങ്ങിയതുമില്ലാ.

"ഓനെ ലൈബ്രറിക്കാരു ഇപ്പോഴും തപ്പിനടക്കുന്നെണ്ടെന്നാ ഞാനറിഞ്ഞത്‌ ആ മൂന്നു പുസ്തകങ്ങളും കൊടുക്കാത്തതിന്റെ പേരിൽ." അതും പറഞ്ഞു പടച്ചോൻ കുണുങ്ങി കുണുങ്ങി ചിരിച്ചു.

"ഇങ്ങൾക്കറിയുമോ എനിക്ക്‌‌ ആദ്യമായി പുസ്തകങ്ങളെക്കുറിച്ചു പറഞ്ഞുതരുന്നത്‌ എന്റെ മാഷാണു. ഒരു ദിവസം ക്ലാസ്സിലെ ഇടവേളയുടെ സമയത്ത്‌ മാഷ്‌ എന്നോടു ചോദിച്ചു നീ ഷിവ്‌ കേരയുടെ പുസ്തകങ്ങൾ വായിച്ചിട്ടുണ്ടോയെന്നു."

ഞാൻ ആദ്യമായിട്ടായിരുന്നു ആ പേരു കേൾക്കുന്നത്‌ തന്നെ.

ഞാൻ പറഞ്ഞു, "ഇല്ലാ.. അതെവിടുന്നാ വാങ്ങിക്കാൻ പറ്റുകാ?"

നമുക്ക്‌ ഡി.സി ബുക്ക്സിൽ പോയി അന്വേഷിക്കാമെന്ന് മാഷ്‌ പറഞ്ഞു. അങ്ങനെ ക്ലാസ്സ്‌ കഴിഞ്ഞ്‌ ഞാനും മാഷും കൂടി അവിടേക്ക്‌ പോയി. ആദ്യമായിട്ടായിരുന്നു ഞാൻ അവിടെ പോകുന്നതും. എന്തോരം പുസ്തകങ്ങളായിരുന്നൂന്നറിയുവോ അവിടെ. സത്യം പറഞ്ഞാൽ അത്‌ കണ്ടിട്ട്‌ എന്റെ മനസ്സിൽ എത്ര ലഡ്ഡു പൊട്ടിയെന്നറിയുമോ. ആ പുസ്തകങ്ങളെല്ലാം സ്വന്തമാക്കുവാൻ തോന്നി. പക്ഷേ കൈയ്യിൽ സൂക്ഷിച്ചിരുന്ന പോക്കറ്റ്‌ മണി ഒരു പുസ്തകം വാങ്ങിക്കുവാനേ തികയുമായിരുന്നുളളു.


അങ്ങനെ ആദ്യമായി ഞാൻ സ്വന്തമാക്കിയ പുസ്തകം ഷിവ്‌ കേരയുടെ "You can win" എന്ന പുസ്തകമായിരുന്നു. അതും എന്റെ മാഷ്‌ പറഞ്ഞിട്ട്‌. പത്ത്‌ പതിനഞ്ചു വർഷം ഞാൻ മനസ്സിൽ താലോലിച്ച എന്റെ സ്വപ്നമായിരുന്നു അന്ന് മാഷിലൂടെയെനിക്ക്‌ സാധ്യമായത്‌. പക്ഷേ അതൊന്നും മാഷിനറിയില്ലായുരുന്നുട്ടോ.

അതുപോലെ തന്നെ കോട്ടയം പബ്ലിക്ക്‌ ലൈബ്രറിയിലും മാഷ്‌ ഒരു ദിവസം എന്നെ കൊണ്ടുപോയി. അവിടെ പോകണമെന്ന് ഞാൻ ഒരുപാട്‌ ആശിച്ചിരുന്നതാ.  അവിടെയും ഞാനാദ്യമായിപ്പോയത്‌ മാഷിന്റെ കൂടെയാ. ആ ലൈബ്രറിയിൽ കയറി ഞാൻ അതിലെ ബുക്ക്‌ ഷെൽഫിൽ വെച്ചിരിക്കുന്ന പുസ്തകങ്ങളിലൂടെ കൈയ്യോടിച്ചു കൊണ്ട്‌ മനസ്സിൽ പറഞ്ഞു " ഒരിക്കൽ ഞാനെഴുതിയ എന്റെ പുസ്തകങ്ങളും ഈ ഷെൽഫിൽ വരുമെന്ന്". എന്റെ വലിയ സ്വപ്നങ്ങളിൽ ഒന്ന്.

"അപ്പോ അന്റെയീ മാഷില്ലായിരുന്നുവെങ്കിൽ നീയി ജീവിതത്തിൽ ഇതൊന്നും കാണത്തില്ലായിരുന്നു ല്ലേ!!." എന്നെ ചെറുതായിയൊന്ന് കളിയാക്കിക്കൊണ്ട്‌ ആശാൻ ഏറുകണ്ണിട്ട്‌ എന്നെയൊന്ന് നോക്കി.

തെല്ല് നീരസത്തോടെ ഞാൻ തുടർന്നു,
"അതൊന്നുമെനിക്കറിയില്ല. പക്ഷേ അദ്ദേഹത്തിനു എന്റെ ജീവിതത്തിലുളള സ്ഥാനം വളരെ വലുതാണു. അത്‌ ഒരു പക്ഷേ അദ്ദേഹത്തിനു പോലും അതിന്റെ പൂർണ്ണാവസ്ഥയിൽ അറിയില്ലായെന്നുളളതാണു. "

പിന്നീട്‌ രെഞ്ചിയുടെ കൂടെ കൂടിയേപ്പിന്നെയാണു പുസ്തകങ്ങളുടെ ഒരു പെരുമഴ തന്നെ പെയ്യുവാൻ തുടങ്ങിയത്‌. എവിടെപ്പോയാലും രെഞ്ചി ഒരു പുസ്തകവുമായേ തിരിച്ചു വരൂ. ഞങ്ങളുടെ പുസ്തക ഷെൽഫ്‌ നിറഞ്ഞു കവിഞ്ഞപ്പോൾ കുറച്ചു പുസ്തകങ്ങൾ നാട്ടിലോട്ട്‌ പായ്ക്‌ ചെയ്തു വിട്ടു.

ഇപ്പോൾ ഒരുപാട്‌ പുസ്തകങ്ങളുടെ മധ്യത്തിലാണു എന്റെ ജീവിതം തന്നെ. അതിനു ഇങ്ങൾക്കൊരു ബലിയ താങ്ക്സ്‌ ഉണ്ടുട്ടോ... ഇനി ബാക്കി കഥ ഞാൻ പിന്നെപ്പറയാം. എനിക്ക്‌ എന്റെ നോവലൊന്നെഴുതിത്തീർക്കണം.

"അല്ലാ വന്നപ്പം തൊട്ട്‌ ചോദിക്കണമെന്ന് കരുതിയതാ. അന്റെ മുഖത്തെന്താ ഒരു വല്ലാത്ത സന്തോഷം." പോകാനിറങ്ങിയ പടച്ചോൻ വെറുതെ എന്നെ കിളളുവാനായി ചോദിച്ചു.

"ചില സന്തോഷങ്ങൾക്ക്‌ കാരണങ്ങൾ വേണ്ട... അഥവാ കാരണങ്ങൾ ഉണ്ടെങ്കിൽ കൂടിയും അത്‌ ഹൃദയത്തിന്റെ ഭാഷയിൽ എഴുതിയതാ. അത്‌ വായിക്കുവാൻ അറിയാവുന്നവർക്ക്‌ അറിയാൻ പറ്റും ആ സന്തോഷം എന്താണെന്ന്."

അത്‌ കേട്ട്‌ പടച്ചോൻ പുഞ്ചിരിച്ചു. 

"നന്ദി"... ഞാൻ ഉറക്കെ അദ്ദേഹത്തോടായി പറഞ്ഞു.

"എന്തിനു..." എല്ലാമറിയാമായിരിന്നിട്ടും പടച്ചോൻ അത്‌ ചോദിച്ചു.

"എല്ലാത്തിനും." ഞാൻ ചിരിച്ചുകൊണ്ട്‌ മറുപടി പറഞ്ഞു.

"ഓ... ഹൃദയത്തിന്റെ ഭാഷാ." അതും പറഞ്ഞ്‌ പുളളി യാത്രപറഞ്ഞു.

വീണ്ടും ഞാൻ എഴുത്തിന്റെ ലോകത്തിലേക്ക്‌ കടന്നു.   

"പറയുവാൻ ഒരുപാടുണ്ട്‌, എഴുതുവാൻ അതിലേറെയും. എല്ലാം ഞാൻ സൂക്ഷിക്കുന്നു ഹൃദയത്തിന്റെ ഒരു കോണിൽ ആരും കാണാതെ ആരോടും പറയാതെ... കാലത്തിന്റെ കാരുണ്യത്തിനായി....വിധിയുടെ ദയാവായ്പിനായി... ഇനിയും എത്ര നാൾ..



കാർത്തിക.....

Friday, January 29, 2016

എന്റെ സംഗീതം

മൂന്നു ആഴ്ച്ചത്തെ വനവാസത്തിനു ഇന്നലെ വിരാമമിട്ടുകൊണ്ട്‌ വീണ്ടും വായനയുടേയും, സംഗീതത്തിന്റേയും, എഴുത്തിന്റേയും ലോകത്തിലേക്ക്‌.... 



ഇന്നലെ ജോലി കഴിഞ്ഞു വന്നിട്ട്‌ ആദ്യം ചെയ്തത്‌ മനസ്സിൽ കേൾക്കുവാൻ കുറിച്ചു വെച്ച കുറച്ചു നല്ല പാട്ടുകൾ കേൾക്കുക എന്നുളളതായിരുന്നു... അത്‌ കേട്ടുകൊണ്ട്‌ മനസ്സിൽ താലോലിക്കുന്ന കുറച്ചു സ്വപ്നങ്ങളേയും കെട്ടിപ്പിടിച്ചു  ഇരുട്ടിനെ പുണരുന്ന ആകാശത്തേക്ക്‌ നോക്കിയങ്ങനെ വെറുതെ അലസ്സമായി ബെഡ്ഡിൽ കിടന്നു... ഞാൻ അപ്പോൾ തേടിയത്‌ എന്റെ വാൽനക്ഷത്രത്തെയായിരുന്നു.... നിന്റെ ഓർമ്മകളും പേറി എനിക്ക്‌ വേണ്ടി എന്നും കിഴക്കുദിക്കുന്ന എന്റെ വാൽനക്ഷത്രത്തെ.... 



എന്തിനാണു നീയെനിക്ക്‌ ആ ഓർമ്മകൾ നൽകിയത്‌
ഒരിടത്തും എഴുതപ്പെടാതെ ആരോടും പറയാതെ 
നീയെന്റെ ഹൃദയത്തിൽ ആ ഓർമ്മകൾ കുറിച്ചത്‌
ഞാൻ നിന്നെ ഒരിക്കലും മറക്കാതിരിക്കുവാനോ..

മറക്കുവാൻ ഞാൻ ശ്രമിക്കാഞ്ഞിട്ടോ
അതോ ഞാൻ ഒരിക്കലും മറക്കരുതെന്ന്
നീയാഗ്രഹിക്കുന്നതുകൊണ്ടോ എന്നറിയില്ലാ 
ആ ഓർമ്മകൾക്ക്‌ ഇത്ര സുഗന്ധം... 

എന്റെ കാതുകളിൽ മുഴങ്ങും സംഗീതം 
ഓർമ്മകളായി എന്നിൽ പെയ്തിറങ്ങുകയാണു
ആ പ്രണയത്തിന്റെ നനുത്ത കുളിരിൽ 
ഞാൻ കേൾക്കുന്നു പെയ്യാത്ത മഴയുടെ സംഗീതം.

ശരിക്കും സംഗീതത്തിനൊരു മാസ്മരികമായ ശക്‌തിയാണു... അത്‌ നമ്മുടെ ആത്മാവിനും മനസ്സിനും നൽകുന്ന സുഖം ഒന്നു വേറെ തന്നെയാണു.... കുഞ്ഞായിരുന്നപ്പോൾ ഞാൻ ഒരുപാട്‌ ആഗ്രഹിച്ചിരുന്നു പിയാനോയും, വയലിനുമൊക്കെ വായിക്കുവാൻ പടിക്കണമെന്ന്. ഹിറ്റ്‌ലർ മത്തായിയുടെ (എന്റെ അപ്പൻ) അടുത്ത് ചെന്ന് അത്‌ ചോദിക്കാനുളള ധൈര്യം ഇല്ലായിരുന്നു എന്നു പറയുന്നതിനേക്കാൾ അത്‌ ചോദിച്ചിട്ടു നടക്കാതെ വരുമ്പോഴുളള മാനസിക വ്യഥയെ ഓർത്താണു അതുപോലുളള മനോഹരമായ പല ആഗ്രഹങ്ങളും അന്നു മുളയിലേ ഞങ്ങൾ കുഴി വെട്ടി കുഴിച്ചു മൂടിക്കൊണ്ടിരുന്നത്‌...

ഇനി ആ കുഴിച്ചുമൂടിയതൊക്കെ വീണ്ടും കുഴി തോണ്ടിയെടുത്താലോയെന്നൊരാഗ്രഹം.... ഞാനാഗ്രഹിച്ചതൊക്കെ ഇനിയും എനിക്ക്‌ സ്വായക്തമാക്കുവാൻ സാധിക്കുമെന്നൊരു തോന്നൽ... ആ തോന്നിലിനു അകമ്പടിയായി ഏഴാം തീയതി മുതൽ ആരംഭിക്കുന്ന എന്റെ രണ്ടാഴ്ച്ചത്തെ ചെറിയ ഒരു ഇടവേളക്കായി എന്റെ നോവലിന്റെയൊപ്പം ഞാൻ സ്വന്തമാക്കുവാൻ ആഗ്രഹിച്ച ആ സംഗീതത്തേയും കൂട്ടുവാൻ ഞാൻ തീരുമാനിച്ചു....

വെറുതെ.... ഒക്കെ ഒരു രസമല്ലേ.... 
ജീവിതത്തിൽ നമുക്കായി അവശേഷിക്കുന്ന കൊച്ചു കൊച്ചു സന്തോഷങ്ങൾ ... 

ജീവിതത്തിൽ നമുക്ക്‌ സാധ്യമാക്കുവാൻ പറ്റുന്ന സന്തോഷങ്ങൾ എല്ലാം സ്വന്തമാക്കണം... നമ്മുടെയെല്ലാം മനസ്സിൽ നാം ആരോടും ചിലപ്പോൾ പങ്കുവെക്കാതെ സൂക്ഷിക്കുന്ന ചില ആഗ്രഹങ്ങൾ കാണും ... ഒരിക്കലും നടക്കില്ലെന്നു നമ്മൾ എഴുതി തളളിയ ആഗ്രഹങ്ങൾ .... ധൈര്യമായി ആ സ്വപ്നങ്ങളെ നിങ്ങളുടെ നെഞ്ചോട്‌ ചേർത്ത്‌ വെച്ച്‌ ആത്മവിശ്വാസത്തോടെ പറയുക എനിക്ക്‌ അത്‌ സാധിക്കുമെന്നു.... അവിടെ തുടങ്ങുകയായി നിങ്ങളുടെ ജൈത്ര യാത്ര ... വിജയത്തിലേക്കുളള ജൈത്ര യാത്ര...... നമ്മൾ ഈ ലോകത്തോടു വിട ചൊല്ലുമ്പോൾ നമുക്കഭിമാനിക്കാം എന്റെ ജീവിതം സാർത്ഥകമായിരുന്നുവെന്ന്....


മാഷേ.... 
ഇങ്ങൾക്കായി എന്തോ എഴുതണമെന്നുണ്ട്‌ ...
 പക്ഷേ അത്‌ വായിക്കുവാൻ ഇങ്ങളില്ല... 
അതുകൊണ്ട്‌ ഞാനത്‌ എന്റെ ഹൃദയത്തിലെഴുതി... 
ഹൃദയങ്ങളെ വായിക്കുന്ന ഇങ്ങൾക്കറിയാം അതെന്താണെന്ന്....

എന്റെ നോവലിന്ന് ഞാൻ വെറുതെ ആദ്യം മുതൽ വായിച്ചു. അതിന്റെ എട്ട്‌ അധ്യായങ്ങൾ എഴുതിക്കഴിഞ്ഞിരിക്കുന്നു.  പക്ഷേ ഓരോ അധ്യായങ്ങൾ തീരുമ്പോഴും എന്തോ ഒരു ടെൻഷൻ മനസ്സിൽ ... എവിടെയോ ഒരു നഷ്ടബോധം .... അതെന്തുകൊണ്ടാണെന്ന് മാഷിനറിയാം ... എല്ലാം ശരിയാകും ല്ലേ മാഷേ ... എന്റെ പ്രതീക്ഷകൾ ...

ജനുവരി മാസത്തിനു വിട ചൊല്ലിക്കൊണ്ട്‌...

വാലന്റൈൻ മാസത്തിനു സ്വാഗതമേകിക്കൊണ്ട്‌ ...


കാർത്തിക...

Thursday, January 28, 2016

ഒരിക്കൽക്കൂടി...

Sunset at Ajman 

ഞാൻ ആഗ്രഹിക്കുകയാണു നിന്റെ അക്ഷരങ്ങളെ ഒരിക്കൽക്കൂടി 
എന്റെ നയനങ്ങൾക്ക്‌ കാണുവാൻ സാധിച്ചിരുന്നെങ്കിൽ
ആ അക്ഷരങ്ങളിലൂടെ കുറിക്കപ്പെടുന്ന വരികൾ ഒരിക്കൽക്കൂടി 
എനിക്ക്‌ വായിക്കുവാനായി പിറന്നു വീണിരുന്നുവെങ്കിൽ


ഈ പ്രപഞ്ചമെന്ന കടലാസും ജീവിതമെന്ന തൂലികയും 
നിനക്ക്‌ സ്വന്തമായ അനുഭവങ്ങളെന്ന അക്ഷരങ്ങളിലൂടെ
നിന്റെ വിരൽത്തുമ്പിന്റെ സ്പർശനത്താൽ വിരിയുന്ന 
നിന്റെ സുവർണ്ണ ലിപികൾക്കായി കാത്തിരിക്കുന്നു


ജീവിത യാത്രയിൽ നീയറിയാതെ നീ മറന്ന അക്ഷരങ്ങൾ
നിനക്ക്‌ നഷ്ടപ്പെട്ടുവെന്ന് നീ പറഞ്ഞ ആ അക്ഷരങ്ങൾ
നിന്റെ ഹൃദയത്തിൻ ഉൾക്കോണിലെവിടെയോ
നീ കാണാതെ നീയറിയാതെ നിനക്കായി ഇപ്പോളും തുടിക്കുന്നു


എന്തുകൊണ്ടാണു ആ സ്പന്ദനങ്ങളെ നീ ഇപ്പോഴും
 അറിഞ്ഞിട്ടും അറിയാതെയും കേട്ടിട്ടും കേൾക്കാതെയുമിരുന്നു
നിന്റെ അക്ഷരങ്ങൾ നിനക്ക്‌ നഷ്ടപ്പെട്ടുവെന്നു പറഞ്ഞ്‌
നഷ്ടപ്പെടാത്ത ഒന്നിനുവേണ്ടി നീ വിലപിക്കുന്നത്‌


നീ നിന്റെ നഷ്ടങ്ങളെ അളക്കേണ്ടത്‌ കൊഴിഞ്ഞു വീണ ദിനങ്ങളാലല്ല
പകരം ഇനിയും വിടരുവാനിരിക്കുന്ന പ്രഭാതങ്ങളാലാണു
നിന്നിലെ അക്ഷരമെന്ന പ്രണയത്തിന്റെ പൂർണ്ണത
നിന്റെ എഴുത്തുകളിലൂടെ ഈ പ്രപഞ്ചത്തിൽ കുറിക്കപ്പെടേണ്ടത്‌.


ഇനിയെങ്കിലും നീയാ ഹൃദയമിടിപ്പുകൾ കേൾക്കുമെന്ന പ്രതീക്ഷയിൽ
ആ അക്ഷരങ്ങളെ ഈ ലോകത്തിന്റെ ഒരു കോണിലിരുന്നു 
നീയറിയാതെ  എനിക്ക്‌ തൊടുവാനും,അറിയുവാനും സാധിക്കുമെന്ന 
പ്രത്യാശയിൽ  നിന്റെ അക്ഷരങ്ങൾക്കായി ഞാനിതു കുറിക്കുന്നു..


ഒരിക്കൽക്കൂടി ആ അക്ഷരങ്ങൾ ഈ ഭൂമിയിൽ
 നിന്റെ തൂലികയിലൂടെ ജന്മമെടുത്തിരുന്നുവെങ്കിൽ...


പ്രതീക്ഷകളോടെ....
കാർത്തിക...

Monday, January 25, 2016

അപ്പോ ആരാ സ്വർഗ്ഗത്തിൽ പോകാ???



ഡൂട്ടി കഴിഞ്ഞ്‌ കാർ പാർക്കിൽ ചെന്നപ്പോൾ അവിടെ എന്റെ കാറിൽ ചാരി നിൽക്കുന്നു ആശാൻ. എന്നെ കണ്ടതും ഒരു നൂറു വാട്ട്‌ ചിരി പാസ്സാക്കി.

"ഇങ്ങളു ഇവിടേയും എത്തിയോ??" ഞാൻ അതിശയത്തോടെ ചോദിച്ചു.

ഞാൻ കാറിന്റെ ഡോറു തുറന്ന് അകത്തു കേറുന്നതിനു മുൻപേ പുളളി കാറിന്റെയകത്ത്‌ ചാടി കേറി ഇരിപ്പുറപ്പിച്ചു. ഞാൻ സീറ്റ്‌ ബെൽറ്റ്‌ ഇട്ടപ്പോൾ പുളളിയോടായി പറഞ്ഞു,

"ദേ! എന്റെ കൂടെ യാത്ര ചെയ്യണമെങ്കിൽ സീറ്റ്‌ ബെൽറ്റിടണം. ഇങ്ങളാ സീറ്റ്‌ ബെൽറ്റൊന്നിട്ടേ." അതും പറഞ്ഞ്‌ ഞാൻ സീറ്റ്‌ ബെൽറ്റെടുത്തുകൊടുത്തു.

"എടീ പെണ്ണേ ... എന്നെ അനക്ക്‌ മാത്രമേ കാണത്തൊളളൂ. അതുകൊണ്ട്‌ പോലീസുകാരു അനക്ക്‌ ഫൈനെഴുതുമെന്ന് ബേജറാവണ്ടാന്ന്." അതും പറഞ്ഞ്‌ പുളളി സീറ്റിൽ ഒന്നുകൂടി നിവർന്നിരുന്നു.

"അതേ... ഞാൻ വണ്ടിയോടിക്കുന്നതിനെക്കുറിച്ച്‌ എല്ലാവർക്കും വളരെ മോശമഭിപ്രായമാണു. 140-160 സ്പീഡിലാണു ഞാൻ ചവിട്ടി വിടുന്നത്‌. അതിന്റെയിടക്ക്‌ എപ്പോ ബ്രേക്ക്‌ ചവിട്ടുന്നതെന്നൊന്നും പറയാൻ പറ്റില്ല. ഈങ്ങളു തെറിച്ചുപോകാതിരിക്കാനാണു ഞാൻ പറയുന്നത്‌. എന്റെ ബാക്കി കഥ കേൾക്കണെങ്കിൽ മതി." അതും പറഞ്ഞ്‌ ഞാൻ കാർ സ്റ്റാർട്ട്‌ ചെയ്തു. അപ്പോഴെക്കും ആശാൻ സീറ്റ്‌ ബെൽറ്റൊക്കെയിട്ട്‌ എനിക്കൊരു ചിരിയും പാസ്സാക്കി.

ഞങ്ങളുടെ യാത്ര തുടങ്ങി. സായാഹ്ന സൂര്യൻ ആകാശ വിതാനത്തിൽ അങ്ങനെ സകല പ്രൗഢിയോടും കൂടി ജ്വലിച്ചു നിൽക്കുന്നു. എന്റെ ഓർമ്മകൾ ഞങ്ങളെ ഇരുപത്‌ വർഷം പുറകിലേക്ക്‌ കൊണ്ട്‌ പോയി.

കുഞ്ഞായിരുന്നപ്പോൾ ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്‌ ഞാൻ ഈ ഭൂമിയിൽ ജനിച്ചു വീണത്‌ ഒരായിരം ചോദ്യങ്ങളുടെ കലവറയുമായിട്ടാണെന്ന്. പക്ഷേ എന്റെ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകുവാൻ ആരുമുണ്ടായിരുന്നില്ലാ. വീട്ടിൽ പപ്പയുളളപ്പോൾ സംസാരം എന്ന കാര്യം ബാൻഡാണു. മമ്മി പിന്നെ എപ്പോഴും മൗന വൃതത്തിലുമായിരിക്കും. അതുകൊണ്ട്‌ എന്റെ ചോദ്യങ്ങൾക്കുൾക്കുളള ഉത്തരം ഞാൻ തന്നെയായിരുന്നു എന്നും കണ്ടുപിടിക്കുന്നത്‌.

ആ ചോദ്യങ്ങളിൽ ഒന്നായിരുന്നു,

"അപ്പോ ആരു സ്വർഗ്ഗത്തിൽ പോകും????"

ക്രിസ്ത്യാനികൾ പറയുന്നു അവരു മാത്രമേ സ്വർഗ്ഗത്തിൽ പോകൂന്ന്. അന്നത്തെ എന്റെ ഏറ്റവും വലിയ ആശ്വാസങ്ങളിലൊന്ന് ഞാനൊരു ക്രിസ്ത്യാനി ആയിരുന്നു എന്നുളളതായിരുന്നു.

അങ്ങനെയിരിക്കുമ്പോളാണു ഹിന്ദു മതത്തെക്കുറിച്ചും മുസ്ലീം മതത്തെക്കുറിച്ചും അറിയുവാനിടയായത്‌. അപ്പോ ഞാനറിഞ്ഞു അവർക്കും സ്വർഗ്ഗവും നരകവുമൊക്കെയുണ്ടെന്ന്. എനിക്കാകെ മൊത്തം കൺഫ്യൂഷനായി. എന്റെ ഏറ്റവും വലിയ വേവലാതി ഇനി ഹിന്ദുക്കളും മുസ്ലീങ്ങളും മാത്രമേ സ്വർഗ്ഗത്തിൽ പോകത്തൊളളുവെങ്കിൽ ഞാൻ പിന്നെ എങ്ങോട്ട്‌ പോകുമെന്നതായിരുന്നു.

കുറേ നാളു ആ ചോദ്യവുമായി ഞാൻ അലഞ്ഞു നടന്നു. അതിലും രസം ഇനി ഹിന്ദുക്കളേ സ്വർഗ്ഗത്തിൽ പോകുവെങ്കിൽ ഞാനതിനു പരിഹാരം കണ്ടത്‌ ഇടക്ക്‌ അടുത്തുളള അമ്പലത്തിൽ കൂട്ടുകാരുടെ കൂടെ  ദീപാരാധന തൊഴുവാൻ പോയിയാണു. അവിടെ ചെല്ലുമ്പോളെ ഞാൻ പറയും,

"ദേ! ഞാനൊരു ക്രിസ്ത്യാനിപ്പെണ്ണാ. ഇവിടെ വന്ന് പ്രാർത്ഥിക്കുന്നവർക്കൊക്കെ ദേവി നീ അനുഗ്രഹം കൊടുക്കുമെന്ന് ഞാൻ കേട്ടിട്ടുണ്ട്‌. അപ്പോ എന്നേകൂടി സ്വർഗ്ഗത്തിൽ കൊണ്ടു പോകുവാൻ ഒന്നനുഗ്രഹിക്കണം."

ഞങ്ങടെ നാട്ടിൽ മുസ്ലീം പളളിയില്ലാത്തതുകൊണ്ട്‌ അളളാഹുവിനെ മണിയടിച്ച്‌ സ്വർഗ്ഗത്തിൽ പോകാമെന്നുളള എന്റെ പൂതി നടന്നില്ലാട്ടോ. പക്ഷേ അപ്പോളാരോ എന്നോട്‌ പറഞ്ഞു ഞങ്ങൾ ക്രിസ്ത്യാനികളും മുസ്ലിംങ്ങളും ചേട്ടാനിയൻ മാരുടെ മക്കളാണെന്ന്. ഞങ്ങളുടെ യഹോവയും അവരുടെ അല്ലാഹുവും ഒരാളു തന്നെയാണെന്ന്. സത്യം പറയാമല്ലോ അത്‌ അറിഞ്ഞേപ്പിന്നേയാണു എനിക്ക്‌ സ്വർഗ്ഗത്തിലേക്കുളള ടിക്കെറ്റ്‌ ഞാൻ ഉറപ്പിച്ചത്‌.



അങ്ങനെയിരിക്കുമ്പോളാണു നമ്മുടെ ഗാന്ധിയപ്പൂപ്പന്റെ കഥ എട്ടാം ക്ലാസ്സിൽ പടിക്കുമ്പോൾ ഇഗ്ലീഷ്‌ രണ്ടാം പേപ്പർ ആയി പഠിക്കുവാൻ തുടങ്ങുന്നത്‌. ഗാന്ധിയപ്പൂപ്പനാണു എന്നെ പഠിപ്പിച്ചത്‌ എല്ലാ മതങ്ങളുടേയും അന്തസത്തയും, അവരുടെ മത ഗ്രന്ഥങ്ങളും നമ്മളെ പഠിപ്പിക്കുന്നത്‌ ഓരേ കാര്യം തന്നെയാണെന്ന്.ദൈവത്തിനു മതമില്ലേന്നും, എന്നിരുന്നാലും എല്ലാ മതങ്ങളേയും അവരുടെ നല്ല വിശ്വാസങ്ങളേയും ബഹുമാനിക്കണമെന്ന് ഞാൻ പഠിച്ചത്‌ അദ്ദേഹിത്തിന്റെ പുസ്തകങ്ങളിലൂടെയാണു.

പിന്നീട്‌ എന്നെ ആകർഷിച്ചത്‌ ശ്രീ നാരായണ ഗുരുവിന്റെ ആശയങ്ങളായിരുന്നു,

"ഒരു ജാതി, ഒരു മതം, ഒരു ദൈവം"

"മനുഷ്യൻ എന്ന ജാതി , മാനവികത എന്ന മതം, സ്നേഹം എന്ന ദൈവം" അതായിരുന്നു എന്റെ മനസ്സിലെ സ്വർഗ്ഗത്തിനു ഞാൻ നൽകിയ ഉപസംഹാരം."

"എന്റ്മ്മോ!!!!!...."

ഞാൻ അങ്ങനെ തകർത്ത്‌ കഥ പറഞ്ഞുകൊണ്ടിരുന്നപ്പോൾ പെട്ടെന്ന് ഒരു അലർച്ച ഞാൻ കേട്ടു. അത്‌ മറ്റാരുമായിരുന്നില്ലാ എന്റെ ഒരു ബ്രേക്ക്‌ ചവിട്ടിന്റെ ആഘാതത്തിൽ ഒന്ന് കുമ്പിട്ടതിന്റെ സൈറൺ പാവം പടച്ചോനിൽ നിന്ന് മുഴങ്ങിയതാണു.

"എടീ പെണ്ണെ ... നീയൊന്ന് പതുക്കെയൊക്കെ ചവിട്ട്‌. ഇങ്ങനെ പോയാൽ അന്റെ കഥ മുഴുവൻ കേൾക്കാൻ ഞാനുണ്ടാകുമോയെന്നാണു എന്റെ സംശയം." അതും പറഞ്ഞു പാവം ഒരു ദീർഘ ശ്വാസം വിട്ടു.

"ഈയ്യ്‌ പറഞ്ഞത്‌ ശരിയാ... ശരിക്കും മതങ്ങളും മതഗ്രന്ഥങ്ങളുമൊക്കെ മാനവികതയുടെ നന്മക്കായിട്ടാണു സൃഷ്ടിക്കപ്പെട്ടിട്ടുളളത്‌. പക്ഷേ അതിനെ ദുരുപയോഗം ചെയ്യുന്നത്‌ കാണുമ്പോളാണു ഒരു പാട്‌ ദുഃഖം തോന്നുന്നത്‌. മതത്തിന്റേയും ദൈവങ്ങളുടേയും പേരിൽ എന്തു പേക്കൂത്തുകളാണു കാണിച്ചുകൂട്ടുന്നത്‌" പടച്ചോനും തന്റെ ദുഃഖം പങ്കുവെച്ചു.

ഞാൻ തുടർന്നു
"പിന്നെ ഒരു കൂട്ടരുണ്ട്‌ മതങ്ങളേയും ദൈവങ്ങളിലും വിശ്വാസമില്ലാത്തവർ. എനിക്ക്‌ അവരെക്കുറിച്ച്‌ പരാതികളൊന്നുമില്ലാ. പക്ഷേ ഈ ലോകത്തുളള കോടിക്കണക്കിനുളള മനുഷ്യർക്ക്‌ സന്തോഷവും സമാധാനവും നൽകാൻ ഒരു മതത്തിനും അതിന്റെ വിശ്വാസങ്ങൾക്കും സാധിക്കുന്നുണ്ടെങ്കിൽ എന്തിനാണു മറ്റുളളവർ അതിനെക്കുറിച്ചു പുഛത്തോടെ കാണുന്നതെന്നും, മോശമായി സംസാരിക്കുന്നതെന്നും ഞാൻ ചിന്തിക്കാറുണ്ട്‌.
നമുക്കതിനെ അഭിപ്രായ സ്വാതന്ത്യമെന്നും പറയാം."

"പക്ഷേ ഞാൻ വിശ്വസിക്കുന്നത്‌ ഈ പ്രപഞ്ചത്തിലെ പരമമായ ഒരു ശക്തിയാലാണു. ഈ പ്രപഞ്ചത്തെ മുഴുവൻ നിയന്ത്രിക്കുന്ന ഒരു ചൈതന്യം. അതിനു ക്രിസ്ത്യാനികൾ നൽകിയ പേരു യഹോവയെന്നാണു, മുസ്ലീംങ്ങൾ നൽകിയത്‌ അല്ലാഹുവെന്നാണു, ഹിന്ദുക്കൾ പരമശിവനെന്നും ആ ശക്തിയെ വിളിക്കുന്നു ... ആരാധിക്കുന്നു..."

അപ്പോഴേക്കും ഞങ്ങൾ എന്റെ സ്ഥലത്ത്‌ എത്തി. വണ്ടി പാർക്ക്‌ ചെയ്തു ഞാൻ പടച്ചോനോട്‌ ഒരു ചോദ്യം ചോദിച്ചു.

"ഇനി ഇങ്ങളു പറ. ഇങ്ങളു ആരുടെ പടച്ചോനാ????ക്രിസ്ത്യാനികളുടെയാണോ, ഹിന്ദുക്കളുടെയാണോ, മുസ്ലിംങ്ങളുടെയാണോ, അതോ ഈ ലോകത്തിലുളള മറ്റേതെങ്കിലും മതങ്ങളുടെ പടച്ചോനാണോ." ഞാൻ ആകാംഷയോടെ പടച്ചോനെ നോക്കി.

അദ്ദേഹം ഞാൻ ചോദിച്ച ചോദ്യത്തിനു ഉത്തരമായി പുഞ്ചിരിയോടു കൂടി ഒരു മറു ചോദ്യം തിരിച്ചു ചോദിച്ചു, " അനക്ക്‌ ഞാൻ ആരുടെ ദൈവമായിട്ടാ തോന്നിയിട്ടുളളത്‌??".

ഞാൻ പട്ടെന്നുതന്നെ അതിനു മറുപടി പറഞ്ഞു, "ഇങ്ങളെന്റെ പടച്ചോനാ."

"അതാണു നിന്റെ ചോദ്യത്തിനുളള എന്റെ ഉത്തരവും. എല്ലാവരിലും ദൈവികതയുടെ ഒരംശം ഉണ്ട്‌. പക്ഷേ അതാരും ഒരിക്കലും കാണുന്നില്ലാ. അത്‌ കണ്ടെത്തുന്നവർക്ക്‌ അവരുടെ ദൈവത്തേയും കാണാം." അതും പറഞ്ഞു പുളളി പോകുവാനൊരുങ്ങി.

"വന്നാൽ ഒരു കാപ്പി കുടിച്ചിട്ടു പോകാം ഇങ്ങൾക്ക്‌." ഞാൻ പടച്ചോനോടായി പറഞ്ഞു.

"വേണ്ടാ... അന്റെ കാപ്പിയേക്കാൾ എനിക്കിപ്പം പത്യം ന്റെ മുബീന്റെ ബിരിയാണിയോടാ." അതും പറഞ്ഞു അദ്ദേഹം നടന്നകന്നു.

അദ്ദേഹം പോകുന്നതും നോക്കി ഞാൻ
എന്റെ കാറിൽ ചാരിയങ്ങനെ നിന്നു. കുറച്ചു ദൂരം ചെന്നിട്ട്‌ തിരിഞ്ഞു നോക്കി അദ്ദേഹം എന്നോടായി പറഞ്ഞു, "അന്റെ മാഷ്‌ സുഖായിട്ടിരിക്കുന്നു ട്ടോ."

ഞങ്ങൾ രണ്ടു പേരും പരസ്പരം നോക്കി ചിരിച്ചു. ആ ചിരിയിൽ ഞങ്ങൾക്ക്‌ മാത്രം മനസ്സിലാകുന്ന ഒരു ഭാഷയുണ്ടായിരുന്നു... ഒരു നല്ല സൗഹൃദത്തിന്റെ ഭാഷ...

കാർത്തിക....

Saturday, January 23, 2016

Missing You...



I miss you terribly today 
Why your memories have taken charge over me !!
My Love and Lust are searching for Your presence 
Though each cell of my body is filled with Your Love. 

Nature showers the mist of your Love 
Sun has brought me the warmth of your memories
Cool wind is hugging me for reminding me 
About the deepest reminiscences of your desire.

My Love is spreading all over my body 
By leaving the message that I need You 
I can experience the vibrations of Your Love 
It's resonance questing for a merging of Love.

My day is just wrapped with Your Divine Love 
My mind is overjoyed with Your mystic presence 
My Love has cherished  by Your invisible touch 
 Still, I am missing You, but don't know why!!

I MISS YOU.....
&
KEEP SAFE.....