മൂന്നു ആഴ്ച്ചത്തെ വനവാസത്തിനു ഇന്നലെ വിരാമമിട്ടുകൊണ്ട് വീണ്ടും വായനയുടേയും, സംഗീതത്തിന്റേയും, എഴുത്തിന്റേയും ലോകത്തിലേക്ക്....
ഇന്നലെ ജോലി കഴിഞ്ഞു വന്നിട്ട് ആദ്യം ചെയ്തത് മനസ്സിൽ കേൾക്കുവാൻ കുറിച്ചു വെച്ച കുറച്ചു നല്ല പാട്ടുകൾ കേൾക്കുക എന്നുളളതായിരുന്നു... അത് കേട്ടുകൊണ്ട് മനസ്സിൽ താലോലിക്കുന്ന കുറച്ചു സ്വപ്നങ്ങളേയും കെട്ടിപ്പിടിച്ചു ഇരുട്ടിനെ പുണരുന്ന ആകാശത്തേക്ക് നോക്കിയങ്ങനെ വെറുതെ അലസ്സമായി ബെഡ്ഡിൽ കിടന്നു... ഞാൻ അപ്പോൾ തേടിയത് എന്റെ വാൽനക്ഷത്രത്തെയായിരുന്നു.... നിന്റെ ഓർമ്മകളും പേറി എനിക്ക് വേണ്ടി എന്നും കിഴക്കുദിക്കുന്ന എന്റെ വാൽനക്ഷത്രത്തെ....
എന്തിനാണു നീയെനിക്ക് ആ ഓർമ്മകൾ നൽകിയത്
ഒരിടത്തും എഴുതപ്പെടാതെ ആരോടും പറയാതെ
നീയെന്റെ ഹൃദയത്തിൽ ആ ഓർമ്മകൾ കുറിച്ചത്
ഞാൻ നിന്നെ ഒരിക്കലും മറക്കാതിരിക്കുവാനോ..
മറക്കുവാൻ ഞാൻ ശ്രമിക്കാഞ്ഞിട്ടോ
അതോ ഞാൻ ഒരിക്കലും മറക്കരുതെന്ന്
നീയാഗ്രഹിക്കുന്നതുകൊണ്ടോ എന്നറിയില്ലാ
ആ ഓർമ്മകൾക്ക് ഇത്ര സുഗന്ധം...
എന്റെ കാതുകളിൽ മുഴങ്ങും സംഗീതം
ഓർമ്മകളായി എന്നിൽ പെയ്തിറങ്ങുകയാണു
ആ പ്രണയത്തിന്റെ നനുത്ത കുളിരിൽ
ഞാൻ കേൾക്കുന്നു പെയ്യാത്ത മഴയുടെ സംഗീതം.
ശരിക്കും സംഗീതത്തിനൊരു മാസ്മരികമായ ശക്‌തിയാണു... അത് നമ്മുടെ ആത്മാവിനും മനസ്സിനും നൽകുന്ന സുഖം ഒന്നു വേറെ തന്നെയാണു.... കുഞ്ഞായിരുന്നപ്പോൾ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു പിയാനോയും, വയലിനുമൊക്കെ വായിക്കുവാൻ പടിക്കണമെന്ന്. ഹിറ്റ്‌ലർ മത്തായിയുടെ (എന്റെ അപ്പൻ) അടുത്ത് ചെന്ന് അത് ചോദിക്കാനുളള ധൈര്യം ഇല്ലായിരുന്നു എന്നു പറയുന്നതിനേക്കാൾ അത് ചോദിച്ചിട്ടു നടക്കാതെ വരുമ്പോഴുളള മാനസിക വ്യഥയെ ഓർത്താണു അതുപോലുളള മനോഹരമായ പല ആഗ്രഹങ്ങളും അന്നു മുളയിലേ ഞങ്ങൾ കുഴി വെട്ടി കുഴിച്ചു മൂടിക്കൊണ്ടിരുന്നത്...
ഇനി ആ കുഴിച്ചുമൂടിയതൊക്കെ വീണ്ടും കുഴി തോണ്ടിയെടുത്താലോയെന്നൊരാഗ്രഹം.... ഞാനാഗ്രഹിച്ചതൊക്കെ ഇനിയും എനിക്ക് സ്വായക്തമാക്കുവാൻ സാധിക്കുമെന്നൊരു തോന്നൽ... ആ തോന്നിലിനു അകമ്പടിയായി ഏഴാം തീയതി മുതൽ ആരംഭിക്കുന്ന എന്റെ രണ്ടാഴ്ച്ചത്തെ ചെറിയ ഒരു ഇടവേളക്കായി എന്റെ നോവലിന്റെയൊപ്പം ഞാൻ സ്വന്തമാക്കുവാൻ ആഗ്രഹിച്ച ആ സംഗീതത്തേയും കൂട്ടുവാൻ ഞാൻ തീരുമാനിച്ചു....
വെറുതെ.... ഒക്കെ ഒരു രസമല്ലേ....
ജീവിതത്തിൽ നമുക്കായി അവശേഷിക്കുന്ന കൊച്ചു കൊച്ചു സന്തോഷങ്ങൾ ...
ജീവിതത്തിൽ നമുക്ക് സാധ്യമാക്കുവാൻ പറ്റുന്ന സന്തോഷങ്ങൾ എല്ലാം സ്വന്തമാക്കണം... നമ്മുടെയെല്ലാം മനസ്സിൽ നാം ആരോടും ചിലപ്പോൾ പങ്കുവെക്കാതെ സൂക്ഷിക്കുന്ന ചില ആഗ്രഹങ്ങൾ കാണും ... ഒരിക്കലും നടക്കില്ലെന്നു നമ്മൾ എഴുതി തളളിയ ആഗ്രഹങ്ങൾ .... ധൈര്യമായി ആ സ്വപ്നങ്ങളെ നിങ്ങളുടെ നെഞ്ചോട് ചേർത്ത് വെച്ച് ആത്മവിശ്വാസത്തോടെ പറയുക എനിക്ക് അത് സാധിക്കുമെന്നു.... അവിടെ തുടങ്ങുകയായി നിങ്ങളുടെ ജൈത്ര യാത്ര ... വിജയത്തിലേക്കുളള ജൈത്ര യാത്ര...... നമ്മൾ ഈ ലോകത്തോടു വിട ചൊല്ലുമ്പോൾ നമുക്കഭിമാനിക്കാം എന്റെ ജീവിതം സാർത്ഥകമായിരുന്നുവെന്ന്....
മാഷേ....
ഇങ്ങൾക്കായി എന്തോ എഴുതണമെന്നുണ്ട് ...
പക്ഷേ അത് വായിക്കുവാൻ ഇങ്ങളില്ല...
അതുകൊണ്ട് ഞാനത് എന്റെ ഹൃദയത്തിലെഴുതി...
ഹൃദയങ്ങളെ വായിക്കുന്ന ഇങ്ങൾക്കറിയാം അതെന്താണെന്ന്....
എന്റെ നോവലിന്ന് ഞാൻ വെറുതെ ആദ്യം മുതൽ വായിച്ചു. അതിന്റെ എട്ട് അധ്യായങ്ങൾ എഴുതിക്കഴിഞ്ഞിരിക്കുന്നു. പക്ഷേ ഓരോ അധ്യായങ്ങൾ തീരുമ്പോഴും എന്തോ ഒരു ടെൻഷൻ മനസ്സിൽ ... എവിടെയോ ഒരു നഷ്ടബോധം .... അതെന്തുകൊണ്ടാണെന്ന് മാഷിനറിയാം ... എല്ലാം ശരിയാകും ല്ലേ മാഷേ ... എന്റെ പ്രതീക്ഷകൾ ...
എന്റെ നോവലിന്ന് ഞാൻ വെറുതെ ആദ്യം മുതൽ വായിച്ചു. അതിന്റെ എട്ട് അധ്യായങ്ങൾ എഴുതിക്കഴിഞ്ഞിരിക്കുന്നു. പക്ഷേ ഓരോ അധ്യായങ്ങൾ തീരുമ്പോഴും എന്തോ ഒരു ടെൻഷൻ മനസ്സിൽ ... എവിടെയോ ഒരു നഷ്ടബോധം .... അതെന്തുകൊണ്ടാണെന്ന് മാഷിനറിയാം ... എല്ലാം ശരിയാകും ല്ലേ മാഷേ ... എന്റെ പ്രതീക്ഷകൾ ...
ജനുവരി മാസത്തിനു വിട ചൊല്ലിക്കൊണ്ട്...
വാലന്റൈൻ മാസത്തിനു സ്വാഗതമേകിക്കൊണ്ട് ...
കാർത്തിക...
No comments:
Post a Comment