എതോ സ്വപ്നത്തിന്‍ ചിറകിലേറി
വന്നു
നീയെന്‍ ജീവിതയാത്രയില്‍
ഏകാന്തമാമെന്‍
സ്വപ്നതീരങ്ങളില്‍ നീ
നിറച്ചു
പൊയ്പ്പോയ കാലത്തിന്നോര്‍മകള്‍
വിരിഞ്ഞു
നാമറിയാതെ നമ്മില്‍
പുതിയ
സൗഹൃദത്തിന്‍ പൂമൊട്ടുകള്‍
അതില്‍
വിടര്‍ന്ന പൂക്കള്‍ നല്‍കി
പുതിയ
വസന്തത്തിന്‍ നിറച്ചാര്‍ത്തുകള്‍
കാലം തെറ്റിയ
വര്‍ഷംപോല്‍
പെയ്തിറങ്ങി
നീയെന്‍ മനതാരില്‍
അറിഞ്ഞു
നിന്‍ ഹൃദയതാളങ്ങളില്‍
മുഴങ്ങും
സ്വകാര്യമാം മനോവീചികള്‍
ഇനിയും
തുടരുമീയാത്രയില്‍ നീ
നല്‍കി
ഇന്നലകളെ ഒരോര്‍മ്മയായി
കാലം
സാക്ഷിയാം നാളെകളില്‍
വിടരട്ടെ ആ സ്വപ്‌നങ്ങള്‍ നമുക്കായി.
...........കാര്‍ത്തിക..........
No comments:
Post a Comment