മനസ്സ് അസ്വസ്തമാകുമ്പോൾ ഞാൻ ഏറ്റവും കൂടുതൽ ചെയ്യാൻ ഇഷ്ടപ്പെടുന്ന കാര്യം എന്റെ കാറുമെടുത്ത് ഒരു ഡ്രൈവിനു പോകുക എന്നുളളതാണു... എന്താണു അതിൽ നിന്നു കിട്ടുന്ന സന്തോഷം എന്നു ചോദിച്ചാൽ എനിക്കറിയില്ലാ ...
But I feel happy and rejuvenated...
ആ യാത്രയിൽ ആകാശം സായംസന്ധ്യയുടെ നിറച്ചാർത്തിനാൽ വളരെ സൗന്ദര്യമുളളതായി കാണപ്പെട്ടു .. ആ സൗന്ദര്യത്തിനു മാറ്റുകൂട്ടുവാൻ വഴിവിളക്കുകൾ പ്രകാശം ചൊരിഞ്ഞു നിൽക്കുന്നത് കണ്ടപ്പോൾ എന്റെ കാറു ഒരു വശത്തേക്കു ഒതുക്കി നിർത്തി എന്റെ മൊബൈലിൽ ആ ചിത്രം പകർത്തി..
പിന്നെ കുറെ സമയം അതും ആസ്വദിച്ചു പ്രകൃതിയുമായി ഒരു മൗനസല്ലാപത്തിൽ ഏർപ്പെട്ടു .. എനിക്കും പ്രകൃതിക്കും മാത്രം മനസ്സിലാകുന്ന ഭാഷ .. മൗനത്തിന്റെ ഭാഷാ... ഇപ്പോൾ ആ ഭാഷയാണു എനിക്ക് കൂടുതൽ ഇണങ്ങുന്നതും മനസ്സിലാകുന്നതും ... പണ്ട് ഞാൻ ഒരു പോസ്റ്റിൽ എഴുതിയതു പോലെ ... മൗനങ്ങളും വാചാലമാണു അത് കേൾക്കുവാൻ കഴിഞ്ഞാൽ ....
പക്ഷേ ചില മൗനങ്ങളും അതിന്റെ ആഴവും നമ്മുടെ ചിന്തകൾക്കും അതീതമാണു ... അതിന്റെ പൊരുൾ എന്താണെന്ന് ഒരു പരിധിവരെ അറിയാമെങ്കിലും അവ്യക്തമായ ആ മൗനം ശരിക്കും എന്നെ ശ്വാസം മുട്ടിക്കുന്നു .... എല്ലാം അറിയാം .. എല്ലാം മനസ്സിലാകുകയും ചെയ്യും ... പക്ഷേ ...
സായം സന്ധ്യയുടെ നിറക്കൂട്ടുകൾ പോലെ എന്റെ ജീവിതത്തിലെ നിറങ്ങളും ഒരു മൗനത്തിൽ ഒളിപ്പിച്ച് ദൂരേക്ക് പോയ്‌മറഞ്ഞപ്പോൾ ഞാൻ അറിഞ്ഞു ആ മൗനത്തിൽ അലിഞ്ഞു ചേർന്ന എന്റെ നിറങ്ങളും സ്വപ്നങ്ങളും എനിക്കിപ്പ്പോൾ അന്യമാണെന്ന് .... വീണ്ടും ഒരു പുലരിക്കായി സായംസന്ധ്യക്ക് വിട നൽകി രാത്രി ഉണർന്നപ്പോൾ എന്റെ യാത്രയും അവസാനിച്ചു ... ഒരു പക്ഷേ എന്റെ ജീവിതത്തിലും ആ മൗനം വെടിഞ്ഞു പുതിയ പുലിരിക്കായി നീ ഉണരുമ്പോൾ എന്റെ യാത്രയും അവസാനിച്ചിരിക്കും ... പിന്നെയും ബാക്കിയാവുന്നത് നമ്മുടെ മൗനങ്ങൾ മാത്രമായിരിക്കും ....
കാർത്തിക ....

No comments:
Post a Comment