ഇന്ന് രാവിലെ വളരെ നേരത്തെ എണീറ്റു, സ്വിച്ചിട്ടതുപോലെ സമയം അഞ്ചരയായപ്പോള്‍ കണ്ണു തുറന്നു...ഒരു കാപ്പിയും ഇട്ട് നേരെ പഠിക്കുവാന്‍ ഇരുന്നു. പക്ഷേ പ്രതീക്ഷിച്ച വിജയം കരസ്ഥമാക്കുവാന്‍ സാധിക്കാഞ്ഞതുകൊണ്ട്... വീണ്ടും ഒരു പൂച്ചയുറക്കത്തിനു വേദിയൊരുങ്ങി. എനിക്ക് വേണ്ടി എന്നത്തെയും പോലെ എന്‍റെ സ്വപ്നങ്ങളും എനിക്കായി കാത്തിരിപ്പുണ്ടായിരുന്നു... ഞാന്‍ കാണുവാന്‍ ആഗ്രഹിച്ച സ്വപ്നം... എന്‍റെ മാത്രം സ്വപ്നം... അത് കണ്ടുകഴിഞ്ഞു എണീറ്റപ്പോള്‍ എവിടെയോ ഒരു ഡിപ്രഷന്‍ അടിച്ചു.... അങ്ങനെയിരിക്കുമ്പോള്‍ ഗൂഗിളില്‍ കയറി സിനിമ ലിസ്റ്റ് ഒന്നു തപ്പി... ദേ! കിടക്കുന്നു ഞാന് കാണാന്‍ ആഗ്രഹിച്ച പടം...
അങ്ങനെ മൂന്നു മാസത്തെ ഇടവേളക്ക് ശേഷം ഞാന്‍ ആദ്യമായി തനിച്ചു പോയി ഒരു സിനിമ കണ്ടു " എന്നു നിന്‍റെ മൊയ്ദീന്‍" ... നാടും വീടും,പുഴയും മഴയും, അമ്പലവും ഉത്സവവും അതിലുപരി അനശ്വരമായ ഒരു പ്രണയവും കോര്‍ത്തിണക്കി വളരെ മനോഹരമായ എന്നാല്‍ ദുരന്തപൂര്‍ണമായ ഒരു പ്രണയ കാവ്യം...
ടിക്കറ്റ് കൌണ്ടറില്‍ ചെന്നപ്പോള്‍ എനിക്കുവേണ്ടി അവിടെ നിന്ന സ്റ്റാഫ് തിരഞ്ഞെടുത്തത് സീറ്റ് നമ്പര്‍ 14... ടിക്കറ്റിലെ നമ്പര്‍ കണ്ട് എന്‍റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു.." എന്‍റെ മാജിക് നമ്പര്‍." ഈ പടം കാണാന്‍ ഞാന്‍ ഇരിക്കേണ്ട അനുയോജ്യമായ സീറ്റ് നമ്പര്‍.
ഈ സിനിമയില്‍ തമാശകളില്ലാ... പകരം ഒരു വ്യക്തിയുടെ ജീവിതത്തില്‍ നിര്‍ഭാഗ്യം എന്നത് ഏതെല്ലാം വഴികളിലൂടെ എത്തപ്പെടുന്നു എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ഈ സിനിമ... അത് ജീവിതത്തില്‍ അനുഭവിച്ചവര്‍ക്ക് അല്ലെങ്കില്‍ ഇപ്പോഴും അനുഭവിക്കുന്നവര്‍ക്ക് തികച്ചും സ്വീകാര്യമായ സിനിമ... നിര്‍ഭാഗ്യങ്ങള്‍ ജീവിതത്തില്‍ തുടര്‍ക്കഥയാകാത്തവര്‍ക്ക് ഒരാളുടെ ജീവിതത്തില്‍ ഇങ്ങനെയും സംഭവിക്കുമോയെന്നു ചിന്തിപ്പിക്കുന്ന കഥ...
അതിലഭിനയിച്ച ഓരോ വ്യക്തിയും അവരുടെ ഏറ്റവും നല്ല അഭിനയ മുഹൂര്‍ത്തം കാഴ്ച്ച വെച്ചിരിക്കുന്നു... ജോമോന്‍ റ്റി. ജോണിന്‍റെ ഛായാഗ്രഹണം എടുത്ത് പറയേണ്ടിയിരിക്കുന്നു.
ആ സിനിമയില്‍ ഒരു ദിവസം എടുത്തു പറയുന്നുണ്ട് "ജൂലൈ 12"...
എന്‍റെ ജീവിതത്തിലും ഒരിക്കലും മറക്കാനാകാത്ത ദിവസം "JULY 12".
അപ്പോള്‍ ഞാന്‍ ചിന്തിച്ചത് ആയുദം കൊണ്ടുണ്ടാക്കുന്ന മുറിവാണോ , വാക്കുകള്‍ കൊണ്ടുണ്ടാക്കുന്ന മുറിവാണോ നമ്മില്‍ കൂടുതല്‍ ആഴത്തില്‍ മുറിവുണ്ടാക്കുന്നത്?????.... നമ്മള്‍ ജീവനു തുല്യം സ്നേഹിക്കുന്നവര്‍ ഒന്നു ചെറുതായി ശ\കാരിച്ചാല്‍ പോലും നമ്മുടെ ചങ്കുപൊടിയും .... ഒരുപാട് വേദന തോന്നിയാലും നമ്മുടെ ഇടയിലുള്ള സ്നേഹം നമ്മില്‍ എന്നും അതുപോലെ തന്നെയുണ്ടാകും.... അത് ആര്‍ക്കും മുറിച്ചുമാറ്റുവാന്‍ സാധിക്കില്ല....
കാഞ്ചനമാലയുടേയും, മോയ്ദീനിന്‍റെയും അനശ്വര പ്രണയത്തിനുമുന്‍പില്‍ ഞാന്‍ എന്‍റെ ശിരസ്സു നമിക്കുന്നു....
***********
ഞാനും തേടിയത് അനശ്വരമായ ആ പ്രണയത്തെയായിരുന്നു... പ്രണയമെന്നത് ഒരു കാമുകീ കാമുക ബന്ധമായി കാണുവാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല... അത് രണ്ടു വ്യക്തികള്‍ തമ്മിലലുള്ള രണ്ടു ആത്മാക്കള്‍ തമ്മിലുള്ള ഒരു നല്ല സൌഹൃദമായിട്ട് കാണുവാന്‍ ഞാന്‍ എന്നുമാഗ്രഹിച്ചിട്ടുള്ളത്... അതിന്‍റെ ആഴവും പരപ്പും ഒരിക്കലും അളക്കുവാന്‍ പറ്റാത്തതായിരിക്കണം... അതിന്‍റെ അടിസ്ഥാനങ്ങള്‍ പൂര്‍ണ സ്വാതന്ത്ര്യത്തിലും വിശ്വാസത്തിലും വേരൂന്നിയതായിരിക്കണം.... അവിടെയാണ് പ്രണയമെന്നത് അനശ്വരമായി മാറുന്നത്...
ഞാന്‍ തേടിയതും കണ്ടെത്തിയതും അതാണ്... പക്ഷേ....
എന്‍റെ വിശ്വാസങ്ങളില്‍ ഞാന്‍ അടിയുറച്ചു നില്‍ക്കുന്നിടത്തോളം കാലം എന്‍റെ പ്രണയം എന്നോടൊപ്പം എന്നുമുണ്ടാകും.... എന്‍റെ അവസാന ശ്വാസം വരെ.... എന്‍റെ മാത്രം സ്വകാര്യതയായി... അതിന്‍റെ പൂര്‍ണത എന്‍റെ ഏറ്റവും മനോഹരമായ സ്വപ്നമായി എന്നും എന്നില്‍ അവശേഷിക്കും....
നിര്‍വചനങ്ങളില്ലാത്ത, ദിവ്യമായ എന്‍റെ പ്രണയത്തിനായി, എന്‍റെ മനോഹരമായ ആ സ്വപ്നങ്ങള്‍ക്കായി ഞാന്‍ ഇത് കുറിക്കുന്നു...
"എന്‍റെ അക്ഷരങ്ങള്‍, എന്‍റെ എഴുത്തുകള്‍ നിന്നോടിനി പറയും
എന്നില്‍ വിളങ്ങും അനശ്വരമായ എന്‍റെ പ്രണയത്തിന്‍റെ,
സ്നേഹത്തിന്‍റെ, ഒരു നല്ല സൌഹൃദത്തിന്‍റെ നന്മകള്‍...
അതെഴുതുവാന്‍ പടച്ചവന്‍ എന്‍റെ തൂലികയെയും,
എന്‍റെ വിരലുകളെയും അനുഗ്രഹിക്കട്ടെയെന്ന പ്രാര്‍ത്ഥനയോടെ.."
ഒരുപാടിഷ്ടത്തോടെ........
കാര്‍ത്തിക....
**************
No comments:
Post a Comment