15.10.15
ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട് നമുക്ക് മറ്റുളളവരുടെ മനസ്സ് വായിക്കാൻ കഴിഞ്ഞുരുന്നെങ്കിൽ ഒരു പക്ഷേ പൊയ്‌മുഖങ്ങളുടെയോ, വിശ്വാസമില്ലായ്മയുടേയോ ഒരു സാഹചര്യം ഉളവാകത്തില്ലാ... കാരണം ഞാൻ എന്താണെന്ന് എന്നെ അറിയുവാൻ ആഗ്രഹിക്കുന്ന വ്യക്തിക്ക് പൂർണമായും അറിയാം... ആർക്കും ആരുടേയും മുൻപിൽ തലകുനിക്കേണ്ടി വരില്ല... എല്ലാവർക്കും പരസ്പരം തങ്ങളുടെ നന്മതിന്മകളെക്കുറിച്ചു അറിവുണ്ടായിരിക്കുകയും ചെയ്യും ....
16/10/15,02:39pm
ഇന്നലെ പകുതിക്ക്‌വെച്ചു നിർത്തി ഏതോ തീരങ്ങൾ തേടി ഞാൻ പോയി.. ആ തീരങ്ങളിൽ ഞാൻ എഴുതുവാൻ ആഗ്രിച്ചതും എനിക്ക് നഷ്ടപ്പെട്ടു ... ചിൽപ്പോൾ ചില കാര്യങ്ങൾ ഒരിക്കലും ഒരിടത്തും എഴുതപ്പെടാതെ ആരോടും തുറന്നു പറയപ്പെടാതെ നമ്മിൽ മാത്രം വിലയം പ്രാപിക്കും ... നമ്മൾ മണ്ണോട് ചേരുമ്പോൾ ഈ ഭൂമിയിൽ നമ്മോടൊപ്പം അതും അലിഞ്ഞു ചേരും ... അവിടെ അവശേഷിക്കുന്നത് പരസ്പരവിശ്വാസത്തിന്റെ പരസ്പര ബഹുമാനത്തിന്റെ അനർവചനീയമായ സ്നേഹത്തിന്റെ ഉദാത്തമായ അസ്തിത്വമാണു...
എന്റെ പരാജയങ്ങളിൽ , എന്റെ വീഴ്ചകളിൽ, എന്റെ വേദനകളിൽ ഞാൻ മുറകെപിടിക്കുന്ന എന്റെ വിശ്വാസം അതാണു എന്റെ സ്നേഹം ... നിർവചനങ്ങളില്ലാത്ത എന്റെ പ്രണയം .... ദിവസങ്ങൾ എത്ര വേഗമാണു കൊഴിഞ്ഞുകൊണ്ടിരിക്കുന്നത് ... എല്ലാം ഒരോർമ്മയായി അവശേഷിക്കുമ്പോൾ അതിനുളളിൽ വിങ്ങുന്ന എന്റെ ഹൃദയം എനിക്ക് മാത്രം കാണുവാൻ കഴിയുന്നു ... ആ നോവ് എന്നും ഞാൻ എന്റെ ഹൃദയത്തിന്റെ ഒരു കോണിൽ കാത്തുസൂക്ഷിക്കും ... ആ നോവിനും ഒരു സുഖമുണ്ട് .. ഒരു നന്മയുണ്ട് .... ഒരിക്കലും അതിന്റെ നാളങ്ങൾ അണയുവാൻ ഞാൻ അനുവദിക്കില്ലാ ... ആ വെളിച്ചമായിരിക്കും ഇരുൾമൂടിയ എന്റെ ജീവിതത്തിൽ ഒരു നറുവെട്ടമായി ഇനി എന്നെ എന്നും നയിക്കുന്നത് .. എന്റെ ഏകാന്തമായ യാത്രകളിലെ
എന്റെ സഹയാത്രികൻ ....
ജീവിതം ബാക്കിവെച്ച ഒരുപാട് നല്ല ഒർമ്മകൾക്കായി ...
എന്നും മനസ്സിൽ താലോലിക്കുവാൻ ഏൽപ്പിച്ച്
പോയ്മറഞ്ഞ ആ നല്ല നിമിഷങ്ങൾക്കായി...
ഒരിക്കലും മറക്കാതിരിക്കുവാൻ ഹൃദയത്തിന്റെ ആഴങ്ങളിൽ
ഒരു നോവായി ആ ദിനങ്ങൾ എഴുതിച്ചേർത്തതിനു...
എല്ലാം ഒരു മൗനത്തിന്റെ മറയിൽ ഒളിപ്പിച്ച് വിടവാങ്ങുമ്പോൾ
ഏകാന്തമാകുന്നു എൻ സൗഹൃദത്തിൻ തീരങ്ങൾ..
കാർത്തിക...
എന്റെ സഹയാത്രികൻ ....
ജീവിതം ബാക്കിവെച്ച ഒരുപാട് നല്ല ഒർമ്മകൾക്കായി ...
എന്നും മനസ്സിൽ താലോലിക്കുവാൻ ഏൽപ്പിച്ച്
പോയ്മറഞ്ഞ ആ നല്ല നിമിഷങ്ങൾക്കായി...
ഒരിക്കലും മറക്കാതിരിക്കുവാൻ ഹൃദയത്തിന്റെ ആഴങ്ങളിൽ
ഒരു നോവായി ആ ദിനങ്ങൾ എഴുതിച്ചേർത്തതിനു...
എല്ലാം ഒരു മൗനത്തിന്റെ മറയിൽ ഒളിപ്പിച്ച് വിടവാങ്ങുമ്പോൾ
ഏകാന്തമാകുന്നു എൻ സൗഹൃദത്തിൻ തീരങ്ങൾ..
കാർത്തിക...
No comments:
Post a Comment