രാത്രി വളരെ വൈകിയിരിക്കുന്നു .. ഉറങ്ങുവാനുളള ഒരു മാനസികാവസ്ഥയിലേക്ക് മനസ്സും ശരീരവും എത്തിച്ചേർന്നില്ല. അതുകൊണ്ട് പാട്ടുകൾക്ക് കാതോർത്ത്, ജനാലയിലൂടെ ഒഴുകിയെത്തുന്ന കാറ്റിനു കൂട്ടായി വെറുതെ വെളിയിലെ ഇരുട്ടിലേക്ക് കണ്ണുംനട്ട് , പൊയ്പോയ ഒർമ്മകളിലൂടെ വെറുതെ മനസ്സിനെ സഞ്ചരിക്കുവാൻ വിട്ട് എന്റെ സോഫയിൽ ഞാനിരുന്നു.
കരയരുതെന്ന് ഒരുപാട് ആഗ്രഹിച്ചു .... പക്ഷേ ഞാൻ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാനറിഞ്ഞു ..തനിയെയായപ്പോൾ എല്ലാ ഒർമ്മകളും എന്റെ മനസ്സിന്റെ അന്തവിഹായസ്സിൽ ചിറകടിച്ചുയരുന്നു .. ആ ചിറകടികൾ എന്റെ ആത്മാവിനെ കീറി മുറിക്കുകയാണു ... എന്താണു എനിക്ക് മാത്രം ഒന്നും മറക്കുവാൻ സാധിക്കാത്തത് .... എന്താണു ഞാൻ മാത്രം ആ ഉമിത്തീയിൽ എരിഞ്ഞു തീരുന്നത് ...
ആരോടും പരിഭവമോ പരാതികളോ ഇല്ലാതെ എല്ലാ തെറ്റുകളും ഞാൻ ഏറ്റെടുക്കുന്നു.... എല്ലാവരുടെ മുൻപിലും ഞാൻ അപമാനിക്കപ്പെട്ടപ്പോഴും , എന്റെ സ്വപ്നങ്ങളും ജീവിതവും എന്നിൽ നിന്ന് പറന്നകന്നു പോയപ്പോഴും ഞാൻ മൂകമായി നിന്നതേയുളളു ... ആരും കാണാതെ ഞാൻ ഒഴുക്കിയ കണ്ണുനീർ മാത്രമായിരുന്നു എല്ലാത്തിനു സാക്ഷി ...സാരല്ല്യാ .... എല്ലാ ഒരു ദിവസം ശരിയാകും .... എന്നും നന്മകൾ മാത്രം എല്ലാവർക്കും നേരുന്നു ...
പുലർമഞ്ഞുപോൽ നീ പൂവിന്റെ നെഞ്ചിൽ
നിന്നൊരുസൂര്യനാളമേറ്റുണരുന്നുവോ
ജന്മങ്ങളായി വിണ്ണിൻ കണ്ണായ താരങ്ങൾ
മഴയേറ്റുരാവോരം മറയുന്നുവോ
പറയാതെ ഞാൻ പറയുന്നുവോ വിരഹം നിറഞ്ഞ
വാക്കുകൾ നിറസന്ധ്യപോൽ മിഴിപൂട്ടിനിൽക്കവേ..
കാർത്തിക ...
No comments:
Post a Comment