My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Wednesday, September 23, 2015

നന്ദി ചൊല്ലീടുവാനീ ജീവിതം


ചിരിക്കണോ കരയണോ എന്നറിയാതെ ജീവിതം ചിലപ്പോൾ നമ്മളെ നിർവികാരമായ  ഒരു അവസ്ഥയിലേക്ക്‌  തളളിവിടാറുണ്ട്‌..... ഒരു സന്തോഷത്തിന്റെ മദ്ധ്യത്തിൽ ഒരു ദുഖം അനുഭവിക്കുമ്പോൾ ... അല്ലെങ്കിൽ ഇനി ജീവിതത്തിൽ ഒഴുക്കുവാൻ കണ്ണുനീർ ഇല്ലാതാവുമ്പോൾ ... ജീവിതത്തിൽ എല്ലാ പ്രതീക്ഷകളും അസ്തമിക്കുംമ്പോൾ... അങ്ങനെ ഒരുപാടു സാഹചര്യങ്ങളിലൂടെ നിർവികാരം എന്ന ഭാവം നമ്മിൽ വിരിയും...

ഞാൻ ഇന്നു ആലോചിച്ചതും അതിനെക്കുറിച്ചായിരുന്നു..... കാരണം എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും അഭിമുഖീകരിക്കേണ്ടി വന്നിട്ടുളളതും ആ ഒരവസ്ഥയാണു..... ഒരു വ്യക്തിയുടെ ഏറ്റവും പ്രധാനപ്പെട്ടതും സന്തോഷകരവുമായിരിക്കേണ്ട ജീവിത സാഹചര്യങ്ങളെല്ലാം ഏതെങ്കിലും ദുരന്തത്തിന്റെ ആവിർഭാവത്തോടെയാണു സംഭവിക്കാറുളളത്‌ .... ഇപ്പൊൾ അതുകൊണ്ട്‌ എല്ലാത്തിനോടും ഒരു നിർവികാരിതയാണു ജീവിതത്തിൽ ....

ഒരു സൗഹൃദത്തിന്റെ വീണ്ടെടുക്കലിലൂടെ ഇന്നു ഒരുപാടു സന്തോഷം തോന്നിയ ദിവസം ആണെങ്കിലും പപ്പായെ വെല്ലൂർക്ക്‌ അനരോഗ്യത്തെത്തുടർന്ന് ഷിഫ്റ്റ്‌ ചെയ്തിരിക്കുന്നതോർക്കുമ്പോൾ ആ സന്തോഷവും എങ്ങനെ സ്വീകരിക്കണമെന്നറിയില്ലാ ..... ഒരാഴ്ചയായി പപ്പയെ കാരിത്താസ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു .... വെല്ലൂരെ ഡോക്ടേഴ്സിന്റെ നിർദ്ദേശപ്രകാരം ഇന്നു പപ്പയെ വെല്ലൂർക്ക്‌ കൊണ്ടുപോകുന്നു .... പാവം ഒരുപാട്‌ അനുഭവിക്കുന്നുണ്ട്‌ ... ഒന്നു പോയി കാണുവാനുളള സാഹചര്യം പോണക്കും എനിക്കിപ്പോൾ ഇല്ലാ .... ദൈവം ഒന്നും വരുത്തില്ലായെന്ന് മനസിനെ പറഞ്ഞു വിശ്വസിപ്പിക്കുമ്പോളും യാഥാർദ്ധ്യങ്ങളെ അംഗീകരിച്ചേ മതിയാവൂ ...

നന്ദി ഒരുപാട്‌ വേദനകൾക്കിടയിൽ ഒരു വലിയ ആശ്വാസമായി മാറിയതിനു .... നമ്മുടെ ഓരോ വാക്കുകൾക്കും പ്രവൃത്തികൾക്കും ഈ ജീവിതം ഒരു പാട്‌ വിലകൽപ്പിക്കുന്നുണ്ട്‌ ... അത്‌ നമ്മുടെ ജീവിത സാഹചര്യങ്ങളിൽ പ്രതിഫലിക്കപ്പ്പെടുകയും ചെയ്യും .... ഓരോ വ്യക്തികളിലേയും നന്മയാണു അവർ എന്തായിരിക്കണമെന്നു എങ്ങനെയായിരിക്കണമെന്നും തീരുമാനിക്കുന്നതും ...
ഇപ്പോൾ ഈ ഫ്ലാറ്റിന്റെ നാലുചുവരുകൾക്കുളളിൽ എല്ലാ ബന്ധങ്ങളിൽ നിന്നുമകന്ന് കുറേ പുസ്തകങ്ങൾക്ക്‌ നടുവിൽ ജീവിതത്തിൽ ഇനിയും താണ്ടേണ്ട കാതങ്ങൾക്കായി കാത്തിരിക്കുംമ്പോളും
കൂട്ടിനു എന്റെ കൊന്തമണികളിലൂടെയുളള പ്രാർത്ഥന ജപങ്ങളാണു എന്റെ മനസ്സിന്റെ വിശ്വാസവും പ്രതീക്ഷയും .... എല്ലാം നല്ലതായിതന്നെ അവസാനിക്കുമെന്ന് ഞാൻ പൂർണമായി വിശ്വസിക്കുന്നു ...
നന്ദി കഴിഞ്ഞുപോയ കാലങ്ങൾക്ക്‌
നന്ദി സുന്ദരമാമീ ജീവിതത്തിനു
നന്ദി നീ നൽകിയ ഓർമ്മക്ക്‌
നന്ദി നീ നൽകിയ സൗഹൃദത്തിനു
നന്ദി നിന്നിൽ വിളങ്ങും നന്മക്ക്‌
നന്ദി നിന്നിലെ മൗനതക്ക്‌ 
നന്ദി ഇനിയും വിടരുവാനുളള 
ഓരോ ദിനരാത്രങ്ങൾക്ക്‌....

കാർത്തിക....


Sunday, September 20, 2015

ഹൃദയം നിറഞ്ഞ ആശംസകൾ...



കഴിഞ്ഞുപോയ ഓരോ ദിനങ്ങളും ഒരു ഓർമ്മച്ചെപ്പിൽ സൂക്ഷിക്കാൻ ഏൽപ്പിച്ചു ജീവിതം പുതിയ അധ്യായങ്ങൾ കുറിക്കുവാനായി യാത്ര തുടർന്നു കൊണ്ടേയിരിക്കുന്നു... ആ യാത്രയിൽ താൻ ഈ ഭൂമിയിൽ ജനിച്ചുവീണ ദിവസം എല്ലാവരും ഓർമ്മയിൽ സൂക്ഷിക്കുന്നു... എന്തിനാണെന്നറിയുമോ അത്‌... ആ ദിനത്തിലാണു നമ്മുടെ ജീവിതം രണ്ടായി പകുക്കപ്പെടുന്നത്‌... കഴിഞ്ഞുപോയദിനങ്ങളെ   അനുസ്മരിച്ചുകൊണ്ട്‌ പുതിയ ജീവിതത്തിലേക്കുളള ചവിട്ടുപടിയായി പുതിയ സ്വപ്നങ്ങൾകൊണ്ടും പ്രതീക്ഷകൾ കൊണ്ടും ആ ദിനം ഓർമ്മിക്കപ്പ്പെടുകയും.. ജീവിതത്തെ രണ്ടു കാലഘട്ടമായി പകുക്കപ്പെടുകയും ചെയ്യുന്നു...

ഇങ്ങ്‌ ദൂരെ... ലോകത്തിന്റെ ഒരു കോണിലിരുന്നു ഞാനും നിനക്കായി അർപ്പിക്കുന്നു നല്ല നാളേകൾ.... നിനക്ക്‌ പ്രിയപ്പെട്ട എല്ലാവരുടേയും സ്നേഹം നിറഞ്ഞ ആശംസകൾക്കിടയിൽ എന്റെ ഈ കൊച്ചു ആശംസയും ഒരു പ്രാർത്ഥന ജപമായി നിന്നിൽ എത്തിച്ചേരുമെന്ന് ഞാനും വിശ്വസിക്കുന്നു .... ജീവിതം നിനക്ക്‌ അതിന്റെ എല്ലാ നന്മയിലും, സന്തോഷത്തിലും, വിജയത്തിലും അനുഭവഭേദ്യമാക്കുവാൻ സർവ്വേശ്വരൻ ഇടവരുത്തട്ടെ...

ദൈവം നിനക്ക്‌ എന്നും നല്ലത്‌ മാത്രമേ വരുത്തൂ... ഒരുപാടിഷ്ടത്തോടെ.... 

Friday, September 18, 2015

ജീവിതമെന്ന സത്യം..



തനിക്ക്‌ പ്രിയപ്പെട്ടവരുടെ നന്മ ആഗ്രഹിക്കുന്നത്‌ ഒരു വലിയ തെറ്റായി മാറുമെന്ന് ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലാ.... ഇപ്പോൾ ഏതാണു ശരി ഏതാണു തെറ്റ്‌ എന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു അവസ്ഥ....

ഒന്നു തുറന്നു സംസാരിക്കാനോ, തുറന്നു ചോദിക്കാനോ, തുറന്ന് എഴുതാനോ സാധിക്കാതെ കുറെ ചോദ്യങ്ങളുടെ മധ്യത്തിൽ ഏകാന്തമാക്കപ്പെട്ടിരിക്കുന്നു ഇപ്പോൾ ഞാൻ...

അറക്കപ്പെടുവാനുളള ആടിനെപ്പോലെ ഞാൻ നിന്ന നിമിഷങ്ങളിലും ആ ചോദ്യങ്ങളായിരുന്നു എന്റെ മനസ്സ്‌ നിറയെ... ഞാൻ ചെയ്ത തെറ്റ്‌ എന്താണു????

ഒരാളുടെ മൗനം എന്നത്‌ മനുഷ്യ മനസ്സിന്റെ ഏറ്റവും സങ്കീർണ്ണമായ അവസ്ഥയാണു... ആ മൗനതയിൽ അവരുടെ മനസ്സ്‌ ഏതൊക്കെ തലങ്ങളിലൂടെ സഞ്ചരിക്കുന്നു എന്നുളളത്‌ ആർക്കും പ്രവചിക്കുവാൻ സാധിക്കുകയില്ലാ... ഒരുവനിൽ ഏറ്റവും ഭയക്കേണ്ടിയ അവസ്ഥയും അതാണു....

പക്ഷേ ചിലപ്പോൾ ആ മൗനത വാക്കുകളിലൂടെ , അക്ഷരങ്ങളിലൂടെ പ്രകടമാക്കുമ്പോൾ അതിന്റെ വ്യാപ്തിയും അർത്ഥവും മനസ്സിലാക്കുവാൻ ചിലർക്കു കഴിയുമായിരിക്കും...

പക്ഷേ അവിടേയും നിഴലിക്കുന്ന ഒന്നുണ്ട്‌ അത്‌ ഏത്‌ അർത്ഥത്തിൽ നമ്മുടെ മനസ്സ്‌ ഉൾക്കൊണ്ടു എന്നുളളത്‌ .. അതാണു ജീവിതത്തിൽ എല്ലാ തെറ്റിദ്ധാരണകൾക്കും വഴിതെളിക്കുന്നതും...

എല്ലാവർക്കും അവരവരുടേതായ വീക്ഷണങ്ങളുണ്ട്‌ ജീവിതത്തെക്കുറിച്ചു അതനുസരിച്ച്‌ എല്ലാവരും ജീവിക്കുന്നു... അതിൽ ശരിയും തെറ്റും അവരവർ തന്നെ തീരുമാനിക്കുന്നു... ചില സാഹചര്യങ്ങൾ ജീവിതത്തിൽ ഒരുപാട്‌ നന്മകൾ പ്രധാനം ചെയ്യുമ്പോൾ ചിലത്‌ നമുക്ക്‌ സമ്മാനിക്കുന്നത്‌ തീരാ ദുഖങ്ങൾ ആയിരിക്കും...

എല്ലാവരും സന്തോഷമായിരിക്ക്ട്ടെ... എല്ലാവരും അവരവരുടെ ജീവിതങ്ങൾ ആസ്വദിക്കട്ടെ.... അതാണല്ലോ എല്ലാവർക്കും ഈ ഭൂമിയിൽ ആയിരിക്കുവാൻ ഇഷ്ടപ്പെടുന്ന അവസ്ഥയും.... എല്ലാവർക്കും ദൈവം നല്ലത്‌ മാത്രം വരുത്തട്ടെ...

എന്റെ ചോദ്യങ്ങൾക്കുളള ഉത്തരം എനിക്ക്‌ കിട്ടുമെന്ന് ഞാനും വിശ്വസിക്കുന്നു... ഞാൻ ആഗ്രഹിച്ചത്‌ ഏത്‌ നന്മയാണോ അതിനു സത്യമുണ്ടെങ്കിൽ... അത്‌ ആത്‌മാർത്ഥമായിരുന്നുവെന്ന് കാലം തെളിയിക്കും... ഈ പ്രപഞ്ചം അതിനു സാക്ഷി.... എന്റെ പ്രാർത്ഥനയും ഞാനും അതിനു നിയോഗമായി മാറ്റപ്പെടുകയും ചെയ്യും...  ഞാൻ ഇപ്പോൾ അനുഭവിക്കുന്ന വേദനകൾ അതിലേക്കുളള വഴികൾ മാത്രം... അത്‌ ഒരുക്കലും മറ്റൊരാളുടെ ജീവിതം നശിപ്പിക്കുവാനോ ആരുടേയും സ്വാതന്ത്ര്യത്തിലേക്കുളള കടന്നു കയറ്റവും ആയിരിക്കുകയുമില്ലാ...

എന്റെ സ്നേഹത്തിനും എന്നിലെ നന്മക്കും എന്നിലെ ആത്മാർത്ഥക്കും ഞാൻ കൊടുക്കുന്ന വിലയാണു എന്റെ ജീവിതം.. എന്റെ സ്വപ്നങ്ങൾ...  എല്ലാം ഈ പ്രപഞ്ചത്തിൽ എഴുതപ്പെട്ട സത്യങ്ങൾ...  ഞാനും എന്റെ ജീവിതവും അതിൽ എഴുതിച്ചേർക്കപ്പെട്ട ഒരു സത്യം മാത്രം....

എല്ലാവർക്കും ദൈവം നല്ലത്‌ മാത്രം വരുത്തട്ടെ... അതു മാത്രമാണു എന്റെ പ്രാർത്ഥനയും...






Monday, September 14, 2015

നേരുന്നു നന്മകൾ .....


നിന്നിലെ സൗഹൃദമെന്നിൽ എഴുതിച്ചേർത്ത വിശ്വാസമാണു 
നിന്നിൽ നിറയും നന്മയും സ്നേഹവും..
അതാണു ഞാൻ നിന്നിൽ ദർശിച്ച സൗന്ദര്യവും...

ഇനിയും താണ്ടേണ്ട കാതങ്ങളിൽ തുണയായീടട്ടെ ആ ലാളിത്യമെന്നും... 
ഇനിയും വിടരുവാനുളള  നല്ല നാളേകൾക്കായി
ചാർത്തീടട്ടെ നിറങ്ങൾ നീ താലോലിക്കും നിൻ സ്വപ്നങ്ങളാൽ..

ഒരു പ്രാർത്ഥനാ ജപമായി നേരുന്നു നന്മകൾ ഈ മൗനതയിൽ... 

സ്നേഹപൂർവ്വം .... 

Sunday, September 13, 2015

In the memory of my Grandpa..




ഇന്ന് അപ്പച്ചൻ ഞങ്ങളെ വിട്ട്‌ പോയിട്ട്‌ ഒരു വർഷം തികയുന്നു... വൈകിട്ട്‌ പളളിയിൽ പോയി അപ്പച്ചന്റെ പേരിൽ കുർബാന കഴിപ്പിക്കണം... കത്തിച്ച മെഴുകുതിരിയോടു കൂടി ദൈവസന്നിധിയിൽ അപ്പച്ചന്റെ ഓർമ്മക്കു മുൻപിൽ മൗനമായി അപ്പച്ചനുമായി സംസാരിക്കണം...
അപ്പച്ചനു ഏറ്റവും പ്രിയപ്പെട്ട കൊച്ചുമക്കളിൽ ഒരാളായ എന്നോട്‌ അപ്പച്ചനും ഒരു പാടു സംസാരിക്കുവാൻ ഉണ്ടായിരിക്കും.... അവസാനമായി അപ്പച്ചനെ കണ്ടപ്പോഴും അപ്പച്ചൻ എന്നോട്‌ പറഞ്ഞതും അതായിരുന്നു "എന്റെ കൊച്ചുമക്കളിൽ ഏറ്റവും നന്മയുളളവൾ നീയായിരുന്നു... പക്ഷെ നിനക്കെന്താണു ജീവിതത്തിൽ പ്രതിസന്ദികൾ മാത്രം ഉണ്ടാകുന്നത്‌ .... നിന്റെ ഒരു കുഞ്ഞിനെ കണ്ടിട്ടു വേണം എനിക്ക്‌ മരിക്കുവാൻ...." അത്‌ സാധിച്ചുതരുവാൻ എനിക്ക്‌ കഴിഞ്ഞില്ലല്ലോ അപ്പച്ചാ....
സ്വർഗ്ഗത്തിലിരുന്നു അപ്പച്ചനും അമ്മച്ചിയും ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നുണ്ടെന്ന് എനിക്കറിയാം.. ആ പ്രാർത്ഥനകൾ ഞങ്ങൾക്കെന്നും വഴികാട്ടിയാകട്ടെ....
 



Friday, September 11, 2015

THANK YOU..




Sometimes just being there is enough and more for a person to be get enlightened... 
I Love You for what You are... With heartfelt GRATITUDE....


WITH LOTS OF AFFECTION & PRAYERS..

Sunday, September 6, 2015

Falling apart..



My life is falling apart...
I can only hear the sounds of weeping ..
I can only perceive a mere darkness around me..
My solitude kills me with the aching memories..
My dreams are flying away from me.
My life is falling apart..

Meaning of life.. Who can give the complete definition for that?

 If it hits you with all luck and prosperity, can be defined as Beautiful...
If it hurts you with hardships, can be defined as Miserable..


When it hugs you with no more hopes and dreams, can be defined as Death ... End of your Destiny...

Happy to hear that my hospital is going to terminate 60 staffs initially and then remaining... I don't know what to call for that. Whether it's beautiful or miserable or death..

I know loosing a job is not an End of Life.. But when it happens amidst all the painful realities, it's gonna to be a Death of all my dreams and hopes...

I have been preparing for an exam since last month.. Actually that is going to decide my destiny in that hospital.. Whenever I open my book, I can't read even a single sentence  , for each and every words in the book expelling thousands of questions towards me.. Then My mind would begin to wander around for the answers .. At the end, I can only witness.. myself sitting in front of my book with a stare look and Keeping my head down..... 

If I fail in that exam, I am sure I am gonna to loose my job.. If I loose my job, my life will be stagnant.. I won't be able to support my father for his treatment..... My visa process will be ceased forever..
The attitude of my loved ones towards me may alter ..
So, then what is left in my life?????

A body with a wounded heart which is completely masked by desperation...

Is this the way I am gonna to learn the "REALITIES OF LIFE"????
Is this the right way to comprehend the MEANING OF LIFE, LOVE and SELF???

MIGHT BE.. Wonderful.. Really wonderful... 

Need a full stop for everything.. So that I don't reach to anyone by any means .... 

Lord I am extremely sorry.. I know how much you Love me.. But I have failed in regaining my confidence back.. And My life back.. 

It's okay... It's not anyone's fault.... MY FATE .... 

Who am I then????

A person who believes in Trust, Love and Respect...
 A person who expected a drop of respect and love from everyone since childhood until the the day I realized that I was not supposed to reach my loved ones..
A person with lots of Dreams but deeply inculcated with the fact that my dreams never touch the reality...

LET IT BE....

Still I Love to believe.. LIFE IS BEAUTIFUL...





Friday, September 4, 2015

യാഥാർത്ഥ്യങ്ങൾ...




വികാരങ്ങളുടെ വേലിയേറ്റങ്ങളിലൂടെ ആവിര്‍ഭവിച്ചതോ, സാഹചര്യങ്ങളുടെ കുത്തൊഴുക്കില്‍ അടിമപ്പെട്ടതോ ആയിരുന്നുല്ല കാലം നമുക്കായി എഴുതിതീര്‍ത്ത ഓരോ നിമിഷങ്ങളും, ഓരോ അദ്ധ്യായങ്ങളും.

എന്‍റെ ജീവിതത്തെക്കുറിച്ചുള്ള, സ്വപ്നങ്ങളെക്കുറിച്ചുള്ള, എന്‍റെ സത്വത്തെക്കുറിച്ചുള്ള അവലോകനത്തിലൂടെ പൂര്‍ണ്ണമായ ബോധ്യത്തിലും ആത്മവിശ്വാസത്തിലും ഉരുത്തിരിഞ്ഞ സത്യങ്ങളായിരുന്നു എന്‍റെ ഓരോ വാക്കുകളിലൂടെയും പ്രകടിപ്പിക്കപ്പെട്ടത്‌...

തന്‍റെ ജീവിതത്തിലെ എല്ലാ ജീവസത്തയും, നിഗൂഢതകളും, വൈകാരികതലങ്ങളും ഒരു വ്യക്തിയുമായി പങ്കുവെക്കപ്പെടുമ്പോള്‍ ആ വ്യക്തിബന്ധങ്ങളില്‍ ആവിര്‍ഭവിക്കപ്പെടുന്നത്‌ അഗാധമായ സ്നേഹവും പരസ്പര വിശ്വാസവും പരസ്പര ബഹുമാനവുമാണ്. അവിടെ എന്തും തുറന്നു പറയുവാനും പറയപ്പെടനുമുള്ള സ്വാതന്ത്ര്യം അവര്‍ ആര്‍ജ്ജിക്കുന്നു. അത് ഒരിക്കലും ഒരു വ്യക്തിയുടെ പോരായ്മയായോ ബലഹീനതയായോ ഒരു വ്യക്തിത്വത്തിന്‍റെ പരാജയമായോ ചിത്രീകരിക്കപ്പെടേണ്ട ആവിശ്യകതയുമില്ല......

വര്‍ഷങ്ങളായി എന്‍റെ മനസ്സില്‍ ഞാന്‍ താലോലിച്ച എന്‍റെ സ്വപ്നങ്ങള്‍ക്ക് വര്‍ണ്ണങ്ങള്‍ പകരുകയായിരുന്നു കൊഴിഞ്ഞുപോയ ഓരോ ദിനങ്ങളും... ഒരു ലൌകീകമായ കണ്ടെത്തലായിട്ടല്ല ഞാന്‍ അതിനെ കാണുന്നത്....

വാക്കുകള്‍ക്കുമപ്പുറം,  പ്രവചനങ്ങള്‍ക്കുമപ്പുറം പഞ്ചേന്ദ്ര്യയങ്ങള്‍ക്കുമപ്പുറം നമ്മുടെ മനസ്സും ചിന്തകളും സ്വപ്നങ്ങളും ചിലപ്പോള്‍ നാമറിയാതെ തന്നെ ബന്ധിക്കപ്പെടുന്നുണ്ട്... അതില്‍ ഉരുവാക്കപ്പെടുന്ന സത്യങ്ങള്‍ ജീവിതത്തില്‍ എന്നെങ്കിലും യാഥാര്‍ത്യമാകുകയും ചെയ്യാം ... ചെയ്യാതെയുമിരിക്കാം...  അത്‌ ഒരിക്കലും ഒന്നിന്‍റെയും ആരംഭമോ അവസാനമോ അല്ല....

എവിടെ സ്വന്തം ശരികളെ മാത്രം അളന്നുനോക്കി സ്വയംപര്യാപ്തമാകാന്‍ ഒരു ശ്രമം നടക്കുന്നുവോ അവിടെ പരസ്പര വിശ്വാസത്തിന്‍റെ, സ്നേഹത്തിന്‍റെ, പരസ്പര ബഹുമാനത്തിന്‍റെ കാതല്‍ തച്ചുടക്കപ്പെടുന്നു... അതിലൂടെ ബന്ധങ്ങളില്‍ സംക്ഷേപിതമായ സന്തുലനാവസ്ഥ നഷ്ടമാകുന്നു...

സാഹചര്യങ്ങളുടെ സമ്മര്‍ദ്ധത്താല്‍ പൊട്ടിച്ചെറിയപ്പെടുന്നവയില്‍ പ്രതിഫലിക്കപ്പെടുന്നത് വികാരങ്ങളുടെ താത്കാലികമായ ഒരു ബഹിര്‍ഗമനം മാത്രമാണ്‌... ക;ലുക്ഷിതമായ മനസ്സ് ശാന്തമാകുമ്പോഴേക്കും നാമറിയാതെ തന്നെ ആ ബന്ധങ്ങള്‍ എത്രമാത്രം നമ്മുടെ ആത്മാവിന്‍റെ ആഴങ്ങളില്‍ വെരൂന്നിയിരുന്നുവെന്ന പുനര്‍ചിന്തനം അവിടെ സംക്ഷേപിതമായികഴിഞ്ഞിരിക്കും...........

ആര്‍ക്കും ആരെയും പൂര്‍ണമായി മനസ്സിലാക്കുവാന്‍ കഴിയില്ലയെന്നാ സത്യം നിലനില്‍ക്കുമ്പോളും,.... പരസ്പരവിശ്വാസത്തിലൂടെ  ഒരു വ്യക്തിയുടെ ഏറ്റവും അഗാധവും, നിഗൂഢവുമായ മാനസിക വൈകാരികതലങ്ങളിലേക്ക് എത്തിച്ചേരുവാന്‍ സാദിക്കുമെന്ന പ്രപഞ്ചസത്യവും നിലനില്‍ക്കുന്നു...

എല്ലാം ഓരോരോ അനുഭവങ്ങള്‍.... ചിലര്‍ക്ക് ഓര്‍മിക്കുവാനും ചിലര്‍ക്ക് മറക്കുവാനുമുള്ള അനുഭവങ്ങള്‍....

 പക്ഷേ മനസ്സില്‍ ഞാന്‍ താലോലിക്കുന്ന ആ നല്ല ഓര്‍മകളും സ്വപ്നങ്ങളും യാഥാര്‍ത്യതയെന്ന സത്യത്തില്‍ സംക്ഷേപിതമാണ് .... അതിന്‍റെ പൂര്‍ണത കാലമെന്ന അനന്തവിഹായസ്സില്‍ അന്തര്‍ലീനമായിക്കിടക്കുന്നു... പൂര്‍ണതയിലെക്കുള്ള പ്രയാണമാണ്  ഈ  ജീവിതം....



Wednesday, September 2, 2015

Splendorous Dawn

Captured amidst my drive 


           Flying Doves embellished the grace of Sun...        


Couldn't drive ahead without a click.. 


Spectacular view of nature..

       
                                  LIFE IS BEAUTIFUL...

                                                                                                KARTHIKA
                                                                   



Tuesday, September 1, 2015

THANK GOD..


"THEREFORE I TELL YOU, WHATEVER YOU ASK FOR IN

PRAYER,

 BELIEVE

THAT YOU HAVE RECEIVED IT, AND IT WILL BE YOURS. "
(MARK 11:24)

"O YOU WHO HAVE BELIEVED, SEEK HELP THROUGH PATIENCE AND PRAYER. INDEED, ALLAH IS WITH THE PATIENT."
(QURAN 2:153)

ONLY BY LOVE CAN MEN SEE ME, AND KNOW ME, AND COME UNTO ME.
(BHAGAVAD  GITA 11:54)

പ്രാര്‍ത്ഥന എന്നത് ഒരു ധ്യാനം ആണ്. മനസ്സും ആത്മാവും ശരീരവും  പ്രപഞ്ചസൃഷ്ടാവില്‍ ഒന്നാകുന്ന നിമിഷങ്ങള്‍...

 പ്രാര്‍ത്ഥനയുടെ ശക്തിയാല്‍ ഒരുപാട് അത്ഭുതങ്ങള്‍ക്ക് ഈ ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഒരുപാട് പേരുടെ പ്രാര്‍ത്ഥനയാലും, പപ്പയുടെ ആത്മവിശ്വാസത്താലും പപ്പയുടെ ചികിത്സ ഫലം കണ്ടു തുടങ്ങിയിരിക്കുന്നു. ക്യാന്‍സറിന്‍റെ നാലാമത്തെ സ്റ്റേജ് ആണ് പപ്പക്ക്. അതായത് ശരീരം മുഴുവന്‍ കാന്‍സര്‍ കോശങ്ങള്‍ കീഴടക്കിയിരിക്കുന്നു. ആയുസ്സ് കൂടിവന്നാല്‍ ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ. ആ സത്യം എന്‍റെ പപ്പയ്ക്കും മമ്മയ്ക്കും അറിയില്ല. അവര്‍ വിശ്വസിക്കുന്നത് ആ രോഗത്തില്‍നിന്നും പപ്പ തിരിച്ചുവരുമെന്നാണ്.... ആ വിശ്വാസമാണ് ഇപ്പോള്‍ അത്ഭുതകരമായി പ്രവര്‍ത്തിച്ചിരിക്കുന്നത്...

 ഈ തവണത്തെ പരിശോധന കഴിഞ്ഞപ്പോള്‍ ഡോക്ടര്‍മാര്‍ പറഞ്ഞു,

"മത്തായി... ശരിക്കും വിശ്വസിക്കാന്‍ പറ്റാത്ത മാറ്റമാണ് കാണുന്നത്."

ദൈവമേ നന്ദി.... ആ ഒരു വാര്‍ത്ത കേള്‍ക്കുവാന്‍ ഞങ്ങളെ ഇടയാക്കിയത്തിനു.


ആദ്യമൊക്കെ പപ്പക്ക് വേണ്ടി ഞാന്‍ പ്രാര്‍ത്ഥനകള്‍ സമര്‍പ്പിക്കുമ്പോള്‍ മനസ്സില്‍ ഭാഗീകമായ പ്രതീക്ഷകള്‍  മാത്രമെയുണ്ടായിരുന്നു... പിന്നീട് ഞാന്‍ ചിന്തിച്ചു ദൈവത്തിന് അസാധ്യമായി ഒന്നുമില്ല... നമ്മള്‍ പൂര്‍ണമായി വിശ്വസിച്ചാല്‍ നമ്മള്‍ ആഗ്രഹിക്കുന്നത് നമ്മുടെ ജീവിതത്തില്‍ സാധ്യമാകും... ആ വിശ്വാസമാണ് ഇപ്പോള്‍ എന്നെ ജീവിക്കുവാന്‍ പ്രേരിപ്പിക്കുന്നത്... ദൈവം ഏറ്റവും സന്തോഷകരമായ വാര്‍ത്തകള്‍ കേള്‍ക്കുവാന്‍ എല്ലാവരെയും ഇടയാക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ... ഒരിക്കല്‍ കൂടി സര്‍വേശ്വരന് നല്‍കിയ എല്ലാ അനുഗ്രഹങ്ങള്‍ക്കായും നന്ദിയര്‍പ്പിക്കുന്നു....

നന്മകള്‍ നേര്‍ന്നുകൊണ്ട്.....