My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Tuesday, November 3, 2015

Congrats Aju and Sumi..


Thank you so much Sumi for sharing your most happiest moments in your life with me .... I am so glad for both of you..

My warm and heartfelt wishes to You and Aju....
May Lord bless You all....


I know how much precious is your baby in your life...  After I saw your message, Immediately I took my car and was gone to church... I offered my prayers for you guys and lighten the candle to express the gratitude towards God and also for welcoming Your Little Angel to this beautiful world... ... 


Sumi, Take care of your new life in your womb ... Because that baby is really precious and a blessing from the Lord...  I know you will be the  best Mom for your baby... Enjoy your motherhood my girl... My prayers are always with you and your baby... 


Juuu ... I am so glad for You.... Congrats ... God bless you dear.....


With lots of Love, Hugs and Kisses 
Yours ever loving friend
Karthika...


Here for God 

Sunday, November 1, 2015

My dream project... Our travelogue..




Aankhen teri.... aankhen teri kitni hasin
ke inka aashiq, mein ban gaya hoon 
mujhako basa le, iname tu 
mujhase yeh har ghadi, mera dil kahe 
tum hi ho usaki aarzoo 
mujhase yeh har ghadi, mere lab kahe 
teri hi ho sab guftagoo 
baatein teri itni haseen, main yaad inko jab karta hoon 
phoolon si aaye, khushaboo 
(Beautiful lyrics)

നിന്‍റെ കൊച്ചു കൊച്ചു വാശികൾ ...
 പിന്നെ നിന്‍റെ ചില വലിയ വലിയ വാശികൾ...
ആ വാശികൾക്കു മുൻപിൽ ഞാൻ സമ്മതിക്കുന്ന
തോൽവിയായിരുന്നു നിന്‍റെ വിജയം, 
നിന്‍റെ സന്തോഷം..
ആ തോൽവികളായിരുന്നു എന്‍റെ സന്തോഷം
അതായിരുന്നു നമ്മുടെ സൗഹൃദം ...


"നമ്മുടെയെല്ലാം ജീവിതം പടുത്തുയര്‍ത്തുന്നത് ഒരുപാട് ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടേയും മദ്ധ്യത്തിലാണ്...
ചില ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടും, ചിലവ നമ്മുടെ മനസ്സില്‍തന്നെ ജനിച്ച് നമ്മള്‍ മണ്ണോടു ചേരുമ്പോള്‍ നമ്മുടെ മനസ്സില്‍ ആ ആഗ്രഹങ്ങളും മരണപ്പെടും....
എല്ലാ ആഗ്രഹങ്ങളും സഫലമാക്കപ്പെട്ട മനുഷ്യര്‍ ഉണ്ടാകുമോ.... അറിയില്ലാ..."








എന്‍റെ ഏറ നാളത്തെ ഒരു സ്വപ്നമായിരുന്നു ആ ട്രാവലോഗ്‌ ... യാത്രാവിവരണം...
"My Dream Project "

പക്ഷേ അതിപ്പോൾ സ്വപ്നത്തിൽ മാത്രം നിലകൊളളുന്ന ഒന്നായി മാറിയടോ... ആ ഒരു ആശയം മൂന്നു നാലു വർഷങ്ങളായി ഞാൻ മനസ്സിൽ താലോലിച്ചു നടന്നതാണു ...
ഇനി അത്‌ സാധ്യമാകുമോ???? സാധ്യമാകും എന്നു വിശ്വസിക്കാനാണു എനിക്കിഷ്ടം ...
കാരണം ഒരു നല്ല സൗഹൃദത്തിന്‍റെ അതിന്‍റെ നന്മയുടെ ഒരു കൈയ്യൊപ്പ്‌  അതിൽ ഉണ്ടാകും.

അതൊരിക്കലും വേറൊരാളിലൂടെയും ഈ ലോകം കാണില്ലാ...
അതൊരിക്കലും എന്‍റെ വാശിയല്ല...
 മറിച്ച്‌ എന്‍റെ എഴുത്തുകളോടുളള എന്‍റെ പ്രണയത്തിന്റെ ആത്മാർത്ഥയാണു...
 തന്‍റെ സൗഹൃദത്തിനു എന്‍റെ ജീവിതത്തിൽ ഞാൻ നൽകുന്ന ബഹുമാനവും, സ്ഥാനവുമാണത്‌ ...

എന്നെങ്കിലും ആ സ്വപ്നം പൂവണിയുമെന്ന വിശ്വാസത്തിൽ , പ്രതീക്ഷയിൽ
ആ സ്വപ്നം എന്നും എന്‍റെ മനസ്സിൽ ഉണ്ടാകും....
അതിലുമുപരി അക്ഷരങ്ങളുടെ ലോകത്തേക്കുളള തന്‍റെ തിരിച്ചുവരവും
ഞാൻ കാത്തിരിക്കുന്നു...

എന്തിനാണു ഞാൻ ഇതൊക്കെ ഇവിടെ എഴുതുന്നതെന്ന് ചോദിച്ചാൽ...
ഉത്തരം .. വെറുതെ!!!!
ഇപ്പോള്‍ ഇതാണെന്‍റെ ലോകം ... ഇതുമാത്രം...
 എന്‍റെ സന്തോഷവും, ദുഃഖവും, പ്രണയവും, സ്വപ്നങ്ങളുമെല്ലാം
എന്‍റെ അക്ഷരങ്ങളിലൂടെ ഇതിൽ എഴുതി ചേർക്കപ്പെടുന്നു...

ഇന്നെന്തോ ആ ട്രാവലൊഗിനെക്കുറിച്ചളള ഓർമ്മകൾ മനസ്സിൽ വന്നു...
അതിന്‍റെ പേരും, അടിക്കുറിപ്പും, അത്‌ എഴുതിയതാരാണെന്നുളള ഒരു ഫോർമാറ്റും എല്ലാം മനസ്സിൽ
തെളിഞ്ഞു... എനിക്കറിയാം അത്‌ ഏറ്റവും വ്യത്യസ്ഥവും മനോഹരവുമായുളള ആശയമായിരുന്നുവെന്ന് ...

ഞാൻ വിശ്വസിച്ചോട്ടെ അത്‌ നടക്കുമെന്ന് ... ഒരു നല്ല സഹൃദത്തിന്‍റെ ഓർമ്മക്കായി ഈ ലോകത്തിനു നമ്മൾ കൊടുക്കുന്ന അനശ്വരമായ ഒരു ഉപഹാരമായി  അത്‌ എന്നും നിലനിൽക്കും ...





ഒരുപാട്‌ പ്രതീക്ഷകളോടെ ....
കാർത്തിക...



Thursday, October 29, 2015

ഞാനും കണ്ടു ആ പ്രണയ കാവ്യം...




ഇന്ന്‌ രാവിലെ വളരെ നേരത്തെ എണീറ്റു, സ്വിച്ചിട്ടതുപോലെ സമയം  അഞ്ചരയായപ്പോള്‍ കണ്ണു തുറന്നു...ഒരു കാപ്പിയും ഇട്ട് നേരെ പഠിക്കുവാന്‍ ഇരുന്നു. പക്ഷേ പ്രതീക്ഷിച്ച വിജയം കരസ്ഥമാക്കുവാന്‍ സാധിക്കാഞ്ഞതുകൊണ്ട്... വീണ്ടും ഒരു പൂച്ചയുറക്കത്തിനു വേദിയൊരുങ്ങി. എനിക്ക് വേണ്ടി എന്നത്തെയും പോലെ എന്‍റെ സ്വപ്നങ്ങളും എനിക്കായി കാത്തിരിപ്പുണ്ടായിരുന്നു... ഞാന്‍ കാണുവാന്‍ ആഗ്രഹിച്ച സ്വപ്നം... എന്‍റെ മാത്രം സ്വപ്നം... അത് കണ്ടുകഴിഞ്ഞു എണീറ്റപ്പോള്‍ എവിടെയോ ഒരു ഡിപ്രഷന്‍ അടിച്ചു.... അങ്ങനെയിരിക്കുമ്പോള്‍ ഗൂഗിളില്‍ കയറി സിനിമ ലിസ്റ്റ് ഒന്നു തപ്പി... ദേ! കിടക്കുന്നു ഞാന് കാണാന്‍ ആഗ്രഹിച്ച പടം...

അങ്ങനെ മൂന്നു മാസത്തെ ഇടവേളക്ക് ശേഷം ഞാന്‍ ആദ്യമായി തനിച്ചു പോയി ഒരു സിനിമ കണ്ടു " എന്നു നിന്‍റെ മൊയ്ദീന്‍"‍ ... നാടും വീടും,പുഴയും മഴയും, അമ്പലവും ഉത്സവവും അതിലുപരി അനശ്വരമായ ഒരു പ്രണയവും കോര്‍ത്തിണക്കി വളരെ മനോഹരമായ എന്നാല്‍ ദുരന്തപൂര്‍ണമായ ഒരു പ്രണയ കാവ്യം...

ടിക്കറ്റ്‌ കൌണ്ടറില്‍ ചെന്നപ്പോള്‍ എനിക്കുവേണ്ടി അവിടെ നിന്ന സ്റ്റാഫ്‌ തിരഞ്ഞെടുത്തത് സീറ്റ് നമ്പര്‍ 14... ടിക്കറ്റിലെ നമ്പര്‍ കണ്ട് എന്‍റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു.." എന്‍റെ മാജിക്‌ നമ്പര്‍." ഈ പടം കാണാന്‍ ഞാന്‍ ‍ഇരിക്കേണ്ട അനുയോജ്യമായ സീറ്റ് നമ്പര്‍.

ഈ സിനിമയില്‍ തമാശകളില്ലാ... പകരം ഒരു വ്യക്തിയുടെ ജീവിതത്തില്‍ നിര്‍ഭാഗ്യം എന്നത് ഏതെല്ലാം വഴികളിലൂടെ എത്തപ്പെടുന്നു എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ഈ സിനിമ... അത് ജീവിതത്തില്‍ അനുഭവിച്ചവര്‍ക്ക്  അല്ലെങ്കില്‍ ഇപ്പോഴും അനുഭവിക്കുന്നവര്‍ക്ക് ‍ തികച്ചും സ്വീകാര്യമായ സിനിമ... നിര്‍ഭാഗ്യങ്ങള്‍ ജീവിതത്തില്‍ തുടര്‍ക്കഥയാകാത്തവര്‍ക്ക് ഒരാളുടെ ജീവിതത്തില്‍ ഇങ്ങനെയും സംഭവിക്കുമോയെന്നു ചിന്തിപ്പിക്കുന്ന കഥ...

അതിലഭിനയിച്ച ഓരോ വ്യക്തിയും അവരുടെ ഏറ്റവും നല്ല അഭിനയ മുഹൂര്‍ത്തം കാഴ്ച്ച വെച്ചിരിക്കുന്നു... ജോമോന്‍ റ്റി. ജോണിന്‍റെ ഛായാഗ്രഹണം എടുത്ത് പറയേണ്ടിയിരിക്കുന്നു.

ആ സിനിമയില്‍ ഒരു ദിവസം എടുത്തു പറയുന്നുണ്ട് "ജൂലൈ 12"...
എന്‍റെ ജീവിതത്തിലും ഒരിക്കലും മറക്കാനാകാത്ത ദിവസം "JULY 12".
അപ്പോള്‍ ഞാന്‍ ചിന്തിച്ചത് ആയുദം കൊണ്ടുണ്ടാക്കുന്ന മുറിവാണോ , വാക്കുകള്‍ കൊണ്ടുണ്ടാക്കുന്ന മുറിവാണോ നമ്മില്‍ കൂടുതല്‍ ആഴത്തില്‍ മുറിവുണ്ടാക്കുന്നത്?????.... നമ്മള്‍ ജീവനു തുല്യം സ്നേഹിക്കുന്നവര്‍ ഒന്നു ചെറുതായി ശ\കാരിച്ചാല്‍ ‍ പോലും നമ്മുടെ ചങ്കുപൊടിയും ....  ഒരുപാട് വേദന തോന്നിയാലും നമ്മുടെ ഇടയിലുള്ള സ്നേഹം നമ്മില്‍  എന്നും അതുപോലെ തന്നെയുണ്ടാകും.... അത് ആര്‍ക്കും മുറിച്ചുമാറ്റുവാന്‍ സാധിക്കില്ല....


കാഞ്ചനമാലയുടേയും, മോയ്ദീനിന്‍റെയും അനശ്വര പ്രണയത്തിനുമുന്‍പില്‍ ഞാന്‍ എന്‍റെ ശിരസ്സു നമിക്കുന്നു.... ‍

***********

ഞാനും തേടിയത് അനശ്വരമായ ആ പ്രണയത്തെയായിരുന്നു...  പ്രണയമെന്നത് ഒരു  കാമുകീ കാമുക ബന്ധമായി കാണുവാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല... അത് രണ്ടു വ്യക്തികള്‍ തമ്മിലലുള്ള രണ്ടു ആത്മാക്കള്‍ തമ്മിലുള്ള ഒരു നല്ല സൌഹൃദമായിട്ട് കാണുവാന്‍ ഞാന്‍ എന്നുമാഗ്രഹിച്ചിട്ടുള്ളത്‌... അതിന്‍റെ ആഴവും പരപ്പും ഒരിക്കലും അളക്കുവാന്‍ പറ്റാത്തതായിരിക്കണം... അതിന്‍റെ അടിസ്ഥാനങ്ങള്‍ പൂര്‍ണ സ്വാതന്ത്ര്യത്തിലും വിശ്വാസത്തിലും വേരൂന്നിയതായിരിക്കണം.... അവിടെയാണ് പ്രണയമെന്നത് അനശ്വരമായി മാറുന്നത്...

ഞാന്‍ തേടിയതും കണ്ടെത്തിയതും അതാണ്‌... പക്ഷേ....

എന്‍റെ വിശ്വാസങ്ങളില്‍ ഞാന്‍ അടിയുറച്ചു നില്‍ക്കുന്നിടത്തോളം കാലം എന്‍റെ പ്രണയം എന്നോടൊപ്പം എന്നുമുണ്ടാകും.... എന്‍റെ അവസാന ശ്വാസം വരെ.... എന്‍റെ മാത്രം സ്വകാര്യതയായി... അതിന്‍റെ പൂര്‍ണത എന്‍റെ ഏറ്റവും മനോഹരമായ സ്വപ്നമായി എന്നും എന്നില്‍ അവശേഷിക്കും....

നിര്‍വചനങ്ങളില്ലാത്ത, ദിവ്യമായ എന്‍റെ പ്രണയത്തിനായി, എന്‍റെ മനോഹരമായ ആ സ്വപ്നങ്ങള്‍ക്കായി ഞാന്‍ ഇത് കുറിക്കുന്നു...


"എന്‍റെ  അക്ഷരങ്ങള്‍, ‍എന്‍റെ എഴുത്തുകള്‍ നിന്നോടിനി പറയും
 എന്നില്‍ വിളങ്ങും അനശ്വരമായ  എന്‍റെ പ്രണയത്തിന്‍റെ,
സ്നേഹത്തിന്‍റെ, ഒരു നല്ല സൌഹൃദത്തിന്‍റെ നന്മകള്‍...
അതെഴുതുവാന്‍ പടച്ചവന്‍ എന്‍റെ തൂലികയെയും,
എന്‍റെ വിരലുകളെയും അനുഗ്രഹിക്കട്ടെയെന്ന പ്രാര്‍ത്ഥനയോടെ.."

ഒരുപാടിഷ്ടത്തോടെ........
കാര്‍ത്തിക....

**************

Tuesday, October 27, 2015



ഞാൻ ചിരിച്ചപ്പോൾ നീ കരഞ്ഞു...
നീ ചിരിക്കുമ്പോൾ ഞാൻ കരയുന്നു..
പക്ഷേ രണ്ടും തമ്മിലുളള അന്തരം..
ഞാൻ ചിരിച്ചപ്പോളും ഞാൻ കരയുമ്പോളും 
ഞാൻ നിന്നെ ഒരുപാട്‌ സ്നേഹിച്ചിരുന്നു
ഇപ്പോഴും ഒരുപാട്‌ സ്നേഹിക്കുന്നു..

എല്ലാ സാഹചര്യങ്ങളിലും എല്ലാവരേയും മനസ്സിലാക്കാൻ സാധിക്കുന്നതാണു ഒരു വ്യക്തിയുടെ ഏറ്റവും വലിയ ദൗർബല്യം ...

തനിക്ക്‌ പ്രിയപ്പെട്ടവരെ നെഞ്ചോട്‌ ചേർത്തു നിർത്തുമ്പോളും ആരും കാണുന്നില്ലാ അവരുടെ നെഞ്ചിലെരിയുന്ന കനലിന്റെ പൊളളൽ ....

ആരും കാണാതെ അവർ കരയുമ്പോളും ലോകത്തിന്റെ മുൻപിൽ ഒരു ചെറു പുഞ്ചിരിയുമായി അവർ എന്നുമുണ്ടാകും ...

Monday, October 26, 2015

The Distance


It's 12 midnight... One more day is ending for a new dawn... Gone to British council in the evening but when I reached there, I came to know that my car's tyre got punctured... Then somehow I took my car to the work shop and repaired. After that I went to church... As usual I offered my prayers with my Blessed Rosary... Nowadays I go to church when no one is there in the church... I love to offer my prayers in the extreme  silence... I usually spend nearly one hour there...kind of meditation..

Came back at 0800pm and started to read a book.. I didn't do anything in the day time, just simply sitting and thinking about what to do.. Thought of writing something but not got into that mood..

I was reading a book now. Suddenly I remembered about this song... Started to listen... A song of distance .. Beautiful lyrics and relevant to the hour...

Is the distance keeping us away?
Or is the silence keeping us away?
Never wish to think that we're away 
As we know what we're & who we're.

Just awaiting for the right moment
Where we both can see each other 
The way we wished & dreamt about 
The way we passionate about our longing.

I'm not measuring the distance 
I'm not counting the days 
Let bygones be bygones 
Set forth to reach our destiny.

You may not be knowing 
That My days are numbered 
Please break your esoteric Silence 
So that let me know that I'm alive.

KARTHIKA...

Sunday, October 25, 2015

Never kiss the lips that are asleep..



A beautiful write up by my friend Sumi ... I could perceive the alluring expression of Love through the each lines ... It's just inculcating an ardent feel of romance ... As she written, " Romance in silence..."

Never kiss the lips that are asleep..
Watch them in silence to reach ecstasy. 
When they are about to tell u that they love you..
Seal them gently...
For_ the greatest understanding of love happens in Silence. .
Be alive..
Exuberently alive...
To know this LIFE...

(Written by Sumi Aju)

എനിക്കൊരുപാടിഷ്ടം തോന്നി ആ വരികളോട്‌ ... അത്‌ വായിച്ചു കഴിഞ്ഞപ്പ്പോൾ എനിക്കിത്‌ മലയാളത്തിലേക്കു തർജ്ജിമ ചെയ്യണമെന്ന്  തോന്നി... ആ വരികളിലെ പ്രണയവും അനുരാഗവും പൂർണ്ണതയും നഷ്ടപ്പെടാതെ ആ വരികൾ ഇവിടെ കുറിക്കുന്നു ...

നിന്ദ്രയിലാഴ്‌ന്ന ചുണ്ടുകളെ ഒരിക്കലും
 ചുംബിക്കരുത്‌..
നിശബ്ദമായി അവയെ ദർശിച്ച്‌ ആത്മനിർവൃതിയടയുക..
എപ്പോൾ ആ ചുണ്ടുകൾ 
നിന്നോടുളള പ്രണയം വർണ്ണിക്കുവാൻ ഒരുങ്ങുന്നുവോ
അപ്പോൾ അവയെ മൃദുലമായി നുകരുക...
 ഏറ്റവും മഹത്തരമായ പ്രണയസാഫല്യം 
എപ്പോഴും സാധ്യമാകുന്നത്‌ നിശബ്ദതയിലാണു ...

This is my surprise for you.. I am posting this in my blog without your permission.. Please forgive me.. Because, this is one of the most beautiful expressions of Yours... Thank You for sending me this.

KARTHIKA...


Thursday, October 22, 2015

പുലർമഞ്ഞുപോൽ ...


രാത്രി വളരെ വൈകിയിരിക്കുന്നു .. ഉറങ്ങുവാനുളള ഒരു മാനസികാവസ്ഥയിലേക്ക്‌ മനസ്സും ശരീരവും എത്തിച്ചേർന്നില്ല. അതുകൊണ്ട്‌ പാട്ടുകൾക്ക്‌ കാതോർത്ത്‌, ജനാലയിലൂടെ ഒഴുകിയെത്തുന്ന കാറ്റിനു കൂട്ടായി വെറുതെ വെളിയിലെ ഇരുട്ടിലേക്ക്‌ കണ്ണുംനട്ട്‌ , പൊയ്പോയ ഒർമ്മകളിലൂടെ വെറുതെ മനസ്സിനെ സഞ്ചരിക്കുവാൻ വിട്ട്‌ എന്റെ സോഫയിൽ ഞാനിരുന്നു.

കരയരുതെന്ന് ഒരുപാട്‌ ആഗ്രഹിച്ചു .... പക്ഷേ ഞാൻ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത്‌ ഞാനറിഞ്ഞു ..തനിയെയായപ്പോൾ എല്ലാ ഒർമ്മകളും എന്റെ മനസ്സിന്റെ അന്തവിഹായസ്സിൽ ചിറകടിച്ചുയരുന്നു .. ആ ചിറകടികൾ എന്റെ ആത്മാവിനെ കീറി മുറിക്കുകയാണു ... എന്താണു എനിക്ക്‌ മാത്രം ഒന്നും മറക്കുവാൻ സാധിക്കാത്തത്‌ .... എന്താണു ഞാൻ മാത്രം ആ ഉമിത്തീയിൽ എരിഞ്ഞു തീരുന്നത്‌ ...

ആരോടും പരിഭവമോ പരാതികളോ ഇല്ലാതെ എല്ലാ തെറ്റുകളും ഞാൻ ഏറ്റെടുക്കുന്നു.... എല്ലാവരുടെ മുൻപിലും ഞാൻ അപമാനിക്കപ്പെട്ടപ്പോഴും , എന്റെ സ്വപ്നങ്ങളും ജീവിതവും എന്നിൽ നിന്ന് പറന്നകന്നു പോയപ്പോഴും ഞാൻ മൂകമായി നിന്നതേയുളളു ... ആരും കാണാതെ ഞാൻ ഒഴുക്കിയ കണ്ണുനീർ മാത്രമായിരുന്നു എല്ലാത്തിനു സാക്ഷി ...സാരല്ല്യാ .... എല്ലാ ഒരു ദിവസം ശരിയാകും .... എന്നും നന്മകൾ മാത്രം എല്ലാവർക്കും നേരുന്നു ...


പുലർമഞ്ഞുപോൽ നീ പൂവിന്റെ നെഞ്ചിൽ 
നിന്നൊരുസൂര്യനാളമേറ്റുണരുന്നുവോ
ജന്മങ്ങളായി വിണ്ണിൻ കണ്ണായ താരങ്ങൾ
മഴയേറ്റുരാവോരം മറയുന്നുവോ
പറയാതെ ഞാൻ പറയുന്നുവോ വിരഹം നിറഞ്ഞ 
വാക്കുകൾ നിറസന്ധ്യപോൽ മിഴിപൂട്ടിനിൽക്കവേ..

കാർത്തിക ...

Wednesday, October 21, 2015

Bon voyage


10:10pm. 20/10/15

Just now I came back after dropping Rengi to airport. Then thought of scribble down Something in my blog.

Going CRAZY with this Stupid and Beautiful Life.... 

Actually everything around me is trying their level best for dragging me down... I don't like to write anything about the stupid incident happened at my work place . But the most interesting thing is that  It was happened on the same day I submitted my contract renewal papers... OMG!!!! What a coincidence!!!! ...

 Tintu is not going to shed even a drop of tear for anything.. I am fed up with being put down.... I was in a mood to begin my novel... That's also lost .... Whatever, I am set to face... I am sure my Lord will safeguard me ... I trust that... 

I tried to being happy in front of my Rengi, for I don't want to spoil his holidays just because of my bad lucks  ...  Have a safe journey Rengi... Enjoy your holidays.. Celebrate your most proud full moments with extreme contentment. My prayers are always  with you.. Love You ...


Be happy my girl... You are beautiful... You are precious... You affectionate... You are lucky.... At least in front of God ....

Try to keep your smile even if you forgot how to smile...

You know that you are on track in the midst of all hardships...

And you know that how much important for you.. Your Life and You ...

It's good that finding answers for ourselves... When you know that nobody is there to give any answers for you..

I dream about a day on which I can write Tintu is experiencing an absolute joy and peaceful moments all around her .. Oh! Is that a dream again???... Please no more dreams... But the fact is that my dreams are never gonna to leave me... I warned them not to come to my life and sleep again.. They are not even concerned about my emotions... And they are still following me  and will follow until I reach my destiny..

Tintu... It's enough.. Stop it...

Yeah!!!

Thank You my Lord.... And please forgive me if I hurt You with my concerns..







Sunday, October 18, 2015

സായം സന്ധ്യയുടെ നിറച്ചാർത്തുകൾ



മനസ്സ്‌ അസ്വസ്തമാകുമ്പോൾ ഞാൻ ഏറ്റവും കൂടുതൽ ചെയ്യാൻ ഇഷ്ടപ്പെടുന്ന കാര്യം എന്റെ കാറുമെടുത്ത്‌ ഒരു ഡ്രൈവിനു പോകുക എന്നുളളതാണു... എന്താണു അതിൽ നിന്നു കിട്ടുന്ന സന്തോഷം എന്നു ചോദിച്ചാൽ എനിക്കറിയില്ലാ ...
 But I feel happy and rejuvenated...

ആ യാത്രയിൽ ആകാശം സായംസന്ധ്യയുടെ നിറച്ചാർത്തിനാൽ വളരെ സൗന്ദര്യമുളളതായി കാണപ്പെട്ടു .. ആ സൗന്ദര്യത്തിനു മാറ്റുകൂട്ടുവാൻ വഴിവിളക്കുകൾ പ്രകാശം ചൊരിഞ്ഞു നിൽക്കുന്നത്‌ കണ്ടപ്പോൾ എന്റെ കാറു ഒരു വശത്തേക്കു ഒതുക്കി നിർത്തി എന്റെ മൊബൈലിൽ ആ ചിത്രം പകർത്തി..

പിന്നെ കുറെ സമയം അതും ആസ്വദിച്ചു പ്രകൃതിയുമായി ഒരു മൗനസല്ലാപത്തിൽ ഏർപ്പെട്ടു .. എനിക്കും പ്രകൃതിക്കും മാത്രം മനസ്സിലാകുന്ന ഭാഷ .. മൗനത്തിന്റെ ഭാഷാ... ഇപ്പോൾ ആ ഭാഷയാണു എനിക്ക്‌ കൂടുതൽ ഇണങ്ങുന്നതും മനസ്സിലാകുന്നതും ... പണ്ട്‌ ഞാൻ ഒരു പോസ്റ്റിൽ എഴുതിയതു പോലെ ... മൗനങ്ങളും വാചാലമാണു അത്‌ കേൾക്കുവാൻ കഴിഞ്ഞാൽ ....

പക്ഷേ ചില മൗനങ്ങളും അതിന്റെ ആഴവും നമ്മുടെ ചിന്തകൾക്കും അതീതമാണു ... അതിന്റെ പൊരുൾ എന്താണെന്ന് ഒരു പരിധിവരെ അറിയാമെങ്കിലും അവ്യക്തമായ ആ മൗനം ശരിക്കും എന്നെ ശ്വാസം മുട്ടിക്കുന്നു .... എല്ലാം അറിയാം .. എല്ലാം മനസ്സിലാകുകയും ചെയ്യും ... പക്ഷേ ...

സായം സന്ധ്യയുടെ നിറക്കൂട്ടുകൾ പോലെ എന്റെ ജീവിതത്തിലെ നിറങ്ങളും ഒരു മൗനത്തിൽ ഒളിപ്പിച്ച്‌ ദൂരേക്ക്‌ പോയ്‌മറഞ്ഞപ്പോൾ ഞാൻ അറിഞ്ഞു ആ മൗനത്തിൽ അലിഞ്ഞു ചേർന്ന എന്റെ നിറങ്ങളും സ്വപ്നങ്ങളും  എനിക്കിപ്പ്പോൾ അന്യമാണെന്ന് .... വീണ്ടും ഒരു പുലരിക്കായി സായംസന്ധ്യക്ക്‌ വിട നൽകി രാത്രി ഉണർന്നപ്പോൾ എന്റെ യാത്രയും അവസാനിച്ചു ... ഒരു പക്ഷേ എന്റെ ജീവിതത്തിലും ആ മൗനം വെടിഞ്ഞു പുതിയ പുലിരിക്കായി നീ ഉണരുമ്പോൾ എന്റെ യാത്രയും അവസാനിച്ചിരിക്കും ... പിന്നെയും ബാക്കിയാവുന്നത്‌ നമ്മുടെ മൗനങ്ങൾ മാത്രമായിരിക്കും ....

കാർത്തിക ....